അൻപ്: ഭാഗം 7

അൻപ്: ഭാഗം 7

എഴുത്തുകാരി: അനു അരുന്ധതി

ആദി ഒരു ലക്ഷ്യവും ഇല്ലാതെ വണ്ടി ഓടിച്ചു കൊണ്ടിരുന്നു.. അവസാനം വണ്ടി ഒരു ഓർഫനേജിന്റെ മുൻപിൽ കൊണ്ടു നിർത്തി…. കുറച്ചു നേരം വണ്ടിയിൽ ഇരുന്നു… പിന്നെ പതിയെ പുറത്തു ഇറങ്ങി.. മുൻപിൽ കണ്ട ബോർഡിൽ നോക്കി നിന്നു… ഏദൻ…സേവ്യർ അച്ഛന്റെ ഏദൻതോട്ടം. മുറ്റത്തു കുറെ കുട്ടികൾ കളിക്കുന്ന കണ്ടു.. എന്തു സന്തോഷത്തിലാണ് അവർ .. ഒന്നും അറിയാത്ത പ്രായം.. ഉള്ളതിനെ കുറിച്ചു ആശങ്കയും ഇല്ല.. ഇല്ലാത്തതിനെ കുറിച്ചു അവലാതിയും ഇല്ല… കുട്ടികൾ ആയതു കൊണ്ട് ഇപ്പോൾ ഒന്നും അറിയില്ല വലുതാകുമ്പോൾ ഇല്ലാത്തതു ഓർത്തു വിഷമം വരും… എന്നെ പോലെ…!! എവിടെ തേടി നടന്നാലും മരിക്കുന്ന വരെ അന്നെഷിക്കുന്നത് കിട്ടില്ല..!!

വീണ്ടും മനസ് കൊണ്ടെങ്കിലും ഒരു കുട്ടി അകാൻ ആരാണ് കൊതിക്കാത്തത്..!! ഇവിടെ വരുമ്പോൾ ഞാൻ കുറെ കാലം പുറകിലേക്ക് പോകുന്നു.. അച്ഛന്റെ കൂടെ ആയിരുന്നു ആദ്യമായി ഇവിടെ വന്നത്… അന്ന് കുറെ ഏറെ സമയം കഴിഞ്ഞാണു ഇവിടെ നിന്നും പോയതു ഇവിടെ വച്ചാണ് ആദ്യമായി മനസ്സിൽ നന്മ മാത്രം ഉള്ള സേവ്യർ അച്ഛനെ കാണുന്നത്..അച്ഛന്റെ ഓരോ നോട്ടവും സംസാരവും എന്നെ അച്ഛനിലേക്കു അടുപ്പിച്ചു… മനസ്സ് ശരി അല്ലെങ്കിൽ ഇവിടെ വരും..കുറച്ചു നേരം അച്ഛനോട് സംസാരിക്കും… അച്ഛൻ എല്ലാം കേൾക്കും..എല്ലാം പറഞ്ഞു തരും.. പിന്നെ ആ ചാപ്പലിൽ കേറി തനിയെ ഇരിക്കും… അവിടെ തനിയെ ഇരിക്കുമ്പോൾ ഒരു എനർജി കിട്ടും അതു വേറെ എവിടെ പോയാലും കിട്ടില്ല…!!

ദൈവം എന്നെ കാണുന്നു എന്ന വിശ്വാസം ആകും..!! ആദി വണ്ടി ലോക്ക് ചെയ്തു നേരെ നടന്നു… അല്ല ആദി സാർ എപ്പൊ വന്നു.. ഇപ്പൊ വന്നേ ഉള്ളു.. പോളി സാറിനെ ഇവിടെ ഒന്നും കണ്ടില്ലല്ലോ.. ഒരു യാത്രപോയിരുന്നു അതാ.. ആന്നോ…പിന്നെ എന്നാ ഉണ്ട് സാറെ വിശേഷങ്ങൾ.. നല്ല വിശേഷം… ഞാൻ അച്ഛനെ കണ്ടിട്ടു വരാം.. അയ്യോ സാറേ അച്ഛൻ ഇവിടെ ഇല്ല….!! എവിടെ പോയി… പിള്ളേരെ സ്കൂളിൽ ചേർക്കാൻ എന്തോ സർട്ടിഫിക്കറ്റ് മേടിക്കാൻ പോയെക്കുവ.. ശരി. ഞാൻ വന്നു എന്ന് പറയണം… ആയിക്കോട്ടെ സാറേ…. അവിടെ നിന്നും ഇറങ്ങി ആദി നേരെ ചപ്പലിലേക്കു കയറി.. 🦋🦋🦋🦋

