ശിവഭദ്ര: ഭാഗം 9

ശിവഭദ്ര: ഭാഗം 9

എഴുത്തുകാരി: ദേവസൂര്യ

വൈകിട്ട് ബാൽക്കണിയിൽ ഇരിക്കുമ്പോൾ ആയിരുന്നു….വൈഗ ശിവയുടെ അടുത്തേക്ക് വന്നത്…. “”ഡാ….നീ ഗോപിയേട്ടനോട് സംസാരിച്ചോ??..”” പിന്നിൽ നിന്ന് പെട്ടെന്നുള്ള ചോദ്യം ആയതിനാൽ….ശിവ പതർച്ചയോടെ കയ്യിലെ ഡയറി മറച്ചു പിടിച്ചു…. “”ഉവ്വ് ചേച്ചി….നാളെ ഏട്ടൻ രാവിലത്തെ ഫൈറ്റിന് പെട്ടെന്ന് പോവും ത്രെ….ഇല്ലേൽ ഇന്ന് തന്നെ ശെരിയക്കമായിരുന്നു നിന്റെ ജോലി കാര്യം എന്നാണ് പുള്ളി പറഞ്ഞത്…പിന്നെ നാളെ നീ ഓഫീസിൽ ചെല്ലണം…അനിരുദ്ധ് എന്ന് പറഞ്ഞൊരാൾ ഉണ്ടാവും പുള്ളിയോട് പറഞ്ഞാൽ മതി കാര്യം….ചെറിയൊരു ഇന്റർവ്യൂ ഉണ്ടാവും…അക്കൗണ്ട് സെക്ഷനിലേക്ക് പുതിയ ആളെ വേണമത്രേ…അവിടെ വാക്കൻസി ഉണ്ട് ന്ന്….”” അവന്റെ വാക്കുകൾ കേട്ടപ്പോൾ അവൾ പതിയെ ഒന്ന് പുഞ്ചിരിച്ചു….

ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ ആയിരുന്നു ശിവ പിന്നിൽ നിന്ന് വിളിച്ചത്…. “”ഡീ ചേച്ചി….”” അവൾ എന്തെന്ന രീതിയിൽ അവനെ ഒന്ന് നോക്കി…. “”നീ ഒക്കെ അല്ലേ….മരുന്ന്……”” പാതിയിൽ നിർത്തി അവളെയൊന്ന് നോക്കി. “”ഭ്രാന്തിക്ക്….മരുന്ന് ഒക്കെ ഉണ്ട് ചെക്കാ…അതിന്റെ കാര്യം ഓർത്ത് മോൻ വിഷമിക്കണ്ട….എല്ലാം കൃത്യമായി കഴിക്കുന്നുണ്ട്…..”” “”ചേച്ചി…..”” അവന്റെ വാക്കുകൾ ഒന്നിടറി…..നിറഞ്ഞ മിഴികളോടെ അവളെയൊന്ന് നോക്കി…. “”ഒന്ന് പോയെടാ….എനിക്കിപ്പോ കുഴപ്പം ഒന്നുല്ല….തല്ക്കാലം വല്ലാതെ ഓരോന്ന് ചിന്തിച്ചു ഇരിക്കാതെ ആ ഡയറി പെട്ടെന്ന് വായിച്ചു തീർത്തിട്ട് കിടക്കാൻ നോക്ക്….”” അവളുടെ വാക്കുകൾ കേട്ടതും ചമ്മലോടെ അവളുടെ മുഖത്തേക്ക് നോക്കി….

“”ചമ്മണ്ട….ഞാൻ മുഴുവൻ വായിച്ചു….”” “”ഡീ കള്ളി….അവൾ ഇത് ആർക്കും കൊടുക്കില്ല എന്ന് വിചാരിച്ചു ഇരിക്കില്ലേ??…”” “”അതിന് എന്താടാ…എന്റെ നാത്തൂന്റെ അല്ലേ.കുഴപ്പല്ല….അവളെ എങ്ങാനും നീ തേച്ചാൽ എനിക്ക് തന്ന ഷോക്ക് നിനക്ക് തരാൻ പറയും ഞാൻ ഡോക്ടറോട് പറഞ്ഞേക്കാം…”” അവളുടെ വാക്കുകൾ കേട്ടതും…അവൻ പതിയെ ഒന്ന് പുഞ്ചിരിച്ചു….ഭദ്രയുടെ ഡയറി നെഞ്ചോട് ചേർത്തു….. ❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤ മുറിയിൽ നിന്ന് ഷർട്ട് ഇൻ ചെയ്ത് പുറത്തിറങ്ങിയ രുദ്രനെ കണ്ടതും പശുവിനുള്ള പുല്ലുമായി ഉമ്മറത്തേക്ക് വന്ന ഭദ്രയുടെ കണ്ണുകൾ വിടർന്നു…. “”ഹൈസ്…എന്താ ലുക്ക്…ഇപ്പൊ എന്റെ ഏട്ടനെ കണ്ടാൽ….ചെത്ത് പയ്യന്മാർ മാറി നിക്കൂലേ….”” “”വല്ലാണ്ട് ആക്കല്ലേ നീയ്…ഒരു മയത്തിൽ ഒക്കെ മതി ട്ടൊ ഭദ്രേ…നിന്റെ ഏട്ടൻ പാവാണ്‌ എന്ന് അറിയില്ലേ നിനക്ക്….””

