ഈ പ്രണയതീരത്ത്: ഭാഗം 20

Share with your friends

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവൾ തിരിഞ്ഞു നിന്ന്‌ നന്ദനെ നോക്കി “രാധയോ അങ്ങനെ ഒരു പേര് എനിക്കു ഇല്ല രാധിക രാധിക രഘുനാഥ്‌ അതാണ് എന്റെ പേര് “എന്നോട് ദേഷ്യം ആരിക്കും എന്ന് അറിയാം “ദേഷ്യമോ ദേഷ്യം അല്ല വെറുപ്പ് ആണ് എനിക്ക് നിങ്ങളെ ഈ ജന്മം എനിക്കു നിങ്ങളോട് വെറുപ്പ് മാത്രം ആരിക്കും “എനിക്കു അറിയാം ഒക്കെ എന്റെ തെറ്റാണ് പക്ഷെ നിനക്ക് എല്ലാം തിരുത്തി പറയണ്ട ഒരു ദിവസം വരും “നിങ്ങൾക്ക് ഒരു കാര്യം അറിയോ ഒരു പെണ്ണിന് വേണ്ടത് പൊന്നോ പണമോ ഒന്നും അല്ല വിഷമസമയത്ത് ഹൃദയത്തിൽ ചേർത്ത് വച്ചൊരു വാക്കാണ് നിനക്ക് ഞാൻ ഇല്ലേ എന്ന് അത് മാത്രം മതി ഏത് വിഷമത്തെയും തരണം ചെയ്യാൻ പക്ഷെ നിങ്ങൾ എന്താണ് ചെയ്തത് ഒരു വിഷമസന്ദർഭം വന്നപ്പോൾ എന്നെ ഒറ്റക്ക് ആക്കി ആ പഴയ രാധിക അന്ന് മരിച്ചത് ആണ് ഇനി എന്റെ കാര്യങ്ങളിൽ ഇടപെടാൻ വന്നേകരുത് വന്നാൽ ശരിക്കും എന്റെ ശവം കാണും

നിങ്ങൾ അത് വേണ്ടങ്കിൽ ഇനി എന്റെ പുറകെ നടക്കരുത് “എന്നെ ഇത്രക്കും വെറുത്ത് പോയോ “വെറുത്ത് പോയെന്നോ എനിക്കു ഈ ലോകത്തിൽ വച്ചു ഏറ്റവും വെറുപ്പ് നിങ്ങളോട് ആണ് ഏറ്റവും വലിയ വിഷം സൈനഡ് ആണ് എന്ന് തെറ്റിദ്ധരിച്ചു നിങ്ങളുടെ മനസിനോളം മാരകം ആയ വിഷം ഇനിയും കണ്ടുപിടിച്ചിട്ടില്ല എന്ന് മനസിലാക്കാൻ വൈകി പോയി അത്രയും പറഞ്ഞു മറുപടി പോലും കേൾക്കാൻ നില്കാതെ അവൾ നടന്നു നീങ്ങി തന്നിൽ നിന്നും ഒരുപാട് അകലെയാണ് അവൾ എന്ന് തോന്നി അവന്റെ ഹൃദയം ഒരു നിമിഷം നിന്ന്‌ പോയെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു പോയി നടന്നു നീങ്ങുമ്പോൾ അവളുടെ കണ്ണുകളിൽ വെള്ളം തുളുമ്പി ****** വീട്ടിൽ ചെന്നപാടെ അവൾ റൂമിൽ കയറി കതക് അടച്ചു ബെഡിലേക്ക് വീണു അനുസരണ ഇല്ലാതെ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി അവൾ ചിന്തിച്ചു

മോഹിച്ച ജീവിതം നഷ്ട്ടം ആയ പെണ്ണിനെകാൾ നിരാശരായി ഈ ലോകത്ത് ആരും തന്നെ ഇല്ല ചില ഇഷ്ട്ടങ്ങൾ ഉണ്ട് ഇഷ്ട്ടപെടരുത് എന്ന് അറിയാമായിരിന്നിട്ടും ഇഷ്ട്ടപെട്ടു പോയവ അപ്പോഴേക്കും വാതിലിൽ സുധയുടെ ശബ്ദം കേട്ടു “മോളെ നിന്നെ രേഷ്മ വിളിക്കുന്നു വാ റൂം തുറന്നു ഫോൺ ലക്ഷ്യം ആക്കി നടന്നു “ഹലോ “രാധു എന്താടി ശബ്ദം വല്ലാതെ ഇരിക്കുന്നത് നീ കരഞ്ഞോ അവൾ അങ്ങനെ ആണ് എന്റെ ഒച്ച ഒന്നു മാറിയാൽ അവൾക്കു അറിയാം പണ്ട് മുതലേ “മ്മ്മ് “എന്തിനാ “ഞാൻ ഇന്ന് അമ്പലത്തിൽ വച്ചു അയാളെ കണ്ടു “നന്ദേട്ടനെ ആണോ “മ്മ്മ് നടന്നതെല്ലാം അവളോട് തുറന്നു പറഞ്ഞു “അതിനു നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് “അറിയില്ല എനിക്കു എന്തോ പോലെ

