ഈ പ്രണയതീരത്ത്: ഭാഗം 22

ഈ പ്രണയതീരത്ത്: ഭാഗം 22

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“രാധിക ടീച്ചറെ ബാല ടീച്ചർ വിളിച്ചപ്പോൾ ആണ് അവൾ യഥാർത്യത്തിലേക്ക് വന്നത് “ടീച്ചർ ഞാൻ ചോദിച്ചത് കേട്ടില്ലേ “മ്മ് കേട്ടു ടീച്ചർ “എങ്കിൽ മറുപടി പറയടോ എന്താണ് തനിക്കു ഭാവി ഭർത്താവിനെ കുറിച്ച് ഉള്ള സങ്കല്പം “എന്റെ വിഷമങ്ങളിൽ കൂടെ നിൽക്കുന്ന ആൾ ആയിരിക്കണം അല്ലാതെ പകുതിക്ക് വച്ചു ഇട്ടിട്ടു പോകരുത് അത്രേ ഉള്ളു അത് പറഞ്ഞു അവൾ പുറത്തേക്ക് പോയി നന്ദന്റെ ഹൃദയത്തിന്റെ ഉള്ളിൽ ആണ് ആ വാക്കുകൾ ചെന്നു പതിച്ചത് തിരികെ ക്ലാസ്സിൽ എത്തിയപ്പോഴും അവൾ അസ്വസ്ത്ഥ ആയിരുന്നു അവൾ കുട്ടികളോട് എന്തേലും എടുത്തു പഠിക്കാൻ പറഞ്ഞിട്ട് വെറുതെ മേശയിൽ തലവച്ചു കിടന്നു ഇടക്ക് എപ്പോഴോ കണ്ണുനീർ ചാലുകൾ ഒഴുകി മറവി ഒരു കളവാണ് ആർക്കും ആരെയും മറക്കാൻ സാധിക്കില്ല മനസ്സിന്റെ ഏതോ ഒരു കോണിൽ അവർ മൂടിപ്പുതച്ചു കിടന്ന് ഉറങ്ങുന്നുണ്ടാകും അത്രമാത്രം…. അവൾ ഓർത്തു ബെൽ അടിച്ചപ്പോൾ പുറത്തേക്ക് നടന്നു പുറത്തു അവളെ കാത്ത് നന്ദൻ നില്പുണ്ടാരുന്നു

“ഒന്ന് നിൽക്ക് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് “എന്നേ ഉപദ്രവിക്കല്ലേ പ്ലീസ് ഞാൻ എങ്ങനെ എങ്കിലും ഒക്കെ ഒന്ന് ജീവിച്ചോട്ടെ അതും പറഞ്ഞു അവൾ പോയി അവനും ഒന്ന് കരഞ്ഞാൽ കൊള്ളാം എന്ന് തോന്നിയിരുന്നു ചില ഇഷ്ടങ്ങളുടെ ആഴം മനസിലാക്കാൻ അത് നഷ്ട്ടപെടുക തന്നെ വേണം നന്ദൻ ഓർത്തു തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ ആണ് അമല ചോദിച്ചത് “രാധു ഞാൻ ഒരു കാര്യം ചോദിക്കട്ടെ “മ്മ് “അയാളെ നിനക്ക് ഇപ്പഴും ഒരുപാട് ഇഷ്ട്ടം ആണ് അല്ലേ ഈ ദേഷ്യം നീ അണിഞ്ഞ ഒരു മുഖം മൂടി മാത്രം ആണല്ലേ “അമല നീ എന്തൊക്കെ ആണ് പറയുന്നത് “എനിക്കു അറിയാം രാധു നിന്റെ മനസ്സ് പക്ഷെ ഒരിക്കൽ എങ്കിലും നീ അയാളെ ഒന്ന് കേൾക്കാൻ ഒരു മനസ്സ് കാണിക്ക് അയാൾക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് അറിയാൻ നോക്ക് ഒരുപക്ഷെ നീ വിശ്വസിച്ചത് ഒന്നും അല്ല സത്യമെങ്കിലോ “അറിയണ്ട എനിക്കു ഒന്നും അറിയണ്ട

