തമസ്സ്‌ : ഭാഗം 34

തമസ്സ്‌ : ഭാഗം 34

എഴുത്തുകാരി: നീലിമ

കർത്താവേ … എല്ലാം ഓക്കേ ആക്കണേ….. സ്വന്തം മകളെ ഒരു നോക്ക് കാണാൻ കൊതിക്കുന്ന ഒരമ്മയുടെ നോവ് മാറ്റാനുള്ള ശ്രമമാണ്….. കൂടെ ഉണ്ടാകണെ കർത്താവേ…. പ്രാർത്ഥനയോടെ ആൽവിയും മായയും പുറത്തേയ്ക്കിറങ്ങി വീടിനുള്ളിലേയ്ക്ക് നടന്നു…… മായ നേരെ പോയത് കുഞ്ഞിയുടെ അടുത്തേയ്ക്കാണ്….കുഞ്ഞി കണ്ടിട്ടില്ലാത്ത പല കാഴ്ചകളെക്കുറിച്ചും പറഞ്ഞു കാര്യമായിത്തന്നെ മായ കുഞ്ഞിയെ പ്രലോഭപ്പിച്ചു… അവൾ ആ പ്രലോഭനത്തിൽ മൂക്കും കുത്തി വീഴുകയും ചെയ്തു…. ആൽവി ആകട്ടെ മോഹനടുത്തേയ്ക്കാണ് പോയത്…. താനും മായയും നാട്ടിലേയ്ക്ക് പോവുകയാണെന്നും കുഞ്ഞിയെക്കൂടി ഒപ്പം വിടണമെന്നും പറഞ്ഞപ്പോൾ ആദ്യം മോഹൻ എതിർത്തു….. “”എടാ…. കുഞ്ഞി മോൾക്ക് അവിടെ ഒത്തിരി ഇഷ്ടമാകുമെടാ… അവൾ ഇതേ വരെ അരുവിയും വെള്ളച്ചാട്ടവുമൊന്നും നേരിട്ട് കണ്ടിട്ട് കൂടി ഇല്ലല്ലോ…. അവിടെ ഇപ്പോഴും നെൽകൃഷി ഒക്കെ ഉണ്ടെടാ….

ജോക്കുട്ടൻ ഇടയ്ക്ക് നാട്ടിലെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോഴേ കുഞ്ഞി ആഗ്രഹം പറഞ്ഞതാ…. ഇന്നാകുമ്പോ ഞങ്ങൾ വൈകിട്ട് തന്നെ തിരികെ എത്തുകയും ചെയ്യും.. സന്ധ്യയ്ക്ക് മുൻപ് കുഞ്ഞിയെ തിരികെ എത്തിക്കാമെടാ……..””” “””എടാ… എന്നാലും… ഇത്രേം ദൂരം….?””” മോഹൻ സംശയത്തോടെ ആൽവിയുടെ മുഖത്തേയ്ക്ക് നോക്കി…. അവന് തീരെ താല്പര്യം തോന്നിയില്ല… “””അത്ര ദൂരെയൊന്നുമല്ല… ഇവിടെ നിന്നും കഷ്ടിച്ച് ഒന്ന് ഒന്നെകാൽ മണിക്കൂറേ ഉണ്ടാകൂ യാത്ര…. അതോ ഞങ്ങളോടൊപ്പം വിടാൻ നിനക്ക് മടിയാണോ? എന്നാൽ ഞാൻ ഒന്നും പറയുന്നില്ല…. അവള് ഞങ്ങളുടെ കൂടി മോളാ… അങ്ങനെയേ ഞാനും മായയും കുഞ്ഞിയെ കണ്ടിട്ടുള്ളൂ… ഇനി നിനക്ക് ഞങ്ങളെ വിശ്വാസമില്ലെങ്കിൽ വിടണ്ട….””” ആൽവി വാക്കുകളിൽ കൃത്രിമ നീരസം നിറച്ചു. ആൽവിയുടെ സംസാരവും കുഞ്ഞിയുടെ നിര്ബന്ധവും കൂടി ആയപ്പോൾ മനസിലാമനസോടെ മോഹൻ സമ്മതം മൂളി…. 🖤🍁🍁🍁

