പെയ്‌തൊഴിയാതെ: ഭാഗം 24

പെയ്‌തൊഴിയാതെ: ഭാഗം 24

എഴുത്തുകാരി: ഗൗരി ലക്ഷ്മി

പക്ഷെ ആ വ്യക്തിയെ മുൻപിൽ കണ്ടതും വേദയ്ക്ക് ലോകം തന്റെ മുൻപിൽ തറഞ്ഞു നിന്നു പോയതുപോലെ തോന്നി.. ഗൗതം.. അവൾ മനസ്സിൽ പറഞ്ഞു.. അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. ഒരു നിമിഷം പരിസരം പോലും മറന്നവൻ അവളെ നോക്കി നിന്നുപോയി… എന്താ ഇവിടെ പ്രശ്നം. പെട്ടെന്ന് കേട്ട ശബ്ദമാണ് എല്ലാവരെയും ഞെട്ടിച്ചത്.. എല്ലാവരും ശബ്ദം കേട്ടു ഭാഗത്തേക്ക് ഞെട്ടലോടെ നോക്കി.. അനന്തസുബ്രഹ്മണ്യം സർ.. സ്വാതി അത്ഭുതത്തോടെ പറഞ്ഞു.. എന്താ ഇവിടെ നടക്കുന്നത്. ഇത് കോളേജോ അതോ ചന്തയോ.. അദ്ദേഹം ദേഷ്യത്താൽ വിറയ്ക്കുകയായിരുന്നു.. സർ അത്.. യോഗേഷ് പറയാൻ ശ്രമിച്ചു.. ഷട്ട് യു.. ആദ്യം താൻ ആ പെണ്കുട്ടിയെ വിട്‌..

അനന്തസുബ്രഹ്മണ്യം സർ പറഞ്ഞതും യോഗേഷ് പെട്ടെന്ന് സ്വാതിയെ വിട്ടു.. സത്യത്തിൽ അപ്പോഴാണ് അവൻ അവളെ പിടിച്ചു വെച്ചിരിക്കുകയാണെന്നു പോലും ഓർത്തത്.. എല്ലാവരും എന്റെ റൂമിൽ വരൂ.. അത്ര മാത്രം പറഞ്ഞു അദ്ദേഹം നടന്നുപോയി . വാ വേദാ.. സ്വാതി പറഞ്ഞു.. ഒന്നു നിന്നെ.. വേദയോടൊപ്പം സ്വാതി പോകാൻ തുടങ്ങിയതും യോഗേഷ് വിളിച്ചു.. ദേ കൊച്ചേ.. ഇവളുടെ കൂടെ കൂടി ഇവിടെ കണ്ടതൊക്കെ വിളിച്ചു പറയാനാണ് ഉദ്ദേശമെങ്കിൽ.. വേദയോടായി പറഞ്ഞതും അവൾ അവനെ നോക്കി.. അവൾ ഒരിക്കൽ കൂടി തിരിഞ്ഞു ഗൗതത്തെ നോക്കി. അവനപ്പോഴും അവളെ കണ്ട ഞെട്ടൽ മാറിയിരുന്നില്ല.. ഒരു ഇളം നീല ജുബ്ബയും മുണ്ടുമാണ് അവന്റെ വേഷം.. കണ്ടാൽ എത്ര മാന്യൻ.. സ്വഭാവം.. വേദ മനസ്സിലോർത്തു. എന്താടി നോക്കി പേടിപ്പിക്കുന്നത്.. യോഗേഷ് ചൊടിച്ചു..