“രാധു ജീവിതം ആണ് അത് കൈവിട്ടു പോയാൽ പിന്നെ തിരിച്ചു കിട്ടില്ല എനിക്കു അറിയാം നിങ്ങളുടെ രണ്ടുപേരുടെ മനസ്സിലും ഇഷ്ട്ടം ഉണ്ട് ഇപ്പഴും “ഇഷ്ട്ടം അത് നിനക്ക് തോന്നുന്നത് ആണ് “ആണോ? നീ എന്റെ മുഖത്ത് നോക്കി പറ ആണോ? അമല അവളുടെ മുഖം പിടിച്ചു അവൾക്കു അഭിമുഖം വച്ചു ചോദിച്ചു “ആണ് മുഖത്ത് നോക്കാതെ രാധിക പറഞ്ഞു “എത്ര സമർത്ഥം ആയി ആണ് നീ കള്ളം പറയുന്നത് ഇത്രയും കാലം നന്ദൻ സാർ കല്യാണം കഴിക്കാതെ നില്കുന്നത് നിന്നെ ഓർത്തിട്ട് ആണ് എന്ന് എനിക്കും നിനക്കും അറിയാം പിന്നെ നീ എന്തിനാ എന്നും വന്നാലുടൻ സാർ ഇരിക്കുന്ന കസേരയിലേക്ക് നോക്കുന്നത് ഇവിടെ പുള്ളിയെ കണ്ടപ്പോൾ തന്നെ നീ എന്ത് കൊണ്ടു ഈ ജോലി റിസൈൻ ചെയ്തില്ല എനിക്കു അറിയാം നീ നിന്റെ വീട്ടിൽ പറഞ്ഞിട്ടുണ്ടാകില്ല സാറിനെ കണ്ടകാര്യം

കാരണം പറഞ്ഞാൽ ആരേലും ഇനി ജോലിക്ക് പോകണ്ട എന്ന് പറഞ്ഞാൽ നിനക്ക് സാറിനെ കാണാൻ പറ്റില്ല ഉള്ളിന്റെ ഉള്ളിൽ നീ സാറിന്റെ സാമിപ്യം ആഗ്രഹിക്കുന്നു അതാണ് സത്യം “അമല പ്ലീസ് “രാധു ലൈഫ് ഒന്നേ ഉള്ളു കൈവിട്ടു പോയിട്ട് പിന്നെ അയ്യോ പോയെ എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല വാശിയും ദേഷ്യവും ഒക്കെ മാറ്റി വച്ചു നീ അയാൾക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കണം “വേണ്ട അമല എനിക്കു കേൾക്കണ്ട “എന്ത്കൊണ്ടു? “എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും എനിക്കു മറക്കാൻ കഴിയാത്ത ചിലതൊക്കെ ഉണ്ട് അതിൽ വളരെ പ്രധാനപെട്ട ഒന്ന് സ്വന്തം മകളുടെ ജീവിതത്തിനു വേണ്ടി അയാളുടെ മുന്നിൽ കെഞ്ചിയാ ഒരു പാവം മനുഷ്യനെ ആണ് എന്റെ അച്ഛനെ എല്ലാരും എന്നേ ഒറ്റപ്പെടുത്തിയപ്പോഴും എന്നേ കൂടെ നിർത്തിയ എന്റെ അച്ഛന്റെ മുഖം അത് മരണം വരെ എനിക്കു മറക്കാൻ കഴിയില്ല

അതുകൊണ്ട് ഒരിക്കലും എനിക്കു അയാളോട് ക്ഷമിക്കാൻ കഴിയില്ല ഒരുപക്ഷെ പറയാൻ ഉള്ളത് അയാൾ നിരപരാധി ആണ് എന്ന് ആണെങ്കിൽ അത് എനിക്കു കൂടുതൽ വേദന നല്കത്തേ ഉള്ളു കാരണം എനിക്കു ഇപ്പോഴും ഒരുപാട് ഇഷ്ട്ടം ആണ് എന്റെ നന്ദുവേട്ടനെ അതും പറഞ്ഞു അവൾ അമലയുടെ നെഞ്ചിലേക്ക് വീണു ഒരു കൊച്ചുകുട്ടിയെ പോലെ പൊട്ടികരഞ്ഞു അവൾ നന്നായി കരയട്ടെ എന്ന് അമല ഓർത്തു എങ്കിലേ അവളുടെ വിഷമം കുറച്ച് എങ്കിലും മാറു എന്ന് അവർക്ക് ഉറപ്പ് ആരുന്നു വണ്ടി ബ്രേക്ക് ഡൗൺ ആയതു കൊണ്ടു എന്നും ഇറങ്ങുന്നതിന് മുമ്പിലത്തെ സ്റ്റോപ്പിൽ ഇറങ്ങി രാധിക വീട്ടിലേക്ക് നടന്നു കുറേ അധികം നടക്കാൻ ഉണ്ട് തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ആണ് വലിയ ഒരു ഇടിയും കൊള്ളിയാനും കൂടെ വന്നത് ഭയങ്കര കാറ്റും മഴയും അവൾ പെട്ടന്ന് ഓടി ഒരു പഴയ പൊളിഞ്ഞ കെട്ടിടത്തിൽ കയറി അതിന്റെ അപ്പുറത്തെ ഭാഗത്തു കുറേ പേർ മദ്യപിക്കുന്നുണ്ടെന്ന് അറിയാതെ കയറി നിന്ന്‌ കഴിഞ്ഞാണ് അവൾ അവരെ കണ്ടത്

