രുദ്രവീണ: ഭാഗം 14

രുദ്രവീണ: ഭാഗം 14

എഴുത്തുകാരി: മിഴിമോഹന

“രുദ്രേട്ടനെ എനിക്ക് പേടിയാ “…. ആ വാക്കുകൾ രുദ്രന്റെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.. അവൻ രേവതിയെ ഒന്ന് നോക്കി…… അവർ ഒന്നും മനസിലാകാതെ അവനെ തന്നെ നോക്കി ഇരികുക്കയാണ്… അവരുടെ മടിയിലേക്കു അവൻ തല വച്ചു അവനു തേങ്ങൽ അടക്കാൻ കഴിഞ്ഞില്ല.. മോൻ… എന്റെ മോൻ കരയുവാണോ…. അവൾ.. അവൾ നിനക്കുള്ളതാ.. അവൻ വരും ചന്ദ്രൻ എന്റെ ജെസിയെ കൊന്നപോലെ അവളെ കൊല്ലാൻ…. സമ്മതിക്കരുത്… നീ സമ്മതിക്കരുത്…. നീയാ….. നീയാ അവളെ രക്ഷിക്കേണ്ടത്… ഒന്നും അറിഞ്ഞു കൊണ്ട് അല്ല രേവതി അത് പറഞ്ഞതെങ്കിലും…. ചന്ദ്രൻ മാമന്റെ സ്ഥാനത്തു ഉണ്ണി… അതേ വിട്ടു കൊടുക്കില്ല ഞാൻ…. അവൻ പതുക്കെ എഴുനേറ്റു..ആ ഡയറി മിൽക്ക് പൊട്ടിച്ചു രേവതിയുടെ വായിൽ വച്ചു കൊടുത്തു… പാവം ഒരു കുഞ്ഞിനെ പോലെ അത് കഴിച്ചു കൊണ്ടിരുന്നു….

അവൻ അവളുടെ തലയിൽ ഒന്ന് തലോടി ആ മുറിയിൽ നിന്നും ഇറങ്ങി…. രുദ്ര വരുമ്പോൾ ചന്തു കാര്യമായ എന്തോ ആലോചനയിലാണ് അവനെ ശല്യം ചെയ്യാതെ കട്ടിലിന്റെ പടിയിലേക് തല വച്ചു കിടന്നു… എടാ…. നിനക്കിതെന്തു പറ്റി…. ചോക്ലേറ്റ് കൊടുത്തില്ലേ… മ്മ്മ്… കൊടുത്തു… ആ അവൾ അത് അപ്പോഴേ പൊട്ടിച്ചു വായിൽ ആക്കി കാണും അല്ലേൽ എല്ലാവർക്കും കൊടുക്കണ്ടേ… എന്നിട്ട് നീ ഇഷ്ടം പറഞ്ഞോ… അവൻ ചന്തുവിനെ ഒന്ന് നോക്കി രുദ്രന്റെ കണ്ണ് നിറഞ്ഞിരുന്നു… എന്താടാ.. എന്ത് പറ്റി…. എന്താ കണ്ണ് നിറഞ്ഞത്… അവൾ… അത് വാങ്ങിയില്ല…. പിന്നെ…. ചന്തു പുരികം ഉയർത്തി… അവൾക്കു… അവൾക്കു.. എന്നെ പേടി ആണന്നു… ഓ.. അത്രേ ഉള്ളോ ഇത്രേം നാൾ ഞെക്കി കൊല്ലാൻ ചെന്നിട്ടു ഇപ്പൊ കെട്ടിപ്പിടിക്കാൻ ചെന്നാൽ ആരായാലും ഇതേ ചെയ്യു..

ഞാൻ ആരുന്നേൽ മൈൻഡ് പോലും ചെയ്യത്തില്ലാരുന്നു… ഓ… പുന്നാര ആങ്ങളയുടെ സപ്പോർട്ടിന്റെ ഒരു കുറവ് ഉള്ളൂ…. ചന്തു ഒന്ന് ചിരിച്ചു… ഞാൻ കാര്യമായിട് പറഞ്ഞതാടെ… അത്ര പെട്ടന്നൊന്നും വാവേ നിന്റെ വഴിക്കു കൊണ്ട് വരാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല… ദേ… ചന്തു വെറുതെ മനുഷ്യനെ ഡെസ്പ് ആകരുതേ… ഡാ.. പോലീസെ അവള് നിനക്കുള്ളതാ അതോർത്തു നീ ഡെസ്പ് ആകേണ്ട.. നമുക്ക് ചെയ്യാൻ ഒരുപാടുണ്ട്… ഉണ്ണി വരാൻ ഇനി വെറും പതിമ്മൂന്നു ദിവസം കൂടി… മം…. അതേ… വെറും പതിമ്മൂന്നു ദിവസം.. രുദ്രൻ പല്ല് ഞറുക്കി… എന്താ നിന്റെ പ്ലാൻ… വാവയോട് പറയണ്ടേ…. മ്മ്മ്… പറയണം അവളുടെ കൈയിൽ ആണ് കളി.. പക്ഷെ അവൾ കുഞ്ഞു അല്ലെ അവളെ കൊണ്ട് പറ്റുമോ എന്ന് ഭയം….. പറ്റും.. നീ കൂടെ ഇല്ലേ… ഞാനും ഉണ്ട്… പ്രശനം അത് അല്ല ചന്തു…

