മനപ്പൊരുത്തം: ഭാഗം 13 – അവസാനിച്ചു

മനപ്പൊരുത്തം: ഭാഗം 13 – അവസാനിച്ചു

എഴുത്തുകാരി: നിവേദിത കിരൺ

വാക എൻ്റെ വാക ആയിരിക്കുമോ അവൾ….. എൻ്റെ ആവണി ആണോ…. വാക…. ഇതെല്ലാം ഇനി എൻ്റെ തോന്നലുകൾ ആണോ?? അവൻ്റെ മനസ്സിലേക്ക് ഓരോരോ കാര്യങ്ങൾ കടന്ന് വന്നു…. ആവണി ബി.ബിഎ ആണ് എടുത്തത്.. എൻ്റെ വാകയും അതാണ് എടുത്തത്… രണ്ടുപേരും കഥകൾ എഴുതുമായിരുന്നു…. എൻ്റെ വിവാഹശേഷം വാക പിന്നീട് എഴുതിയിട്ടില്ല… ആവണിയും എന്തോ കാര്യം കൊണ്ട് എഴുത്ത് നിർത്തി എന്ന് മാളു പറഞ്ഞത് അവൻ ഓർത്തു…. ആ പാദസ്വരം…. രണ്ടാളുടേയും പാദത്തിലെ മറുക്….. എല്ലാം കൂട്ടി വായിക്കുമ്പോൾ എൻ്റെ തോന്നലുകൾ ശരിയാകുന്നു…… പക്ഷേ…. ഇനി അങ്ങനെ അല്ലെങ്കിൽ…. 🌸 🌸 🌸 🌸 🌸 🌸

സിദ്ധുവേട്ട… അവൻ തിരിഞ്ഞു നോക്കി ആവണി….. അയ്യോ എന്താ പറ്റിയത് ?? മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നൂ…. ഏയ്….ഒന്നുമില്ലെടാ… എൻ്റെ കണ്ണിലേക്കു നോക്കി പറയൂ… ഒന്നുമില്ലെന്ന്….. അവളുടെ നെറ്റിയിൽ അവനൊരു നനുത്ത ചുംബനം നൽകി….. ഒന്നും ഇല്ലെടോ ഭാര്യയെ…. മ്ം… ശരി…. ഞാൻ ഒന്ന് പുറത്ത് പോവുകയാ വരാൻ ചിലപ്പോൾ ലേറ്റാകൂട്ടോ….. ആം…. 🌼🌼🌼 ദേവൻറെ വീട്🌼🌼🌼 എൻ്റെ ദേവേട്ടാ ഇതൊക്കെ ഒന്ന് സെറ്റ് ചെയ്യാൻ സഹായിക്ക്…. ചുമ്മാ ആ ഫോണിൽ തോണ്ടി കൊണ്ടിരിക്കാതെ… എന്താടി മാളു….. ഇതൊക്കെ ഒന്ന് കബോർഡിൽ എടുത്ത് വെക്ക് ഞാനിപ്പോ വരാം….

അവൻ ബാഗിൽ നിന്നും ഓരോ സാധനങ്ങളും എടുത്ത് വെക്കാൻ തുടങ്ങി….. അപ്പോഴാണ് ദേവന് അതിൽ നിന്നും ഒരു ഗ്രൂപ്പ് ഫോട്ടോ കിട്ടിയത്… മാളു….. എന്താ…… നീ ഇങ്ങ് വന്നേ….. എന്താ ഏട്ടാ….. ഇത്…. ഈ ഫോട്ടോ……. ആ ഇത് ഞങ്ങൾ പ്ലസ് ടൂ വിനു ടൂർ പോയപ്പോൾ എടുത്തതാ….. ഇതിൽ കുറച്ചു പേർ ആണല്ലോ ഉള്ളു അതെന്താ?? അത് ആവണി എടുത്ത ഫോട്ടോയാണ്…. ആ സമയം ഞങ്ങൾ കുറച്ചു പേർ മാത്രേ അവിടെ ഉണ്ടായിരുന്നുള്ളൂ….. ഈശ്വരാ ….. വാക ഇവരുടെ കൂടെയാണോ പഠിച്ചത്?? ആകെ ഇവർക്ക് അറിയാമായിരിക്കുമോ?? (ആത്മ) നിങ്ങൾ എന്താ ആലോചിക്കുന്നെ?? ഏയ്…. ഒന്നുമില്ല ഞാൻ വെറുതെ…. വാക ആരാണെന്ന് ഇവളോട് ചോദിച്ചാൽ ഞാൻ എല്ലാം തുറന്നു പറയേണ്ടതായി വരും….

