എന്റെ പെണ്ണ്: ഭാഗം 2

എന്റെ പെണ്ണ്: ഭാഗം 2

എഴുത്തുകാരി: Christi

“”മഞ്ഞുമല പോലെ ഉറച്ച തൻറെ മനസ്സിനെ അലിയിക്കാൻ ഈ ഭൂമിയിലെ ഒന്നിനും സാധിക്കില്ല എന്ന് അവൻ അഹങ്കരിച്ചു. പക്ഷേ അലീക്ക മാത്രമല്ല അവനെന്ന ഇടഞ്ഞ കൊമ്പനെയും തൻറെ മുൻപിൽ മുട്ടുകുത്തിക്കാനും ഒരു പെണ്ണിനെ സാധിക്കും എന്ന് കാലം തെളിയിച്ചു. വെറും ഒരു പെണ്ണ് അല്ല അവൻറെ പെണ്ണ്.”” “സ്പെഷ്യൽ കപ് ഓഫ് കോഫീ 😵” (part 2- എൻറെ പെണ്ണ് ). കണ്ണുനീരുകൾ പെട്ടെന്ന് തന്നെ തുടച്ച് അവൾ റൂമിലേക്ക് നടന്നു. റൂമിലെത്തിയതും അവൾ നെഞ്ചുപൊട്ടി കരഞ്ഞു. ഓർമ്മകൾ ഓരോന്നായി അവളുടെ ഉള്ളിലേക്ക് കടന്നു വന്നു ബി എ മലയാളം സെക്കൻഡ് ഇയർ പഠിക്കുമ്പോഴാണ് ഹാർട്ടറ്റാക്ക് കാരണം അവളുടെ അച്ഛൻ മരിച്ചത്. ഒരു തുണയും ഇല്ലാത്ത പെൺകുട്ടിയുടെ അവസ്ഥ മുതലെടുക്കാൻ പലരും ശ്രമിച്ചു .

അതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത് തോമസ് ആയിരുന്നു.അയാൾക്ക് പണ്ടേ ദേവികയുടെ മേൽ ഒരു കണ്ണു ഉണ്ടായിരുന്നു. ദേവികയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുവാൻ നാട്ടുകൂട്ടം കൂടി . എല്ലാം തോമസിൻറെ ആസൂത്രണം ആയിരുന്നു .നാട്ടിലെ പ്രമാണിയായ അയാൾ ദേവികയെ കല്യാണം കഴിച്ചു അവൾക്ക് ഒരു ജീവിതം നൽകാമെന്ന് പറഞ്ഞു.ഭാര്യ മരിച്ച നാൽപ്പതുകാരനായ തോമസിന് ഒരാൺകുട്ടി ആണുള്ളത്. പണ്ടേ അയാളുടെ നോട്ടവും മുന വെച്ചുള്ള സംസാരവും അത്ര വെടിപ്പല്ല എന്ന് അവൾക്ക് തോന്നിയിരുന്നു.പക്ഷേ അന്നെല്ലാം അവളെ സംരക്ഷിക്കാൻ അവളുടെ അച്ഛൻ ഉണ്ടായിരുന്നു . എന്നാൽ ഇന്ന് അവൾക്ക് വേണ്ടി ശബ്ദമുയർത്താൻ ആരുമില്ല . കാശുകൊടുത്തു എല്ലാവരെയും അയാൾ സ്വാധീനിച്ചിരുന്നു. നാട്ടു കൂട്ടത്തിലെ മുതിർന്നയാൾ എഴുന്നേറ്റുനിന്നു പറഞ്ഞു.