ആവണി.. ഏയ്‌.. അവൾ നിന്നെ കിട്ടാൻ വേണ്ടി ഉണ്ണിയോടൊപ്പം നിന്നു അത്രേ ഉള്ളൂ. അത് നമ്മൾ കാര്യം ആകേണ്ടതുണ്ടോ…. വേണം… കാര്യം ആക്കണം…അവളെ neglect ചെയ്യാൻ പാടില്ല..അങ്ങനെ ചെയ്‌തെൽ അത് വല്യ ഒരു അപകടം ആകും .ഇനിയുള്ള ദിവസം നമ്മൾ അവളെ മുൻ നിർത്തിവേണം നമ്മൾ കളിക്കാൻ ആവണിയുടെ കാര്യത്തിൽ നിനക്ക് വേറെ എന്തേലും സംശയം ഉണ്ടോ…? മ്മ്മ്… ഉണ്ട്.. ആവണി വെറുതെ ഇതിലേക്ക് ഇറങ്ങി തിരിക്കില്ല.. വാവയോട് അവൾക്കു അല്പം അസൂയ ഉണ്ട്… പക്ഷെ വാവയെ ചീത്ത ആക്കി കൊണ്ട് ഇതിനു അവൾ കൂട്ട് നിന്നെങ്കിൽ അവളും നന്നായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്…. എങ്ങനെ….? വാവയെ പറ്റി ഉണ്ണി എന്നെ തെറ്റിദ്ധരിപ്പിച്ചത് പോലെ… അവളെയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് അതായത് ഞാനും വാവയും തമ്മിൽ എന്തെങ്കിലും ഉണ്ടെന്നു .

സംതിങ് ലൈക്‌ ദാറ്റ്‌… അതാണ് ആവണിക് ഇത്ര ദേഷ്യം…ഉണ്ണി കളിച്ച അതേ കളി നമ്മൾ തിരിച്ചു കളിക്കുന്നു…. അതിപ്പോ എങ്ങനെ…… ചന്തു രുദ്രനെ സംശയത്തോടെ നോക്കി… അതിനു ആദ്യം വാവ കാര്യങ്ങൾ എല്ലാം അറിയണം.. അവളുടെ പുറകിൽ ഉള്ള ശത്രുക്കളുടെ നിര അത് അവൾ തിരിച്ചറിയണം….ആവണിയെ ഒന്ന് കരുതി ഇരിക്കാൻ പറയണം… ആവണി അത്രക് ഭീകരി ആണോ… എനിക്ക് ആ ഒരു കാര്യത്തിൽ… ചന്തു സംശയത്തോടെ രുദ്രനെ നോക്കി… ഞാൻ വാവയോട് കൂടുതൽ സ്വാതന്ത്ര്യം കാണിക്കുമ്പോൾ ഒകെ ആവണിയുടെ നില തെറ്റുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എവിടെയോ എന്തൊക്കെയോ കലങ്ങി മറിഞ്ഞു കിടക്കുന്നു…. മ്മ്മ്… എല്ലാം കണ്ടു പിടിക്കാം…. രുദ്രൻ ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്കു നോക്കി നിന്നു..

കുറച്ചു ദിവസം ആയി വീണ രുദ്രന് മുഖം കൊടുക്കാതെ നടക്കുകയാണ്…. അവൻ സംസാരിക്കാൻ ചെന്നാലും അവൾ മുഖം കൊടുക്കാതെ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു…. എന്താടി നീ പഠിക്കാതെ ബുക്കും തുറന്നു കുറെ നേരം ആയല്ലോ ഇരിക്കാൻ തുടങ്ങിയിട്ട്…. രുക്കു മുറിയിലേക്കു വന്നപ്പോൾ വീണ ബുക്ക്‌ മുന്നിൽ വച്ചു ഭിത്തിയിലേക്കു നോക്കി ഇരികുവാണ്.. ഒന്നുമില്ലടാ….മനസ്സിൽ എന്തോ ഒരു വേദന… മ്മ്മ്… എന്തുപറ്റി…? അത്…. രുദ്രേട്ടൻ…. രുദ്രേട്ടനു എന്ത് പറ്റി…… വീണ അന്ന് നടന്ന കാര്യങ്ങൾ അവളോട് പറഞ്ഞു… എനിക്ക് രുദ്രേട്ടനെ ഇപ്പോൾ പേടിയാടാ…. എന്തിനു….? ഇത്രയും നാൾ എന്നേക്കാൾ എൻറെ രുദ്രേട്ടൻ കൈവെള്ളയിൽ കൊണ്ട് നടന്നത് നിന്നെയ… പാവം ഏട്ടനും വിഷമം ആയി കാണും…നീ എന്ത് പണിയ കാണിച്ചത് . പിന്നെ രുദ്രേട്ടൻ എന്തിനാ എന്നെ എപ്പോഴും വഴക്കിട്ടു കൊണ്ടിരുന്നേ എന്നെ ഒരുപാട് തല്ലിയത് എന്തിനാ….