സിദ്ധുന് വാകയെ ഇഷ്ടമായിരുന്നു എന്നെല്ലാം അറിഞ്ഞാൽ ചിലപ്പോൾ ആവണിക്ക് സഹിക്കാൻ കഴിഞ്ഞെന്നുവരില്ല….. (ആത്മ) ദേവേട്ടൻ എന്താ ഈ ആലോചിച്ചു കൂട്ടുന്നത് കുറെ നേരമായല്ലോ….. ഏയ്….ഞാനെന്ത് ആലോചിക്കാൻ നിനക്ക് തോന്നുന്നതാണ്….. ഈ… ഏട്ടന് ഇതെന്തുപറ്റി??? സിദ്ധു നീ ഈ പറയുന്നതൊക്കെ സത്യമാണോ?? അതെ എബി ….. അത് വാകയുടെ കയ്യക്ഷരം തന്നെയാണ്….. മാത്രമല്ല ആ വരികൾ…. എനിക്ക് ഉറപ്പാണ് അവൾ തന്നെയാണ് എൻറെ വാക…. എങ്കിൽ നിനക്ക് അവളോട് ചോദിച്ചു കൂടായിരുന്നോ ഇതേപ്പറ്റി???? എടാ ഞാൻ അങ്ങനെ കരുതിയതാണ്….. ഒരുപക്ഷേ അത് അവൾ അല്ലെങ്കിൽ എനിക്ക് എല്ലാം അച്ചുവിനോട് പറയേണ്ടതായി വരും…

അത് ചിലപ്പോൾ ചെറിയ തോതിലെങ്കിലും ഒരു ദുഃഖത്തിന് ഇടവരുത്തും… അതുകൊണ്ടാ ഞാൻ….. നീ… നീ വിഷമിക്കാതെ സിദ്ധു…. നമുക്ക് കണ്ടുപിടിക്കാം എന്താ സത്യം എന്ന്….. ഇച്ചായാ …. നിങ്ങൾ ഇപ്പോൾ തന്നെ ദേവേട്ടനെ കാണ്…. മാളൂന് എല്ലാം അറിയാമായിരിക്കും…. ആവണിയുടെ അടുത്ത ഫ്രണ്ട് അല്ലേ…. നിങ്ങളുടെ എല്ലാ ചോദ്യത്തിനുള്ള ഉത്തരവും മാളുവിന് നൽകാൻ കഴിയും ….. ചിലപ്പോൾ അവൾക്ക് മാത്രമേ അതിന് സാധിക്കൂ…. അതെ നമുക്ക് വേഗം പോകാം സിദ്ധു… കർത്താവേ സന്തോഷമുള്ള ഒരു വാർത്ത ആയിട്ട് ആയിരിക്കണെ അവർ തിരിച്ചു വരുന്നത് …… കോളിംഗ് ബെല്ലിൻ്റെ ശബ്ദം കേട്ടാണ് രേഖ വാതിൽ തുറന്നത്….. ആഹാ നിങ്ങളോ… കയറി വാ മക്കളേ….

ദേവൻ ഇവിടെയില്ലേ ആൻറി??? അവൻ മുകളിലുണ്ട്….. ശരി ആൻറി ഞങ്ങളെന്നാൽ അവനെ ഒന്ന് കാണട്ടെ….. ഞങ്ങൾ റൂമിൽ ചെന്നപ്പോഴും ദേവൻ ആ ഫോട്ടോയും കൈയിൽ പിടിച്ചിരിക്കുകയായിരുന്നു…. ദേവ…. സിദ്ധു… നീ എപ്പോ വന്നു??? ദേവ എൻറെ വാക അവള്….. ദേവൻ സിദ്ധുവിന് ആ ഫോട്ടോ കാണിച്ചു കൊടുത്തു… സിദ്ധു ആ ഫോട്ടോ നെഞ്ചോട് ചേർത്തു വച്ചു… അവനാ ആ ചിത്രത്തിലേക്ക് നോക്കി… എന്നാൽ നിറഞ്ഞു വന്ന മിഴികൾ കാരണം അവ്യക്തമായി മാത്രമേ അവനത് കാണാൻ സാധിക്കുന്നുള്ളൂ….. എബി നടന്ന സംഭവങ്ങളെല്ലാം ദേവനോട് പറഞ്ഞു…..

