പ്രാണനായ്: ഭാഗം 7

പ്രാണനായ്: ഭാഗം 7

എഴുത്തുകാരി: റജീന

ഇനിയും അവിടെ നിന്നാൽ ചിലപ്പോൾ വീണ്ടും എനിക്കവളെ വേദനിപ്പിക്കേണ്ടി വരും …. മറക്കണം ഐശു …..നീ എന്നെ എന്നെന്നേക്കുമായി മറക്കണം …..അതിന് വേണ്ടി എനിക്ക് ഇത് ചെയ്തേ മതിയാകൂ ……… ഒരു തെറ്റും ചെയ്യാത്ത ഒരുവളെ ഇത്ര നാളും ഞാൻ വേദനിപ്പിച്ചു ….. ആ തെറ്റെനിക്ക് തിരുത്തണം …..എന്റെ കുഞ്ഞിനെ ഉദരത്തിലിട്ടു കൊണ്ട് ഒരുത്തിയുണ്ട് എന്റെ വീട്ടിൽ …..അവളെ ഇനിയും കണ്ണീരു കുടിപ്പിക്കാൻ വയ്യെനിക്ക് ….. അവളെ മറികടന്നു ഞാൻ പോകാനൊരുങ്ങിയതും അവളെന്റെ കാലിൽ പിടി മുറുക്കി …..ആ നിറ കണ്ണുകളാലെന്നെ നോക്കി ….. ” പോകരുത് ആദി ……എന്നെ വിട്ട് പോകാതിരുന്നൂടെ നിനക്ക് …..നീയില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും ” അവളെന്റെ കാലിൽ പിടിമുറുക്കി പൊട്ടികരഞ്ഞു …..എങ്ങനെ ഞാൻ ഇവളെ സമാധാനിപ്പിക്കും …….

എന്നെ സ്നേഹിച്ചതിന്റെ പേരിൽ ഇന്നവൾ ഒരുപാട് വേദനിക്കുന്നു …..ഒരുപാട് സ്വപ്നങ്ങൾ കൊടുത്തു ….ഒരുപാട് പ്രതീക്ഷകൾ കൊടുത്തു …..അവസാനം ………..മനസിനെ കല്ലാക്കി എന്റെ കാലിൽ പിടി മുറുക്കിയ അവളെ ഞാൻ കുടഞ്ഞെറിഞ്ഞു ……. ” എന്നെ വിശ്വാസമില്ലാത്തവളോട് എനിക്ക് അല്പം പോലും സ്നേഹമില്ല ……എന്ന് നീ എന്നെ അവിശ്വസിച്ച് പോയോ അന്നേ നീ എന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞു …….പിന്നെ നിന്റെ പിന്നാലെവന്നതും നിന്നെ കല്യാണം കഴിക്കാമെന്നെല്ലാം പറഞ്ഞതും എല്ലാം എന്റെ അടവുകളായിരുന്നു …..നീ എന്നെ എങ്ങനെ വേദനിപ്പിച്ചുവോ അതെ അളവിൽ ഞാൻ നിനക്ക് തിരിച്ചും തന്നു …..അങ്ങനെ കരുതിയാൽ മതി ……” അവളുടെ മുഖത്തേക്ക് പോലും നോക്കാതെ ഞാൻ അവിടുന്ന് നടന്നു നീങ്ങി …..അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് എല്ലാവരുടെ ദൃഷ്ടിയും ഞങ്ങളുടെ മേൽ തന്നെയാണ് ……

