രുദ്രവീണ: ഭാഗം 20

രുദ്രവീണ: ഭാഗം 20

എഴുത്തുകാരി: മിഴിമോഹന

ചന്തുവേട്ടാ സത്യം പറഞ്ഞോ… വീണ അവന്റെ കയിലേക് പിടിച്ചു.. അത്… അത്… അങ്ങനെ ഒന്നും ഇല്ല മോളെ… ഡാ… എറിയും ഞാൻ… നീ എന്നെ കൊണ്ട് പറയിച്ചേ അടങ്ങു അല്ലെ…. ആ.. അത്രേ ഉള്ളൂ… നീ പറഞ്ഞോ അത്…. മീനാക്ഷി… മീനാക്ഷിയോ.. ഏതു മീനാക്ഷി രുക്കുവും വീണയും പരസ്പരം നോക്കി… മംഗലത്തെ സാവിത്രി അപ്പച്ചിടെ മോള്… ചന്തു ഒന്ന് പരുങ്ങി മീനു ചേച്ചിയോ വീണ ഞെട്ടി… ഏട്ടാ ഇത്‌… ഇത്‌ അമ്മവാൻ അറിഞ്ഞാൽ വല്യ പ്രശനം ആകില്ലേ.. ആകും.. അവന്റെ കാര്യം മാത്രം അല്ല നമ്മുടെ കാര്യവും ദേ ഈ രുക്കുന്റെ കാര്യവും അറിഞ്ഞാലും പ്രശനം ആകും എന്തായാലും വല്യൊത്തു ഒരു യുദ്ധം നടക്കും… രുദ്രേട്ട എന്നാലും മീനുചേച്ചി… സുമംഗല അപ്പച്ചി സമ്മതിക്കുവോ….

അവരുടെ സമ്മതം എനിക്ക് ആവശ്യം ഇല്ല… ഇത്രയും നാൾ അതിനെ അവിടെ ഇട്ടു കഷ്ടപെടുത്തിയില്ലേ ഇനി അതിനു സമ്മതിക്കില്ല… കുറച്ചൂടെ സമയം വേണം എനിക് അവളെ കൂടെ കൂട്ടാൻ… എന്താ ഏട്ടാ മീനുചേച്ചിക് പറ്റിയത് അപ്പച്ചി നല്ല രീതിയിൽ അല്ലെ നോക്കുന്നത് ചേച്ചിയെ… അല്ല… നമ്മൾ അവിടെ നിന്നും പോന്നതിൽ പിന്നെ അവളെ പറ്റി നമ്മൾ തിരക്കിയോ… ഇല്ല… വീണ തലയാട്ടി.. അവളും നമ്മുടെ കൊച്ചു തന്നെ അല്ലെ തെറ്റായി പോയി… അതിനെ ആ സ്ത്രീ അവിടെ ഇട്ടു നരകിപ്പിക്കുകയായിരുന്നു… അതിനു ഒരു വേലക്കാരിയുടെ സ്ഥാനം മാത്രം ആയിരുന്നു.. ഇത്‌ ചന്തുവേട്ടൻ എങ്ങനെ അറിഞ്ഞത്…. രുക്കു അവന്റെ അടുത്തേക് നീങ്ങി…. ഞാൻ അല്ല രുദ്രൻ ആണ് അറിഞ്ഞത് ഇവൻ ആണ് എന്നോട് പറഞ്ഞത്…ഞങ്ങൾ അവിടെ പോയിരുന്നു… അയ്യോ അപ്പച്ചി ഒന്നും പറഞ്ഞില്ലെ….

ഏയ്… നിന്റെ അപ്പച്ചി ഒന്നും പറയില്ലല്ലോ… അവര് തിളച്ച വെള്ളം ഒഴിക്കാഞ്ഞത് ഭാഗ്യം…. ഏട്ടാ നമുക്ക് മീനുവേച്ചി ഇങ്ങു കൊണ്ട് വരാം… ഇനി അമ്മാവൻ സമ്മതിക്കില്ലെങ്കിലും ചേച്ചിയെ നമുക്ക് വേറെ എവിടെങ്കിലും താമസിപ്പികം.. അല്ലെങ്കിൽ… അല്ലെങ്കിൽ ഏട്ടന് കല്യാണം കഴിച്ചു പാലക്കാട് കൊണ്ട് പൊയ്ക്കൂടേ….ആരും അറിയണ്ട വീണ ആവേശത്തോടെ അത് പറഞ്ഞു… നീ എന്ത് അറിഞ്ഞിട്ടാ വാവേ ഈ പറയുന്നത്… അവിടെ മറ്റൊരു ജീവൻ കൂടെ ഉണ്ട് സ്വാമി കൊച്ചച്ചൻ ആ മനുഷ്യന് ആകെ ഉള്ള അത്താണി അവൾ മാത്രം ആണ്…. അവളുടെ പോയാൽ ഒരു തുള്ളി വെള്ളം കിട്ടാതെ അത് മരിച്ചു പോകും… ഈ അവസ്ഥയിൽ കൊച്ചച്ചനെ അമ്മാവന്റെ മുൻപിൽ കൊണ്ട് വരാനും പറ്റില്ല….പിന്നെ പെട്ടന്നു എടുത്തു ചാടി ഒന്നും ചെയ്യാനും പറ്റില്ല.. മ്മ്മ്….

