ഈ പ്രണയതീരത്ത്: ഭാഗം 19

ഈ പ്രണയതീരത്ത്: ഭാഗം 19

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“ആരാടി അത് അമലയുടെ ചോദ്യങ്ങൾ ഒന്നും അവൾ കേട്ടില്ല ഒടുവിൽ അവളെ തട്ടി വിളിച്ചു അമല “രാധു “എന്താ നീ ചോദിച്ചേ “ആരാ അയാൾ എന്ന് “അത് പറയാം എല്ലാം അമലയോട് തുറന്നു പറയുമ്പോൾ ഒരു സങ്കടവും രാധികക്ക് തോന്നിയില്ല മനസ്സിൽ മുഴുവൻ ദേഷ്യം ആരുന്നു അവനോട് “അന്ന് ആ വിവാഹപന്തലിൽ വച്ചു അയാൾ എന്തിനാ അങ്ങനെ ചെയ്തത് എന്നിട്ട് എന്തിനാകും ഇപ്പോൾ ഇവിടെ വന്നു ഇങ്ങനെ പറഞ്ഞത് ഒന്നും മനസിലാകുന്നില്ലല്ലോ രാധു അമല പറഞ്ഞു “രാധികയെ പ്രിൻസ്സിപാൽ വിളിക്കുന്നു മായ വന്നു അത് പറയുമ്പോൾ രാധികയുടെ നെഞ്ചിടിപ്പ് കൂടി “ഞാൻ പോയി വരാം രാധിക അത്രയും അമലയോട് പറഞ്ഞു നടന്നു പ്രിൻസിപ്പലിന്റെ റൂമിലേക്ക് കയറുമ്പോൾ രാധിക അവൾക്കു പരിചയം ഉള്ള ഒരു ശബ്ദം കേട്ടു അത് ആരാണെന്ന് അവൾക്കു ചിന്തിക്കേണ്ട ആവിശ്യം ഇല്ലാരുന്നു അത്രക്ക് പരിചിതമായിരുന്നു ആ ശബ്ദം അവൾക്ക് റൂം തുറന്നതും മുന്നിൽ ഇരിക്കുന്ന ആളെ കണ്ടു അവൾ അമ്പരുന്നു “നന്ദൻ ”

അവൻ അവളെ തന്നെ നോക്കി വാടാമുല്ല നിറത്തിൽ ഉള്ള ഒരു ഫുൾസ്ലീവ് ചുരിദാർ ആരുന്നു അവളുടെ വേഷം മുടി പിന്നിമെടഞ്ഞു ഇട്ടേകുന്നു കാതിൽ ഒരു ജിമിക്കി മൂക്കിൽ ഒരു കുഞ്ഞു ചുവന്ന മൂക്കുത്തി അത് അവളുടെ വെളുത്ത മുഖത്തിന്‌ നന്നായി ഇണങ്ങുന്നുണ്ടെന്ന് അവനു തോന്നി “രാധിക വരു പ്രിൻസിപ്പൽ ക്ഷണിച്ചു “കുട്ടി ഇരിക്ക് “വേണ്ട മേടം “കുട്ടി എന്താണ് പറയാഞ്ഞത് നന്ദന്റെ ഫിയാൻസി ആണ് എന്ന് “അത് മേഡം….. “വേണ്ട കുട്ടി താൻ ഇത് നേരത്തെ പറഞ്ഞെങ്കിൽ ഞാൻ ആ പയ്യനെതിരെ ആക്ഷൻ എടുത്തേനേ നന്ദനും ആ കുടുംബവും എനിക്കു അത്രക്ക് വേണ്ടപ്പെട്ടത് ആണ് നന്ദന്റെ ഭാര്യ ആകാൻ പോകുന്ന കുട്ടിക്ക് ഇനി ഒരു പ്രോബ്ലം ഉണ്ടാകില്ല അത് പറയാൻ ആണ് ഞാൻ വിളിപ്പിച്ചത് ഇനി കുട്ടി ക്ലാസ്സിലേക്ക് ചെല്ല് “ഞാൻ ഒന്ന് പറയട്ടെ മേഡം