എല്ലാവരും ഒരു ദേഷ്യ ഭാവത്തിൽ എന്നെ തന്നെ നോക്കുന്നു …..അവർക്കറിയില്ലല്ലോ എന്റെ അവസ്ഥയെപ്പറ്റി …..അവർക്കൊന്നും മുഖം കൊടുക്കാതെ ഞാൻ അവിടുന്ന് വീണ്ടും മുന്നോട്ട് നടന്നു …… പിന്നിലെന്തോ തട്ടിയ പോലെ എനിക്ക് തോന്നിയപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കിയത് …..നേരത്തെ കണ്ട ആ കൊച്ചു മിടുക്കി …… അവളുടെ കയ്യിലുണ്ടായിരുന്ന പന്ത് എനിക്ക് നേരെ എറിഞ്ഞിട്ട്…… ” ചീത്തയാ അങ്കിൾ ” അതും പറഞ്ഞ് ദേഷ്യഭാവത്തിലെന്നെ നോക്കി തറയിൽ വീണു കിടന്ന പന്തുമായി അവൾ ദൂരെക്കോടി ….. ആ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു ……ആ കുഞ്ഞു വായിൽ നിന്നും അങ്ങനെയൊക്കെ കേട്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു ……

ഒരുവേള ഞാൻ ഐശുവിനെ നോക്കിയപ്പോൾ അവൾ അപ്പോഴും ആ ഇരുത്തം തന്നെ ……അവിടുന്ന് നടന്നു വന്ന് കാറിൽ കയറി നേരെ വീട്ടിലേക്ക് യാത്ര തിരിച്ചു ….. അപ്പോഴേക്കും നേരം പകുതി ഇരുട്ടിയിരുന്നു …….. 🍁🍁🍁🍁🍁🍁 ഇന്ന് നടന്ന കാര്യങ്ങൾ ഒന്നും മനസ്സിൽ നിന്ന് മായുന്നേയില്ല ….. തെറ്റാണു ചെയ്തതെന്ന് അറിയാം …….പക്ഷെ ……ആമി എന്തിനാണ് അവളെ വിളിച്ചതും ഇതിനെ പറ്റി സംസാരിച്ചതുമൊക്കെ …..അത് കൊണ്ടല്ലേ ഇന്ന് അങ്ങനെയൊക്കെ സംഭവിച്ചത് …….നീ മനസ്സിൽ ചിന്തിക്കുന്നതെന്താണെന്ന് എനിക്കറിയാം ആമി ……അതൊരിക്കലും നടക്കില്ല ……നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല …. നമുക്ക് ജീവിക്കണം മുന്നോട്ട് …. നമ്മുടെ കുഞ്ഞിനോടൊപ്പം ……

ഓരോന്ന് ചിന്തിച്ചു കൂട്ടി മുറിയിലേക്ക് കടക്കുമ്പോഴേക്കും ആമി ഉറക്കമായിരുന്നു …… മനഃസമാധാനമായി ഒന്ന് ഉറങ്ങിയിട്ട് എത്ര നാളായി ….. ആമിയെ ഓർക്കുമ്പോൾ ഒന്നിനും കഴിയുന്നില്ല …… അവൾക്കെന്തെങ്കിലും സംഭവിച്ചാലോ എന്നുള്ള പേടി ……അത് കാരണം ഓരോ രാത്രിയും ഉറക്കമുളച് അവളടുത്തു തന്നെ ഇരിക്കും ….. ശെരിക്കും ഈ നഷ്ടപ്പെടുമെന്ന് അറിയുമ്പോഴല്ലെ നാം ഏതിനെയും ആഴത്തിൽ സ്നേഹിക്കുന്നത് ….. ബെഡിൽ അവളെടുത്തു പോയി ഇരുന്ന് ആ നെറ്റിയിൽ അമർത്തി ചുംബിച് ഞാനും അവളുടെ അടുത്ത് ചുരുണ്ടു കൂടി …… 🍀🍀🍀🍀🍀🍀🍀🍀🍀 ശരീരമാസകലം വല്ലാത്തൊരു വേദന അനുഭവപ്പെട്ടപ്പോൾ ആണ് കണ്ണ് തുറന്നത് …….മാറുമെന്ന് കരുതി വീണ്ടും അതെ കിടപ്പ് തന്നെ തുടർന്നു …….കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണം കാണുന്നില്ല …..

