ഈ പ്രണയതീരത്ത്: ഭാഗം 23

ഈ പ്രണയതീരത്ത്: ഭാഗം 23

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ രാധിക ശങ്കിച്ച് നിന്നു അവൾ നന്ദിതയെ തന്നെ നോക്കി അവൾക്കു നന്നായി തടി വച്ചിട്ടുണ്ട് പഴയപോലെ ഒന്നും അല്ല നല്ല പക്വത വന്നപോലെ ഉണ്ട് സീമന്തരേഖയിൽ കട്ടിയിൽ സിന്ദൂരം ഇട്ടിട്ടുണ്ട് കഴുത്തിൽ ഒരു താലി ഒരു ലൈറ്റ് കളർ കോട്ടൺ ചുരിദാർ ആണ് വേഷം കൂടെ ഒരു നാല് വയസ്സ് തോന്നിക്കുന്ന പെൺകുട്ടി അവൾ അനിരുദ്ധനെ പറിച് വച്ചിരിക്കുന്നു “എന്നോട് ദേഷ്യം ആകും അല്ലേ നന്ദിത ചോദിച്ചു “എന്തിനാ നന്ദേ എനിക്കു നിന്നോട് ദേഷ്യം “ഞാൻ കാരണം നിനക്ക് ഒരുപാട് നഷ്ട്ടങ്ങൾ ഉണ്ടായിട്ടില്ലേ “അത് നീ കാരണം ആണ് എന്ന് ആരാണ് പറഞ്ഞത് അത് എന്റെ യോഗം ആണ് അങ്ങനെ വിശ്വാസിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം “നിനക്ക് എങ്ങനെ എന്നോട് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു രാധു

“രാധൂ പെട്ടന്ന് അമല അങ്ങോട്ട്‌ വന്നു “അമല ഇത് നന്ദിത എന്റെ ഫ്രണ്ട് ആണ് നന്ദേ ഇത് അമല എന്റെ ഫ്രണ്ട് ആണ് “ഇത് നന്ദൻ സാറിന്റെ സിസ്റ്റർ ആണോ അമല ചോദിച്ചു “മ്മ്മ് രാധിക പറഞ്ഞു നന്ദിത ഹൃദ്യം ആയി ചിരിച്ചു “ഹായ് അമല പറഞ്ഞു “ഹായ് നന്ദിത തിരിച്ചും വിഷ് ചെയ്തു “നമ്മുക്ക് ഇറങ്ങിയാലോ അമല ചോദിച്ചു “രാധു എനിക്കു നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട് എപ്പോഴോ സമയം കിട്ടുക നന്ദിത പ്രതീക്ഷയോടെ നന്ദിതയെ നോക്കി “അമല നീ പോയിക്കോളു ഞാൻ കുറച്ചു കഴിഞ്ഞു ഇറങ്ങാം “ഞാൻ വേണെങ്കിൽ വെയിറ്റ് ചെയ്യാം അമല പറഞ്ഞു “വേണ്ട നീ പോയിക്കോ “ഓക്കേ അമല പോയി കഴിഞ്ഞപ്പോൾ രാധിക നന്ദിതയോട് ചോദിച്ചു “എന്താണ് നിനക്ക് പറയാൻ ഉള്ളത്

“നമ്മുക്ക് ഇവിടെ നിന്ന്‌ മാറി നിൽകാം “മ്മ്മ് പിന്നെ ചോദിക്കാൻ മറന്നു ഇത് നിന്റെ മോൾ ആണോ കുഞ്ഞിന്റെ മുഖത്ത് തഴുകി കൊണ്ടു രാധിക തിരക്കി “അതേ നന്ദിത മറുപടി പറഞ്ഞു രാധിക അവളുടെ അടുത്ത് ഇരുന്നു “എന്താ മോൾടെ പേര് “രാധിക അവൾ നിഷ്കളങ്കതയോടെ പറഞ്ഞു രാധിക ഞെട്ടലോടെ നന്ദിതയുടെ മുഖത്തേക്ക് നോക്കി “അതേ അനിയേട്ടന് നിർബന്ധം ആരുന്നു കുഞ്ഞിന് നിന്റെ പേര് ഇടണം എന്ന് ആൺകുട്ടി ആണെങ്കിൽ അനിയേട്ടന്റെ അച്ഛന്റെയും നമ്മുക്ക് ആ റെസ്റ്റോറന്റിൽ ഇരുന്നു സംസാരിക്കാം നന്ദിത തൊട്ട്അപ്പുറത്തെ റെസ്റ്റോറന്റ് ചൂണ്ടി പറഞ്ഞു “ശരി “വാ മോളെ അവർ റെസ്റ്റോറന്റിൽ ചെന്നു മുഖാമുഖം ഇരുന്നു “എന്താണ് നിനക്ക് പറയാൻ ഉള്ളത് “രാധു ഞങ്ങൾ കാരണം നിന്റെ ലൈഫ് തകർന്നു എന്ന് നീ വിശ്വസിക്കുന്നുണ്ടോ