“വേണ്ട താൻ ചെല്ല് പോകും മുൻപ് അവൾ നന്ദനെ ഒന്ന് നോക്കി അവൻ അവളെ നോക്കി കുസൃതിയോടെ ഒന്ന് ചിരിച്ചു അവൾ ദേഷ്യത്തോടെ ഇറങ്ങി പോയി പുറത്ത് അമല കാത്തു നില്പുണ്ടാരുന്നു “എന്തായി “അയാൾ അകത്തുണ്ട് “ആര് “ആ കോന്തൻ അവൾ നടന്നതെല്ലാം വിവരിച്ചു അമലക്ക് ചിരി വന്നു പക്ഷെ അവൾ അത് ഉള്ളിൽ ഒതുക്കി അപ്പോഴേക്കും അടുത്ത അവറിനുള്ള ബെൽ അടിച്ചിരുന്നു “വാടി നമ്മുക്ക് ക്ലാസ്സിൽ പോകാം “മ്മ്മ് അവൾ ക്ലാസ്സിലേക്ക് നടന്നു അവൾ അസ്വസ്ഥ ആണെന്ന് അമലയ്ക്ക് മനസിലായി അവൾ അവളെ കൂട്ടി കാന്റീനിലേക്ക് പോയി “എന്താടി എന്താണ് നിന്റെ പ്രശ്നം അയാൾ വന്നത് ആണോ “അതേ “അത് വിടടാ “അയാൾ എന്തിനടി അങ്ങനെ ഒക്കെ പറഞ്ഞത്

“ആൾക്ക് നിന്നെ ഇപ്പഴും ഇഷ്ട്ടം ആരിക്കും അതാരിക്കും അങ്ങനെ പറഞ്ഞത് ഈ ലോകത്ത് രണ്ടു തരം ആളുകൾ ആണ് ഉള്ളത് ഒന്ന് സ്നേഹിച്ചു സ്നേഹിച്ചു വഴക്കിട്ടവരും രണ്ടു വഴക്കിട്ടു വഴക്കിട്ടു സ്നേഹിച്ചു തുടങ്ങിയവരും നിങ്ങൾ ഇതിൽ ഫസ്റ്റ് കാറ്റഗറിയിൽ പെട്ടവർ ആണ് അപ്പോൾ പുള്ളിക്ക് നിന്നെ മറക്കാൻ പറ്റില്ല എനിക്കു തോന്നുന്നത് അന്ന് എന്തോ വ്യക്തമായ കാരണം ഉണ്ടായത് കൊണ്ടു ആണ് പുള്ളി കല്യാണം വേണ്ടാന്ന് പറഞ്ഞത് എന്നാണ് “നീ എന്റെ കൂടണോ അയാളുടെ കൂടണോ “എടി ഞാൻ ഒരു ഊഹം പറഞ്ഞു എന്നേ ഉള്ളു “കൂടുതൽ ഊഹിക്കണ്ട എനിക്കു ഈ കാര്യം പറയാനും കേൾക്കാനും താല്പര്യം ഇല്ല നീ വേറെ വല്ലോം പറ “ഈ ഒഴിഞ്ഞുമാറ്റത്തിന്റെ അർത്ഥം എന്താണ് എന്ന് അറിയോ നിന്റെ മനസ്സിൽ ഇപ്പഴും എവിടെയൊക്കെയോ അയാൾ ഉണ്ടെന്ന് ആണ് ഇതൊക്കെ ഓർക്കുമ്പോൾ ഓർമകൾ നിന്നെ പൊള്ളിക്കുന്നു സൊ നീ അത് ഓർക്കാൻ ഇഷ്ട്ടപെടുന്നില്ല

“അമ്മു പ്ലീസ് “ഓക്കേ ഞാൻ നിർത്തി പോരെ “മ്മ്മ് “എങ്കിൽ ഒരു ഐസ് ക്രീം പറയട്ടെ “വേണ്ട “ഉള്ളൊന്ന് തണുക്കട്ടെ മോളെ “എനിക്കു ഒന്നും കഴിക്കാൻ തോന്നുന്നില്ല “എനിക്കു വേണ്ടി ഒരെണ്ണം പ്ലീസ് “മ്മ്മ് അമല ചിരിച്ചു ****** തിരിച്ചു വീട്ടിലേക്ക് ഉള്ള യാത്രയിൽ ബസിൽ ഇരിക്കുമ്പോൾ രാധിക ചിന്തിക്കുക ആയിരുന്നു അമല പറഞ്ഞതൊക്കെ സത്യം ആണോ തന്റെ ഉള്ളിൽ ഇപ്പോഴും അയാൾ ഉണ്ടോ ഇല്ല എന്ന് പറയാൻ ആണ് തനിക്കു ഇഷ്ട്ടം പക്ഷെ തന്റെ മനസ്സ് അത് അംഗീകരിച്ചു തരുന്നില്ല ഉള്ളിന്റെ ഉള്ളിൽ എവിടെയൊക്കെയോ അയാൾ ഉണ്ട് ഒരുകാലത്തു തന്റെ എല്ലാമെല്ലാം ആയവൻ ഇന്ന് തന്റെ ആരും അല്ലാത്തവൻ ഒരിക്കലും അയാളെ കാണുകയോ സ്നേഹിക്കുകയോ വേണ്ടാരുന്നു ഒഴുവാക്കണം എന്ന് തോന്നിയാലും ഇറക്കി വിടാൻ പറ്റാത്തത് ആണ് ചിലസമയത്ത് നമ്മൾ നേരിടുന്ന വെല്ലുവിളി ജീവിതത്തിൽ ചിലതിനെയൊക്കെ ഒഴിവാക്കാനും ചിലതിനോട് ഒക്കെ നോ പറയാനും കഴിയാത്തതാണ്

