ശിവഭദ്ര: ഭാഗം 13

Share with your friends

എഴുത്തുകാരി: ദേവസൂര്യ

“”ഏട്ടൻ ഇതെങ്ങോട്ടാ രാവിലെ തന്നെ… “” രുദ്രന്റെ മുറിയിലേക്ക് വരുമ്പോൾ.. എങ്ങോട്ടോ പോവാനായി റെഡി ആവുന്ന രുദ്രനെ കണ്ടപ്പോൾ.. ഭദ്ര സംശയത്തോടെ നോക്കി… “”ഇന്നലെ രാത്രി…ഗോപിയേട്ടൻ വിളിച്ചിരുന്നു.അന്ന് നടന്നത്… ഒരു ട്രാപ് ആണ് ന്ന് ഗോപിയേട്ടനും മനസ്സിലായി… ആള് ആ മാനേജർ തന്നെയാ… അനിരുദ്ധ്… സി സി ടി വി ഫൂട്ടേജും കോൾ റെക്കോർഡ്‌സും ഏട്ടൻ പരിശോധിച്ചു ത്രെ… ആളെ ഡിസ്മിസ് ചെയ്തു ന്ന്…. “” ഷർട്ടിന്റെ കൈ മടക്കി വച്ച്… പറയുന്നത് കണ്ടപ്പോൾ… ഭദ്രയുടെ കണ്ണുകൾ ഒന്ന് കുറുകി… “”അതിന്??… “” ഭദ്ര സംശയത്തോടെ രുദ്രനെ നോക്കി… “”അവനിട്ട് ഒന്ന് കൊടുക്കാതിരുന്നാൽ… പിന്നെ ഞാൻ നിന്റെ ഏട്ടൻ ആണോ ടി… ഞാൻ ഒന്ന് അവനെ ശെരിക്കും കണ്ടേച്ചും വരാം…. “” “”ദേ ഏട്ടാ… വേണ്ടാ ട്ടോ… വഴക്കിനൊന്നും പോവല്ലേ…. “”

ഭദ്രയുടെ വാക്കുകളിൽ പേടി നിറഞ്ഞു…. “”ഹാ പേടിക്കണ്ട… ഞാൻ ഒറ്റക്കല്ല… വൈഗയും എന്റെ കൂടെ വരുന്നുണ്ട്… “” രുദ്രന്റെ വാക്കുകൾ കേട്ടതും ഒന്നും മനസ്സിലാവാതെ… ഭദ്ര അവനെ നോക്കി… അവൻ കള്ളച്ചിരിയോടെ കണ്ണിറുക്കി പുറത്തേക്ക് ഇറങ്ങി…. 🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤 “”ആഹ്ഹ്…. ഇതാരാ രുദ്രേട്ടനോ വായോ… ചായ കുടിക്കാം…. “” രുദ്രൻ ശിവയുടെ വീട്ടിലേക്ക് വരുമ്പോൾ… ശിവ പോകാൻ റെഡി ആയിരുന്നു…. ചായ കുടിക്കാനായി ഇരുന്നിരുന്നു…ശിവക്ക് ഭക്ഷണം വിളമ്പുന്ന വൈഗയെ കണ്ടതും രുദ്രൻ ഒന്ന് ഇരുത്തി നോക്കി…. “”ഏയ്യ് ശിവ… കഴിച്ചോ….എനിക്ക് വൈഗയോട് ഒന്ന് സംസാരിക്കണം…. “” രുദ്രന്റെ വാക്കുകൾ കേൾക്കെ…ഒരുവേള അവനിലേക്ക് ശ്രദ്ധ കൊടുത്തു…