പതിവിന് വിപരീതമായി ആൽവി വേഗത്തിലാണ് ഡ്രൈവ് ചെയ്തത്… കുഞ്ഞിയെ വേഗം ജാനിയുടെ അരികിൽ എത്തിക്കാനുള്ള ധൃതി അവന്റെ ഡ്രൈവിങ്ങിൽ തെളിഞ്ഞു കണ്ടു. അത് മനസിലാക്കിയത് കൊണ്ട് തന്നെ സ്പീഡ് പേടിയായിട്ട് കൂടി മായ നിശബ്ദയായിരുന്നു . എന്നാൽ അവരുടെ കാർ ഓരോ വാഹങ്ങളെ പിറകിലാക്കുമ്പോഴും കുഞ്ഞി കൈ കൊട്ടി ചിരിക്കുന്നുണ്ടായിരുന്നു. 🖤☘☘☘☘🖤☘☘☘☘🖤 അപ്രതീക്ഷിതമായി കുഞ്ഞിയെ മുന്നിൽ കണ്ടപ്പോൾ ഒരു തരം സ്ഥമ്പനാവസ്ഥയിൽ ആയിരുന്നു ജാനി. കണ്ണുകളെ വിശ്വാസമാകാത്തത് പോലെ അവൾ കുറച്ചു സമയം കുഞ്ഞിയെ തന്നെ നോക്കി നിന്നു. നിമിഷങ്ങൾ കൊണ്ട് അവൾ സന്തോഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു … കുഞ്ഞിയുടെ അടുത്തേയ്ക്ക് കാറ്റ് പോലെ പാഞ്ഞു വരികയായിരുന്നു അവൾ ….

അരികിലെത്തി കുഞ്ഞിക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു…. കുഞ്ഞു മുഖതേയ്ക്ക് നോക്കുമ്പോൾ ഉള്ളിലെ മാതാവ് ഉണരുന്നതവളറിഞ്ഞു…. അവൾ കുഞ്ഞിയെ മുറുകെ കെട്ടിപിടിച്ചു…. “”എന്റെ പൊന്നു മോളെ….”” എന്ന വിളിയോടെ ഇറുകെ ഇറുകെ പുണർന്നു…. കണ്ണുകൾ ഇടമുറിയാതെ പെയ്തു കൊണ്ടിരുന്നു. കുഞ്ഞിയുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി…. “”എന്റെ മോളാ… എന്റെ മോള്….. ആൾവിചായ… മായേച്ചി… എന്റെ മോള്…..”” കുഞ്ഞിയേ വാരിയെടുത്തവൾ ചുറ്റുമുള്ളവരെ നോക്കി… വല്ലാത്തൊരു പരവേശമായിരുന്നു അവൾക്ക്…. എന്ത്‌ ചെയ്യണമെന്നൊ പറയണമെന്നോ അറിയാത്തത്തു പോലെ….. എത്ര ചുംബിച്ചിട്ടും മതിയാകാത്തത് പോലെ കുഞ്ഞിയുടെ മുഖം അവൾ ചുംബനങ്ങൾ കൊണ്ട് മൂടി ….. ഉള്ളിൽ തട കെട്ടി നിർത്തിയിരുന്ന സ്നേഹക്കടൽ ആർത്തിരമ്പുന്നത് അവൾ പോലും അറിഞ്ഞില്ല….

തടുക്കാനാകാത്ത വിധം അത് കരകവിഞ്ഞു ഒഴുകിക്കൊണ്ടിരുന്നു….. തലോടലായും ചബനങ്ങളായും ജാനിയുടെ സ്നേഹം കുഞ്ഞിയിലേയ്ക്ക് ഒഴുകി ഇറങ്ങി … പലപ്പോഴും കുഞ്ഞിയുടെ മുഖം പോലും കാണനാകാത്ത വിധം കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ജാനിയ്ക്ക്…. എന്നിട്ടും അവൾ കുഞ്ഞിയുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കി നിന്നു…. പിന്നേ കണ്ണിലും മൂക്കിലുമൊക്കെ വീണ്ടും ചുംബിക്കാൻ തുടങ്ങി…. കണ്ട് നിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു… മായയ്ക്ക് ആ കാഴ്ച താങ്ങാനാകുന്നതിലും അധികം ആയിരുന്നു…. ഭ്രാന്തമായ ആവേശത്തോടെ കുഞ്ഞിനെ ചുംബങ്ങൾ കൊണ്ട് മൂടുന്ന അവളുടെ അടുത്തേയ്ക്ക് ഓടുകയായിരുന്നു മായ…. ജാനിയെയും കുഞ്ഞിയെയും ഒരുമിച്ചു പൊതിഞ്ഞു പിടിച്ചു അവൾ…. “”””മതിയെടി….. എന്താ ഇത്…? കണ്ടിട്ട് സഹിക്കണില്ലെടി….ഒന്ന് നിർത്ത് ജാനി…”””” അവരോടൊപ്പം പറ്റിച്ചേർന്നു നിന്നു അവളും കരഞ്ഞു….