നമ്മളിലേ പരാജയതിനു കാരണം ആയ ഒരു നെഗറ്റീവ് പോയിന്റ് അമ്പലകവല അമ്പലകവല, കണ്ടക്ടറുടെ വിളി ആണ് അവളെ ചിന്തകളിൽ നിന്ന്‌ ഉണർത്തിയത് ബസിൽ നിന്ന്‌ ഇറങ്ങി അവൾ വീട്ടിലേക്ക് നടന്നു വീട്ടിൽ എത്തിയപ്പോൾ അവിടെ സുമംഗല വല്ല്യമ്മ ഉണ്ട് അച്ഛനും വല്ല്യമ്മയും അമ്മയും കൂടെ കാര്യം ആയി എന്തോ ചർച്ച ആണ് ഞാൻ അവിടേക്ക് ഒന്ന് നോക്കി ചിരിച്ചു എന്ന് വരുത്തി അകത്തേക്ക് കയറി “രാധികക്ക് ഇപ്പഴും ഞങ്ങളോട് ആ പഴയ പരിഭവം ഉണ്ട് അല്ലേ രഘുവേ സുമംഗല പറഞ്ഞു “എന്താണ് ഏടത്തി അവൾക്ക് അങ്ങനെ ഒന്നും ഇല്ല അതൊക്കെ അന്നേ മറന്നു “പിന്നീട് ആലോചന ഒന്നും നോക്കിയില്ലേ “ഇല്ല്യ ജാതകം നോക്കി അപ്പോൾ 22 വയസിൽ ആണ് വിവാഹയോഗം അതുവരെ പഠിക്കട്ടെ “ഞാൻ അവളെ ഒന്ന് കണ്ടു സംസാരിക്കട്ടെ “ഏടത്തി “എന്താ രഘു

“പഴയത് ഒന്നും ഓര്മിപ്പിക്കല്ലേ “ഇല്ല്യ രഘുവേ “മ്മ്മ് മുറിയിൽ ചെന്നു കുളിച്ചു വരുമ്പോൾ ആണ് റൂമിൽ വല്യമ്മയെ കണ്ടത് “ഞാൻ കരുതി വല്യമ്മ പോയി എന്ന് “പോവായി മോളെ ഒന്ന് കണ്ടിട്ട് പോവാ മോൾക്ക് അനിയോട് ദേഷ്യം ഉണ്ടാകും നിക്ക് അറിയാം “ഇല്ല്യ ന്തിനാ വല്ല്യമ്മേ “അനിക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ പോവാ മോളെ “നേരോ ആര് പറഞ്ഞു വിളിക്കാറുണ്ടോ “ഇല്ല്യ അവന്റെ ഒരു കൂട്ടുകാരൻ പറഞ്ഞു അറിഞ്ഞത് “എന്നിട്ട് വല്ല്യമ്മ പോണില്ലേ അവർക്ക് അവിടെ സഹായത്തിനു ആരും ഇല്ലല്ലോ “ഞാൻ പോവില്ല “അതെന്താ വല്ല്യമ്മയെ “ന്റെ മനസ്സിൽ അവൻ മരിച്ചതാ മോളെ “അങ്ങനെ ഒന്നും പറയല്ലേ വല്ല്യമ്മേ ” ന്റെ അനന്തേട്ടനെ കൊന്നവനെ നിന്റെ ജീവിതം തകർത്തവനെ പിന്നെ ഞാൻ ന്തു പറയണം മോളെ അപ്പോഴേക്കും അവർ കരഞ്ഞിരുന്നു “ഞാൻ പോവാ മോളെ അതും പറഞ്ഞു അവർ ഇറങ്ങി എന്ത്കൊണ്ടോ രാധികയുടെ മിഴികളും ഈറനണിഞ്ഞു *****

