കാർത്തിക: ഭാഗം 6

കാർത്തിക: ഭാഗം 6

എഴുത്തുകാരി: മാനസ ഹൃദയ

“”ഡാ… ഈ പെണ്ണ് ഇപ്പോഴും ഇവിടെ ഉണ്ടോ…. “” അകത്തേക്ക് കയറുന്ന കാർത്തുവിനെ നോട്ടം വച്ചു കൊണ്ടുള്ള പുച്ഛം കലർന്ന കീർത്തിയുടെ വർത്തമാനമായിരുന്നു അത്… അവൾ അല്പം ഗൗരവം വരുത്തി കൊണ്ടു കാർത്തുവിന്റെ അടുത്തേക്ക് ചെന്നു.ആദ്യം തന്നെ അവളുടെ കണ്ണുകളുടക്കിയത് കർത്തുവിന്റെ കഴുത്തിൽ കിടക്കുന്ന താലിയിലേക്കും നെറുകയിലെ സിന്ദൂരത്തിലേക്കുമായിരുന്നു. “”ഹാ.. കൊള്ളാല്ലോ…നിന്റെ ദാരിദ്ര്യം ഇനിയും മാറീലെ.. നീ വിവാഹോക്കെ കഴിഞ്ഞിട്ടും…..?? . “” “”കീർത്തി… നോ… അവളെ ഒന്നും പറയേണ്ട…. “””ഒകെയ് “” അവൾ കൈ മലർത്തിക്കൊണ്ട് സിദ്ധു പറഞ്ഞത് അനുസരിച്ചു. “‘ കാർത്തു നീ അകത്തേക്ക് പോ ” ഇടയിൽ കയറി സിദ്ധു കാർത്തുവിനെ നോക്കി പറഞ്ഞതും ഒരു നെടുവീർപ്പോടെ അവിടെ നിന്നും മാറി അവൾ മുറിയിലേക്ക് കയറി. .

ദേഷ്യവും… സങ്കടവും കലർന്ന ഒരു തരം വികാരത്താൽ വാതിൽ ശക്തിയായി അടച്ചു കൊണ്ടു കട്ടിലിൽ ചെന്നിരുന്നു… ഗൗതമും കൂടെ ഉണ്ടായിരുന്നു… “”ഡാ ചെക്കാ… ആ പെണ്ണിനേം കൊണ്ടാണോ നീ വന്നത്….. “” “”അയ്യോ… ഏട്ടത്തി എന്തിനാ എന്നോട് ചൂടാകുന്നെ… ഞാൻ ഇന്നലെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോ ഈ മൂശട്ട അവിടെ ഉണ്ടായിരുന്നു…. ഡ്രൈവർ അങ്കിളിനെ കാണാതിരുന്നപ്പോൾ ഞാൻ കീർത്തി ചേച്ചിയുടെ കൂടെ ഇങ്ങോട്ട് വിട്ടു..” “”എന്നിട്ട്.. “”” “”” എന്നിട്ടെന്താ… മുത്തശ്ശി അവളോട് പറഞ്ഞു റ്റു ഡേയ്‌സ് കഴിഞ്ഞു പോയാൽ മതീന്ന്.. “” കാർത്തു മെല്ലെ മുഖം ചുളുക്കി വച്ചു ചിണുങ്ങാൻ തുടങ്ങി.. “”അച്ഛന്റെ ഫ്രണ്ടിന്റെ മോൾ ആണെന്ന് വച്ചു കേറി അങ്ങ് നിരങ്ങാനൊന്നും വിടേണ്ട… അവൾക്ക് സിദ്ധുവേട്ടനെ ഇഷ്ടാ എനിക്കറിയാം… “” “” അതെനിക്കും അറിയാം… ബട്ട്‌ എന്റെ ബ്രദർ പൊട്ടന് മാത്രം അറിയില്ല…സിദ്ധു ബ്രോ അവളെ ബെസ്റ്റ് ഫ്രണ്ട്‌ ആയിട്ടാ കാണുന്നെ. “” അവന്റെ മറുപടി കേട്ട് കാർത്തു ഒന്ന് നോക്കി. “””

