രുദ്രവീണ: ഭാഗം 16

രുദ്രവീണ: ഭാഗം 16

എഴുത്തുകാരി: മിഴിമോഹന

ആവണി ദേഷ്യം കൊണ്ട് മുന്നോട്ട് ആഞ്ഞു..രുദ്രന്റെ മുഖം കണ്ടതും അവൾ ഒന്ന് പതുങ്ങി…. മ്മ്മ് എന്താ…. അത് രുദ്രേട്ട എന്റെ റിങ് വരമ്പത്തു പോയി… അതിനി നാളെ എടുക്കാം…നീ നടക്കാൻ നോക്ക്… ആവണി മുന്നോട്ട് നടന്നു…. അവളിലെ മാറ്റം രുദ്രം ശ്രദ്ധിച്ചു.. അവൾ അപകടകാരി ആണ്… അവൻ വീണയെ നോക്കി… പാവം ഒരു പൂച്ച കുഞ്ഞിനെ പോലെ അവനിലേക്ക് ചേർന്നു നില്കുവാനു…. വീണ രുദ്രനെ നോക്കി… രുദ്രനിൽ നിന്നും മാറാൻ അവൾക്കു തോന്നിയില്ല… അവനോട് ചേർന്നു നിൽകുമ്പോൾ ഒരു സുരക്ഷിതത്വം തോന്നുന്നു… അയ്യോ വേണ്ട കൂടുതൽ അടുക്കാൻ പാടില്ല… അവൾ അവന്റെ കൈ വിടുവിക്കാൻ നോക്കി… മ്മ്മ്… എന്തെ…. അവൻ ചോദിച്ചു…

ഒന്നുല്ല ആവണി ചേച്ചിക്ക് മനസിലായില്ലേ പിന്നെന്താ… ഇനി കൈ വിട്ടോ.. ആവണി ചേച്ചിക്ക് മനസ്സിൽ ആയി നാടകം ആണന്നു നീ അങ്ങനെ അല്ലെ കാണിക്കുന്നത് ഒരുമാതിരി പേടിച്ചു അരണ്ട ഭാവം… അയ്യോ ആണോ ഇനി എന്ത് ചെയ്യും….. ഒന്നും ചെയ്യണ്ട ഞാൻ ചെയ്തോളാം മിണ്ടാതെ നിന്നാൽ മതി…. ആവണി തിരിഞ്ഞതും രുദ്രൻ വീണയുടെ കവിളിൽ ചുണ്ട് അമർത്തി… വീണ ഒന്ന് ഞെട്ടി കണ്ണടച്ച് തുറക്കും മുൻപ് രുദ്രന്റെ ഉമിനീരിന്റെ തണുപ് അവളുടെ കവിളിൽ പതിഞ്ഞു… അവൾ അവന്റെ കൈയിൽ അറിയാതെ ഒന്നു പിടി മുറുക്കി.. ആവണി അത് കണ്ടിട്ടും തിരിഞ്ഞു നടന്നു….. ചിലന്തി വല നെയും പോലെ അവൾ ഇരക്കു വേണ്ടി വല നെയ്ത്തു തുടങ്ങിയിരുന്നു…. വീണ വാ തുറന്നു കണ്ണ് മിഴുച്ചു നില്കുവാനു…. വാ അടിയ്ക്കടി രുദ്രൻ അവളുടെ താടി പിടിച്ച താഴ്ത്തി…..