കനി… ആദി എവിടെ നിങ്ങൾ ഒരുമിച്ചു അല്ലേ പോയത്… അതു അണ്ണാ .എന്നെ ഇവിടെ ആക്കി എങ്കയോ പോച്ച്. ആണോ… അപ്പോൾ ആണ് ഉണ്ണി അങ്കിള് അവിടേക്ക് വന്നത്… ആദിസാറിനെ അങ്കിളും ചോദിച്ചു.. അണ്ണനോട് പറഞ്ഞതു അവിടെയും പറഞ്ഞു.. മേടിച്ച തുണികൾ അവരെ രണ്ടു പേരെയും കാണിച്ചു കൊടുക്കാൻ ഇരുന്നപ്പോൾ ആണ് കവറിൽ വേറെ എന്തൊക്കെയോ കണ്ടു.. തുറന്നു നോക്കിയപ്പോൾ രണ്ട് ജോടി ചുരിദാറും സാരിയും.. ഇതു എങ്ങനെ വന്നു… ആദി സാർ ആണോ ഇതു മേടിച്ചത്… ഇതു എനിക്കാണോ അതോ വേറെ ആർക്കെങ്കിലും മേടിച്ചതാണോ..!! കനിക്ക് അതു എടുക്കാൻ പേടി തോന്നി..രണ്ടു പേരേയും കാണിച്ചു കൊടുത്ത ശേഷം ഭദ്രമായി അടച്ചു അതു റൂമിൽ കൊണ്ട് വച്ചു…

വേഗം ഡ്രെസ്സ് മാറി അടുക്കളയിൽ എത്തി.. നോക്കിയപ്പോൾ ഉച്ചയ്ക്ക് ഉള്ളത് എല്ലാം കാലമാക്കി വച്ചിട്ടുണ്ട്.. ചന്തു അണ്ണൻ ആയിരിക്കും.. ശോ ഇനി എന്താ ചെയ്യുക.. ആദി സാർ രാവിലേ മാറിയ തുണികൾ ഉണ്ട്.. അതു എടുത്തു അലക്കാം എന്നു വിചാരിച്ചു… തിരികെ റൂമിൽ പോയി മുഷിഞ്ഞ തുണികൾ എടുത്തു കൊണ്ട് വന്നു..! ഞാൻ തുണികൾ കൊണ്ടു വരുന്ന കണ്ടപ്പോൾ അണ്ണൻ വാഷിംഗ് മിഷിനിൽ അലക്കാം എന്നു പറഞ്ഞു.. അയ്യോ അണ്ണാ എനിക്കു അറിയില്ല.. സാരമില്ല കനി ഞാൻ പഠിപ്പിക്കാം.. ചന്തു അണ്ണൻ എനിക്ക് ഓരോന്നും കാണിച്ചു തന്നു…!! തുണി അലക്കാനും വിരിക്കാനും ഒക്കെ എന്റെ കൂടെ കൂടി…!! മോളെ കനി.. കഴിഞ്ഞോ…. ഹാ അങ്കിളോ കഴിഞ്ഞു… ടാ ചന്തു ഞാൻ നാളെ പോകും അവിടെ ചേച്ചി തനിയെ അല്ലേ ഉള്ളത്…!! അയ്യോ അങ്കിൾ ഇപ്പൊ പോകരുത്.. എന്താടാ..

