ശിവഭദ്ര: ഭാഗം 12

ശിവഭദ്ര: ഭാഗം 12

എഴുത്തുകാരി: ദേവസൂര്യ

ശിവ എന്തോ പറയാൻ തുനിഞ്ഞപ്പോളേക്കും പുറത്ത് നിന്ന് വല്ലാത്ത ബഹളം കെട്ടു…. “”ശിവേട്ടന്റെ അമ്മ ആണല്ലോ അത്‌… “” ഭദ്ര സംശയത്തോടെ പറഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോളേക്കും… വെപ്രാളത്തോടെ ശിവയും അവൾക്കൊപ്പം പുറത്തേക്ക് ഇറങ്ങി…. “”മോനെ ഒന്ന് വാടാ… നമ്മുടെ മോള്…. “” അമ്മയുടെ കരച്ചിൽ കലർന്ന വാക്കുകൾ പൂർണമാക്കാൻ സമ്മതിക്കാതെ ശിവ വീട്ടിലേക്ക് ഓടി…. വൈഗയുടെ മുറിയിൽ കയറുമ്പോളേ കാണാം… വലിച്ചു കീറിയ തലയിണയും…..എറിഞ്ഞുടച്ച സാധനങ്ങളും… അലങ്കോലമായ മുറിയുടെ ഒരറ്റത്തായി അബോധാവസ്ഥയിൽ കിടക്കുന്ന വൈഗയെ കണ്ടതും പിടപ്പോടെ അവൾക്കരികിലേക്ക് പാഞ്ഞടുത്തു….

കയ്യിൽ നിന്ന് ഒഴുകുന്ന ചോര കണ്ടതും… അവന്റെ നെഞ്ച് പിടഞ്ഞു പോയി… ഇങ്ങനൊക്കെ പ്രതീക്ഷിച്ചിരുന്നു എങ്കിലും… കൈ നരമ്പു മുറിക്കും എന്നൊന്നും വിചാരിച്ചില്ല… “”ചേച്ച്യേ…. ഡീ…. “” അവളുടെ കവിളിൽ തട്ടി മെല്ലെ അവളെ കോരിയെടുത്ത്… പുറത്തേക്ക് ഓടുമ്പോളും പിന്നിലായി രുദ്രനും അമ്മയുമൊക്കെ വരുന്നതറിഞ്ഞിരുന്നു… ❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤ “”നൗ ഷീ ഈസ്‌ ഓൾറൈറ്റ്…കറക്റ്റ് സമയത്തിന് എത്തിക്കാൻ കഴിഞ്ഞത് കൊണ്ട്… രക്ഷപെടുത്താൻ പറ്റി… ആള് ഭയങ്കര ഡിപ്രെസ്സ്ഡ്‌ ആണല്ലോ… മൈൻഡ് റീലാസ് ആവട്ടെ ട്ടോ… മരുന്നിന്റെ സെഡേഷനിലാണ്…. “” ഡോക്ടർ പുറത്ത് വന്നു പറഞ്ഞപ്പോൾ ആണ് ജീവൻ നേരെ വീണത്.. നോക്കുമ്പോൾ അമ്മയുടെയും രുദ്രന്റെയും മുഖത്ത് ആ തെളിച്ചം കാണാമായിരുന്നു… ഭദ്രയും ഭദ്രയുടെ അമ്മയും തങ്ങൾക്ക് പിന്നാലെ തന്നെ എത്തിയിരുന്നു…

അവരും പ്രാർത്ഥനയുടെ വക്കിൽ ആയിരുന്നു ഇത്രയും നേരമെന്ന് മുഖം കണ്ടാലേ അറിയാം….ഇരുവരുടെ മുഖത്തും ആശ്വാസം നിഴലിക്കുന്നത് കാണാമായിരുന്നു… അകത്തേക്ക് ചെന്നപ്പോൾ…നിഷ്കളങ്കമായി ഉറങ്ങുന്നവളെ കണ്ടപ്പോൾ..മനസ്സ് വല്ലാതെ നീറുന്നു…പതിയെ അരികിലായി ഇരുന്ന് മുടിയിഴകൾ മൃദുവായി തലോടി…വയസ്സിനു മൂത്തത് ആണെങ്കിലും എന്നും തനിക്ക് ഒരു അനിയത്തി കുട്ടി തന്നെയാണ് ഇവൾ എന്നവൻ ഓർത്തു… കുറുമ്പും കുസൃതിയുമായി പിന്നാലെ നടക്കുന്നവൾ….തന്നെ ചൊടിപ്പിക്കാനായി ഓരോന്ന് ചെയ്തു കൂട്ടി തന്റെ വഴക്ക് കേൾക്കുന്നവൾ….വൈഗയെ കാണുംതോറും ശിവയുടെ ഉള്ളിൽ വാത്സല്യം കൂടി…. വൈഗ..അവശതയോടെ പതിയെ കണ്ണ് തുറക്കുമ്പോൾ കാണുന്നത് തന്നെ തന്നെ നോക്കുന്ന ശിവയെ ആണ്…അവന്റെ നോട്ടം കാൺകെ ഒരേ സമയം പുഞ്ചിരിയും….വിതുമ്പലും ആ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു….

