ഉറവിടം: ഭാഗം 3

ഉറവിടം: ഭാഗം 3

എഴുത്തുകാരി: ശക്തി കല ജി

മഹിയെ നിനക്കറിയാഞ്ഞിട്ടാണല്ലോ അവൻ നിനക്കിവിടെ ഫ്ലാറ്റ് വാങ്ങി തന്നത്… അല്ലേടി… പറയടി നീയും അവനും തമ്മിൽ എന്താ ബന്ധം ” അയാൾ ദേഷ്യത്തോടെ അവളുടെ കവിളിൽ കുത്തി പിടിച്ചു… കവിളിൽ അടിച്ചു… മുഖം മറച്ചിരുന്ന ഷാൾ തെന്നിമാറിയതും സഞ്ജയ് അത്ഭുതത്തോടെ നോക്കി നിന്നു…. “എനിക്ക് ആരേയും അറിയില്ല ” എന്ന് പറഞ്ഞതേ ഓർമ്മയുള്ളു… ബോധം മറഞ്ഞ് തറയിലേക്ക് വീണിരുന്നു… എന്തിലോ നെറ്റിയിടിച്ചത് അവളറിഞ്ഞു… കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിലാണ്… നെറ്റി വല്ലാതെ നോവുന്നുണ്ടായിരുന്നു.. മനസ്സും… അവൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല…… കൈകൾ കട്ടിലിനോട് ചേർത്ത് കെട്ടി വച്ചിരിക്കുന്നു..

അവൾ ഭയത്തോടെ ചുറ്റും നോക്കി എന്തിനാണ് തൻ്റെ കൈകൾ കട്ടിലിനോട് ചേർത്ത് ബന്ധിച്ചിരിക്കുന്നത്.. സഞ്ജയ് സർ തന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു സത്യാവസ്ഥ തുറന്നു പറഞ്ഞാലും പ്രശ്നം തുറന്നു പറഞ്ഞില്ലെങ്കിലും പ്രശ്നം …അയാളുടെ വാക്കുകളിൽ നിന്ന് അറിയാം എത്രത്തോളം തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന്.. പക്ഷേ സഞ്ജയ് സർ ഉറപ്പായും തൻ്റെ മുഖം കണ്ടു കാണുമെന്ന് ഉറപ്പാണ് .. . മഹിയുടെ അനിയത്തി മേഘയുടെ മുഖ സാമ്യവും കണ്ട് മനസ്സിലാക്കിയിട്ടുണ്ടാവും… ഇനി മഹിയുടെ വീട്ടിൽ ചെന്ന് കാര്യം പറയുമോ.. താൻ കാരണം മഹിയുടെ വീട്ടിൽ പ്രശ്നമുണ്ടാകും എന്നോർത്തപ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നി… ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്ന് ഇതുവരെ കരുതിയിരുന്നുള്ളൂ…

പക്ഷേ ഇപ്പോൾ മഹിയുടെ വിവാഹം താൻ കാരണം മുടങ്ങുമോ എന്ന ഭയം അവളെ കൂടുതൽ പരിഭ്രാന്തിയിലാക്കി … എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടാൽ മതി എന്ന് അവൾക്ക് തോന്നി.. കയ്യിലെ കെട്ടു വിടുവിയ്ക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല നിസ്സഹായതയോടെ കിടന്നു… മഹിയുടെ വിവാഹം മുടങ്ങും മേഘയുടെ വിവാഹാലോചനയും മുടങ്ങും അവരുടെ ജീവിതം താൻ മൂലം തകരും എന്നോർത്തപ്പോൾ കൂടുതൽ വിഷമം തോന്നി .. എവിടേക്കെങ്കിലും പോകുന്നതിനു മുന്നേ സഞ്ജയ് സാറിനോട് സത്യം തുറന്നു പറയേണ്ടി വരും .. പക്ഷേ എങ്ങനെ താൻ സത്യം തുറന്നു പറഞ്ഞാലും വിവാഹം മുടങ്ങുക തന്നെ ചെയ്യും ..