എന്നെ പിഴച്ചവൾ എന്ന് വിളിച്ചില്ലേ… അത് കൊണ്ട് അല്ലെ ഞാൻ…. മോളെ എന്തോ ഒരു തെറ്റിദ്ധാരണ രുദ്രേട്ടന്റെ മനസ്സിൽ കയറിയിട്ടുണ്ട്….. എന്ത് തെറ്റിദ്ധാരണ….? ഞാൻ എന്ത് തെറ്റ് ചെയ്തു…. അത് അറിയില്ല….നീ രുദ്രേട്ടനോട് സംസാരിച്ചു നോക്ക്… ഞാൻ എന്ത് പറയാനാ…. ഉണ്ണിയേട്ടൻ മുറിയിൽ വന്ന കാര്യം…. ചിലപ്പോൾ അത് ഒരു തെറ്റിദ്ധാരണ ആണെങ്കിലോ.. അതിനു ശേഷം അല്ലെ രുദ്രേട്ടന്റെ ഈ മാറ്റം തന്നെ… അതെങ്ങനെ…? എന്റെ ഒരു സംശയം പറഞ്ഞതാ വാവേ നീ പോയി രുദ്രേട്ടനോട് സംസാരിക്കു പരസ്പരം സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ… പക്ഷെ രുദ്രേട്ടൻ ദേഷ്യപ്പെടും ഓരോ സമയത്തു ഓരോ മൂഢ… നീ ആദ്യം പോയി സംസാരിച്ചു നോക്ക് ദേഷ്യം ആണെങ്കിൽ ഇങ്ങു പോര് ഞാൻ നിന്നോട് പിന്നീട് ഒരിക്കലും സംസാരിക്കാൻ ആവശ്യപ്പെടില്ല ഒക്കെ…

ഞാൻ സംസാരിക്കാം … രുദ്രേട്ടൻ എവിടാ ഡാ….. ബാൽക്കണിയിൽ ഉണ്ട്… ചന്തുവേട്ടൻ പുറത്തു പോയി.. എന്നാൽ നീ കൂടെ വാ….. ഞാനില്ലേ….. നീ തന്നെ പോയാൽ മതി…. അത് ശരി ആ ഭ്രാന്തന്റെ മുൻപിലേക്ക് എന്നെ എറിഞ്ഞു കൊടുത്തിട്ടു നീ എസ്‌കേപ്പ് ആയി അല്ലെ… ഈ.. രുക്കു ഒന്ന് ഇളിച്ചു കാണിച്ചു…”All the best ” ഓഓഓ… വേണ്ട.. ചീത്ത കേൾക്കാൻ അല്ലെ വീണ പതുക്കെ ബാൽക്കണിയിലേക്കു നടന്നു…. രുദ്രൻ ചാരുപാടിയിൽ ആകാശത്തേക്കു കണ്ണും നട്ടു കിടക്കുകയാണ്.. വീണ വന്നത് അവൻ അറിഞ്ഞില്ല.. അവൾ അടുത്ത് വന്നു ആകാശത്തേക്കു ഒന്ന് നോക്കി… ഇനി നക്ഷത്രം എണ്ണുവാനോ… ദൈവമേ സംഹാരം ആണെങ്കിൽ എന്നെ കൊണ്ട് രാത്രി മുഴുവൻ എണ്ണിക്കും തിരിച്ചു പോകാം…. അവൾ ഒന്ന് തിരിഞ്ഞതും കസേരയിൽ കാല് ചെന്നു ഇടിച്ചു… രുദ്രൻ ഞെട്ടി എഴുന്നേറ്റു …. ങ്‌ഹേ…. എന്താ വാവേ…. അത്…ഞാൻ….. എനിക്ക്… എന്താ പേടി മാറിയോ ഇപ്പൊ….

ഞാൻ രാക്ഷസൻ അല്ലെ… അവൾ ഒന്നും പറയാതെ കസേരയിൽ പിടിച്ചു കൊണ്ടു നിന്നു…. ചന്തുനെ കാണാൻ ആണെങ്കിൽ അവൻ പുറത്തു പോയിരിക്കുവാ…. അല്ല രുദ്രേട്ടനെ കാണാനാ…. എന്നെയോ…. ഞാൻ രാക്ഷസൻ അല്ലെ ചിലപ്പോൾ ചോര ഊറ്റി കുടിക്കും…. കാളിയാക്കണ്ട… ഞാൻ എന്ത് തെറ്റാ രുദ്രേട്ട ചെയ്തത്… എന്നെ പിഴച്ചവൾ എന്ന് വരെ വിളിക്കാൻ.. നീ ഒരു വലിയ തെറ്റു ചെയ്തു… നല്ല പെട കിട്ടേണ്ട തെറ്റു… ഞാനോ… എനിക്ക് ഒന്നും അറിഞ്ഞുട…. ഉണ്ണി നിന്റെ മുറിയിൽ വന്നില്ലേ… അത് എന്തിനായിരുന്നു…. നീ മുറി തുറന്നു കൊടുത്തതാണോ… രുദ്രേട്ട……. എന്ത് അനാവശ്യമാ ഈ പറയുന്നത്… ഞാൻ പോകുവാ.. ഇനി ഒരിക്കലും നിങ്ങളോട് ഞാൻ മിണ്ടില്ല അവളുടെ കണ്ണ് നിറഞ്ഞു… പോകാനായി അവൾ തിരിഞ്ഞതും രുദ്രൻ അവളുടെ കൈയിൽ പിടിത്തം ഇട്ടു തന്നിലേക്കു കുറച്ചൂടെ അടുപ്പിച്ചു….