സംസാരിക്കാനോ… എന്താണ് സംസാരിക്കാൻ ഉള്ളത്… ചിന്തകൾ കാട് കയറിയപ്പോൾ ആ മുഖത്തേക്ക് ഒന്നൂടെ നോക്കി… വലിഞ്ഞു മുറുകിയതാണ് എങ്കിലും ദൃഢമായിരുന്നു ആ മുഖം…തന്റെ നേർക്ക് നോട്ടം വന്നതും പതർച്ചയോടെ കണ്ണുകൾ മാറ്റി… ഒരുവേള തങ്ങളെ നോക്കി… പിന്നീട് പുറത്തേക്ക് പോകുന്നവനെ ഒന്നും മനസ്സിലാവാതെ നോക്കി…. പിന്നാലെ ചെല്ലുമ്പോളും… എന്താണ് പറയാൻ ഉണ്ടാവുക എന്ന ചിന്ത മനസ്സിനെ പിടിച്ചുലച്ചു… ❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️ “”എന്റെ കൂടെ ഒരിടം വരെ വരണം… എങ്ങോട്ടാണ് എന്ന് ചോദിക്കണ്ട… എന്നെ വിശ്വാസം ആണെങ്കിൽ വേഗം റെഡി ആയി വാ…. ഞാൻ പുറത്തുണ്ടാകും…. “”

അവന്റെ വാക്കുകൾ കേട്ടതും ഒന്നും മനസിലാവാതെ അവനെ നോക്കി… “”ഈ യാത്ര നിനക്കും കൂടെ വേണ്ടിയാണ് വൈഗ….”” “”ഞാൻ വരാം രുദ്രേട്ട… വിശ്വാസം ആണ് എനിക്ക് രുദ്രേട്ടനെ…. “” കൂടുതൽ ഒന്നും ചിന്തിക്കാതെ സമ്മതം പറഞ്ഞു ഉള്ളിലേക്ക് പോകുമ്പോൾ… രുദ്രന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞിരുന്നു…. “”അവർ എങ്ങോട്ടാ പോയേ ശിവേട്ടാ…. “” രുദ്രന്റെ ഒപ്പം ബൈക്കിൽ കയറി പോകുന്ന വൈഗയെ കണ്ടാണ് കിതച്ചു കൊണ്ട് ഭദ്ര ശിവക്ക് അരികിലേക്ക് വന്നത്…. “”അറിയില്ല…. പെട്ടന്ന് വരാം എന്ന് പറഞ്ഞാണ് പോയത്….എന്ത് പറ്റി ഭദ്രേ??.. “” ശിവയുടെ സംശയത്തോടുള്ള ചോദ്യം കേൾക്കെ അവൾ പേടിയോടെ അവനെ നോക്കി…. “”വിടണ്ടായിരുന്നു അവരെ…. തല്ലുണ്ടാക്കാൻ പോയതാ…. നിക്ക് പേടിയാ…. രുദ്രേട്ടൻ തല്ലിയാൽ പിന്നെ ബാക്കി ഉണ്ടാവില്ല അയാള്… “”

“”ആഹ് കൊള്ളാലോ…. എന്ന ഞാൻ കണ്ണടച്ച് എന്റെ പെങ്ങളെ നിന്റെ ആങ്ങളക്ക് കെട്ടിച്ചു കൊടുക്കും….”” അവന്റെ കുസൃതിയോടുള്ള മറുപടിക്ക് മങ്ങിയ ഒരു ചിരി നൽകി ഭദ്ര….. “”തന്നേക്കാവോ ഞങ്ങൾക്ക് വൈഗേച്ചിയെ… ഞങ്ങടെ രുദ്രേട്ടനു വേണ്ടി…. “” ഭദ്രയുടെ കണ്ണുകൾ ഒന്ന് വിടർന്നു…. “”എനിക്കും അമ്മയ്ക്കും നൂറ് വട്ടം സമ്മതം… കൊണ്ട് പൊക്കോ അവളെ….പക്ഷെ രുദ്രേട്ടന്റെ ദേവൂട്ടി ആവില്ല അവൾ…മാത്രമല്ല ഞാൻ പറഞ്ഞല്ലോ ഓർമ്മിക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു പാസ്റ്റ് ഉണ്ടവൾക്ക്….അവളുടെ ഭർത്താവ്…. നരേഷ്!!…. “” ആ പേര് പറഞ്ഞതും….. ശിവയുടെ മുഖം വലിഞ്ഞു മുറുകുന്നത് ഭദ്ര അറിഞ്ഞു…. “”നരേഷ്…. “” അവന് പിന്നാലെ മൗനമായി അവളും ആ പേര് ഉരുവിട്ടു….