നാളെ കഴിഞ്ഞ് നിൻറെ വിവാഹമാണ്. നിസ്സഹായതയുടെ കണ്ണുനീർ ചാൽ ഒലിച്ചിറങ്ങി. ഈ ലോകത്ത് തികച്ചും താൻ ഒറ്റപ്പെട്ടുപോയി എന്ന് അവൾക്ക് തോന്നി. എന്തിനാ ദൈവമേ എന്നോട് ഇത്രയും ക്രൂരത കാണിക്കുന്നേ എന്ന് ഒരു നിമിഷം അവൾ അവൾ മനസ്സിൽ പറഞ്ഞു. ദേവികയുടെ അച്ഛൻ രാവുണ്ണി നായരുടെ പഴയ ഒരു സുഹൃത്താണ് ശേഖര വർമ്മ. രാവുണ്ണി നായർ മരിച്ച വിവരം വൈകിയാണ് ശേഖരൻ അറിഞ്ഞത്. വിദേശത്ത് തൻറെ ബിസിനസ് സാമ്രാജ്യം പടർത്തുന്ന തിരക്കിലാണ് ശേഖരൻ. ആയതിനാൽ രാവുണ്ണി നായരുടെ വീട്ടിൽ ചെന്ന് വിവരം അന്വേഷിച്ച് വേണ്ട സഹായം ഏർപ്പെടുത്തണം എന്നയാൾ മകനോട് ആവശ്യപെട്ടു . ദേവികയെ ബലപൂർവ്വം മണ്ഡപത്തിലേക്ക് കൊണ്ടുവരുന്ന മേളയിലാണ് അമൻ അവിടേക്ക് കേറിചെന്നത്.

എന്താ സംഭവം എന്ന് മനസ്സിലായില്ലെങ്കിലും ഒന്നും പന്തിയല്ല എന്ന് അവന് മനസ്സിലായി. അവിടെ വട്ടം കൂടിയ കാണികളിൽ ഒരാളോട് അമ്ൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതുപോലുള്ള അന്യായങ്ങൾ കേരളത്തിൽ നടക്കുന്നു എന്ന് അവന് വിശ്വസിക്കാൻ തന്നെ സാധിച്ചില്ല. കോപത്താൽ അവൻറെ രക്തം തിളച്ചു. ദേവികയെ പിടിച്ചു കൊണ്ടു വരുന്ന ആൾക്കാരെ തള്ളിമാറ്റികൊണ്ട് അവൻ ഉറക്കെ ചോദിച്ചു. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാ ? കൂട്ടത്തിൽ ഒരാൾ അവനോട് ചോദിച്ചു. ഞാൻ ആരും ആയിക്കോട്ടെ .അതല്ല ഇവിടുത്തെ പ്രശ്നം. ഈ കുട്ടിയുടെ സമ്മതമില്ലാതെ ബല പൂർവ്വം അവളുടെ വിവാഹം നടത്താൻ സാധിക്കില്ല. അമൻ പല്ല് ഞെരുക്കി കൊണ്ട് പറഞ്ഞു. ഈ നാട്ടിലെ കാര്യങ്ങളിൽ വരുത്തൻ മാർ ഇടപെടേണ്ട .

ഇതും പറഞ്ഞുകൊണ്ട് തോമസ് ദേവിയുടെ കയ്യിൽ പിടിക്കാൻ ശ്രമിച്ചു. പക്ഷേ അവൻറെ കയ്യെത്തുന്ന അതിനേക്കാൾ മുൻപേ തന്നെ അമൻ ദേവികയെ പിടിച്ചു തൻറെ പുറകിൽ നിർത്തി. “തൊട്ടുപോകരുത് അവളെ” പതിയെ ആണെങ്കിലും ലും എല്ലാവരിലും ഭയം സൃഷ്ടിച്ചുക്കുന്നവിധത്തിൽ അവൻ പറഞ്ഞു. ഇവിടത്തെ നാട്ടുകാരെ ധിക്കരിച്ചുകൊണ്ട് ഈ നാട്ടിൽ നിനക്ക് ജീവിക്കാൻ പറ്റും എന്ന് തോന്നുന്നുണ്ടോ ? അതുകൊണ്ട് ദേവികേ മര്യാദയ്ക്കു മണ്ഡപത്തിൽ കയറി ഇരിക്കൂ .നാട്ടു മുഖ്യൻ അവൾക് നേരെ തിരിഞ്ഞു കൊണ്ട് ഉണ്ട് പറഞ്ഞു. അത് കേട്ടപ്പോൾ അവൻറെ ഷർട്ടിന് തുമ്പിൽ ഉള്ള അവളുടെ പിടിത്തം അറിയാതെ മുറുകി. അതോർത്ത് ആരും പേടിക്കേണ്ട .