നമുക്ക് മാളൂനോട് ചോദിക്കാം…. മാളു…. എന്താ….. ഏട്ടാ… നീ ഒന്നിങ്ങ് വന്നെ…. മുകളിലേക്ക് ചെന്ന മാളു കാണുന്നത് നിറഞ്ഞ മിഴിയാലെ ആ ചിത്രം നോക്കിയിരിക്കുന്ന സിദ്ധുവിനെയാണ്…. ഒരു നിമിഷം അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു മാളു… മാളൂ…. നിനക്ക് ഒരു വാകയെ അറിയാമോ?? ഉവ്വ് …. എന്താ ഏട്ടാ…. ആവണി ആണോ വാക?? അതെ…. പറഞ്ഞു തീർത്തതും ദേവൻ മാളുവിനെ കെട്ടിപ്പിടിച്ചു …. അവൻ അത്രമാത്രം സന്തോഷത്തിലായിരുന്നു….. എബിയുടെ മുഖത്തും സന്തോഷമായിരുന്നു…. രണ്ടാളുടെയും മിഴികൾ ചെറുതായി നിറഞ്ഞിട്ടുണ്ട്….. എടാ നീ എന്തിനാ സിദ്ധു ഇനിയും കരയുന്നേ?? ദൈവങ്ങൾക്ക് തെറ്റ് പറ്റില്ലെടാ…

നിങ്ങളുടെ പ്രണയം സത്യമായത് കൊണ്ടല്ലേ വൈകിയാണെങ്കിലും നിന്റെ വാകയെ നിനക്ക് കിട്ടിയത്….. എബി പറഞ്ഞത് കേട്ട് മാളു ശരിക്കും ഞെട്ടി….. സിദ്ധുവേട്ടൻ്റെ വാക…. അപ്പോ നിരഞ്ജൻ…. അത്…. സിദ്ധുവേട്ടൻ ആയിരുന്നോ??? അവൾ ദേവനെ നോക്കി…. ദേ ചേട്ടാ എന്താ ഇവിടെ നടക്കുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല…. നിനക്ക് ഒരു നിരഞ്ജനെ അറിയുമോ?? ഉവ്വ്…. ആ… അത്… അതിവനാ…. സിദ്ധുവിനെ ചൂണ്ടിക്കാട്ടി ദേവൻ പറഞ്ഞു…. എൻറെ വാക ഇഷ്ടപ്പെട്ട….. അതെ…. ഇവനാ അത്….. ഈശ്വരാ…. ഞാൻ ….എന്താ ഈ കേൾക്കണേ…. എന്തു മാത്രം ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടെന്നറിയോ… അവളുടെ പ്രണയത്തെ അവൾക്ക് കൊടുക്കണേന്ന്…. എന്തായാലും അതിന് ഫലം ഉണ്ടായല്ലോ…

മാളു നീ പറയ് എൻറെ വാക അവൾക്കും എന്നെ ഇഷ്ടമായിരുന്നില്ലേ?? (സിദ്ധു) അതെ സിദ്ധുവേട്ടാ അവളുടെ പ്രാണൻ ആയിരുന്നു നിങ്ങൾ…. ഏട്ടനെപ്പറ്റി പറയാനെ അവൾക്ക് നേരം ഉണ്ടായിരുന്നുള്ളൂ…. എഴുതുന്ന കഥകളും കവിതകളും എല്ലാം അവളുടെ നിരഞ്ജൻ ആയിരുന്നു നിറഞ്ഞുനിന്നിരുന്നത്….. അത്ര ജീവനായിരുന്നു അവൾക്ക് ഏട്ടനെ…. ഏട്ടനോട് അവൾക്ക് പ്രണയമാണെന്ന് ആദ്യം തുറന്നു പറഞ്ഞതും എന്നോടായിരുന്നു….. പഠനം കഴിഞ്ഞ് ഏട്ടനോട് അവളുടെ പ്രണയം തുറന്നു പറയാം എന്ന് അവള് തീരുമാനിച്ചിരുന്നു …. അപ്പോഴാണ് ഏട്ടൻറെ വിവാഹ കാര്യം അറിഞ്ഞത്…… തകർന്നുപോയി എൻ്റെ അച്ചൂ അത് കേട്ടപ്പോൾ… ഏട്ടന് നഷ്ടപ്പെടുന്നത് അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു….

അവളുടെ ആ അവസ്ഥയാണ് ഏട്ടനെ അച്ചു എന്ത് മാത്രം സ്നേഹിച്ചിരുന്നു എന്നെനിക്ക് മനസ്സിലാക്കി തന്നത്….. പിന്നീട് അവൾ ആകെ നിരാശയിലായിരുന്നു… ആരോടും ഒന്നും മിണ്ടാതെ ദിവസങ്ങളോളം കോളേജിൽ പോകാതെ അവൾ ആ മുറിയിൽ ചടഞ്ഞു കൂടി …… അവളുടെ ഈ വിഷമം അവളുടെ അച്ഛനെയും അമ്മയെയും ആകെ തളർത്തി കളഞ്ഞു….. എപ്പോഴും കലപില കൂട്ടി നടന്ന മകൾ പെട്ടെന്ന് ഒരു ദിവസം മൂകമായപ്പോൾ അവർക്കത് സഹിക്കാൻ കഴിഞ്ഞില്ല….. അച്ചുവിന്റെ അച്ഛൻ എന്നോട് കാര്യം തിരക്കിയപ്പോൾ എനിക്കെല്ലാം പറയേണ്ടി വന്നു…… അന്ന്… അവളുടെ അച്ഛൻ….. 🌸. 🌸. 🌸. 🌸. 🌸. 🌸. 🌸