അത് ശരിയാ….. അച്ഛൻ എല്ലാം അറിയണം എങ്കിൽ മാത്രമേ ഇത്‌ എല്ലാം ഒന്ന് കലങ്ങി തെളിയു…. നീ വാടാ ചന്തു സമയം ഒരുപാട് ആയി പോകാം….. അവർ വീട്ടിലേക്കു നടന്നു….. വീണയും രുക്കുവും കൈ കോർത്തു പിടിച്ചു മുൻപേ നടക്കുവാണ്… രുദ്ര….. ഇപ്പൊൾ നമ്മൾ ഒരുപാട് പുറകോട്ടു പോയി അല്ലെ ആ പഴയ രുദ്രനും ചന്തുവും ആയത് പോലെ പിള്ളേരുടെ കൂടെ കൂടി നമ്മളും കുഞ്ഞായത് പോലെ…. മ്മ്…. അതേ……..പക്ഷേ അത് എല്ലാം ഉടൻ മാറും ആ ബസ്‌സ്റ്റേഡ് വരും വരെ മാത്രം… വരട്ടെ… അവനെ പൂട്ടണം കൂട്ടത്തിൽ ആവണിക്കുള്ള പണിയും… നിനക്ക് തോന്നുണ്ടോ ചന്തു ആവണി അടങ്ങി എന്ന്… ഒരിക്കലും ഇല്ല അവളെ ഇനി ആണ് സൂക്ഷിക്കേണ്ടത്…… അവർ വല്യൊത്തേക കയറി.. ചന്തു കട്ടിലിന്റെ പടിയിലേക്കു കിടന്നു ….. ഡാ.. നിനക്ക് എന്ത് പറ്റി ആകെ മൂഡ് ഓഫ്…

ഒന്നുല്ലടാ…. മീനു… അവളെ പറ്റി ആലോചിച്ചതാ നീ ഒന്നും അറിഞ്ഞില്ലായിരുന്നു എങ്കിൽ ഇപ്പോഴും ആ പാവം… എങ്ങനെ ജീവിക്കേണ്ട കൊച്ചാണ് മംഗലത്തെ രാജകുമാരി ആയിരുന്നു അവൾ.. വിഷമിക്കാതെ അവളെ നമുക്ക് കൂടെ കൂട്ടാം അധികം വൈകാതെ തന്നെ.. അന്ന് അവളെ കണ്ടു ഇറങ്ങിയപ്പോൾ ആ കണ്ണിൽ പ്രതീക്ഷയുടെ നീർച്ചാല് ഞാൻ കണ്ടു… ആ പാവം അപേക്ഷിക്കുവല്ലാരുന്നോടാ എന്നോട് ചന്തു കരഞ്ഞു കൊണ്ട് രുദ്രന്റെ കൈയിലേക്ക് പിടിച്ചു.. വേണം എടാ എനിക്ക് അവളെ മംഗലത്തെ രാജകുമാരി ആയി അല്ല ഈ ചന്തുവിന്റെ ചന്ദ്രകാന്തിന്റെ രാജകുമാരി ആയി….ചന്തു മനസിൽ ഉറച്ച തീരുമാനങ്ങൾ എടുക്കുകയിരുന്നു… രുദ്ര…… മ്മ്… എന്താടാ… എനിക്ക്….