എത്തിവലിഞ്ഞു പതിയെ ലൈറ്റ് ഇട്ടു ……. ” ആമി വേദന തോന്നുണ്ടോടീ …….” ആദിയേട്ടൻ ഉറങ്ങിയിട്ടില്ലെന്ന് അപ്പോഴാണ് മനസിലായത് ……മൗനമായിരുന്നു എന്നിൽ നിന്നുള്ള മറുപടി ……. പതിയെ എണീറ്റ് ബാത്റൂമിലേക്ക് പോകാൻ നിന്ന എന്നെ ആദിയേട്ടൻ കൈ പിടിച്ചവിടെ നിർത്തിച്ചു …… “നിനക്ക് എന്തെങ്കിലും വേണമോ ……” ആ കൈ ഞാൻ കുടഞ്ഞെറിഞ്ഞ് മുന്നോട്ടേക്ക് പോകാൻ നിന്നതും ആദിയേട്ടൻ എനിക്ക് മുന്നിലായി വന്നു നിന്നു …… ” എന്നെ ഒന്ന് വെറുതെ വിട്ടൂടെ …..എന്തിനാ ഏത് സമയവും എന്റെ പിന്നാലെ ഇങ്ങനെ നടക്കണേ ……” അതും പറഞ്ഞ് ഞാൻ മുന്നോട്ടേക്ക് പോകാൻ നിന്നപ്പോൾ ആദിയേട്ടൻ വീണ്ടും എന്റെ മുന്നിൽ ഒരു തടസമായി വന്നു നിന്നു ….എന്റെ കൈ പിടിച്ച് അടുത്തേക്ക് ചേർത്ത് നിർത്തി ….. ” എന്തിനാ ആമി നീ എന്നെ ഇങ്ങനെ ഒഴിവാക്കണേ ……..

എന്നെ ഇങ്ങനെ അവഗണിക്കാതിരുന്നൂടെ നിനക്ക് ……സഹിക്കുന്നില്ലെടീ എനിക്ക് ….നീ എന്നെ ഇങ്ങനെ അവഗണിക്കുമ്പോൾ …….” ” എന്നെ വിട് ആദിയേട്ടാ ….എനിക്ക് പോണം ……നമുക്ക് പിന്നെ സംസാരിക്കാം ……” തീരെ അവശയതാൽ ഞാൻ പറഞ്ഞു ….. ” ആമീ …….. എന്ത് പറ്റിയെടീ നിനക്ക് ……ഹോസ്പിറ്റലിൽ പോണോ …..ഏഹ് …..” ആദിയേട്ടൻ അത് ചോദിച്ചു കഴിയുമ്പോഴേക്കും ആദിയേട്ടന്റെ ഷർട്ട്‌ എല്ലാം ചോര കളമായിരുന്നു …… ആ ഷർട്ടിലേക്കും എന്നെയും മാറി മാറി നോക്കി ആദിയേട്ടൻ ഉറക്കെ വിളിച്ചു …… ” ആമീ ………………………..” താഴെക്കുതിർന്നു വീഴാനൊരുങ്ങിയ എന്നെ മാറോടു ചേർത്ത് പിടിച്ചു …….പതിയെ ബെഡിലേക്കിരുത്തി …… ” നമുക്ക് ഹോസ്പിറ്റലിൽ പോകാം ……ഞാൻ അമ്മയെ വിളിക്കട്ടെ …..” താഴേക്ക് പോകാനൊരുങ്ങിയ ആദിയേട്ടന്റെ കയ്യിൽ പിടുത്തമിട്ടു ഞാൻ എന്റെ അടുത്ത് ഇരുത്തിച്ചു …….