മോളെ… അച്ചു… കതക് തുറക്ക്… കരഞ്ഞ കണ്ണുകളുമായി കതക് തുറന്ന മകളെ കാൺകെ അയാളുടെ ഹൃദയം നൊന്തു…… എന്തിനാ എൻ്റെ മോള് ഇങ്ങനെ മുറിയിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കണെ….. ഒന്നുമില്ല അച്ഛേ…. നമുക്കൊന്നു നടന്നിട്ട് വരാം…. മ്ം… പാടവരമ്പിലൂടെ നടക്കുമ്പോൾ മനസ്സിലെ സംഘർഷങ്ങൾക്ക് അല്പം അയവ് വരുന്നത് പോലെ…… തണുത്ത കാറ്റ് എൻ്റെ നെഞ്ചിലെ അഗ്നിയെ അണയ്ക്കും പോലെ തോന്നുന്നു…… ചെറിയ ഒരു തോടുണ്ട് പാടത്തിനടുത്തായി… ആ തോട്ടിലെ വെള്ളത്തിൽ കാലുകൾ ഇറക്കി വെച്ചു ഇരുന്നു….. ഏറെ നേരത്തെ മൗനത്തിനു വിരാമം ഇട്ട് അച്ഛൻ സംസാരിച്ചു തുടങ്ങി….. മോളെ…. പ്രണയിക്കുന്നത് ഒരു തെറ്റല്ല….

ആർക്കും ആരോടും തോന്നാവുന്ന ഒരു പ്രതിഭാസം ആണ് പ്രണയം… അതിന് അങ്ങനെ പ്രത്യേകിച്ച് പ്രായപരിധി ഒന്നുമില്ല….. എല്ലാ പ്രണയവും നടക്കണമെന്നും ഇല്ല…. ചില പ്രണയം ഒക്കെ ഒരു നോവായി പലരുടെയും ഹൃദയത്തിൽ എന്നും അവശേഷിക്കും…. മരണം വരെയും….. മോളെ… നിനക്ക് അയാളോട് ഇഷ്ടം പറയാമായിരുന്നില്ലേ?? ചിലപ്പോൾ അയാൾ ഇതൊരു തമാശ ആയിട്ട് ആയിരിക്കും കണ്ടിരിക്കാ…. ഇല്ലച്ഛാ…. ജീവിതത്തെ അങ്ങനെ തമാശ ആയി കാണുന്ന ആളല്ല നിരഞ്ജൻ…. പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളതാണ് എന്നെ ഇഷ്ടമാണ് എന്നുള്ളത്….. അതൊന്നും എൻ്റെ തോന്നലുകൾ അല്ലച്ഛാ…. അച്ചു…. നീ കരയാതെ….. ചിലപ്പോൾ അയാൾക്ക് എതിർക്കാൻ സാധിച്ചിട്ടുണ്ടാവില്ല….

അയാളുടെ ജീവിതത്തിൽ എന്താ സംഭവിച്ചതെന്ന് നമുക്ക് അറിയാൻ കഴിയില്ലല്ലോ മോളെ….. അയാളുടെ സാഹചര്യം ആകാം അയാളെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്….. ഞാൻ അയാളെ കുറ്റപ്പെടുത്തിയതല്ല…. എന്തായാലും അയാളുടെ വിവാഹം കഴിഞ്ഞു… ഇപ്പോ അയാൾ പൂർണമായും മറ്റൊരാളുടേതാണ്…. അങ്ങനെയുള്ള ഒരാളെക്കുറിച്ച് ചിന്തിക്കുന്നത് ശരിയാണോ മോളെ….. എല്ലാം എൻ്റെ മോള് മറക്കണം…. പെട്ടെന്ന് മറക്കാൻ പ്രയാസമാണെന്ന് അച്ഛനറിയാം… സമയം എടുത്തു എൻ്റെ മോള് പഴയതൊക്കെ മറക്കണം… കേട്ടോ….. നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് കാണാൻ വയ്യ മോളെ…..