ഇതും അഭിനയം ആണോ… അവളുടെ കണ്ണ് നിറഞ്ഞു…. ഒരു ഒറിജിനാലിറ്റിക്കു വേണ്ടി…. സോറി വിഷമം ആയോ…. അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി ആ കണ്ണുകൾ തുളുമ്പി നിക്കുവാന്… അവൻ ഒന്നുടെ അവളെ ചേർത്തു സോറി വാവേ…. മ്മ്മ്…. അവൾ തലയാട്ടി…. ഇനി ഇങ്ങനെ അഭിനയിക്കണ്ടാട്ടൊ… മം…. രുദ്രൻ അലസമായി ഒന്ന് മൂളി… ആവണി മുറിയിൽ വന്ന ഉടനെ ഉണ്ണിക്കു ഫോൺ ചെയ്തു…. ഹലോ ഉണ്ണിയേട്ടാ…. പറ മോളെ എന്തായി കാര്യങ്ങൾ…. അത് ഉണ്ണിയേട്ടാ നടക്കില്ല….രുദ്രേട്ടനും വീണയും തമ്മിൽ…….. അവർ തമ്മിൽ ഇഷ്ടത്തിൽ ആണ്… ഞാൻ അത് നേരിട്ടു കണ്ട് ബോധ്യപ്പെട്ടതാണ്… ഇന്ന്‌ കാവിൽ വച്ചു… ഹഹഹ…. നീ അത് പറഞ്ഞാൽ ഉടനെ ഞാൻ അത് വിശ്വസിക്കാൻ…. ഞാൻ എന്താ ***

ആണോ… ഉണ്ണിയേട്ടൻ എന്താ ഇങ്ങനെ പറയുന്നത് ഞാൻ നേരിട്ടു കണ്ടതാ…. നീ മറ്റൊരാളെ പറ്റി ആണ് ഇത്‌ പറഞ്ഞതെങ്കിൽ ഞാൻ വിശ്വസിക്കും… പക്ഷേ രുദ്രൻ അത് ഒരിക്കലും ഞാൻ വിശ്വസിക്കില്ല…. നിന്നെ കൊണ്ട് നടക്കില്ല എങ്കിൽ അത് നീ പറയണം… നടക്കില്ല…. എന്റെ കണ്ണുകളെ എനിക്ക് വിശ്വാസം ആണ്… ഞാൻ അവളെ കൊല്ലും… എനിക്ക് രുദ്രേട്ടനെ വേണം തന്റെ ആവശ്യങ്ങൾ ഒന്നും എനിക്ക് അറിയേണ്ട… താൻ ഇനി എന്നെ വിളിച്ചാൽ എന്റെ തനി നിറം അറിയും…. അവൾക്കു എന്തെങ്കിലും സംഭവിച്ചാൽ നീ പിന്നെ പുറംലോകം കാണില്ല…. ബ്ലഡി **അവളെ എനിക്ക് ജീവനോടെ വേണം…..അവൻ ഫോൺ വച്ചു ഈശ്വര ഇത്‌ വല്യ കുരിശു ആയല്ലോ………ആവണി തലക്കു കൈ കൊടുത്തു….

ഫോൺ വച്ച ശേഷം ഉണ്ണി കൈയിൽ ഇരുന്ന മദ്യ ഗ്ലാസ് താഴേക്കു എറിഞ്ഞു ഉടച്ചു.. എന്തുപറ്റി… ഉണ്ണി… ആരാ വിളിച്ചത്…. ആൽബർട്ട്…. എന്റെ ലക്ഷ്യം…. കുഞ്ഞുനാൾ മുതൽ എന്റെ മനസ്സിൽ കണക്കു കൂട്ടി കാത്തിരുന്നത് അത് എനിക്ക് നേടി എടുക്കണം…. ആവണി വിചാരിക്കുന്നത് പോലെ വീണ മാത്രം അല്ല എന്റെ ലക്ഷ്യം…. വീണക്ക് മാത്രം സാധ്യമാകുന്ന ഒന്ന്… വല്യൊത്തു തറവാടിന്റെ കാവിന്റെ അറയിൽ സൂക്ഷിച്ചിരിക്കുന്ന നിധി കുംഭം…… കോടികൾ വില വരും അതിന്… വല്യൊത്തു ദുർഗാപ്രസാദ്‌ അത് കൈവശപെടുത്തിയിരിക്കുകയാണ്…. ഉണ്ണി വിചാരിച്ചാൽ അത് അവിടുന്ന് എടുക്കാൻ പറ്റില്ലേ….. ഇതിലും വല്യ പണി നമ്മൾ ചെയുന്ന്..അല്ലെ പറ്റില്ല….. ശക്തി ഉള്ള കാവാണ്… അറയിൽ ഉഗ്രസർപ്പങ്ങങ്ങൾ കാവൽ ഉണ്ട്…