എല്ലാരും കുടിച്ചു വല്ലാത്ത ഒരു അവസ്ഥയിൽ ആരുന്നു എല്ലാവരുടെയും നോട്ടം അവളിൽ എത്തി ഒരു ഇരയെ അടുത്ത് കിട്ടിയ വേട്ടമൃഗത്തിന്റെ ഭാവം ആരുന്നു അവരിൽ അപ്പോൾ അവൾ പെട്ടന്ന് മഴ വക വെയ്ക്കാതെ ഇറങ്ങി നടന്നു അവർ അവളുടെ പിറകെ കൂടി അവളുടെ നടത്തം ഓട്ടം ആയപ്പോൾ അവരും പിന്നാലെ ഓടി അവൾക്കു ഭയം ആയി ആ പ്രാദേശത്ത് ഒരു മനുഷ്യജീവി പോലും ഇല്ലാരുന്നു എന്നത് അവളെ വല്ലാതെ ഭയപെടുത്തി അവൾ ഓടി വരുമ്പോൾ ആണ് നന്ദന്റെ ബുള്ളറ്റ് വന്നത് പൊടുന്നനെ ഒരു ഞെട്ടലോടെ അവൾ നോക്കിയപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന നന്ദൻ ‘”എന്തുപറ്റി അവൻ അവളുടെ ഭാവം കണ്ടു ചോദിച്ചു അവൾ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അവനും അവിടേക്ക് നോക്കി അവളുടെ പുറകെ ഓടി വന്ന രണ്ടു പേരെ കണ്ടപ്പോൾ അവനു കാര്യം മനസ്സിലായി അവൻ ബൈക്കിൽ നിന്നും ഇറങ്ങി അവർ ഒരു പരുങ്ങലോടെ അവിടെ നിന്നു

“എന്താടാ നന്ദൻ ചോദിച്ചു “ഹേയ് ഒന്നുമില്ല ചേട്ടാ കൂട്ടത്തിൽ ഒരുവൻ പറഞ്ഞു അതും പറഞ്ഞു അവർ തിരിച്ചു നടന്നു രാധിക ഇപ്പോഴും ഭയന്ന് നിൽകുവാണ് “എന്താ സംഭവം അവൻ ചോദിച്ചു “ഞാൻ വരുമ്പോൾ നല്ല മഴ അതുകൊണ്ട് ആ പൊളിഞ്ഞ കെട്ടിടത്തിൽ കയറി നില്കാൻ പോയത അവിടെ ഇവരുണ്ട് എന്ന് അറിഞ്ഞില്ല “അവിടെ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാണെന്ന് ഈ നാട്ടിൽ ജീവിക്കുന്ന നിനക്ക് ഇതുവരെ ആയിട്ടും അറിയില്ലേ മഴ നനഞ്ഞു എങ്കിൽ പനി പിടിക്കും എന്നേ ഉള്ളു എന്നും പത്രത്തിൽ ഒക്കെ വാർത്ത കാണുന്നത് അല്ലേ ഓരോന്ന് ഞാൻ ഇപ്പോൾ ഇതു വഴി വന്നില്ലാരുന്നു എങ്കിൽ എന്താരിക്കും സംഭവിക്കാൻ പോകുന്നത് എന്ന് ഒന്ന് ആലോചിച്ചു നോക്കിക്കേ അവൾ ശരിക്കും പേടിച്ചിട്ടുണ്ട് എന്ന് മുഖം കണ്ടാൽ അറിയാം “വാ ഞാൻ അപ്പുറത്തു ഇറക്കാം അവൾ പോകണോ വേണ്ടയോ എന്ന് ശങ്കിച്ച് നിന്നു