ഞാൻ എല്ലാം മറന്നോളാം അച്ഛാ…. പക്ഷേ എനിക്കിത്തിരി സമയം വേണം പഴയ ആവണി ആകാൻ… വാ… നമുക്ക് പോകാം…. അച്ഛൻ പൊയ്ക്കോ ഞാൻ കുറച്ചു നേരം കൂടി ഇവിടെ ഇങ്ങനെ ഇരിക്കട്ടെ…. ശരി… അതികം വൈകരുത് കേട്ടോ…. മ്ം…. അച്ഛൻ പോയ ശേഷം മനസ്സിൽ അത്രയും നേരം അടക്കിപ്പിടിച്ച വിഷമങ്ങളെല്ലാം കണ്ണിലൂടെ ഒലിച്ചിറങ്ങി…. എന്നെ തമാശക്കായിരുന്നോ… വെറും ഒരു നേരമ്പോക്ക് മാത്രമായിരുന്നോ ഞാൻ….. അങ്ങനെ ആയിരുന്നെങ്കിൽ പറയാർന്നില്ലേ ഞാൻ ഒരു പൊട്ടിപ്പെണ്ണല്ലേ……. ഏയ്….. ഇല്ല….. ഇക്കാലമത്രയും ഒരു വാക്ക് കൊണ്ട് പോലും മോശമായി സംസാരിച്ചിട്ടില്ല….. അച്ഛ പറഞ്ഞപോലെ എന്തേലും സാഹചര്യം മൂലം സമ്മതിക്കേണ്ടി വന്നതാകാം……

സാരല്യാ…. എനിക്ക് യോഗം ഇണ്ടാവില്ല…. അവര് സന്തോഷായിട്ട് ജീവിക്കട്ടെ…. എൻ്റെ കണ്ണീര് ഒരിക്കലും അവർക്ക് ദോഷമായി വരുത്തല്ലേ ഈശ്വര….. പാവമാ….. എത്രനേരം അങ്ങനെ ഇരുന്നുന്ന് അറിയില്ല. ഇരുട്ടി തുടങ്ങിയപ്പോഴാണ് വീട്ടിലേക്ക് പോയത്…… അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു…. നേരെ പോയി കുളിച്ചു മനസ്സിലെ ഭാരം ഒക്കെ വെള്ളത്തിലൂടെ അലിഞ്ഞ് പോകുന്ന പോലെ തോന്നുന്നു….. കുളി കഴിഞ്ഞ് കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ ആളാകെ മാറിയപോലെ കരഞ്ഞ് കണ്ണെല്ലാം ചുവന്നിരിക്കുന്നു….. മുഖം അല്പം ഇരുണ്ടു…. ആഹാരം കഴിഞ്ഞ് നേരത്തെ കിടന്നു….. പിറ്റേന്ന് മുതൽ കോളേജിൽ പോയി തുടങ്ങി….. പിന്നീടങ്ങോട്ട് പഠനത്തിൽ മാത്രമായിരുന്നു അവളുടെ ശ്രദ്ധ….

മറ്റെല്ലാം അവൾ മറന്നു…. അല്ല…. ആരേയും വിഷമിപ്പിക്കാതെ ഇരിക്കാൻ അവളുടെ ഹൃദയത്തിൻ്റെ ഒരു കോണിൽ അവളെല്ലാം കുഴിച്ചു മൂടി….. പിന്നിട് അവളുടെ ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടില്ല…. അവളുടെ ആദ്യ പ്രണയമായിരുന്നു ഏട്ടൻ… ഇന്നും അവളുടെ മനസ്സിൽ അതിന്റെ അവശേഷിപ്പുകൾ കാണും…. അവളുടെ മാത്രം സ്വകാര്യ പ്രണയം… പലപ്പോഴും ഞാൻ ചിന്തിക്കുമായിരുന്നൂ നിസ്സാരമായ ഒരു വിവാഹത്തിൻറെ പേരിൽ എൻറെ അച്ചുവിനെ വലിയ ദുഃഖത്തിലേക്ക് തള്ളിവിടാൻ അയാൾക്ക് എങ്ങനെ തോന്നിയെന്ന്?? പക്ഷേ ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു ഏട്ടൻ്റെ അന്നത്തെ അവസ്ഥയെപ്പറ്റി…. എല്ലാം വിധിയാണ്… സിദ്ധുവേട്ടാ…. അതാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്….

മനുഷ്യരാൽ പിരിക്കാൻ ശ്രമിച്ചത് ദൈവങ്ങൾ തന്നെ കൂട്ടിയിണക്കിയത് കണ്ടില്ലേ….. നിങ്ങളുടെ പവിത്രമായ പ്രണയമാണ് അതിന് കാരണം…. ഞാൻ ഇപ്പൊ തന്നെ അച്ചൂനെ വിളിച്ച് പറയാം അവർക്ക് ഒത്തിരി സന്തോഷമാകും ഇത് കേൾക്കുമ്പോൾ… വേണ്ട മാളു ഇപ്പോൾ അച്ചു ഒന്നും അറിയേണ്ട…. (സിദ്ധു) അതെന്താടാ (എബി) അടുത്ത ആഴ്ച അവളുടെ പിറന്നാൾ ആണ് അന്ന് അച്ചുവിനെ എല്ലാം അറിയിക്കാം…. (സിദ്ധു) ശരി നിൻറെ ഇഷ്ടം പോലെ ആവട്ടെ…. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ അവൻ വളരെ സന്തോഷത്തിലായിരുന്നു…… അവൻറെ വാക അവളെ കാണാനായി അവൻറെ ഹൃദയം വല്ലാതെ തുടിച്ചു…. അച്ചു…. അച്ചു… അവൻ എല്ലായിടത്തും അവളെ തിരക്കി…. അമ്മേ അച്ചു എവിടെ??