ഇത് എന്നോട് ഉണ്ണി പറഞ്ഞതാണ്…. അവൾ മുഖം ഉയർത്തി അവനെ നോക്കി… ഉണ്ണി… അയാൾ…. എന്താ അന്ന് മുറിയിൽ നടന്നത്… എല്ലാം നിന്റെ വായിൽ നിന്നു തന്നെ എനിക്ക് അറിയണം… നീ അത് പറയും…. അത്…. രുദ്രേട്ട…. അന്ന്…. വീണ കരയാൻ തുടങ്ങി… നീ അത് പറഞ്ഞില്ല എങ്കിൽ ഉണ്ണി പറഞ്ഞതാണ് സത്യം എന്ന് ഞാൻ വിശ്വസ്‌കിം… അല്ലങ്കിൽ എല്ലാം അറിയണം വള്ളി പുള്ളി തെറ്റാതെ…. അത്… രുക്കു അന്ന് പുറത്തെ മുറിയിൽ കിടക്കാൻ പോയി … അപ്പൊ… ഞാൻ…. ഞാൻ ഒറ്റക്കായിരുന്നു…. അമ്മായി പറഞ്ഞു ആവണി ചേച്ചി ഇപ്പൊ വരും കതക് അടക്കണ്ട എന്ന്… എന്നിട്ട്…. ഞാൻ ഡോർ തുറന്നിട്ട്‌ ഇരുന്നു പഠിക്കുവാരുന്നു… അപ്പൊ പുറകിലൂടെ ഉണ്ണിയേട്ടൻ….. എന്നെ… എന്നെ… അവൻ എന്ത് ചെയ്തു… രുദ്രൻ മുഷ്ടി ചുരുട്ടി.. അയാൾ എന്റെ……. അവൾ പതുക്കെ രണ്ടു കൈ കൊണ്ട് മാറിടം പൊത്തി….

ഞാൻ അലച്ചു കൂവിയിട്ടും ആരും കേട്ടില്ല….. ഞാൻ അയാടെ കൈയിൽ കടിച്ചു…. അയാൾ പിടിവിട്ടപ്പോൾ… മുഖത്തടിച്ചു…. രുദ്രൻ ബാല്കണിയുടെ കൈവരിയിൽ മുറുകെ പിടിച്ചു കണ്ണുകൾ ശക്തി ആയി അടച്ചു… പല്ല് ഞറുക്കി… അയാൾ എന്നെ ഭീഷണി പെടുത്തി… എന്നെ അയാൾ ബാംഗ്ലൂർ കൊണ്ട് പോയി വിൽക്കും എന്നു പറഞ്ഞു…..പിന്നെ…… പിന്നെ…… നീ എന്താ മറക്കുന്നത്…. ഞാൻ അയാളുടെ കൂടെ ചെന്നില്ലങ്കിൽ രുക്കുന്റെ ഫോട്ടോസ് അയാളുടെ കൈയിൽ ഉണ്ട് അത് പലരീതിയിൽ ഇൻറർനെറ്റിൽ ഇടും എന്നൊക്കെ പറഞ്ഞു…. ഇത് രുദ്രേട്ടനോട് പറഞ്ഞാലും അങ്ങനെ ചെയ്യും എന്ന് പറഞ്ഞു ഞാൻ അത് രുക്കുനോട് പറഞ്ഞില്ല…. അവള് പേടിക്കും…… നീ ഇത് പറയാത്തത് കൊണ്ട് ഉണ്ടായ ഭവിഷത്തു നിനക്ക് അറിയുമോ….. ഇല്ല്ല…. അവൾ തല കുലുക്കി….

നീ അവനെ വിളിച്ചു അകത്തു കയറ്റി എന്നാണ് അവൻ എന്നോട് പറഞ്ഞത്… ഞാൻ അത് വിശ്വസിച്ചു……ഞാൻ വിശ്വസിച്ചതിൽ തെറ്റുണ്ടോ..? ഇല്ല… അവൾ തല കുലുക്കി… അപ്പൊ ഈ ആവണി എപ്പോഴാ മുറിയിലേക്ക് വന്നത്…. അത് അയാൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ… നിന്നോടെന്തെങ്കിലും സംസാരിച്ചോ…അവൾ.. അങ്ങനെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല…. അവൾ ഒന്ന് നിർത്തി… അല്ല ആവണി ചേച്ചി ദേഷ്യപ്പെട്ട അകത്തേക്കു കയറിയത് എന്റേതൊന്നും ആർക്കും തരില്ല ആരും മോഹിക്കണ്ട എന്നൊക്കെ പറയുന്നുണ്ടായിരുന്നു……..ഉറക്ക പിച്ചേൽ ആയിരുന്നു എന്ന് തോന്നുന്നു.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല രുദ്രേട്ട…. അവൾ വലത്തേ കൈ കൊണ്ട് കണ്ണ് തിരുമ്മി കരയാൻ തുടങ്ങി… ഏയ് കരയാതെ…. കൈവരിയിൽ ഇരുന്നു കൊണ്ട് അവൻ അവളുടെ കൈയിൽ പിടിച്ചു….

