സിദ്ധവേണി: ഭാഗം 23

സിദ്ധവേണി: ഭാഗം 23

എഴുത്തുകാരി: ധ്വനി

“ആരാ ഈ മഴയത്ത് കാറിൽ,🧐🧐 ???” “അത് വല്ല മഴക്കാറും ആയിരിക്കും ” ഞാൻ അത് പറഞ്ഞതും അച്ഛന് എന്നെ നോക്കി കണ്ണുരുട്ടി ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു 😁😁😁 “ഇതാരാ മുൻപ് കണ്ടു പരിജയം ഒന്നുമില്ലല്ലോ ആരാവോ “🧐 പിതാജിക്ക് ആളെ മനസിലായില്ലെങ്കിലും എനിക്ക് ആളെ മനസിലായി എന്റെ ശത്രു മനസിലായില്ലേ കടുവയുടെ മുറപ്പെണ്ണും ഫാമിലിയും “അത് സിദ്ധു സാറിന്റെ വീട്ടിലേക്ക് വന്നതാ .. സാറിന് മുറപ്പെണ്ണിനെ കല്യാണം ആലോചിക്കുവാണെന്ന് കേട്ടിരുന്നു അവരാവും ” ഒരു പതർച്ചയുമില്ലാതെ ഞാൻ പറഞ്ഞതും കേട്ടുകൊണ്ടാണ് അപ്പു പുറത്തേക്ക് വന്നത് അവൾ അത്ഭുതത്തോടെ കണ്ണുമിഴിച്ചു എന്നെ നോക്കി ഞാൻ കണ്ണുരണ്ടും ചിമ്മി കാണിച്ചു

“ആഹാ കൊള്ളാം നല്ല കുട്ടി സിദ്ധുമോനുമായി ചേരും ” അമ്മകൂടി രംഗ പ്രവേശം ചെയ്തതോടെ പൂർത്തിയായി പക്ഷെ ആ വാക്ക് എന്റെ ചങ്കിൽ കൊണ്ടു ഈ അമ്മക്ക് ഇതങ്ങനെ സാധിക്കുന്നു എല്ലാം കൂടി എന്റെ നെഞ്ചത്തോട്ടു ആണല്ലോ – ആത്മ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല ഞാൻ അകത്തേക്ക് കേറി ഈശ്വരാ aa പെണ്ണിനെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ ഉള്ള സമാധാനവും പൊയ്‌പോയി റൂമിൽ പോയി ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടുകൊണ്ടാണ് അപ്പു അങ്ങോട്ടേക്ക് കയറി വന്നത് “നിന്നെ എന്താ കട്ടുറുമ്പ് കടിച്ചോ” (കട്ടുറുമ്പ് അന്നും ഇന്നും ധ്വനിയുടെ വീക്നെസ് ആ 😜)

“കട്ടുറുമ്പ് കടിച്ചാൽ മാത്രമേ ഇങ്ങനെ നടക്കാൻ പാടുള്ളൂ എന്ന് ഞാൻ അറിഞ്ഞില്ല ” അതും പറഞ്ഞു ഞാൻ വന്നു ബെഡിൽ ഇരുന്ന് “അല്ല നീ എന്തിനാ ഇപ്പോൾ വെപ്രാളപ്പെടുന്നത് അച്ഛനോട് ഭയങ്കര cool ആയിട്ട് സംസാരിക്കുന്നത് കണ്ടല്ലോ ഇപ്പോ എന്ത് പറ്റി ” “അത് … പിന്നെ …” “ഏത് പിന്നെ …” “ഒന്നുവില്ല .. നീ നിന്റെ പാടുനോക്കി പോടീ ചേച്ചി ” “ആഹ് ഒന്നുവില്ലല്ലോ ….ഞാനേ നിന്റെ സിദ്ധു സാറിന്റെ വീടുവരെ പോകുവാ ശരിയെന്നാൽ ” “ഏഹ് …. അതെന്തിനാ നീ ഇപ്പോ അങ്ങോട്ട് പോകുന്നെ ” “ആദിയേട്ടൻ വരും ..നീ വരുന്നോന്ന് ചോദിക്കാൻ വന്നതാ ഞാൻ ” “ഇതൊക്കെ ചോദിക്കാൻ ഉണ്ടോ ഞാൻ ദേ വരുവാ ” അതും പറഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങിയതും അപ്പു എന്റെ കയ്യിൽ പിടിച്ചു നിർത്തി “വേണ്ടാ ഞാൻ എന്റെ പാടുനോക്കി പൊക്കോളാം സേച്ചി വരണമെന്നില്ല ”