മോള് കുളിക്കുവ…. എന്താ കാര്യം?? അമ്മയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു….. ഈ ചെറുക്കന് ഇതെന്തുപറ്റി??? എടി നമ്മുടെ ഏട്ടന് വല്ല ലോട്ടറിയും അടിച്ചോ??? ആവോ ആർക്കറിയാം???? റൂമിലെത്തിയപ്പോൾ കുളി കഴിഞ്ഞ് കണ്ണാടിയുടെ മുന്നിൽ നിന്നും തല തോർന്ന ആവണിയെയാണ് അവൻ കണ്ടത്…. അവളെത്തന്നെ കൺ ചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു സിദ്ധൂ… ഏട്ടാ… എന്താലോചിച്ച് നിൽക്കുവ…. ആവണി അടുത്ത് വന്നതൊന്നും അവൻ അറിഞ്ഞിരുന്നില്ല…. ഞാനെ…. ഒരു സുന്ദരി കൊച്ചിനെ പറ്റി ആലോചിക്കുകയായിരുന്നു….. ഏത് സുന്ദരി??? അതൊക്കെ ഉണ്ട്…. ദേ… പൊന്നു മോൻ എന്നെ അല്ലാതെ വേറെ ആരെയെങ്കിലും നോക്കീന്ന് ഞാൻ അറിഞ്ഞാ ഈ കണ്ണ് രണ്ടും ഞാൻ കുത്തിപ്പൊട്ടിക്കും…..

പഴയപോലെ തന്നെ…. അന്നും എൻ്റെ വാക ഇങ്ങനെ ആയിരുന്നു…. ഏതേലും പെൺകുട്ടിടെ കാര്യം പറഞ്ഞാൽ അപ്പോ ദേഷ്യപ്പെടും…… എന്തോന്നാ ഈ ആലോചിച്ച് ചിരിക്കണെ??? ആ പെണ്ണിനെ ആണോ??? അതെ…. ഹും…. നിനക്ക് കാണണോ ആ പെണ്ണിനെ ??? എനിക്കെങ്ങും കാണേണ്ട…. വാ… ഞാൻ കാട്ടിത്തരാം….. അവൻ അച്ചുവിനെ കണ്ണാടിക്ക് മുന്നിൽ നിർത്തി പുറകിൽ നിന്നും അവളെ പുൽകി…. ദേ…. നോക്ക്….. ഇതാണ് എൻ്റെ സുന്ദരി കുട്ടി….. പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ പിറന്നാളിന് വേണ്ടിയുള്ള കാത്തിരുപ്പായിരുന്നു….. എന്നാൽ ദിവസങ്ങൾ ഇഴഞ്ഞ് നീങ്ങുന്ന പോലെ അവന് തോന്നി…… ഒടുവിൽ കാത്തിരുന്ന ആ ദിനം വന്നെത്തി….. ഇന്നാണ് ആവണിയുടെ പിറന്നാൾ….

രാവിലെ തന്നെ അവൻ ആവണിയെയും കൂട്ടി അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു…. ഈശ്വരാ… എത്ര ജന്മമെടുത്താലും എൻറെ നല്ല പാതിയായി എൻറെ ആവണിയെ തന്നെ എനിക്ക് തരണേ…. തൊഴുതു കഴിഞ്ഞ് അവർ അമ്പലക്കുളത്തിൽ പോയി…. കാലുകൾ നനച്ചു അല്പ നേരം ആ പടവിൽ ഇരുന്നൂ…. അച്ചു… എന്താ ഏട്ടാ…. നീ എന്താ ആലോചിക്കുന്നത്??? നല്ല രസമല്ലേ ഇവിടെ ഇങ്ങനെ ഇരിക്കാൻ എന്തോ ഒരു പോസിറ്റീവ് എനർജി കിട്ടുന്ന പോലെ….. മൊത്തത്തിൽ ഒരു കുളിർമയേകുന്ന പോലെ നല്ല അന്തരീക്ഷം…… അതെ…. അച്ചൂ നിനക്കെന്താ ബർത്ത് ഡേ ഗിഫ്റ്റ് വേണ്ടത്??? എനിക്ക് ജീവിതത്തിൽ കിട്ടിയ വച്ച് ഏറ്റവും നല്ല ഗിഫ്റ്റ് ആണ് സിദ്ധുവേട്ടൻ അതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല……

