പെയ്‌തൊഴിയാതെ: ഭാഗം 25

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അതും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ഗൗതത്തിന്റെ മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു.. തൂണിന് മറവിൽ പകയെരിയുന്ന കണ്ണുകളുമായി ഒരാൾ തങ്ങളെയും നോക്കി നിൽപ്പുണ്ടെന്നറിയാതെ വേദയും മെല്ലെ തിരിഞ്ഞു നടന്നു.. മനസ്സ് നിറയെ ഗൗതത്തോടുള്ള വെറുപ്പുമായി.. ********* വേദാ.. സ്വാതിയുടെ വിളി കേട്ടാണ് വേദ തിരിഞ്ഞു നോക്കിയത്.. അല്ല താൻ എവിടെ പോയതാ.. ഞാൻ കുറെ തിരഞ്ഞു.. ലൈബ്രറിയിൽ.. എനിക്ക് ഒന്നുരണ്ടു ബുക്ക്‌സ് എടുക്കാൻ ഉണ്ടായിരുന്നു.. അവൾ പറഞ്ഞു.. ഒറ്റയ്ക്കുള്ള നടപ്പ് വേണ്ടാട്ടോ.. ആ വിവേക്.. ഗൗതം യോഗേഷ്.. അവരൊന്നും അത്ര നല്ലവരല്ല.. പ്രത്യേകിച്ചു ഇവർ മൂന്നുപേരും.. താൻ അവരോട് ഇത്രയും ഉടക്ക് ഉണ്ടാക്കിയിട്ട് ഒറ്റയ്ക്ക് നടക്കേണ്ട.

സ്വാതി മുന്നറിയിപ്പെന്നോണം പറഞ്ഞു.. എനിക്കെന്തോ ഈ കോളേജ് വല്ലാത്ത നെഗറ്റിവ് വൈബ് ഉണ്ടാക്കുന്നു സ്വാതി.. വേദ പറഞ്ഞു.. അതൊക്കെ തോന്നലാടോ.. താൻ പഠിച്ചു വന്നിടം ഇങ്ങനെ അല്ലല്ലോ അതാ.. പിന്നെ ഇവരെപോലെ 4,5 പേരൊഴികെ ആരും അത്ര പ്രശ്നക്കാർ ഒന്നുമല്ല.. കേരളത്തിലെ കൾച്ചർ അല്ല ഇവിടെ. ഇവിടെ ഈ പൊളിറ്റിക്ക്‌സും ഇങ്ങനെ ഉള്ള കാര്യങ്ങളും സ്വാഭാവികമാണ്.. സ്വാതി പറഞ്ഞു.. പിന്നെ വീട്ടുകാരെ വെറുതെ പിണക്കേണ്ട. അതുകൊണ്ട് അവരുടെ മുൻപിൽ ചെന്ന് ചാടാതെ നോക്കിക്കോ.. അവന്മാരെ കണ്ടാൽ അന്നതെ ദിവസം പോക്കാ.. അതല്ലേ കയ്യിലിരിപ്പ്.. സ്വാതി പറഞ്ഞു. വിട്ട് കളയെടോ.. ജീവിതത്തിൽ ഇങ്ങനെ ഒരുപാട് കാണാനും കേൾക്കാനും ഇല്ലേ..

ഏതായാലും ഈയൊരു വർഷം.. ഇപ്പൊ തന്നെ താൻ ഇവിടെ വന്നിട്ട് ഒരു മാസം ആകാറായി.. ദിവസങ്ങൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിലങ്ങു പൊയ്ക്കോളും.. ആകെ ഒരു സമസ്റ്ററിൽ 3 മാസം കഷ്ടിയാണ് ക്ലാസ്.. അതിനിടയിൽ എക്സാംസ് സെമിനാർ പ്രോജക്റ്റ് അസ്സൈന്മെന്റ്സ് പിന്നെ ആർട്ട്സ് ഡേ സ്പോർട്ട്സ്.. അങ്ങനെ ദിവസങ്ങൾ കണ്ണടച്ചു തുറക്കുമ്പോൾ തീരും. ഈ സമസ്റ്ററിൽ ദസറ വെക്കേഷൻ കൂടി കഴിഞ്ഞാൽ എക്സാമിനു വിരലിൽ എണ്ണാവുന്ന ദിവസങ്ങളെ ഉള്ളു. അടുത്ത സെം മൊത്തം ആർട്ട്‌സ് ഒക്കെയായി പോകും. അതിനിടയിൽ ഈ കുഞ്ഞു അടിപിടി.. ഇതൊക്കെ ഇങ്ങനങ്ങു പൊയ്ക്കോളും.. സ്വാതി അവളെ സമാധാനിപ്പിച്ചു.. പി ജി കഴിഞ്ഞാൽ പി എച്ച്‌ ഡി ആണോ പ്ലാൻ… ഹേയ്.. നിലവിൽ അങ്ങനെ പ്ലാൻ ഒന്നും ഇല്ല. ജേർണലിസം ഇഷ്ടമാണ്.. പഠിപ്പിക്കാനും.