അല്ലേലും നിന്റെ ഏട്ടൻ സൈക്കോ അല്ലേ… എവിടുന്നാ സ്നേഹം കിട്ടുന്നെ എന്നൊന്നും തിരിച്ചറിയാത്ത സൈക്കോ.”” “”ഏയ്… നോ ഏട്ടത്തി… സൈക്കോ എന്നൊന്നും പറയേണ്ട.. “” “” എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട.. ഡാ ചെക്കാ എന്റെ നല്ലൊരു ജീവിതാ നിന്റേട്ടൻ നശിപ്പിച്ചത്… അതോണ്ട് ഞാൻ അടങ്ങി നിക്കുംന്നൊന്നും വിചാരിക്കേണ്ട..ആ സിദ്ധു എന്നെ ഭാര്യ ആക്കീട്ടുണ്ടെങ്കിലേ അതിന്റെ എല്ലാ അവകാശങ്ങളോടും കൂടി തന്നെ കാർത്തു ഇവിടെ ജീവിക്കും…. നിന്റെ ഏട്ടനെ ഞാൻ മുട്ടു കുത്തിക്കും… “” “” ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ…. വാ ഏട്ടത്തി ഇന്നെനിക്ക് സ്പെഷ്യൽ ആയി എന്തേലും ആക്കി ത്താ… “”” കാർത്തു അപ്പോഴേക്കും മുഖത്തു വന്ന ദേഷ്യവും കുശുമ്പും ഒക്കെ മാറ്റി വച്ച് അവന്റെ മുടി പിടിച്ചൊന്ന് കുലുക്കി…

“”ഇന്നലെത്തേ കറികളൊക്കെ ഇഷ്ടായോ ” “”എസ് ഏട്ടത്തി… ചിത്ര ആണ്ടി നന്നായി തന്നെ ഉണ്ടാക്കി… “” “”അയ്യടാ… ചിത്ര ആണ്ടി അല്ല…. ഈ ഞാൻ എല്ലാം ഉണ്ടാക്കി വച്ചിട്ടാ പോയത്.. ” “”അഹ്‌ണോ… നല്ല ടേസ്റ്റ് ആയിരുന്നു… ന്നാ പിന്നെ ഇന്നത്തേക്കുള്ളത് കൂടി വേഗം അങ്ങ് ഉണ്ടാക്കിയാട്ടെ…. “” അവന്റെ കയ്യും പിടിച്ചു വലിച്ചു കൊണ്ടു രണ്ട് പേരും പുറത്തേക്കിറങ്ങി…അടുക്കളയിൽ ചെന്നപ്പോഴേക്കും പിടിപ്പത് പണിയിലായിരുന്നു ചിത്രേച്ചി.. കാർത്തുനേ കണ്ടതും ഒരാശ്വാസ ഭാവം ആ മുഖത്തു മിന്നി മറഞ്ഞു… “”അഹ്… മോൾ വന്നോ.രണ്ടീസം കഴിഞ്ഞേ വരുള്ളൂന്ന് പറഞ്ഞിട്ട്.. “” “”അഹ്.. ഓഹ്… അത് സിദ്ധുവേട്ടൻ സമ്മതിക്കണ്ടേ…. ഇവിടെ ബിസിനസ്‌ കാര്യങ്ങളുമായി ഓരോ തിരക്കല്ലേ..അപ്പോൾ പിന്നെ ഞങ്ങൾ നേരത്തെ ഇങ്ങു പോന്നു