രാവിലെ അനിക്ക് ഉള്ള ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാകുക ആരുന്നു നന്ദിത പൂരിയും കിഴങ്ങ് മസാലയും ആരുന്നു മസാലക്ക് ഉള്ള കടുക് വറുക്കാൻ തുടങ്ങിയപ്പോൾ ആണ് അവൾക്കു ഒരു മനം പുരട്ടൽ ഉണ്ടായത് അനിരുദ്ധൻ വരുമ്പോൾ കാണുന്നത് വാഷ് ബേസന്റെ മുന്നിൽ നിന്ന്‌ ഉന്തിയ വയറുമായി ഛർദികുന്ന നന്ദിതയെ ആണ് “എന്താ നന്ദേ “ആ മണം പിടിച്ചില്ല അനിയേട്ട “ഞാൻ പറഞ്ഞതല്ലേ സഹായത്തിനു ഒരാളെ വയ്ക്കാം എന്ന് നീ സമ്മതിക്കില്ലല്ലോ ഇത് നിനക്ക് എട്ടാം മാസമാ എല്ലാം കൂടെ ഒറ്റക്ക് നിനക്ക് ചെയ്യാൻ പറ്റില്ല “സാരമില്ല അനിയേട്ട അവളുടെ തളർന്ന മുഖം കണ്ടു അവനു സങ്കടം തോന്നി “എന്നോട് ദേഷ്യം ഉണ്ടോ മോളെ “എന്തിനാ അനിയേട്ട “എത്ര സൗഭാഗ്യത്തിൽ ജീവിച്ചവൾ ആണ് നീ ഞാൻ കാരണം ഇപ്പോൾ എന്ത് കഷ്ട്ടപാടുകൾ ആണ് “ഇങ്ങനെ ഒന്നും പറയല്ലേ അനിയേട്ട അനിയേട്ടന്റെ കൂടെ ഉള്ള ജീവിതത്തിലും വലുതല്ല എനിക്കു ഉള്ള മറ്റു സൗഭാഗ്യങ്ങൾ ഒന്നും അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു പതിയെ ആ നെറുകയിൽ അധരങ്ങൾ ചേർത്തു ******

കോളേജ് ഇല്ലാത്ത ദിവസം ആയോണ്ട് രാവിലെ തന്നെ രാധിക കുളത്തിൽ പോയി കുളിച്ചു അമ്പലത്തിലേക്ക് പോയി ഒരു ചന്ദനകളർ ചുരിദാർ ആരുന്നു അവളുടെ വേഷം വഴിപാട് കൗണ്ടറിന്റെ മുന്നിൽ നിന്നപ്പോൾ ആണ് അവൾക്ക് പരിചയം ഉള്ള ആ ശബ്ദം കാതിൽ വീണത് “നന്ദൻ പൂരം ഒരു ചുറ്റു വിളക്ക് നോക്കിയപ്പോൾ ശ്രീദേവി ആണ് അപ്പോഴാണ് അവൾ ഓർത്തത് ഇന്ന് നന്ദന്റെ പിറന്നാൾ ആണ് നന്ദന്റെ മാത്രം അല്ല നന്ദിതയുടെയും 2 വർഷങ്ങൾക്ക് മുൻപ് ഈ ദിവസം അവളുടെ ഓർമയിൽ വന്നു അന്നാണ് തങ്ങളുടെ പ്രണയം എല്ലാവരും അറിയുന്നത് അവൾ ഓർത്തു ശ്രീദേവി അവളെ കണ്ടു ഒന്നു പുഞ്ചിരിച്ചു അവൾ തിരിച്ചു ചിരിച്ചു എന്ന് വരുത്തി അമ്പലത്തിൽ പ്രദക്ഷണം വയ്ക്കുമ്പോൾ ആണ് ഒരു വിളി “രാധേ . നോക്കുമ്പോൾ അരയാലിൽ ഒരു കൈ ചേർത്ത് പിടിച്ചു തന്നെ നോക്കി നന്ദൻ നില്കുന്നു…….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 18

Share this story