“””സന്തോഷം കൊണ്ട… സന്തോഷം കൊണ്ട മായേച്ചി… ഞാൻ… എന്റെ മോള്….. “”” സന്തോഷാധിക്യത്താൽ വാക്കുകൾ മുറിഞ്ഞു പോയി ജാനിയ്ക്ക്…. അടക്കി വച്ചിരുന്ന ഒരു മാതാവിന്റെ സ്നേഹവും വാത്സല്യവുമൊക്കെ അതിരില്ലാതെ പെയ്തിറങ്ങി….. അവൾ പോലും അറിയാതെ അവൾക്ക് നിയന്ത്രിക്കാനാകാത്ത വിധം അത് പുറത്തേയ്ക്ക് വന്നു കൊണ്ടേ ഇരുന്നു …. “””ജാനി മതിയെടി… മോള് പേടിക്കും… അതിന് ശ്വാസം കിട്ടൂല്ല… നീ അതിനെ വിട് പെണ്ണെ ….”””” മായ ജാനിയിൽ നിന്നും കുഞ്ഞിയെ പിടിച്ചു മാറ്റി നിർത്തി….. കുഞ്ഞി അത്ഭുതത്തോടെ… അതിശയത്തോടെ അതിലേറെ ഭയത്തോടെ അവളെത്തന്നെ കണ്ണിമയ്ക്കാതെ നോക്കി നിന്നു…. അപ്പോൾ മാത്രമാണ് ജാനി കുഞ്ഞിയുടെ മുഖഭാവം ശ്രദ്ധിച്ചത്….. അപരിചിതത്വവും പെട്ടെന്നുള്ള ജാനിയുടെ പ്രവർത്തികളുമൊക്കെ കുഞ്ഞിയെ ഭയപ്പെടുത്തിയിരുന്നു….

കുഞ്ഞിയുടെ ഭയന്ന് വിറച്ചുള്ള നിൽപ്പ് കണ്ടപ്പോൾ ജാനിയുടെ ഹൃദയം നൊന്തു…. അവൾ പതിയെ കുഞ്ഞിയുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു…… കുഞ്ഞി ഭയത്തോടെ ഒന്ന് പിറകിലേയ്ക്ക് മാറി… കുഞ്ഞിയുടെ ആ പിന്മാറ്റം കണ്ടപ്പോൾ അസഹ്യമായ ഹൃദയവേദന തോന്നി ജാനിയ്ക്ക്….. അവൾ കുഞ്ഞിയെ പിടിച്ച് തന്നോട് ചേർത്ത് നിർത്തി….. അപ്പോഴും കുഞ്ഞി ഭയത്തോടെ മായയെയും ആൾവിയെയുമൊക്കെ നോക്കുന്നുണ്ടായിരുന്നു…. “””മോള് പേടിക്കണ്ട…. മോൾക്ക് ഉമ്മ തന്നതേ സ്നേഹം കൊണ്ട…. മോളെ എനിക്ക് ഒത്തിരി ഇഷ്ടായി…..””” ജാനി അവളെ ആശ്വസിപ്പിച്ചു…. “””ഞാൻ ആരാണെന്ന് അറിയുമോ മോൾക്ക്?””” കുഞ്ഞി ഇല്ല എന്നിട്ടും തലയാട്ടി….

“””ആരാ മായമ്മേ ഈ ആന്റി?””” കുഞ്ഞി തിരിഞ്ഞു മായയോട് ചോദിച്ചു… മകൾ അമ്മയെ ആന്റി എന്ന് വിളിക്കുന്നത് കേൾക്കേണ്ടി വരുന്ന അവസ്ഥ ….ഏതൊരമ്മയ്ക്ക് സഹിക്കാനാകും? ഉള്ള് പിടയുന്നതറിഞ്ഞു ജാനി…. ഹൃയാദയത്തിലാകെ ആസഹ്യമായൊരു വേദന പടരുന്നു…. ഹൃദയം നിറഞ്ഞു ആ നോവ് കണ്ണുകളിലൂടെ പുറത്തേയ്ക്കൊഴുകാൻ തുടങ്ങിയപ്പോൾ ജാനി കുഞ്ഞിയെ ചേർത്ത് പിടിച്ചു….. പതിയെ അവളുടെ കവിളിൽ തലോടി നെറുകയിൽ ഒരിക്കൽക്കൂടി ചുണ്ടുകൾ ചേർത്തു…. “”””അമ്മയാ മോളെ…… “””” നേർത്ത നിശ്വാസം പോലെ അവൾ മൊഴിഞ്ഞു…. അവളുടെ പറച്ചിൽ കേട്ടു കുഞ്ഞി ഉൾപ്പെടെ എല്ലാരും ഞെട്ടി…. “””കുഞ്ഞി മോൾക്ക് അമ്മ ഇല്ലല്ലോ…””

