സിദ്ധവേണി: ഭാഗം 20

സിദ്ധവേണി: ഭാഗം 20

എഴുത്തുകാരി: ധ്വനി

ഞാൻ പോവാൻ തുടങ്ങിയതും എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പോയി ഇനി എന്താകുമോ ആവോ കണ്ടറിയാം “എന്താടി ” “എന്തായിരുന്നു അവിടെ ??” “എവിടെ ??” “ദേ വേണി നീ ചുമ്മാ പൊട്ടൻ കളിക്കല്ലേ നീ അവിടെ പറഞ്ഞത് മുഴുവനും കേട്ടിട്ടാണ് ഞാൻ ചോദിക്കുന്നത് സത്യം പറയെടി നിനക്ക് അങ്ങേരോട് മുടിഞ്ഞ പ്രേമം അല്ലെ ???” “ഹോ kochgalli കണ്ടുപിടിച്ചു കളഞ്ഞല്ലോ ” “ദേ ഉരുളണ്ട ഉരുളണ്ട അന്ന് നീ അവിടെ കരഞ്ഞോണ്ട് നിന്നപ്പോൾ മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നതാ .. ഇന്ന് ഇപ്പോൾ നിന്റെ സംസാരം കൂടി കേട്ടപ്പോൾ ഉറപ്പായി സത്യം പറ ഇല്ലേൽ ഞാൻ ഇത് എല്ലാരോടും പറയും ” “എടി പട്ടി ചേച്ചി ചതിക്കല്ലേ പറ്റിപ്പോയി ” (ഇപ്പോൾ മനസിലായോ ആരാണെന്ന് അപ്പൂസ് ആണ് വേണിയുടെ ചേച്ചി അയ്യേ കൂയ് കൂയ് guess ചെയ്തവരെല്ലാം ചമ്മിപോയെ 😝😝 )

“എങ്കിൽ മണി മണി ആയിട്ട് സത്യങ്ങൾ പറ ” “എന്ത് പറയാനാ എന്റെ പ്രേമം കരുണ ഇല്ലാത്ത ആ മനുഷ്യൻ മുളയിലേ നുള്ളി 😪” “എന്നാലും എനിക്ക് വിശ്വസിക്കനാവുന്നില്ല നിനക്ക് പ്രേമവോ can’t believe this 🙄” “അതെന്താ എനിക്കിതൊന്നും ആയിക്കൂടെ നിന്നെ ഒക്കെ കണ്ടല്ലേ പഠിക്കുന്നെ അതിന്റെ ആവും ” “ആ ഇനി അതും എന്റെ തലയിലേക്ക് വെച്ചോ എന്നിട്ടിപ്പോ എന്തായി കാര്യങ്ങൾ അത് പറ ” “എന്താവാനാ ഇപ്പോൾ അങ്ങ് തുറന്ന് പറഞ്ഞതെ ഉള്ളു …. അങ്ങേർക്ക് എഴുനേൽക്കാൻ പറ്റാത്ത അവസ്ഥയായി പോയി ഇല്ലെങ്കിൽ എന്റെ ഫോട്ടോ ചന്തനത്തിരിയിട്ടു കത്തിച്ചു മാലയും തൂക്കി ഭിത്തിയിൽ കേറിയേനെ ” “എന്തായാലും നല്ല ആൾക്ക് മുന്നിലാ നീ തലവെച്ചു കൊടുത്തേക്കുന്നെ നിന്നെ മെരുക്കാൻ എന്തായാലും സിദ്ധാർഥ സാറിന് പറ്റും ” “മെരുക്കാൻ ഞാൻ എന്തോന്ന് വല്ല പശുവോ കാളയോ മറ്റോ ആണോ ..