പുറംലോകമറിയാതെ മറ്റൊരു ഭാര്യയും മകളും ഉണ്ടായിരുന്നു എന്നത് അവർക്ക് നാണക്കേട് തന്നെയായിരിക്കും… ഒന്നാതേ സഞ്ജയ് സാറിന് തന്നെ കണ്ണെടുത്താൽ കണ്ടുകൂടാ ഇതു കൂടി അറിയുമ്പോൾ കൂടുതൽ ദേഷ്യം ആകും.. തൽക്കാലം എങ്ങോട്ടെങ്കിലും മാറി നിൽക്കുന്നതാണ് നല്ലത്… മഹി തന്നെ അവരോട് പറയട്ടെ… അയാൾ വരുന്നതിനു മുന്നേ ആരെങ്കിലും വന്നാൽ എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാമായിരുന്നു ആരെങ്കിലും വരുന്നുണ്ടോ എന്ന് കാത്തു കിടന്നു എപ്പോഴോ മയങ്ങി പോയി… കുറേ സമയങ്ങൾക്ക് ശേഷം വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ പതിയെ കണ്ണു തുറന്നു നോക്കി…

നേഴ്സ് പുഞ്ചിരിയോടെ അകത്തുകയറി ഒറ്റനോട്ടത്തിൽ മലയാളിയാണെന്ന് തോന്നി “എന്തിനാണ് എൻ്റെ കൈകൾ കെട്ടിയിട്ടിരിക്കുന്നത് എനിക്കൊന്നു ബാത്റൂമിൽ പോകണമായിരുന്നു .. ” എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ മനോഹരമായി പുഞ്ചിരിച്ചു .. “അത് പിന്നെ ബോധം ഇല്ല എങ്കിലും ഇടയ്ക്ക് പാതി ബോധത്തിൽ എന്തൊക്കെയോ പറഞ്ഞ് നിവിളിക്കുന്നുണ്ടായിരുന്നു കയ്യിലുള്ള ട്രിപ്പ് സൂചി എല്ലാം വലിച്ചു കളയുകയും ചെയ്തു.. തന്നെ കൊണ്ടുവന്നു ഭർത്താവിനെ കുറെ പിച്ചിക്കും മാന്തുകയും ഒക്കെ ചെയ്തല്ലോ.. ഭർത്താവായതുകൊണ്ട് ക്ഷമിച്ചു കാണും.. നല്ല മുറിവ് ഉണ്ടല്ലോ നാലഞ്ച് സ്റ്റിച്ച് ഇടേണ്ടി വന്നു ..എന്തായാലും കുളിമുറിയിൽ ഒക്കെ പോകുമ്പോൾ സൂക്ഷിച്ചു പോകണ്ടേ തലകറക്കം ഒരു ആണെന്ന് തോന്നുകയാണെങ്കിൽ താഴെ ഇരിക്കണം..

ഇതൊക്കെ കണ്ടോ നെറ്റിയിലും ഒരു വശത്ത് ചതവും മറ്റേ വശത്ത് മുറിവും നല്ല വേദന ഉണ്ടാകും… ഈ മരുന്ന് കഴിച്ചിട്ട് ഉറങ്ങി എണീറ്റാൽ ശരിയായിക്കോളും… രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ സ്റ്റിച്ച് എടുക്കാൻ വന്നാൽമതി ഡോക്ടർ ഡിസ്ചാർജ് എഴുതിയിട്ടുണ്ട് ..ഇപ്പോൾ എങ്ങനെയുണ്ട് വേദന കുറവുണ്ടോ.” എന്ന് നഴ്സ് ചോദിച്ചു.. ”വേദനയുണ്ടോ ചോദിച്ചാൽ അറിയില്ല ആകെ ഒരു വല്ലാത്ത ഒരു തരിപ്പ് തോന്നുകയാണ്.. എനിക്കൊന്നു ബാത്റൂമിൽ പോണം എൻ്റെ കയ്യിലെ കേട്ട് ഒന്ന് അഴിച്ച് തന്നേ ” അവൾ അപേക്ഷാ സ്വരത്തിൽ പറഞ്ഞു… ” ഇനി ഇതിൻ്റെയൊന്നും ആവശ്യമില്ല.. ഡിസ്ചാർജ്ജ് എഴുതിയതല്ലേ.. ഞാനിത് എല്ലാം മാറ്റിയേക്കാം ” എന്ന് പറഞ്ഞ് അവർ കൈയ്യിലെ കെട്ടുകൾ അഴിച്ചു..