ആണോ… എന്നാൽ ഓക്കേ…. വാ… വീട്ടിൽ പോകാം… എല്ലാവരും നമ്മളെ കാത്തിരിക്കുകയായിരിക്കും….. ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു….. വീട്ടിൽ എത്തിയതും വാതിൽ തുറന്നു അകത്തു കയറി….. വീടെല്ലാം നന്നായി അലങ്കരിച്ചിരിക്കുന്നു…. എല്ലാവരും ഉണ്ടായിരുന്നു…. അച്ഛനമ്മമാരും.. കിച്ചുവും കുഞ്ചുവും… ദേവേട്ടൻ, മാളൂ, എബി ചേട്ടായി ഐറിൻ ചേച്ചിയും കുട്ടികളും എല്ലാം….. നോക്കി നിൽക്കാതെ വാ കേക്ക് കട്ട് ചെയ്യാം….. ഞാൻ കേക്ക് മുറിക്കാൻ തുടങ്ങുമ്പോഴാണ് അതിലെ പേര് എൻറെ ശ്രദ്ധയിൽപെട്ടത്….. ‘വാക’ ഏട്ടനെ നോക്കിയപ്പോൾ കണ്ണ് ചിമ്മി കാട്ടി….. കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്ത ശേഷം ഞാൻ റൂമിലേക്ക് പോയി…. വാക ….. ആ പേര്…..

സിദ്ധുവേട്ടൻ എങ്ങനെ?? ഓരോന്നാലോചിച്ച് മുറി എത്തിയത് അറിഞ്ഞില്ല….. മുറിയിൽ അങ്ങിങ്ങായി കുറെ ബലൂണുകൾ…. ബെണ്ടിൽ ഒരു വലിയ ബാഗ് ഇരിക്കുന്നൂ…. ഞാൻ അത് തുറന്നു നോക്കി….. അതിലെ സമ്മാനങ്ങൾ എല്ലാം കണ്ടതും എൻ്റെ കണ്ണു നിറഞ്ഞു പോയി…… പലപ്പോഴായി നിരഞ്ജൻ എനിക്കായി വാങ്ങിയ സമ്മാനങ്ങൾ….. അതായിരുന്നു ആ ബാഗിൽ…… ഈശ്വരാ എൻ്റെ സിദ്ധുവേട്ടൻ ആയിരുന്നോ എൻ്റെ നിരഞ്ജൻ….. ഒന്നും മനസ്സിലാകുന്നില്ലല്ലോ…….. അപ്പോഴാണ് അവളുടെ പൊട്ടിയ പാദസ്വരം അതിൽ നിന്നും അവൾക്ക് കിട്ടിയത്….. അപ്പോ ഏട്ടൻ അന്ന് തന്നത്…. പണ്ട് എനിക്കായി വാങ്ങിവെച്ചിരുന്നതാണോ?? അവൾ ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴാണ് സിദ്ധു മുറിയിലേക്ക് വന്നത്…. അച്ചൂ…. അച്ചൂ…. വാകേ…

അവൻ പതിഞ്ഞ ശബ്ദത്തിൽ അവളെ വിളിച്ചു….. അവൾ മെല്ലെ മുഖം ഉയർത്തി നോക്കി…. അവൻ്റെ നിറഞ്ഞ കണ്ണുകളിൽ അവൾ കണ്ടത് അവന് വാകയോടുള്ള പ്രണയമാണ്…… അവൻ അവളെ ചേർത്ത് പിടിച്ചു…. പക്ഷേ അവൾ അവനെ തല്ലാനും പിച്ചാനും ഒക്കെ ശ്രമിക്കുകയാണ്….. എന്താ എന്നോട് പറയാഞ്ഞെ??? സിദ്ധുവേട്ടൻ ആണ് നിരഞ്ജൻ എന്ന്….. എടോ…. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഞാൻ അറിയുന്നത് എൻ്റെ അച്ചൂട്ടി ആണ് എൻ്റെ വാക എന്ന്……. അപ്പോ ഞാൻ കരുതി എൻ്റെ പെണ്ണിന് ഒരു സർപ്രൈസ് കൊടുക്കാമെന്ന്….. ഇപ്പോ തന്നൂ… എങ്ങനെ ഉണ്ട്??? അവൾ അവൻ്റെ കൈയിൽ ഒരു അടി കൊടുത്തു…. ഹാ…. എടി എനിക്ക് നന്നായി നൊന്തൂട്ടോ….. ആണോ കണക്കായിപോയി…..