“ഇല്ല നന്ദേ ഞാൻ അത് മുന്നേ പറഞ്ഞല്ലോ “മ്മ്മ് നിന്റെ വിവാഹം മുടങ്ങി എന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് അനിയേട്ടൻ ആണ് രണ്ടുപ്രാവിശ്യം ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടിയതാ നിന്നെ ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ടു മാത്രം ആണ് അത് മാറ്റി വച്ചത് “അനിയേട്ടൻ? ”വന്നിട്ടുണ്ട് ഒരു കേസുമായി ബന്ധപെട്ടു എറണാകുളം വരെ പോയേകുവാ “മ്മ്മ് “എന്നേ അനിയേട്ടൻ വിവാഹം കഴിച്ചത് കൊണ്ടാണ് നന്ദേട്ടൻ നിന്നെ വേണ്ടാന്ന് പറഞ്ഞു എന്ന് അനിയേട്ടന്റെ അമ്മ പറഞ്ഞു “വല്ല്യമ്മ പിണക്കം ഒക്കെ മാറ്റിയോ നിങ്ങളോട്? “ഇല്ല അനിയേട്ടൻ മരിച്ചു പോയി എന്ന് ആണ് കരുതിയെകുന്നെ എന്നാണ് പറഞ്ഞത് അനിയേട്ടന്റെ അച്ഛന്റെ മരണത്തിനു കാരണം അനിയേട്ടൻ ആയോണ്ട് ഒരിക്കലും അനിയേട്ടനോട് ക്ഷമിക്കാൻ പറ്റില്ല അത്രേ

“മ്മ് രാധിക അലസമായി മൂളി ഈ സമയം കൊച്ചു രാധിക ഐസ്ക്രീം നുണഞ്ഞു തിന്നുക ആരുന്നു ഇടക്ക് അവൾ ഒളികണ്ണിട്ട് രാധികയെ നോക്കും എന്നിട്ട് ഐസ്ക്രീം നിറഞ്ഞ വായിൽ ഒരു കള്ളചിരി ചിരിക്കും രാധിക അവളുടെ കുസൃതി കണ്ടു ഇരിക്കുക ആരുന്നു “രാധു ഞാൻ ചോദിച്ചത് നീ കേട്ടില്ലേ “എന്താണ് “ഏട്ടൻ നിന്നെ വേണ്ടാന്ന് വച്ചത് ഞങ്ങളുടെ കല്യാണം കൊണ്ടാണ് എന്ന് നീ വിശ്വസിക്കുന്നുണ്ടോ “പിന്നെ വിശ്വസിക്കാതെ അത്രയും ആളുകളുടെ മുന്നിൽ വച്ചു അയാൾ പറഞ്ഞത് അതാണ് “അതല്ല രാധു സത്യം ഞങ്ങളുടെ വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് തന്നതും എന്നേ വീട്ടിൽ നിന്ന്‌ ഇറക്കി രജിസ്റ്റർ ഓഫീസിൽ എത്തിച്ചതും ഞങ്ങളുടെ ട്രെയിനിൽ കയറ്റി വിട്ടതും എല്ലാം ഏട്ടൻ ആണ് പിന്നീട് കുറേ നാൾ ഞങ്ങൾക്ക് അത്യാവശ്യം വേണ്ട കാശ് ഒക്കെ തന്നതും ഒക്കെ ഏട്ടൻ ആണ്