“”ചത്തില്ല ല്ലെ കുഞ്ഞാ ഞാൻ….”” അവളുടെ വാക്കുകൾ നെഞ്ചിനെ കീറി മുറിക്കുന്ന പോലെ….ഉള്ളിൽ തോന്നിയ വേദന ദേഷ്യമായി പുറത്തേക്ക് ചീറ്റി…… “”ദേ ഒരൊറ്റ വീക്ക് തന്നാൽ ഉണ്ടല്ലോ…പരലോകം കാണും നീ…അവളുടെ ഒരു അവിഞ്ഞ ഐഡിയ….എടി ചേച്ചി…മരിക്കാൻ ഇഷ്ടം പോലെ കാരണങ്ങൾ ഉണ്ടാവും….ജീവിക്കാൻ ഉള്ള കാരണങ്ങൾ ആണ് നമ്മൾ അന്വേഷിക്കേണ്ടത്….മരിക്കാൻ ആയിരുന്നു എങ്കിൽ നിനക്ക് മുൻപ് ആയിക്കൂടായിരുന്നോ…ഇത് മരിക്കാൻ വേണ്ടി ചെയ്തതല്ല എന്നും രുദ്രേട്ടനോട് തോന്നിയ…കുറ്റബോധത്തിൽ ചെയ്തതാണ് എന്നും അറിയാം….പുറത്ത് നിൽക്കുന്നുണ്ട്…നിന്നെ കാണണം എന്ന് പറയുന്നുണ്ട്….ഞാൻ പറഞ്ഞയക്കാം….”” മുടിയിഴകൾ തലോടി…പറഞ്ഞു കൊണ്ട്…പോകുന്നവനോട് വേണ്ട തനിക്ക് ആ മുഖം കാണാൻ വയ്യ എന്ന് പറയണം എന്നുണ്ട്….

ആ മുഖം താൻ കാരണം താഴ്ന്നതാണ് എന്ന് പറയണം എന്നുണ്ട്…പക്ഷെ നാവ് ഉയരുന്നില്ല…ശബ്‌ദം കൊട്ടിയടക്കപെട്ട പോലെ….ചിന്തകൾക്കൊടുവിൽ കണ്ണുകൾ ഇറുകെ മൂടി….ചെന്നിയിലൂടെ കണ്ണുനീർ ചാലിട്ട് ഒഴുകി…. “”വൈ….വൈഗ….”” വിറയാർന്ന ശബ്ദത്തോടെ അരികിലായി വന്നു വിളിക്കുന്നത് കേട്ടപ്പോൾ ആണ് മെല്ലെ കണ്ണുകൾ തുറന്നത്…ആ കണ്ണുകളും കലങ്ങി ഇരിക്കുന്ന പോലെ….മുഖത്ത് കുറ്റബോധം നിഴലിച്ച പോലെ….ആ നോട്ടത്തിനു പകരമായി അവസതയോടെ ആണെങ്കിലും ചെറുപുഞ്ചിരി സമ്മാനിച്ചു…. “”ഞാൻ മരിച്ചില്ല രുദ്രേട്ടാ…ഒരു കുഞ്ഞു പൊട്ടത്തരം കാണിച്ചതാ ഞാൻ…പക്ഷെ ഏറ്റില്ല….”” കണ്ണിറുക്കി പറയുന്നവളെ കണ്ടപ്പോൾ സങ്കടം കൂടുകയാണ് ചെയ്തത്…. “”എടോ…സത്യം പറഞ്ഞാൽ ഞാൻ മനപ്പൂർവം പറഞ്ഞതല്ല….