“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ “എന്താ “നിന്റെ ഉള്ളിൽ ഇപ്പഴും നന്ദേട്ടൻ ഉണ്ടോ “എനിക്കു അറിയില്ല മോളെ എന്തോ അങ്ങനെ ആണ് അവളോട് പറയാൻ തോന്നിയത് “നന്ദേട്ടന് പറയാൻ ഉള്ളത് നീ കേൾക്കണം ആരുന്നു “എന്തിനു “ഒരു വ്യക്തിയെ കുറ്റപ്പെടുത്തുന്നതിനു മുൻപ് അയാൾക്ക് പറയാൻ ഉള്ളത് കൂടെ കേൾക്കാൻ തയ്യാറാകണം കാരണം നമ്മൾ കാണുന്നതും കേൾക്കുന്നതും വിശ്വസിക്കുന്നതും ഒന്നും ആയിരിക്കില്ല സത്യം “ഇനിയൊന്നും അറിയാനും കേൾക്കാനും ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല രേഷ്മ അത്രക്ക് ഞാൻ വേദനിച്ചിട്ടുണ്ട് അത് മറ്റാരേക്കാളും നന്നായി നിനക്ക് അറിയാല്ലോ കാരണം ഞാൻ എത്രത്തോളം നന്ദുവേട്ടനെ സ്നേഹിച്ചിട്ടുണ്ടെന്ന് നിനക്ക് മാത്രമേ അറിയൂ “നിന്റെ മനസ്സിൽ ഇപ്പഴും നന്ദേട്ടനോട് ഉള്ളിന്റെ ഉള്ളിൽ പ്രണയം ഉണ്ട്

“ഇല്ല “അങ്ങനെ തീർത്തു പറയണ്ട രാധു സത്യം അതല്ല അറിയാതെ ആണെങ്കിലും നീ ഇപ്പോൾ പൊലും പറഞ്ഞത് നന്ദുവേട്ടൻ എന്നാണ് മനസിന്റെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും അവൻ നിന്റെ ആരൊക്കെയോ ആണ് സത്യത്തിൽ നിങ്ങൾ ഇപ്പോഴും പ്രണയിക്കുക തന്നെ ആണ് രാധു രണ്ടിടങ്ങളിൽ ഇരുന്നാണ് എന്ന് മാത്രം രണ്ടിടങ്ങളിൽ ഇരിക്കുമ്പോൾ ആണ് ഒരുപക്ഷെ ഏറ്റവും നന്നായി പ്രണയിക്കുന്നത് സ്നേഹം കൊണ്ടു നിലനിൽക്കപെടുമ്പോഴും സ്നേഹം കൊണ്ട് തന്നെ ബലഹീനരാക്കി കൊണ്ടു നീ ഇപ്പോൾ അനുഭവിക്കുന്നത് അതാണ് “ഞാൻ ഫോൺ വെച്ചോട്ടെ രേഷ്മേ “മ്മ്മ് നീ ഓക്കേ ആകുമ്പോൾ വിളിക്ക് “വിളിക്കാം “മ്മ്മ് ഫോൺ വെച്ചിട്ടും അവൾ കുറേ കരഞ്ഞു ശബ്ദം ഇല്ലാതെ നമ്മളെ അകംപുറമറിയുകയും നമ്മളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരാൾ ആണ് നമ്മുടെ സുഹൃത്ത് അതുകൊണ്ട് തന്നെ ഒരുപക്ഷെ അവൾ പറഞ്ഞത്