“” പറഞ്ഞത് കള്ളമാണെന്ന് വരുത്താതെയുള്ള മുഖഭാവമായിരുന്നു അപ്പോൾ അവൾക്ക്. “”അതേതായാലും നന്നായി… എനിക്കു സഹായത്തിനാളായല്ലോ ..മോളും കൂടി ഒന്ന് സഹായിച്ചേ… “” ചിത്ര ചേച്ചി കെഞ്ചുമ്പോൾ കർത്തുവിന് ചിരി വരുന്നുണ്ടായിരുന്നു. “” ഉവ്വ്.. വേറെ വല്ല വീട്ടിലെ കൊച്ചമ്മമാര് വല്ലതും ആയിരിക്കണമായിരുന്നു.. ഇങ്ങനെ ഒന്ന് പറഞ്ഞു നോക്കിയേ.. അവർ നിലത്തെ വാരിയടിക്കും… ആാാഹ്… ഈ കാർത്തു കുറച്ചു പാവമായി പോയി…😌ചുമ്മാ പറഞ്ഞതാട്ടോ… ഞാൻ സഹായിക്കാം . “” അപ്പോഴാണ് തന്റെ കൂടെ അടുക്കളയിലേക്കു വന്ന അനിയൻ കുട്ടനെ അവൾക്ക് ഓർമ വന്നത്. “”ഗൗതം… ഏട്ടത്തി ഇപ്പോ ബിസിയാ… ബാക്കി കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം… “” “”ഒക്കെ ഡിയർ “” അതും പറഞ്ഞു നടന്നു പോകുന്ന അവനെ അങ്ങോളമൊന്നു നോക്കി. പിന്നെ അടുക്കളയിലേ കാര്യങ്ങളിലേക്ക് തിരിഞ്ഞു. “” എന്താ ചിത്രേച്ചി കറി വച്ചേ… “”

“”അത് ഇത്തിരി മീൻ കറിയുണ്ട്… പിന്നെ പൊരിച്ചും വച്ചു… “” “” ഇഎഹ്.. എനിക്കതൊന്നും വേണ്ടാ.. ബാ നമുക്ക് നല്ല അടിപൊളി അവിയൽ ഉണ്ടാക്കാം… “” അവൾ സ്റ്റോർ റൂമിലേക്ക് നടന്നു മുരിങ്ങക്കായും.. ചേന കഷ്ണവും.. കാരറ്റും… അങ്ങനെ പലവിധ സാധനങ്ങൾ എടുത്തു കൊണ്ടു വന്നു… എല്ലാമൊന്നെടുത്തു വൃത്തിയാക്കി കഴുകുമ്പോഴേക്കും കീർത്തി അടുക്കളയിൽ പ്രത്യക്ഷപ്പെട്ടിരുന്നു… “”അതേയ് എനിക്കൊരു ഗ്ലാസ്‌ വെള്ളം വേണായിരുന്നല്ലോ…”” പച്ചകറി കഴുകുകയായിരുന്ന കാർത്തു ഒന്ന് തിരിഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. “” ആ….. തണുത്ത വെള്ളാണേൽ ഫ്രിഡ്ജിൽ ഉണ്ട്… തിളപ്പിചാറ്റിയതാണേൽ ദേ ആ ജഗ്ഗിലതാ…. “” “”” ആഹാ.. വെള്ളം ചോദിച്ചാൽ നിനക്കൊന്ന് എടുത്തു തന്നുടെ… എന്റെ മുറിയിൽ കൊണ്ടു തന്നോണം”” പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു പോകുവാൻ നോക്കുന്ന അവളെ കാർത്തു പിന്നിൽ നിന്നും വിളിച്ചു…