എന്റെ വാക്കുകൾ തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നറിയാം…എങ്ങെനെയാ ഞാൻ ക്ഷമ ചോദിക്കേണ്ടത് എന്നറിയില്ല….ഒരായിരം വട്ടം മനസ്സിൽ മാപ്പ് പറഞ്ഞിരിക്കുന്നു….വേണേൽ കാൽ പിടിക്കാം ഞാൻ…ഇനിയും അതോർത്തു വേദനിക്കരുത്….”” രുദ്രന്റെ കൈകൾ വൈഗയുടെ കാലിലേക്ക് നീണ്ടതും പിടച്ചിലോടെ അവൾ ആ കൈകളിൽ പിടുത്തമിട്ടു…. “”ഏയ്യ്…സാരല്ല രുദ്രേട്ട…നിക്ക് ഇപ്പൊ മനസ്സിൽ ഒന്നുല്ല.. വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട…ഞാൻ ഓക്കേ ആണ്….”” അവൻ മറുപടി പറയാൻ തുടങ്ങിയപ്പോളേക്കും എല്ലാവരും മുറിയിലേക്ക് വന്നു….അവൻ പതിയെ ഒരു മൂലയിലേക്ക് മാറി നിന്നു…. “”എന്ത് പണിയ ചേച്ച്യേ ഈ കാട്ടിയെ…നല്ല തല്ല് കിട്ടാത്തതിന്റെ ആണ് ഇതൊക്കെ…”” അനിയത്തികുട്ടിയെ പോലെ തന്നെ ശകാരിക്കുന്ന ഭദ്രയെ വാത്സല്യത്തോടെ നോക്കി…അവൾ തലോടുന്ന കൈകളെ വിതുമ്പലോടെ ചേർത്ത് പിടിച്ചു…

അമ്മയും വന്നു എന്തൊക്കെയോ പരിഭവം പറയുന്നുണ്ട്….എല്ലാം പുഞ്ചിരിയോടെ നോക്കി കിടന്നു…ഇടക്ക് രുദ്രേട്ടന്റെ അമ്മയും വന്നു ശകാരിച്ചു…സ്നേഹത്തോടെയുള്ള ആ ശകാരം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ…ഡോറിന് ചാരി മാറി നിൽക്കുന്ന രുദ്രേട്ടന്റെ അരികിലേക്കായി ചെന്നു….ആള് ഇവിടെ ഒന്നുമല്ല ചിന്ത മറ്റെവിടെയോ ആണ്….ചിലപ്പോൾ ദേവുവിന്റെ അരികിലാണെണെന്ന് തോന്നുന്നു…ഓർക്കവേ ഉള്ളിൽ എവിടെയോ ദേവുവിനോട് കുഞ്ഞു കുശുമ്പ് വന്നു നിറയുന്നത്…കൗതുകത്തോടെ താൻ അറിയുന്നു…. ഏറെ നേരം കഴിഞ്ഞപ്പോൾ…ഡിസ്ചാർജ് ആയിക്കോളാൻ ഡോക്ടർ പറഞ്ഞു….ആത്മഹത്യാ ശ്രമം ആയിരുന്നുവെങ്കിലും ശിവ പോലീസ് ആയത് കൊണ്ട് കണ്ണടച്ചു തന്നതാണ് ഡോക്ടർ….പക്ഷെ തിരിച്ചു പോരുന്നതിനു മുൻപ് ഒരുപാട് ഉപദേശിച്ചു…. വാത്സല്യത്തോടെ എന്തൊക്കെയോ പറഞ്ഞു തന്നു….. 🖤❤🖤❤

“”കുറച്ചു നേരം പോയി കിടന്നോ നീയ്….”” വീട്ടിൽ എത്തിയപ്പോൾ അവശതയോടുള്ള തന്റെ കണ്ണുകൾ കണ്ടിട്ടാണ് എന്ന് തോന്നുന്നു ശിവ പറഞ്ഞു…. “”മ്മ്മ്മ്….”” നേർത്തൊരു മൂളൽ നൽകി മുറിയിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് പിന്നെയും വിളിക്കുന്നു… “”അതേയ്….ഇനിയും ചാവാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ…ഫാൻ ഉണ്ട് മുകളിൽ…അലമാരയിൽ നല്ല സാരിയും ഇരിക്കുന്നുണ്ടാവും…നടു ഒടിഞ്ഞു വീണാൽ എന്നെ വിളിക്കണ്ട ആശുപത്രിയിൽ കൊണ്ട് പോകാൻ….”” കളിയായി പറയുമ്പോൾ…വേദന നിറഞ്ഞ പുഞ്ചിരി മാത്രം മറുപടി ആയി നൽകി…. “”ശിവ….”” അമ്മയുടെ ഉയർന്ന ശബ്‌ദം കേട്ടതും പുഞ്ചിരിയോടെ അവൻ വൈഗയെ ചേർത്ത് പിടിച്ചു….