തറവാട്ടിലെ കന്യക ആയ പെൺകുട്ടികളുടെ സാന്നിധ്യത്തിൽ മാത്രമേ അറയിൽ ഇറങ്ങാൻ പാടുള്ളു…വീണയെ കരുവാക്കി ഞാൻ അത് എടുക്കും…. ഒരിക്കൽ എന്റെ അച്ഛൻ ശ്രമിച്ചതാണ് പാളി പോയി അന്ന് അത് തങ്കു അപ്പച്ചിയുടെ ഭർത്താവ് അതായത് വീണയുടെയും ചന്തുവിന്റേയും അച്ഛൻ അയാൾ കൈയോടെ പൊക്കി…. എന്റെ അച്ഛൻ ആരാ മോൻ അത് അയാടെ തലേൽ ആക്കി… ഇന്നും അത് ആർക്കും അറിയില്ല……… ആ നിധിയൊടൊപ്പം തന്നെ തുല്യമായ നിധി ആണ് അവൾ…. അവളെയും ഞാൻ സ്വന്തം ആക്കും…. പിന്നെ ഞാൻ ആരാണ്… കോടീശ്വരൻ…. രാജ്യവും രാജകുമാരിയെയും നേടി എടുത്ത രാജാവ്….. ഹഹ ഹഹ ഹഹഹ….

മുറിയിൽ വന്നശേഷവും വീണയുടെ മനസ്‌ രുദ്രന്റെ കൂടെ ആണ്… ഈ നാടകം വേണോ… ഈ കളി കാര്യം ആയാൽ… അവൾ കവിൾത്തടം ഒന്ന് തൊട്ടു അവൾ അറിയാതെ അവളുടെ മുഖത്തു ഒരു ചിരി പടർന്നു…. എന്താടി മുഖത്തു ഒരു ചിരി…. ഡീ…. നിനക്കെന്തു പറ്റി… ങ്‌ഹേ….. എന്താ രുക്കു…. നീ എന്താ ആലോചിക്കുന്നേ എന്നു…. രാക്കിളി ഈ നാടകം വേണോ… അത് ശരി ആവില്ല.. എനിക്ക് അത്… അത് പറ്റില്ല… പെണ്ണിന്റെ മനസിന്‌ ഒരു ഇളക്കം തട്ടിട്ടുണ്ടല്ലോ.. രുക്കു മനസ്സിൽ പറഞ്ഞു…. രുദ്രേട്ടനു വേണ്ടതും അത് തന്നെ ആണ്… ഡാ.. ആവണിയെ തളക്കാൻ ഇത് അല്ലെ മാർഗം.. അത് കൊണ്ട് അല്ലെ… നീ വാ കഴിച്ചിട്ട് ബാൽക്കണിയിൽ ചെല്ലാൻ പറഞ്ഞു രുദ്രേട്ടൻ… അവിടെയും നാടകം ഉണ്ടോ… ആവണി താഴെ അല്ലെ…. ആ എനിക്ക് അറിഞ്ഞുട എന്തൊക്കെയോ പറയാൻ ആണ്…..

അവർ ഭക്ഷണം കഴിച്ച ശേഷം ബാൽക്കണിയിലേക് എത്തി…. രുദ്രൻ വീണയുടെ കൈ പിടിച്ചു ചാരു പടിയിൽ ഇരുത്തി…. പേടി ഉണ്ടോ…. മ്മ്മ്.. ചെറുതായി…. അവൾ രുദ്രനെ നോക്കി നിങ്ങൾ രണ്ടുപേരും ഒന്ന് കരുതി ഇരിക്കണം.. രുദ്രൻ രുക്കുവിനെയും വീണയെയും നോക്കി… അവർ സംശയത്തോടെ അവനെ നോക്കി… … അവന്റെ ലക്ഷ്യം വാവ മാത്രം അല്ല… വല്യൊത്തു തറവാടിന്റെ അടിവേര് ഇളക്കുക എന്നതാണ്… അവനൊപ്പം മറ്റൊരാൾ കൂടി ഉണ്ട്…. രുക്കുവും വീണയും അവനെ നോക്കി… ആരു…. ആരാണത്… കൊച്ചച്ചൻ… അവരുടെ ലക്ഷ്യം വേറെ ആണ്…. ചന്ദ്രൻമാമ എന്തിനാ….വീണ രുദ്രന്റെ മുഖത്തേക്കു നോക്കി… മം… അതേ… അവരുടെ ലക്ഷ്യം വേറെ ആണ്… അത് നിങ്ങളക്കു പറഞ്ഞാൽ മനസിൽ ആകില്ല… ആരും വിശ്വസിക്കില്ല എന്റെ അച്ഛൻ ഇത് ഒരിക്കലും വിശ്വസിക്കില്ല…