എനിക്ക് അവളെ ഒന്ന് കാണണം കൂടെ കൂട്ടാം എന്നൊരു വാക് പറയണം…. നമുക്ക് വൈകിട്ടു മംഗലത്തു കാവിൽ പോകാം….. പോകാം… നീ റെഡി ആയിക്കോ… ഞങ്ങളെ കൂടെ കൊണ്ട് പോകാമോ….വാതുക്കൽ രണ്ടു തല നീണ്ടു… ഓ ഇവിടുണ്ടായിരുന്നോ…. ഒളിഞ്ഞു നില്കുവാരുന്നോ… രുദ്രൻ പുരികം ഒന്ന് ഉയർത്തി… ഒളിഞ്ഞു നിന്നത് ഒന്നും അല്ല…. വന്നപ്പോൾ കേട്ടത… വീണ ചന്തുവിന്റെ തലയിൽ വിരൽ കൊണ്ട് തോണ്ടി… പ്ലീസ്… ആ വന്നോ… കാവിൽ വിളക്കു വക്കാൻ അമ്മയോട് പറയണം…. അതൊക്കെ പറയാം… രുക്കു ആവേശത്തോടെ പറഞ്ഞു…. അല്ല ഏട്ടാ ഈ മീനു ചേച്ചി കാവിൽ വരുവോ…. നമ്മൾ വെറുതെ പോയിട്ടു കാര്യം ഇല്ലല്ലോ…

ആ അവൾ എന്നും രാവിലെയും വൈകിട്ടും വരും.. അത് ചന്തുവേട്ടന് എങ്ങനെ അറിയാം.. വീണ സംശയത്തോടെ നോക്കി… ഡി മോളെ നിന്റെ ഏട്ടൻ രാവിലെയും വൈകിട്ടും ഇടക്കിടക്കു ഇവിടുന്നു മിസ്സ്‌ ആകുന്നത് മംഗലത്തു കാവിലേക്കാണ് എന്നാൽ ഇത്‌ വരെ അവളോട് ഇഷ്ടം തുറന്നു പറഞ്ഞോ അതും ഇല്ല…. അമ്പട കേമാ… സണ്ണികുട്ട…. പിന്നെ ഏട്ടൻ എന്തിനാ വെറുതെ പെട്രോളും കത്തിച്ചു പോകുന്നത് കാണാൻ…. ചുമ്മാ കണ്ടു ചിരിച്ചിട്ട് പോരും… ചന്തുവിന്റെ മുഖത്തു ഒരു ചിരി വന്നു… ചന്തു പുറത്താക്കിറങ്ങി.. വാ രുക്കു നമുക്ക് എന്തെങ്കിലും കഴികാം നല്ല വിശപ്പു…. രുക്കു അവന്റെ പുറകെ ഇറങ്ങി…. വീണ അവരുടെ പുറകെ തിരിഞ്ഞതും രുദ്രൻ അവളുടെ കൈയിൽ പിടിച്ചു പുറകോട്ടു വലിച്ചു….. വിട് രുദ്രേട്ട അമ്മ ഉണ്ട് താഴെ… അതിനു ഞാൻ ചുമ്മാ പിടിച്ചതാടി… എന്നാൽ വിട് ഞാൻ പോട്ടെ….

അങ്ങനെ അങ്ങ് പോയാലോ ഒരു ഉമ്മ തന്നിട്ടു പൊ… ഇല്ല….ഞാൻ പോകുവാ.. അവൾ കുതറി.. രുദ്രൻ അവളെ ബലമായി പിടിച്ചു നിർത്തി… ആ ചുണ്ടിൽ ചൂണ്ടു ചേർത്തു.. .. വാവേ… ഡി…. രുക്കു അകത്തേക്കു വന്നു… അവൾ കണ്ണ് തള്ളി നിന്നു… രുദ്രൻ ഒന്ന് പിടഞ്ഞു കൊണ്ട് പിടി വിട്ടു… അത്…. രുദ്രേട്ട… ഞാൻ… ഞാൻ ഒന്നുല്ല… ഞാൻ പോവാ അവൾ ചാടി പുറത്തിറങ്ങി… ശേ.. അവൾ ചൂണ്ടു വിരൽ ഒന്ന് കടിച്ചു കൊണ്ട് കുടഞ്ഞു.. കണ്ടോ ഞാൻ അപ്പോഴേ പറഞ്ഞതാ…ഞാൻ മിണ്ടുല.. വീണ മുഖം കൂർപ്പിച്ചു… അതിനു ഞാൻ അറിഞ്ഞോ അവൾ ഇപ്പോൾ ഇങ്ങോട്ടു കേറി വരും എന്നു… ആകെ നാറി… ഞാൻ പോവാ വീണ പുറത്തിറങ്ങി… അവാൾ മുറിയിൽ പോയി ഇരുന്നു… ശോ ഇനി രുക്കു കളിയാക്കി കൊല്ലും… അവൾ കാൽ മുട്ടിലേക്കു തലവച്ചു…. ഡി… നീ കഴിക്കാൻ വരുന്നിലെ…