അല്ല ഒന്നും ഇല്ല.. അതാ…!! കനി നി വേണം എന്റെ ആദിയെ നോക്കാൻ.. അവൻ ഒരു പാവം ആണ്… കുറച്ചു ദേഷ്യം ഉണ്ടെന്ന് ഉള്ളു… അതു വന്തു സാർ… നി എന്താ എന്നെ വിളിച്ചതു സാർ എന്നോ ഞാൻ പറഞ്ഞതു അല്ലേ…എന്നെ അച്ഛാന്നു വിളിച്ചാൽ മതിന്നു.. അയ്യേ അച്ഛൻ വേണ്ട അങ്കിളേ. കനി നിന്റെ നാട്ടിൽ അങ്കിളിനെ എന്താ പറയുക.. മാമ എങ്കിൽ നി ഉണ്ണി അങ്കിളിനെ ഉണ്ണി മാമാന്നു വിളിച്ചോ.. അതു പോരെ അങ്കിൾ… മതി…!! അല്ല നേരം ഇത്ര ആയി ആദി ഇതുവരെ വന്നിട്ടില്ല.. ചന്തു നി ഒന്നു വിളിച്ചു നോക്കിക്കേ… ഉം….. കിട്ടണില്ല അങ്കിൾചിലപ്പോൾ ഡ്രൈവ് ചെയ്യാരിക്കും ഉം… ഉണ്ണി അങ്കിൾ പോയി.. മടിച്ചു മടിച്ചാണ് ചന്തു അണ്ണനോട് ആദി സാറിനെ പറ്റി ചോദിച്ചത്… ആദി കോളേജ് ലക്ച്ചർ ആണ്..

ലോ കോളേജിലെ… ഇപ്പോൾ ചില സാങ്കേതിക പ്രോബ്ലം മൂലം ഒരു രണ്ടു മാസം പോയിട്ടില്ല…!!! ആന്റി പറഞ്ഞ പെണ്ണിനെ പറ്റി ചോദിക്കണം എന്നുണ്ടായിരുന്നു പിന്നെ വേണ്ടെന്ന് വച്ചു…ഞാൻ ആരാണ് ചോദിക്കാൻ… ആരും അല്ല ഇതേപ്പറ്റി ചോദിക്കാൻ… ആരോ ബെല്ലടിക്കുന്ന കേട്ടു.. ആദി സാർ ആകും മനസു പറഞ്ഞു.. കനി ആദി ആകും.. വാ പോകാം.. അകത്തേക്ക് ചെന്നപ്പോൾ ആദിയെ അവിടെ കണ്ടില്ല…റൂമിൽ ആകും അവിടേക്ക് പോകാൻ പേടിയാ.. കനി അടുക്കളയിൽ തന്നെ നിന്നു.. കനി.. ആദി കഴിക്കാൻ ഇരിക്കുന്നു അവനു വിളമ്പി കൊടുക്ക്..!! ചന്തു അണ്ണൻ പറഞ്ഞപ്പോൾ മടിച്ചു അവിടേക്ക് ചെന്നു… ആദി ഡയിനിഗ് ടേബിളിൽ ഇരിക്കുന്ന കണ്ടു…!! കനി വരുന്ന കണ്ടു വെറുതെ അവളെ നോക്കി..

പേടിച്ചു പേടിച്ചു വിളമ്പി… എന്തൊക്കെ വേണം എന്ന് ചോദിച്ചില്ല.. അവിടെ ഉണ്ടായിരുന്നതോക്കെ പാത്രത്തിൽ വിളമ്പി… അവസാനം വെള്ളം എടുത്തപ്പോൾ കൈ അറിയാതെ തട്ടി വെള്ളം പോയി… സാർ മന്നിച്ചിട്…ഞാൻ അറിയില്ല.. കനി നോക്കിയപ്പോൾ ആദി ഒന്നും മിണ്ടാതെ ഇരുന്നു കഴിക്കുന്നു…കഴിച്ച ശേഷം കനി പാത്രങ്ങൾ അടുക്കളയിൽ കൊണ്ടു വെക്കാൻ പോയി .അതു കണ്ടു ആദി അവളുടെ പുറകിൽ അവിടേക്ക് നടന്നു.. ഇന്ന് ആദി സാർ പുറത്തു പോയി വന്നിട്ടു ഒന്നും മിണ്ടിയില്ല.. എന്താണോ.. അല്ലെങ്കിൽ വെള്ളം പോയതിനു കിടന്നു കാറേണ്ടതാ… എന്തു പറ്റി പോലും.. കനി ഓരോന്നും ഓർത്തു നിന്നു ..ആദിയുടെ വിളിയാണ് കനിയെ ഉണർത്തിയത്.. ടി…