ഇവളെ ഞാൻ എൻറെ കൂടെ കൊണ്ടു പോവാ. അമൻ ഉച്ചത്തിൽ നാട്ടു മുഖ്യന് നേരെ തിരിഞ്ഞുകൊണ്ട് ദേഷ്യത്തിൽ പറഞ്ഞു. ഇത്രയും നേരം മരവിച്ച അവസ്ഥയിൽ നിന്നിരുന്ന ദേവിക് പെട്ടെന്ന് ഇത് കേട്ടപ്പോൾ ഒരു കോരി തരിപ്പ് അനുഭവപ്പെട്ടു. ഒരു നിമിഷം ചുറ്റും നിശബ്ദമായി. കല്യാണം കഴിക്കാതെ പ്രായപൂർത്തിയായ പെണ്ണിനെ ഒരു അപരിചിതൻറെ കൂടെ കൊണ്ടുപോകാൻ പറ്റില്ല. തോമസ് പറഞ്ഞു. ചുറ്റും കൂടിയ നാട്ടുകാരെല്ലാം തോമസ് പറഞ്ഞത് ഏറ്റുപിടിച്ചു. അമൻ ഒന്നും മിണ്ടാതെ എന്തോ ആലോചിക്കുന്നത് പോലെ നിന്നു. എന്താടോ ? ഇപ്പോൾ എന്തുപറ്റി ? കല്യാണം കഴിക്കാൻ പറ്റില്ല അല്ലേ? അപ്പോ മോൻ വന്ന വഴിക്കു തിരിച്ചുവിട്ടോ. തോമസ് പുച്ഛിച്ചു പറഞ്ഞു.

അമൻ ഒന്നും പറയാതെ നേരെ നടന്നു. എല്ലാരും നിശ്ചലമായി നിൽക്കുകയാണ്. തോമസിന്റെ മുഖത്ത് വിജയത്തിൻറെ ഒരു പുഞ്ചിരി തളംകെട്ടി. പത്തടി നടന്നതിനു ശേഷം അവൻ പെട്ടെന്ന് പുറകിലേക്ക് തിരിഞ്ഞു. എന്നിട്ട് തിരിച്ച് പതിയെ ദേവികയ്ക് നേരെ നടന്നു. തൻറെ കഴുത്തിലേക്ക് രണ്ട് കൈകൾ വരുന്നത് ദേവിക കണ്ടു. ഒരു നിമിഷം അവള് അമ്പരന്നു പോയി. പക്ഷേ ആ താലി അവളുടെ മാറിടത്തിൽ വീണപ്പോൾ താൻ സുരക്ഷിത ആണെന്ന് അവൾക്ക് തോന്നി. അവളുടെ നെറുകയിൽ സിന്ദൂരം ചാർത്തിയത്തിനുഷേഷം അവളുടെ കൈ പിടിച്ചുകൊണ്ടു അവൻ എല്ലാർക്കും നേരെ തിരിഞ്ഞു.എന്നിട്ട് ചോദിച്ചു. “എന്റെ ഭാര്യയെ എന്റെ കൂടെ കൊണ്ടു പോകാമല്ലോ”?. ഇത്തവണ ആരും ഒന്നും പറഞ്ഞില്ല. അവളുടെ മുഖം സാരി പടപാൽ മറച്ച്തുകൊണ്ട് ഇതുവരെ തൻറെ പെണ്ണിനെ അമൻ കണ്ടിട്ടില്ല. താലി ചാർത്തുമ്പോൾ ഒരു നോക്ക് അവനെ അവൾ തട്ടത്തിൻ ഉള്ളിലൂടെ നോക്കി .