“കേറാൻ അവൻ സ്വരം കനപ്പിച്ചു അവൾ കയറി മഴ ശക്തി കൂടിയപ്പോൾ അവൻ വണ്ടി ഒരു തണൽ മരത്തിന്റെ അരികിൽ ചേർത്ത് നിർത്തി “മഴ അല്പം കുറയട്ടെ വണ്ടി ഓടിക്കാൻ പറ്റുന്നില്ല അവൾ മിണ്ടിയില്ല “നീ എന്തിനാ അതിലെ വന്നത് അവൻ ചോദിച്ചു “വണ്ടി ബ്രേക്ക്‌ ഡൗൺ ആയി “അതിനു വേറെ വണ്ടി കിട്ടില്ലേ “സമയം പോകുമല്ലോ എന്ന് ഓർത്തു ‘”ഞാൻ വന്നില്ലാരുന്നെങ്കിൽ എന്തായേനെ മേലാൽ ഇങ്ങനെ ചെയ്തേക്കല് അവൻ പറഞ്ഞു ഒരു നിമിഷം അവൾ കയറിയ ബസിൽ കയറാത്തത് ഓർത്തു അവൻ സ്വയം പഴിച്ചു തന്നെ കാണുമ്പോൾ അവൾക്കു ബുദ്ധിമുട്ട് വേണ്ട എന്ന് കരുതി ആയിരുന്നു അവൾ കയറുന്ന ബസിനു മുൻപിൽ ഉള്ള ബസിൽ കയറി അവളെ കാത്ത് നിന്നത് സമയം പോയിട്ടും ബസ്സ് കാണാത്തപ്പോൾ ആണ് ആരോ പറഞ്ഞത് ബ്രേക്ക്‌ ഡൗൺ ആയി അപ്പുറത്തെ സ്റ്റോപ്പിൽ കിടപ്പുണ്ട് എന്ന് ബ്രേക്ക്‌ ഡൗൺ ആയെന്ന് കേട്ട് അവൾ അവിടെ നില്പുണ്ടാരിക്കും

എന്ന് പ്രതീക്ഷിച്ചു കാണാൻ ഇറങ്ങിയാതാരുന്നു അവൻ അത് ഒരു കണക്കിന് നന്നായി എന്ന് അവനു തോന്നി ഇല്ലാരുന്നു എങ്കിൽ എന്ത് സംഭവിച്ചേനെ അവനു പേടി തോന്നി അവൾ കൂടെ ഉണ്ടായിട്ട് ആണ് ഇല്ലാരുന്നേൽ അവന്മാർക്ക് വേണ്ടത് താൻ കൊടുത്തേനെ അവൻ ഓർത്തു പുറത്തെ ഇടിയും മിന്നലും കണ്ടപ്പോൾ അവൾക്കു ഭയം കൂടി ഇടിയും മിന്നലും പണ്ട് മുതലേ പേടിയാണ് നന്ദൻ പെട്ടന്ന് അന്ന് അവളോടൊപ്പം ഉണ്ടായിരുന്ന മഴക്കാലത്തെ കുറിച്ച് ഓർത്തു അന്ന് അവൾ ഇടിവെട്ടി പേടിച്ചു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞതും ഒക്കെ അവന്റെ മനസ്സിൽ തെളിഞ്ഞു ഇടക്ക് മഴ പെയ്യുമ്പോൾ അവളുടെ മുഖത്ത് വെള്ളത്തുള്ളികൾ കൊണ്ടു ചിത്രപണികൾ തീർത്തു അവളുടെ നെറ്റിയിലും അധരങ്ങളിലും പറ്റിയിരുന്ന വെള്ളത്തുള്ളികൾ അവന്റെ മനസിന്റെ പ്രണയത്തേ ഉണർത്തി അവൾ ആകെ നനഞ്ഞു നിൽക്കുക ആണ് അവന്റെ മനസിന്റെ ചിന്തകൾ വഴിമാറുന്നത് നന്ദൻ അറിഞ്ഞു