” ഉപേക്ഷിച്ചൂടെ എന്നെ …….എന്തിനാ ഇങ്ങനെ സഹിക്കണേ ……. എന്നെ ഇത്രത്തോളം സ്നേഹിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു ……നിങ്ങളുടെ പ്രണയം തകർത്തവളല്ലേ ഞാൻ …… ” ആരു പറഞ്ഞു നീയാണ് എന്റെ പ്രണയം തകർത്തതെന്ന് …… ഞാൻ അറിഞ്ഞു എല്ലാം …… കഴിഞ്ഞ കാര്യത്തിന്റെ പേരിൽ ഇനിയും ഞാൻ നിന്നെ ശിക്ഷിച്ചാൽ ദൈവം പോലും എന്നോട് പൊറുക്കില്ല ……..” എന്റെ മുഖം ആ കൈകുമ്പിളിലാക്കി ” എനിക്ക് വേണം നിന്നെയും നമ്മുടെ കുഞ്ഞിനേയും ……മതിയാവോളം സ്നേഹിക്കുവാൻ ……. ഒരു തെറ്റും ചെയ്യാത്ത നിന്നെ ഞാൻ ഇത്രയും നാളും കഷ്ടപ്പെടുത്തിയില്ലേ …….ഞാൻ ചെയ്ത തെറ്റെനിക്ക് തിരുത്തണം ……. നിന്നെ ഒരു മരണത്തിനും ഞാൻ വിട്ടുകൊടുക്കില്ല ……

നീ എന്റെയാണ് ……ഈ ആദിയുടെ സ്വന്തം ……” ” ഇല്ല ……ഈ ആമിക്ക് പോകണം ………. ഞാൻ പോയാലും ആദിയേട്ടൻ എന്നും സന്തോഷത്തോടു കൂടി ഇരിക്കണം ……. ഓരോ നിമിഷവും ഞാൻ മരിച്ചു കൊണ്ടിരിക്കുവാ ……. ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല എന്റെ ഈ ജീവിതത്തിൽ …..നമ്മുടെ കുഞ്ഞിനൊരു കുറവും വരാതെ നിങ്ങൾ നോക്കുവോ ആദിയേട്ടാ ……അല്ലെങ്കിൽ വേണ്ട … എന്റെ കുഞ്ഞ് ,എന്റെ വീട്ടിൽ വളരട്ടെ …….എന്റെ കുഞ്ഞ് നിങ്ങളുടെ ഇടയിൽ ഒരു ശല്യമാകാൻ പാടില്ല ……ആദിയേട്ടൻ ഐശുവിനെ സ്വീകരിക്കണം …..അവൾ ഒരു പാവമാ …….” ” ഇല്ല ……..ഒരിക്കലുമില്ല …….. എനിക്ക് നീയുണ്ടല്ലോ ………….നിനക്ക് എന്തെങ്കിലും പറ്റിയാൽ ഞാനും വരും നിന്റെയൊപ്പം ……” അതും പറഞ്ഞെന്നെ ആ നെഞ്ചോടണച്ചു …… 🍀🍀🍀🍀🍀

” ആദിയേട്ടൻ ഇതിലൊന്ന് ഒപ്പിട്ട് തരണം …….” ഓഫീസിൽ പോകാത്തതിനാൽ തന്നെ ഒരുപാട് ജോലികൾ ചെയ്ത് തീർക്കുവാനുണ്ട് …..എല്ലാം വീട്ടിലിരുന്ന് തന്നെയാണ് ചെയ്യുന്നത് …..അതിനിടയ്ക്കാണ് ആമി അങ്ങോട്ടേക്ക് വന്ന് ഒരു പേപ്പർ എനിക്ക് നേരെ നീട്ടിയത് ……. ” എന്താ ഇത് …….” ഒരു സംശയത്താൽ ഞാൻ ചോദിച്ചു ……. ” ഇത് പിടിക്ക് ….. എന്നിട്ട് വായിച്ച് നോക്കിയിട്ട് ഇതിൽ ഒരു ഒപ്പിട്ടാൽ മാത്രം മതി ………” അവളുടെ കയ്യിൽ നിന്ന് ഞാൻ അത് വാങ്ങി വായിച്ച് നോക്കിയതും ഞെട്ടി തരിച്ചു ഞാൻ അവിടുന്ന് എണീറ്റു ……. ഡിവോഴ്സ് പേപ്പർ …….. കൈ കാലുകൾ തളരുന്നത് പോലെ ……. താഴേക്ക് ഉതിർന്നു വീഴാതിരിയ്ക്കാൻ അടുത്തുള്ള ടേബിളിൽ കയ്യൂന്നി നിന്നു ….. ” ഇ …… ..ഇത് …….” ” മനസിലായില്ലേ …….ഡിവോഴ്സ് പേപ്പർ ആണ് ….. ആദിയേട്ടൻ അതിലൊന്ന് സൈൻ ചെയ്യണം …..