“” കുഞ്ഞി നിഷ്കളങ്കമായി പറഞ്ഞു.. ജാനകിയിൽ ഒരു ചിരി ഉണ്ടായി….. വിഷാദച്ചുവയുള്ള ചിരി! അമ്മയുടെ മുഖത്ത് നോക്കി മകൾ പറയുന്നു… എനിക്ക് അമ്മ ഇല്ല എന്ന്…… ജാനി കുഞ്ഞിയുടെ മുഖത്തേയ്ക്ക് തന്നെ നോക്കി നിന്നു…. തന്റെ കുട്ടിക്കാലമാണ് മുന്നിൽ നിൽക്കുന്നതെന്നു തോന്നി….. “””മോള് മായയെ മായമ്മ എന്നല്ലേ വിളിക്കുന്നത്? എന്നേം അമ്മ എന്ന് വിളിച്ചോ…. എനിക്കും ഉണ്ട് നിന്നെപ്പോലെ ഒരു മോള്…. മോളെ കണ്ടപ്പോൾ എനിക്ക് ആ മോളെയാ ഓർമ വന്നത്…. അതാണ്‌ ഞാൻ…..””” ജാനി ഒന്ന് കൂടി കുഞ്ഞിയുടെ കവിളിൽ തഴുകി… “”””ഒന്ന് അമ്മാ ന്ന് വിളിക്ക് മോളൂ….”””” കുഞ്ഞിയോട് അത് പറയുമ്പോൾ വേദന തിങ്ങി വിറയ്ക്കുന്നുണ്ടായിരുന്നു ജാനിയുടെ സ്വരം…. കുഞ്ഞി മായയെയും ആൾവിനെയും മാറി മാറി നോക്കി…. അവരിരുവരും പുഞ്ചിരിയോടെ അനുവാദം നൽകിയപ്പോൾ കുഞ്ഞി പതിയെ വിളിച്ചു…. “””അമ്മാ……”

“” ജാനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി…. അവൾ കുഞ്ഞിയെ ഒന്ന് കൂടി ചേർത്ത് പിടിച്ചു കവിളിൽ മുകർന്നു…. അമ്മയാ മോളെ…. മോളുടെ അമ്മയാണ്…. അവളുടെ വേദന മനസ്സിൽ ഒരായിരം ആവർത്തി പറഞ്ഞു തീർത്തു……… “””മോള് എന്നെ റോസമ്മ ന്ന് വിളിച്ചോ.. മായമ്മയേ പോലെ എനിക്കും മോളൂനെ ഒത്തിരി ഇഷ്ടാ…..”””” കുഞ്ഞി സമ്മത ഭാവത്തിൽ ചിരിയോടെ തലയാട്ടി… “”മോൾക്ക് ഞാനിപ്പോ എന്താ തരിക?””” ജാനകിയിൽ വീണ്ടും ഒരു വെപ്രാളം വന്ന് നിറഞ്ഞു…. എന്തോ ആലോചിക്കുന്നത് പോലെ കണ്ണുകൾ ചുറ്റിനും ഒന്ന് പതി…. പിന്നേ എഴുന്നേറ്റു മുറിയിലേക്കോടി…. തിരികെ വരുമ്പോൾ ഓർഫനേജിൽ നിന്നും അവസാനമായി പടിയിറങ്ങുമ്പോൾ കയ്യിൽ കരുതിയ പാവകളും ഉണ്ടായിരുന്നു അവളുടെ കയ്യിൽ…. “””ജാനി ഇതൊക്കെ….

ഇതൊക്കെ എങ്ങനെ നിന്റർ കയ്യിൽ?”””” മായ അതിശയപ്പെട്ടു.. “””കുഞ്ഞി മോളെ കാണാൻ കഴിയുമെന്ന് ഞാൻ സ്വപനത്തിൽ പോലും കരുതിയതല്ല…. മായേച്ചി അന്ന് ഞാൻ ഉണ്ടാക്കിയ പാവ അവൾക്ക് ഇഷ്ടമായീന്നു പറഞ്ഞപ്പോ ഉണ്ടാക്കിക്കൂട്ടിയതാ ഇതൊക്കെ…. ചേച്ചിടെ കയ്യിൽ അവൾക്ക് വേണ്ടി തന്ന് വിടാമെന്നു കരുതി. അന്നുണ്ടായതോന്നും മുൻകൂട്ടി അറിഞ്ഞിരുന്നതല്ലല്ലോ… ഇതിൽ ഓരോന്ന് ഉണ്ടാക്കുമ്പോഴും മനസ്സ് മുഴുവൻ കുഞ്ഞി ആയിരുന്നു…. മഠത്തിൽ നിന്നും ഇറങ്ങുമ്പോ ഇതൊന്നും അവിടെ ഇട്ടിട്ട് പോരാൻ തോന്നിയില്ല….. ഇത് മാത്രമേ അവിടെ നിന്നും എടുത്തുള്ളൂ… പിന്നേ മദറിനോപ്പമുള്ള കുറച്ചു നല്ല ഓർമകളും… ഞാൻ ഇത് അവൾക്ക് കൊടുക്കട്ടെ മായേച്ചി… ഇത് കിട്ടുമ്പോഴുള്ള അവളുടെ സന്തോഷം എനിക്ക് നേരിൽ കാണാല്ലോ….”””