നെറ്റ് എഴുതി എടുക്കണം.. അതാണ് മെയിൻ ലക്ഷ്യം.. ഇവിടെ അടുത്തൊരു കോച്ചിങ് സെന്റർ ഉണ്ട്. ഈവനിംഗ് ആൻഡ് റെഗുലർ ക്ലാസ്സുകളും. ഞാൻ ചേരണം എന്നാലോചിക്കുവാ.. ഒറ്റയ്ക്ക് പോയി ഈവനിംഗ് ക്ലാസ്സിൽ ഇരിക്കാൻ ഒരു മടി.. പിന്നെ അവിടെ തന്നെ സിവിൽ സർവീസ് കോച്ചിങ്ങും ഉണ്ട്. സ്വാതി താല്പര്യത്തോടെ പറഞ്ഞു.. ആനിനോടും കൂടെ ഒന്നാലോചിക്കട്ടെ.. ആ അവളൂടെ ഉണ്ടെങ്കിൽ നമുക്ക് ഒരു കമ്പനിയായിട്ട് പോകാം . വെറുതെ പോയാൽ പോരല്ലോ.. കാശും വേണ്ടേ.. സ്പോണ്സർഷിപ്പിന് ആരൂല്യ.. വീട്ടിൽ ആരും ഇപ്പോൾ മിണ്ടാറ് പോലുമില്ല.. വേദ വേദനയോടെ പറഞ്ഞു.. വല്ലാത്ത വീട്ടുകാർ അണല്ലോടോ തന്റേത്. അമ്മയോ ചേച്ചിയോ ആരും മിണ്ടില്ലേ . എന്നോട് അവിടെ ഉള്ളവർ ഒന്നു ചിരിച്ചു കണ്ടിട്ട് നാളുകളായി സ്വാതി.. വല്ലാത്ത വീർപ്പ് മുട്ടലാണ് അവിടെ.

മനസ്സിൽ എത്ര സങ്കടം തോന്നുമെന്നോ.. ഒന്നു വയ്യാതെ കിടന്നാൽ പോലും ഒരിറ്റ് വെള്ളം കൊണ്ടു തരാൻ ആരുമില്ലാത്ത അവസ്ഥ.. സ്വന്തം വീട്ടിൽ ഒരു അനാഥയെപോലെ. വേദയുടെ കൺ പീലികളിൽ നീർത്തുള്ളികൾ സ്ഥാനം പിടിച്ചു.. നീ ഇവരെ അടിച്ചതിനിത്രയും പ്രശ്നം ഉണ്ടാക്കാൻ എന്താ . ഗോവിന്ദ് ഏട്ടൻ.. അയാൾ അപ്പാവുടെ പുന്നാര പുത്രൻ അല്ലെ. അപ്പയ്ക്ക് ഞങ്ങളെ രണ്ടു മക്കളേക്കാൾ ഇഷ്ടം അയാളെയാണ്.. വീട്ടിലും അത്രയ്ക്ക് സ്വാതന്ത്ര്യം ആണ്. അതല്ലേ വീണയെ അയാൾക്ക് കൈപിടിച്ചു കൊടുക്കുന്നത്.. തനിക്കറിയോ അയാൾ ഡിഗ്രി വെറും 50 ശതമാനം മർക്കിൽ പാസായപ്പോൾ അപ്പ അയാൾക്ക് കൊടുത്തത് ഒരു കാറാണ്.. ഞാൻ യൂണിവേഴ്സിറ്റി ടോപ്പർ ആയി പാസായപ്പോൾ പിജിയ്ക്ക് ചേരാൻ അതേ അപ്പാവുടെ കാലു പിടിക്കേണ്ടി വന്നു..