നിക്കുന്ന മണ്ണ് ഒലിച്ചു പോകുന്ന അവസാന നിമിഷം വരെ സ്വന്തം സഹോദരനെ അവിശ്വസിക്കില്ല…. എന്തൊക്കെയാ രുദ്രേട്ട ഈ പറയുന്നത്…. മോൾടെ അച്ഛനോടും കുടുംബത്തോടും എന്റെ അച്ഛന് ഉള്ള ദേഷ്യം എന്താന്ന് അറിയുമോ…. മ്മ്മ്…. അറിയാം…. കാവിലെ നിധി കുംഭം എടുക്കാൻ അച്ഛനും കൊച്ചച്ഛനും ശ്രമിച്ചു അത് അല്ലെ… മ്മ്മ്…. അതേ.. അന്ന് അത് നടന്നില്ല ഉഗ്രസർപം കാവൽ ഉണ്ട്…… പക്ഷേ അത് അന്ന് എടുക്കാൻ ശ്രമിച്ചത് നിന്റ അച്ഛൻ അല്ല… പിന്നെ…. ആരാ…. കൊച്ചച്ചൻ ചന്ദ്രസേനൻ…… രുദ്രൻ കൈ ചുരുട്ടി.. ചന്തുവേട്ടാ ഇത്‌ നേരാണോ… നമ്മുടെ അച്ഛൻ തെറ്റ് ചെയ്തിട്ടില്ലേ…. ഇല്ല മോളെ….നമ്മുടെ അമ്മ പോലും ആ പാവത്തിനെ പഴിച്ചു.. അവസാനം നെഞ്ചു പൊട്ടി മരികുമ്പോൾ പോലും അമ്മയുടെ കണ്ണ് നിറഞ്ഞിട്ടില്ല …

അമ്മ ഇപ്പോഴും അച്ഛൻ ആണ് തെറ്റുകാരൻ എന്ന് വിശ്വസിച്ചു ഇരികുവാണ്…. നമുക്ക് അമ്മയോട് പറയാം…. വേണ്ട…. അമ്മ എല്ലാം അറിയും സമയം ആകട്ടെ..ഇപ്പോൾ വീണ്ടും ഉണ്ണിയെ മുൻനിർത്തി ആ നിധി കുംഭം അയാൾ കൈക്കൽ ആക്കും…അതിനു അയാൾ നിന്നെ കരുവാക്കും … അതിനു വേണ്ടി ആണ് ഉണ്ണിയെ നിന്നെ കൊണ്ട് വിവാഹം ചെയ്യിക്കാൻ അയാൾ ഒരുങ്ങുന്നത്… വിവാഹത്തിന് മുൻപ് നിധി കുംഭം അയാൾ എടുത്തിരിക്കും …. പിന്നെ നീയും… അതോടെ ഈ തറവാട് അയാൾക്കു സ്വന്തം…. ഞാൻ…. ഞാൻ… എങ്ങനെ….. നീ കൂടെ ഉണ്ടെങ്കിൽ അയാൾക് അത് എടുക്കാം.. ഞാൻ സമ്മതിക്കില്ല…. നോക്കിക്കോ… ഉണ്ണിയുടെ ഈ പ്രാവശ്യത്തെ വരവിന്റെ ഉദ്ദേശ്യം തന്നെ അതാണ്….