“”അവർക്കിഷ്ട്ടാണേൽ നമുക്ക് എന്ത് എതിർപ്പെടോ കല്യാണത്തിന്… അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്ക്യ ഞാൻ ആയിരിക്കും….അത്രയേറെ എന്റെ വൈഗ കരഞ്ഞിട്ടുണ്ട്….രുദ്രേട്ടൻ അവൾക്കുള്ള ബെസ്റ്റ് ഓപ്ഷൻ ആണ്….മനസ്സ് നിറഞ്ഞു സ്നേഹിക്കാൻ കഴിയുന്നവൻ…. “” വാക്കുകൾക്കൊടുവിൽ അവന്റെ കണ്ണുകൾ നിറഞ്ഞു….ചുണ്ടിൽ ചെറുപുഞ്ചിരി സ്ഥാനം പിടിച്ചു…. “”ആഹ്… ഭദ്രമോള് ഇവിടെ നിൽക്കുവാണോ..ഉള്ളിലോട്ടു വാ മോളെ…. “” അമ്മയുടെ ശബ്‌ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി… ഭദ്ര ചെറുപുഞ്ചിരിയോടെ ഉള്ളിലേക്ക് പോവാനായി തുടങ്ങിയതും ശിവ പിന്നിൽ നിന്ന് വിളിച്ചു….. “”ഭദ്രേ ഒരു മിനിറ്റ്…. “” അമ്മ ഉള്ളിലേക്ക് പോവുന്നതും നോക്കി…

അവൾ സംശയത്തോടെ അവനെ നോക്കി… “”വൈഗയുടെ കാര്യം ഒരു തീർപ്പായാൽ… എനിക്ക് അങ്ങോട്ട് പെണ്ണും ചോദിച്ചു വരാമായിരുന്നു…എന്താന്ന് അറിയില്ല… ഇപ്പൊ ഇടക്ക് വല്ലാത്ത ശ്വാസം മുട്ടലാ… കൃത്രിമ ശ്വാസം എപ്പോളും വേണമെന്ന് തോന്നുവാ…. “” മീശ കടിച്ചു പിടിച്ചു… കുസൃതിയോടെ പറയുന്നത് കേട്ടതും അവളുടെ കണ്ണുകൾ കൂർത്തു…. “”ദേ ശിവേട്ടാ…. ഞാൻ പറഞ്ഞിട്ടുണ്ട് അതിനി പറയണ്ടാ ന്ന്….നിക്കിഷ്ട്ടല്ല ട്ടോ എപ്പോളും ഇങ്ങനെ പറയുന്നേ….ഇങ്ങനെ ആണേൽ കോളേജിൽ കേറുമ്പോ ഞാൻ വല്ല സാറുമാരേം പ്രേമിച്ചു പോവും ട്ടോ… ഇപ്പൊ അതല്ലേ ട്രെൻഡ്…. പഠിപ്പിക്കുന്ന സാറുമാരെ പ്രേമിക്കുന്ന കോളേജ് പെൺകുട്ടികൾ…. “” ഇടംകണ്ണിട്ട് കുസൃതിയോടെ പറയുമ്പോൾ അവന്റെ കണ്ണുകൾ കോർക്കുന്നത് അറിഞ്ഞിരുന്നു…മുഖം വലിഞ്ഞു മുറുകുന്നതും കൗതുകത്തോടെ നോക്കി നിന്നു അവൾ….

