ഈ പ്രണയതീരത്ത്: ഭാഗം 16

ഈ പ്രണയതീരത്ത്: ഭാഗം 16

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവൾ റൂമിന്റെ മുന്നിൽ എത്തിയപ്പോൾ വല്ലാത്ത ഒരു ഉൾഭയം അവളെ വലയം ചെയ്തു അവൾ കതകിൽ തട്ടി മറുവശത്തു നിന്ന്‌ പ്രതികരണം ഒന്നും കാണാഞ്ഞപ്പോൾ അവൾ പറഞ്ഞു “ഞാൻ ആണ് രാധിക ഉടനെ റൂം തുറക്കപ്പെട്ടു വാതിലിൽ അവനെ അവൾ കണ്ടു കസവു മുണ്ടും പച്ച കളർ ഷർട്ടും ആരുന്നു അവന്റെ വേഷം അവൾ ഒരുനിമിഷം അവനെ തന്നെ നോക്കി നിന്നു “ആരേലും കാണും മുൻപ് കേറി വാ പെണ്ണെ അവൻ അവളെ കൈയിൽ പിടിച്ചു വലിച്ചു അകത്തു കയറ്റി കതക് അടച്ചു പെട്ടന്ന് ആണ് അവളുടെ കൈയിൽ ഇരുന്ന പ്ളേറ്റ് അവൻ കണ്ടത് അത് താഴേക്ക് വീഴാൻ തുടങ്ങിയപ്പോൾ അവൻ അത് വാങ്ങി “ഇത് എന്താ “രേഷ്മക്ക് കഴിക്കാൻ ഉള്ള ആഹാരം “അത് നന്നായി ഞാൻ രാവിലെ ഒന്നും കഴിച്ചില്ലാരുന്നു അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി

“എത്ര നാളായി മോളെ നിന്നെ ഇങ്ങനെ ഒന്ന് അടുത്ത് കണ്ടിട്ട് അവളുടെ മുഖം നാണത്താൽ ചുവന്നു “നിന്നെ കാണാതെ എങ്ങനെ ആണ് ഞാൻ കഴിഞ്ഞത് എന്ന് എനിക്കു തന്നെ അറിയില്ല “എനിക്കും കഴിഞ്ഞ ദിവസം കണ്ടപ്പോൾ സംസാരിക്കാൻ പറ്റാഞ്ഞപ്പോൾ ഞാൻ അനുഭവിച്ച വേദന എത്രയാണെന്ന് അറിയോ “എന്തിനു നമ്മൾ അന്ന് കുറേ സംസാരിച്ചില്ലേ വാക്കുകൾ പുറത്ത് വന്നില്ല എന്നല്ലേ ഉള്ളു നിനക്ക് അറിയാഞ്ഞിട്ടാണ് പ്രണയത്തിന്റെ ഭാഷ മൗനം ആണ് ഒരു വാക്ക് മിണ്ടാതെ നമ്മൾ പ്രണയിച്ചനേരം നിന്റെ കണ്ണുകളിലെ പ്രണയം ആഴ്ന്ന് ഇറങ്ങിയത് എന്റെ ഹൃദയത്തിൽ ആരുന്നു അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു ഒരുനിമിഷം അവളെ നോക്കി നിന്നു ഒരുപാട് നേരം അങ്ങനെ നിന്നാൽ അവനു സ്വയം നിയന്ത്രണം നഷ്ട്ടമാകും എന്ന് അവനു തോന്നി ഒരുപാട് വികാരങ്ങൾ തന്റെ മനസ്സിലും വേലിയേറ്റം ഉണ്ടാകുന്നത് അവൾ അറിഞ്ഞു അവൾ പതിയെ അവനിൽ നിന്നും മാറി ജനാലയുടെ അരികിൽ പോയി നിന്നു