ആരും പറഞ്ഞാൽ വിശ്വസിക്കില്ല.. ഈ നൂറ്റാണ്ടിലും ഇങ്ങനെയുള്ള ആളുകൾ ഉണ്ടോന്നാ ചോദിക്കുക.. സ്വാതി സങ്കടത്തോടെ വേദയെ നോക്കി.. എനിക്കറിയില്ല അവരെ എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കുക എന്നു.. വീണ ആ വീട്ടിൽ ഒരിക്കലും ഹാപ്പി ആകില്ല.. അപ്പച്ചിയ്ക്ക് പോലും ആ വീട്ടിൽ ഒരു വിലയും ഇല്ല.. അവരുടെ വാക്കുകൾ ആരും കേൾക്കാനില്ല.. അപ്പോഴാ ഇവൾ… സന്ധ്യ ആകുന്നു സ്വാതി. ഞാൻ പോകട്ടെ. ഇരുട്ടിയാൽ ഒറ്റയ്ക്ക് പോകണം. പോകുന്ന വഴിയിൽ മനസ്സിനൊരു പേടിയാണ്.. എനിക്കെന്തേലും പറ്റിയാൽ പോലും ആരും ഉണ്ടാകില്ല സ്വാതി.. ചിലപ്പോ ഒന്നറിയ പോലുമില്ല ആരും.. അന്വേഷിക്കില്ലല്ലോ.. അത്രയും പറഞ്ഞു ഷാളിന്റെ തുമ്പിൽ മുഖമൊന്ന് അമർത്തി തുടച്ചവൾ നടക്കുമ്പോൾ അവളെ ഒന്നാശ്വസിപ്പിക്കുവാൻ പോലും വാക്കുയകൾ ഇല്ലാതെ വേദനയോടെ അവളെ നോക്കി സ്വത്തിയും നിന്നുപോയി.. വേദാ.

പെട്ടെന്ന് തോന്നിയ തോന്നലിൽ അവൾ വേദയെ തിരികെ വിളിച്ചു.. നിൽക്ക്.. ഞാൻ തന്നെ വിടാം വീട്ടിലോട്ട്.. അവൾ ഓടിച്ചെന്നു പറഞ്ഞു.. ഹേയ്.. ഞാൻ പൊയ്ക്കോളാം.. വേണ്ട. വാ.. വീട്ടിൽ പോയി കാർ എടുത്തിട്ട് പോകാം.. എനിക്ക് തന്റെ വീടും കാണാമല്ലോ.. വേദയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല.. അവർ ഒന്നിച്ചു പോകുമ്പോഴും പലപ്പോഴും വേദ നിശ്ശബ്ദയായിരുന്നു.. ആ നിശബ്ദതയിൽ വേദന ഉൾക്കൊണ്ടെന്നോണം സ്വാതിയും മൗനമായി ഇരുന്നു.. ********** വേദാ.. ദിവസങ്ങൾക്ക് ശേഷമുള്ള അപ്പയുടെ വിളികേട്ടാണ് അകത്തേയ്ക്ക് പോകുന്ന വഴി വേദ തിരിഞ്ഞു നോക്കിയത്.. കോളേജിൽ എന്നും പ്രശ്നമുണ്ടാക്കി വീട്ടുകാരെ നാണം കെടുത്താം എന്ന നേർച്ച വല്ലതും ഉണ്ടോ.. ഞാൻ ഒരു നേർച്ചയും നേർന്നിട്ടില്ല.. അവിടെ ചിലർ മയക്കുമരുന്നു ഉപയോഗിക്കുന്നതിനെതിരെ പറഞ്ഞ എന്റെ കൂട്ടുകാരികളെ തടഞ്ഞു നിർത്തിയവർക്കെതിരെയെ ഞാൻ പറഞ്ഞിട്ടുള്ളൂ..

ഗൗതവും യോഗേഷും ഗോവിന്ദിന്റെ സുഹൃത്താണ്… അതിന് ഞാനെന്ത് വേണം അപ്പാ.. വേദ തീരെ വിട്ട് കൊടുത്തില്ല.. അവളുടെ മനസ്സിലെ സങ്കടവും ദേഷ്യവും അതിനു സമ്മതിച്ചില്ല എന്നതായിരുന്നു സത്യം.. ഡി.. ആരോടാ നീയീ സംസാരിക്കുന്നത്.. ഭാനു ചോദിച്ചു.. ആ.. ആരാ.. ഇത്രേം ദിവസം നിങ്ങൾക്ക് ഞാൻ ആരും അല്ലായിരുന്നല്ലോ.. ഇപ്പൊ ആരാ ഏതാ എന്നൊക്കെ ചോദിക്കാൻ തോന്നിയത് തന്നെ കണ്ടവർക്ക് വേണ്ടിയല്ലേ . ഗോവിന്ദ് എന്റെ മോനാ.. അപ്പൊ ഞാനോ.. വഴിൽ നിന്നു കളഞ്ഞു കിട്ടിയത് വല്ലതും ആണോ.. വേദ ചോദിച്ചു.. ഡി.. ഭാനു കയ്യോങ്ങി.. അമ്മാ വേണ്ടാ.. സ്നേഹിച്ചാലെ ശാസിക്കാനും ശിക്ഷിക്കാനും ഉള്ള അവകാശം കിട്ടൂ.. ചുമ്മാതെ കിട്ടില്ല.. ഭാനൂ.. വേണ്ട. ഇവളെ നന്നാക്കാൻ നമുക്ക് പറ്റില്ല.. ഇനി മേലിൽ നീ ഞങ്ങളോട് മിണ്ടാൻ വരരുത്..

