കാർത്തിക: ഭാഗം 4

Share with your friends

എഴുത്തുകാരി: മാനസ ഹൃദയ

കാർത്തുനേ കണ്ടതും പശുക്കളൊക്കെ മുറവിളി കൂട്ടുവാൻ തുടങ്ങിയിരുന്നു…. “”ഓഹ്.. എന്താ വർഗ സ്നേഹം… “”. സിദ്ധു കളിയാക്കി.. “”അതേയ് വർഗ സ്നേഹോന്നു അല്ല… വളർത്തു സ്നേഹം…അവരോട് സ്നേഹത്തിൽ പെരുമാറിയാൽ തിരിച്ചും അവ സ്നേഹം പ്രകടിപ്പിക്കും…അതിപ്പോ മനുഷ്യരായാലും.. “”” “‘ഡി.. ഡി നീ എനിക്കിട്ടധികം വെക്കല്ലേ ” “മനസിലായല്ലേ ഇയാൾക്കിട്ട് വെച്ചതാണെന്ന്…. ഇങ്ങനെ താറാവ് നടക്കുന്ന പോലെ നടക്കാതെ വേഗം വാ… “” ദേഷ്യം വന്നെങ്കിലുമവൻ പല്ല് ഞെരിച്ചു കടിച്ചമർത്തി. ഒരുവിധം ചളിയിലൂടെ നടന്നു വീട്ടുമുറ്റത്തു എത്തുമ്പോഴേക്കും പുഞ്ചിരി തൂകി മാളു മുറ്റത്തേക്കിറങ്ങി…. കാർത്തുവിന്റെ കയ്യിലെ സഞ്ചികളിലേക്കായിരുന്നു അവളുടെ നോട്ടം.. “”ഡി പെണ്ണേ നിന്റെ ഡിഗ്രി പഠിത്തം ഒക്കെ എങ്ങനെ പോണ് “?

ആളതൊന്നും കേട്ട ഭാവമേയില്ല….നോട്ടം കണ്ടതും കാർത്തു അവൾക്ക് നേരെ നീട്ടി. “”ഇന്നാ കൊണ്ടോയി അകത്തു വെക്ക്… ” “”” വാർത്താനോക്കെ പിന്നെ പറയാം കറുത്തമ്മേ .. രണ്ട് സഞ്ചി നിറേ ഉണ്ടല്ലോ.ഞാൻ നോക്കട്ടെ .. “” ആവേശത്തിൽ മാളു അതും വാങ്ങി ഉള്ളിലേക്ക് പോയി. സിദ്ധു അപ്പോഴേക്കും കിണറ്റിൽ കരയിലായി വച്ച ബക്കറ്റിൽ നിന്നും വെള്ളം കോരി കാൽ കഴുകുന്നുണ്ടായിരുന്നു… അവന്റെ മുഖ ഭാവം കണ്ട് കാർത്തു കുറച്ചു സമയം നോക്കി നിന്നുപോയി. “”കഴുകി കഴിഞ്ഞെങ്കിൽ അകത്തേക്കു കയറു…. “” “”എനിക്ക് അറിയാം …പോടീ… “”” ജാഡയ്ക്ക് അപ്പോഴും ഒരു കുറവും ഉണ്ടായിരുന്നില്ലാ… ഒന്ന് ശ്വാസം നിവർത്തി വിട്ട് കൊണ്ട് അവൾ വീട്ടിലേക്കു പ്രവേശിച്ചു. എന്തോ ഒരു സന്തോഷം മനസ്സിൽ ചേക്കേറിയ പോലായിരുന്നു…. ആ പഴയ വീടിന്റെ ഗന്ധം അത്രമേൽ ഓർമകളിൽ മിന്നി മാഞ്ഞു കൊണ്ടിരുന്നു. .