ആ ഏട്ടൻ ഈ കാരണത്തിൽ നിന്നെ വേണ്ടാന്ന് വയ്ക്കും എന്ന് ഞാൻ വിശ്വസിക്കില്ല കാതുകളെ വിശ്വസിക്കാൻ ആകാതെ രാധിക ഇരുന്നു “അപ്പോൾ നീയും അനിയേട്ടനും കൂടെ ഉള്ള അടുപ്പം നിന്റെ ഏട്ടന് അറിയാരുന്നോ നേരത്തെ “ഇല്ല അന്ന് അനിയേട്ടന് വേറെ വിവാഹം ഉറപ്പിച്ചപ്പോൾ ഞാൻ ഏട്ടനോട് എല്ലാം തുറന്നു പറഞ്ഞു അപ്പോൾ ഏട്ടൻ തന്നെ ആണ് അനിയേട്ടനോട് രജിസ്റ്റർമാര്യേജിന്റെ കാര്യം പറഞ്ഞതും കല്യാണത്തിന്റെ തലേന്ന് ഈ നാട്ടിൽ നിന്ന്‌ പോയാൽ മതി ഇല്ലേൽ നിങ്ങളുടെ വിവാഹവും മുടങ്ങും എന്നും ഒക്കെ പറഞ്ഞതും പിന്നെയും ഏട്ടൻ അങ്ങനെ ചെയ്യുമോ “പിന്നെ എന്തിനാ എന്നോട് അങ്ങനെ ചെയ്തേ എന്ന് നീ ഏട്ടനോട് ചോദിച്ചില്ലേ “പിന്നെ ഞാൻ ഏട്ടനെ കണ്ടിട്ടില്ല “മ്മ് “പിന്നെ നീ അറിയാത്ത മറ്റൊരു കാര്യം കൂടെ ഉണ്ട് “എന്താ “നീ വിചാരിക്കും പോലെ എന്റെ വീട്ടിൽ വച്ചു അല്ല ഏട്ടൻ നിന്നെ ആദ്യം ആയി കാണുന്നത് “പിന്നെ?

നന്ദിത ആ സംഭവം വിവരിച്ചു ചുറ്റും കാർത്തിക വിളക്കുകൾ കത്തിച്ച ക്ഷേത്രം അവിടെ കാർത്തിക വിളിക്ക് കത്തിക്കുന്ന ഒരു പച്ചപട്ടുപാവാട ഇട്ട ഒരു പെൺകുട്ടി ശരിക്കും ഒരു ദേവിയെ പോലെ ഉണ്ട് അവളെ കണ്ടാൽ ആ കാഴ്ച നന്ദന്റെ മനസ്സിനെ ആകർഷിച്ചു അവൻ ആ പെൺകുട്ടിയെ തന്നെ നോക്കി നിന്നു അതു കണ്ടുകൊണ്ടാണ് അനിരുദ്ധൻ വന്നത് “എന്താടാ നന്ദാ നീ നോക്കുന്നെ “ആ പെൺകുട്ടിയെ നോക്കുവാ “ഏത്? “ദാ ആ പെൺകുട്ടിയെ “വായിനോട്ടം ആണോ “അല്ലടാ അവളെ എനിക്കു ഇഷ്ട്ടം ആയടാ ശരിക്കും എന്റെ സങ്കല്പപത്തിൽ ഉള്ള രൂപം “ഓഹോ എങ്കിലേ ഒത്തിരി സങ്കല്പിച്ചു കൂട്ടണ്ട അവൾ എന്റെ ചെറിയച്ഛന്റെ മോൾ ആണ് അതായത് എന്റെ പെങ്ങൾ എന്റെ പെങ്ങളെ നോക്കിയാൽ ഞാൻ ഹിറ്റ്ലറിലെ മാധവൻ കുട്ടി ആകുമേ “എടാ ശരിക്കും ഞാൻ പറഞ്ഞതാ എനിക്കു അവളെ ഇഷ്ട്ടം ആണ് “സീരിയസ് ആയിട്ടാണോ

“അല്ലടാ “എങ്കിൽ നീ അവളോട് നേരിട്ട് പറ “എപ്പോൾ ‘”വരുന്ന ആഴ്ച ഞങ്ങളുടെ ചുറ്റ്വിളിക്ക് ഉണ്ട് അതിനു അവൾ വരും അപ്പോൾ നീ നേരിട്ട് പറ “നീ ആണെടാ അളിയൻ ഇരുവരും ചിരിച്ചു “ഇതൊക്കെ എന്നോട് അനിയേട്ടൻ പറഞ്ഞതാ ചുറ്റുവിളക്കിനു കണ്ടപ്പോൾ നന്ദൻ പറഞ്ഞത് ഒക്കെ അവൾ ഓർത്തു താൻ വരും എന്ന് എനിക്കു അറിയാരുന്നു എന്ന് പറഞ്ഞത് അവളുടെ കാതിൽ മുഴങ്ങി അന്നാണ് മഞ്ചാടി കുരു തന്നത് അതെല്ലാം അവളുടെ ഓർമകളിൽ തെളിഞ്ഞു “രാധു നീ ഏട്ടനെ വേറുകല്ലേ ഏട്ടൻ എന്തേലും കാരണം ഇല്ലാതെ അങ്ങനെ ചെയ്യില്ല രാധിക ഒന്നും മിണ്ടിയില്ല അവളുടെ മനസ്സിൽ നൂറു ചോദ്യങ്ങൾ ആരുന്നു അവൾ ഉരുകുക ആയിരുന്നു “നമ്മുക്ക് പോകാം നന്ദേ ലേറ്റ് ആകുന്നു “മ്മ് പോകാം ദാ ഇതാണ് ഞങ്ങളുടെ അഡ്രെസ്സ് നീ ഇടക്ക് അങ്ങോട്ട്‌ ഇറങ്ങണം