എന്റെ ഭാഗം ഞാൻ ചെയ്തിട്ടുണ്ട് ……” ഒരു കൂസലുമില്ലാതെ അവളത് പറയുന്നത് കേട്ട് ഞാൻ അവളെ തന്നെ നോക്കിനിന്നു…… ” ആമി ……നീ …..നിനക്കെങ്ങനെയാടീ ഇത് …….” ” എനിക്ക് കൂടുതലൊന്നും പറയാനില്ല …….ഒന്നും കേൾക്കാനും ഇല്ല ……അതിലൊന്ന് ഒപ്പിട്ട് തന്നാൽ വളരെ ഉപകാരമായിരുന്നു …..” മറ്റെങ്ങോട്ടോ നോട്ടം തെറ്റിച്ചു അവൾ അത് പറയുമ്പോഴും അവളുടെ മനസ്സിൽ എന്താണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു ……. ” നടക്കില്ല ……ഞാൻ ഇതിൽ ഒപ്പിട്ട് തരുമെന്ന് നീ ഒരിക്കലും പ്രതീക്ഷിക്കണ്ട …….അങ്ങനെ നീ എന്നിൽ നിന്ന് അകന്നു പോകാൻ ഞാൻ സമ്മതിച്ചിട്ടു വേണ്ടേ …….. മേലേടത്തു തറവാട്ടിലെ അനാമിക എന്നും ഈ ആദിത്യന് സ്വന്തമായിരിക്കും ……

ഈ ആദിത്യന് മാത്രം …..” അതും പറഞ്ഞവിടുന്ന് പുറത്തേക്ക് ഇറങ്ങാൻ നിന്നതും അടുത്ത നിമിഷം അവളുടെ വായിൽ നിന്നും വീണ വാക്കുകൾ എന്നെ വീണ്ടും അവിടത്തന്നെ നിർത്തിച്ചു …… ” അങ്ങനെയാണെങ്കിൽ ഒന്ന് കൂടെ കേട്ടോളൂ ……നിങ്ങൾ ഇതിൽ ഒപ്പിടാൻ ഭാവമില്ലെങ്കിൽ എനിക്ക് കോടതിയെ സമീപിക്കേണ്ടി വരും …… അപ്പോൾ നിങ്ങൾക്ക് ഒപ്പിടാതെ വേറെ നിർവാഹമില്ലലോ ……” ഞാൻ അവളുടെ അടുത്തേക്ക് നടന്ന് അവൾക്കഭിമുഖമായി നിന്നു …. ” എന്തിനാ ആമി നീ വീണ്ടും വീണ്ടും എന്നെ ഇങ്ങനെ കുത്തി നോവിക്കുന്നത് ……ശെരിയാണ് നിന്നോട് ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് ….പക്ഷെ അതിന് നീ എന്നെ നിന്നിൽ നിന്നും അടർത്തി മാറ്റരുത് ……നീ ഇല്ലാതെ എനിക്ക് പറ്റില്ലെടീ ……” ” അപ്പോൾ നാളെ ഞാൻ മരിച്ചു ………..” അവൾ അത് പറഞ്ഞു മുഴുപ്പിക്കുന്നതിനു മുന്നേ അവൻ അവളുടെ അധരങ്ങൾ കവർന്നെടുത്തിരുന്നു ……