അമ്മായി ന്നു വിളിച്ചു അകത്തേക്ക് കയറുമ്പോഴേക്കും പാല് കറന്ന പാത്രവുമായി ശോഭമ്മായി അടുക്കള വാതിൽ വഴി വന്നിട്ടുണ്ടായിരുന്നു. “”എന്റെ കൊച്ചേ… ഇന്നലെ വിളിച്ചപ്പോ ഒന്നും പറഞ്ഞില്ലായിരുന്നല്ലോ.. ഞാൻ കരുതി ഇന്നിനി വരവൊന്നും കാണില്ലെന്ന്.. “” ഇടയ്‌ക്കികെ ഉമ്മറത്തേക്ക് തല എത്തി നോക്കിയുള്ള സംസാരമായിരുന്നു…. പിന്നെ എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപെട്ട് സിദ്ധുവിനോട് സംസാരിക്കുവാൻ ചെല്ലുന്നത് കണ്ടു…. 🌺🌺🌺🌺 “”ദേ… ഈ പാല് അല്പം തിളപ്പിച്ചേ പെണ്ണേ… ഞാൻ അപ്പോഴേക്കും എന്തേലും ഉണ്ടാക്കട്ടെ…. “” മാളുവിനോടായിരുന്നു പറഞ്ഞത്…കൊണ്ടുവന്നത് എന്താണെന്ന് നോക്കുന്നതിനിടയിൽ തടസം നേരിട്ടതിൻറെ അമർഷത്താൽ മുഖം ചുളുവിച്ചു കൊണ്ടവൾ ഒരു ഗ്ലാസ്‌ പാലെടുത്തു തിളപ്പിക്കാനായി അടുപ്പത്തു വച്ചു…

അപ്പോഴേക്കും സിദ്ധാർഥ് അടുക്കളയിലേക്ക് വന്നിരുന്നു… “”മാളു…. അതിൽ നിനക്കൊരു ഡയറി മിൽക്ക് ഉണ്ട്… കണ്ടായിരുന്നോ… “” “അആഹ്ണോ… “” കേട്ടപ്പോൾ തന്നെ അവള്‌ടെ രണ്ട് കണ്ണും പുറത്തേക്ക് തള്ളിപോയിരുന്നു .. നേരെ പോയി സഞ്ചിയിൽ നിന്നും അത് പുറത്തെടുത്തു… എന്നിട്ട് അവനെ നോക്കി ഇളിച്ചു കൊണ്ട് “”താങ്ക്സ്”” എന്നൊരു മറുപടിയും… കാർത്തുവിനു അതിശയമായിരുന്നു തോന്നിയത്….ഇതെപ്പോ എന്ന ഭാവത്തിൽ അവൾ സിദ്ധുനെ നോക്കി….. “”മോൻ ഇരിക്ക്… ദേ അമ്മായി ഇപ്പോ ചായ എടുക്കാട്ടോ…. പശൂനെ കറന്നു വന്നതേ ഉള്ളു…… “” “”അഹ് തിരക്കാക്കേണ്ട..പതിയെ മതി ” ഉമ്മറത്തെ കോലായിൽ ഇരുന്നു സിദ്ധു ഫോണിൽ നോക്കി കളിക്കുമ്പോഴാണ്.. വെറുതെ കണ്ണ് മാറ്റി ചുറ്റുമൊന്നു നോക്കിയത്…. നല്ല ഒതുക്കമുള്ള കുഞ്ഞു വീട്…. ഇടതു വശത്തെ കിണറിനരികിലായി ഒരു കുഞ്ഞു കോഴിക്കൂടും…. മുറ്റത്തിന്റെ നിരകളിലായി കുറെ ചെടികളും…

അവിടെ നിന്നും എഴുന്നേറ്റ് ഉമ്മറത്തിന്റെ വക്ക് വരെ ചെന്നു ചുറ്റുമൊന്നു നോക്കി… . പിന്നെ ഇത്തിരി നേരം കഴഞ്ഞപ്പോൾ ദൂരെ നിന്നുകൊണ്ട് പശൂന്റെ കൂടെ ഇളിച്ചു പിടിച്ചൊരു സെൽഫിയൊക്കെ എടുക്കുന്നുണ്ടായിരുന്നു….ഇടയ്ക്കെപ്പോഴോ കൂന കൂട്ടി വച്ചിരിക്കുന്ന വൈക്കോൽ എടുത്ത് പശുവിന്റെ വായിൽ വച്ചു കൊടുക്കാൻ ചെന്നു… ജീവികളെ തീരെ പേടി ഇല്ലാത്തതിനാൽ അതൊക്കെ വൻ പരാജയമായി മാറി…. 😌 അടുക്കള ജനൽ വഴി കാർത്തുവും അത് കണ്ട് ചിരിക്കുന്നുണ്ടായിരുന്നു…. ….. ഇത്തിരി നേരം കഴിഞ്ഞപ്പോഴേക്കും ഉമ്മറത്തു തന്നെ വച്ചിട്ടുള്ള കുഞ്ഞു മേശ ഒരു തുണിയെടുത്തു തുടച്ചു വൃത്തിയാക്കികൊണ്ട് ചായേം പലഹാരങ്ങളും മാളു കൊണ്ട് വച്ചു… പരിപ്പ് വടേം… പഴം പൊരിയും… പക്കാവടയുമൊക്കെ ഉണ്ടായിരുന്നു… “”മോൻ കഴിക്ക്…