വല്ലാത്തൊരു ധൃതി ഉണ്ടായിരുന്നു ജാനിയുടെ വാക്കുകളിൽ… കുഞ്ഞിയുടെ കൈകളിൽ ആ പാവകൾ വച്ച് കൊടുത്തു കുഞ്ഞ് മുഖം സന്തോഷം കൊണ്ട് വിടരുന്നത് കാണാനുള്ള ദൃതി ആണെന്ന് മനസിലാക്കി മായ ഒരു പുഞ്ചിരിയോടെ തലയാട്ടി….. ജാനി വേഗത്തിൽ നടന്ന് കുഞ്ഞിയുടെ അടുത്തെത്തി…. കയ്യിലെ പാവകളിൽ ഒന്ന് അവളുടെ കയ്യിലേയ്ക്ക് വച്ച് കൊടുത്തു…. കുഞ്ഞി ഒന്ന് മടിച്ചു ആൾവിയെയും മായയെയും നോക്കി… മായ അവൾക്ക് അനുവാദം നൽകുന്നത് പോലെ തല ചലിപ്പിച്ചു….. സ്വന്തം കുഞ്ഞ് അമ്മേടെ കയ്യിൽ നിന്നും ഒരു കളിപ്പാട്ടം വാങ്ങാൻ മറ്റുള്ളവരുടെ അനുവാദം ചോദിക്കുന്നു …. ഉള്ള് വല്ലാതെ നീറുന്നത് പോലെ തോന്നി ജാനിയക്ക്…. നിറഞ്ഞു വന്ന മിഴികൾ അമർത്തി തുടച്ചു അവൾ വീണ്ടും കുഞ്ഞിയുടെ നേർക്ക് ആ പാവ നീട്ടി… ഇത്തവണ അവൾ അത് വാങ്ങി…..

റോസ് നിറത്തിലുള്ള ആ പാവായിലേയ്ക്കും ജാനിയുടെ കയ്യിൽ ഇരിക്കുന്ന മറ്റ് പാവകളിലേയ്ക്കും നോക്കിയപ്പോൾ കുഞ്ഞി കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു ….. മുഖമാകെ സൂര്യൻ ഉദിച്ചത് പോലെ പ്രകാശം പരന്നു….. “””ഇതൊക്കെ എവിടുന്നാ? എല്ലാം എനിക്കാണോ?””” ജാനിയുടെ കയ്യിലെ പാവായിലേയ്ക്ക് തന്നെ നോക്കിയാണ് കുഞ്ഞിയുടെ ചോദ്യം…. ജാനി ആ പാവകൾ കൂടി കുഞ്ഞിയ്ക്ക് നൽകി… “”””ഒക്കെ മോൾക്ക് വേണ്ടി റോസമ്മ കൊണ്ട് വന്നതാ…..”””” അവൾ ചിരിയോടെ പറഞ്ഞു കൊണ്ട് കുഞ്ഞിന്റെ മുടിയിൽ തഴുകി…. “””എനിക്ക് പിങ്ക് നിറം വലിയ ഇഷടാ… ഇതെല്ലാം പിങ്ക് ആണല്ലോ? റോസമ്മയ്ക്ക് എങ്ങനെ അറിയും എനിക്ക് പിങ്ക് ഇഷടാണെന്ന്….?””””

കണ്ണുകൾ ഉയർത്തി അവൾ ജാനിയെ നോക്കി… കുഞ്ഞിക്കണ്ണുകളിൽ അപ്പോൾ സംശയഭവമായിരുന്നു…. മക്കളുടെ ഇഷ്ടങ്ങൾ അമ്മമാരേക്കാൾ നന്നായിട്ടു ആർക്കാണ് മോളെ മനസിലാവുക? കുഞ്ഞിയുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് ജാനി ഓർത്തു…. “””അതൊക്കെ റോസമ്മയ്ക്ക് അറിയാം… എന്റെ മോൾക്കും പിങ്ക് ആണ് ഇഷ്ടം….”””” “”””എന്നിട്ടു ആ മോള് എവിടെ?”””” കുഞ്ഞി വീണ്ടും സംശയത്തോടെ ജാനിയെ നോക്കി… “”””കുറച്ചു ദൂരെയാ…..”””” കൂടുതൽ ചോദ്യത്തിന് അവസരം കൊടുക്കാതെ ജാനി കുഞ്ഞിയെ വാരിയെടുത്തു…. “”””നമുക്ക് മുയലിനെ കാണാൻ പോയാലോ?”””” “”””മ്മ്… കുഞ്ഞ് മുയലാണോ?”””” നിറചിരിയോടെ കൈ കൊണ്ട് കുഞ്ഞ് എന്ന് ആംഗ്യമൊക്കെ കാണിച്ചാണ് ചോദ്യം… “”