അവൾ പുച്ഛത്തോടെ അവനെ ഒന്നു നോക്കി.. വാ വേദാ.. അപ്പോഴേയ്ക്കും സ്വാതി വിളിച്ചു. റൂബിയും സ്വാതിയും വേദയും മുൻപേ നടന്നു.. ടാ. നീ എന്തിനാ ഇങ്ങോട്ട് വന്നത്.. യോഗേഷ് ഗൗതത്തോട് ചോദിച്ചു.. അത്..അത് വേദയല്ലേ.. ആവോ.. മറ്റവളുടെ ഇപ്പോഴത്തെ കമ്പനിയാണ്.. അതിനെടേൽ ആ പ്രിന്സിയും.. നീ വന്നു പെടേണ്ടായിരുന്നു.. യോഗേഷ് പറഞ്ഞു.. ഇറ്റ്‌സ് ഓകെ..അല്ല ഇവിടെന്താ പ്രശ്നം.. ഗൗതം ചോദിച്ചു. ഇവന്മാർ എന്തോ തരികിട കാണിച്ചു. അവളത്തിനിടയിൽ ഷൂട്ടിങ്ങുമായി വന്നേയ്ക്കുവാ.. അതാ ഞാൻ ഏതായാലും പുള്ളി വന്നു വിളിച്ചതല്ലേ.. വാ.. അവർ പ്രിൻസിപ്പാളിന്റെ റൂമിലേയ്ക്ക് നടക്കുമ്പോഴും ഗൗതത്തിന്റെ ചുണ്ടിൽ കളഞ്ഞുപോയ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ ഭാവമായിരുന്നു.. ആരെയും മയക്കുന്ന ഒരു നിറ പുഞ്ചിരി അവന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു..

ദേ വേർ യൂസിങ് ഡ്രഗ്സ് സർ.. തങ്ങൾക്ക് നേരെ ചൂണ്ടിയുള്ള സ്വാതിയുടെ പറച്ചിലിൽ ഞെട്ടിയത് ഗൗതമായിരുന്നു.. ഡ്രഗ്സോ.. ഗൗതം യോഗേഷിനെ നോക്കി.. ഗൗതം..സോറി.. യോഗേഷ് ചുണ്ടനക്കി.. ഗൗതത്തിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.. ഈ കോളേജിൽ മദ്യവും മയക്കുമരുന്നും ഒഴുകുകയാണ് ഇവർ.. ഈ കോളേജിലെ എത്ര കുട്ടികളെ നശിപ്പിക്കാൻ ആണ് ഇവർ കൂട്ടു നിൽക്കുന്നത്. ചോദ്യം ചെയ്തപ്പോൾ ഇയാൾ പറഞ്ഞത് അവരുടെ ഇഷ്ടമാണെന്നാണ്.. ഇതിനുമപ്പുറം ഇവരോട് എന്ത് പറയാനാണ് സർ.. സ്വാതി പറഞ്ഞു.. അവളുടെ വാക്കുകളിലെ ഇടർച്ചയിൽ യോഗേഷിന്റെ കണ്ണുകളിൽ ചെറിയ കുറ്റബോധം വിരിഞ്ഞു.. ഗൗതത്തിന്റെ കണ്ണുകൾ വേദയിലായിരുന്നു.. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുക . ചോദ്യം ചെയ്യുന്നവരെ പരിഹസിക്കുക.. പെണ്കുട്ടികളെ കടന്നു പിടിക്കുക. എന്താണ് ഗൗതം.. സർ ഞാൻ.. ഇയാളാണ് സർ എല്ലാത്തിനും മുൻപിൽ നിൽക്കുന്നത്.

എന്നിട്ട് മറ്റുള്ളവരുടെ മുൻപിൽ ഒരു നല്ലപിള്ള ചമയലും.. സ്വാതി പല്ലു ഞെരിച്ചു.. സ്വാതി.. അനാവശ്യം പറയരുത്.. യോഗേഷ് കയർത്തു.. യോഗേഷ്.. വിളിച്ചത് പ്രിൻസിപ്പൽ ആയിരുന്നു.. സ്വാതി താൻ എന്താ അവിടെ കണ്ടത്.. സർ ചോദിച്ചു.. അവൾ ഫോൺ എടുത്തു ഷൂട്ട് ചെയ്ത വീഡിയോ അദ്ദേഹത്തെ കാണിച്ചു.. ഇത് ഷൂട്ട് ചെയ്തത് ഡിലീറ്റ് ആക്കണം എന്നും പറഞ്ഞാണ് യോഗേഷ് എന്നെ തടഞ്ഞു നിർത്തിയത്. മാറാൻ പറഞ്ഞപ്പോൾ കേറി പിടിച്ചതും. ചോദ്യം ചെയ്യാൻ വന്ന വേദയോട് ഇയാൾ തട്ടിക്കയറി. അപ്പോഴാണ് സർ വന്നത്..ഇവരെല്ലാം ഒറ്റക്കെട്ടാണ് സർ.. സ്വാതി പറഞ്ഞത് കേട്ട് ഗൗതം വേദയെ നോക്കി.. അപ്പോഴാണ് അവിടെ നടന്ന കാര്യങ്ങൾ അവനു ക്ലിയർ ആയത്… ,സർ.. ഇവൾക്ക് ഞങ്ങളോട് പകയാണ്.. വിവേക് പറഞ്ഞു.. അതിനു.. കയ്യിലിരിപ്പ് അതല്ലേ.. സ്വാതി പുച്ഛത്തോടെ പറഞ്ഞു.. ശെരി.. സ്വാതിക്ക് പക.. ഈ കുട്ടിയോ.. ഈ കുട്ടി കഴിഞ്ഞ ദിവസം നിങ്ങൾക്ക് അനുകൂലമായി നിന്ന ആളല്ലേ..