അപ്പച്ചി ദേഷ്യപെടുന്നു നമ്മൾ രാവിലെ ഒന്നും കഴിക്കാതെ പോയെന്നു പറഞ്ഞ് ….. വീണ രുക്കുനെ ഒന്ന് നോക്കി… അവളുടെ മുഖത്തു ഒരു കള്ള ചിരി വന്നു അവൾ അത് അടക്കാൻ പാട് പെടുന്നു… രുക്കു… ഡി ഇങ്ങനെ നോക്കല്ലേ…. മ്മ്മ്…..ips നു അപ്പൊ ഇത്‌ ഒകെ അറിയാം അല്ലെ… പോടീ… എണിറ്റു വാ.. ഞാൻ ആരോടും പറയില്ല… അവർ അടുക്കളയിലേക്കു ചെന്നു… ആവണി എവിടെ അമ്മേ…. രുക്കു പതുക്കെ ആവണിയെ തിരഞ്ഞു.. ആ അവിടെ എങ്ങാനും കാണും…. അവളെ കഴിക്കാൻ വിളിക്കണ്ടേ വീണ ശോഭയെ നോക്കി…. നീ ഒരു കാര്യം ചെയ്യ് ഉരുള ഉരുട്ടി കൊടുക്കുകേം ചെയ്യ്‌ എത്ര കിട്ടിയാലും പടിക്കില്ലല്ലൊ… അത് അല്ല അമ്മായി.. കഴിക്കാൻ മ്മ്മ്…. ഞാൻ വിളികാം… രുദ്രൻ വഴക്കു പറഞ്ഞാൽ നീ കേട്ടോണം….

മ്മ്മ്…. അവൾ തലയാട്ടി….. വീണയും രുക്കുവും വിളമ്പാൻ ഒരുങ്ങിയപ്പോൾ ആവണി അവിടേക്കു വന്നു… മോളെ വാവേ നിനക്ക് വയ്യാത്തത് അല്ലെ നീ ഇരിക്ക്… ആവണി മോളെ നീ വിളമ്പി കൊടുക്ക് എല്ലാവർക്കും…. ശോഭ ആവണിയോട് പറഞ്ഞു ആവണി അവരെ ഒന്ന് നോക്കി… ചെന്നു വിളമ്പ് മോളെ… അവൾ നിസ്സഹായതയോടെ ചോറ് കൈയിൽ എടുത്തു… രുദ്രന്റെ അടുത്തേക് ചെന്നു… നീ ഇവൾക് വിളമ്പ് രുദ്രൻ നീരസത്തോടെ വീണയെ ചൂണ്ടി പറഞ്ഞു.. ആവണി സകല ദേഷ്യവും മനസ്സിൽ ഒതുക്കി വീണയുടെ പ്ലേറ്റിലേക്കു ചോറ് ഇട്ടു…. അവൾ രുദ്രന് നേരെ തിരിഞ്ഞു… എനിക്ക് എന്റെ പെണ്ണ് തന്നാൽ മതി രുദ്രന്റെ മുഖം ചുവന്നു….. വീണ അത് വാങ്ങി രുദ്രന്റെ പ്ലേറ്റിലേക്കു വിളമ്പി അവനെ നോക്കി ഒന്ന് ചിരിച്ചു…. ആവണി അവിടെ നിന്നും നീങ്ങി …

നീ എവിടെ പോവാ… ഞങ്ങൾ ഒകെ ഇവിടുണ്ട് അവൻ അവന്റെ കാര്യമാ പറഞ്ഞത്…. ചന്തു ആവണിക് നേരെ തിരിഞ്ഞു…. ഓഹോ അപ്പൊ എല്ലാവരും കരുതി കൂട്ടി തന്നെ ആണ്…. ഈ ആഘോഷം ഞാൻ തീർത്തു തരാം … അവൾ പല്ല് ഞറുക്കി…… എന്താ നോക്കി നില്കുന്നത് വിളമ്പാൻ നോക്ക് രുദ്രന്റെ ശബ്ദം ഒന്ന് കനത്തു… അവൾ ഒന്ന് പേടിച്ചു അവൻ തന്ന അടിയുടെ ചൂട് ഇത്‌ വരെ മാറിയിട്ടില്ല…. പറഞ്ഞത് അനുസരിച്ചേ പറ്റു…..  ഛെ…. ഞാൻ അവൾക്കു എന്റെ കൈ കൊണ്ട് ആഹാരം വിളമ്പി… എന്റെ നിലയും വിലയും എവിടെ കിടക്കുന്നു… അവളോ…..ഈ വീട്ടിൽ ചിറ്റപ്പന്റെ ഔദാര്യത്തിൽ കഴിയുന്നു ആ അവൾ രുദ്രൻ മനഃപൂർവം ആണ് എന്നെ അപമാനിച്ചത്… അവൾ കട്ടിലിലേക് ഇരുന്നു.. മോളെ ആവണി….. ശോഭ ഡോർ തുറന്നു അകത്തേക്കു വന്നു…