“”അതേല്ലോ…. കുഞ്ഞി മോളെക്കാൾ കുഞ്ഞാണ്….”””” ചിരിയോടെ ജാനി പറഞ്ഞു. പിന്നേ കുഞ്ഞിയെയും എടുത്ത് ജോക്കുട്ടനെയും കൂട്ടി പുറത്തേയ്ക്ക് നടന്നു…. ആൽവിയും മായയും മായയുടെ അപ്പനും അമ്മയും അമ്മാമ്മയുമൊക്കെ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ആ കാഴ്ച നോക്കി നിന്നു…. 🖤🍀🍀🍀🍀🖤🍀🍀🍀🍀🖤 മുയൽകുഞ്ഞുങ്ങളെയും കോഴിക്കുഞ്ഞുങ്ങളെയും ഒക്കെ കാട്ടിക്കൊടുത്തപ്പോൾ അവയോടൊപ്പം കളിക്കാൻ ജോക്കുട്ടനും കുഞ്ഞിയ്ക്കും ഉത്സാഹമായിരുന്നു. ഇടയ്ക്ക് കുഞ്ഞു ആട്ടിൻകുട്ടിയെയും താങ്ങിപിടിച്ചു നടന്ന് വരുന്ന കുഞ്ഞിയെകണ്ടു ജാനി ഉറക്കെ പൊട്ടിച്ചിരിച്ചു… തൊടിയിലാകെ ജോക്കുട്ടനെയും കൂട്ടി അവർ ചുറ്റിയടിച്ചു…. പൂക്കളെ കണ്ട് സന്തോഷിച്ചും പൂമ്പാറ്റകളോട് കിന്നാരം പറഞ്ഞും പേരയ്ക്കയും ചാമ്പക്കയും പറിച്ചു കഴിച്ചും ഏറെ നാളായി അന്യമായിരുന്ന സ്വാതന്ത്രവും കുഞ്ഞിയോടൊപ്പം ആഘോഷിക്കുകയായിരുന്നു ജാനി…..

കുഞ്ഞിയോടും ജോക്കുട്ടനോടും തമാശകൾ പറഞ്ഞും അവരുടെ കളിതമാശകളും കുസൃതികളും ആസ്വദിച്ചും ജാനിയും അവരിൽ ഒരാളായി മാറുകയായിരുന്നു…. വീണ്ടും ബാല്യം തിരികെ വന്നത് പോലെ….. മാങ്ങ പറിയ്ക്കാൻ ജോക്കുട്ടൻ മാവിൽ വലിഞ്ഞു കേറുന്നത് കണ്ട് ജാനിയും കുഞ്ഞിയും ഒരുപോലെ പൊട്ടിച്ചിരിച്ചു….. അരുവിയിൽ പോയപ്പോൾ ആൽവിയും മായയും ഒപ്പം കൂടി…. അരുവിയിലെ തെളിമയുള്ള ജലവും വെള്ളാരം കല്ലുകളും കുഞ്ഞ് മത്സ്യങ്ങളും കുഞ്ഞു കുഞ്ഞു വെള്ളച്ചാട്ടങ്ങളുമൊക്കെ അത്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു കുഞ്ഞി…. ഇടയ്ക്ക് ആൽവിയും ജോക്കുട്ടനും മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ അതും അവൾക്കൊരു കൗതുകം ആയിരുന്നു….. കുഞ്ഞിയുമൊത്തുള്ള ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു ജാനി …..

കാലങ്ങളായി തന്നിൽ നിന്നും അകന്ന് നിന്ന സന്തോഷം തിരികെ എത്തിയത് പോലെ…. ഏറെ നാളുകൾക്ക് ശേഷം അവൾ മനസ്സ് നിറഞ്ഞു ചിരിച്ചു….. കുഞ്ഞിയുടെ കളിയും ചിരിയും കൊഞ്ചലുകളും കൊണ്ട് ആ അമ്മ മനം നിറഞ്ഞു…..അപ്പോഴും ഇടയ്ക്കൊക്കെ മോഹന്റെ ഓർമകളിൽ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു…… ഉച്ചയ്ക്ക് കുഞ്ഞിയ്ക്ക് പ്രിയമുള്ളതൊക്കെ ജാനി തന്നെ ഉണ്ടാക്കി… മറ്റാരും അതിൽ കൈ കടത്തിയില്ല.. കാരണം അത് ആ അമ്മയുടെ ആഗ്രഹമായിരുന്നു… അവകാശമായിരുന്നു….. ചോറ് ഉരുളകളാക്കി കുഞ്ഞിയുടെ വായിലേയ്ക്ക് വച്ച് കൊടുക്കുമ്പോൾ കുഞ്ഞിയുടെ മുന്നിൽ കരയാതിരിക്കാൻ ജാനിയ്ക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നു. അന്ന് ജാനി കഴിച്ച മാമ്പഴ പുളിശ്ശേരിയ്ക്ക് മാത്രം ഉപ്പ് രസമായിരുന്നു….