അപ്പോൾ ഞാൻ ഫൈനൽ തീരുമാനം എടുക്കുന്നത് ഈ കുട്ടിയുടെ മൊഴി അനുസരിച്ചാകാം.. പ്രിൻസിപ്പാൾ പറഞ്ഞതും എല്ലാവരുടെയും നോട്ടം വേദയിലായി.. അവൾ യോഗേഷിനേയും വിവേകിനെയും നോക്കി. അവരുടെ കണ്ണുകളിൽ ഉള്ള ദേഷ്യം.. മുന്നറിയിപ്പ്.. അവൾ ഗൗതത്തെ നോക്കി. ഒരുതരം നിർവികാരത.. പറയു വേദാ..ഇതൊക്കെ സത്യമാണോ.. അനന്തസുബ്രമഹ്ണ്യം വേദയെ നോക്കി.. അതേ സർ.. അവൾ ഗൗതത്തെ നോക്കി പല്ലു ഞെരിച്ചാണ് പറഞ്ഞത് . അവന്റെ മുഖം താഴ്ന്നു.. മനസ്സൊന്നു നൊന്തു.. നിങ്ങൾ ഇവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ഇപ്പൊ ഇവിടെ പോലീസ് വരും.. സ്വാതി പ്രിന്സിപ്പാലിനെ നോക്കിയാണ് പറഞ്ഞത്.. പിന്നെ.. യോഗേഷ് പുച്ഛത്തോടെ പറഞ്ഞു.. കാണണോ.. സ്വാതി ഫോണെടുത്തു.. സ്വാതി.. റൂബി ഫോണിൽ പിടിച്ചു വിലക്കി..

ഞാനൊരാൾ ഇവിടെ നിൽക്കുന്നതിനു അൽപ്പം ബഹുമാനം തരാൻ തനിക്കിത്ര ബുദ്ധിമുട്ടാണോ സ്വാതി.. അനന്തസുബ്രമഹ്ണ്യം ചോദിച്ചു.. പ്രിൻസിപ്പാൾ എന്നാൽ ഞങ്ങൾക്ക് ഈ കോളേജിൽ പരാതി പറയുവാനുള്ള അവസാനത്തെ ആളാണ് . നിങ്ങൾ തന്നെ പാർഷ്യാലിറ്റി കാണിച്ചാൽ ഞങ്ങൾ പിന്നെന്ത് വേണം സർ.. സ്വാതി ചൊടിച്ചു.. ഇവർക്കെതിരെ ശക്തമായ തെളിവുകളുണ്ട് ഞങ്ങളുടെ കയ്യിൽ.. അവൾ പറഞ്ഞു.. ആ ഫോണങ്ങു പൊട്ടിച്ചെറിഞ്ഞാൽ തീരും നിന്റെ അഹങ്കാരം.. വിവേക് പറഞ്ഞു.. അതിനു നീ ഒരിക്കൽ കൂടി ജനിക്കണം.. അവളത് പറഞ്ഞത് യോഗേഷിനേയും ഗൗതത്തെയും കൂടി നോക്കിയായിരുന്നു.. നീ മാത്രമല്ല ഇവന്മാരും… ഡി.. യോഗേഷ് സ്വാതിക്ക് നേരെ പാഞ്ഞു ചെന്നു.. സർ.. ഞങ്ങൾ.. ഗൗതം.. അനന്തസുബ്രമഹ്ണ്യം വിളിച്ചതും അവൻ അദ്ദേഹത്തെ നോക്കി..