നിങ്ങൾ പറയാതെ വന്നിട്ടല്ലേ.. അല്ലേൽ ഇത്തിരൂടെ എന്തേലും ഉണ്ടാക്കിയേനെ… കാർത്തു… മോളെ നീയും എടുക്ക്….. “” സിദ്ധു അമ്മായിയെ നോക്കി ചിരിച്ചു കൊണ്ട് ഓരോന്നായി എടുത്ത് കഴിക്കുവാൻ തുടങ്ങി….നന്നായി ആസ്വദിച്ചുള്ള തീറ്റയായിരുന്നു… “”ഡി… കറുത്തമ്മേ നിന്റെ കൊച്ച് മുതലാളി.. അത് മുഴുവൻ തിന്ന് തീർക്കുവോ…. “” കാർത്തുനേ മുട്ടി നിന്നുകൊണ്ട് സ്വകാര്യമായി മാളു ചോദിച്ചു…. “”പുള്ളിക്കാരന് ഇഷ്ടായിട്ടുണ്ട്… ഇഷ്ടപെട്ട ഭക്ഷണോക്കെ നന്നായി കഴിക്കും… “” “”ശ്ശേ.. പോടീ.. വല്ലപ്പോഴുമാ അമ്മ ഇങ്ങനെ ഓരോ പലഹാരങ്ങൾ ഉണ്ടാക്കി തരുന്നത്…. എനിക്ക് ഒന്ന് എടുത്തോണ്ട് താടി… നീ പോയെടുക്ക്… എന്നിട്ട് എനിക്കു തന്നാൽ മതി.. ഞാൻ അപ്പോ വേണ്ടാന്നോക്കെ പറയും… അന്നേരം എന്റെ കയ്യിൽ പിടിപ്പിച്ചു തരണേ…. ഞാനിപ്പോ ഇടയ്ക്ക് കേറി എടുത്താൽ അമ്മ നോക്കി ദഹിപ്പിക്കും…. കാർത്തുവിന് ചിരി പൊട്ടുന്നുണ്ടായിരുന്നു…..

മെല്ലെ പോയി ചെന്നു ഒരു പഴം പൊരി എടുത്ത് മാളൂന് നേരെ നീട്ടി… “”ഇന്നാ കൊച്ചേ.. കഴിക്ക്.. “” “”അയ്യോ… നിക്ക് വേണ്ടാ.. അമ്മ ഇന്നലേം കൂടി ഉണ്ടാക്കീതെ ഉള്ളു…. അല്ലേ അമ്മേ.. “” “”അത് ഇന്നലെ ല്ലേ… ഇപ്പോ ഇത് കഴിക്ക്… ” കാർത്തു മാളൂന്റെ കൈവശം വച്ചു കൊടുത്തു… “”വേണ്ടായിരുന്നു…. ന്നാലും സാരില്ല… ചേച്ചി തന്നതല്ലേ… “” ശോഭമ്മായിയെ ഒളിക്കണ്ണാൽ നോക്കി കൊണ്ട്…മെല്ലെ ഒരു നോട്ടം സിദ്ധുവിനും നൽകി… മാളു ഒരളിഞ്ഞ ചിരി കാർത്തുനു സമ്മാനിച്ചു. നേരം ഇരുട്ടുവാൻ തുടങ്ങിയപ്പോഴേക്കും സാരിയൊക്കെ അഴിച്ചു മാറ്റി കാർത്തു ഒരു ചുരിദാർ എടുത്തിട്ട് അടുക്കളയിൽ പാചകത്തിൽ മുഴുകിയ അമ്മായിയെ സഹായിക്കുവാൻ ചെന്നു.. “”ഇങ് താ അമ്മായി ഞാൻ ചെയ്യാം “”