മോള് കഴിച്ചാരുന്നോ…. കഴിച്ചല്ലോ അപ്പച്ചി….. ആ.. മോളെ കുറച്ചു ദിവസം ആശുപത്രി വീട് ആയി കഴിഞ്ഞ കൊണ്ട് തുണി ഒകെ കൂന കൂടി കിടക്കുവാ മെഷീൻ ആണേൽ കേടും… അതെങ്ങനെ കേടായി അപ്പച്ചി…. നമ്മൾ ഇവിടെ ഇല്ലാരുന്നല്ലോ അന്നേരം അതിന്റെ വയറു എലി കറണ്ടു അതാ.. ആഹാ എന്നാൽ പണിക്കാരി വരില്ലേ അവർ ചെയ്യില്ലേ… അതാ മോളെ പ്രശ്നം അവർ രണ്ട് ദിവസം ആയി വന്നിട്ടു… വാവക് റസ്റ്റ്‌ അല്ലെ അവൾക്കു അലക്കാൻ പറ്റില്ല… പിന്നെ രുക്കുന് സോപ് പൊടി അലര്ജി ആണ്… പിന്നെ ഈ വീട്ടിൽ കൊച്ചു പെണ്ണായിട്ടു മോള് അല്ലെ ഉള്ളത്… ഞാനോ… ഞാൻ അലക്കാനോ… മ്മ്മ്… മോള് തന്നെ നാളെ ഈ വീട്ടിൽ വരേണ്ടത് അല്ലെ മോള് അപ്പൊ മോള് വേണ്ടേ ഇതൊക്കെ ചെയ്യാൻ ഇപ്പോഴേ തുടങ്ങിക്കോ…. ആവണിയുടെ മുഖം നാണം കൊണ്ട് ചുമന്നു…

അപ്പൊ ഈ തള്ളക്കു എന്നെ ഇഷ്ടം ആണ്..ഇവർക്കു ഒന്നും അറിഞ്ഞു കൂടാ തഞ്ചത്തിൽ ഇവരെ കൈൽ എടുക്കണം എന്തായാലും അലക്കാം ഇവരുടെ അനിഷ്ടം ഇപ്പോഴേ വാങ്ങേണ്ട…… മോള് എന്താ ആലോചിക്കുന്നത്… ങ്‌ഹേ…. അത് ശരിയാ അപ്പച്ചി എന്നായാലും ഞാൻ അല്ലെ ഇത്‌ ഒകെ ചെയ്യണ്ടത്…. എന്നാൽ മോളെ അലക്‌ കല്ലിന്റെ അവിടെ എല്ലാം ഉണ്ട് മോള് വാ… ആവണി ശോഭയുടെ കൂടെ പുറത്തേക്കു ചെന്നു… അവളുടെ കണ്ണ് തള്ളി.. എന്റെ അമ്മേ ഒരു മാസം ആയിട്ട് ഇവിടെ തുണി അലക്ക് ഇല്ലേ…. എല്ലാവരുടെയും ഉണ്ട് മോളെ അതാ… മോള് അപ്പൊ തുടങ്ങുവല്ലേ… അത്… അത്.. അപ്പച്ചി… ഞാൻ ഒന്നും പറയണ്ട മോള് തന്നെ ചെയ്യണം രുദ്രൻ കാണട്ടെ എന്റെ മോൾടെ മിടുക്കു….