പിന്നെ നീ എന്താ ആ കടുവയെ വിളിച്ചത് സിദ്ധാർഥ് സാർ എന്നോ നിന്നെ ഏത് ക്ലാസ്സിലാടി അങ്ങേരു പഠിപ്പിച്ചത് 🤨🤨അവളുടെ ഒരു സാർ ?? “ഓഹ് മാഡം ക്ഷമി.. അത് വിട് നീ വാ ” “എങ്ങോട്ട് വരാൻ ?? അല്ല നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് എഴുന്നള്ളിയെ ” “ഞാൻ ഇന്ന് നേരത്തെ വന്നു .. ബസ് ഇറങ്ങിവന്നപ്പോൾ രാമേട്ടന്റെ കടയിൽ നിന്ന് കപ്പയും ബീഫ് കറിയുടെയും മണം എനിക്ക് സഹിച്ചില്ല അത് കഴിക്കാൻ വിളിക്കാൻ വന്നതാ ” “ഹോ എനിക്കെങ്ങും വേണ്ടാ ” “ഓഹ് അപ്പോൾ നല്ല വറ്റൽമുളകും ഉള്ളിയും കടുകും ഇട്ട് മൂപ്പിച്ച പച്ചകപ്പയും നല്ല ഗ്രേവിയും കുരുമുളകും ഇട്ട് വെച്ച രാമേട്ടന്റെ സ്പെഷ്യൽ ബീഫ് കറിയും നിനക്ക് വേണ്ടല്ലേ ok ഞാൻ ഒറ്റക്ക് കഴിച്ചോളാം ” അത് പറഞ്ഞപോഴേ വേണിയുടെ വായിൽ കപ്പലോടാനുള്ള വെള്ളം വന്നു 🤤 (ഇത് വായിച്ചു കൊതിവന്നവർ എല്ലാവരും വെള്ളം ഇറക്കൂ )

തെണ്ടി കൊതി വന്നിട്ട് വയ്യ തോൽവി സമ്മതിക്കാം – ആത്മ “ടി അല്ലേൽ വേണ്ടാ ഞാനും വരാം നീ ഇത്രയും നിർബന്ധിച്ചതല്ലേ ??” “ആര് നിർബന്ധിച്ചു .. എനിക്കൊരു നിർബന്ധവുമില്ല ” “എങ്കിൽ എനിക്ക് നിർബന്ധമുണ്ട് മനുഷ്യനെ കൊതിപ്പിച്ചിട്ട്‌ … വാ ഇങ്ങോട്ട് ” വീട്ടിൽ ചെന്നതും വേണി ഒരു സൈഡിൽ നിന്ന് അറ്റാക്ക് ആയിരുന്നു സിദ്ധുവിനോടുള്ള അമർഷം അത്രയും അവൾ ഭക്ഷണം കഴിച്ചു തീർത്തു വേറൊന്നുമല്ല വിഷമം കുട്ടിയുടെ വെറും വിഷമം 😪😪 ഫുഡും കഴിച്ചു കഴിഞ്ഞു rest എടുക്കാമെന്ന് കരുതിപ്പോയപ്പോഴാണ് പിൻവിളി കേട്ടത് വേണി …………….. ആഹ് വന്നല്ലോ വിളി എന്താ ഇത് കേൾക്കത്തെ എന്ന് ഓർത്തിരിക്കുകയായിരുന്നു -ആത്മ “എന്താ അമ്മേ ??” “ഇത് സിദ്ധു മോൻ കൊണ്ടുകൊടുക്ക് ആ കുട്ടിക്ക് വയ്യാതെ ഇരിക്കുവല്ലേ .. അവരാരും വീട്ടിൽ ഇല്ലല്ലോ ഉച്ചക്കത്തെ ഭക്ഷണം കൊണ്ട് കൊടുക്കാമോ എന്ന് ശ്രീദേവിയേച്ചി ചോദിച്ചിരുന്നു ” “എന്നെ കൊണ്ടൊന്നും വയ്യ ഞാൻ റസ്റ്റ്‌ എടുക്കാൻ പോകുവായിരുന്നു ”