സത്യമായിരിക്കും പൂക്കൾ ഇല്ലാതാവുമ്പോൾ അല്ല ഇലകൾ ഇല്ലാതാവുമ്പോൾ ശരിക്കും മരങ്ങൾ അനാഥർ ആകുന്നത് അവൾ ഓർത്തു അപ്പുറത്തു ഒരു കതകിനു അപ്പുറം എല്ലാം കേട്ടു കൊണ്ടു രഘുമാഷ് നില്പുണ്ടാരുന്നു ****** പിറ്റേന്ന് അമ്പലത്തിൽ നന്ദൻ വന്നത് രാധികയെ കാണാൻ ആരുന്നു ദൂരെ നിന്നാണെങ്കിലും പക്ഷെ അവൾ വന്നില്ല അവൻ കുറേ നേരം ആ കുളകടവിൽ പോയി ഇരുന്നു അവിടെ ഇരുന്നപ്പോൾ അവൻ അറിയാതെ പഴയ സുന്ദരനിമിഷങ്ങൾ ഓർത്തു സങ്കടം ആവുമെന്നറിഞ്ഞിട്ടും ചിലത് വീണ്ടും വീണ്ടും ഓര്മിച്ചെടുക്കുന്നവർ ആണ് നമ്മൾ അവൻ ഓർത്തു ജീവിതത്തിൽ ആരിൽ നിന്നാണോ അവഗണിക്കപ്പെട്ടത്….അവരാകും നമ്മളെ ഈ ജീവിതത്തിൽ ഒരിക്കൽ ഒരുപാട് സ്നേഹിച്ചതും…..

അതുകൊണ്ട് ആണ് അവൾ ഇത്രയും സങ്കടപെടുന്നത് പക്ഷെ എനിക്കു നിന്നോട് ഉള്ള പ്രണയം കൂടുക ആണ് പെണ്ണെ പ്രേമം അങ്ങനെ ആണ് തിരസ്കരിക്കപ്പെടുമ്പോഴേക്കും അതിന്റെ തീവ്രത കൂടും കുറച്ചു നേരം അവിടെ ഇരുന്നപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു അവൻ എഴുനേറ്റു ഒരിക്കൽ കൂടെ ചുറ്റും ഒന്നു നോക്കി നമ്മൾ ഒരുമിച്ചു അറിഞ്ഞ മഴയും വെയിലും മഞ്ഞും ഒക്കെ ഇവിടെ ഉണ്ട് പക്ഷെ നമ്മൾ എവിടെ പോയി പെണ്ണെ അവൻ വെറുതെ ചോദിച്ചു എന്നിട്ട് വണ്ടി എടുത്തു പോയി വഴിയിൽ ഒരാൾ വണ്ടിക്ക് കൈ കാണിച്ചു നോക്കുമ്പോൾ രഘു മാഷ് അവൻ വണ്ടി നിർത്തി “എന്താണ് മാഷേ “ഞാൻ തന്നെ കാണാൻ ആയി നിന്നത് ആണ്

“എന്തേ മാഷേ “മുഖവര ഇല്ലാതെ തന്നെ തുടങ്ങാം അന്ന് വിവാഹപന്തലിൽ വച്ചു താൻ എന്തിനാ അങ്ങനെ ഇടപെട്ടത് എന്ന് എനിക്ക് അറിയില്ല എന്താണേലും അത് തന്റെ പൂർണ്ണ മനസോടെ അല്ല എന്ന് എനിക്ക് അറിയാം “മാഷേ “അതേടോ അത് എനിക്ക് അറിയാം എന്റെ വീട്ടിൽ വന്നു എന്റെ മകളെ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞ തനിക്കു വ്യക്തമായ കാരണം ഇല്ലാതെ അങ്ങനെ പെരുമാറാൻ കഴിയില്ല എന്ന് എനിക്ക് അറിയാം “അത്രയും പോലും എന്നെ മനസിലാക്കാൻ മറ്റാർക്കും മനസിലായില്ലല്ലോ മാഷേ “താൻ ഉദ്ദേശിച്ചത് രാധികയെ ആണ് എങ്കിൽ അവൾക്ക് വേണ്ടി ആണ് ഞാൻ വന്നത് “എന്താ മാഷേ