അതൊക്കെ നിങ്ങൾക് എങ്ങനെ അറിയാം… അച്ഛൻ അല്ല എടുത്തത് എന്ന് എങ്ങന അറിഞ്ഞേ… അതൊക്കെ പിന്നെ പറയാം….. ചന്തു അവളുടെ മുടിയിൽ തലോടി… പക്ഷേ നീ കരുതി ഇരിക്കണം അവന്റെ ലക്ഷ്യം നിറവേറ്റാൻ നീ വേണം അവനു… നിങ്ങൾ ഇപ്പൊ പൊക്കോ . വേറെ ഒന്നും ചിന്തിക്കണ്ട…… രുദ്രൻ വീണയുടെ കവിളിൽ തട്ടി… അവർ പോയി കഴിഞ്ഞു ചന്തു രുദ്രനെ നോക്കി….. ഇനി എന്താണ് നിന്റെ പ്ലാൻ…. ഉണ്ണി വരണം…. വരട്ടെ……. കാവിന്റെ നിധി മാത്രം അല്ല എന്റെ പെണ്ണിനേയും കൈക്കൽ ആക്കാൻ ആണ് അവന്റെ പ്ലാൻ… രുദ്രൻ ജീവനോടെ ഇരിക്കുമ്പോൾ അത് നടക്കില്ല…. തെളിവോടെ വല്യൊത്തു തറവാടിന്റെ മുറ്റത്തു കൊണ്ട് നിർത്തും ആ നാറിയെ…. മ്മ്മ്മ്…. വേണം… അമ്മാവൻ എല്ലാം അറിയണം.. എന്റെ അച്ഛനും സ്വാമി കൊച്ചച്ഛനും അല്ല തെറ്റുകാരെന്നു അമ്മാവൻ അറിയണം ഈ നാട്ടുകാർ അറിയണം… രുദ്രൻ ചന്തുവിനെ നോക്കി…

അവന്റെ തോളിലൂടെ കൈ ഇട്ടു… എല്ലാ സത്യങ്ങളും നമുക്ക് പുറത്തു കൊണ്ട് വരണം… ഞാൻ എന്നാലേ രേവമ്മേടെ അടുത്തോട്ടു ഒന്നി ചെല്ലട്ടെ….. രുദ്രൻ പതുക്കെ അവിടുന്ന് വലിഞ്ഞു… അവന്റെ ഊഹം തെറ്റിയില്ല അവൻ ചെല്ലുമ്പോൾ വീണ രേവതിക്ക് ചോറ് വാരി കൊടുക്കുകയാണ്…. മോനെ… വാ.. ഇവിടെ ഇരിക്ക്… വാ അവൻ അവളുടെ അടുത്ത് ഇരുന്നു…. വീണ പാത്രവുമായി പോയി…. ഇപ്പൊ എന്നെ വേണ്ടേ രേവമ്മേ… അവളെ മതിയോ… ഹിഹി… അവർ ഒന്ന് ചിരിച്ചു… നിഷ്കളങ്കമായ ചിരി.. ഞാൻ പോകുവാ രുദ്രേട്ട…. അവൾ പാത്രം താഴെ വച്ചു… ഞാൻ വന്നത് കൊണ്ട് ആണോ… അല്ല…. നാളെ സ്കൂൾ…. ഞായറാഴ്ചയും സ്കൂൾ ഉണ്ടോ.. ശ്…. അബദ്ധം പറ്റി… അവൾ തലക്കിട്ടു ഒന്ന് കൊടുത്തു… കുറച്ചു നേരം ഇവിടെ ഇരിക്കൂ…. രേവമ്മ ഉറങ്ങട്ടെ… രേവതി ഉറങ്ങും വരെ അവർ ഒന്നും സംസാരിച്ചില്ല…