തേങ്ങ ചിരകുമ്പോൾ അവൾ അത് പിടിച്ചു വാങ്ങി…. “”എന്റെ മോളെ.. നിങ്ങളെ നിഴലനക്കം ഇങ്ങു കണ്ടപ്പോൾ മുതൽ ഒരു സന്തോഷം. എത്ര നാളായി പറയുന്നു ഒന്നിവിടം വരെ വരാൻ… പിന്നെ അവരൊക്കെ ഇത്തിരി വലിയ ആൾക്കാരല്ലേ… അങ്ങോട്ടേക്ക് വരാൻ എനിക്കൊരു ചമ്മൽ. “” “”അതിനെന്താ….. അമ്മായിക്കും മാളൂനും അവിടേക്കു വന്നൂടെ… ഒരീസം രണ്ടാളും ഇനി അങ്ങേക്ക് വാ “” മാളും സിദ്ധാർഥും ഉമ്മറത്ത് നിന്നുകൊണ്ട് എന്തൊക്കെയോ കലപില വർത്തമാനം പറയുന്നുണ്ടായിരുന്നു….. ഇടയ്ക്കിടെ അതിലേക്കു ചെവിയോർമ്മിക്കുവാൻ കാർത്തുവും മറന്നില്ല…. എന്തായാലും ഇവിടം വരെ വന്നിട്ട് ആരോടും മോശമയോ… അല്ലെങ്കിൽ തന്നോട് ദേഷ്യപ്പെടുകയോ ചെയ്തില്ലെന്ന കാര്യം അവൾക്കൊരാശ്വാസമായിരുന്നു….. “”ഡി… കീർത്തി…. നമുക്ക് ഇറങ്ങാം.. “”

“”കറിക്കുള്ള അരപ്പെടുത്തു ചട്ടിയിൽ ഒഴിക്കുമ്പോഴായിരുന്നു പിന്നിൽ നിന്നും അവന്റെ ശബ്‌ദം…. കീർത്തി അല്ല കാർത്തു എന്നവൾ തിരിഞ്ഞു നോക്കികൊണ്ട് ചുണ്ടുകളനക്കി പറഞ്ഞു.. “””അഹ്…കാർത്തു…. നമുക്ക് പൊയ്ക്കൂടേ… “”” അവൾ അമ്മായിയെയും മാളൂനെയും മാറി മാറി നോക്കി… “”കുറച്ചു ദിവസം കഴിഞ്ഞു പോയാൽ പോരെ മോനെ… മൂന്നാല് മാസം കൂടിട്ട് ഇവിടെ വന്നതല്ലേ.. എന്നിട്ട് ഇപ്പോ തന്നെ പോകുവാണോ… “” “”ആ.. ഇന്നിവിടെ വരേണ്ടത് കൊണ്ട് ലീവ് എടുത്തതാ… നാളെ ഓഫീസിൽ പോണം… ഞാൻ പോയില്ലേൽ ശെരി ആവില്ല.. ” “”എങ്കിൽ പിന്നെ മോൾ ഇവിടെ നിന്നോട്ടെ… രണ്ടീസം കഴിഞ്ഞു കൂട്ടി കൊണ്ട് പൊയ്ക്കോ.. കുറെ നാൾ കൂടി കാർത്തുനേ ഒന്ന് കണ്ടതല്ലേ.. “” അപ്പോഴേക്കും ദേഷ്യം വന്നുകൊണ്ട് സിദ്ധാർഥ് കാർത്തുനേ നോക്കിയിരുന്നു….

“‘നോ അത് പറ്റില്ല.. അവൾ ഇവിടെ നിന്നാൽ ശെരിയാവില്ല.. “‘ അർത്ഥം വച്ചുള്ള മറുപടി ആയിരുന്നു അത്… എങ്കിലും കാർത്തു പതറിയില്ല.. അവൾ മാളൂനെ ഒന്ന് നോക്കി… അവൾ സിദ്ധാർത്ഥിന്റെ കയ്യിൽ പിടിച്ചു കെഞ്ചി. “”അയ്യോ…. എന്റെ സ്വന്തം ഏട്ടനെന്നു പറയാൻ എനിക്കീ ഏട്ടനല്ലേ ഉള്ളു…. സിദ്ധുവേട്ടനും ഞാനല്ലേ അനിയത്തി കുട്ടിയായിട്ടുള്ളു… ഇന്ന് പോല്ലേ…. ആദ്യായിട്ട് ഇവിടം വരെ വന്നിട്ട് ഇപ്പോ തന്നെ പോകുവാണെന്നു പറഞ്ഞാൽ എങ്ങനെ ശെരിയാകും… ഞാൻ വിടില്ല…ദേ കാർത്തു നീ വേണേൽ പൊക്കോ… ന്നാലും ഏട്ടനെ ഞാൻ വിടില്ല.. “” എന്തായാലും അവൾ തകൃതിയായി അഭിനയിക്കട്ടെ എന്നു വിചാരിച്ചു കാർത്തു അതൊന്നും കേട്ടില്ലെന്ന് ഭാവിച്ചുകൊണ്ട് കറിയൊക്കെ ഇളക്കി.. ഉപ്പൊക്കെ ഉണ്ടോന്നൊക്കെ നോക്കി… “‘ഏട്ടാ…. പ്ലീസ് ഏട്ടാ… ഇന്നൊരു ദിവസെങ്കിലും നിക്ക്…. “” മാളു ചിണുങ്ങുവാൻ തുടങ്ങിയതും സിദ്ധാർഥ്നു ദേഷ്യപ്പെടുവാനായില്ല…