രുദ്രന്റെ വാക്കുകൾ കേട്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു…ശേഷം ഉള്ളിലേക്ക് പെട്ടെന്ന് പോയി…. ചുവന്ന മുളകും കടുകും കയ്യിൽ പിടിച്ചു…ഇറങ്ങി വരുന്ന അവളെ കണ്ടപ്പോൾ രുദ്രൻ അവളെ രൂക്ഷണമായി ഒന്ന് നോക്കി…. “”ഭദ്രേ ഞാൻ പറഞ്ഞിട്ടുള്ളതാ…എനിക്കിതിൽ ഒന്നും വിശ്വാ….”” പൂർത്തി ആക്കാൻ സമ്മതിക്കാതെ അവൾ ചൂണ്ടുവിരലിനാൽ ചുണ്ട് മൂടി….ഏഴു വട്ടം ഉഴിഞ്ഞു അവനോട് തുപ്പാൻ പറഞ്ഞതും…വിമ്മിഷ്ടത്തോടെ തുപ്പി…. “”ദേ ഭദ്രേ….എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ലാത്തതാണ് എന്ന് അറിയില്ലേ നിനക്ക്…പിന്നേം കളിയാക്കാ…”” അവന്റെ ചോദ്യത്തിന് അവൾ ചുണ്ട് പിളർത്തി…. “”നല്ല ഏട്ടനല്ലേ….ഇന്ന് പോണ കാര്യം നടക്കാൻ അല്ലേ…കണ്ണ് തട്ടാതെ ഇരിക്കാനാ…””

“”ഉവ്വ്….അമ്മേ ഞാൻ ഇറങ്ങി ട്ടൊ…”” അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടതും കൂടുതൽ ഒന്നും പറയാതെ യാത്ര പറഞ്ഞിറങ്ങി…. “”കൃഷ്ണ…ന്റെ കുട്ടിക്ക് നല്ലത് മാത്രം വരുത്തണേ….”” ഉമ്മറത്തു നിന്ന് അമ്മ പറയുന്നത് കേട്ടതും ഭദ്രയൊന്ന് നെടുവീർപ്പിട്ടു….അവന്റെ പോക്ക് നോക്കി നിന്നു….. ❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤ “”സൊ ഓൾ തെ ബെസ്റ്റ് മിസ്റ്റർ രുദ്രൻ….”” അനിരുദ്ധ് രുദ്രന് നേരെ ഷേക്ക്‌ ഹാൻഡ് കൊടുത്തു…രുദ്രൻ പുഞ്ചിരിയോട് അവന് നേരെ കൈ കൊടുത്തു…. “”അപ്പൊ…ഇന്ന് ജോയിൻ ചെയ്യുവല്ലേ രുദ്രൻ…”” “”അതേ സർ…”” രുദ്രന്റെ വാക്കുകൾ കേട്ടതും പുഞ്ചിരിയോടെ അനിരുദ്ധ്…അവന് നേരെ കാറിന്റെ കീ നീട്ടി.. “”ഇയാൾ പൊക്കൊളു അപാർട്മെന്റ് ഡീറ്റെയിൽസും മറ്റും വഴിയേ ഞാൻ അയക്കാം….”” “”ഓക്കേ സർ….”” രുദ്രൻ പുഞ്ചിരിയോടെ കീ വാങ്ങി ക്യാബിനിൽ നിന്ന് പുറത്തിറങ്ങി….