“ഓഹ് എന്റെ പൊന്നുമോൾ മറിച്ചിട്ട മല ആണല്ലോ പിന്നാമ്പുറത്ത് കിടക്കുന്നത് മര്യാദക്ക് പറയുന്നത് കേൾക്കേടി ” “ഇപ്പോഴല്ലേ പാത്രം കൊണ്ട് കൊടുത്തിട്ട് ഞാൻ വന്നത് .. ഇനി അപ്പൂസിനോട് പോവാൻ പറയ്യ് ” “അവളെ ചുമ്മാ അങ്ങോട്ട് പറഞ്ഞുവിടാൻ പറ്റുവോ ??” “അതെന്താ അവളെ പറഞ്ഞുവിട്ടാൽ?? എന്നെ പറഞ്ഞു വിടാൻ കുഴപ്പം ഇല്ലല്ലോ ” “ടി നിന്നെ പോലെയാണോ അവൾ ” “ടി അപ്പു ഇങ്ങ് വന്നേ ” “എന്താടി ” “ഇവളും എന്നെപോലെയാണല്ലോ അമ്മേ കൊമ്പൊന്നും ഇല്ലല്ലോ ” “വേണി … “ശാസനയോടെ വിളിച്ചതും pinne വേണിയൊന്നും പറഞ്ഞില്ല “ടി അവൾ കല്യാണം ഉറപ്പിച്ച പെണ്ണല്ലേ ചുമ്മാ വേറൊരു വീട്ടിലേക്ക് അങ്ങ് പറഞ്ഞു vidan പറ്റുവോ atha ഞാൻ ഉദേശിച്ചേ ” “ഹാ ഇത് കൊള്ളാം നിങ്ങൾ എന്റെ കല്യാണം ഉറപ്പിക്കാത്തത് എന്റെ കുറ്റമാണോ ”

“നിന്റെ തറുതല പറച്ചിൽ ഇത്തിരി കൂടുന്നുണ്ട് ആ നാവു ഞാൻ അരിഞ്ഞെടുക്കും മര്യാദക്ക് കൊണ്ടുകൊടുക്കുന്നോ അതോ ഞാൻ വടി എടുക്കണോ ” ഹോ മാതാജി is on kalipp mode ഉള്ളിലെ ഭദ്രകാളി തലപൊക്കി തുടങ്ങി ഇനി ഇവിടെ നിക്കുന്നത് പന്തിയല്ല -ആത്മ പതിയെ ഫുഡും വാങ്ങി വീട്ടിൽ നിന്നുമിറങ്ങാൻ തുടങ്ങിയതും ഉമ്മറത്ത് നിന്ന് അപ്പു എന്നെ ആക്കുന്നുണ്ട് “എന്താടി കുരക്കുന്നത് ” “കുരക്കുവല്ല ചുമക്കുവാ ” “രണ്ടും ഒരുപോലെയാ ….. ” “നീ പോടീ ” “ഞാൻ ഒന്ന് പോയിട്ട് വരട്ടെ നിനക്കിട്ടു ഉള്ളത് ഞാൻ തരാം .. ദൈവമേ ഇവൾക്ക് ക്ഷയം ആയിരിക്കണേ ” ഈ അമ്മ എന്തൊരു സാധനം ആ ഒരു പിഞ്ചു കുഞ്ഞിനെ sorry പ്രായപൂർത്തിയായ മോളെ അങ്ങേരെ പോലെയൊരു കടുവയുടെ മുന്നിലേക്ക് പറഞ്ഞുവിടാൻ എങ്ങനെ തോന്നുന്നു -ആത്മ ദൈവമേ ഇനി കുറച്ച് ദിവസം അങ്ങേരുടെ മുന്നിൽ കള്ളനും പോലീസും കളിക്കണം എന്ന് കരുതിയതാ അപ്പോൾ ദേ എന്നെ മുന്നിലേക്ക് ഇട്ട് കൊടുക്കുന്നു പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു ഞാൻ അങ്ങ് ചെന്നതും എനിക്ക് നേരിയ ആശ്വാസം പകരാൻ എന്നോണം അവിടെ ആരൊക്കെയോ ഉണ്ടായിരുന്നു