“”മ്മ്… ഇന്നൊരു ദിവസം നിക്കാം… നാളെ നിന്റെ ചേച്ചീയെം കൊണ്ട് ഞാൻ പോകും.. “” അപ്പോഴാണ് കാർത്തു ഒന്നുകൂടിയവനെ തിരിഞ്ഞു നോക്കിയത്.. “””ഞാൻ വരാതെ നിങ്ങൾ ഇവിടുന്ന് പോവില്ലെന്ന് എനിക്കു നന്നായിട്ട് അറിയാം… പക്ഷെ ഇയാളുടെ മനസെന്താ ഇങ്ങനെ….ഒട്ടും സ്നേഹിക്കേം ഇല്ലാ… വിട്ട് പോകുവാനും വിടില്ല..കഷ്ടം… “”(ആത്മ ) “”ഏട്ടൻ വാ… നമുക്ക് പോയി ആടിനെ അഴിചോണ്ട് വരാം….. “” “‘അയ്യേ… നീ പോയി അഴിച്ചേച്ചു വാ… “” “”സിദ്ധുവേട്ടന് ആട്ടിൻ കുട്ടികളെ പോലും പേടിയാ മോളെ… “” കാർത്തു അവനിട്ടു വച്ചതാണെന്ന് മനസ്സിലായതും സിദ്ധുവിന്റെ അടുത്ത ചോദ്യം “‘ആടെവിടെ “എന്നായിരുന്നു. “”ബാ… ഞാൻ കാണിച്ചു തരാം… നമുക്ക് പോകാല്ലോ . ചേച്ചി ഞങ്ങൾ ആടിനെ അഴിച്ചേച്ചു ഇപ്പോ വരാവേ… ” സിദ്ധാർത്ഥിന്റെ ഒരു കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോകുമ്പോൾ മാളു കാർത്തുവിനേ നോക്കി കണ്ണിറുക്കുന്നുണ്ടായിരുന്നു…. ”

“ഏട്ടാ… ഇതാണ് നമ്മുടെ വീട്ടിലെ മൂത്ത പശു… അമ്മിണി…..അതിന്റെ അഹങ്കാരമെന്നോണം ഒടുക്കത്തെ ജാഡയാ…പാല് കറക്കുവാനെ സമ്മതിക്കത്തില്ല…. അതിനെ അമ്മ വന്നു അഴിച്ചോളും… ബാ നമുക്ക് ആടിനെ അഴിക്കാം “” പോകും വഴി ഓരോന്ന് ചൂണ്ടി മാളു പറയുമ്പോൾ സിദ്ധുവിനു അനിഷ്ടക്കേടൊന്നും തോന്നുന്നുണ്ടായിരുന്നില്ലാ… മറിച്ചു അവളുടെ ചിരിയും കളിയും കൂടുതലായി ഇഷ്ടപ്പെടുകയായിരുന്നു ചെയ്തത്…. രണ്ട് പേരും വയൽ ചിറയിലൂടെ നടന്നു ആടിന്റെ അടുത്തെത്തുവാനായതും സിദ്ധു നടത്തത്തിന്റെ വേഗത കുറച്ചു …. “”മോൾ അഴിച്ചോ… ഏട്ടൻ ഇവിടെ നിന്നോളാം.. “” “”അയ്യേ… ഏട്ടന് പേടി ഇല്ലെന്ന് പറഞ്ഞിട്ട്… ഇതൊക്കെ പാവങ്ങളാ ഒന്നും ചെയ്യത്തില്ല… ”