ഞാൻ പറയുന്നത് കേൾക്കാൻ പറ്റുന്നവർ മതി മക്കളായിട്ട്.. പറയുന്നത് കേട്ടോണ്ടിരിക്കാൻ മാത്രമാണെങ്കിൽ അത് മക്കളല്ല . അടിമകളാണ്.. അങ്ങനെ അടിമ ആകാൻ വേദ വരുന്നില്ല.. എന്നെ എന്റെ വഴിക്ക് വിട്ടേക്ക്.. അതും പറഞ്ഞു കണ്ണുനീർ തുടച്ചു അകത്തേയ്ക്ക് പോകുന്ന വേദയെ നോക്കി വേദനയോടെ ഭാനുവും അഷ്ടമൂർത്തിയും നിന്നു.. മക്കളൊക്കെ തന്നോളം വളർന്നു.. ഇനി അവരെ ശിക്ഷിക്കാനും ശാസിക്കാനും നമ്മൾ ആരാ.. അഷ്ടമൂർത്തി വേദനയോടെ പറഞ്ഞു… അവൾ കുട്ടിയല്ലേ.. അവൾക്ക് എന്തറിയാം.. നമ്മൾ അവളെ ഉപദേശിക്കുന്നത് അവളുടെ ഭാവിക്കാണെന്നു അവൾ വൈകാതെ മനസ്സിലാക്കും.. കണ്ടോ.. അപ്പൊ വന്നു അപ്പയുടെ കാലിൽ വീണു മാപ്പ് ചോദിക്കും അവൾ..

ഭാനു പറഞ്ഞു.. നല്ലൊരു ചെറുക്കനെ കണ്ടെത്തണം അവൾക്ക്.. നല്ല കൈക്കരുത്തുള്ള ഒരാൾ.. കല്യാണം ഒക്കെ കഴിഞ്ഞു കുടുംബം ആയിട്ട് ഒരാളുടെ കീഴിൽ ജീവിക്കുമ്പോ തനിയെ പഠിച്ചോളും അവൾ.. അഷ്ടമൂർത്തി പറഞ്ഞു.. അവനു ഇവളെ തല്ലി നന്നാക്കാനെ നേരം കാണൂ.. ഭാനു കൂട്ടിച്ചേർത്തു.. നോക്കാം.. അതും പറഞ്ഞിരിക്കുന്ന അയാളെ നോക്കി അവർ അകത്തേയ്ക്ക് നടന്നു.. ********** വേദാ.. സ്വാതിയും ആനും ഓടിവന്നവളെ ചേർത്തുപിടിച്ചു വിളിച്ചു.. രണ്ടാളും നല്ല ഹാപ്പിയാണല്ലോ.. ഹാപ്പി ഓണം.. അവർ ഒന്നിച്ചു പറഞ്ഞു.. ഹാപ്പി ഓണം.. വേദ ചിരിയോടെ പറഞ്ഞു..

സ്വാതി അവളെ നോക്കി. ഒരു കറുത്ത ത്രെഡ് വർക്കുള്ള സെറ്റ് സാരിയും എംബ്രോയിഡറി ബ്ലൗസും ആയിരുന്നു അവളുടെ വേഷം. ഒരു കറുപ്പ് കല്ലു വെച്ച ജിമിക്കിയും ആന്റിക്ക് സിൽവർ മാലയും കുഞ്ഞൊരു പൊട്ടും വാലിട്ടെഴുതിയ കണ്ണുകളും അവളുടെ മൂക്കുത്തിയും നെറ്റിയിലെ ചന്ദനക്കുറിയും അവളുടെ ഭംഗി ഇരട്ടിപ്പിച്ചിരുന്നു. വേദയുടെ സാരിയുടെ അതേ ഡിസൈനിൽ ഉള്ള നീല സാരിയായിരുന്നു ആനിന്റെ വേഷം.. കരിം പച്ച നിറമുള്ള സ്റ്റോൺ വർക്ക് സെറ്റ് സാരി ആയിരുന്നു സ്വാതിയുടെ വേഷം.. വേദ ബാഗിൽ നിന്നും വാഴയിലയിൽ പൊതിഞ്ഞെടുത്ത മുല്ലയും പിച്ചിയും ചേർത്തു കൊരുത്തെടുത്ത മാല അവർക്കായി നൽകി.. ക്ലാസ്സിലേയ്ക്ക് നടക്കുമ്പോഴും പല കണ്ണുകളും വേദയിലായിരുന്നു.. എന്നാലും നാട്ടിൽ ആയിരുന്നപ്പോ 10 ദിവസം അവധി കിട്ടിയിരുന്നതാ..