സ്വയം നിയന്ത്രിക്കാൻ അവൻ പാടുപെട്ടു പെട്ടന്ന് ഒരു വല്ല്യ ശബ്ദത്തോടെ ഇടി വെട്ടി അവൾ വല്ലാതെ ഞെട്ടി നന്ദുവേട്ട എന്ന് വിളിച്ചു അവന്റെ അരികിലേക്ക് ഓടി അവന്റെ നെഞ്ചി ൽലേക്ക് ചേർന്നു അവളുടെ അപ്രതീക്ഷിതമായ നീക്കത്തിൽ നന്ദൻ ഒന്ന് പകച്ചുപോയിരുന്നു പക്ഷെ അവളുടെ വർഷങ്ങൾക്ക് ശേഷം ഉള്ള നന്ദുവേട്ട എന്ന വിളിയിൽ അവൻ സ്വയം മറന്നു പോയിരുന്നു തന്നോട് ചേർന്ന് നിൽക്കുന്ന രാധിക ഒരു സ്വപ്നം ആയി അവനു തോന്നി അവൻ അവളെ ചേർത്ത് പിടിച്ചു വർഷങ്ങൾക്ക് ശേഷം അവളുടെ ഗന്ധം വീണ്ടും അവന്റെ നാസിക തുമ്പിൽ അരിച്ചു കയറി അവളുടെ മുക്കിൻ തുമ്പിൽ ഇരച്ചു കയറി അവന്റെ ശരീരത്തേയും മനസ്സിനെയും ചൂട് പിടിപ്പിച്ചു ഒരു നിമിഷം അവനു വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല അവൻ അവളെ ഒരിക്കൽ കൂടി വരഞ്ഞു മുറുക്കി അവന്റെ അധരങ്ങൾ അവളുടെ പിൻകഴുത്തിൽ അമർന്നു ഒരുനിമിഷം അവളും സ്വയം മറന്നു

അവനെ ഇറുക്കി പുണർന്നു അവൻ അവളുടെ മുഖം പിടിച്ചു അവനു അഭിമുഖം ആയി നിർത്തി അവളുടെ അധരങ്ങൾ കവർന്നു അവളുടെ നഖങ്ങൾ അവന്റെ കഴുത്തിൽ അമർന്നു പെട്ടന്ന് ഒരു കൊള്ളിയാൻ മിന്നിയപ്പോൾ എന്തോ ഓർത്തെന്നപോലെ അവൾ അവനെ തട്ടിമാറ്റി സ്വബോധത്തിലേക്ക് വന്നു അവനും യാഥാർഥ്യത്തിലേക്ക് വന്നേ ഉള്ളാരുന്നു അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കാതെ മഴയെ പാടെ അവഗണിച്ചു വീട്ടിലേക്ക് നടന്നിരുന്നു അപ്പോഴേക്കും അവൻ പെട്ടന്ന് വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവൾക്കു പുറകെ പോയി “സോറി ഞാൻ അറിയാതെ ആ സമയത്ത് സംഭവിച്ചതാ അവൻ പറഞ്ഞു അവൾ മിണ്ടാതെ നിന്നു “കയറു ഞാൻ പാടവരമ്പത്തു ഇറക്കാം അവൾ മിണ്ടിയില്ല

“നീ ഒറ്റക്ക് പോയാൽ എനിക്കു സമാധാനം ഉണ്ടാകില്ല അതാണ് കയറ് പ്ലീസ് അവൾ ഒന്നും മിണ്ടാതെ കയറി അവൻ വണ്ടി എടുത്തു ഇരുവരും ഒന്നും മിണ്ടിയില്ല അവൻ പാടവരമ്പിൽ വണ്ടി നിർത്തിയപ്പോൾ അവൾ ഒന്നും മിണ്ടാതെ ഒരു നോക്ക് തിരിഞ്ഞു നോക്കാതെ ഇറങ്ങി നടന്നു അവൻ അത് നോക്കി നിന്നു അവന്റെ ചുണ്ടിൽ ഒരു നനുത്ത മന്ദഹാസം വിരിഞ്ഞു അത്രമേൽ നീ എന്നെ ഓർമ്മിക്കപ്പെടുന്ന ഒരു ദിവസം വരും അതിനു ഇനി അധിക ദൂരം ഇല്ല അവൻ മനസ്സിൽ പറഞ്ഞു മഴ നനഞ്ഞു വരുന്ന രാധികയെ കണ്ടു സുധ കുടയുമായി ഇറങ്ങി വന്നു “നിനക്ക് എന്താ ഭ്രാന്ത് ആണോ ഈ മഴ നനഞ്ഞു വരാൻ അവൾ അതിനു മറുപടി ഒന്നും പറയാതെ അകത്തേക്ക് കയറി പോയി നനഞ്ഞ തുണി പോലും മാറ്റാതെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു തനിക്ക് എന്താണ് പറ്റിയത് എന്താണ് കുറച്ച് സമയം മുൻപ് നടന്നത് അവൾ സ്വയം ചോദിച്ചു താൻ ഏറ്റവും അധികം വെറുക്കുന്ന ആൾ ഇന്ന് തന്റെ ശരീരത്തിൽ തൊട്ടിരിക്കുന്നു