അവർ പതുക്കെ അകത്തേക്കു വലിഞ്ഞു.. അയ്യടി മോളെ വന്നപ്പോ തൊട്ടു മുറിൽ കേറി അട ഇരിക്കുവാ നിന്നെ കൊണ്ട് പണി എടുപ്പിക്കാൻ എനിക്ക് അറിയാം മോളെ….ഇത്‌ കഴിഞ്ഞു വാ അടുത്തത് ഉടനെ ഉണ്ട്… അമ്മ എന്താ തനിച്ചു നിന്നു സംസാരിക്കുന്നതു വട്ടായോ… രുദ്രൻ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു കൊണ്ട് അവരെ നോക്കി… ഓ ഒന്നുമില്ല അവൾക്കു നല്ല ഒരു പണി കൊടുത്തു അതിന്റെ സന്തോഷം.. ആർക്കു…? ആവണിക് നീ അങ്ങോട്ട് ചെന്നു നോക്കിക്കേ… രുദ്രൻ വാതിലിലുടെ പുറത്തേക്കു നോക്കി… ആവണി ഒരു കൂന തുണിയുടെ നടുക്ക് എന്ത് ചെയ്യണം എന്ന് ആലോചിച്ചു വട്ടം കറങ്ങുന്നു… അമ്മ എന്ത് പറഞ്ഞ അവളെ കൊണ്ട് ഇത്‌ ഒക്കെ ചെയ്യിക്കുന്നത് … സിമ്പിൾ…. ഞാൻ അവളെ അങ്ങ് മോഹിപ്പിക്കും… നിന്നെ കെട്ടാൻ ഉള്ള പൂതികൊണ്ടാണ് അവൾ ഇത്‌ ചെയുന്നത്…

എന്നെ കെട്ടാൻ ഉള്ള പൂതിയോ… മ്മ്മ്…. അല്ലങ്കിൽ അവൾ നിന്നു തരുവോ… ഇത് പറഞ്ഞ് അവളെ കൊണ്ട് ഞാൻ സകല പണി എടുപ്പിക്കും നീ നോക്കിക്കോ.. ഈ പോര് ഒക്കെ എവിടെ ഇരിക്കുവാരുന്നു ഇതെല്ലാം കൂടെ എന്റെ കൊച്ചിന് നേരെ എടുക്കുവോ….. അയ്യടാ നിന്റെ കൊച്ചു… അവൾ എന്റെ കൊച്ചാണ്… ഇവളെ നന്നാകാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ…. അവർ സാരി തുമ്പ് ഇടുപ്പിലേക് തിരുകി…. ഓ എന്തേലും ചെയ്യ്‌ ആ ഇഡിയറ്റ്ന്റെ മുഖം കാണുമ്പോൾ പെരു വിരലിൽ നിന്നും പെരുത്തു കേറും… രുദ്രൻ പുറത്തേക്കിറങ്ങി… ചന്തുവും അപ്പുവും ക്യാരംസ് കളിക്കുവാന് രുദ്രൻ അവര്ക് അരികിൽ പോയി ഇരുന്നു… അവൻ കാര്യമായി ആലോചനയിൽ ആണ്… നീ എന്താ ആലോചിക്കുന്നത്… ങ്‌ഹേ…. എന്താ… നീ എന്താ ആലോചിക്കുന്നത് എന്ന്…

ചന്തു അവനെ ഒന്ന് നോക്കി… ഏയ് ഇനി ഉള്ള കാര്യങ്ങൾ ആലോചിച്ചതാണ്… എന്തായാലും വൈകിട്ട് സംസാരികം… വിശദമായി… ഇപ്പൊ ഞാൻ ഒന്ന് കിടക്കട്ടെ… രുദ്രൻ മുറിയിലേക്കു പോയി… വൈകിട്ടു മംഗലത്തു കാവിൽ പോകാൻ എല്ലാവരും റെഡി ആയി അവർ അപ്പുവിനെയും കൂട്ടി… എല്ലാവരും കാറിൽ കയറുമ്പോൾ ആവണി കുത്തിവീർപ്പിച്ചു അകത്തേക്കു പോയി… രുദ്രേട്ട… ആവണി ചേച്ചി.. തുള്ളി ചാടി പോയിട്ടുണ്ട് അപ്പു അകത്തേക്കു നോക്കി.. അവള് പോട്ടെ.. അവൾക് ഒരുപാട് പണി ഇല്ലേ പോയി ചെയ്യട്ടെ… രുദ്രൻ വണ്ടി സ്റ്റാർട്ട്‌ ചയ്തു… അവർ മംഗലത്തു കാവിൽ എത്തി…

വീണയും രുദ്രന് കൂടി അകത്തു കയറി അവർ ഒന്ന് വലം വച്ചു അവൾ ഒരല്പം ചന്ദനം അവന്റെ നെറ്റിയിൽ ചാർത്തി…. ഡാ അവൾ ഇത്‌ വരെ വന്നില്ലാലോ…ചന്തു ആകെ വെപ്രാളം കൊണ്ടു… നീ വിഷമിക്കാതെ സമയം ആകുന്നത് അല്ലെ ഉള്ളൂ… അവർ നേരം വൈകുവോളം അവൾക്കായി കാത്തു… ചന്തു ആലിന്റെ ചുവട്ടിൽ ദൂരേക്കു മിഴി പായിച്ചു ഇരികുവാണ്.. ചന്തു.. ചിലപ്പോൾ ഇന്നവൾ വരില്ലായിരിക്കും സ്ത്രീകളുടെ കാര്യം അല്ലെ നമുക്ക് പറയാൻ പറ്റില്ലല്ലോ നമുക്ക് മറ്റൊരു ദിവസം വരാം നീ എഴുനേൽക്… രുദ്രൻ അവന്റെ കൈയിൽ പിടിച്ചു ചന്തു രുദ്രന്റെ മുഖത്തേക്കു നോക്കി അവന്റെ കണ്ണുകളിലെ ദയനീയത രുദ്രന് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു… നമുക്ക് മംഗലത്തു വീട്ടിലേക്കു പോകാം….