ദീർഘ നേരത്തെ ചുംബനത്തിനു ശേഷം അവൻ അവളിൽ നിന്നും അടർന്നു മാറി അവളുടെ മുഖം അവന്റെ കൈ കുമ്പിളിൽ കോരി എടുത്തു ……അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു …… ” ഇനി ഒരു നിമിഷം പോലും മരണത്തെ പറ്റി നീ പറയരുത് ……. നിനക്ക് ഒന്നും സംഭവിക്കില്ല …….” അവൾ അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു……ആ കണ്ണുകളിൽ പ്രണയം മാത്രമായിരുന്നു …..അവളോടുള്ള അവന്റെ അടങ്ങാത്ത പ്രണയം ….. പിന്നീട് എന്തോ ഓർത്തെന്നവണ്ണം അവൾ അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് മുറിക്കു പുറത്തേക്ക് പോയി ….. വാതിൽക്കലായി ചെന്ന് നിന്ന് ഒന്ന് തല ചെരിച്ചു നോക്കികൊണ്ടവൾ അവനോടായി പറഞ്ഞു …… ” നിങ്ങൾക്കെന്നോട് ഒരല്പമെങ്കിലും സ്നേഹം അവശേഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ആ പേപ്പറിൽ സൈൻ ചെയ്യണം …..”

അത്രയും പറഞ്ഞു കൊണ്ടവൾ പുറത്തേക്ക് പോയി …….. അവന്റെ കാലുകൾക്ക് ബലം പോരെന്ന് തോന്നി …… അവൻ നിലത്തേക്കൂർന്നിരുന്നു …… എന്താണ് ചെയ്യേണ്ടതെന്ന് അവന് ഒരു നിശ്ചയവും ഇല്ലായിരുന്നു …….നമ്മുടെ ബന്ധത്തിന് വെറും ഒരു പേപ്പർ കഷണത്തിന്റെ വിലയാണ് നീ കല്പ്പിക്കുന്നതെങ്കിൽ ഞാൻ ഇതിൽ ഒപ്പിടും ……. ഓരോന്ന് ചിന്തിച്ചു കൊണ്ടവൻ അവിടുന്ന് പതിയെ എണീറ്റു ……ആ പേപ്പർ കയ്യിലെടുത്ത് അതിലെ ഓരോ അക്ഷരങ്ങളും ഓരോ വാക്കുകളും അവൻ മനസ്സിൽ പതിപ്പിച്ചു ….. പഴയ കാര്യങ്ങൾ ഓരോന്നായി അവന്റെ മനസ്സിൽ മിന്നി മറഞ്ഞു …… ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട് പേന കയ്യിലെക്കെടുത്തു അവൻ അതിൽ ഒപ്പ് വച്ചു …..അവന്റെ കണ്ണിൽ നിന്ന് അടർന്നു വീണ ഒരു തുള്ളി കണ്ണുനീർ ആ പേപ്പറിലേക്ക് വീണ് ആ അക്ഷരങ്ങളെ മറച്ചു …….