” അതും പറഞ്ഞു മാളു കയർ അഴിച്ചു വിട്ടു…. വീട്ടിലേക്ക് പോകുവാനുള്ള ആവേശത്തിൽ അത് ഓടുവാൻ തുടങ്ങി… പക്ഷെ അതിനേക്കാൾ വേഗത്തിൽ ആടിന്റെ കയർ ഇളക്കി മാറ്റിയതും സിദ്ധാർഥ് ഓടിയിരുന്നു…..പിന്നിലേക്ക് തിരിഞ്ഞു നോക്കാതെയുള്ള അവന്റെ ഓട്ടം കണ്ട് മാളു പൊട്ടി പൊട്ടി ചിരിച്ചു… വീട്ട് മുറ്റത്തേക്ക് ഓടി ചെന്നവൻ പിടിച്ചത് മുറ്റമടിച്ചു വാരുകയായിരുന്ന കാർത്തുനേ ആയിരുന്നു…രണ്ടും കൂടി മലർന്നു കെട്ടി വീണു.. “”എന്റെ ദൈവമേ… നിങ്ങളെന്നെ കൊല്ലുവോ… “” തന്റെ മുന്നിൽ കിടക്കുന്ന കാർത്തുനേ പ്രണയം പരത്തിയ കണ്ണുകളാൽ സിദ്ധു നോക്കുന്നുണ്ടായിരുന്നു…. പെട്ടെന്നായിരുന്നു ആട്ടിൻ കുട്ടിയെയും കയ്യിൽ എടുത്തോണ്ട് വരുന്ന മാളൂനെ കണ്ടത്…. അവൻ എഴുന്നേറ്റ് കയ്യിലെ പോടീ തട്ടി…. കാർത്തുവും അവൾ വരുന്നതിനു മുന്നേയായി എഴുന്നേറ്റു. “”എന്റെ ചേച്ചി…

ഞാനിതിന്റെ കയർ അഴിച്ചു മാറ്റിയതേ ഉള്ളു അപ്പോഴേക്കും ഏട്ടൻ ഓടി….ഇത്രക്ക് പേടിയാണോ ഏട്ടാ ” “‘ഏയ്.. പേടിച്ചിട്ടൊന്നുഅല്ല…. നല്ലതല്ലേ ഇങ്ങനെ ഓടുന്നത്…അതാണ്‌.. .. “” പറഞ്ഞൊപ്പിക്കാൻ പാട് പെടുന്ന അവനെ കാണാൻ നല്ല ചന്തമായിരുന്നു. നാണം കേട്ടതിന്റെ ഒരു പ്രത്യേകതരം ഭാവം മുഖത്തു പ്രകടമാവുന്നത് കണ്ട് കാർത്തികയും ചിരിച്ചു….. നേരം സന്ധ്യ മയങ്ങിയപ്പോൾ വീടും പരിസരവും നല്ല ഭംഗിയാർജിച്ചിരുന്നു… വയൽക്കരയ്ക്കായതിനാൽ തവളകളുടെ കരച്ചിൽ മാത്രമായി ബാക്കി എല്ല്ലാം നിശബ്ദതയിലര്ന്നിരുന്നു… “”വാ മോനെ അത്താഴം കഴിക്കാം…. “” അമ്മായിയുടെ വിളി കേട്ടാണവൻ ഞെട്ടിയത്…. “”നല്ല സുഖം വെറുതെ ഇവിടിങ്ങനെ ഇരിക്കാൻ… ഒരു തരം തണുപ്പ് “” “”ആഹ്. ഇപ്പോ എന്തായി…. ഞാൻ പിടിച്ചു വച്ചില്ലായിരുന്നെങ്കിൽ ഇങ്ങനെ ഇരിക്കുവാൻ പറ്റുവായിരുന്നോ…. ”