“നമ്മുക്ക് എങ്ങോട്ടേലും ഓടി പോകാം രാധേ അവന്റെ ആ ചോദ്യം അവളെ ഒന്ന് നടുക്കി “കാര്യം ആയിട്ട് ആണോ നന്ദുവേട്ട “അതേ നീ സമ്മതിച്ചാൽ ഇപ്പോൾ തന്നെ “എങ്ങോട്ട് “കൽക്കട്ടയിൽ എന്റെ ഒരു സുഹൃത്ത് ഉണ്ട് അവന്റെ അടുക്കലേക്ക് പോകാം മൂന്നുമാസത്തിനുള്ളിൽ എനിക്കു ജോലിക്ക് കയറാം പിന്നെ പ്രശനം ഇല്ല നമ്മുക്ക് ജീവിക്കാൻ ഉള്ളത് ഒക്കെ ആ ജോലിയിൽ നിന്ന്‌ കിട്ടും പതിയെ നമ്മുക്ക് ഒരു കുഞ്ഞു നന്ദനോ രാധികയോ ഒക്കെ ആകുന്നത് വരെ അവിടെ കഴിയാം അതുകഴിഞ്ഞു നാട്ടിലേക്ക് വരാം അപ്പോഴേക്കും എല്ലാരും എല്ലാം മറക്കും “അങ്ങനെ ഒരു ജീവിതം ആണോ നന്ദുവേട്ട നമ്മൾ രണ്ട്‌പേരും ആഗ്രഹിക്കുന്നത് “അല്ല പക്ഷെ നിന്നെ നഷ്ട്ടപെടുമോന്ന് ഞാൻ ഭയക്കുന്നു

“ഞാൻ നന്ദുവേട്ടന്റെ കൂടെ വന്നാൽ എന്റെ കാര്യം സേഫ് ആയി പക്ഷെ നന്ദുവേട്ടന്റെ അച്ഛൻ എന്റെ അച്ഛനേം അമ്മയെയും അനിയത്തിയെയും വെറുത വിടുമോ പിന്നെ എല്ലാരും എന്നെ ഒറ്റപ്പെടുത്തിയപ്പോൾ എല്ലാ വേദനയും മറന്ന് എന്നെ ചേർത്ത് പിടിച്ച ഒരാളുണ്ട് എന്റെ വീട്ടിൽ എന്റെ അച്ഛൻ അച്ഛനെ ഞാൻ കളിയാക്കും പോലെ ആകില്ലേ പിന്നെ ഞാനും നന്ദുവേട്ടനും ഇങ്ങനെ ചെയ്താൽ നന്ദയുടേം രേവുന്റേം ഭാവി എന്താകും എന്ന് ചിന്തിച്ചിട്ട് ഉണ്ടോ അങ്ങനെ എല്ലാരുടേം ശാപം വാങ്ങിയ ഒരു വിവാഹം നമ്മുക്ക് വേണ്ട നന്ദുവേട്ട നമ്മുക്ക് കാത്തിരിക്കാം “ഉം “വിഷമം ആയോ നന്ദുവേട്ട “ഇല്ല മോളെ നിന്നെ ഞാൻ എന്റെ സ്വന്തം ആകും എത്ര കാത്തിരുന്നാണേലും “ഉവ്വോ “എന്താ സംശയം ഉണ്ടോ “ഇല്ലേ “എന്നിട്ട് എനിക് കുറേ ആഗ്രഹങ്ങൾ ഉണ്ട് “എന്ത് ആഗ്രഹങ്ങൾ