“മ്മ്മ് അവൾ കൊടുത്ത കാർഡ് വാങ്ങിക്കൊണ്ടു രാധിക മൂളി അവൾ കുഞ്ഞു രാധികയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു പിന്നെ നന്ദയെ ഒന്ന് ഹഗ് ചെയ്തു അവരോട് യാത്ര പറഞ്ഞു ബസ് സ്റ്റോപ്പ്‌ ലക്ഷ്യം വച്ചു നടന്നു വീട്ടിൽ ചെന്നപ്പോൾ മുറ്റത്ത് തന്നെ സുധ ഉണ്ടാരുന്നു “എന്താടി താമസിച്ചത് “അമലയുടെ കൂടെ ഡ്രസ്സ്‌ നോക്കാൻ പോകും എന്ന് ഞാൻ പറഞ്ഞില്ലാരുന്നോ “ഒരുപാട് സമയം ആയല്ലോ “മ്മ് കുറച്ച് ലേറ്റ് ആയി “പോയി കുളിച്ചു വല്ലോം കഴിക്കാൻ നോക്ക് “ശരി അമ്മേ അകത്തു മുറിയിൽ പോയി കുളിച്ചു ചായ കുടിച്ചു വീണ്ടും ചിന്തകളിലേക്ക് മുഴുകിയപ്പോൾ രേവു വന്നത് “ചേച്ചി എനിക്കു ഈ പ്രൊജക്റ്റ്‌ ചെയ്യാൻ ഒന്ന് ഹെല്പ് ചെയ്യാമോ “മ്മ്മ് കാണിച്ചേ കുറേ നേരം അവളോടൊപ്പം ഇരുന്നു മനസ്സിൽ അപ്പോഴും നന്ദിത പറഞ്ഞ കാര്യങ്ങൾ ആരുന്നു എന്തിനായിരുന്നു പിന്നെ നന്ദുവേട്ടൻ തന്നെ തള്ളി പറഞ്ഞത്

ഓരോന്ന് ഓർത്തു ഇരുന്നപ്പോൾ ആണ് നന്ദുവേട്ടൻ തന്ന കത്തിനെ കുറിച്ച് ഓർത്തത് പെട്ടന്ന് പോയി ബാഗ് തുറന്നു കത്ത് എടുത്തു അപ്പോഴേക്കും വാതിലിൽ മുട്ടുന്ന ഒച്ച കേട്ടു നോക്കിയപ്പോൾ അമ്മ ആണ് അത്താഴം കഴിക്കാൻ വിളിക്കാൻ വന്നതാ കഴിച്ചു കൊണ്ടിരുന്നിപ്പോൾ ആണ് അമ്മ അച്ഛനോട് പറഞ്ഞത് “രഘുവേട്ടൻ അറിഞ്ഞോ നമ്മുടെ അനി തിരിച്ചു എത്തി എന്ന് കൂടെ ആ നന്ദിതയും കൊച്ചും ഉണ്ട് “നീ കണ്ടോ “ഇല്ല അപ്പുറത്തെ ജാനകി ചേച്ചി പറഞ്ഞതാ “മ്മ്മ് “എന്റെ കുഞ്ഞിന്റെ ജീവിതം തകർത്തു അവൻ സന്തോഷത്തോടെ ജീവിക്കുന്നു സുധയുടെ കണ്ണ് നിറഞ്ഞു “സുധേ…..