തന്നിലേക്കു അടുപ്പിച്ചു നിർത്തി… പതുകെ കണ്ണുനീർ തുടച്ചു… ഇത് ഒകെ പറയണ്ട സമയത്തു പറയണം അല്ലെങ്കിൽ ഇങ്ങനെ ഒകെ സംഭവിക്കും…. മ്മ്മ്… അവൾ തലയാട്ടി… ഇനി നിന്റെ ഉദ്ദേശ്യം എന്താ ഉണ്ണി പതിനാലാം തീയതി ഇങ്ങു വരും… അവൻ ഫോട്ടോസ് ഇൻറർനെറ്റിൽ ഇടും എന്ന് പറഞ്ഞത് കൊണ്ട് അവന്റെ കൂടെ പോകാൻ ഉള്ള ഉദ്ദേശ്യം ആണോ….. അല്ല… അവൾ കണ്ണ് നിറച്ചു കൊണ്ട് അവനെ നോക്കി… പിന്നെ….. “കൊല്ലാൻ…. ” അവളുടെ കണ്ണിൽ അപ്പോൾ കണ്ണുനീർ അല്ലായിരുന്നു തീ ആയിരുന്നു.. രുദ്രന് അത് മനസിലായി…. അയ്യോ അങ്ങനെ കടുത്ത തീരുമാനം ഒന്നും എടുക്കാതെ ഞാനും ചന്തുവും ഉണ്ടല്ലോ ഇവിടെ… രുദ്രൻ തമാശ ആയിട്ടാണ് അത് പറഞ്ഞത്.. വീണ ഒന്നു ചിരിച്ചു….

രുദ്രൻ അവളുടെ തോളിലൂടെ കൈ ഇട്ടു ഒന്നുടെ അടുപ്പിച്ചു…. അതേ നാളെ നീ കാവിൽ വരണം… അന്ന് ഇട്ട പട്ടുപാവാട ഇട്ടാൽ മതി… എന്തിനു… അവൾ സംശയത്തോടെ അവനെ നോക്കി…. അത് ഒകെ ഉണ്ട് ചന്തുവും വരും… രുക്കുനേം കൂട്ടണം…. കുറച്ചു കാര്യങ്ങൾ പറയാനും പ്രവർത്തിക്കാനും ഉണ്ട്….. എന്ത്…..? അത് നാളെ പറയാം നിന്റെ ഉണ്ണിയേട്ടനെ ഒടിച്ചു മടക്കി പാർസൽ ചായണ്ടേ…. അത് വേണം…… പക്ഷെ എന്റെ ഉണ്ണിയേട്ടൻ ഒന്നും അല്ല അയാൾ ചീത്തയാ…. മ്മ്മ്… രുദ്രൻ ഒന്ന് ചിരിച്ചു…. നിന്റെ ആവണി ചേച്ചി എന്തിയെ…. മ്മ്മ്… ആവണി ചേച്ചിയെ കാണാതിരിക്കാൻ വയ്യ അല്ലെ…. പിന്നല്ലാതെ…. അവളെ അല്ലെ കാണണ്ടത്…. എങ്കിൽ ചേച്ചിയേം കൊണ്ട് വരാം കാവിൽ… ഉറപ്പായും അവള് വരണം…. വരണമല്ലോ… രുദ്രൻ മീശ ഒന്ന് പിരിച്ചു….. എന്നാൽ എന്റെ മക്കള് പോയി പഠിച്ചോ …

രാവിലെ സ്കൂളിൽ പോകേണ്ടത് അല്ലെ…എന്ത് ഉണ്ടേലും തുറന്നു പറയണം ഇനി എങ്കിലും…. കേട്ടോടി കഴുതേ…… മ്മ്മ്… സോറി ഇനി പറയാം ട്ടോ… എന്റെ ഡയറി മിൽക്ക് നാളെ തരണേ അവൾ അവിടെ നിന്നും ഓടി നേരെ മുൻപിൻ ചന്തു… ഏട്ടാ… അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു…. എന്ത് പറ്റിയെടാ… രുദ്രൻ വഴക്കു പറഞ്ഞോ… ഇല്ല…….അവൾ ചിരിച്ചു കൊണ്ട് അവന്റെ മുഖത്തേക്കു നോക്കി.. എന്താ ഭയങ്കര ഹാപ്പി ആണല്ലോ… ഒന്നുല്ല… അവൾ അവിടെ നിന്നും ഓടി… എടാ രുദ്ര… എന്താടാ ഇവിടെ നടന്നത്…. സെറ്റ് ആയോ… പോടാ അവിടുന്ന് ഇനി ഞാൻ ഇഷ്ടം ആണന്നു പറഞ്ഞാൽ അവൾ ഉണ്ണിക്കു വച്ചിരിക്കുന്ന കത്തി എന്റെ കഴുത്തിൽ കേറ്റും… ഉണ്ണിക്കു വച്ചിരിക്കുന്ന കത്തിയോ അതെന്താ… രുദ്രൻ വീണ പറഞ്ഞത് മുഴുവൻ ചന്തുവിനോട് പറഞ്ഞു…. ബസ്റ്റാഡ്………..