“ഡീ ചേച്ചി നീ എന്റെ പുന്നാര ചേച്ചി അല്ലെ ” “ആഹ് വേണ്ടാ വേണ്ടാ കുളിച്ചപ്പോൾ ഇട്ടാരുന്നു ” “എന്ത് ” “സോപ്പ് ” ഓഹ് പുല്ല് ഏറ്റില്ല -ആത്മ വേണി നാണമില്ലാതെ പുറകെ വരണ്ട അതും പറഞ്ഞു അവൾ പോയി ഒരു വഴിയും ഇല്ലെങ്കിൽ ഞാൻ മതിലുചാടും നീ എന്താ ഈ വേണിയെ പറ്റി വിചാരിച്ചു വെച്ചേക്കുന്നേ ഓഹ് ഞങ്ങളുടെ വീട്ടിലെ വാച്ച്മാൻ(അച്ഛൻ ) പുറത്തുണ്ടല്ലോ അല്ലെ ?? പുറകിലൂടെ ചാടാം എന്ന് വെച്ചാൽ വാർഡനും (അമ്മ ) ഓഹ് ഗോഡ്‍ജി അപ്പോൾ മതിൽ ചാട്ടം നടക്കില്ല I’m trapped 😑😐 അതാരാ എങ്ങനെയാ എന്നൊന്നും അറിയാതെ എനിക്കിന്ന് ഉറങ്ങാനും പറ്റൂലല്ലോ പോത്തുപോലെ കിടന്നുറങ്ങുമ്പോൾ എത്രയോ തവണ അമ്മ പറഞ്ഞിരിക്കുന്നു നിനക്കൊക്കെ ഉറക്കം ഇല്ലാത്ത ദിവസം വരുമെന്ന് അന്ന് അതൊന്നും കേട്ടില്ല ഇപ്പോൾ കണ്ടില്ലേ അച്ചട്ട് ആയത് പറഞ്ഞതൊന്നും വെറുതെ ആയില്ല

നിദ്രാദേവി ഈ വഴിക്ക് വരാറില്ലല്ലോ ഒന്ന് ചെറുതായിപോലും കടാക്ഷിക്കുന്നില്ല ഇന്ന് aa പെണ്ണെ ആരാ അവിടെ എന്തായി എന്നറിയാതെ ഇരുന്നാൽ ഞാൻ BP കൂടി ചത്തും പോവും ഞാൻ ചത്തുപോയാൽ ആർക്കാ നഷ്ടം എനിക്ക് തന്നെ അതുകൊണ്ട് ഇത്തിരി നാണം കെട്ടാലും സാരവില്ല അപ്പുവിന്റെ പുറകെ പോവാം ഒന്നുവല്ലേലും വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാനല്ലേ സൽകർമ്മം അല്ലെതെന്താ ?? ഞാൻ പതിയെ അങ്ങോട്ടേക്ക് വച്ചുപിടിച്ചു ചെന്നപ്പോൾ എന്താ ആദിയേട്ടനും അപ്പുവും കൂടി നിന്ന് കുറുകുന്നു തെണ്ടി കണ്ടില്ലേ ബാക്കിയുള്ളോർ ഇവിടെ ഉണ്ടായിരുന്ന ഒരു പ്രേമവും പൊട്ടി പാളീസായി നിക്കുവാ അപ്പോഴാ അവളുടെ sugarbeat (*മനസിലായില്ലേ ?? ആലോചിക്ക് എല്ലാരും *)