ഞാൻ അകത്തേക്ക് ചെന്ന് നോക്കിയപ്പോൾ ദേ അഥീനയും ഏതോ ഒരു ചെറുക്കനും പുറം തിരിഞ്ഞ് നിക്കുന്നത് കൊണ്ട് മുഖം കാണാൻ പറ്റുന്നില്ല കടുവയുമായി അപാര കത്തിവെപ്പ് ആ ഞാൻ പതിയെ അഥീനയുടെ കയ്യിൽ പിടിച്ചു വലിച്ചു (ഇത് പതിയെ പറയുന്ന പോലെ വായിച്ചാൽ മതി ഈ സീനിലെ സൗണ്ട് ഞാൻ mute ചെയ്തിരിക്കുന്നു🔕🔇 ) “ഏതാടി ഈ തോട്ടി ” “തോട്ടിയോ ??” “ആഹ് 6 അടിയിൽ നിവർന്നു നിക്കുന്ന ഈ കൊന്നത്തെങ് ഏതാണെന്നു ??” “ഡീ ഇത് എന്റെ മുറച്ചെറുക്കനാ ” “നിന്റെ മുറച്ചെറുക്കൻ ഇവിടെ എന്താ കാര്യം ” “ഇവർ ഫ്രണ്ട്‌സ് ആ .. ആദിയേട്ടനും ഇവർ രണ്ടും കട്ട ചങ്ക്‌സ് ആ …” “ഹോ ബാക്ക്ഗ്രൗണ്ട് കണ്ടിട്ട് നല്ല അസ്സൽ ഫിഗർ നന്നായി നീ അശ്വിനും ആയി കമ്മിറ്റഡ് ആയത് അല്ലേൽ എനിക്കുപോലും നിന്നോട് അസൂയ തോന്നിയേനെ ” “എന്താ മോളെ നോക്കുന്നോ ??”

“ആഹ് തരക്കേടില്ല വേണേൽ ഒരു കൈ നോക്കാനുള്ള വക ഒക്കെ ഉണ്ട് ..” “എങ്കിൽ നോക്കെടി വേണമെങ്കിൽ ഞാൻ ഹംസമാവാം ” (ഈ ഹംസം എന്ന് വെച്ചാൽ ഞങ്ങൾടെ നാട്ടിൽ ബ്രോക്കർ പണി എന്നും പറയും ) “ആഹാ എന്നെയും കൂടി കുഴിയിൽ ചാടിക്കണം അല്ലേടി .. വേണ്ടായേ നമ്മൾ ഇങ്ങനെ free bird ആയി നടന്നോളാം ” “ഇതിനെയാണ് കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറയുന്നത് 🤭🤭” “പഫാഫാഫാ ” എന്റെ ആട്ട് കേട്ടിട്ടാണെന്ന് തോന്നുന്നു കത്തിവെപ്പ് നിർത്തി പുള്ളി തിരിഞ്ഞുനോക്കി ഞാൻ ഒന്ന് സ്മൈലി 😁 ഓഹ് god ഇത് ഇളി ആയി പോയല്ലോ ഒരു ക്ലോസപ്പ് പുഞ്ചിരി കൊടുക്കാം 😊😊ആഹാ എന്ത് മനോഹരമായ പുഞ്ചിരി എന്റെ പുഞ്ചിരിയുടെ രഹസ്യം കോൾഗേറ്റ് മാക്സ് ഫ്രഷ് ഉല്ലാസത്തിന്റെ അമിട്ട് പൊട്ടിക്കാം -ആത്മ “ടി ബാക്ക്ഗ്രൗണ്ട് മാത്രമല്ല ഫ്രണ്ടും കൊള്ളാം 😌

“മിണ്ടാതിരിയേഡി ” “ഇതാ ഞാൻ പറഞ്ഞ എന്റെ ഫ്രണ്ട് വേണി ” (ഇവിടേം മുതൽ സൗണ്ട് on ) “ഹായ് വേണി I’m അഥർവ് ” ഞാനും പുള്ളി നീട്ടിയ കയ്യിലേക്ക് കൈചേർത്തു “ഹലോ ” “നിന്റെ ഫ്രണ്ട് എന്താ ഇവിടെ ” “ഇവൾ തൊട്ട് അടുത്ത വീട്ടിലാണ് താമസം ” “ഓഹ് ok എന്താ കയ്യിൽ പാത്രമൊക്കെ ” ഇത് കടുവക്ക് തീറ്റ കൊടുക്കാൻ – ആത്മ ” കടുവയോ 🙄” ഓഹ് god ആത്മയുടെ സൗണ്ട് കൂടിയാ 😬 -ആത്മ “അത് സിദ്ധു ഏട്ടൻ വേണിയുടെ സർ ആ അവരാരും ഇല്ലാത്തതുകൊണ്ട് ഫുഡ്‌ കൊണ്ടുവന്നതായിരിക്കും അല്ലെ ??” കടുവ എന്നുള്ളത് നൈസ് ആയിട്ട് മുക്കി അഥീന എന്നെ രക്ഷിച്ചു “ആഹ് അതേ ” ഞങ്ങൾ പതിയെ അതുകൊണ്ട്പോയി അടുക്കളയിൽ വെച്ചു പോകുന്ന വഴി കടുവയെ ഒന്ന് നോക്കാനും ഞാൻ മറന്നില്ല എവിടുന്ന് അവിടെ ആണവകരാർ ചർച്ചയാ😪