ചന്തു കൈവരിയിൽ മുഷ്ടി ചുരുട്ടി ഇടിച്ചു… പാവം അത് പേടിച്ചിടാഡാ നമ്മളോട് ഒന്നും പറയാതിരുന്നത്…. രുദ്രൻ ചന്തുവിനെ നോക്കി.. രുക്കുന്റെ എന്ത് ഫോട്ടോസ് ഉണ്ടെന്ന അവൻ പറഞ്ഞത്…. അത് അറിയില്ല.. ചിലപ്പോൾ അവളെ ഭയപ്പെടുത്താൻ പറഞ്ഞത് ആയിരിക്കും.. അല്ലങ്കിൽ അത് വച്ചു അവൻ എപ്പോഴേ ബ്ലാക്‌മെയ്ൽ ചെയ്തേനെ…. അത് ശരിയാ………. ചന്തു….. അന്ന് രാത്രി വാവയുടെ മുറിയിലാണ് ആവണി കിടന്നതു… ഞാനും ഉണ്ണിയും സംസാരിച്ച ശേഷം ആണ് ആവണി മുറിയിലേക്കു ചെന്നത്…. അതിന്റെ ഇടയിൽ എന്തോ സംഭവിച്ചിട്ടുണ്ട്…. ഉണ്ണിയും ആവണിയും തമ്മിൽ ഒരു ഇന്ററാക്ഷൻ അവിടെ നടന്നിട്ടുണ്ട് അത് ഉറപ്പാണ്… അതേ…. അവിടെ ആയിരിക്കണം പ്ലാനിങ് അവർ സ്റ്റാർട്ട്‌ ചെയ്തത്… അല്ലെ രുദ്ര അതേ…. ഇപ്പോഴെങ്കിലും നമ്മൾ ഇത് മനസ്സിൽ ആക്കി ഇല്ലായിരുന്നെങ്കിൽ കൈ വിട്ടു പോയേനെ…

വാവ കരുതി കൂട്ടി തന്നെ ആയിരുന്നു… ഉണ്ണി എന്തിനെലും മുതിർന്നിരുന്നേൽ വാവ അവന്റെ നെഞ്ചിൽ കത്തി കയറ്റിയേനെ അവളുടെ സ്വഭാവം അറിയാമല്ലോ…. മ്മ്മ്മ്….നീ പറഞ്ഞത് സത്യം ആണ് രുദ്ര.. … അന്ന് പിന്നെ കരഞ്ഞിട്ട് കാര്യം ഇല്ലല്ലോ…. നീ ഇത് എവിടെ പോയിരിക്കുകയായിരുന്നു ഇത്രേം നേരം…. അത്…. ഞാൻ… ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ… ഏതു ഫ്രണ്ട്….? രുദ്രൻ സംശയത്തോടെ നോക്കി.. അത്… സെക്രട്ടറിയേറ്റിൽ പോയപ്പോൾ പരിചയപെട്ടതാ… ഇവിട അടുത്താണ് വീട്… ജസ്റ്റ്‌ ഒന്ന് കാണാൻ പോയി… ഞാൻ ഒന്ന് കുളിച്ചിട്ടു വരാം.. ചന്തു പെട്ടന്നു മുറിയിലേക്കു കയറി….

വീണ ഓടി മുറിയിലേക്കു കയറി രുക്കുവിനെ കെട്ടിപിടിച്ചു…… ഡാ… പറഞ്ഞോ നീ രുദ്രേട്ടനോട്… മ്മ്മ്…. അവൾ നടന്നതെല്ലാം രുക്കുവിനോട് പറഞ്ഞു…. അയ്യോ അയാൾ ഇത്രക് നീചൻ ആണോ….എന്തൊക്കെയാ അയാൾ പറഞ്ഞത്… ഞാൻ അപ്പോഴേ പറഞ്ഞില്ലെ രുദ്രേട്ടനു എന്തോ തെറ്റിദ്ധാരണ ഉണ്ടെന്നു…… ഇപ്പോ എല്ലാം ക്ലിയർ ആയില്ലേ…. മ്മ്മ്മ്…. ആയി…. നാളെ കാവിൽ നമ്മൾ എല്ലാം ചെല്ലാൻ പറഞ്ഞു…. ചന്തുവേട്ടനും ഉണ്ട്.. ഞാനില്ലെടാ…. ഞാൻ വരില്ല…. അതെന്താ…… നീ എന്താ വരാത്തത്… അത്…. ഇത്രേം ദിവസം ആയി ചന്തുവേട്ടൻ എന്നോട് കല്യാണതിനെ പറ്റി ഒന്നും സംസാരിച്ചില്ല… അത് ശരി ഒന്നും സംസാരിക്കാത്തത് ആണോ നിന്റെ കുഴപ്പം… അത് അല്ലടാ ഒരു വാക്കു പറഞ്ഞാൽ ഞാൻ കണ്ണേട്ടന്റെ കാര്യം എടുത്ത് ഇട്ടേനെ…