“”ദേ.. കീർത്തി കൊച്ചേ… വേണേൽ എടുത്തു കുടിക്ക്…. “”” അവളുടെ മറുപടിയിൽ കീർത്തി കലിപൂണ്ടിരുന്നു “”ഡി.. നിനക്കിത്രയ്ക്ക് അഹങ്കാരമോ… വന്നു വന്നു വേലക്കാരിയായിരുന്നവളും തലേൽ കേറി നിരങ്ങാൻ തുടങ്ങിയല്ലോ.. ” ഒരു ആഘാതത്തോടെ ഉള്ളിൽ ആരും കേൾക്കാത്ത എന്തോ ഒരുതരം വിങ്ങൽ കാർത്തുവിന്റെ മനസിനെ അപ്പോൾ തന്നെ വലിഞ്ഞു മുറുക്കിയിരുന്നു …. ഓര്മിക്കുവാൻ പാകത്തിന് ഓരോന്നും മനസിൽ ചേക്കേറിയപ്പോൾ ഒരു നിമിഷമവിടം മുഴുവൻ നിശബ്ദതയാർന്നു …. എങ്കിലും ആ പെൺ മനസിന്റെ ബലം അവളെ കൈ വെടിഞ്ഞില്ല… കണ്ണുകൾ നിറഞ്ഞു തുളുമ്പിയില്ല….അവൾ കണ്ണുകൾ മാറ്റി ചുറ്റുമൊന്നു നോക്കുമ്പോഴേക്കും സിദ്ധുവും അവിടെ എത്തിയിരുന്നു… “”ഡി പെണ്ണേ.. മര്യാദയ്ക്ക് വെള്ളം എടുത്തോണ്ട് എന്റെ മുറീല് വന്നേക്കണം..

വേലക്കാരി ആയിരുന്നിട്ടും ജാഡയ്ക്ക് ഒരു കുറവും ഇല്ലാ… നിന്റെ കെട്യോനും നാണമില്ലെടി കല്യാണം കഴിഞ്ഞ പെണ്ണിനെ വീട്ടു ജോലിക്ക് വിടാൻ….. അവനു നിന്നെ പോറ്റാൻ അറിയത്തില്ലേ.. കണ്ടോ സിദ്ധു…കുറേ കാലയല്ലോ ഇവൾ ഇവിടെ…. ഒന്ന് പറഞ്ഞു വിട്ടൂടെ… നിന്റെ വൈഫ്‌ ഇതൊക്കെ എങ്ങനെ അഡ്ജസ്റ്റ് ചെയ്തോണ്ട് പോകുന്നു….. ഞാൻ അവളോട് പറഞ്ഞോളാം ഇതിനെ ഇവിടുന്ന് കെട്ട് കെട്ടിക്കാൻ “” വീണ്ടും അവളുടെ ഓരോ വർത്തമാനം കേട്ടപ്പോൾ കാർത്തുവിനു പിടിച്ചു നിൽക്കാനായില്ല..നാവിൽ പറയുവാൻ പലതും വന്നെങ്കിലും മാന്യമായ ഭാഷ തന്നെ സ്വീകരിച്ചു. “”അതേയ്… പുന്നാര കീർത്തി കൊച്ചമ്മേ… ഒന്നവിടെ നിന്നെ….. നീ പറയുമ്പോൾ നിന്റെ മുറീല് കൊണ്ടു വച്ച് തരാൻ ഞാൻ മുൻപ് ഉണ്ടായിരുന്നത് പോലെ ഈ വീട്ടിലെ വേലക്കാരി അല്ല… സിദ്ധുവേട്ടന്റെ ഭാര്യയാ…. നിന്നെക്കാൾ സ്ഥാനം ഇപ്പോ എനിക്കി വീട്ടിലുണ്ട്…

അത്രയ്ക്കങ്ങു താഴ്ത്തി സംസാരിക്കല്ലേ….. “” ഇപ്രാവശ്യം ഞെട്ടിയത് കീർത്തി ആയിരുന്നു.. അവൾ സിദ്ധുനേം കാർത്തുനേം മാറി മാറി നോക്കിക്കൊണ്ടിരുന്നു. അപ്പോൾ തന്നെ സിദ്ധു അവളുടെ അടുത്തേക്ക് വരുന്നത് കണ്ട് കാർത്തു ചെറുതായി പേടിച്ചു .. ഒരടി ഇപ്പോൾ കവിളിൽ പതിയും എന്ന ബോധം മനസിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴേക്കും., സിദ്ധു അവളുടെ ചുമലിലൂടെ കൈയിട്ടു ചേർത്തുപിടിച്ചിരുന്നു. . “” എസ്… ഷി ഈസ്‌ മൈ വൈഫ് “” കാർത്തു വിറച്ചു പോയി ….കൂടെ ചെറുതായൊരു ചമ്മലും… എല്ലാം അവിശ്വസനീയമെന്നപോലായിരുന്നു കീർത്തിയുടെ നോട്ടം…മനസിൽ ദേഷ്യത്തിന്റെ കൊടുമുടി കയറി ആ ചുണ്ടുകൾ അവൾ പോലുമറിയാതെ വിറക്കുക്കയായിരുന്നു…. “”എസ് ഷി ഈസ്‌ മൈ വൈഫ് ‘” സിദ്ധു പറഞ്ഞ വാക്കുകൾ കാതുകളിൽ മുഴക്കികൊണ്ടിരുന്നു …..