എന്ത്കൊണ്ടു താൻ അത് എതിർത്തില്ല അവൾ ഓർത്തു അവളുടെ പല ചോദ്യങ്ങളും ഉത്തരം കിട്ടാത്ത സമസ്യ ആയി അവശേഷിച്ചു നന്ദൻ നേരെ പോയത് ആ പൊളിഞ്ഞ കെട്ടിടത്തിലേക്ക് ആരുന്നു പക്ഷെ അവിടെ ആരും ഇല്ലാരുന്നു “എന്റെ പെണ്ണിനെ ശല്ല്യം ചെയ്ത എല്ലാത്തിനെയും എന്റെ കൈയിൽ കിട്ടും എന്ന് മനസ്സിൽ പറഞ്ഞു അവൻ ബൈക്കിൽ കയറി പോയി . പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ നന്ദനെ അഭിമുഖീകരിക്കാൻ അവൾക്കു മടി തോന്നി അവൻ അവളെ നോക്കി ഒരു കുസൃതിചിരി ചിരിച്ചു “സാറിന്റെ കവിളിൽ എന്ത് പറ്റി ബാല ടീച്ചർ അത് ചോദിച്ചപ്പോൾ ആണ് രാധികയും അത് കണ്ടത് ഇടത്തെ കവിളിനും കഴുത്തിനും ഇടക്ക് ആയി നഖത്തിന്റെ പാട് നന്നായി തെളിഞ്ഞു കാണാം “അതോ അത് ഒരു കള്ളി പൂച്ച മാന്തിയതാണ് എന്റെ ഒരു പെറ്റ് ആണ് അവൾ ഇന്നലെ എനിക്ക് ഒരു കിസ്സ് തന്നതാ രാധികയെ നോക്കി അല്പം കുസൃതിയോടെ ആണ് അവൻ പറഞ്ഞത്

“അയ്യോ എങ്കിലും റ്റി. റ്റി എടുക്കണം സാറെ ബാല ടീച്ചർ “അതേ അതേ ഇത് റ്റി റ്റി എടുക്കേണ്ടി വരും രാധികക്ക് നാണക്കേട് തോന്നി അവൾ പെട്ടന്ന് ക്ലാസ്സിലേക്ക് പോയി വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു അമലയെ കാത്ത് നിൽകുമ്പോൾ ആണ് നന്ദൻ ബുള്ളറ്റ് കൊണ്ടു മുന്നിൽ നിർത്തിയത് “ബാഗിൽ ഞാൻ ഒരു കത്ത് വച്ചിട്ടുണ്ട് വായിക്കാൻ മറക്കല്ല് അതും പറഞ്ഞു അവൻ വണ്ടി സ്റ്റാർട്ട്‌ ആക്കി പോയി അപ്പോഴേക്കും അമല വന്നു “പോകാം “മ്മ് ഒരുപാട് ലേറ്റ് ആകുമോ “ഇല്ലടി ജസ്റ്റ്‌ ഒന്ന് നോക്കിട്ട് പോകാൻ ആണ് അമലക്ക് മനസമ്മതത്തിനു ഇടാൻ ഉള്ള ഡ്രസ്സ്‌ നോക്കാൻ അവളോട് ഒപ്പം പോകാൻ നില്കുവരുന്നു രാധിക കടയിൽ ഡ്രസ്സ്‌ തിരയുമ്പോൾ ആണ് പരിചയം ഉള്ള ഒരു ശബ്ദം കേട്ടത് “രാധൂ തിരിഞ്ഞു നോക്കിയപ്പോൾ “നന്ദിത “….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 21

Share this story