“”ദേ ഇനി അങ്ങനെ വല്ല ബുദ്ധിമോശവും കാണിക്കാൻ തോന്നിയാൽ…ഈ എന്നെ ആലോചിക്കണം ട്ടോ…എന്റെ ചേച്ചി പെണ്ണ്…നീയില്ലാതെ പറ്റില്ല ടി എനിക്കും അമ്മയ്ക്കും.അത്രക്ക് ജീവനാ എനിക്ക് നീ….”” അവന്റെ വാക്കുകൾ കേട്ടതും ചെറു ഏങ്ങലടികൾ അവളിൽ നിന്നുയർന്നു…അത്‌ കേട്ടതും അവളെ ചേർത്ത് പിടിച്ച കൈകളുടെ മുറുക്കം കൂടി….അവൾ തളർച്ചയോടെ അവന്റെ തോളിലേക്ക് ചാഞ്ഞു… 🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤 “”പാവം ആണ് ദേവൂട്ടി…ആ കുട്ടി….ഒരുപാട് അനുഭവിച്ചിരിക്കുന്നു ന്ന് തോന്നുന്നു….മുൻപ് കല്യാണം ഒക്കെ കഴിഞ്ഞതാ ന്ന് തോന്നുന്നു..”” രാത്രി ബാൽക്കണിയിൽ നിന്ന് കൊണ്ട് മുകളിലെ ആകാശത്തിലേക്ക് നോക്കി പറയുവാണ് രുദ്രൻ….ദേവുവിനും രുദ്രനും ഇടയിൽ ഇന്ന് സംസാരം വൈഗ ആയിരുന്നു..

വൈഗ അവന് വല്ലാത്ത വേദന ആയി മാറിയിരുന്നു…. “”മോനെ….”” പിന്നിൽ നിന്ന് അമ്മയുടെ ശബ്‌ദം ആണ് രുദ്രനെ ചിന്തകളിൽ നിന്നും വിടുവിച്ചത്…. എന്താണ് എന്ന സംശയത്തോടെ അമ്മയെ നോക്കിയപ്പോൾ…അമ്മ വല്ലായ്മയോടെ അവനെയൊന്ന് നോക്കി…. “”എന്ത് പറ്റി അമ്മേ??””…. അവന്റെ ചോദ്യത്തിന് അവർ അവനെയൊന്ന് നോക്കി…. “”അ…അത്‌ പിന്നെ….അമ്മക്ക് ഒരു കാര്യം…”” “”അമ്മ വളച്ചു കെട്ടാതെ പറ…എന്തിനാ ഈ മുഖവുര….”” അവന്റെ വാക്കുകൾ കേട്ടതും അവർ അവനരികിലായി ചേർന്ന് നിന്നു…. “”തെറ്റാണോ അമ്മ പറയുന്നത് എന്നറിയില്ല….പക്ഷെ ഇന്ന് അമ്മക്ക് ഈ തെറ്റ് ശെരി ആയി തോന്നുന്നു…..”” “”അമ്മ കാര്യം പറ ന്നെ….