ഒന്നേ നോക്കി ഉള്ളൂഎങ്കിലും അവളുടെ ഉള്ളിൽ അവൻറെ മുഖം പതിഞ്ഞു കഴിഞ്ഞിരുന്നു തിരിച്ചുള്ള യാത്രയിൽ ഇരുവരും ഒന്നും ചോദിച്ചില്ല . അവൻ ആരാണ് ?എന്താണ്? എവിടേക്കാ പോകുന്നേ ?എന്ന് ഒരു 100 ചോദ്യം അവളുടെ മനസ്സിൽ വന്നു . പക്ഷേ ചോദിക്കാനുള്ള ധൈര്യം അവളിലില്ല. ഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ടും തൻറെ ജീവിതത്തിലെ വഴിത്തിരിവുകൾ ആലോചിച്ചു അവൾ കാറിൻറെ വിൻഡോവിൽ തല ചായ്ച്ച് വിദൂരതയിലേക് നോക്കിയിരുന്നു. യാത്രയിൽ എപ്പോഴോ ഉറക്കത്തിലേക്ക് അവൾ ആഴ്ന്നു. മോളേ എഴുന്നേൽക്ക് . അവൾ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. സൈഡ് സീറ്റിൽ നോക്കിയപ്പോൾ തൻറെ ഭർത്താവായ മഹാനെ കാണുവാനില്ല. പരിഭ്രമത്തോടെ അവള് ഡ്രൈവറിൻറെ മുഖത്തേക്ക് നോക്കി . “അദ്ദേഹം?” സർ വരുന്നവഴിക്ക് എയർപോർട്ടിൽ ഇറങ്ങി.

നല്ല ഉറക്കമായിരുന്നു മോൾ അപ്പോൾ .മോൾ ഒന്നുകൊണ്ടും പേടിക്കേണ്ട .മോളെ എൻറെ കയ്യിൽ ഏൽപ്പിച്ച തിനുശേഷമാണ് സർ പോയത്. അവൾ പതിയെ തലയാട്ടികൊണ്ട് മൂളി. അവൾ പുറത്തേക്ക് നോക്കിയപ്പോൾ ഒരു വലിയ വീട് . ശരിക്കും പറഞ്ഞാൽ വീടല്ല അതൊരു കൊട്ടാരമായിരുന്നു . അതിൻറെ മനോഹാരിതയിൽ അവൾ ലയിച്ചു നിന്നു. കൗതുകത്തോടെ സ്തംഭിച്ചു നോക്കി നിൽക്കുന്ന അവളെ മെല്ലെ തട്ടിക്കൊണ്ട് രവിയേട്ടൻ പറഞ്ഞു. ഇ ചെറാട്ട്‌ തറവാട് മോൾ ഇനി ഇവിടെയാണ് താമസിക്കാൻ പോകുന്നത്. അതും പറഞ്ഞ് രവിയേട്ടൻ അവളെ അടുക്കളയിലേക്ക് പുറകിലെ ഗേറ്റുവഴി കൊണ്ടുപോയി. അന്നുമുതൽ അവൾ ആ തറവാട്ടിലെ അടുക്കളക്കാരി കളിൽ ഒരാളായി.തൻറെ ഭർത്താവ് ആരാണെന്നോ? എന്താണെന്നോ? എന്തിന് പേരുകൂടി അവൾക്കറിയില്ല.

അതിനുശേഷം അവൾ രവി ചേട്ടനെയും കണ്ടിട്ടില്ല .പക്ഷേ എന്തൊക്കെയായാലും ഒരു ദിവസം തന്നെ ഭർത്താവ് വന്ന് തന്നെ കൂട്ടിക്കൊണ്ടു പോകും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു. അവൾ വലുതല്ലെങ്കിലും ഒരു കുടുംബജീവിതം സ്വപ്നം കണ്ടു തുടങ്ങി. ആ സ്വപ്നങ്ങൾ ആണ് ഇന്ന് പൊട്ടി നശിച്ചത്. താൻ തികച്ചു ഹതഭാഗ്യ യാണെന്ന് അവൾക്ക് തോന്നി . ഈ പൊട്ടി പെണ്ണിനെ എന്തിന് ഇങ്ങനെ പരീക്ഷിക്കുന്നേ ഗുരുവായൂരപ്പാ ? അവൾ വിങ്ങിപ്പൊട്ടി ചോദിച്ചു. തൻറെ ഭർത്താവ്‌ ഇത്രയും വലിയ ആളാണെന്ന് അവൾക്ക് വിശ്വസിക്കാൻ സാധികുനില്ല. തന്നെ പോലൊരു പെണ്ണിനെ അദ്ദേഹം സ്വീകരിക്കുമോ ?എന്നവൾ ചിന്തിച്ചു. അദ്ദേഹം എന്തുകൊണ്ട് എന്നെ തിരിച്ചറിഞ്ഞില്ല? അവൾ സ്വയം ചോദിച്ചു.