നി റൂമിലേക്ക് ഒന്നു വാ… എന്നാ സാർ… വരാൻ പറഞ്ഞാൽ വന്നാൽ മതി കൂടുതൽ ചോദ്യങ്ങൾ വേണ്ട… ഉം… ടി.. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്‌ ഇതുപോലെ മൂളുന്നതു എനിക്ക് ഇഷ്ടം അല്ല.. നാൻ വരേന് സാർ… ആദി പോയി.. കനി പതിയെ റൂമിലേക്ക് നടന്നു .അറിയാം അവിടെ ചെന്നാൽ നല്ലതോന്നും കേൾക്കില്ല.. എന്തു ചെയ്യാൻ ആണോ വരാൻ പറഞ്ഞതു.. ഇന്നലത്തെ പോലെ നടന്നാൽ ഇനി ഒരു മിനിഷം ഞാൻ ഇവിടെ നിൽകില്ല.. തനിയെ ഇവിടെ നിന്നും പോകും.. അതിനു ആരുടെയും സമ്മതം വേണ്ട… റൂമിൽ ചെന്നു നോക്കിയപ്പോൾ ആദി എന്തോ എഴുതുക ആണെന്ന് കണ്ടു.. കുറച്ചു നേരം അവിടെ നിന്നും.. ഒന്നു ചെറുതായി ചുമച്ചു… അപ്പോൾ ആണ് ആദി കനിയെ കണ്ടത്…!! നി വന്നോ…പോയി ആ കതക് അടച്ചേക്കു.. അയ്യോ കതക് അടക്കാനോ..

കനി പെട്ടെന്ന് പേടിച്ചു പോയി..അവൾ അവിടെ തന്നെ നിന്നു… ആദി എണീറ്റ് വരുന്നത് കണ്ടു.. നിന്നോട് ഞാൻ പറഞ്ഞതു കേട്ടില്ലേ ..പോയി കതക് അടക്കാൻ..!! കനി നിന്നു വിറച്ചു… ആദി അടുത്തു വരുമ്പോൾ അവൾ പുറകിലേക്ക് നിങ്ങി കൊണ്ടിരുന്നു. അവസാനം കതകിൽ പോയി ഇടിച്ചു നിന്നു… ആദി വേഗം വന്നു അവളെ പിടിച്ചു കട്ടിലിലേക്ക് വലിച്ചിട്ടു.. എന്നിട്ടു കതകു അടച്ചു ലോക്ക് ചെയ്തു..!! ആദി പതിയെ നടന്നു വന്നു അവളെ പിടിച്ചു വലിച്ചു നേരെ ഇരുത്തി.. നി പേടിക്കേണ്ട നിന്നെ ഞാൻ ഒന്നും ചെയ്യില്ല…നേരെ പാട്ടിനു ഞാൻ പറഞ്ഞതു കേട്ടാൽ നിനക്കു വന്ന പോലെ പോകാം ഇല്ലെങ്കിൽ …. എന്നെ കൊണ്ട് വേണ്ടാത്തതു ചെയിപ്പിക്കരുത്…. കനി അറിയാതെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു..ആരും ഇല്ലാത്തതു കൊണ്ടല്ലേ ഞാൻ ഇതൊക്കെ അനുഭവിക്കുന്നത്.. ടി..