“ഒന്നും പറഞ്ഞില്ല എങ്കിലും ഉള്ളിൽ അവൾ ഒരുപാട് വിഷമിക്കുന്നുണ്ട് ഇപ്പഴും എന്ന് എനിക്ക് അറിയാം അത് കൊണ്ട് ഞാൻ അപേക്ഷിക്കുന്നു തന്നോട് ഇനി ന്റെ കുട്ടിയെ വെറുതെ മോഹിപ്പിച്ചു സങ്കടപെടുത്തരുത് ഒരിക്കൽ കൂടെ അത് സഹിക്കാൻ അവൾക്കു പറ്റുമോന്ന് അറിയില്ല അതുകൊണ്ടാണ് “മാഷേ ഞാൻ .”ഒന്നും പറയണ്ട ഞാൻ പറഞ്ഞത് മനസ്സിൽ ഉണ്ടാകണം എന്ന് മാത്രം ഒരു അച്ഛന്റെ വേദന ആയി കരുതുക “ഇല്ല മാഷേ എന്റെ ഭാഗത്തു നിന്ന്‌ ഇനി ഒരു വിഷമവും ഉണ്ടാകില്ല അവഗനിക്കുന്നതും സ്നേഹകൂടുതൽ കൊണ്ടാണ് എന്ന് ഒരു വിഡ്ഢിത്തം മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചാൽ പിന്നെ വേദനിക്കില്ലാരിക്കും അല്ലെ അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറുന്നത് അയാൾ അറിയുന്നുണ്ടാരുന്നു ******

അന്ന് അമ്പലത്തിൽ വച്ചു കണ്ടത് ആരുന്നു അവസാന കാഴ്ച്ച അവൾ ഓർത്തു പിന്നീട് കണ്ടിട്ടില്ല കുറേ കാലം അവരെല്ലാം പിന്നീട് ഒറ്റപ്പാലം പോയി എന്ന് അറിഞ്ഞിരുന്നു അവർ തിരികെ വന്നു എന്നാണ് ഇന്ന് അറിഞ്ഞത് അവൾ ഓർമകളിൽ നിന്ന് ഉണർന്നു (ഫ്ലാഷ് ബാക്ക് തീർന്നു ) അന്ന് വൈകുന്നേരം ഭക്ഷണം കഴിക്കുമ്പോഴും അവൾ ആരോടും നന്ദനെ സ്കൂളിൽ വച്ചു കണ്ടകാര്യമോ നന്ദൻ സ്കൂളിലേ പി റ്റി സർ ആണെന്നോ പറഞ്ഞില്ല പിറ്റേന്ന് രാവിലെ അവൾ സ്കൂളിൽ പോകാൻ ആയി റെഡി ആയി ബസ്സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ നന്ദൻ നില്പുണ്ടാരുന്നു അവന്റെ ബുള്ളറ്റ് അവിടെ നിർത്തി ഇട്ടേക്കുവാരുന്നു എന്നിട്ടും അവൻ എന്തിനാ ബസ് സ്റ്റോപ്പിൽ നില്കുന്നെ എന്ന് അവൾ ഓർത്തു

അവൾ അവനെ നോക്കാതെ ബസ്സ്റ്റോപ്പിൽ കയറി നിന്നു “നന്ദൻ കുഞ്ഞു എന്താ ഇന്ന് ബസിൽ അടുത്ത് നിന്ന ആരോ ചോദിച്ചു അവർ രാധികയേ ഒന്നു പാളി നോക്കി “വണ്ടി പണിമുടക്കി ചേച്ചി പിന്നെ നല്ല മഴകോളും എല്ലാവരുടേം നോട്ടം അവർ രണ്ടുപേരിലും ആരുന്നു ഒരിക്കൽ വിവാഹപന്തൽ വരെ എത്തിയ അവരുടെ ബന്ധം നാട്ടുകാർ ആരും മറന്നിരുന്നില്ല പെട്ടന്ന് ഒരു നല്ല കാറ്റ് അടിച്ചു അവളുടെ സാരീടെ തുമ്പ് കാറ്റിൽ പറന്നു നന്ദന്റെ മുഖത്തെ ഒന്നു തഴുകി അവളുടെ ഗന്ധം അവന്റെ മൂക്കിൽ ഇരച്ചു കയറി അവൾ സാരീ പെട്ടന്ന് വലിച്ചു പിടിച്ചു അവന്റെ കണ്ണിൽ ഒരു കുസൃതി ചിരി മിന്നി അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അവൻ ഓർത്തു മൗനത്തിന്റെ ലക്ഷമണരേഖ മുറിച്ചുകടക്കാനാവാതെ ഇരുപുറം നിൽകുമ്പോഴും നിന്റെ മിഴികളിലെന്നോ വീണുടഞ്ഞുപോയ എന്നെ വീണ്ടെടുക്കാൻ ആകാതെ വീണ്ടും വീണ്ടും തിരയുക ആണ് ഞാൻ….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 19

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-