ചിലപ്പോൾ മറന്നു പോയി കാണും. അവളുടെ മനസ്സ് മറുപടി നൽകി. അറിയാതെ അവളുടെ കൈക്കൾ അവൻ കെട്ടിയ താലിയെ സ്പർശിച്ചു.കല്യാണം കഴിഞ്ഞ കുട്ടിയാണെന്ന് ആരോടും പറയേണ്ട എന്ന് പറഞ്ഞത് രവിയേട്ടൻ ആയിരുന്നു. അതുകൊണ്ട് തന്നെ താലി അഴിച്ച് ബാഗിൽ വെക്കാനും സിന്ദൂരം തുടച്ച് കളയാനും രവിഏട്ടൻ നിർദ്ദേശിച്ചു.മനസ്സില്ല മനസ്സോടെ അവള് സിന്ദൂരം മാച്ചു.പക്ഷേ എന്തുകൊണ്ടോ താലി അഴിക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല.ആരുടെയും കണ്ണിൽപ്പെടാതെ അതവൾ നിധിപോലെ ബ്ലൗസിന് അടിയിൽ ഭദ്രമാക്കിവെചു .ഈ ലോകത്ത് തനിച്ചാണെന്ന് തോന്നുമ്പോൾ അതെടുത്തു നെഞ്ചിനോട് ചേർത്ത് പിടിക്കും.അപ്പോൾ ഒരു ധൈര്യം കിട്ടും. തനിക്ക് ആരൊക്കെയോ ഉണ്ട് എന്ന് തോന്നും. ആ വിശ്വാസമാണ് ഇപ്പൊ വീണുടഞ്ഞത്.

അവൻ വരുമ്പോൾ പലതും ചോദിക്കണം എന്നവൾക്ക് ഉണ്ടായിരുന്നു .പക്ഷേ ഇപ്പോ അവൻറെ മുഖം ഓർകുന്നതുവരെ അവൾക് പേടിയാണ്. കരഞ്ഞുകരഞ്ഞ് എപ്പോഴോ അവൾ നിലത്തു കിടന്നുമയങ്ങിപ്പോയി. കിഴക്ക് വെള്ള കീറി നതി നോടൊപ്പം അവളുടെ മാൻ മിഴികളും മെല്ലെ തുറന്നു. കുളിക്കുന്നതിനിടയിൽ താലി കണ്ടപ്പോൾ ഓർമ്മകൾ ഓരോന്നായി ആയി തേട്ടിവന്നു. അവളറിയാതെ തന്നെ ആ മിഴികൾ നനഞ്ഞു. അടുക്കളയിൽ കേറി ചെന്നതും തങ്കം അവളോട് ചോദിച്ചു. ഇന്ന് പതിവിലും ലേറ്റ് ആണല്ലോ .എന്തുപറ്റി കുട്ടി? വാത്സല്യത്തോടെ ഉള്ള ചോദ്യം കേട്ടപ്പോൾ കെട്ടിപ്പിടിച്ച് ഒന്ന് കരയണം എന്നുണ്ടായിരുന്നു .പക്ഷേ വേദനകളെ കടിച്ചമർത്തി കൊണ്ട് പതിയെ ചിരിച്ചു കൊണ്ടവൾ പറഞ്ഞു.