നിനക്ക് ഇപ്പോൾ എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടാകും എന്നറിയാം.. പക്ഷെ എന്തു ചെയ്യാനാ.. നി ഇപ്പോൾ എന്റെ കാൽകിഴീൽ ആയി പോയില്ലേ.. പിന്നെ ദാ ഈ താലി..ആദി അവളുടെ കഴുത്തിൽ നിന്നും താലി വലിച്ചു വെളിയിൽ ഇട്ടു.. ഇതിനു അധികം ദിവസം ആയുസ്സ് ഇല്ല.. ഉണ്ണി അങ്കിൾ പോകുന്ന വരെ മാത്രം..!! കനി വെറുതെ താഴേക്ക് നോക്കി.. എന്താടി നീ നേരെ നോക്കില്ലേ… ആദി അവളുടെ താടി ചൂണ്ട് വിരൽ കൊണ്ട് പൊക്കി അവന്റെ നേരെ വച്ചു….!! ഇപ്പൊ നിന്നെ ഞാൻ വിളിച്ചതു.. ദാ ഈ പേപ്പറിൽ നിന്റെ ഒരു ഒപ്പു വേണം അതിന് വേണ്ടി ആണ്…! അതും പറഞ്ഞു ആദി അവളുടെ കയ്യിൽ ഒരു പേപ്പർ വച്ചു കൊടുത്തു.. നോക്കണ്ട ഡിവോഴ്സ് പേപ്പർ ആണ് .തീയതി വെച്ചിട്ടില്ല.. അതു ഫയൽ ചെയ്യുമ്പോൾ വെക്കാം… ദാ നോക്കിക്കോ ഇനി കേസ് വരുമ്പോൾ കണ്ടില്ല കേട്ടില്ല എന്നൊന്നും പറയരുത്‌..!!

വായിച്ചു നോക്കാൻ ഇതിൽ ഒന്നും എഴുതിയിട്ടില്ല വെറും സ്റ്റാമ്പ്പേപ്പർ ആണ്..മ്യുച്ചൽ ആണ് പിന്നെ നഷ്ടം പരിഹാരം വേണമെങ്കിൽ അതു തരാം… മടിച്ചു നിൽക്കേണ്ട ഒപ്പു വച്ചോളൂ.. ദാ പേന പിടിക്കു.. പിടിക്കാൻ..!! കനി പേടിച്ചു പേന മേടിച്ചു… എന്നിട്ട് ആദി പറഞ്ഞ ഇടത്തു ഒപ്പു വച്ചു… കൊള്ളാം നിനക്കു ബുദ്ധിഉണ്ട്… ഇവിടെ നിന്നു ജീവിതം കളയാതെ ഏതെങ്കിലുമൊരു തമിഴനെ കണ്ടു പിടിച്ചു ഒരു ജീവിതം തുടങ്ങാൻ നോക്ക്..!! ഒപ്പു വച്ച പേപ്പർ ആദി അവളുടെ കയ്യിൽ നിന്നും മേടിച്ചു.. പിന്നെ അവളെ നോക്കി.. അവന്റെ നോട്ടം അവളുടെ കഴുത്തിൽ കിടക്കുന്ന താലിയിൽ ആയിരുന്നു..!! അതു മനസിലാക്കിയ കനി താലിയിൽ മുറുകെ പിടിച്ചു… അതു ഇപ്പൊ വേണ്ട… പിന്നെ മതി സൗകര്യം പോലെ ഞാൻ തന്നെ പൊട്ടിച്ചു എടുത്തോളം…!! കനി ആദി പറയുന്ന കാര്യങ്ങൾ കേട്ടു വെറുതെ നിന്നു..

ഇവിടെ നടന്ന കാര്യം ആരും അറിയാതെ ഇരുന്നാൽ നല്ലത്..! ആദി ആ പേപ്പർ ഭദ്രമായി മടക്കി എടുത്തു അലമരയിൽ വെക്കാൻ തുറന്നു..നോക്കിയപ്പോൾ രാവിലെ മേടിച്ച കവർ … നി ഇതു എടുത്തില്ലേ… നിനക്കു വേണ്ടി മേടിച്ചതാ…ദാ… എന്നു പറഞ്ഞു അവൻ കവർ അവളുടെ നേരെ വലിച്ചു എറിഞ്ഞു….കനി അതു താഴെ നിന്നും എടുത്തു…അവനെ നോക്കി സാർ ഇതു എനിക്ക് വേണ്ടി മേടിച്ചത് ആണെന്ന് അറിയില്ലായിരുന്നു…വേറെ ആർക്കോ വേണ്ടി.. ആണെന്ന് വിചാരി… വേറെ ആർക്കു.. എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഒരു പെണ്ണിന് തുണികൾ വാങ്ങി കൊടുക്കുന്നത് എന്തു ചെയ്യാനാണ് അതു എവിടെയോ കിടന്ന നീ ആയി പോയി…!! അവൻ അതും പറഞ്ഞു പുറത്തേക്കു പോയി…