അവൻ അവളെ കണ്ണാടിക്ക് അഭിമുഖമായി പിടിച്ചു നിർത്തി….. എന്നിട്ട് വാക എന്ന് എഴുതിയ ഒരു ചെയിൻ അവളുടെ കഴുത്തിൽ അണിയിച്ചു……. എൻ്റെ വാകയെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല…. ഈ…. വാക എന്നും…. ഈ നിരഞ്ജന് മാത്രം സ്വന്തമാണ്…… എൻ്റെ മാത്രം പെണ്ണ്…… അതെ… ഏട്ടാ… നമുക്ക് ….. ഒന്ന്….. ബീച്ചിൽ പോണോ???? ആ… എങ്ങനെ മനസ്സിലായി??? എൻ്റെ വാകയെ എനിക്കറിയില്ലേ….. നമ്മുടെ മനസ്സ് എപ്പോഴും ഒന്നല്ലേടോ…. മനപ്പൊരുത്തം ഉള്ളവർ……. വാ…. ഇപ്പോ തന്നെ പോകാം……. ഏട്ടനും ഞാനും കൂടി നേരെ ബീച്ചിലേക്ക് പോയി….. കൈകൾ കോർത്ത് തീരത്തു കൂടി ഏറെ നേരം നടന്നൂ…. പിന്നീട് എട്ടൻ്റെ തോളോട് തോൾ ചാഞ്ഞ് കടൽ കണ്ടിരുന്നു…..

ഏട്ടാ…. ഞാൻ ഒരു കാര്യം പറയട്ടെ….. പറയടോ….. പലപ്പോഴും ഏട്ടൻ്റെ പ്രസൻസിൽ എനിക്ക് തോന്നിട്ടുണ്ട് നിരഞ്ജൻ ആണെന്ന്….. പറഞ്ഞാൽ വിശ്വസിക്കില്ല….. എനിക്കും തോന്നിട്ടുണ്ടെടോ….. നമ്മുടെ തോന്നലുകൾ എല്ലാം ശരിയായിരുന്നു….. ഇപ്പോ ഈ ലോകത്ത് ഏറ്റവും ഹാപ്പിയായിട്ടുള്ള ആൾ ഞാനാ… എനിക്കെന്റെ വാകയെ തിരികെ തന്നില്ലേ…… അതെ നമുക്ക് വീട്ടിലേക്ക് പോകാം……. കുറച്ചു നേരം കൂടി കഴിയട്ടെ…… മാസങ്ങൾക്ക് ശേഷം അവരെ തേടി ആ സന്തോഷ വാർത്ത വന്നെത്തി….. അതെ അവരുടെ ജീവിതത്തിലേക്ക് അവരുടെ പ്രണയത്തിന്റെ അടയാളമായി കുഞ്ഞ് അതിഥി കൂടി കടന്നുവരുന്നു…… സന്തോഷത്തോടെ അവർ പരസ്പരം സ്നേഹിച്ചു കഴിയുന്നൂ…..

ഇതിനിടയിൽ ഹരിക്ക് ഒരു ആക്സിഡന്റിൽ അവൻ്റെ ചലനശേഷി നഷ്ടപ്പെട്ടു… അതോടെ അവൻ്റെ ഭാര്യ അവനെ ഉപേക്ഷിച്ചു പോയി….. ഹരിയുടെ അമ്മയും ആവണിയോട് ചെയ്ത പ്രവർത്തികൾ ഒക്കെ ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ചു…. ദീക്ഷിതയ്ക്ക് വല്യ മാറ്റം ഒന്നുമില്ല പഴയ പോലെ തന്നെ….. കിച്ചുവും കുഞ്ചുവും കുഞ്ഞിനിടാനുള്ള പേര് കണ്ട് പിടിക്കുന്ന തിരക്കിലാണ്….. അത് അവര് കണ്ട് പിടിക്കട്ടെ…… ഇതിനിടയിൽ ദേവനും ഒരു ഗോൾ അടിച്ചു….. എല്ലാവരും ഗോൾ അടിക്കുമ്പോൾ ഞാനും എന്ന് പറഞ്ഞ എബിച്ചായൻ പോരായിരുന്നു…. എന്തായോ എന്തോ🤔 അവസാനിച്ചു……

അപ്പോ ഞാൻ പോവാണ്…. ഇനിയും കഥ വലിച്ച് നീട്ടിയാൽ ബോറാകും അതോണ്ട് ഇവിടെ നിർത്തുന്നു…….. എൻ്റെ കഥയെ ഇരു കൈകളും നീട്ടി സ്വീകരിച്ചതിന് എല്ലാവരോടും നന്ദി പറയുന്നു….. ഒത്തിരി സ്നേഹം ഇണ്ട് എല്ലാവരോടും…….. തെറ്റ് തിരുത്തിയിട്ടില്ല കേട്ടോ…… അപ്പോ ലാസ്റ്റ് പാർട്ടായോണ്ട് മടി കൂടാതെ എല്ലാവരും വല്യ കമന്റ് തന്നെ…… അപ്പോ ഞാൻ താൽക്കാലികമായി വിട പറയാണ്…. റ്റാറ്റാ…….💜💜💜❤

മനപ്പൊരുത്തം: ഭാഗം 12

Share this story