യു ആർ എ ഗ്രോയിങ് ആക്റ്റർ.. അതിന്റെ പേരിലാണ് ഇത്രയും നാൾ ഞാൻ തൻറെ ഭാവിയെ ബാധിക്കാത്ത തരത്തിൽ തനിക്കെതിരെ വന്ന കംപ്ലൈന്റുകളോട് ഒരല്പം കൺസിഡറേഷൻ നൽകിയത്. യു ആർ ക്രോസ്സിങ് ലിമിറ്റ്‌സ് നൗ.. സർ.. ആം സോറി.. ഈ കാര്യങ്ങൾ അവനു അറിയില്ലായിരുന്നു . യോഗേഷ് പറഞ്ഞു.. ഷട്ട് യു.. അനന്തസുബ്രഹ്മണ്യം പറഞ്ഞു.. അദ്ദേഹം ചെയറിൽ ഇരുന്നു.. ഗൗതം ഇത് തനിക്കുള്ള ലാസ്റ്റ് വാർണിങ് ആണ്. സ്വഭാവം മോശമാണ് എന്നു പുറത്തറിഞ്ഞാൽ തന്റെ ഭാവിയെ ബാധിക്കും എന്നുള്ളതുകൊണ്ട് മാത്രം എന്റെ വിദ്യാര്ഥിയ്ക്ക് ഞാൻ നൽകുന്ന അവസാനത്തെ വാർണിങ്.. നിങ്ങൾ.. യോഗേഷ് ഒഴികെ എല്ലാവർക്കും 30 ദിവസത്തെ സസ്‌പെൻഷൻ.. യോഗേഷിന് 15 ദിവസത്തേയ്ക്കും.. അനന്തസുബ്രഹ്മണ്യം പറഞ്ഞു.. എല്ലാവർക്കും പോകാം.. സർ..

ഓർഡർ ഉച്ചയ്ക്ക് മുൻപ് കയ്യിൽ കിട്ടും. സസ്‌പെൻഷൻ കാലവധിയിൽ കോളേജിനുള്ളിൽ പ്രവേശിച്ചാൽ ഡിസ്മിസൽ അടിച്ചു കയ്യിൽ തരും ഞാൻ കേട്ടല്ലോ.. യോഗേഷ് വിളിച്ചതും പ്രിൻസിപ്പാൽ പറഞ്ഞു. അതോടെ മറുപടി ഏതും പറയുവാൻ ഇല്ലാതെ അവർ നിന്നു.. പക്ഷെ അപ്പോഴും പല കണ്ണുകളും വേദയിൽ ആയിരുന്നു.. പക നിറഞ്ഞ കണ്ണുകൾ.. അവൾ പുച്ഛത്തോടെ ഗൗതത്തെ നോക്കി.. അവനു മാത്രം ആരോടും ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല. അവൻ അതോടെ കാറ്റ് പോലെ പുറത്തേയ്ക്ക് പോയി.. കാണിച്ചു തരാം.. വേദയോടായി അത്രയും പറഞ്ഞവർ ഇറങ്ങുമ്പോൾ സ്വാതി അവളെ നോക്കി.. വേണ്ടായിരുന്നു വേദാ.. വീണ്ടും ചിലപ്പോൾ ഇത് തനിക്ക് പ്രശ്നമാകും.. തിരിച്ചിറങ്ങവേ സ്വാതി പറഞ്ഞു.. ഇതിലും വലിയ പ്രശ്നങ്ങളോ.. വരട്ടെ.. അത്രയും പറഞ്ഞു നടന്നു നീങ്ങുന്നവളെ നോക്കെ സ്വാതിയുടെ കണ്ണുകളിൽ ആരാധനയായിരുന്നു.. **********