ഇപ്പൊ വേണമെങ്കിൽ രണ്ടു ദിവസം ലീവ് എടുക്കാം.. ഹും.. ആൻ മുഖം വീർപ്പിച്ചു പറഞ്ഞു. വേദ ചെറുതായി പുഞ്ചിരിച്ചതെയുള്ളൂ.. ഏതായാലും ഞാൻ നാലാം ഓണം കഴിഞ്ഞേ ഉള്ളൂ.. സ്വാതി പറഞ്ഞു.. ഞാനും.. ആനും പറഞ്ഞു. വേദ ഒന്നും മിണ്ടിയില്ല.. എന്താ വേദാ നീയങ്ങനെ മിണ്ടാതെ നടക്കുന്നത്.. ഹേയ് വെറുതെ… ഞാൻ മറ്റന്നാൾ ഒരു ദിവസമേ ലീവ് എടുക്കുന്നുള്ളൂ.. വേദ പറഞ്ഞു.. ഓണമായിട്ട് നീയിവിടെ പഠിക്കാൻ പോവാ.. വീട്ടിൽ ആരോടും മിണ്ടാതെയും പറയാതെയും ഇരിക്കുന്നതിലും ഭേദം ഇവിടെയാണ് സ്വാതി.. ഒന്നുമില്ലെങ്കിലും ഒറ്റപ്പെട്ടു പോകില്ല.. സ്വതിയുടെയും ആനിനെയും മുഖത്തെ സന്തോഷം മാഞ്ഞു പോയിരുന്നു.. ഓകെ . എന്നാൽ ഒരു കാര്യം ചെയ്യ്‌.. നാളെ നീ എന്റെ വീട്ടിലേയ്ക്ക് വാ.. മൂന്നാം ഓണത്തിന് ആനിന്റെ വീട്ടിലും നാലാം ഓണത്തിന് അനുപമയുടെ വീട്ടിലും കൂടാം..

അവളാണേൽ കുറെയായി വിളിക്കുന്നു.. സ്വാതി പറഞ്ഞു.. ദാറ്റ്സ് എ വണ്ടർഫുൾ ഐഡിയ. എന്താ വേദാ.. അത്.. അതും ഇതും ഒന്നുമില്ല… ഇതിപ്പോ ഫിക്സ് ചെയ്യുന്നു.. എന്തേ.. മ്മ്.. വേദ വെറുതെ ഒന്ന് മൂളി.. ********* ടാ.. ഇങ്ങു വന്നേ. യോഗേഷിനെയും ഗൗതത്തിനെയും പിടിച്ചു വലിച്ചു വിവേക് നാലാം നിലയിൽ വരാന്തയിൽ കൊണ്ടു നിർത്തി.. എന്താടാ.. ഗൗതം ചോദിച്ചു.. ദേ നോക്കിക്കേ.. അവൻ ചൂണ്ടിയിടത്തേയ്ക്ക് നോക്കിയതും നാലു കണ്ണുകളും വിടർന്നു വന്നിരുന്നു.. വാക പൂക്കൾ പൊഴിഞ്ഞു കിടക്കുന്ന ഗ്രൗണ്ടിൽ നിന്നു ചിരിയോടെ വർത്തമാനം പറയുന്ന വേദയെയും കൂട്ടരെയും കാണ്കെ ഗൗതത്തിന്റെ കണ്ണിൽ ആയിരം പൂത്തിരി ഒന്നിച്ചു കത്തിയ സന്തോഷം നിറഞ്ഞു..