വൈകിട്ട് വീട്ടിൽ എത്തുമ്പോളും ഓഫീസിലെ കാര്യങ്ങൾ പറയാനായിരുന്നു രുദ്രന് നേരം…അവന്റെ തിളങ്ങിയ കണ്ണുകളോടെ ഉള്ള സംസാരം കേൾക്കെ ഭദ്രയുടെയും അമ്മയുടെയും ഉള്ളിൽ നിറഞ്ഞ സന്തോഷം മാത്രേ ഉണ്ടായിരുന്നുള്ളു….. ❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤ പുലർച്ചെ അലാറം കേട്ടാണ് ഭദ്ര എഴുന്നേറ്റത്.പതിയെ എഴുന്നേറ്റ്…ഡയറിക്കായി മേശമേൽ നോക്കുമ്പോൾ ആണ് ഡയറി ഇല്ലാലോ എന്നവൾ ഓർത്തത്…പതിയെ തോർത്തും എടുത്ത് കുളപ്പടവ് ലക്ഷ്യം വച്ച് പോവുമ്പോൾ… പടവിൽ അവളെ കാത്തെന്ന പോലെ ശിവ ഇരിക്കുന്നുണ്ടായിരുന്നു… “”കൃഷ്ണ… ഇങ്ങേർ എന്താ ഇന്നും ഇവിടെ??…”” അവൾ സ്വയം ഒന്നു ചോദിച്ചുകൊണ്ട് ഒന്നു ശങ്കിച്ചു നിന്നു…. അടുത്തേക്കായി വന്ന പാദസര കിലുക്കം നിന്നപ്പോൾ ശിവ സംശയത്തോടെ പുറകിലേക്ക് ഒന്നു നോക്കി…

“”ശി… ശിവേട്ടൻ എന്താ ഇവിടെ??… “” അവൻ കണ്ടു എന്നറിഞ്ഞതും ജാള്യത മറച്ചു കൊണ്ടവൾ ചോദിച്ചു… “”ആഹ്ഹ്… അത്‌ കൊള്ളാം… എന്റെ വീട്ടിലെ കുളത്തിൽ പിന്നെ എനിക്ക് കുളിക്കണ്ടേ… “” അവന്റെ കുസൃതിയോടുള്ള ചോദ്യം കേൾക്കെ അവളുടെ മുഖം വീർത്തു… “”കുളിച്ചു കഴിഞ്ഞേൽ ഒന്ന് പോയാട്ടെ… എനിക്ക് ഒന്ന് കുളിക്കണമായിരുന്നു… “” വല്യ താല്പര്യം ഇല്ലാത്ത പോലെ എങ്ങോട്ടോ നോക്കി പറയുന്നവളെ ഇടംകണ്ണിട്ട് ഒന്ന് നോക്കി… “”ഇന്നലത്തെ പോലെ വല്ല ഫ്രീ സർവീസ് കിട്ടുമോ എന്നറിയാൻ നിന്നതാ ഞാൻ… “” അവന്റെ വാക്കുകൾ കേട്ടപ്പോൾ ഒന്നും മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി…. “”അല്ല… ഓക്സിജനേ….എന്താന്നറിയില്ല വല്ലാത്ത ബ്രീത്തിങ് പ്രോബ്ലെം… “” മീശ പിരിച്ചു പറയുന്നത് കേട്ടപ്പോൾ പിടപ്പോടെ കണ്ണുകൾ പിൻവലിച്ചു….

“”വേ… വേണ്ടാ ട്ടൊ ശിവേട്ടാ… അറിയാവുന്നതല്ലേ… നിക്ക് പറ്റി പോയതാ ന്ന്… പിന്നെ എന്തിനാ ഇതും പറഞ്ഞോണ്ട് കളിയാക്കുന്നെ…. നിക്ക് ഇഷ്ട്ടല്ല ട്ടൊ… “” അവളുടെ വാക്കുകൾ കേൾക്കെ അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി മിന്നമാഞ്ഞു… അവനെ വകവെക്കാതെ… പടവുകൾ ഇറങ്ങി… തണുത്ത വെള്ളത്തിൽ ഒന്ന് മുഖം കഴുകി…. “‘ആ ചുവന്ന കണ്ണുകൾ എന്നെ വല്ലാതെ കൊത്തിവലിക്കുന്ന പോലെ….ആ കടുംകാപ്പി മിഴികളോടെ അത്രയേറെ പ്രണയം തോന്നുന്നപോലെ…ആദ്യം ഗുണ്ടയുടെ ഭാവം നിറഞ്ഞ… ഇപ്പോൾ ഒരു താന്തോന്നിയായ പോലീസ് ആയി….ആ കണ്ണുകൾ എന്നെ വല്ലാതെ പ്രണയിക്കുന്നു… ആ കടുംകാപ്പി മിഴികളോടെ അത്രമേൽ പ്രണയം തോന്നുന്നു… എന്റെ മാത്രം തെമ്മാടിയാണെന്ന് തോന്നുന്നു….നീയെന്ന രണ്ടക്ഷരം അത്രമേൽ എന്നിൽ വേരുറച്ചിരിക്കുന്നു…..