“”എന്നാ നിന്റെ അവസാനം ആവും…. ഇനി നീ വിചാരിച്ചാൽ പോലും എന്നിൽ നിന്നൊരു മോചനം ഇല്ല ഭദ്രേ നിനക്ക്….ആരെയെങ്കിലും പ്രേമിച്ചു ന്ന് ഞാൻ അറിഞ്ഞാൽ…. നിന്നേം അവനേം കൊല്ലും ന്നിട്ട് ഞാൻ ജയിലിൽ പോവും….തിരിച്ചു ഇറങ്ങുമ്പോ ഒരുത്തിയെ കെട്ടി സുഖായി ജീവിക്കും….അപ്പോ എങ്ങനെ ഉണ്ടാവും…. “” പുരികം പൊക്കി ചോദിച്ചപ്പോ…അവനെ ആകമാനം ഒന്ന് നോക്കി അവൾ… “”ഹോ എന്തൊരു ബുദ്ധിയാ എന്റെ ശിവേട്ടാ.. ഇങ്ങനെ പോയാൽ നമുക്ക് ഉണ്ടാവാൻ പോണ മക്കൾ ഒക്കെ ഒളിമ്പിക്സിൽ കയറുമല്ലോ…അത്‌ കൊണ്ട് ഇപ്പൊ ഞാൻ പോയി നല്ല ദോശയും കടല കറിയും കഴിക്കട്ടെ ട്ടോ…

ഏതായാലും ഇത്രയും ആയ സ്ഥിതിക്ക് കോളേജിൽ കേറുമ്പോ ഒരുത്തനെ പ്രേമിക്കാൻ തന്നെ തീരുമാനിച്ചു… “” “”ഭദ്ര മോൾ പോയോ??…”” അടുക്കളയിൽ നിന്ന് അമ്മ വിളിക്കുന്നത് കേട്ടപ്പോൾ കള്ളച്ചിരിയോടെ ശിവയെ ഒന്ന് നോക്കി…. ആളുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരിക്കുന്നുണ്ട്…. “”ഇല്ല അമ്മേ ദാ വരുന്നൂ…. അപ്പൊ പോട്ടെ കള്ള പോലീസെ…വിളിക്കാം ട്ടോ കല്യാണത്തിന്…. “” അവൾ കുറുമ്പോടെ പറഞ്ഞു പോകുമ്പോളും… അവന്റെ ചുണ്ടിൽ ചെറുപുഞ്ചിരി ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു… “”ഉണ്ടക്കണ്ണി…. “” അവൻ കുസൃതിയോടെ അവൾ പോകുന്നതും പതിയെ വിളിച്ചു… ചുണ്ടിൽ മായാതെ പ്രണയത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു…. ❤️🖤❤️🖤

“”വാ ഇറങ്ങ്…..”” വണ്ടി വലിയൊരു അപാർട്മെന്റിന്റെ താഴെ നിർത്തി…. രുദ്രൻ വൈഗയോടായി പറഞ്ഞു.. വൈഗ പേടിയോടെ രുദ്രനെ നോക്കുന്നുണ്ട് എങ്കിലും….അവന്റെ മുഖത്ത് ഭയം ഇല്ലായിരുന്നു….അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു…. അവൾ പകപ്പോടെ അവനെ നോക്കിയെങ്കിലും… അവൻ അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് മുൻപോട്ട് നടന്നു.. “”രു..രുദ്രേട്ടാ….വേണ്ട നമുക്ക് പോവാം… എനിക്കെന്തോ പേടി ആവുന്നു…. “” അവളുടെ വാക്കുകൾ കേട്ടതും അവളെ അവൻ രൂക്ഷമായി നോക്കി…. “”അന്ന് അവൻ വിളിച്ചിട്ട് ഇഷ്ടത്തോടെ ആണോ നീ പോയത്??… “” അവന്റെ ദേഷ്യത്തോടുള്ള ചോദ്യത്തിന് പകപ്പോടെ അല്ല എന്ന് തലയാട്ടി…