എന്നെ പിടിച്ചു നേരെയിരുത്തി.. വലത് കൈയ്യിലെ സൂചിയും ഊരിയെടുത്തു ബാൻ്റേജ് ഒട്ടിച്ചു… “ബാത്റൂമിൽ പൊയ്ക്കോളൂ.. പോയിട്ട് വരുന്നത് വരെ ഇവിടെ നിന്നോളാം.. ഒന്നുകൂടി വീണാൽ ഇനി അടുത്ത സ്ഥലത്തു കൂടെ സ്റ്റിച്ച് വേണ്ടിവരും ” എന്നവർ ചിരിയോടെ പറഞ്ഞു.. അവൾ നഴ്സിൻ്റെ കൈയ്യിൽ പിടിച്ച് എഴുന്നേറ്റു .. പതിയെ ബാത്റൂമിൽ പോയി വന്നു… അവൾ തിരികെ വന്നതും നഴ്സ് മരുന്ന് എടുത്ത് വച്ചിട്ട് മുറിയിൽ നിന്ന് പോയി… അവർ പോയി എന്ന് ഉറപ്പായതും പതുക്കെ വാതിൽ തുറന്ന് നോക്കി… ആരുമില്ലാന്ന് ഉറപ്പിച്ച ശേഷം മുറിയിൽ നിന്നിറങ്ങി… ഓട്ടോയിൽ കയറി ഫ്ളാറ്റിൽ ചെന്നു.. ഓട്ടോയിൽ നിന്നിറങ്ങി ഫ്ളാറ്റിലേക്ക് കയറി… കതക് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു… അകത്ത് പോയി പേഴ്സ് എടുത്തു… പൈസ എടുത്തു പുറത്തേക്ക് പോയി ഓട്ടോ കാശ് കൊടുത്തു….

തിരികെ കയറി വാതിൽ പൂട്ടി…. ആദ്യം മഹിയെ വിളിച്ച് വിവരം പറഞ്ഞു… “പേടിക്കണ്ട സഞ്ജയോട് ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിച്ചോളാം… സാവധാനം നാട്ടിൽ വരുമ്പോൾ പറയണം എന്ന് തന്നെയാണ് കരുതിയിരുന്നത്… പക്ഷേ അപ്പോഴേക്ക് ഇത്ര വല്യ പ്രശ്നം ഉണ്ടാവുമെന്ന് കരുതിയില്ല”. മുറിവ് ഉണങ്ങി കഴിഞ്ഞ് ഓഫീസിലേക്ക് പോയാൽ മതി… ഞാൻ സഞ്ജയോട് പറഞ്ഞേക്കാം “.. എന്ന് മഹി പറഞ്ഞു ഫോൺ വച്ചു… ഫോൺ മേശമേൽ വച്ചു… കട്ടിലിലേക്കിരുന്നതും കോളിംഗ് ബെൽ മുഴങ്ങിയിരുന്നു… പോയി വാതിൽ തുറന്നു… രണ്ട് കൈയ്യിൽ കവളുകളുമായി സഞ്ജയ് അവളുടെ അനുവാദം കാക്കാതെ അകത്തേക്ക് കയറി…. അവൾ മുഖം തിരിച്ചു നിന്നു…