അവന്റെ കണ്ണുകൾ വേദയിൽ ആയിരുന്നു.. അവളുടെ പുഞ്ചിരിയ്ക്കിടയിൽ വിരിയുന്ന ചുണ്ടുകളും തുടുത്ത കവിളും.. അവന്റെ മനസ്സിൽ അവളോടുള്ള പ്രണയത്തിന്റെ തീവ്രത കൂട്ടിയതെയുള്ളൂ.. ടാ. എന്ത് നോക്കി നിൽക്കുവാ.. യോഗേഷിന് തട്ടി വിവേക് ചോദിച്ചപ്പോഴാണ് ഗൗതവും ഞെട്ടലോടെ സ്വപ്ന ലോകത്തിൽ നിന്നുണർന്നത്.. എന്താ അളിയാ.. അടികൂടി കൂടി ലവളുമാരോട് പ്രേമവുമായോ.. വിവേക് പുച്ഛത്തോടെ ചോദിച്ചു.. ഡാ.. ഗൗതം അവനെ ശാസനയോടെ നോക്കി.. അവളെ കണ്ടിട്ട് നല്ല പരിചയം.. യോഗേഷ് പറഞ്ഞു.. വേദയെയോ. ഗൗതം ചോദിച്ചു.. സ്വാതിയെ.. ആഹാ.. അവൾ 5 കൊല്ലമായി ഇവിടെ പഠിക്കുന്നു.. അതായിരിക്കും.. പോടാ.. അതും പറഞ്ഞു യോഗേഷ് ഗൗതത്തെ നോക്കി.. അവളെ ഞാൻ വേറെ എവിടെയോ കണ്ടിട്ടുണ്ട് സീരിയസ്‌ലി..

യോഗേഷ് പറഞ്ഞു.. മ്മ്.. നീ വാ.. നമ്മൾ നോക്കി നിൽക്കുന്നത് കാണേണ്ട.. ഇന്നിനി അത് മതി . നല്ലൊരു ദിവസമായിട്ട് കുളമാക്കേണ്ട. ഗൗതം പറഞ്ഞു.. അല്ല നിന്റെ ഡാഡി എന്ത് പറയുന്നു.. സുഖം.. ആന്റിയോ.. മ്മ്.. കാലിന് വയ്യ.. കല്യാണം കഴിക്കണം എന്നൊക്കെയാണ് ഡിമാൻഡ്.. ഗൗതം പറഞ്ഞു.. പാവമല്ലെടാ.. നിനക്ക് ആന്റിയുടെ വാക്കുകൾ ഒന്നു ഗൗനിച്ചൂടെ… യോഗേഷ് ചോദിച്ചു.. സമയമാകട്ടെ.. ഉവ്വ. കുറെ കാലമായല്ലോ.. സത്യം പറയ് നിനക്ക് ആരെയോ ഇഷ്ടമല്ലേ.. യോഗേഷ് ചോദിച്ചു.. മ്മ്.. അങ്ങനെ ഒരാൾ ഉണ്ട്.. സമയം ആകട്ടെ.. അപ്പൊ ഞാനീ കയ്യിൽ അവളുടെ ചേർക്കും.. അവൻ പറഞ്ഞത് കേട്ട് യോഗേഷ് പുഞ്ചിരിച്ചു… *********** ദിവസങ്ങൾ ഒന്നൊന്നായി പൊഴിഞ്ഞു വീണു.. പലപ്പോഴും ഗൗതവും യോഗേഷുമായി മുഖാമുഖം വന്നപ്പോഴൊക്കെ വേദയും സ്വാതിയും ആനും ചെറിയ കശപിശകളിൽ ഒതുങ്ങി.. .

സെമസ്റ്റർ എക്സമിനു ശേഷം ഒരാഴ്ചത്തെ അവധി കൂടെ കഴിഞ്ഞാണ് വേദയ്ക്ക് ക്ലാസ് തുടങ്ങിയത്.. അവസാന വർഷം ആയതിനാൽ തന്നെ ആഴ്ചയിൽ 3 ദിവസം മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ..ഇതിനിടയിൽ സ്വാതിയും ആനും വേദയും ഒരുപാടടുത്തിരുന്നു.. കണ്ണിൽ പെടുമ്പോഴൊക്കെ ഒറ്റയ്ക്കാണെങ്കിൽ വേദ ഒഴിഞ്ഞുമാരുന്നത് ചെറിയ വേദനയായിരുന്നെങ്കിലും അവളുടെ മനസ്സ് തനിയെ മാറുവാൻ ഗൗതം പൂർണമായും വിട്ട് കൊടുത്തിരുന്നു.. വേദാ.. ആനിന്റെ വിളി കേട്ടാണ് വേദ തിരിഞ്ഞത്.. എന്തുവാ പെണ്ണേ ഏത് നേരോം ഇതിനകത്ത്.. ബാക്കിയുള്ളോർ ഉറങ്ങാനാണ് ഇങ്ങോട്ട് വരുന്നത് തന്നെ.. ആണ് തന്റെ സ്ഥിരം ശൈലിയിൽ പറയുന്നത് കേട്ട് വേദ മെല്ലെ ഒന്നു പുഞ്ചിരിച്ചു.. അറിഞ്ഞോ.. ആർട്ട്സിന്റെ ഡേറ്റ് വന്നു..