ഗൗതം പ്ലീസ്.. ഞാൻ.. ഞാൻ മനപൂർവം അല്ല.. യോഗേഷ് പറഞ്ഞു.. ണോ യോഗേഷ്.. ഞാൻ പറഞ്ഞിട്ടുണ്ട്. മറ്റൊരു കാര്യവും പോലെയല്ല മയക്കുമരുന്ന്.. അതിന്റെ ഉപയോഗം. ഇറ്റ്‌സ് ആ ക്രൈം.. ഗൗതം പറഞ്ഞു.. അറിയാഞ്ഞിട്ടല്ല.. സത്യത്തിൽ അവന്മാർക്കിട്ട് അപ്പോഴേ രണ്ടു പൊട്ടിക്കാൻ തോന്നിയതാണ്.. പിന്നെ മുൻപിൽ അവൾ വന്നു പ്രസംഗിച്ചപ്പോൾ.. അവൾ പറഞ്ഞത് കാര്യമല്ലേ.. ഗൗതം ചോദിച്ചു.. അവൾ എന്ത് കാര്യം പറഞ്ഞാലും പറഞ്ഞില്ലേലും.. അവൾ പറയുന്നതിനെ അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. സത്യത്തിൽ അവളെ പറഞ്ഞു വിട്ടിട്ട് അവന്മാർക്കിട്ട് പൊട്ടിക്കാൻ നിന്നതാ ഞാൻ.. അതിനിടയിലാണ് പ്രിന്സി..ആ മറ്റവളാണ് വിളിച്ചു വരുത്തിയത് എന്നു തോന്നുന്നു.. അഹങ്കാരി.. കൊടുക്കുന്നുണ്ട് ഞാൻ അവൾക്ക്.. അവൻ പറഞ്ഞത് വേദയെ ഉദ്ദേശിച്ചാണെന്നു ഗൗതത്തിനു മനസ്സിലായി.. ഇനി അതിന്റെ നേരെ.. നിനക്ക് എന്താ യോഗേഷേ.. ഗൗതം ചോദിച്ചു.. പക..

വന്നു കേറിയതിന്റെ അടുത്ത മാസം തുടങ്ങിയതാണ് ആ സ്വാതി നമുക്കെതിരെ… എന്തിനാ അവൾക്കായി സ്ഥിരം വാദിക്കുന്ന നീയാണ് അവളുടെ ഏറ്റവും വലിയ ശത്രു.. ഒരു കാര്യവും ഇല്ലേലും നിന്നെ വലിച്ചിതിന്റെ ഇടയിലിട്ട് പ്രശ്നം ഉണ്ടാക്കുക.. എന്താണ് അവളുടെ പ്രശ്നം എന്നെനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.. അതിന്റെ ഇടയിലാണ് അവളുടെ കുറച്ചുണക്ക ഫ്രണ്ട്സ്.. അനുവും ആ റൂബിയും.. പക്ഷെ എന്തൊക്കെ പറഞ്ഞാലും അവർ നമ്മുടെ മുൻപിൽ ഒന്നു പേടിച്ചാ നിന്നിരുന്നത്. അപ്പോഴാ അതിന്റെ ഇടയ്ക്ക് ഇവളുടെ വരവ്.. ആ നിൽപ്പ് നീ കണ്ടോ . ഒരു കൂസലും ഇല്ല . എന്തിനും പോന്ന കുറച്ചു ആണുങ്ങളുടെ മുന്പിലാണ് നിൽക്കുന്നതെന്ന് പോലും ഒരു ചിന്തേമില്ല.. എന്തോ പുച്ഛമാ മുഖത്ത്… അവളെ വളരാൻ വിട്ടാലെ നാളെ സ്വാതിയേക്കാൾ വലിയ പാര അവളാകും.. യോഗേഷ് മുന്നറിയിപ്പ് എന്നോണം പറഞ്ഞു.. അത് സത്യമാ.. നമുക്ക് അവളെ ഒതുക്കണം..