“” അവൻ അമ്മയെ ചേർത്ത് പിടിച്ചു പറഞ്ഞു… “”വൈഗ മോൾ പാവമാണ് മോനെ….ആ കുട്ടിക്ക് ഇനി നല്ലൊരു ജീവിതം കിട്ടുമെന്ന് തോന്നുന്നുണ്ടോ നിനക്ക്….രണ്ട് പേരും തെറ്റ് ചെയ്തില്ലെങ്കിലും….സമൂഹത്തിന് മുൻപിൽ നിങ്ങൾ തെറ്റ്കാരാണ്…അത്‌ കൊണ്ട്….”” അമ്മ പാതിയിൽ നിർത്തി അവനെയൊന്ന് നോക്കി…. “”അത്‌ കൊണ്ട്??…”” അവൻ സംശയത്തോടെ അവനെ നോക്കി…. “”അമ്മ ന്റെ കുട്ടിക്ക് വേണ്ടി വൈഗ മോളെ ആലോചിക്കട്ടെ….”” അമ്മയെ പിടിച്ചിരുന്ന അവന്റെ കൈകൾ പതിയെ അയഞ്ഞു….ഞെട്ടലോടെ അമ്മയെ ഒന്ന് നോക്കി…. “”അമ്മേ…അമ്മക്ക് തോന്നുന്നുണ്ടോ ന്റെ ദേവുവിന് പകരം വൈഗ ആവുമെന്ന്??…”” “”ഇല്ല മോനെ…ഒരാൾക്ക് പകരമാവാൻ ആർക്കും കഴിയില്ല…എന്നാലും…അമ്മേടെ മോൻ കാരണം ഒരു കുട്ടിയുടെ ജീവിതം തകരരുത്….അത്രേ ഉള്ളൂ അമ്മക്ക്….””

“”വേണ്ട അമ്മേ….വൈഗ നല്ല കുട്ടിയ….ദേവൂന്റെ സ്ഥാനത്തു അവൾക്ക് വരാൻ കഴിയില്ല…ഇനി ഒരുപക്ഷെ നമ്മൾ സമ്മതിച്ചാലും അവൾ സമ്മതിക്കില്ല…കാരണം എന്തൊക്കെയോ അവൾക്ക് ചുറ്റും ഉണ്ട്….നമ്മൾ അറിയാത്ത എന്തെല്ലാമോ…”” “”അമ്മ പറഞ്ഞു ന്നെ ഉള്ളൂ….മോൻ ആലോചിക്ക്…”” “”ആലോചിക്കാൻ ഒന്നുല്ല അമ്മ….എന്റെ പ്രണയം ദേവുവാണ്….അത്‌ അവസാനിക്കുന്നില്ല അമ്മ…ദാ അവൾ ഇന്നും ഉണ്ട് ഇവിടെ….”” ഇടം നെഞ്ചിൽ കൈ വച്ചു പറയുന്നവനെ കണ്ടതും പിന്നെ ഒന്നും മിണ്ടാതെ അവർ പോയി….അവരുടെ പോക്ക് കാൺകെ…മുകളിലെ ആകാശത്തു കൺചിമ്മുന്ന ആ കുഞ്ഞു നക്ഷത്രത്തെ നോക്കി….ഇടർച്ചയോടെ രുദ്രൻ വിളിച്ചു…. “”ദേവൂട്ടി…..!!”” ❤🖤❤🖤

പതിവ് പോലെ പുലർച്ചെ എഴുന്നേറ്റ്…കുളത്തിലേക്ക് പോവുകയായിരുന്നു ഭദ്ര… കുലപടവുകൾ ഇറങ്ങി….നിലാവിന്റെ പ്രതിബിംബം നിറഞ്ഞ ആ കുളത്തിലേക്ക് അവൾ ചാഞ്ഞു…. കുളി കഴിഞ്ഞു ഈറനോടെ അവൾ പടവുകൾ കയറി…ഈറൻ മുടി തോർത്തുകയായിരുന്നു…. വയറിന് മീതെ കൈകൾ വലിഞ്ഞു മുറുകി…വായും മൂടി…രണ്ട് കൈകൾ അവളെ കുളപ്പുരയുടെ വസ്ത്രം മാറ്റുന്ന മുറിയിലേക്ക് പൊക്കി കൊണ്ട് പോയി…അയാളുടെ കയ്യിൽ നിന്ന് കുതറുന്ന അവളെ ബലം പിടിച്ചു കൊണ്ടായാൾ ചേർത്ത് പിടിച്ചു…. അവസാനം നിവർത്തി ഇല്ലാതെ കൈ വിടുവിക്കാൻ വേണ്ടി അയാളുടെ കൈകളിൽ ആഞ്ഞു കടിച്ചു…. “”ആാാ…എന്തൊരു കടിയാടി ഉണ്ടക്കണ്ണി…”” പരിചിത ശബ്‌ദം കേട്ടതും ആശ്വാസം തോന്നിയെങ്കിലും….നിമിഷനേരം കൊണ്ട് അവനിൽ നിന്ന് കുതറി മാറി ഭദ്ര….