“എന്റെ പൊന്നുമോളെ ഇത്രയും നല്ലൊരു മുറച്ചെറുക്കൻ കസ്റ്റഡിയിൽ ഉണ്ടായിട്ടാണോ നീ പുറത്ത് പോയി പ്രേമിച്ചത് ??” “പോടീ എനിക്കെന്റെ ആദിയേട്ടനെ പോലെയാ ഇവർ മൂന്നും അല്ലേലും അഥർവേട്ടൻ ഒരുപാടായി പുറത്ത കഴിഞ്ഞ ദിവസം അശ്വിന്റെ ഒപ്പമാണ് നാട്ടിലേക്ക് വന്നത് ” “ഹോ ഐ സീ അപ്പോൾ എവിടേലും ഒരു വെള്ളക്കാരി girl ഫ്രണ്ട് കാണും ആയിരിക്കും” “എന്താ മോളെ ഒരു നിരാശ ” മ്മ് നിരാശയുണ്ട് അത് ഈ ജിറാഫിനെ ഓർത്തിട്ടല്ല … ആ കട്ടിലിൽ നിവർന്നു കിടക്കുന്ന കടുവയെ ഓർത്തിട്ടാ -ആത്മ വീണ്ടും അകത്തേക്ക് പോയി ഞാനും അഥീനയും കത്തിവെച്ചു പിന്നെ അവളെയും കൂട്ടി വീട്ടിൽ പോയി തിരിച്ചു വീണ്ടും അങ്ങോട്ടേക്ക് പോയി ഇടക്കിടക്ക് എന്റെ നോട്ടം കടുവയിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു എവിടെ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്നുള്ള രീതിയിലാണ് അവിടുത്തെ ഇരുപ്പ്

പ്രണയപൂർവമായുള്ള എന്റെ നോട്ടങ്ങളെ അവഗണിക്കാൻ ഇങ്ങേർക്ക് എങ്ങനെ കഴിയുന്നു ഇങ്ങേരുടെ ഹൃദയം ഇത്ര കഠിനമാണോ ഓരോന്നൊക്കെ ആലോചിച്ചപോഴാണ് അവിടുന്ന് എന്താടി എന്ന് ചോദിച്ചു കണ്ണുരുട്ടിയത് അപ്പോഴാണ് ആ സത്യം ഞാൻ മനസിലാക്കിയത് ഇത്രയും നേരം ഞാൻ അങ്ങോട്ടേക്ക് നോക്കി ഇരിക്കുകയായിരുന്നു ചമ്മിയെങ്കിലും ഞാൻ അത് മറച്ചുപിടിച്ചു മുഖം തിരിച്ചു കുറച്ച് കഴിഞ്ഞപ്പോഴേക്കും അച്ചുവും ആന്റിയും അങ്കിളും ഒക്കെ വന്നു പിന്നെ ഞങ്ങളുടെ കത്തിയിൽ അവനും കൂടി ആന്റിയും അങ്കിളും പിന്നെ അഥർവും ആയി സ്നേഹം പുതുക്കലും കെട്ടിപിടിക്കലും ഒക്കെ ആയിരുന്നു ഞാൻ അതൊക്കെ കൗതുകത്തോടെ കണ്ട് നിന്നു അപ്പോഴാണ് കണ്ണാടിയിലൂടെ ഞാൻ ആ കാഴ്ച കണ്ടത് ഞാൻ അഥർവിനെ നോക്കുന്നത് കണ്ടിട്ട് കടുവ അവിടെയിരുന്ന് കണ്ണുരുട്ടുന്നത് അതെന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന sorry ഞാൻ ഉറക്കി കിടത്തിയ കാമുകിയെ വിളിച്ചെഴുന്നേല്പിച്ചു എന്നോടിഷ്ടം ഇല്ലെങ്കിൽ ഞാൻ വേറൊരാളെ നോക്കുന്നത് കണ്ട് കുശുമ്പ് തോന്നണ്ട കാര്യമെന്താ ?? അതിനർത്ഥം എന്നോടിഷ്ടം ഉണ്ടെന്ന് അല്ലെ ??