ആ കാല് പിടിച്ചെങ്കിലും പറഞ്ഞേനെ…ഇത് ഇപ്പൊ ചന്തു ഏട്ടൻ ഒന്നും പറയുന്നില്ല…. എനിക്ക് ചന്തു ഏട്ടനെ ഫേസ് ചെയ്യാൻ വയ്യ…. എന്റെ രാക്കിളി നാളെയോ മറ്റെന്നാളോ ഒന്നും അല്ലല്ലോ കല്യാണം.. സമയം ഉണ്ടെല്ലോ… ഇപ്പൊ നീ പറഞ്ഞാൽ രുദ്രേട്ടൻ നമ്മളെ രണ്ടിനേം കൊല്ലും… നീ വാ എന്തിനാ അവർ വിളിച്ചതെന്ന് അറിയാമല്ലോ… എന്തോ കാര്യം ഉണ്ട് ഉണ്ണിയെ തളക്കാൻ ആണെന്ന പറഞ്ഞത്…. മ്മ്മ്…. വരാം…. എന്നോട് അന്ന് കാവിൽ ഇട്ട ഡ്രസ്സ്‌ ഇടണം എന്ന് പറഞ്ഞു…. ആരു…? രുദ്രേട്ടൻ….. ങ്‌ഹേ… അങ്ങനെ പറഞ്ഞോ…. ആ പറഞ്ഞു…. എന്തിനാണെന്ന് എനിക്ക് മനസ്സിൽ ആയില്ല…… മ്മ്മ്….. എനിക് മനസ്സിൽ ആയി…. എന്റെ കാവിലമ്മേ എന്റെ പ്രാർത്ഥന കേട്ടോ… എന്താടി എന്ത് പ്രാർത്ഥനയാ….?

അത് രുദ്രേട്ടനും നീയും ഒന്നാകാൻ ഞാൻ നേർച്ച ഇട്ടിട്ടുണ്ട്….. പോടീ അവിടുന്ന്… ആവണി ചേച്ചി കൊണ്ടാണ് രുദ്രേട്ടൻ വരുന്നത്.. അവളെ എന്തിനാ കൊണ്ട് വരുന്നേ… പിന്നെ രുദ്രേട്ടൻ ചേച്ചിയെ അല്ലെ കൊണ്ട് വരേണ്ടത്… ഈ കഴുതക്കു ഒന്നും അറിഞ്ഞുട…. ഛെ… വെറുതെ ആശിച്ചു…. എന്റെ കാവിലമ്മേ ആ ആവണിയുടെ തലേൽ ഇടിത്തീ വീഴണേ…… രുക്കു മുകളിലോട്ടു നോക്കി പ്രാര്ഥിക്കുവാന്…. ഡി… രുക്കു നീ വരുന്നില്ലേ കഴിക്കാൻ… എനിക്ക് വിശക്കുന്നു ഞാൻ താഴോട്ട് പോകുവാ… ഓ… നീ പോ… ഞാൻ വന്നേക്കാം രുക്കു താടിക്കു കയ്യും കൊടുത്തു ഇരുന്നു… വീണ താഴോട്ടു ഇറങ്ങാൻ നേരം രുദ്രനും അവളുടെ ഒപ്പം എത്തി…. ഡയറി മിൽക്ക് നാളെ വാങ്ങി തരാട്ടോ…..അവൻ ഒന്ന് തല താഴ്ത്തി..

പതുക്കെ അവളുടെ ചെവിയോട് ചേർന്നാണ് അത് പറഞ്ഞത്… അവന്റെ ശ്വാസം അവളുടെ കഴുത്തിൽ തട്ടി…അപ്രതീക്ഷിതമായി ഉള്ള ആ നീക്കം പെട്ടന്നു അവൾ ഒന്ന് പിടഞ്ഞു… ങ്‌ഹേ….. എന്താ….. കുന്തം…. ഡഡയറി മിൽക്ക് നാളെ വാങ്ങി തരാം എന്നു… അവൻ അവളുടെ തലകിട് ഒരു കൊട്ട് കൊടുത്തു…. ചന്തു പുറകിലൂടെ വന്നു രുദ്രനെ ഉന്തി തള്ളി മുന്നോട്ടു കൊണ്ട് പോയി…. മറ്റുള്ളവരും ഉണ്ടെന്നു വിചാരം വേണം… കേട്ടോടാ കള്ളകാമുകാ… അവൻ പതുക്കെ പറഞ്ഞു….. ഇതെല്ലാം കണ്ട് ആവണി മുഖം കുത്തി വീർപ്പിച്ചു…. രുദ്രനും ചന്തുവും ഇരുന്ന ശേഷം വീണ അപ്പുവിന്റെ അടുത്തുള്ള കസേരയിൽ ഇരിക്കാൻ ഒരുങ്ങി… മോളിങ്ങോട്ടിരുന്നെ…. ഏട്ടന് അവനോട് കുറച്ചു സംസാരിക്കാൻ ഉണ്ട് ചന്തു എഴുനേറ്റു വീണയെ പിടിച്ചു രുദ്രന്റെ അടുത്തേക് നീക്കി എന്നിട്ട് അപ്പുന്റെ അടുത്ത് ഇരുന്നു…..