മാളുന്റെ മറുപടിയിൽ അവനൊന്നു ചിരിച്ചു… പിന്നെ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുവാൻ തുടങ്ങി… നല്ല വറുത്തരച്ച കോഴികറിയും…. ഉപ്പേരിയും… സേമിയ പായസവും ഒക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ ഉണ്ടാക്കി വച്ചിരുന്നു… തിടുക്കപ്പെട്ടു വേണ്ടുന്നതൊക്കെയും അവനു വിളമ്പികൊടുക്കുന്ന ശോഭമ്മായിയെ കണ്ടപ്പോൾ സ്വന്തം അമ്മയെ ആയിരുന്നു ഓർമ വന്നത്….. അമ്മ ഉണ്ടായിരുന്നെങ്കിൽ എന്നവൻ അതിയായി മോഹിച്ചു….. രാത്രിയിൽ അത്താഴവും കഴിഞ്ഞ് പാത്രങ്ങളൊക്കെ കഴുകി കാർത്തു കിടക്കാൻ ചെന്നപ്പോൾ സിദ്ധാർഥ് മുറിയിൽ അന്ധാളിച്ചു നിൽപ്പുണ്ടായിരുന്നു….. “”നീ ഇവിടെ ആണോ കിടക്കുന്നെ…”. അവളെ കണ്ടതും സിദ്ധു ചോദിച്ചു . “അത് ശെരി പിന്നെ ഞാൻ എവിടെയാ കിടക്കേണ്ട…. ന്റെ മുറി അല്ലേ ഇത്….”

“‘ഇത് ചെറിയ കട്ടിലാ…. എനിക്കിവിടെ കിടക്കണം…. നീ നിലത്തു പായ വിരിച്ചോ.. ” “”ആഹാ…. എന്റെ വീട്… എന്റെ മുറി എന്റെ കട്ടിൽ… വേണേൽ നിങ്ങൾ നിലത്തു കിടക്ക്…. “”” “”നാശം… ” വേഗം തന്നെയവൻ കട്ടിൽ ലക്ഷ്യമായി പോയി കിടന്നു…. കാർത്തുവും പിന്നാലെ പോയി കിടന്നു… “”ഹ്മ്മ്…പോടി ” “”എന്നെ മുട്ടരുത്… പറഞ്ഞില്ലാന്നു വേണ്ടാട്ടൊ സിദ്ധു കുട്ടാ.. “” “‘അല്ല…മുട്ടിയൊരുമ്മി കിടത്താൻ പറ്റിയൊരു സാധനം… “” “”എങ്കിൽ പിന്നെ ദിവസോം മുട്ടിയുരുമ്മി കിടത്താനും… സൊള്ളാനും പാകത്തിനുള്ള ഒന്നിനെ തന്നെ നോക്കിക്കൂടായിരുന്നോ “”” “‘നിനക്കെന്റെ സമനില തെറ്റിക്കണം എന്നുണ്ടോ… മിണ്ടാതെ കിടന്നുറങ്ങേടി.. പിന്നെ നാളെ എന്റെ കൂടെ തന്നെ അങ്ങു വന്നോണം… “” അതും പറഞ്ഞു സിദ്ധു തല വഴി പുതപ്പ് മൂടി….

ഇടയ്ക്കിടെ കൊതുകുകളൊക്കെ കടിക്കുന്നുണ്ടായിരുന്നു… ഉറക്കം വരാഞ്ഞു വീണ്ടും പുതപ്പ് മാറ്റി ചുമരിലേക്കൊന്നു നോക്കി… “‘ഓഹ് മൈ ഗോഡ്.. ഇവൾ ഇതിനെയും വളർത്തുന്നുണ്ടോ… “” അവന്റെ പിറുപിറുക്കൽ കേട്ട് ചരിഞ്ഞു കിടന്ന കാർത്തു ഒന്ന് തിരിഞ്ഞു നോക്കി.. ചുമറ്റിൽ കാണുന്ന എട്ടുകാലിയെ നോക്കി പറഞ്ഞതാണെന്ന് മനസ്സിലായതും പൊട്ടി ചിരിച്ചു പോയി…. “”ഇതെന്താ പുതിയ ബിസിനസ്‌ ആണോ… എട്ടുകാലി.. പല്ലി… ഇവിടെ ഇല്ലാത്ത ജീവി വല്ലതും ഉണ്ടോ ഇനി ” “”ഓഹ്…. അത് പിടിച്ചു തിന്നത്തോന്നുല്ലാ… ഒന്ന് ഉറങ്ങു… ‘”” ഇടയ്ക്കിടെ എട്ടുകാലിയെയും പല്ലിയെയും നോക്കി കൊണ്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു .. പിന്നെ എപ്പോഴോ അവനും ഉറങ്ങി പോയി….തുടരും………….. 🌺

കാർത്തിക: ഭാഗം 3

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-