തേടിയ വള്ളി കാലിൽ ചുറ്റിയെന്ന് പറയും പോലെ ഞാൻ അന്ന്വേഷിച്ച വള്ളി കാറിൽ ചാരി നിന്ന് ഫോണിൽ തുഴയുന്നുണ്ടായിരുന്നു (അഥീന ) അവിടെ ചെന്ന് അവളുടെ കയ്യിൽ പിടിച്ചു ഞാൻ അപ്പുവിനെ ഒന്ന് നോക്കി അവളെ കാണാനാണ് ഞാൻ വന്നത് എന്ന രീതിയിൽ ഞാൻ അപ്പുവിനെ നോക്കി പുച്ഛിച്ചു 😏😏അവൾ തിരിച്ചും 😏😏😏😏 പതിയെ ആദിയേട്ടൻ എന്നെ നോക്കി ഒന്ന് ചിരിച്ചു ഞാനും തിരിച്ചു ചിരിച്ചു കാണിച്ചു ഞാൻ ഒന്നുകൂടി അഥീനയുടെ അടുത്തേക്ക് നീങ്ങി നിന്നതും ഫോണിന്റെ ഡിസ്‌പ്ലേയിൽ കൂടി ഒഴുകി എത്തുന്ന 😘😘😘😘😘😘😘😘😘😘സ്മൈലിയിലേക്ക് ഞാൻ ഒന്നേ നോക്കിയുള്ളൂ ഇയാളെന്താ ഉമ്മ വെച്ച് പഠിക്കുവാണോ ??

ഇതൊക്കെയാണ് കാമുകൻ .. നമുക്കും ഉണ്ടൊരു കാമുകൻ എന്തിന് കൊള്ളാം ?? ചെകുത്താൻ കുരിശ് കാണുന്നത് പോലെയാ എന്നെ കാണുമ്പോൾ അങ്ങേർക്ക് 😬😬ഇതൊക്കെ കണ്ടിട്ട് കൊതിയാവുന്നു കുറച്ച് കഴിഞ്ഞതും അകത്തേക്ക് കേറിയവരെല്ലാം പുറത്തേക്ക് വന്നു ആദ്യം കടുവയുടെ അച്ഛനും അമ്മയും ഹായ് ഹായ് എനിക്ക് ജനിക്കാതെ പോയ എന്റെ X അമ്മായിയപ്പനും അമ്മായിയമ്മയും അതിന്റെ പുറകെ അച്ചു പിന്നെ ഏതോ ഒരു ചേട്ടനും ഏതോ ഒരു ചേച്ചിയും എന്റെ ഊഹം ശരിയാണെങ്കിൽ കടുവയുടെ അപ്പച്ചിയും ഭർത്താവും ആയിരിക്കണം അതിന് പിന്നാലെ കടുവ ഫോണിൽ തോണ്ടിക്കൊണ്ട് ഇറങ്ങിവരുന്നു അതേന്നെ ബാധിക്കുന്ന കാര്യമല്ല 😠😠😠

എല്ലാത്തിനും പുറകെ ഞാൻ ഞാൻ തേടി വന്ന സ്ഥാനാർത്ഥി ഞാൻ അടിമുടി ഒന്ന് നോക്കി “ഒറ്റനോട്ടത്തിൽ കുഴപ്പം ഒന്നുമില്ല ” ഞാൻ അവളെ അടിമുടി നോക്കുന്നത് കണ്ടിട്ട് അപ്പു എന്റെ ചെവിയിൽ പറഞ്ഞു ഹോ എത്തിയോ എനിക്കിട്ട് താങ്ങാൻ കിട്ടുന്ന അവസരം ഒന്നും ഇവൾ വെറുതെ പാഴാക്കാറില്ല ഞാൻ പിന്നെയും പിന്നെയും നോക്കി എന്തെങ്കിലും കുഴപ്പം തോന്നിയാലോന്ന് ഓർത്ത് എവിടെ മൊത്തത്തിൽ സ്കാൻ ചെയ്തിട്ടും എനിക്കൊരു കുഴപ്പവും തോന്നിയില്ല ആ പെണ്ണ് അടുത്തേക്ക് വന്നു ആധിയേട്ടന് കൈകൊടുത്തു അവരെ പരിജയപെട്ടു അഥീനക്കും അപ്പുവിനും ഒക്കെ നേരെ കൈനീട്ടി അവർ തിരിച്ചും എന്റെ നേരെ നീട്ടട്ടെ കൊടുക്കൂല ഞാൻ അവൾക്ക് shakehand അല്ല പിന്നെ