വൈകിട്ട് തിരികെ പോകാനിറങ്ങുമ്പോൾ പോകാൻ ഇഷ്ടമില്ലാത്തത് പോലെ കുഞ്ഞി ജാനിയുടെ കഴുത്തിൽ ചുറ്റിപിടിച്ചു…. “”””എനിക്ക് റോസമ്മേ ഒത്തിരി ഇഷ്ടായി…. മായമ്മേ കാളും കീർത്തി അമ്മെക്കാളും റോസമ്മയ നല്ലത്…. റോസമ്മേം വരുവോ എന്റെ കൂടെ… കുഞ്ഞീടെ അമ്മയായിട്ട്?”””” ജാനി ഒന്ന് ഞെട്ടി…. അവളുടെ അതേ ഞെട്ടൽ ആയിരുന്നു ചുറ്റുമുള്ളവരിലും…. ഒത്തിരി ആഗ്രഹത്തോടെയുള്ള കുഞ്ഞിയുടെ ചോദ്യത്തിന് മുന്നിൽ എന്ത്‌ പറയണമെന്നറിയാതെ നിന്നു പോയി ജാനി…. ഉള്ളിലെ സങ്കടക്കടൽ ഒരു ചുഴലിക്കൊടുങ്കാറ്റിനു രൂപം നൽകുന്നതവളറിഞ്ഞു…. അത് തന്റെ ഹൃദയതെ ആകെ ഉലയ്ക്കുന്നു…. കാര്മേഖങ്ങൾ രൂപം കൊള്ളുന്നതും അവ കണ്ണിലെത്തി ഉറവാപൊട്ടാൻ തയാറെടുക്കുന്നതുമറിഞ്ഞു ജാനി…. കണ്ണുനീർ കുഞ്ഞിയിൽ നിന്നും മറച്ചു പിടിക്കാനായി അവൾ കുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത് മുറുകെ പുണർന്നു…. കുഞ്ഞി ജാനിയുടെ നെഞ്ചോരം പറ്റിച്ചേർന്നു കിടന്ന്….

“””അല്ലേല് വേണ്ട… അച്ചായി സമ്മതിക്കൂല്ല…. കീർത്തി അമ്മേ കൊണ്ടരാന്ന് പറഞ്ഞപ്പോഴേ പറഞ്ഞതാണല്ലോ ഒരു കല്യാണമേ കഴിക്കാവൂന്നു… അപ്പൊ റോസമ്മേം കൊണ്ടരാൻ സമ്മതിക്കൂല്ല….”””” നിരാശയോടെ പറഞ്ഞു കൊണ്ട് കുഞ്ഞിയും ജാനിയെ ചുറ്റിപിടിച്ചു…. എത്രയൊക്കെ നിയന്ത്രിച്ചിട്ടും ജാനിയുടെ കണ്ണുകൾ അണപ്പൊട്ടി ഒഴുകി കുഞ്ഞിയുടെ മുടിയിഴകളെ നനച്ചു തുടങ്ങിയിരുന്നു….. “””അങ്ങോട്ടേക്ക് വന്നില്ലെങ്കിലും ഞാൻ മോളുടെ അമ്മ തന്നെയാ…. മോളൂന് എന്നെ കാണാൻ തോന്നുമ്പോഴൊക്കെ ആവിച്ചനോടും മായമ്മയോടുമൊപ്പം ഇങ്ങ് വന്നേക്കണം…. അമ്മ ഇവിടെ കാത്തിരിക്കും എന്റെ മോളെ…..”””” ഒന്ന് കൂടി കുഞ്ഞിയെ മുറുകെ പിടിച്ചു കുഞ്ഞിയുടെ മുടിയിൽ അവൾ ചുംബിച്ചു…. കുഞ്ഞി തലയുയർത്തി ജാനിയെ നോക്കി. പിന്നേ സമ്മത ഭാവത്തിൽ തലയാട്ടിക്കൊണ്ട് ജാനിയുടെ കവിളിൽ ചുംബിച്ചു…..

ആൾവിയോടും മായയോടുമൊപ്പം കുഞ്ഞി പുറത്തേക്കിറങ്ങിയപ്പോൾ ഹൃദയം നുറുങ്ങുന്ന നോവായിരുന്നു ജാനിയ്ക്ക്…. ശരീരത്തിൽ അവശേഷിച്ചിരുന്ന അല്പ ജീവനും കുഞ്ഞിയോടൊപ്പം പടിയിറങ്ങിപ്പോകുന്നത് പോലെ അവൾക്ക് തോന്നി….. വിതുമ്പാനൊരുങ്ങുന്ന ചുണ്ടുകളെ അതിനനുവദിക്കാതെ കടിച്ചു പിടിച്ചവൾ ഉള്ളിലേക്കോടി… ആരും അവളെ തടഞ്ഞില്ല…. ഹൃദയം തിങ്ങി നിറഞ്ഞ വേദന കണ്ണുകളിലൂടെയല്ലാതെ അവൾക്ക് ഒഴുക്കിക്കളയാനാകില്ല എന്ന് അവർക്കും അറിയാമായിരുന്നു….. 🖤🍂🍂🍂🍂🍂🖤🍂🍂🍂🍂🖤 രാത്രി ആൽവിയുടെ ഫോണൊലേയ്ക്ക് ജാനിയുടെ കാൾ വന്നു…. ഫോണിൽ ജായുടെ നമ്പർ തെളിഞ്ഞപ്പോൾ പതിവില്ലാത്തതായത് കൊണ്ട് ഒരല്പം ഭയത്തോടെയാണ് അവൻ കാൾ അറ്റൻഡ് ചെയ്തത്…. “””ആൾവിചായ… അന്ന് പറഞ്ഞ ആ നായ്ക്കൾ വിറ്റ് പോയോ?”””” കാൾ എടുത്ത ഉടനെ അവളുടെ ചോദ്യം വന്നു…. “”””ഏത്? ജിമ്മിച്ചന്റെ വീട്ടിലെയോ?””””