ഒന്നുമില്ല ചേച്ചി ചെറിയൊരു തലവേദന. ഡൈനിങ് ടേബിളിൽ ബ്രേക്ക് ഫാസ്റ്റിന്റെ അന്തരീക്ഷം എന്നത്തെകാളും നിശബ്ദമായി അവൾക് തോന്നി. അപ്പോഴാണ് എന്നും ഒഴിഞ്ഞു കിടക്കാറുള്ള ഫ്രണ്ടിലെ ചെയറിൽ ഒരു ആൾരൂപം ദേവിയുടെ ശ്രദ്ധയിൽപ്പെട്ടത്. അത് ആരാണെന്ന് തലച്ചോറ് തിരിച്ചറിഞ്ഞതും അവളുടെ ഹൃദയമിടിപ്പ്‌ ഇരട്ടിച്ചു.അവള് കിച്ചണിലേക്ക് ഓടി ഒളിക്കാൻ ശ്രമിച്ചു. പക്ഷേ വാതിക്കെവച്ച് തങ്കം അവൾക് നേരെ ഗ്ലാസ് നീട്ടി പറഞ്ഞു . ഇത് അമൻ സാറിന്റെ സ്പെഷ്യൽ കോഫീ യാണ്.ഇത് സാറിനെ കൊണ്ടുപോയി വേഗം കൊടുക്ക് . പറ്റില്ല എന്ന് പറയാനുള്ള സാവകാശം പോലും അവൾക് കൊടുക്കാതെ ഗ്ലാസ് അവളുടെ കൈയിൽ കൊടുത്ത് തങ്കം തിടുക്കത്തിൽ തിരിഞ്ഞുനടന്നു .

ഗുരുവായൂരപ്പാ, ആ രാക്ഷസൻറെ കയ്യിൽ നിന്ന് എന്നെ കത്തോണെ എന്നും പ്രാർത്ഥിച്ച് വിറയാർന്ന കൈകളാൽ അവള് നടന്നു. അമൻ കാൻസൽ ആയിപോയ ഡീലിന്റെ മാറ്റങ്ങൾ വരുത്തിയ documents ചെക്ക് ചെയ്തുകൊണ്ട് ഫോണിൽ സംസാരിക്കുകയായിരുന്നു. അപ്പോഴാണ് വിറച്ചുകൊണ്ട് കോഫിയുമായി അവൾ എത്തിയത് . “Fire him”. പെട്ടെന്ന് അവൻ ഷൗട്ട് ചെയ്തു. അവൻറെ ശ്രദ്ധ പൂർണ്ണമായും പേപ്പറിൽ ആണെന്ന് കണ്ട ദേവിക ഗ്ലാസ് വേഗം വെയ്ക്കാൻ തുനിയുന്ന സമയത്താണ് അവൻറെ അലർച്ച. ആ ഷോക്കിൽ അവളുടെ കൈയിൽ നിന്ന് ഗ്ലാസ്സ് തെന്നി വീണു . ആ നിമിഷം അവളുടെ ചുറ്റും നിശ്ചലമായി. സ്ലോമോഷനിൽ അമൻറെ കയ്യിലിരിക്കുന്ന പേപ്പറിൽ കോഫി വീഴുന്നത് അമ്പരപ്പോടെ അവൾ മാത്രമല്ല അവിടെ ഉള്ളവർ എല്ലാവരും നോക്കിനിന്നു.

What the ….? അവൻറെ അലർച്ച ചുറ്റും പ്രകമ്പനം സൃഷ്ടിച്ചു. കസേരയിൽ നിന്നും ചാടി എഴുന്നേറ്റ അവൻ ഇരയെ കീഴടക്കാൻ പോക്കുന്ന സിംഹത്തെപ്പോലെ അവൾക്കുനേരെ തിരിഞ്ഞു. വെട്ടാൻ വരുന്ന കശാപ്പുകാരനെ നോക്കുന്ന മിണ്ടാപ്രാണിയെ പോലെ അവൾ അവനെ നോക്കി. അവൻറെ ചുവന്ന കണ്ണുകൾ കണ്ടതും അവളുടെ ശിരസ്സിൽ അഡ്രിനാലിൻ ഇടിച്ചുകയറി. ഒന്നും നോക്കാതെ ഒരു മാൻപേടയെ പോലെ തൻറെ ജീവനുവേണ്ടി അവൾ ഓടി. പക്ഷേ അടുത്ത നിമിഷം അവൾ അവൻറെ കൈകളിൽ തടവിലായി . “ഇത്രയൊക്കെ ചെയ്തിട്ട്‌ എങ്ങോട്ടാടി നീയീ ഓടുന്നെ?  തുടരും….

എന്റെ പെണ്ണ്: ഭാഗം 1

Share this story