അടുത്ത മാസം 12നാണ്.. സ്വാതി പറഞ്ഞു.. ഇത്തവണ നമുക്ക് തകർക്കണം.. ആനും പറഞ്ഞു.. എന്ത് തകർക്കാൻ.. വേദ അവളെ നോക്കി.. നീ പാട്ട് പാടണം.. നിനക്ക് കർണാട്ടിക്ക് മ്യൂസിക്ക് ഒക്കെ അറിയാമല്ലോ.. ഞാനില്ല.. വേദ തീർത്തും പറഞ്ഞു.. അതൊന്നും പറഞ്ഞാൽ പറ്റില്ല.. കർണാട്ടിക്ക് മ്യൂസിക്കിനും പ്രസംഗ മത്സരത്തിനും നീ പങ്കെടുക്കണം.. ഇത് ഞങ്ങളുടെ ആസ്ഥാന പ്രശ്നമാണ്.. സ്വാതിയും പറഞ്ഞു.. ചുമ്മാതിരിക്ക് സ്വാതി.. പിന്നെ.. ഒന്നുമില്ല.. അതേ… നീ പങ്കെടുക്കുന്നു.. ആനും പറഞ്ഞതോടെ വേദയ്ക്ക് മറുപടി ഇല്ലാതെയായി.. അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടതും സ്വാതി ആനിനെ നോക്കി കുറുമ്പോടെ സൈറ്റടിച്ചു കാണിച്ചു.. അവരുടെ ചിരി കണ്ടിട്ടും മറുത്തൊന്നും പറയാതെ വേദ നിലക്കുന്നത് കാണേ സക്‌സസ് എന്നു സ്വാതി കണ്ണുകൾ കൊണ്ട് ആനിനെ കാണിച്ചിരുന്നു.. ***********

ഈ ആർട്ട്സിന്റെ ഡേറ്റ് വന്നാൽ എല്ലാ കൊല്ലോം ഇത് തന്നെ.. ഭയങ്കര തിരക്കാ.. ആൻ വേദയോട് പറഞ്ഞുകൊണ്ട് നടക്കുകയായിരുന്നു.. അവൾ വെറുതെ പുഞ്ചിരിച്ചതെയുള്ളൂ.. നിനക്ക് പിന്നെ പ്രസംഗ മത്സരവും മ്യൂസിക്കും ഒക്കെയല്ലേ.. മ്മ്.. അല്ല നീയീ പറയുന്ന കേട്ടാൽ തോന്നും ബാക്കി എല്ലാത്തിനും നീ ചേർന്നിട്ടുണ്ടെന്നു.. വേദ അവളെ നോക്കി.. ഇതാ സുഖം.. ഇതാകുമ്പോ ഒരു പരിപാടിക്കും ഇല്ലേലും ഫുൾ ടൈം നമുക്ക് തിരക്ക് പിടിച്ച് എല്ലായിടത്തും ഓടിനടക്കാം. അവർ പറഞ്ഞുകൊണ്ട് നടന്നു.. അല്ല ആ പഴയ ബിൽഡിങ്ങിൽ അല്ലെ സാധനങ്ങൾ ഒക്കെ വെയ്ക്കാൻ റൂം തന്നിരിക്കുന്നത്.. അവിടെ അവന്മാർ ഉണ്ടാകുമോ എന്തോ.. ആൻ പറഞ്ഞതും വേദ അവളെ നോക്കി. അവളും അത് പ്രതീക്ഷിക്കുന്നു എന്നത് അവളുടെ മുഖത്തു നിന്നു വ്യക്തമായിരുന്നു.. ആഹാ.. ആരൊക്കെയാ ഇത്..