അവർ മൂന്ന് പേരും രുദ്രനെ നോക്കി…. അത് വേണോ ഏട്ടാ… വേണം… നമ്മൾ അവളെ കാണാൻ അല്ല കൊച്ചച്ചനെ കാണാൻ അല്ലെ പോകുന്നത്. രുദ്രന്റെ തീരുമാനം ഉറച്ചത് ആയിരുന്നു… അവൻ കാർ മംഗലത്തേക്കു പായിച്ചു… കാർ നിന്നതും അകത്തു നിന്നും ഒരു അലർച്ച.. അവർ ഞെട്ടി…. മീനു ചെച്ചയുടെ കരച്ചിൽ അല്ലെ അത്… വീണ ഭയന്നു കൊണ്ട് പറഞ്ഞ്.. രുദ്രനും ചന്തുവും അകത്തേക്കു ഓടി… ഒരു നിമിഷം അവർ വാതുക്കൽ തറഞ്ഞു നിന്നു ധര്മേന്ദ്രൻ… കൈയിൽ ഒരു വലിയ ബെൽറ്റ്‌ അത് വച്ചു അയാൾ മീനാക്ഷിയെ തല്ലി ചതക്കുന്നു മുറിവിൽ നിന്നും രക്തം പൊടിയുന്നുണ്ട്… അവരെ കണ്ടതും ആ പാവം പേടിച്ചു അരണ്ടു ഒരു മൂലയിലേക്ക് ഒതുങ്ങി… ചന്തുവിന്റെ ഹൃദയം പൊടിഞ്ഞു..

അവൻ അവളുടെ അടുത്തേക് ഓടി അടുത്ത്…. ഡാ… അയാൾ അവനെ തൊഴിച്ചു താഴേക്കിട്ടു…. പ്ഫ… മോനെ രുദ്രൻ അവന്റെ നടുവിന് നേരെ ആഞ്ഞു തൊഴിച്ചു… അയാൾ തെറിച്ചു വീണു… രുക്കു മീനാക്ഷിയെ കൊണ്ട് കാറിൽ കേറ് രുദ്രൻ ആജ്ഞാപിച്ചു… അവർ ഓടി മീനാക്ഷിയെ പിടിച്ചു… ഡി…. വിടെടി അവളെ…. സുമംഗല ഓടി വന്നു… വീണയുടെ മുടി കുത്തിൽ പിടിച്ചു… രുക്കു അവരെ പിടിച്ചു തള്ളി മാറി നിക്… തള്ളേ….. ചേച്ചി… വാ….. കൊച്ചച്ചൻ… മീനാക്ഷി കരഞ്ഞു… അത് ഒകെ പിന്നെ ചേച്ചി ആദ്യം പറയുന്നേ കേൾക്…. അവർ നടക്കുകയും ധര്മേന്ദ്രൻ വീണ ഇടതു നിന്നും ചാടി എഴുനേറ്റ് മീനാക്ഷിയുടെ മുടിക്ക് പിടിച്ചു വലിച്ചു… ഡാ….. ചന്തു ഓടി വന്നു അയാളെ അടക്കം പിടിച്ചു….