“അതൊക്കെ സമയം ആകുമ്പോൾ പറയാം “പറ നന്ദുവേട്ട “പറയട്ടെ “ഉം “ഒരു സായാഹ്നത്തിൽ അസ്തമയ സൂര്യനെയും നോക്കി നിന്റെ കൈ പിടിച്ചു ഇരിക്കണം ഹൃദയമിടിപ്പ് കേൾക്കാൻ എന്ന് പറഞ്ഞു നീ എന്റെ നെഞ്ചോരം ചായുമ്പോൾ നിന്റെ തലമുടിയിൽ തഴുകണം മുഖം ഉയർത്തി ചെവിയിൽ കാര്യം പറയുമ്പോൾ നിന്റെ കുസൃതി നിറഞ്ഞ ചിരിയോടൊപ്പം നിന്റെ നിശ്വാസം എന്റെ കവിളിൽ തലോടണം പൊട്ടത്തരം പറയുമ്പോൾ നിന്റെ കവിളിൽ പതിയെ നുള്ളി കുരുത്തകേടെ എന്ന് വിളിച്ചു കളിയാക്കണം നീ ചിണുങ്ങുമ്പോൾ നിന്റെ മുഖം കൈകുമ്പിളിനുള്ളിൽ ആക്കി നീ എന്റെ ചുന്ദരികുട്ടി അല്ലേ എന്ന് പറഞ്ഞു നെറുകയിൽ ഉമ്മ വയ്ക്കണം സ്നേഹം കൂടി നീ എന്റെ കവിളിൽ ഉമ്മ വയ്ക്കുമ്പോൾ അയ്യേ എന്റെ മുഖം വൃത്തികേടാക്കി എന്ന് പറഞ്ഞു കവിൾ തുടക്കണം

അത് കണ്ടു ദേഷ്യം പിടിച്ചു നീ എന്റെ കവിളിൽ കടിക്കുമ്പോൾ ആ വേദന ആസ്വദിക്കണം ഒരു കൊച്ചുകുഞ്ഞിനെ പോലെ നീ എന്റെ മടിയിൽ കിടന്നു ഉറങ്ങുമ്പോൾ നെറുകയിൽ പതിയെ തലോടികൊണ്ട് നീയറിയാതെ നിന്റെ കവിളിൽ ഉമ്മ വക്കണം ഉമ്മ കിട്ടിക്കഴിഞ്ഞു നീ ചിരിക്കുമ്പോൾ ഉറങ്ങാതെ ഉറക്കം നടിച്ചു കിടന്ന നിന്നെ കള്ളി എന്ന് വിളിച്ചു മാറോട് ചേർക്കണം അവളുടെ മുഖം നാണത്താൽ ചുവന്നു അവൾ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു “മോളെ രാധു എവിടാ താഴെ നിന്നും രേഷ്മയുടെ അമ്മയുടെ വിളി കേട്ടു “അയ്യോ ഞാൻ പോവാ നന്ദുവേട്ട അതും പറഞ്ഞു അവൾ ഓടി കതക് തുറന്നു “രാധേ ഒരു കാര്യം പറയാൻ മറന്നു നിന്നേ “എന്താ നന്ദുവേട്ട അവൻ ഒരു കാര്യം പറയാൻ ആയി അങ്ങോട്ട്‌ വന്നു പിന്നെ അവളെ ചേർത്ത് ആ കവിളിൽ അവന്റെ അധരങ്ങൾ ചേർത്തു അവളുടെ മുഖം തുടുത്തു

“ഇനി പൊക്കോ അവൻ ചെറു കുസൃതിയോടെ പറഞ്ഞു അവൾ മറുപടി പറയാതെ ഇറങ്ങി പോയി ഒരു ചെറു ചിരിയോടെ അവൾ താഴേക്ക് വരുമ്പോൾ രേഷ്മയുടെ അമ്മ അവളെ നോക്കി നില്പുണ്ട് “അവൾ എന്തിയെ മോളെ “അവൾ കുറച്ചു മുൻപ് അങ്ങോട്ട്‌ വന്നല്ലോ അമ്മേ ഞാൻ ഒന്ന് നോക്കട്ടെ “മോൾ അവളേം വിളിച്ചോണ്ട് വാ ഇറങ്ങാറായി അമ്പലത്തിലേക്ക് “ശരി അമ്മേ അവൾ പതിയെ ആരും കാണാതെ മേക്കപ്പ് റൂമിലേക്ക് പോയി അവിടെ രേഷ്മ കാത്തിരിപ്പുണ്ടാരുന്നു “സോറി ഡി ഒത്തിരി ലേറ്റ് ആയോ “സാരമില്ലഡി നീ കണ്ടോ സംസാരിച്ചോ “ഉം അവൾ ചിരിയോടെ മൂളി “അമ്പലത്തിലേക്ക് ഇറങ്ങാറായി വേഗം വാ നീ “ശരി വാ ആരും കാണാതെ നന്ദൻ പതിയെ റൂമിൽ നിന്ന്‌ പുറത്ത് ഇറങ്ങി ആരും കാണാതെ രേഷ്മയുടെ അരികിൽ എത്തി “നന്ദേട്ടൻ പോവയോ