എന്താന്നോ ഏതാന്നോ അന്വഷിക്കാതെ അവൻ പറഞ്ഞ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞതും അവൾ പുച്ഛത്തോടെ തിരിഞ്ഞു പോയി സെറ്റിയിൽ ഇരുന്നു….. “ആശുപത്രിയിൽ നിന്നും ആരോടും പറയാതെ പോന്നത് എന്താടി ” സഞ്ജയ് ദേഷ്യത്തോടെ ചോദിച്ചു… “എനിക്ക് ഫ്ളാറ്റിലേക്ക് വരണമെന്ന് തോന്നി വന്നു… നിങ്ങളോട് പറഞ്ഞിട്ട് വരാൻ നിങ്ങൾ എൻ്റെ ആരാ “ഒച്ചയുയർത്തുമ്പോൾ നെറ്റിയിലെ മുറിവ് വലിഞ്ഞ് വേദനയെടുത്തത് കൊണ്ട് അവൾ മുഖം ചുളിച്ചു…. ചെറിയ തളർച്ച തോന്നിയതിനാൽ ഹാളിലെ സെറ്റിയിൽ പതിയെ ചാരി ഇരുന്നു… ” വേദനയുണ്ടെൽ ദാ ഇതിൽ മെഡിസിൻ ഉണ്ട്” എന്ന് പറഞ്ഞ് സഞ്ജയ് കൈയ്യിരുന്ന കവർ സെറ്റിയിലേക്ക് ഇട്ടു… “നിങ്ങൾ പോകാമോ ..

എനിക്ക് കുറച്ച് നേരം കിടക്കണം” എന്ന് പറഞ്ഞ് സെറ്റിയിലേക്ക് കണ്ണടച്ച് കിടന്നു… ” അങ്ങനിപ്പോ എന്നെ പറഞ്ഞു വിടാമെന്ന് കരുതണ്ട.. എനിക്കറിയണ്ട കാര്യങ്ങൾ അറിഞ്ഞിട്ടേ ഞാൻ മടങ്ങു… ” സഞ്ജയ് ദേഷ്യത്തോടെ പറഞ്ഞു.. “എന്നാൽ ഇന്ന് പോയത് തന്നെ.. എനിക്ക് ഒന്നും പറയാനില്ല. സർ പോയേ എനിക്ക് ഒന്നു് കിടക്കണം ” അവൾക്ക് വേദന കൊണ്ട് ദേഷ്യം വന്ന് തുടങ്ങിയിരുന്നു…. മിഴിനീർ കണങ്ങൾ മിഴികളെ നനച്ചു തുടങ്ങിയിരുന്നു…. അവൾ കണ്ണടച്ച് സൈറ്റിയുടെ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു… അയാൾ പോകുമ്പോ പോകട്ടെ… ❤❤❤

സഞ്ജയ് അവളുടെ മുഖത്തേക്ക് നോക്കി… മഹിയുടെ പെങ്ങൾ മേഘയെ പോലെ തന്നെയിരിക്കുന്നു.. വലത് കവിളിനെ പകുതി മറച്ച് കൊണ്ട് കറുത്ത വല്യ പാട് മാത്രേ വ്യത്യാസമുള്ളു…. ഇവൾ ആരായിരിക്കും… മഹിക്ക് ഒരു പെങ്ങളേ ഉള്ളു എന്നാണ് അറിവ്… ഇനി ഇവൾക്ക് ഒന്നും അറിയില്ലേ… ബാംഗ്ലൂരെ കൂട്ടുകാർ വിളിച്ച് പറഞ്ഞിരുന്നു മഹി ഒരു പെണ്ണിനെയും കൂട്ടി ഇവിടെ കറങ്ങി നടക്കുകയാണ് എന്ന്… കൂടാതെ ഫ്ളാറ്റ് വാങ്ങി താമസിപ്പിച്ചിരിക്കുന്നു എന്ന്.. നേരിട്ട് കാര്യങ്ങൾ വന്ന് അന്വഷിച്ചിട്ട് ഉറപ്പ് വരുത്തിയിട്ട് മഹിയോട് ചോദിച്ചാൽ മതിയെന്ന് കരുതിയാണ് സിന്ധ്യയോട് പോലും പറയാതെ ഇങ്ങോട്ടേക്ക് വന്നത്…

