സിദ്ധവേണി: ഭാഗം 19

സിദ്ധവേണി: ഭാഗം 19

എഴുത്തുകാരി: ധ്വനി

“വേറൊന്നുമല്ല എനിക്ക് സാറിനോട് അഗാധമായ പ്രണയമാണ് അതുകൊണ്ട് ഇങ്ങോട്ട് അങ്ങനെ വല്ലതും ഉണ്ടോന്ന് അറിയാൻ ചോദിച്ചതാ ” ഒരുവിധം തിരിഞ്ഞു നിന്ന് ഞാൻ അത്രയും പറഞ്ഞൊപ്പിച്ചു പതിയെ തിരിഞ്ഞു കടുവയെ ഒളികണ്ണിട്ടു നോക്കി അവിടെ മുഖം മാറുന്നതും ഒരു ഞെട്ടൽ പ്രകടമായതും ഞാൻ കണ്ടു ഒരു അടി പ്രതീക്ഷിച്ചു പതിയെ ഞാൻ കവിളിലേക്ക് കൈ വെച്ച് ഒന്നുകൂടി നോക്കി (വേറൊന്നുമല്ല ഒരു മുൻകരുതൽ )എങ്ങാനും എന്നെ വന്നു തല്ലാൻ തോന്നിയാലോ ഭാഗ്യം ഈ സമയത്ത് പറയാൻ തോന്നിയത് എഴുനേറ്റ് വരാൻ പറ്റാത്ത സാഹചര്യമായത് നന്നായി ഇല്ലെങ്കിൽ എന്നെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ ഞാൻ വീണ്ടും എന്റെ മൈക്രോസ്കോപ്പും ആയി 🧐

(നമുക്കൊക്കെ ഒരു മൈക്രോസ്കോപ്പ് ഉള്ളു 👀) നന്നായിട്ട് അടിമുടി സ്കാൻ ചെയ്തു ദേഷ്യമാണെങ്കിൽ ഇപ്പോൾ മുഖം വലിഞ്ഞു മുറുകിയേനെ അത് ഇല്ലാ മുഷ്ടി ചുരുട്ടിയിട്ടില്ല ആകെപ്പാടെ ഉള്ളത് ഒരു നിസ്സംഗ ഭാവം ഇനി ഞാൻ പറഞ്ഞത് കേൾക്കാഞ്ഞിട്ടാണോ ആവോ 🤔ഹേയ് ഞെട്ടിയത് ഞാൻ കണ്ടതാണല്ലോ – ആത്മ ഈശ്വരാ ഇത്രയും നാളും പറയാത്തതിന്റെ വിമ്മിഷ്ടം ആയിരുന്നു ഇപ്പോൾ പറഞ്ഞു കഴിഞ്ഞപ്പോൾ പറഞ്ഞതിന്റെ വിമ്മിഷ്ടം ഇങ്ങേരെന്താ ഇത് ഇഞ്ചി കടിച്ച കുരങ്ങന്റെ പോലെ ഇരിക്കുന്നെ ഒന്നും പറയാത്തത് എന്താ ഒന്നൂടി മുട്ടി നോക്കിയാലോ കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി – ആത്മ ഞാൻ ഒന്നൂടി മുട്ടാൻ നോക്കിയതും പെട്ടെന്ന് അവിടൊരു ചിരി മുഴങ്ങി പതിയെ പതിയെ അതൊരു പൊട്ടിച്ചിരിയായി മാറി (നാറാണത്ത് പ്രാന്തൻ ഒക്കെ ചിരിക്കുന്ന പോലെയാ എനിക്ക് തോന്നിയത് )