അവരുടെ നിയന്ത്രണം വിട്ടു രണ്ടു പേരും താഴേക്കു വീണു…. നിങ്ങള് പൊ.. ചന്തു വിളിച്ചു പറഞ്ഞ്…. അയ്യോ നാട്ടാരെ… ഓടി വരണേ രണ്ടു തടിമാടന്മാർ എന്റെ കുഞ്ഞിനെ തല്ലി കൊല്ലുന്നേ….. മഹാപാപി എന്റെ കുഞ്ഞിനെ വിടെടാ… “പഥേ “രുദ്രന്റെ കൈ ആ സ്ത്രീയുടെ മുഖത്തു പതിഞ്ഞു…. കുറെ ആയി നിങ്ങൾക് ഇത്‌ ഞാൻ ഊന്നി വച്ചിട്ടു… വാ അടച്ചു മിണ്ടാതിരുന്നോണം തള്ളേ… അല്ലെ മുട്ടുകല് കേറ്റും ഞാൻ….. അവർ വാ പൊത്തി ഒരു ഓരത്തോട്ടു നീങ്ങി വായിലെ പല്ലു ഒരെണ്ണം ഇളകി കയ്യിൽ വന്നു… ചന്തുവും രുദ്രനും അടപടലം ധര്മേന്ദ്രനെ കേറി മേഞ്ഞു.. അയാൾ നിലത്തേക്ക് ഊന്നി … അയ്യോ… ഇനി എന്നെ ഒന്നും ചെയ്യല്ലേ…

അയാൾ ഭിത്തിയിലൂടെ ഊർന്നു താഴേക്കു ഇരുന്നു …. മോളെ… എന്റെ മോളെ എന്താ അവിടെ… ദുഷ്ട എന്റെ കുഞ്ഞിനെ ഒന്ന് ചെയ്യല്ലേ… സ്വാമി കൊച്ചച്ചൻ വിളിച്ചു കൂവുന്നുണ്ട്…. രുദ്രനും ചന്തുവും അകത്തേക്കു ചെന്നു… അയാൾ പതുക്കെ കൈ കുത്തി പൊങ്ങാൻ നോക്കുന്നുണ്ട്… മക്കളെ….. എന്റെ മോള്… അവളെ അവൻ കൊന്നോ… ഇല്ല അവളെ ഞങ്ങൾ കൊണ്ട് പോകുവാ… കൊച്ചച്ഛനും കൂടെ വാ…. ഇല്ല മക്കളെ… ഞാൻ ഇപ്പോൾ വരില്ല വന്നാൽ ശെരി ആകില്ല…. എന്റെ കുഞ്ഞിനെ നീ കൊണ്ട് പോകോ…. അവളെ കൈ വിടല്ലേ ചന്തു… കൂടെ വരാൻ ഇപ്പോൾ എനിക്ക് പറ്റില്ല എന്നെ കുറിച്ചു ഓർത്തു സങ്കടപെടണ്ട.. നിർബന്ധിക്കരുത്.. അവർ എത്ര പറഞ്ഞിട്ടും അയാൾ കൂടെ ചെല്ലാൻ കൂട്ടാക്കിയില്ല…

ഒരു കാലത്തു മംഗലത്തു തറവാട് അടക്കി ഭരിച്ചിരുന്ന സ്വാമി നാഥൻ എന്ന അവരുടെ സ്വാമി കൊച്ചച്ചന്റെ ദൃഢനിശ്ചയത്തിന് മുൻപിൽ അവർക്ക് താണ്‌ കൊടുക്കാനെ പറ്റിയുള്ളൂ….. രുദ്രൻ സുമംഗലയുടെ അടുത്തേക് ചെന്നു… ഇത്രയും നാൾ ഇതുങ്ങളെ ദ്രോഹിച്ചിലെ… ചെവിക്കു നുള്ളി ഇരുന്നോ തിരിച്ചു വരുന്നണ്ട് ഞങ്ങൾ.. പലിശയും കൂട്ടുപലിശയും ചേർത്തു അമ്മക്കും മോനും തരുന്നുണ്ട്….. അവർ രൂക്ഷമായി അവനെ നോക്കി…. അവർ കാറിൽ കയറി… ചന്തുവേട്ടാ…. കൊച്ചച്ചൻ മീനാക്ഷി കരഞ്ഞു കൊണ്ട് അവനെ നോക്കി… കൊച്ചച്ചൻ എത്ര നിര്ബന്ധിച്ചാലും വരില്ല… അവർ കൊച്ചച്ചനെ ഒന്നും ചെയ്യില്ല…. അത് അവർക്കു തന്നെ ആണ് നഷ്ടം…. നീ വിഷമിക്കണ്ട…. രുദ്രൻ കാർ തിരിച്ചു….. കുറേ ദൂരം പിന്നിട്ട ശേഷം അവൻ ഒരു ഓരത്തേക്കു വണ്ടി ഒതുക്കി…. ഇനി എന്ത് അതായിരുന്നു അവരുടെ ചിന്ത… വല്യൊത്തു ഉണ്ടാകുന്ന ഭൂകമ്പം അവർക്ക് മുൻകൂട്ടി കാണാൻ പറ്റിയിരുന്നു…….. (തുടരും )…

രുദ്രവീണ: ഭാഗം 19

Share this story