സിദ്ധുവിന്റെ കൈകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന കാർത്തുനേ അവൾ പകരം പോറ്റി നോക്കി… സിദ്ധു പുഞ്ചിരിച്ചു കൊണ്ടു അവിടെ നിന്നും നടന്നകലുമ്പോൾ ദേഷ്യത്താൽ കീർത്തിയുടെ മിഴികളിൽ നിന്നും കണ്ണീർ ഇറ്റു വീഴുന്നുണ്ടായിരുന്നു …. അതെ സമയം.. അവൻ തന്നെ അവഹേളിക്കാതെ ചേർത്ത് നിർത്തിയതിന്റെ സന്തോഷം നുരഞ്ഞനുഭവിക്കുകയായിരുന്നു കാർത്തു…. “”ഡി…. നീ….നീയാണ് അവന്റെ ഭാര്യയെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല…”” “”ആഹ്ണോ കണക്കായി പോയി “” “””ആരായിരുന്നാലും തമ്മിൽ പിരിക്കാൻ തന്നെയാഡി ഞാൻ ഇപ്പോ ഇങ്ങോട്ടേക്കു വന്നത്. കറക്കി എടുത്തതല്ലേ നീ എന്റെ സിദ്ധുനെ.. നോക്കിക്കോടി അവനെ ഞാൻ നിന്നിൽ നിന്നുമകറ്റും…. “” “”നിനക്ക് എന്നാത്തിന്റെ കേടാ പെണ്ണേ… സിദ്ധുനെ ഞാൻ കറക്കി എടുത്തതൊന്നുമല്ല… എന്നെ വേണം എന്നു പറഞ്ഞു തേടി വന്നത് സിദ്ധുവാണ്..

ഇപ്പോ ഞാൻ അയാളുടെ ഭാര്യയുമാണ്.. നീ ശ്രമിച്ചു നോക്ക് ഞങ്ങളെ പിരിക്കാൻ പറ്റുവോന്ന്… ഞാൻ എല്ലാം ഉപേക്ഷിച്ചാലും സിദ്ധു എന്നെ വിടില്ല..പിന്നെ തട്ടി എടുക്കുവാൻ നീ അധികം കിടഞ്ഞു പരിശ്രമിക്കേണ്ട… അയാളുടെ കാര്യത്തിൽ ഞാനും അല്പം സ്വാർത്ഥയാണ്….. ഈ താലിയുടെയും കുങ്കുമത്തിന്റെയും ഭദ്രത.. അതിലെനിക്ക് നല്ല വിശ്വസാ… പോടീ..അഹ് പിന്നെ കേൾക്കേണ്ടതൊക്കെ കേട്ടില്ലേ… ധാരാളം വെള്ളം കുടിക്ക് “”. അവളുടെ കയ്യിൽ ജഗ്ഗ് എടുത്തു വച്ചു കൊണ്ടു കാർത്തു വാക്കുകൾ നിർത്തി. ജഗ്ഗും തട്ടിമേൽ അമർത്തി വച്ചുകൊണ്ട് കീർത്തിയും ഇറങ്ങി പോയി….. അപ്പോഴും അവളോട് വാക്കുകളാൽ പൊരുതി നിൽക്കാൻ പറ്റിയ ആശ്വാസമായിരുന്നു അവൾക്ക്…. പക്ഷെ വെറുതെ കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു… എല്ലാം കണ്ട് നിൽക്കുന്ന ചിത്രേച്ചിയെ പോയി കെട്ടിപിടിച്ചു കരഞ്ഞു….. “”ദേ.. കുഞ്ഞേ…. ഇങ്ങനെ കരയുന്ന കാർത്തുനെ ഒരു രസുല്ലാട്ടൊ…