ഈശ്വരാ ഇങ്ങേർക്ക് വട്ടായോ ഒരു വട്ടനെയാണോ ഞാൻ തലയിൽ വെച്ചാൽ പേനരിക്കും നിലത്തുവെച്ചാൽ ഉറുമ്പരിക്കും എന്നു പറഞ്ഞു താലോലിച്ചു ചങ്കിൽ കൊണ്ട് നടന്നത് പതിയെ ചിരി നിർത്തി സാർ ഒന്ന് എഴുന്നേറ്റ് നേരെ ഇരുന്നു ഓഹ് കഴിഞ്ഞോ കൊലചിരി ഇങ്ങേരുടെ ആരേലും ചത്തോ ഇങ്ങനെ ചിരിക്കാൻ🤔 ആ ചിരി കണ്ടിട്ട് എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു 😬പിന്നെ ഞാൻ സ്വയം കണ്ട്രോൾ ചെയ്തു എന്റെ ആവശ്യം ആയി പോയി ഇല്ലാരുന്നേൽ കാണിച്ചുകൊടുക്കാരുന്നു ദേ പിന്നേം ഇളിക്കുന്നു ഇത് കഴിഞ്ഞില്ലേ ഇതിനൊരു അവസാനം ഇല്ലേ 😏 ചെന്ന് രണ്ടെണ്ണം പൊട്ടിചിട്ട് താൻ എന്തിനാ ചിരിക്കൂന്നേ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു no…വേണി…. കണ്ട്രോൾ ….

ഞാൻ സ്വയം നിയന്ത്രിച്ചു അവസാനം സാർ എന്നെ നോക്കി സംസാരിക്കാൻ തുടങ്ങി “വേണി ……..” ഹോ തിരുവാ തുറന്നോ ഞാൻ വിചാരിച്ചു ഞാൻ പറഞ്ഞത് കേട്ട് ഞെട്ടി ഹാർട്ട്‌ അറ്റാക്ക് വന്നു സമാധി ആയെന്ന് മനുഷ്യൻ ഇവിടെ മുൾമുനയിൽ നിക്കുവാ അതിന്റെ ഇടയിലാ ഒരു സ്ലോ മോഷൻ 😒-ആത്മ No വേണി ….വീണ്ടും കണ്ട്രോൾ …. ഉള്ള നിഷ്കളങ്കത മൊത്തം മുഖത്തൂടെ വാരി വിതറി ഞാൻ തലയുയർത്തി ഒന്ന് നോക്കി “താൻ കൊള്ളാം .. ആദ്യം ഞാൻ ഒന്ന് ഞെട്ടി പോയി പിന്നെ ആലോചിച്ചപ്പോൾ മനസിലായി തമാശ ആണെന്ന് കൊള്ളാം അത് കേട്ടപ്പോൾ കുറച്ച് നേരത്തേക്ക് ആണെങ്കിലും ആ വേദന പോലും മറന്നു ഇതുപോലത്തെ സാഹചര്യത്തിൽ ഇങ്ങനെ ചളി വാരി എറിയാനും ഒരു കഴിവ് വേണം തനിക്ക് അപാര humour

സെൻസ് ഉണ്ട് ഇങ്ങനൊക്കെ തന്നെ കൊണ്ടേ പറ്റൂ ” ഓഹ് god ചെറുതായി പൊട്ടി മുളച്ച എന്റെ പ്രണയത്തിന്റെ വിത്തിലേക്ക് ആണല്ലോ ഈ മനുഷ്യൻ കീടം കോരി ഒഴിക്കുന്നത്😬 അനുവദിക്കില്ല ഞാൻ -ആത്മ ഓഹോ അപ്പോൾ ഇതിനാണല്ലേ കിടന്ന് അലറി ചിരിച്ചത് 🙆‍♀️കള്ള ബടുവാ മുഖത്ത് നോക്കി പറയണമെന്നുണ്ടായിരുന്നു മുതലാളി … മുതലാളി ഒരു ചെറ്റയാണെന്ന് പക്ഷെ എന്റെ ഗതികേട് ഞാൻ വായടച്ചു (പിന്നേം നിയന്ത്രണം ) പെട്ടന്നൊരു ഐഡിയ മനസ്സിൽ കത്തി “ഓഹ് ഞാൻ ഇത്ര സീരിയസ് ആയിട്ട് പറഞ്ഞിട്ടും സാറിന് അത് തമാശ ആയിട്ടാണോ തോന്നിയത് മ്മ് ശരി എങ്കിൽ അങ്ങനെ വിചാരിച്ചോ ” എന്റെ പ്രേമത്തെ തമാശ ആക്കി നൈസ് ആയിട്ട് ഒഴിവാക്കാൻ നോക്കുവാ തെണ്ടി…😡