ഓടി ചെന്ന് ലൈറ്റ് ഇട്ടതും….കടിച്ച കയ്യും തടവി നിൽക്കുന്ന ശിവയെ കണ്ടതും അവൾക്ക് ചിരി പൊട്ടി… ശിവ തന്നെ നോക്കുന്നു എന്ന് കണ്ടതും മുഖത്ത് ഗൗരവം നിറച്ചു കൊണ്ട് അവൾ അവനെയൊന്ന് നോക്കി…. “”പെങ്കുട്ട്യോളെ കയറി പിടിക്കണതാ പോലീസിന്റെ പരിപാടി ന്ന് ഞാൻ പറയുന്നുണ്ട് അവിടെത്തെ അമ്മയോട്…ന്നിട്ട് പെട്ടെന്ന് ഒരുത്തിയെ കെട്ടിച്ചു തരാനും പറയാം….”” “”അതിന് നിക്ക് കെട്ടേണ്ട ആളെ ആണല്ലോ ഞാൻ കേറി പിടിച്ചത്…പറയ്യാണ് ന്ന് വെച്ചാൽ വേഗം പറഞ്ഞൊ….കെട്ടാൻ ഞാൻ റെഡി ആണ്…ഈ ഇടെ ആയി വല്ലാത്ത ബ്രീത്തിങ് പ്രോബ്ലെം ആണ് ന്നെ….ശ്വാസം തരാൻ ഒരാൾ ഒപ്പം ഉണ്ടേൽ നിക്ക് സന്തോഷമാണ്….”” മീശപിരിച്ചു കൊണ്ട്…തന്നോട് ചേർന്ന് നിന്ന് പറയുന്ന ശിവയുടെ വാക്കുകൾ കേട്ടതും അവൾ ഞെട്ടലോടെ അവനെ നോക്കി….

അവന്റെ കണ്ണിലെ പ്രണയം താങ്ങാൻ ആവാതെ മിഴികൾ താഴ്ത്തി….. “”മ്മ്മ്….എന്തെ പറയില്ലേ??….”” അവന്റെ നിശ്വാസം മുഖത്തടിച്ചപ്പോൾ പതർച്ചയോടെ അവനെയൊന്ന് നോക്കി…. “”ന്റെ രുദ്രേട്ടനും വൈഗേച്ചിക്കും ഒരു ജീവിതം ഇല്ലാണ്ട്….നിക്ക് ഇഷ്ട്ടല്ല ശിവേട്ടാ ഇങ്ങനൊന്നും….”” ഭദ്രയുടെ വാക്കുകൾ കേട്ടതും അവന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു….ഇടംകണ്ണിട്ട് അവളെയൊന്ന് നോക്കി… “”അപ്പൊ ഡയറിയിൽ പറഞ്ഞതൊക്കെ എന്നെ പറ്റിയാണ് ന്ന് സമ്മതിച്ചു..ല്ലെ….ആ ചുവന്നകണ്ണുള്ള ഗുണ്ട ഈ ഞാൻ ആണ് ന്ന് സമ്മതിച്ചു ന്റെ ഉണ്ടക്കണ്ണി…”” അവന്റെ വാക്കുകൾ കേട്ടതും…ഞെട്ടലോടെ അവനെ നോക്കി….പറ്റിയ അമളി ഓർത്ത് കണ്ണുകൾ ഇറുക്കെ അടച്ചു….

അവളെ പിടിച്ചിരുന്ന കൈകൾ അയയുന്നതും…അടക്കിയ ചിരി കേൾക്കുന്നതും അറിയുമ്പോളേക്കും…അവൾ കുലപടവുകൾ ഓടി കയറി പോയിരുന്നു…. അവളുടെ പോക്ക് കാൺകെ….കുസൃതി ചിരിയോടെ അവൻ കുളക്കടവിലേക്ക് നടന്നു….അപ്പോളും ദൂരെ ആകാശത്തു…കണ്ണ് ചിമ്മി ആ കുഞ്ഞു നക്ഷത്രം ഉണ്ടായിരുന്നു….ഉദിക്കാറായ സൂര്യകിരണങ്ങൾ അങ്ങിങ്ങായി പടർന്നിരുന്നു………(തുടരും )

ശിവഭദ്ര: ഭാഗം 11

Share this story