നാക്കിൽ വന്നത് വിളിച്ചു പറയുന്ന ആ പ്രകൃതം തന്നെയാ നല്ലത്.. എങ്കിലേ അവളുടെ വിളച്ചിൽ അങ്ങ് അടങ്ങു… “” “”ന്നാലും ഞാൻ സിദ്ധുവേട്ടനെ തട്ടി എടുത്തുന്നൊക്കെ പറഞ്ഞില്ലേ…. ഈ വീട്ടിലെ വേലക്കാരിയായിരുന്ന പെണ്ണിൽ നിന്നും സിദ്ധുവിന്റെ ഭാര്യയായിമാറിയത് ഹൃദയം പിളർക്കുന്ന വേദനയോടെ എന്റെ പ്രണയത്തെ നഷ്ടപ്പെടുത്തി കൊണ്ടാണ് … അതിത്തിരി പോലും നോവില്ലാത്ത കാര്യാണോ…. ഇവിടെ വന്ന ശേഷം ഞാൻ നന്ദേട്ടനെ ഓർത്തിട്ടു പോലുല്ലാ… ചിത്രേച്ചിക്ക് അറിയോ… സിദ്ധു എന്നെ ഇഷ്ടപ്പെട്ടു സ്വന്താക്കീതൊന്നും അല്ല.. എന്നോടുള്ള വാശി തീർക്കാനാ…ഇപ്പോഴും സ്നേഹത്തിലൊന്നു അല്ല…. മനസിനെ പിടിച്ചു നിർത്തുവാൻ ഞാൻ ഇങ്ങനെ കലപില ആക്കുന്നുന്നെ ഉള്ളു….പക്ഷെ ആ മനുഷ്യന്റെ ഉള്ളിരിപ്പ് മാത്രം എനിക്ക് പിടികിട്ടണില്ല.. ”

ചിത്ര ചേച്ചി അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ കുഴഞ്ഞു. “”അവൻ മോളെ സ്വീകരിച്ചോളും…സ്നേഹുല്ലാത്തതോണ്ടാണോ ഇപ്പോ മോളെ ചേർത്ത് പിടിച്ചു പറഞ്ഞത്…. ദേ ഇപ്പോ ഒന്നും ആലോചിക്കേണ്ട… നമുക്ക് ആ പൂതനയെ ഇവിടുന്ന് കെട്ട് കെട്ടിക്കാനുള്ള പരിപാടി ആലോചിക്കാം… വാ…. “” അവളിലെ സങ്കടം അകറ്റാൻ ഓരോന്നു പറഞ്ഞു സമാധാനിപ്പിച്ചു.. കാർത്തു ആദ്യം ഒന്നും മിണ്ടിയില്ല…. പിന്നെ കണ്ണീർ തുടച്ചു കൊണ്ടൊന്നു ചിരിച്ചു… “” ആഹ്.. മോൾക്കല്ലേ അവിയൽ വേണംന്ന് പറഞ്ഞെ.. നമുക്ക് ഉണ്ടാക്കാലോ… ബാ.. ഹാ.. വാ… ന്നെ. “” മടിച്ചു നിന്നെങ്കിലും പിന്നെ മെല്ലെ കണ്ണീരൊക്കെ തുടച്ചു കൊണ്ട് ചിത്ര ചേച്ചിയോടൊപ്പം അടുക്കളയിൽ തന്നെ ചിലവഴിച്ചു… എങ്കിലും ഇടയ്ക്കിടെ കീർത്തിക്ക് കൊടുക്കുവാനുള്ള പണികൾ ആലോചിച്ചു വെയ്ക്കുവാനും കാർത്തു മറന്നില്ലായിരുന്നു….തുടരും………….. 🌺

കാർത്തിക: ഭാഗം 5

Share this story