രുദ്രനെ അറിയാതെ താൻ പ്രണയിച്ചു പോകുമോ എന്നുള്ള ഭയം അവളെ വേട്ടയാടി….. രേവമ്മ ഉറങ്ങി ഞാൻ പോകോട്ടെ രുദ്രേട്ട… മ്മ്മ്…. അവൻ മുറി പൂട്ടി പുറത്തിറങ്ങി….വീണ മുൻപോട്ടു നടന്നു…. അവൻ അവളുടെ ചെറുവിരലിൽ ഒന്ന് പിടിച്ചു അവളെ നിർത്തി…. അവന്റെ മുഖത്തേക്കു നോക്കി അവൾ…. സൂക്ഷിക്കണം….. ഒന്ന് കരുതി ഇരിക്കണം…. മ്മ്മ്… അവാൾ തലയാട്ടി…. അവന്റെ മുഖത്തേക്കു തന്നെ നോക്കി….. പൊക്കോ…. അവൾ പോകുന്നതും നോക്കി നിന്നു.. വീണ രാവിലെ ഉറക്കം ഉണർന്നു അമ്മയുടെ അടുത്തേക്കാണ് പോയത്… അവരുടെ മടിയിൽ തല വെച്ച് അവൾ കിടന്നു….. എന്ത് പറ്റിയെടി നിനക്ക്…. ഒന്നും ഇല്ല…… അവൾ അവരുടെ കൈയിൽ മുറുകെ പിടിച്ചു.. ഈ പിള്ളേർക്കൊക്കെ എന്താ പറ്റിയത് കുറച്ചു ദിവസം ആയി ഇവിടെ എന്തോ ചുറ്റിക്കളി നടക്കുന്നുണ്ട്…

ശോഭ അകത്തേക്കു വന്നു… ഒരുത്തി ചെകുത്താനെ ആണോ രാക്ഷസനെ ആണോ ആരെയൊക്കെയോ സ്വപ്നം കാണുന്നു…. ഭൂമി ഇടിഞ്ഞുന്നു പറഞ്ഞാൽ ലീവ് എടുക്കാത്തവന്മാർ ഇപ്പൊ നീണ്ട ലീവ് എടുത്തു ഇരുപത്തിനാലു മണിക്കൂർ മുറിയിൽ അട ഇരുന്നു സംസാരം….. ഏമാന്മാരുടെ ഭരണം എന്താ ഇങ്ങോട്ടു മാറ്റിയോ…. വീണ ഒന്ന് ചിരിച്ചു…. നീ ചിരിക്കണ്ട.. ഞാൻ കണ്ടു പിടിക്കുന്നുണ്ട്.. ചിലതൊക്കെ എനിക്ക് സംശയം ഉണ്ട്… എന്ത് സംശയം…. എന്റെ ശോഭകുട്ടി ഞാൻ ചുമ്മാ കിടന്നു എന്നെ ഉള്ളൂ… രുക്കു എണീറ്റില്ലേ മോളെ.. ഇല്ല അമ്മേ… അവള് കിടന്നോട്ടെ…. വീണ പതുക്കെ മുറ്റത്തേക്കു ഇറങ്ങി… കഴിഞ്ഞ ഓണത്തിന് രുദ്രൻ കെട്ടി കൊടുത്ത ഊഞ്ഞാലിൽ അവൾ ഇരുന്നു… അന്ന് വഴക്കിട്ടു കെട്ടിച്ചതാ…. അതും മുകളിലെ കൊമ്പിൽ തന്നെ വേണം എന്ന്…. അവൾ ബാൽക്കണിയിലേക്കു നോക്കി…. രുദ്രേട്ടൻ… രുദ്രൻ അവളെ തന്നെ നോക്കി നില്കുവാനു..

. ഈശ്വര ഇതെന്തു ഭാവിച്ചാ… അവക്ക് ചെറിയ ചമ്മൽ തോന്നി.. അല്ല എനിക്കെന്താ പറ്റിയത്.. സാധരണ രുദ്രേട്ടനെ കാണുമ്പോ കൊഞ്ഞനം കുത്തുവാ ചെയ്യുന്നേ… പക്ഷേ ഇപ്പൊ നാണം വരുന്നു… അവൾ ഓടി അകത്തേക്കു കയറി…. ദേ മുന്നിൽ നില്കുന്നു …… എങ്ങോട്ടാ ഓടുന്നത്…. അവൻ അവൾക്കു കുറുകെ നിന്നു… ഞാൻ… രുക്കുനെ വിളിക്കാൻ….. വൈകിട്ടു കാവിൽ വരുവോ…. ഇല്ല…. ഞൻ ഇനി വരില്ല … അവൾ അവിടുന്ന് ഓടി… നീ വരും മോളെ… രുദ്രന്റെ പെണ്ണിനെ കൊണ്ട് വരാൻ എനിക്കു അറിയാം… അവൻ മീശ ഒന്ന് പിരിച്ചു.. നീ രാവിലെ എവിടെ പോകുകാ… ശോഭ അങ്ങോട്ടേക്ക് വന്നു… ഞങ്ങൾ ഒരാളെ കാണാൻ പോകുവാ… ചന്തു ഉണ്ടോ… കഴിച്ചിട്ടു പോടാ… വേണ്ട അമ്മേ വന്നിട്ടു കഴിക്കാം… ഡാ ചന്തു വേഗം വാ.. ഇവന്റെ കാര്യം വരുന്നെടാ…. ചന്തു ഇറങ്ങു വന്നു…