ന്റെ അടുത്താ കളി – ആത്മ പക്ഷെ എന്നെ വെറും ശശി ആക്കി കൊണ്ട് അവളെനിക്ക് നേരെ കൈനീട്ടിയില്ല ജാഡ ഇടാൻ നിന്ന ഞാൻ ഇപ്പോൾ ആരായി അച്ചു പക്ഷെ എന്റെ അടുത്ത് വന്നു നിന്ന് എന്നെ അവൾക്ക് പരിജയെപെടുത്തി കൊടുത്തു അവളെന്നെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി ചിരിച്ചാൽ എന്താ മുത്തുപൊഴിയുവോ ഞാനും ഒട്ടും കുറച്ചില്ല ഒന്ന് പുച്ഛിച്ചു ചിരിച്ചു കുറച്ച്നേരം കഴിഞ്ഞതും ഞങ്ങളെല്ലാവരും കൂടി ഗാർഡനിൽ സ്ഥാനം ഉറപ്പിച്ചു ഞാനും അച്ചുവും അഥീനയും ഒരു സ്ഥലത്തും അപ്പുവും ആദിയേട്ടനും മറ്റൊരു സ്ഥലത്തും aa പെണ്ണും കടുവയും വേറൊരു സ്ഥലത്തും ഇരുപ്പുറപ്പിച്ചു അവരൊരുമിച്ചു ഇരിക്കുന്ന ആ കാഴ്ചയും കളിതമാശകൾ പറയുന്നതും എല്ലാം എന്റെ ഉള്ളിൽ നോവുണർത്തി ഇടക്കിടക്ക് അവളുടെ നോട്ടം എന്നിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു

അപ്പോഴെല്ലാം അവൾ എന്നെ നോക്കി പുച്ഛിക്കും അവളുടെ കണ്ണിൽ എന്നോട് വല്ലാത്ത ദേഷ്യം ഉള്ളതുപോലെ എനിക്ക് തോന്നി പക്ഷെ മറ്റുള്ളവർ പറയുന്നതിനെല്ലാം ചിരിക്കുന്നുമുണ്ട് എന്നെ നോക്കുമ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യം ആ കണ്ണിൽ ഉള്ളതുപോലെ ആ ഭാവം ഒക്കെ കണ്ടപ്പോൾ ഒരുവേള ഒരു ഒളിപ്പോരിനുള്ള തയ്യാറെടുപ്പിൽ ആണോ അവൾ എന്നു പോലും എനിക്ക് സംശയം തോന്നി എന്തോ അവിടെ ഇരിക്കാൻ എനിക്കൊരു വല്ലായ്മ തോന്നിയതും ഞാൻ അവിടുന്ന് എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു അല്ലെങ്കിലും ഒന്ന് കാണണം എന്നേ ഉണ്ടായിരുന്നുള്ളു അത് നടന്നൂ ഇനി എന്തിനാ ഇവിടെ ഇരിക്കുന്നത് ഞാൻ എന്നൊരാൾ ഇവിടെ ഉണ്ടെന്ന് പോലും ശ്രദ്ധിക്കാതെ ഇരിക്കുന്ന കടുവക്ക് വേണ്ടിയോ ?? വേണ്ടാ ഞാൻ പതിയെ എഴുന്നേറ്റതും എതിരെ വന്നയാളുമായി കൂട്ടിയിടച്ചതും ബാലൻസ് തെറ്റി ഞങ്ങൾ അവിടുത്തെ മണ്ണ് ടെസ്റ്റ്‌ ചെയ്തതും ഒരുമിച്ചായിരുന്നു (ഭൂമി ദേവിയെ സ്രാഷ്ടാംഗം പ്രണമിച്ചു മനസിലായില്ലേ മൂക്കും കുത്തി നിലത്തു വീണു അത്ര തന്നെ 😣😣)… തുടരും….

സിദ്ധവേണി: ഭാഗം 22

Share this story