ഉള്ളിലെ വേദനകളെല്ലാം മറച്ചു പിടിച്ച് അവൻ ആ പേപ്പറുമായി ആമിക്കരികിലേക്ക് നടന്നു ….. അവളുടെ കൈ പിടിച്ച് ആ പേപ്പർ അവളുടെ കയ്യിലേക്ക് വച്ച് കൊടുത്തു …… ” നമ്മുടെ ബന്ധത്തിന് ഈ ഒരു പേപ്പർ കഷണത്തിന്റെ വിലയെ ഉള്ളുവെങ്കിൽ ദാ ഇരിക്കുന്നു …..ഞാൻ ഇതിൽ ഒപ്പിട്ടിട്ടുണ്ട് ……നീ എന്താണെന്ന് വച്ചാൽ ചെയ്തോ ……പക്ഷെ ഒന്നോർത്തോ ……ഈ നെഞ്ചിൽ എന്നും നിനക്ക് മാത്രമേ സ്ഥാനമുള്ളൂ ……. ഐശുവിനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു …..പക്ഷെ അതിനേക്കാൾ നൂറിരട്ടി ഇന്ന് ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് …… ഈ ആദി ജീവിച്ചിരിക്കുന്നിടത്തോളം കാലം നിനക്ക് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല ……..എന്റെ ജീവൻ കൊടുത്തിട്ടാണെകിലും നിന്നെയും നമ്മുടെ കുഞ്ഞിനേയും ഞാൻ രക്ഷിക്കും …..ഇത് ആദിയുടെ വാക്കാണ് ……….”

അതും പറഞ്ഞവൻ നടന്നകലുമ്പോൾ ആമിയുടെ മനസും ഒരുപാട് വേദനിച്ചു ……… ഒരുവേള താൻ ഒരുപാട് കേൾക്കാൻ കൊതിച്ച വാക്കുകൾ ആണ് ഇതെല്ലാം ……പക്ഷേ ഇന്ന് ഇത് കേട്ടപ്പോൾ അവളുടെ മനസ് എന്തെന്നില്ലാതെ വേദനിച്ചിരുന്നു ….. 🍀🍀🍀🍀🍀🍀🍀🍀 സമയം അവർക്ക് വേണ്ടി കാത്തു നിന്നില്ല …….ഓരോ നാളുകളും കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു …….. അതിനിടയിൽ ഐശു പലതവണ ആദിയെ വിളിച്ചെങ്കിലും അവൻ അവളെ മനഃപൂർവം ഒഴിവാക്കികൊണ്ടിരുന്നു …… എന്നാൽ ദിവസങ്ങൾ ചെല്ലുന്തോറും ആദിക്ക് ആമിയോടുള്ള ഇഷ്ടവും കൂടി കൂടി വന്നു ……അത്പോലെ തന്നെ അവളുടെ ആരോഗ്യവും മോശമായി കൊണ്ടിരുന്നു …… അവളുടെ കഴുത്തിലെയും കയ്യിലേയും എല്ലുകളൊക്കെ അവനെ നോക്കി ചിരിക്കുന്ന പോലെ ……..

അവളെ അധരങ്ങൾക്ക് ചുറ്റുമെല്ലാം കറുത്ത പാടുകൾ …….. പക്ഷെ ആദിക്ക് ഉറപ്പായിരുന്നു തന്റെ സ്നേഹം കൊണ്ട് അവളുടെ എല്ലാ രോഗവും ഭേദമാക്കാൻ കഴിയുമെന്ന് …… സ്നേഹം കൊണ്ട് ഏത് രോഗത്തെയും മാറ്റാൻ കഴിയുമെന്നല്ലേ ……. ഒരു കുഞ്ഞിനെ പരിപാലിക്കുന്നത് പോലെ ഒരു കുറവും വരുത്താതെ ആമിയുടെ എല്ലാ കാര്യങ്ങളും ആദി തന്നെ ചെയ്യുമായിരുന്നു …….അവൾ വേദന കൊണ്ട് പുളയുമ്പോൾ അവൻ അവളെ ചേർത്ത് പിടിക്കുമായിരുന്നു ……. എന്നാൽ എന്റെ അഭാവം മൂലം ഓഫീസിലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്ന് ഭാസ്കരേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ പോകാതിരിക്കാൻ കഴിയില്ലായിരുന്നു ……..അമ്മയെ ആമിയുടെ അടുത്ത് ഇരുത്തി ഞാൻ ഓഫീസിലേക്ക് പോകാൻ പുറത്തേക്കിറങ്ങുമ്പോഴാണ് അല്ലു എന്റെ കാറിനടുത്തായി നിൽക്കുന്നത് കണ്ടത് ……