ഗ്ലാമർ ആയല്ലോ അങ്ങ്… രുദ്രൻ ഒന്ന് ആക്കി പറഞ്ഞു.. പോടാ അവിടുന്ന്… നീ വണ്ടി എടുക്കു… മംഗലത്തു കാവ് അടക്കും…. മ്മ്മ്മ്….. എനിക്കൊന്നും മനസ്സിൽ ആകുന്നില്ല എന്ന് കരുതേണ്ട…. ചന്തുവിന്റെ മുഖത്തു ഒരു ചിരി പടർന്നു…. ഉറക്കം ഉണർന്ന ആവണി മുറിക്കു അകത്തു കൂടി നടക്കുവാണ്…. താൻ പറഞ്ഞത് ഉണ്ണി വിശ്വസിച്ചിട്ടില്ല…. അയാൾക് അവളെ വേണം… അവൾ ഒരിക്കലും അയാളെ ഇഷ്ടപ്പെടില്ല… അതിനു രുദ്രൻ സമ്മതിക്കില്ല.. എങ്ങനെ പോയാലും രുദ്രൻ വീണയെ കെട്ടും.. ഉണ്ണിയെ രുദ്രന് നിമിഷ നേരം കൊണ്ട് തകർക്കാം… അപ്പോഴും നഷ്ടം എനിക്ക്…. വേണ്ട അത് പാടില്ല… വീണ ഇല്ലതാകണം… എന്റെ ലക്ഷ്യം അതാണ്…… അത് എങ്ങനെ…. അവൾക്കു എന്തായാലും എന്നെ സംശയം ഇല്ല… അത് മുതൽ എടുക്കണം… പക്ഷേ രുദ്രേട്ടനും ചന്തുവേട്ടനും അവരുടെ കണ്ണ് വെട്ടിച്‌… എന്തേലും ചെയ്തേ പറ്റു… ഉച്ചവരെ ആവണി ഓരോ പദ്ധതിയും പ്ലാൻ ചെയ്തു കൊണ്ടിരുന്നു…..

അവൾ പതുക്കെ വീണയുടെ മുറിയിലേക്കു ചെന്നു…. രുക്കു കുളിക്കുവാന്…. ഹോ…. ഭാഗ്യം… വാവേ…. എന്താ ചേച്ചി… അവൾ ചെറുതായ് ഒന്ന് കനപ്പിച്ചാണ് ചോദിച്ചത്… മോൾക്ക് എന്നോട് ദേഷ്യം ഉണ്ടോ… ഈശ്വര ദേഷ്യം മാത്രമേ ഉള്ളൂ… പ്കഷെ പുറത്തു കാണിക്കാൻ പാടില്ല എന്ന് ആണല്ലോ പറഞ്ഞത്… ഏയ് ഇല്ല ചേച്ചി എനിക്കെന്തിനാ ദേഷ്യം…. മോളെ എന്റെ മോതിരം കുളത്തിന്റെ അവിടെ വീണു ഡയമണ്ട് റിങ് ആണ് .. എനിക്കു ഒറ്റക് പോകാൻ വയ്യ… നീ കൂടെ വരാമോ ഒന്ന് നോകാം അവിടെ ഒകെ…. അയ്യോ ഇവരുടെ കൂടെ പോകാനോ… നല്ല ആളാ… ചേച്ചി ഏട്ടന്മാര് വരട്ടെ എന്നിട്ട് പോയി നോകാം… അയ്യോ.. മോളെ അപ്പോഴേക്കും ആരേലും എടുത്താലോ…. എന്റെ മുത്തശ്ശി എനിക്കു തന്നതാ എനിക് അത് കളയാൻ പറ്റില്ല… എന്നാൽ രുക്കു വരട്ടെ പോയി നോകാം…