കനി തുണികൾ എടുത്തു തന്റെ കവറിൽ വച്ചു… ആ തുണികൾ നോക്കുമ്പോൾ എന്തോ പോലെ തോന്നുന്നു.. അണ്ണൻ ഉണ്ടായിരുന്നപ്പോൾ പൊങ്കലിനും പത്താം ഉദയത്തിനും.ദീപാവലിക്കും. ഒക്കെ തുണികൾ എടുത്തു തരും.അണ്ണൻ മരിച്ച ശേഷം ഇതു പോലെ പുതിയ തുണികൾ ആരും തരാറില്ല..!! ഒന്നു ആലോചിച്ചു നോക്കിയാൽ ആരുടെയും ഒന്നും മേടിക്കാതെ ഇരിക്കുന്നതാണ് നല്ലതു..!! 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ആദി ഓഫീസ് റൂമിൽ ഇരുന്നു സിഗരറ്റ് വലിച്ചു വിടുക ആയിരുന്നു.. ഹും അവൾ പറഞ്ഞതു കേട്ടില്ലേ.. വേറെ ആർക്കോ വേണ്ടി മേടിച്ചത് ആണെന്ന്… അവൾ പോയ ശേഷം ഷോപ്പിൽ ഇരുന്നപ്പോൾ ഒരു സേയിൽസ് ഗേൾ എന്തങ്കിലും വേണോ സാർ എന്നു ചോദിച്ചപ്പോൾ അവരെ കൊണ്ട് ആണ് രണ്ടു ജോടി ഡ്രസ് എടുപ്പിച്ചതു…..

ഇന്നലെ നടന്ന കാര്യം ഓർത്തപ്പോൾ ശരിയല്ലെന്ന് തോന്നി അതാ… ഡ്രസ് എടുത്തു കൊടുത്താൽ തിരുന്ന പ്രശ്നം അല്ലെന്ന് അറിയാം.. എന്നാലും അപ്പോൾ അതു പോലെ തോന്നി…!! അങ്കിൾ നാളെ പോകും എന്ന് പറഞ്ഞു.. ഇനിയും വൈകണ്ട.. എന്തോ ഓർത്തു ആദി ആർക്കോ ഫോൺ ചെയ്തു…!! 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഹെലോ ജിനി…ഞാൻ ആടി മിനു… പറടി എന്താ നാട്ടിൽ വിശേഷങ്ങൾ.. വിശേഷങ്ങൾ മുറക്ക് നടക്കുന്നുണ്ട്.. ലയ എവിടെ…!! ഇവിടെ ഉണ്ട്… പിന്നെ ഞാൻ വിളിച്ചതു ഒരു ഇമ്പോര്ടൻറ് കാര്യം പറയാൻ ആണ്… എന്താടി.. ടി.. ആദി സാറിന്റെ വിവാഹം കഴിഞ്ഞു… എന്തു… നി ചുമ്മ പറയല്ലേ മോളെ..

ഇല്ലെങ്കിൽ വേണ്ട.. നി ബാംഗൂരിൽ പോയ സമയം സാർ വേറെ കെട്ടി അതും ഒരു തമിഴത്തിയെ… നോ…. ഞാൻ ഇത് സമ്മതിക്കില്ല… ജിനി.. ടി… മിനു നി ഫോൺ വച്ചോ നാളെ രാവിലെ ഞാൻ അവിടെ കാണും… അതും പറഞ്ഞു ജിനി ഫോൺ ഓഫാക്കി .. കട്ടിലിലേക്ക് ഫോൺ വലിച്ചു എറിഞ്ഞു…!! എന്നിട്ടും ദേഷ്യം തീരാതെ റൂമിൽ ഉള്ള സാദങ്ങൾ എല്ലാം വലിച്ചെറിഞ്ഞു..!! എനിക്ക് കിട്ടിയില്ലെങ്കിൽ ആർക്കും വേണ്ട… കൊല്ലും ഞാൻ അവളെ…!!…..തുടരും…….

അൻപ്: ഭാഗം 6

Share this story