വാവ ഇവിടിരുന്നോ… ഞാൻ അവിടെ ഇരിക്കാം ആവണി ചാടി എഴുനേറ്റു… ശരി ചേച്ചി… ചേച്ചി ഇവിടെ ഇരുന്നോ… വീണയും എഴുനേൽക്കാൻ ഒരുങ്ങി…. വേണ്ട നീ ഇവിടെ ഇരുന്നാൽ മതി…. രുദ്രൻ അവളുടെ കൈയിൽ പിടിച്ചു…. ആവണിയുടെ മുഖം വലിഞ്ഞു മുറുകി….. അത് വേണ്ട രുദ്രേട്ട… ആവണി ചേച്ചി അല്ലെ ഇവിടെ… ആരു ഇവിടെ ഇരിക്കണം എന്നു ഞാൻ ആണ് തീരുമാനിക്കുന്നത്… എനിക്ക് ചോറ് വിളമ്പ് നീ…. വീണ ആവണിയെ ഒന്ന് നോക്കി… പാവം ചേച്ചിക്ക് വിഷമം ആയിട്ടിണ്ട്…. ഈ രുദ്രേട്ടനു റൊമാൻസ് ഒന്നും അറിയില്ല അതാ ഇങ്ങനെ… രുക്കു വരുമ്പോൾ കാണുന്നത് രുദ്രന് ചോറ് വിളമ്പുന്ന വീണയെ ആണ്…. അവൾ ആവണിയെ ശ്രദ്ധിച്ചു അവൾ ചോറ് കൈ കൊണ്ട് ഞെരടുകയാണ്……..

അവൾക്കു ആകെ കൺഫ്യൂഷൻ ആയി… മുറിയിൽ വന്നിട്ടും രുക്കു ആകെ കൺഫ്യൂഷനിലാണ്… ഇതിപ്പോ എന്താ ഇവിടെ നടക്കുന്നത് രുദ്രേട്ടനു വാവയോട്…കാവിലമ്മേ ആയിരിക്കണേ ഞാൻ ഒരു താലി തന്നേക്കാമെ… പക്ഷെ വാവ പറയുന്നത് പോലെ ആണെങ്കിൽ ആവണി…. ഓഓഓഓ തലക്കു ഭ്രാന്ത് പിടിക്കും…. വീണ പഠിക്കാനായി ബുക്ക്‌ എടുത്തു…. രുദ്രന്റെ സ്വാസം തൊട്ടു അടുത്ത പോലെ…. അവന്റെ മണം അവളുടെ ദേഹത്ത്…. ഛെ…. എനിക്കെന്താ പറ്റിയത് രുദ്രേട്ടൻ അടുത്ത് വന്നപ്പോ ശ്വാസം ദേഹത്തു തട്ടിയപ്പോൾ ഞാൻ എന്തിനാ വിറച്ചത്…. അന്ന് വരമ്പത്തു വച്ചു ഉണ്ടായ അതേ പിടച്ചിൽ…. അയ്യോ രുദ്രേട്ടൻ എനിക്ക് ചന്തുവേട്ടനെ പോലെയാണ്….. വേണ്ട വേറെ ഒന്നും ചിന്തിക്കരുത്….. അവൾ ബുക്ക്‌ അടച്ചു രുക്കുനെ ചേർത്തു പിടിച്ചു കിടന്നു….

ഉറക്കത്തിൽ ഒരു നിഴൽ അതിന്റെ കൈകൾ നിറയെ നഖം….. അത് അടുത്തേക്ക് വരുന്നുണ്ട് അവളുടെ മാറിടം ലക്ഷ്യമാക്കിയാണ് അതിന്റെ കൈകൾ നീണ്ടു വരുന്നത്… നിഴൽ മറ നീങ്ങിയപ്പോൾ അതിനു ഉണ്ണിയുടെ രൂപം…. വേണ്ട…. വേണ്ട… ഒന്നും ചെയ്യല്ലേ….. അവൾ കൈ കൂട്ടി പിടിച്ചു കരഞ്ഞു…. അത് അടുത്തേക് വന്നു ദേഹത്തേക്ക് ആ കൈ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അവൾ കണ്ണുകൾ ഇറുക്കി അടച്ചു….. അവളെ ആരോ ചേർത്തു പിടിച്ചു അയാളുടെ ശ്വാസം മുഖത്തു വന്നു തട്ടി… അവൾ കണ്ണ് തുറന്നു…. രുദ്രേട്ടൻ….. ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചിരിക്കുന്നു മറു കൈ കൊണ്ട് ഉണ്ണിയുടെ നീണ്ട കൈ ഓടിച്ചു മടക്കിയിരിക്കുന്നു…. രുദ്രന്റെ ശ്വാസം അവളുടെ മുഖത്തേക്കു തട്ടി കൊണ്ടിരുന്നു…. വീണ ഞെട്ടി ഉണർന്നു….. ആകെ വിയർത്തു കുളിച്ചിരുന്നു .. കാവിലമ്മേ… ഞാൻ എന്തൊക്കെയാ ഈ കാണുന്നത് … കാത്തോളണേ ദേവി……… (തുടരും )…

രുദ്രവീണ: ഭാഗം 13

Share this story