വിടില്ല ഞാൻ -ആത്മ “താൻ പിന്നെ ഈ പറഞ്ഞതൊക്കെ സീരിയസ് ആയിട്ടാണെന്ന് ആണോ പറഞ്ഞു വരുന്നത് …. വേണി you are my student അത് മറക്കണ്ട ഇതൊക്കെ തന്റെ പ്രായത്തിന്റെയാ കുറച്ച് കഴിയുമ്പോൾ മാറിക്കോളും ” “സാർ please എന്റെ ഇഷ്ടത്തെ ഇങ്ങനെ വില കുറച്ചു കാണരുത് അങ്ങനെ പെട്ടെന്ന് ഇല്ലാതാവുന്ന ഇഷ്ടം ആയിരുന്നെങ്കിൽ ഞാൻ ഇത് ഉള്ളിൽ ഒതുക്കിയേനെ എനിക്കതിനു കഴിയാത്തതുകൊണ്ടാ ഞാൻ തുറന്ന് പറഞ്ഞത് സാറിന്റെ ഉള്ളിലും ഞാൻ ഉണ്ട് പക്ഷെ അത് സമ്മതിക്കും എന്നൊരു പ്രതീക്ഷയിലുമല്ല ഞാൻ പറഞ്ഞത് ” “വേണി mind ur words ആരോടും എന്തും പറയാം എന്നായോ ….

ഞാൻ എപ്പോഴാ തന്നോട് അങ്ങനെ പറഞ്ഞത് എന്റെ ഏത് പെരുമാറ്റത്തിൽ നിന്നാ തനിക്ക് അങ്ങനെ തോന്നിയത് ഹോ അന്ന് താൻ മിണ്ടാതെ നടന്നപ്പോൾ വന്നു ചോദിച്ചതുകൊണ്ടാണോ അതോ അന്ന് തന്നെ ശാസിച്ചതിനോ അതിനൊക്കെ ഇങ്ങനൊരു വ്യാഖ്യാനം ആണോ താൻ മനസിലാക്കി വെച്ചിരിക്കുന്നത് ” “എനിക്കറിയാം സാർ ഒരിക്കലും ഇത് സമ്മതിച്ചു തരില്ലെന്ന് പക്ഷെ സാർ സ്വന്തം മനസിനോട് തന്നെ ചോദിച്ചു നോക്ക് അപ്പോൾ മനസിലാവും സാറിന്റെ മനസ്സിൽ ഞാൻ ഉണ്ടെന്ന് … ” അതും പറഞ്ഞു കണ്ണും തുടച്ചു ഞാൻ വേഗം അവിടുന്നിറങ്ങി വേറൊന്നുമല്ല ഇന്നിനി ടെൻഷൻ കാരണം എനിക്ക് ഉറങ്ങാൻ പറ്റൂല്ല അങ്ങേരും ഉറങ്ങണ്ട അല്ല പിന്നെ അതിന് വേണ്ടി തന്നെയാ ഇത്തിരി സെന്റി അടിച്ചത് പക്ഷെ ഈ കണ്ണുനീർ അതെന്റെ ഉള്ളിൽ നിന്ന് വന്നതാ ❤❤❤❤❤