രഘു വിളിച്ചു അത് ഒരു ഓർമ്മപെടുത്തൽ ആണെന്ന് അവർക്ക് മനസിലായി പെട്ടന്ന് ആ സംഭാഷണം അവസാനിക്കാൻ രാധിക ആഗ്രഹിച്ചു പിന്നീട് കുറേ നേരം ആരും ഒന്നും മിണ്ടിയില്ല കിടക്കാൻ നേരം രേവു ഒപ്പം ഉള്ളതിനാൽ കത്ത് വായിക്കാൻ കഴിഞ്ഞില്ല രാവിലെ നേരത്തെ ഉണർന്നു ഇന്ന് സ്കൂളിൽ അനിവേഴ്സറി ആയതുകൊണ്ടു നേരത്തെ പോകണം അവൾ ഒരു സെറ്റ് സാരിയും ഗ്രീൻ ഹാൻഡ് വർക്ക്‌ ബ്ലൗസ്സും മുടിയിൽ നിറയെ മുല്ലപൂ ചൂടി സ്കൂളിൽ എത്തിയപ്പോൾ നന്ദൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു ഒരു കസവ് കര മുണ്ടും വയലറ്റ് ഷർട്ടും ആരുന്നു അവന്റെ വേഷം അനിവേഴ്സറി ആരുന്നതിനാൽ ക്ലാസ്സ്‌ ഉണ്ടാരുന്നില്ല കുട്ടികളുടെയും അധ്യാപകരുടെയും പ്രോഗ്രാമുകൾ ആരുന്നു ബാല ടീച്ചർ ആരുന്നു ആങ്കർ

“ഇനി നമ്മുടെ എല്ലാം പ്രിയങ്കരനായ നമ്മുടെ പി റ്റി സാർ നന്ദൻ ഒരു ഗാനം ആലപിക്കും പെട്ടന്ന് രാധിക അങ്ങോട്ട് ശ്രദ്ധിച്ചു അവൻ സ്റ്റേജിൽ എത്തി രാധികക്ക് കാണാൻ പാകത്തിന് നിന്നു എന്നിട്ട് പറഞ്ഞു ഇത് എന്റെ സ്വന്തം വരികൾ ആണ് എനിക്കു ഒരുപാട് പ്രിയപ്പെട്ട എന്റെ ഒരാൾക്ക് വേണ്ടി എഴുതിയത് അവളുടെ കണ്ണിൽ നോക്കി അവൻ പാടി അല്ലിയാമ്പൽ ഇതളെ മഴവില്ല് തോൽക്കും അഴകേ അനുരാഗലോലമെൻ ജീവതന്ത്രിയിൽ നീ ഇതൊന്നു തൊടുമോ കാത്തിരുന്ന മഴയെ ഉയരിന്റെ പാത നിറയെ കുളിരേകി വന്നു നീ പെയ്തിടുന്നുവോ ഞാൻ അറിഞ്ഞിടാതെ ഒരു കിനാവിന്ന് മൗനം ഒരു തുഴപ്പാട് ദൂരം ഇരുമനം തമ്മിലായി ഏറെ ജന്മമായി ചേർന്നപോൽ സഖി ഏലേലോ ഏലേ….

ലോ ഏലേലോ ഏലേ….. ലോ അല്ലിയാമ്പൽ ഇതളെ മഴവില്ല് തോൽക്കും അഴകേ രാകനവിൻ തെളിനീരിൽ വന്നു തേൻകുറുമ്പുമായി എന്നെ നോക്കി മറയാതെ നിന്ന എന്റെ ഓമൽ പൂവേ വാനിലുള്ള മതിലേഖ പോലെ എന്റെയുള്ളിലാരോ വെണ്ണിലാവിൻ ചിരിയേകിടുന്നു നീ അറിഞ്ഞതില്ലേ ചൊല്ലാനായിരം കാര്യങ്ങൾ ഉണ്ട് ഇനിയെ പുള്ളോർപൂങ്കുടം മൂളുന്നു നെഞ്ചകമേ കരളു ചേർന്നേ നീയോ നിന്നിടവേ മൊഴിമറന്നേ ഏലേലോ ഏലേ… ലോ ഏലേലോ ഏലേ…. ലോ അല്ലിയാമ്പൽ ഇതളെ മഴവില്ല് തോൽക്കും അഴകേ (കടപ്പാട് :അല്ലിയാമ്പൽ സീരിയൽ സീ കേരളം ) (ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് ആയോണ്ട് ആണ് അത് തന്നെ include ചെയ്തത് പിന്നെ വരികൾ situation ചേർന്നതാണ് എന്ന് തോന്നിയത് കൊണ്ടും ) അതിലെ ഓരോ വരികളും അവളെ സ്പർശിച്ചു അവൾ അവനെ തന്നെ ആലോചിച്ചു നിന്നു….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 22

Share this story