രുക്കു കുളിച്ചിട്ട് എപ്പോൾ ഇറങ്ങാനാ…നീ വാ… നിനക്കെന്താ എന്നെ വിശ്വാസം ഇല്ലേ… വീണ ബാത്റൂമിലേക് ഒന്ന് നോക്കി..ഇനി ഒരു മണിക്കൂർ കഴിഞ്ഞു നോക്കിയാൽ മതി.. അകത്തു നിന്നും പാട്ടു കേൾകാം… ഓഓഓ… നീ പാടി തകർക് ഈ കുരിശു എന്നെ കൊല്ലാൻ ആണോ വിളിക്കുന്നത്…. ഏയ് അതാവില്ല… രുദ്രേട്ടനെ പേടി ഉണ്ട്… പോയില്ലെങ്കിൽ ദേഷ്യം കൊണ്ട് ആണന്നു മനസ്സിൽ ആവുമല്ലോ…. പെട്ടല്ലോ കാവിലമ്മേ…… മോളെന്താ ആലോചിക്കുന്നേ… ഞാൻ ഇപ്പൊ ഹാപ്പി ആണുട്ടോ… നീയും രുദ്രേട്ടനും നല്ല മാച്ച് ആണ്.. ഓഓഓ… ഹാപ്പി..തള്ള ആളുകൊള്ളാല്ലൊ പ്ലേറ്റ് മാറ്റിയല്ലോ…. വരുന്നില്ലേ…. എന്റെ മോതിരം… ആവണി വിരലിൽ ഒന്ന് തിരുമ്മികൊണ്ട് മുഖത്തു കൊഞ്ചൽ വരുത്തി … പ്ലീസ് ഡാ… പോയാലോ.. ഇവർ കൊല്ലത്തൊന്നും ഇല്ലല്ലോ… ആ പോയി നോകാം…

അങ്ങനെ ഒരാളെ കൊല്ലാൻ ഒക്കെ പറ്റുവോ…. ഏയ്… വാ ചേച്ചി……. അവർ കുളത്തിന്റെ കരയിൽ വന്നു…. വരമ്പിൽ ആണേൽ ഞാൻ കേറില്ല ചേച്ചി… ഏയ് വരമ്പിൽ അല്ല… ദോ ഈ സൈഡിലാ… ഏതു സൈഡ്… വാ കുറച്ചൂടെ ഇങ്ങോട്ടു നീങ്ങി വാ… ഇവിടെ എങ്ങും ഇല്ലാലോ.. ഇനി കാവിൽ വച്ചു പോയി കാണും… ഏയ് ഇല്ല ഈ വരമ്പ് ഇറങ്ങിയപ്പോൾ ഉണ്ടാരുന്നു.. അപ്പോൾ കമ്പിയിൽ ഒന്ന് ഉടക്കി… എന്നാൽ ആ കുളത്തിന്റെ സൈഡിൽ കാണും… വീണ കുളത്തിന്റെ സൈഡിലേക്ക് ഒന്ന് നീങ്ങി…. ആവണിയുടെ കണ്ണ് ചുരുങ്ങി…. അവൾ പല്ല് ഞറുക്കി കൊണ്ട് വീണയുടെ അടുത്തേക് വന്നു… ഒറ്റ നിമിഷം പുറകിൽ നിന്നും ഒരു തള്ള്… ആാാ അമ്മേ…. വീണ തെറിച്ചു കുളത്തിലേക്കു വീണു….അവൾ മുങ്ങി താണ്‌ കൊണ്ടിരുന്നു… ആവണിയുടെ മുഖം തെളിഞ്ഞു… ഒരു തെളിവ് പോലും അവശേഷിക്കാതെ രുദ്രന്റെ വാവ ഇവിടെ തീരുന്നു…. അവൾ രണ്ടു കൈ കൂട്ടി പൊടീ തട്ടി വീട്ടിലേക്കു നടന്നു…….. (തുടരും )…

രുദ്രവീണ: ഭാഗം 15

Share this story