“” പിന്നിൽ നിന്ന് കേട്ട വാക്കുകൾക്ക് അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി…ഒരു കയ്യിൽ ഡയറിയും പിടിച്ചു മറുകൈ കൊണ്ട് മീശയും പിരിച്ചു നിൽക്കുവാണ്…. അവളുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..കുറ്റം പിടിക്കപ്പെട്ട പോലെ അവൾ തലതാഴ്ത്തി നിന്നു…. “”എന്താണ് മാഡം… നാവിറങ്ങി പോയോ?? നേരത്തെ എന്തോ വല്യ ഡയലോഗ് അടി ആയിരുന്നല്ലോ… ഇപ്പൊ എന്ത്യേ ആ കടുംകാപ്പി മിഴികളെ ഇത്ര തൊട്ടടുത്ത് കിട്ടിയിട്ടും…ഒന്നും പറയാനില്ലേ??….”” അവളുടെ തൊട്ട് അടുത്ത് നിന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ വല്ലാതെ പിടഞ്ഞു…അവന്റെ നോട്ടം താങ്ങാൻ ആവാതെ മിഴികൾ താഴ്ത്തി…. “”പെങ്കുട്ട്യോൾടെ ഡയറിയും കട്ട് വായിച്ചിട്ട്…

ചോദ്യം ചെയ്യാൻ വരുന്നോ… തന്നെ ആ ഡയറി… “” പറ്റിയ അമളി മറച്ചു കൊണ്ട് അവൾ അവനെയൊന്ന് ദേഷിച്ചു നോക്കി…. “”ആഹാ…ഇപ്പൊ എനിക്കായോ കുറ്റം…എന്നാൽ തല്ക്കാലം ഇത് തരുന്നില്ല…എന്ന് എന്നോട് ഇഷ്ട്ടാണ് ന്ന് പറയുന്നോ അന്ന് തന്നോളാം…”” അവൻ കയ്യിലെ ഡയറി പിന്നിലേക്ക് പിടിച്ചു കൊണ്ട് കുസൃതിയോടെ പറഞ്ഞു… “”ഒത്തിരി കഷ്ടപ്പെട്ട് ന്നൊടുള്ള സ്നേഹം മറച്ചു വച്ചതല്ലേ…നിന്റെ പോലെ ശ്വാസം തരാൻ ഒന്നും അറിയില്ലേലും…തല്ക്കാലം ഇത് പിടിച്ചോ….”” അവന്റെ വാക്കുകൾ കേട്ട് അവന്റെ മുഖത്തേക്ക് നോക്കിയതും…അവന്റെ ചുണ്ടുകൾ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു…അവൻ നോക്കുമ്പോൾ പെണ്ണിന്റെ കണ്ണ് രണ്ടും ഇപ്പൊ താഴെ വീഴും ന്ന് പറഞ്ഞു ഇരിക്കുന്നുണ്ട്…. “”നിക്കും ഉമ്മിക്കാൻ അറിയാം ന്ന് മനസ്സിലായോടി ഉണ്ടക്കണ്ണി..

.”” അവന്റെ കുസൃതിയോടുള്ള ചോദ്യം കേൾക്കെ അറിയാതെ തലയാട്ടി പോയി… “”ന്നാ ഏട്ടന്റെ കുട്ടി…കുളിച്ചോ ട്ടൊ…ഞാൻ പോകുവാ…തല്ക്കാലം ഈ ഡയറി എന്റെൽ ഇരിക്കട്ടെ…ഇനിയും ഉണ്ട് വായിക്കാൻ….”” പിന്തിരിഞ്ഞു നടക്കാൻ തുടങ്ങുന്നതിനു മുൻപ്..കവിളിൽ രണ്ട് തട്ട് തട്ടി പറയുമ്പോളും അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ഭദ്രക്ക്… “”പിന്നേയ്….എന്നെ പേടിച്ചു നാളെ മുതൽ ഇങ്ങോട്ടുള്ള വരവ് ഒഴിവാക്കേണ്ട…ഞാൻ ബാത്‌റൂമിൽ കുളിച്ചോളാം….”” പടികൾ കയറുമ്പോളും പിന്നിൽ നിന്ന് കേട്ട ശബ്‌ദത്തിന് തിരിഞ്ഞു നോക്കിയില്ല….കണ്ണുകൾ ഇറുകെ ചിമ്മി…ജാള്യതയോടെ നിന്നു…ഇത്തിരി കഴിഞ്ഞ് ആള് പോയി എന്ന് തോന്നിയതും പതിയെ കണ്ണുകൾ തുറന്നു… ചുണ്ടിൽ അറിയാതെ നാണത്തോടുള്ള പുഞ്ചിരി വിരിഞ്ഞു….കൈകൾ അറിയാതെ ആ തണുപ്പ് തൊട്ട ഭാഗത്തേക്ക് പോയി…. ആ സ്പർശനം അവിടെ ഉള്ളത് പോലെ…ഓരോന്ന് ചിന്തിച്ചപ്പോൾ അവളുടെ ഉള്ളിൽ ചെറുപുഞ്ചിരി മിന്നിമാഞ്ഞു………(തുടരും )

ശിവഭദ്ര: ഭാഗം 8

Share this story