“”തെറ്റ് ചെയ്യാത്തിടത്തോളം നമ്മൾ ആരെയും ഭയപെടാൻ പാടില്ല…മനസ്സിലായോ തനിക്ക്??… “” അവന്റെ ഗൗരവത്തോടുള്ള വാക്കുകൾക്ക് മൗനമായി തലയാട്ടി…ആ തീക്ഷണതയാർന്ന നോട്ടം നേരിടാൻ ആവാതെ മിഴികൾ താഴ്ത്തി….. “”എന്നാൽ വന്നേ താൻ…. “” അവളെയും കൊണ്ട്… അനിരുദ്ധ് ന്റെ ഫ്ലാറ്റിലേക്ക് നടന്നു രുദ്രൻ…കോളിംഗ് ബെൽ അമർത്തിയപ്പോളേക്കും… അനിരുദ്ധ് വന്നു ഡോർ തുറന്നിരുന്നു…. രുദ്രനെയും വൈഗയേയും കണ്ടതും അനിരുദ്ധ്ന്റെ മുഖം വലിഞ്ഞു മുറുകി…. “”ഓഹ്… വന്നോ രക്ഷകൻ… “” രുദ്രനെ നോക്കി പുച്ഛിച്ചു കൊണ്ട് അനിരുദ്ധ് പറഞ്ഞു….കുഴഞ്ഞ നാവ് കൊണ്ട് പറയുന്നത് കേട്ടപ്പോൾ തന്നെ മനസ്സിലായിരുന്നു വൈഗക്കും രുദ്രനും…മദ്യപിച്ചു നിൽക്കുക ആണ് അനിരുദ്ധ് എന്ന്.. “”പ്ഫാ…പന്ന…  “” കവിൾ പൊത്തി അനിരുദ്ധ് നിലത്തേക്ക് വീഴുന്നതോടൊപ്പം രുദ്രന്റെ വാക്കുകൾ കേട്ടതും പകപ്പോടെ വൈഗ രുദ്രനെ നോക്കി.

വലിഞ്ഞു മുറുകിയ മുഖവുമായി അനിരുദ്ധ് നെ തല്ലുകയാണ് രുദ്രൻ…അവസാനം മൂക്കിൽ നിന്നും ചോര പൊടിഞ്ഞപ്പോൾ വൈഗ തന്നെ രുദ്രനെ പിടിച്ചു മാറ്റി…. “”വേണ്ട രുദ്രേട്ടാ…ഇനിയും തല്ലിയാൽ ചത്തു പോവും അയാൾ… മതി പോവാം…. “” വൈഗയുടെ വാക്കുകൾ കേട്ടതും അവശതയിലും അനിരുദ്ധ് ന്റെ ചുണ്ടിൽ ക്രൂരമായ ചിരി വിരിഞ്ഞു…. “”നരേഷ് പോയപ്പോൾ ഇവൻ… ഒരാൾ പോയാൽ വേറെ ഒരുത്തൻ ആണല്ലോ ടി നിനക്ക്…അന്നേ നിന്നെ നോട്ടമിട്ട എന്നെ കൂടെ പരിഗണിക്ക് നീ…. “” അനിരുദ്ധ് ന്റെ വാക്കുകൾക്ക് തറഞ്ഞു നിന്നു പോയി വൈഗ… “”അ..അപ്പൊ നരേഷ് പറഞ്ഞിരുന്ന അനിരുദ്ധ് അത്‌ ഇയാൾ ആയിരുന്നുവോ…

തന്റെ ജീവിതം തകർത്ത നരേഷിന്റെ സൗഹൃദം അത്‌ ഇയാൾ ആയിരുന്നുവോ… ചിന്തകൾക്കൊടുവിൽ തല പെരുകുന്ന പോലെ തോന്നി വൈഗക്ക്… “” അപ്പോളേക്കും രുദ്രന്റെ അടുത്ത പ്രഹരവും ഏറ്റു അനിരുദ്ധ് നിലത്തേക്ക് വീണിരുന്നു…. സ്വയം ഭൂമി പിളർന്നു പോവാൻ എന്ന പോലെ നിശ്ചലയായി വൈഗ തറഞ്ഞു നിന്നു……..(തുടരും )

ശിവഭദ്ര: ഭാഗം 12

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-