അവളെ കണ്ടിട്ടും കാണാത്ത പോലെ ഡോർ തുറന്ന് അകത്തേക്ക് കയറാൻ നിന്നപ്പോൾ ആണ് അവളെനിക്ക് നേരെ ഒരു പേപ്പർ നീട്ടിയത് …….ഒരു സംശയത്തോടെ ഞാൻ അവളെ നോക്കി ……. ” നിങ്ങളുടെ ഡിവോഴ്സ് പേപ്പർ ആണ് ……” അവൾ അത് പറയുമ്പോൾ ഒരു ഞെട്ടലോടെ ഞാൻ ആ പേപ്പർ വാങ്ങി നോക്കി ……ശെരിയാണ് ഡിവോഴ്സ് പേപ്പർ …..പക്ഷെ ഇതെങ്ങനെ ഇവളുടെ കയ്യിൽ ….. ” ഞാനാണ് അവൾക്കു വേണ്ടി ഇത് ചെയ്തു കൊടുത്തത് …..പറ്റില്ലെന്ന് ഞാൻ പറഞ്ഞതാണ് ….പക്ഷെ ഞാൻ സഹായിച്ചില്ലെങ്കിൽ അവൾ നേരിട്ട് പോകുമെന്ന് പറഞ്ഞത് കൊണ്ടാ …… പക്ഷെ ഇത് കൊടുക്കാൻ എനിക്ക് മനസ് വന്നില്ല ……ഒന്നുമല്ലെങ്കിലും ഞാൻ കാരണമല്ലേ ഏട്ടന്റെ പ്രണയം നഷ്ടപ്പെട്ടത് ……ഇതും അങ്ങനെയാക്കരുതെന്നു തോന്നി ……ഇത് ദേവേട്ടന്റെ കയ്യിൽ ഏൽപ്പിച്ചെന്നാണ് ഞാൻ അവളോട് പറഞ്ഞിരിക്കുന്നത് ……ഇനി ഇത് ഏട്ടൻ സൂക്ഷിക്കണം …..നിങ്ങൾ ഒരിക്കലും പിരിയാൻ പാടില്ല …..

ദൈവം ചേർത്തതാ നിങ്ങളെ ….ആമിക്കൊന്നും സംഭവിക്കില്ല ……..ഏട്ടൻ ധൈര്യമായിരിക്ക് …..” അതും പറഞ്ഞവൾ പോകാൻ നിന്നതും ഞാൻ അവളുടെ കൈ പിടിച്ചവിടെ നിർത്തിച്ചു ……. ” ഈ ചെയ്തു തന്ന ഉപകാരത്തിനു വളരെ നന്ദിയുണ്ട് ….. ” ” …..ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് ഞാൻ ചെയ്തതെന്ന് അറിയാം ………പക്ഷെ പഴയതെല്ലാം മറന്ന് ഏട്ടനെന്നോട് ക്ഷമിച്ചുടെ ……” ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു ……. ” പഴയതെല്ലാം മറന്നു കളയെടീ …..ഞാൻ അതെപ്പോഴെ മറന്നു …..ഒന്നുമല്ലെങ്കിലും നീ എന്റെ സഹോദരി അല്ലെടീ …..നീ കാരണമല്ലേ എനിക്കെന്റെ ആമിയെ കിട്ടിയത് ……” അവളൊന്നു പുഞ്ചിരിച് എന്നിൽ നിന്നും അകന്നപ്പോൾ ഞാനും ഓഫീസിലേക്ക് യാത്രയായി ……… തുടരും

പ്രാണനായ്: ഭാഗം 6

Share this story