“തന്റെ കല്യാണം കൂടാതെയോ ദാ ഈ ഗിഫ്റ്റ് തരാൻ വന്നതാ ഞാൻ അമ്പലത്തിൽ കാണും അവൻ ഒരു പൊതി എടുത്തു അവളുടെ കൈയിൽ കൊടുത്തു എന്നിട്ട് അവൻ പുറത്തേക്ക് നടന്നു വിവാഹം മംഗളം ആയി നടന്നു യാത്ര പോകാൻ നേരം രേഷ്മ രാധികയെ കേട്ടിപിടിച്ചു കരഞ്ഞു രാധികക്ക് വല്ലാത്ത സങ്കടം അനുഭവപെട്ടു മനസ്സിൽ കൊരുത്ത് ഹൃദയത്തിൽ കൂടൊരുക്കുന്ന ചില സൗഹൃദങ്ങൾ ഉണ്ട് അതുകൊണ്ടാവും വിട്ടകലുമ്പോൾ ഹൃദയം പറിച്ചെടുക്കുന്ന വേദന തോന്നുന്നത് അവൾ ഓർത്തു ****** വൈകിട്ട് അത്താഴം കഴിഞ്ഞു കിടക്കാൻ ചെന്നപ്പോൾ ആണ് ശ്രീദേവി മട്ടുപ്പാവിൽ ഇരിക്കുന്ന വിശ്വനാഥനെ കണ്ടത് അവർ അയാളുടെ അടുത്തേക്ക് ചെന്നു “എന്താ ഒരു ആലോചന “ഞാൻ താൻ പറഞ്ഞ കാര്യം ചിന്തിക്കുക ആരുന്നു

“എന്ത് “ആ മാഷ്ടെ മോൾടെ കാര്യം “എന്നിട്ട് എന്ത് തീരുമാനിച്ചു “അത് അങ്ങ് ഉറപ്പിച്ചാലോ “സത്യം ആണോ ഏട്ടാ “അതേ ഞാൻ കാര്യം ആയി പറഞ്ഞതാ ഞാൻ അത് അങ്ങ് ഉറപ്പിക്കാൻ പോവാ നാളെ നമ്മുക്ക് അങ്ങോട്ട്‌ പോകണം അവനോട് ഇപ്പോൾ പറയണ്ട അവർ തലയാട്ടി അവർക്ക് ഒരു സന്തോഷം അനുഭവപെട്ടു പിറ്റേന്ന് രാവിലെ സുധ പശുവിനുള്ള കച്ചി എടുത്തു കൊണ്ടു ഇരികുവരുന്നു അപ്പോൾ ആണ് മേനോൻ മഠത്തിലേ കാർ വന്നു മുറ്റത്ത് നിന്നത് ഒരു നിമിഷം അവർ ഭയന്നു കാറിൽ നിന്ന്‌ മേനോനും ശ്രീദേവിയും ഇറങ്ങി ചിരിയോടെ വരുന്ന ശ്രീദേവിയെ കണ്ടപ്പോൾ അവർക്ക് ഒന്നും മനസ്സിലയില്ല അപ്പോഴേക്കും രഘുവും അകത്തു നിന്ന്‌ ഇറങ്ങി വന്നു അവരെ കണ്ടു അയാളും ഒന്ന് പതറി എങ്കിലും അയാൾ വീട്ടിലേക്ക് വന്ന അതിഥികളെ അകത്തേക്ക് ക്ഷണിച്ചു