ഇവളിതെന്തൊക്കെയാ പറയുന്നേ പ്രണയമോ അതും ഇത്ര പെട്ടെന്ന് അതെങ്ങനെയാ അല്ലെങ്കിലും അവളുടെ character ന് അതൊന്നും ശരിയാവില്ല ഇത് വെറും infactuation ആണ് അതിനപ്പുറം ഒന്നുമില്ല ഒക്കെ അവളുടെ പ്രായത്തിന്റെയാ അല്ലാതെ ഇത്ര പെട്ടെന്ന് പ്രണയം ഒക്കെ അതൊന്നും possible അല്ല Life തന്നെ ഒരു തമാശ ആയി കണ്ട് അടിച്ചുപൊളിച്ചു ജീവിക്കുന്ന ഒരാളാണ് അവൾ വാ പോയ കോടാലി പോലെ .. നാക്കിനാണെലോ അവളെക്കാൾ നീളമുണ്ട്‌ ഇത്രയും ദിവസത്തിനുള്ളിൽ ഇന്ന് ആദ്യമായിട്ട് ആണ് ഒന്ന് നേരെ ചൊവ്വേ അവളെന്നോട് മിണ്ടുന്നതു … അങ്ങനെയുള്ള എന്നോട് അവൾക്ക് എങ്ങനെ പ്രേമം തോന്നാനാ അവളുടെ സ്വഭാവം വെച്ച് ഈ പറഞ്ഞതൊന്നും വിശ്വസിക്കാൻ പറ്റില്ല അവൾ മിക്കവാറും എനിക്കിട്ടു ഒരു പണി ഒരുക്കിയതാവും അല്ലാതൊന്നുമില്ല അത് തന്നെയാ സംഭവം ❤❤❤❤❤

ചെറുതായി പൊട്ടിമുളച്ചതെ ഉള്ളു എന്റെ പ്രണയം ആവശ്യത്തിന് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ കൊടുത്തു കൊടുത്തു ഞാൻ അതിനെ വളർത്തി കൊണ്ടുവരുവാ ഒരു വൻമരം ആയി അത് കായ്ച്ചു തളിർത്തു പൂവിട്ടിട്ട് വേണം എനിക്ക് സമാധാനമായിരിക്കാൻ അപ്പോഴാ അങ്ങേരത് മുളയിലേ നുള്ളാൻ നോക്കുന്നത് ഓരോന്നൊക്കെ പറഞ്ഞു അങ്ങേരുടെ അപ്പൂപ്പനെയും അമ്മൂമ്മയേയും വരെ മനസാ സ്മരിച്ചു ഞാൻ ചാടി പുറത്തേക്ക് ഇറങ്ങിയതും നേരെ ചെന്ന് ആർക്കിട്ടൊ ഇടിച്ചു ഞാൻ നിലത്തും വീണു (അമ്മാതിരി ഇടി ആയിരുന്നു) “പഫാ മുറ്റത്ത് കൂടി ആണോ നടക്കുന്നത്” എന്നു പറഞ്ഞു മുഖമുയർത്തി നോക്കി നോക്കിയപ്പോൾ ആരാ …. (ആരാ നിങ്ങൾ പറ ….ഞാൻ പറയൂല്ല…..

നിങ്ങൾ തന്നെ കണ്ടുപിടിക്ക് ചുമ്മാ ഇങ്ങനെ വായിച്ചിരുന്നത് മാത്രം പോരാ ഇടക്കൊക്കെ എന്റെ പോലെ നിങ്ങളുടെ കുരുട്ടുബുദ്ധിയും വർക്ക്‌ ആവട്ടെ അപ്പോൾ ആളെ മനസിലായവർ കമന്റ്‌ ബോക്സിൽ come on ) ആളെ കണ്ടതും ഞാൻ വെളുക്കനെ ഒന്ന് ചിരിച്ചു കാണിച്ചു 😁😁 അത് കണ്ടതും ആൾ മുഖം വെട്ടിച്ചു ഇന്ന് രാവിലെ പല്ലു തേച്ചതാണല്ലോ പിന്നെന്താ എന്റെ smile ക്ലോസപ്പ് പുഞ്ചിരി അല്ലെ -ആത്മ ഒന്നൂടെ ഇളിച്ചു അവിടെ വീണ്ടും പുച്ഛം എന്തെ പിടിച്ചില്ലേ ഇല്ലാ പിടിച്ചില്ല ആഹ്ഹ് എങ്കിൽ പിടിക്കേണ്ട .. ഞാൻ പോവാൻ തുടങ്ങിയതും എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പോയി ഇനി എന്താകുമോ ആവോ കണ്ടറിയാം……. തുടരും….

സിദ്ധവേണി: ഭാഗം 18

Share this story