പെട്ടെന്ന് ഒരു സന്തോഷം ഉള്ളിൽ വന്നു നിറഞ്ഞു എന്റെ മനസിനെ ഒന്ന് തൃപ്തിപ്പെടുത്താൻ അടുത്ത് നിന്ന അച്ചുവിനോട് ഞാൻ YES or NO ചോദിച്ചു NO അവൻ cool ആയിട്ട് പറഞ്ഞതും കൈചുരുട്ടി ഒന്ന് കൊടുക്കാനാ തോന്നിയെ തെണ്ടി ഉറങ്ങിയെഴുനേറ്റ എന്നിലെ കാമുകിയെ ഉറക്കഗുളിക തന്ന് അവൻ ഉറക്കി നെഗറ്റീവ് ആണെന്നും പറഞ്ഞു അത് സ്വയം മനസിൽ നിന്ന് മായിച്ചു കളഞ്ഞു ഞാൻ പെട്ടെന്നൊന്ന് തിരിഞ്ഞുനോക്കി ഒട്ടും പ്രതീഷിക്കാത്തത് ആയതുകൊണ്ട് കടുവ നന്നായി ഞെട്ടി 🧐🧐🧐 ന്തേ ഞാൻ പതിയെ അടുത്തേക്ക് പോയി ചോദിച്ചു “എന്തിനാ ഇത്രയും നേരം എന്നെ നോക്കികൊണ്ട് ഇരുന്നേ ” ഇതുവരെ ഞെട്ടിയ കടുവ അയ്യാ ദാരിദ്ര്യം എന്ന് പറഞ്ഞു മുഖം വെട്ടിച്ചു പോരാത്തേന് ഒരു ലോഡ് പുച്ഛവും 😏😏 ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി ഇതല്ലായിരുന്നല്ലോ.. വെറുതെ മോഹിച്ചു – ആത്മ (മോഹ ഭംഗ മനസിലെ താപ പങ്കില നടയിലെ – ബാക്ക്ഗ്രൗണ്ട് music 😁😁)

ഉണർന്നു തുടങ്ങിയ കാമുകിയോട് ഉറങ്ങിക്കോളാൻ പറഞ്ഞു ഞാൻ വീണ്ടും തിരിഞ്ഞപ്പോഴാണ് ആന്റി ആ ബോംബ് പൊട്ടിച്ചത് ഇത്രയും നാളും ഞാൻ കണ്ട സ്വപ്നങ്ങളെ എല്ലാം തച്ചുടക്കാൻ എന്റെ ഉള്ളിൽ ഞാൻ പോലും അറിയാതെ മൊട്ടിട്ട എന്റെ പ്രണയത്തെ ഇല്ലാതാക്കാൻ കഴിവുള്ള ഒരു ബോംബ് 💣💣 (അപ്പോൾ ഇന്നത്തേക്കുള്ള നിങ്ങളുടെ ചോദ്യം ഇതാണ് എന്തായിരിക്കും ആ ബോംബ് വേണിയുടെ പ്രണയത്തെ ഇല്ലാതാക്കാൻ തക്കവണ്ണം എന്ത് ബോംബ് ആരിക്കും പൊട്ടിയത് എല്ലാരും കമന്റ്‌ ബോക്സിൽ വന്നു guess അടിച്ചേ വേഗാട്ടെ .. എന്നാ ഞാൻ അങ്ങട്ട് പോവാ ഇല്ലേൽ എന്റെ തലയിൽ ബോംബ് പൊട്ടും പൊങ്കാലകൾ ആവാം ഒരു മയത്തിലൊക്കെ മതി )…. തുടരും….

സിദ്ധവേണി: ഭാഗം 19

Share this story