അവൻ ഒറ്റൊരു സംശയത്തോടെ ചോദിച്ചു… “””ഹാ… അത് തന്നെ….””” “”””ഇല്ല ജാനി….. അവര് അടുത്ത ആഴ്ച വീട് മാറുകയാ….അതിന് മുൻപ് അതുങ്ങളെ ആർക്കെങ്കിലും കൊടുക്കണം എന്നാ ജിമ്മിച്ചൻ പറഞ്ഞത്…ഇതിപ്പോ നാടൻ പട്ടികൾ ആയോണ്ട് വാങ്ങാൻ ആളില്ല…..””” “”””എനിക്ക് അവയെ വാങ്ങിത്തരുമോ?”””” “”””നിനക്കോ എന്തിന്?”””” അവളുടെ ചോദ്യം അവനെ തേല്ലോന്ന് ഞെട്ടിച്ചു… “””എനിക്ക് വേണം… നല്ല ഉശിരുള്ള പട്ടികളാണെന്നല്ലേ ആൾവിച്ചായൻ പറഞ്ഞത്….”””” “”””അതൊക്കെ തന്നെ…. പക്ഷെ നിനക്ക് അത് എന്തിനാ? നിനക്ക് ഉശിരുള്ള നായ വേണമെങ്കിൽ ഞാൻ വല്ല ഡോബർ മാനെയോ ബോക്സറിനോയോ വാങ്ങിത്തരാം….””” “””നമ്മുടെ നാടൻ പട്ടികളുടെ ഉശിരൊന്നും വേറെ ഒന്നിനും ഉണ്ടാവില്ല ആൾവിചായ…. എനിക്ക് വേണ്ടത് കടിച്ചു കീറാൻ കെൽപ്പുള്ള നല്ല ശൗര്യമുള്ള നാടൻ നായ്ക്കളെത്തന്നെയാ….”””

“”””അയ്യോ… അതൊക്കെ ആ രണ്ടെണ്ണത്തിനും ഇഷ്ടം പോലെ ഉണ്ട്….. കഴിഞ്ഞ ദിവസം അറിയാതെ രണ്ടിന്റേം മുന്നിൽ ഒന്ന് പെട്ടു… എന്റെ ദൈവമേ…. ജിമ്മിച്ചായൻ അതുങ്ങളെ വിളിച്ചില്ലായിരുന്നെങ്കിൽ എന്നെ രണ്ടും കൂടി കടിച്ചു കീറി റ്റാറ്റു ആക്കിയേനെ…..”””” ആ രംഗം ഓർത്ത് ആൽവി ഒന്ന് നെടുവീർപ്പിട്ടു…. ജാനകി ചിരിച്ചു…. “”””എനിക്ക് വേണ്ടതും അത് പോലെ ഉള്ളതിനെയാണ്….. മുന്നിൽ കിട്ടുന്നവരെ കടിച്ചു കീറി കൊല്ലാൻ പാകത്തിനുള്ള നായ്ക്കളെ…..”””” തുടരും….. ചെറിയ പനിയുണ്ട് രണ്ട് ദിവസമായി… ഒപ്പം ചെറുതായി തലവേദനയും…. അതാണ്‌ part ലേറ്റ് ആയത്… ഇത് തന്നെ കുറച്ചു നേരത്തെ എഴുതി വച്ചിരുന്നത് കൊണ്ട് തീർന്നതാണ്.. തലവേദന മാറിയാൽ അടുത്ത part ഉടനെ ഇടാം…. രണ്ട് ദിവസം ലേറ്റ് ആയാലും മുഷിയരുത്… കാത്തിരിക്കണം ട്ടൊ….. വേഗം വരാൻ നോക്കാം….. അഭിപ്രായം മറക്കണ്ട…. ഒത്തിരി ഒത്തിരി സ്നേഹം 😍❣….. തുടരും

തമസ്സ്‌ : ഭാഗം 33

Share this story