വേദയെയും ആനിനെയും കണ്ടതും വിവേക് എഴുന്നേറ്റ് പറഞ്ഞു . വേദ ചുറ്റും നോക്കി.. ഗൗതമും യോഗേഷും അടക്കം എല്ലാവരും ഉണ്ട്. പരന്നു കിടക്കുന്ന മദ്യക്കുപ്പികളും കത്തി തീർന്ന സിഗരറ്റ് കുറ്റികളും…. വേദയുടെ കണ്ണിൽ ദേഷ്യം നിറഞ്ഞു.. ഗൗതം അത് ശ്രദ്ധിച്ചെങ്കിലും അവൻ മറുപടി പറഞ്ഞില്ല.. ഞങ്ങൾക്ക് പോണം.. വേദ പറഞ്ഞു.. പൊയ്ക്കോ.. ആരേലും പിടിച്ചു വെച്ചിട്ടുണ്ടോ.. യോഗേഷ് ആണ് ചോദിച്ചത്.. വഴിയിൽ നിന്ന് മാറ്. അതിനിപ്പോ ഞങ്ങൾ മാറണോ.. ഇതിലേ പൊക്കോന്നേ.. അവൻ പറഞ്ഞു.. ടാ.. ഗൗതം ശാസനയോടെ വിളിച്ചു. യോഗേഷ് സംസാരിക്കുമ്പോൾ അവന്റെ വായിൽ നിന്നുവരുന്ന മദ്യത്തിന്റെ രൂക്ഷ ഗന്ധം ഏറ്റ് വേദയ്ക്ക് വല്ലാതെ വരുന്നുണ്ടായിരുന്നു.. എന്താണ് മേടത്തിനു സുഖിക്കുന്നില്ലേ.. യോഗേഷ് ചോദിച്ചു.. മാറി നിൽക്ക്.. വേദ മര്യാദയ്ക്കാണ് പറഞ്ഞത് .

ഇല്ലെലോ.. അവൻ അവളെ ചൂഴ്ന്ന് നോക്കി പറഞ്ഞതും അവൾ അറപ്പോടെ പിന്നോട്ട് നീങ്ങി.. യോഗേഷേ നീ മാറ്.. ഗൗതം അവനു മുൻപിൽ വന്നു നിന്നു പറഞ്ഞു.. എല്ലാവരൂടെ വെറുതെ ഷോ ഇറക്കല്ലേ… വേദ പറഞ്ഞു.. വേദാ . കാര്യം അറിയാതെയാണ് താൻ സംസാരിക്കുന്നത്.. ഗൗതം പറഞ്ഞു.. എനിക്ക് കൂടുതൽ കാര്യം അറിയേണ്ട . അവൾ.പറഞ്ഞു.. പോകാം വേദാ.. ആൻ പറഞ്ഞതും അവൾ തിരിഞ്ഞു.. അങ്ങനെ അങ്ങു പോയാലോ.. യോഗേഷ് വേദയുടെ കൈ പിടിച്ചതും അവൾ അവനെ അടിക്കാനായി കയ്യോങ്ങി.. വേദാ.. ഗൗതം ദേഷ്യത്തോടെ വിളിച്ചു..അവൻ അവളുടെ കയ്യിൽ പിടിച്ചിരുന്നു.. കയ്യിൽ കേറി പിടിക്കാൻ ആണേൽ വീട്ടിലുള്ള പെണ്ണുങ്ങളോട് മതി.. വേദ പറഞ്ഞുകൊണ്ട് അവന്റെ കൈ കുടഞ്ഞെറിഞ്ഞു.. ആണോ.. അങ്ങനെയാണെങ്കിൽ പോരുന്നോ എന്റെ വീട്ടിലോട്ട്.. ഗൗതം ചോദിച്ചു.. ഡോ.. ഹാ.. അവൻ ചോദിച്ചതല്ലേ പെങ്ങളേ ലോട്ടറിയാണ്..

യോഗേഷും പറഞ്ഞു.. വേദയ്ക്ക് അത് അപമാനമായി എന്നു ഗൗതത്തിനു തോന്നി.. മതി യോഗേഷ്.. ഗൗതം പറഞ്ഞു.. അഥവാ നിങ്ങളുടെ ഭാര്യയായി നിങ്ങളുടെ വീട്ടിൽ വന്നാൽ.. അന്ന് ഈ വേദ മരിച്ചു എന്നു കരുതിയാൽ മതി.. അത്രയ്ക്ക് ദേഷ്യമാണ് എനിക്ക് നിങ്ങളോട്.. മുഖത്തടിച്ചതുപോലെ അവനോട് അത്രമാത്രം പറഞ്ഞു അവൾ തിരിഞ്ഞു നടക്കുമ്പോൾ ഹൃദയത്തിൽ ഏറ്റ വലിയൊരു മുറിവായി ഗൗതത്തിനത് മാറി.. അവന്റെ നിറഞ്ഞ കണ്ണുകളും അവളുടെ ഭാവവും കാണേ ആ പകനിറഞ്ഞ കണ്ണുകൾ ഒരിക്കൽക്കൂടി തിളങ്ങി.. പക്ഷെ കാലം കരുതിവെച്ചതേതും അറിയാതെ ആനിന്റെ കൈപിടിച്ചു നടക്കുകയായിരുന്നു വേദ. താൻ വാക്കുകളാൽ മുറിവേല്പിച്ചവൻ ഒരിക്കൽ തനിക്ക് എല്ലാം ആയിത്തീരും എന്നറിയാതെ…… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 24

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-