നാട്ടീന്ന് ഓഫീസിൽ വന്ന് കൂടുതൽ അന്വഷിച്ചപ്പോൾ കാര്യങ്ങൾ ശരിയായിരുന്നു…. ആ പെണ്ണ് ഓഫീസിൽ തന്നെ ജോലി ചെയ്യുന്നതാണ് എന്ന് മനസ്സിലാക്കി…. പക്ഷേ ഷാൾ കൊണ്ട് മുഖം മറച്ചിരുന്നത് കൊണ്ട് ഇത് വരെ മുഖം കണ്ടിരുന്നില്ല… തൻ്റെ അടിയേറ്റ് അവൾ വീണ് നെറ്റി മുറിഞ്ഞു.. ബോധം പോയി എന്ന് മനസ്സിലാക്കി തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോഴാണ് മുഖത്തെ ഷാൾ മാറി കിടക്കുന്നത് കണ്ടത്… മേഘയെ പോലെയിരിക്കുന്നത് കണ്ട് അവനാണ് ഞെട്ടിയത്.. സത്യം അവളുടെ നാവിൽ നിന്ന് തന്നെ അറിയണമെന്ന് കരുതിയത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.. അവർ നെറ്റിയിലെ മുറിവും അടിച്ച പാടും കണ്ടിട്ട് ആദ്യം നോക്കാൻ കൂട്ടാക്കിയില്ല…

ഭാര്യയാണ് എന്ന് പറഞ്ഞപ്പോഴാണ് അഡ്മിറ്റാക്കിയത് തന്നെ… ബോധം വരാത്തത് കൊണ്ട് അങ്ങനെ അവർ മുറിവ് സ്റ്റിച്ച് ഇട്ടു… ഇടയ്ക്ക് ചെറിയ ബോധം വന്നപ്പോൾ ” എനിക്ക് ആരുമില്ല.. ഞാൻ… ഞാൻ… അമ്മയുടെ അടുത്തേക്ക് തന്നെ പോകട്ടെ “എന്ന് പറഞ്ഞ് അലറി കൊണ്ട് കൈയ്യിലെ ട്രിപ്പ് ഇട്ടിരിക്കുന്ന സൂചിയെല്ലാം ഊരി കളഞ്ഞു എഴുന്നേറ്റ് ഓടാൻ ശ്രമിച്ചവളെ ഒരുവിധത്തിലാണ് പിടിച്ച് കട്ടിലിൽ കിടത്തിയത്… ആ സമയം കൊണ്ട് പെണ്ണ് തൻ്റെ നെഞ്ചിലും കഴുത്തിലും കൈയ്യിലും മാന്തി തൊലി പോയി ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു… എന്തായാലും ഒന്നൂടി ചോദിച്ച് നോക്കാം.. ” പറ നീയേതാ…

മഹിയുമായി നിനക്കെന്താ ബന്ധം ” പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു.. “ഓഫീസിൽ ഞാൻ എങ്ങനെ ജോലി ചെയ്യുന്നു എന്ന് നോക്കിയാൽ പോലെ… എൻ്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അന്വഷിക്കണ്ട ആവശ്യമില്ല… അത് എല്ലാവരോടും പറഞ്ഞ് നടക്കേണ്ട ആവശ്യം എനിക്കില്ല.. ” അവൾ അൽപം നീരസത്തോടെ മറുപടി പറഞ്ഞു… ” അറിയണം… എൻ്റെ പെങ്ങൾ മഹിയെ വിവാഹം കഴിക്കാൻ പോകുന്നവളാണ്… അപ്പോൾ അവനെ കുറിച്ചുo കുടുംബത്തെ കുറിച്ചുo ഞാനറിഞ്ഞിരിക്കണം” അവൻ അവളെ പിടിച്ച് നേരെയിരുത്തി… തോളിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.. വേദന കൊണ്ട് കണ്ണ് നിറയുന്നുണ്ടായിരുന്നു…. . അവൾ മറുപടി പറയാത്തതിൽ അവന് ദേഷ്യം വന്ന് തുടങ്ങി…… ” തുടരും

ഉറവിടം: ഭാഗം 2

Share this story