അവിടേയ്ക്ക് വന്നിരുന്നു വിവേക് പറഞ്ഞു.. അതെന്നേ.. കഴിഞ്ഞ ദിവസം ഇവന്റെ മുഖത്തടിച്ചു അവൾ.. കൂട്ടത്തിൽ ഉള്ള ഒരുത്തൻ പറഞ്ഞു.. അതൊക്കെ ഞാൻ തിരിച്ചു കൊടുക്കും.. കണ്ടോ.. ഒരു ദിവസം അവളെ എന്റെ കയ്യിൽ കിട്ടും..നല്ല ചാറുള്ള പെണ്ണാ . കയ്യിൽ കിട്ടിയാൽ പിന്നെ അവൾ നിവർന്ന് നിന്നൊരുത്തനും നേരെ കയ്യോ.. പല്ലു ഞെരിച്ചു ആസ്വദിച്ചവൻ പറഞ്ഞു തീരും മുൻപേ ഗൗതത്തിന്റെ കൈകൾ ആഞ്ഞു കവിളിലേയ്ക്കു വീണ് അവൻ്റെ മുകൾ നിരയിലെ രണ്ടു പല്ലുകൾ തകർത്തിരുന്നു.. ചുണ്ടിനിടയിലൂടെ ചോര ഒലിച്ചിറങ്ങുന്നതിനൊപ്പം ചെവിയിൽ ഒരു ചെറിയ മൂളൽ മാത്രമേ വിവേക് കെട്ടിരുന്നുള്ളൂ.. ഗൗതം.. യോഗേഷ് പോലും അല്പം പേടിയോടെയാണ് വിളിച്ചത്.. ആദ്യമായാണ് ഗൗതത്തെ അത്തരത്തിൽ ദേഷ്യത്തിൽ അവൻ പോലും കാണുന്നത്.. മേലിൽ…

മേലിൽ നിന്റെ ഉള്ളിൽ പോലും ഒരു പെണ്ണിനെ കുറിച്ചു ഇങ്ങനൊരു ചിന്ത വന്നാൽ.. കൊന്നുകളയും ഞാൻ.. അത്രയും പറഞ്ഞു അവൻ തിരിഞ്ഞു നടക്കുമ്പോൾ യോഗേഷിന്റെ കൈകളും വിവേകിന്റെ മറു കരണത്ത് പതിച്ചിരുന്നു.. മേലിൽ കോളേജ് ക്യാംപസിൽ മയക്കുമരുന്നു കേറ്റരുത്.. അത്രയും പറഞ്ഞു അവനും ഗൗതത്തിനു പിന്നാലെ നടക്കുമ്പോൾ വേദനകൊണ്ട് വേദയെ പോലും ഓർക്കുവാൻ കഴിയാത്ത അവസ്ഥയിൽ നിലത്തേയ്ക്ക് തകർന്നിരുന്നു പോയിരുന്നു വിവേക്.. ********** വേദാ.. ലൈബ്രറിയിൽ നിന്നിറങ്ങി ഒറ്റയ്ക്ക് നടക്കുമ്പോഴായിരുന്നു വേദയെ തേടി ഗൗതത്തിന്റെ വിളി വന്നത്.. അവൾ തിരിഞ്ഞു നിന്നു.. അവൻ വേഗം നടന്നു അവളുടെ അരികിലേക്ക് വന്നു.. ആം സോറി.. എന്തിനു.. ആ ചോദ്യത്തിന് അവളോളം ഉറപ്പുണ്ടായിരുന്നു.. അത്.. അവിടെ നടന്ന വിഷയം എനിക്ക്.. എനിക്കറിയില്ലായിരുന്നു.. വേദ മറുപടി പറഞ്ഞില്ല.