“എന്താ രണ്ട്‌പേരും ഭയന്ന് നില്കുന്നത് മേനോൻ ചോദിച്ചു “അല്ല പതിവ് ഇല്ലാതെ ഇങ്ങോട്ട് രണ്ടുപേരും എന്തേ ഇറങ്ങിയത് രഘു തന്റെ സംശയം പ്രകടിപ്പിച്ചു “ഞങ്ങൾ ഒരു കല്യാണാലോചനയുമായി വന്നതാ “മനസ്സിലയില്ല “എന്റെ മകന് വേണ്ടി തന്റെ മകളെ ആലോചിക്കാൻ വന്നതാ ഞാൻ മേനോന്റെ വാക്കുകൾ കേട്ട് രഘുവും സുധയും പരസ്പരം നോക്കി “അന്തിച്ചു നോക്കണ്ട ഞാൻ കാര്യം ആയി പറഞ്ഞതാ കുട്ടികൾ തമ്മിൽ ഇഷ്ട്ടം ആയ സ്ഥിതിക്ക് ഇനി ഇതാണ് നല്ലത് എന്ന് തോന്നി പിന്നെ കാര്യങ്ങൾ എല്ലാം പറഞ്ഞു ഇരു കൂട്ടരും ധാരണയിൽ എത്തി രാധികയും നന്ദനും തങ്ങളുടെ സ്വപ്നങ്ങൾ നിറവേറാൻ പോകുന്നതിൽ സന്തോഷിച്ചു നാട്ടിൽ പലരും രാധികക്ക് വന്നു ചേർന്ന സൗഭാഗ്യത്തിൽ അസൂയ പൂണ്ടു ഇതിനിടയിൽ നന്ദൻ വിബ്രോയിൽ ജോലിക്ക് കയറി കുടുംബത്തിലെ മൂത്തആൾ അനിരുദ്ധൻ ആയോണ്ട് അനിരുദ്ധന്റെ വിവാഹം കഴിഞ്ഞു

വരുന്ന ആഴ്ചയിൽ രാധികയുടെയും നന്ദന്റെയും വിവാഹം നടത്താം എന്ന് തീരുമാനിച്ചു കൊണ്ടുപിടിച്ചു അനിരുദ്ധനു വിവാഹം ആലോചിച്ചു തുടങ്ങി രാധികയുടെ വിവാഹം നടക്കട്ടെ അത് കഴിഞ്ഞു പതുക്കെ മതി തനിക്കു വിവാഹം എന്ന് അനിരുദ്ധൻ അറിയിച്ചെങ്കിലും ആരും അത് മുഖവിലക്ക് എടുത്തില്ല അങ്ങനെ അനിരുദ്ധനു ഒരു പെണ്ണിനെ എല്ലാരും കൂടെ കണ്ടു പിടിച്ചു പെണ്ണുകാണാൻ അനിരുദ്ധൻ എത്തിയില്ല ജോലി തിരക്ക് പറഞ്ഞു ഒഴിഞ്ഞു ഒടുവിൽ നാടടക്കം രണ്ടു വിവാഹങ്ങളുടേം ക്ഷണകത്ത് നൽകി ലീവെടുത്തു നന്ദനും അനിരുദ്ധനും എത്തി ഒരാഴ്ച വ്യത്യാസത്തിൽ വിവാഹം നടക്കാൻ ആയി നാല് വീട്ടുകാരും ഒരുങ്ങി അങ്ങനെ അനിരുദ്ധന്റെ വിവാഹത്തിന്റെ തലേന്ന് എല്ലാവരേം ഞെട്ടിച്ചു കൊണ്ടു ആ വാർത്ത നാട്ടിൽ പടർന്നു അനിരുദ്ധനും നന്ദിതയും എവിടേക്കോ ഒളിച്ചുഓടി എന്ന്….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 15

Share this story