അല്ല താനെന്താ ഇവിടെ. താൻ കേരളത്തിൽ എവിടെയോ അല്ലെ പഠിച്ചിരുന്നത്.. ഇപ്പൊ ഇങ്ങോട്ട് മാറി.. എന്തെങ്കിലും വിരോധം?? അവൾ ഗൗരവത്തിൽ തന്നെ ചോദിച്ചു.. വേദാ പ്ലീസ്. ഇവിടെ വന്നിട്ട് താൻ എന്നെപ്പറ്റി കെട്ടിട്ടുണ്ടാകുക എന്താണെന്നൊക്കെ ഊഹിക്കാൻ എനിക്ക് കഴിയും.. പക്ഷെ അന്യരിൽ നിന്നും താൻ എന്നെ അറിയാൻ ശ്രമിക്കരുത്.. അതെന്ത് വേണമെന്ന് ഞാൻ തീരുമാനിച്ചോളാം.. വേദ പറഞ്ഞു.. വേദാ പ്ലീസ്. ഇവിടെ സ്വാതിയ്ക്ക് എന്തിനാണ് എന്നോട് ദേഷ്യം എന്നെനിക്ക് അറിയില്ല. പക്ഷെ അത് ഒരു സത്യമാണ്.. സ്വാതിയ്ക്ക് എന്നോട് നല്ല ദേഷ്യമാണ്.. അത് കേട്ടിട്ട് താൻ എന്നെ വിലയിരുത്തരുത്.. ഒന്നുമില്ലെങ്കിലും താൻ സ്വാതിയേക്കാൾ മുൻപ് എന്നെ കണ്ടതല്ലേ….

ഓർമിപ്പിക്കേണ്ട… പിന്നെ സ്വാതി വേണ്ട. അന്നത്തെ തന്റെ നോട്ടം ഒന്നുമതി തന്റെ നിലവാരം എനിക്ക് ബോധ്യപ്പെടാൻ.. വേദാ.. താൻ താനെന്നെ തെറ്റിദ്ധരിച്ചതാണ്.. ഞാൻ മോശമായി.. ശ്ശ്.. അവൾ കൈകൊണ്ട് അവനെ തടഞ്ഞു.. എനിക്ക് തന്റെ ന്യായീകരണം കേൾക്കണം എന്നില്ല.. കേട്ടിട്ടും എനിക്കൊന്നും കിട്ടാനില്ല.. പിന്നെ അന്നത്തെ ആ സംഭവം വെച്ചിട്ട് ഭീഷണിപ്പെടുത്താൻ ആണ് ശ്രമം എങ്കിൽ നടക്കില്ല. അത് പുറത്തറിയും എന്നു പേടിച്ചു താനൊക്കെ പറയുന്നത് അക്ഷരം പ്രതി അനുസരിക്കാൻ വേദയെ കിട്ടില്ല. അതിപ്പോ താൻ ആരോടെങ്കിലും പറഞ്ഞാലും എനിക്കൊന്നുമില്ല… തുണി മാറുന്നത് ലോകത്ത് എല്ലാവരും ചെയ്യുന്ന കാര്യമാണല്ലോ.. കള്ളും കഞ്ചാവും ഉപയോഗിച്ചു കണ്ട പെണ്കുട്ടികളെയും ഉപദ്രവിച്ചു അപ്പന്റെ കാശിന്റെ അഹങ്കാരത്തിൽ ജീവിക്കുന്ന തന്നെ പോലെയുള്ളവരുടെ നിലവാരം വേദയ്ക്ക് വേറാരും പറഞ്ഞു തരേണ്ടേ കാര്യമില്ല..

ച്ഛെ താൻ എന്തൊക്കെയാണ് ഈ പറയുന്നത്.. അത്രയ്ക്ക് ചീപ്പ് അല്ല ഗൗതം. പിന്നെ താൻ ഈ കാണിക്കുന്ന വെറുപ്പ് തന്നിൽ കുത്തി നിറച്ചു തന്നത് സ്വാതി ആണെന്ന് എനിക്കറിയാം.. താൻ എന്തെങ്കിലും കരുത്. ഒരിക്കൽസത്യം അറിയുംവരെ താൻ അവളെ വിശ്വസിച്ചോ.. എനിക്കൊന്നും പറയാൻ ഇല്ല . അതും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ഗൗതത്തിന്റെ മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു.. തൂണിന് മറവിൽ പകയെരിയുന്ന കണ്ണുകളുമായി ഒരാൾ തങ്ങളെയും നോക്കി നിൽപ്പുണ്ടെന്നറിയാതെ വേദയും മെല്ലെ തിരിഞ്ഞു നടന്നു.. മനസ്സ് നിറയെ ഗൗതത്തോടുള്ള വെറുപ്പുമായി…… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 23

Share this story