കാർത്തിക: ഭാഗം 7

Share with your friends

എഴുത്തുകാരി: മാനസ ഹൃദയ

ഉച്ചക്ക് ഊണ് കഴിക്കുവാൻ വേണ്ടി സിദ്ധുനെ വിളിക്കുവാൻ കാർത്തു മുറിയിലേക്ക് ചെന്നപ്പോൾ അവൻ ലാപ്ടോപ്പും നോക്കിയിരിക്കുന്നതായിരുന്നു കണ്ടത്… ആൾ കാര്യമായി എന്തോ തിരക്കിലാണ്… അരികത്തു തന്നെ കീർത്തിയും ഇരിപ്പുണ്ട്… അവളാണെങ്കിലോ സിദ്ധുവിന്റെ മുഖത്തുന്ന് കണ്ണെടുക്കുന്നില്ല… തലയ്ക്കിട്ടു രണ്ട് പൊട്ടിക്കുവാൻ അപ്പോൾ കാർത്തുവിനു തോന്നിയെങ്കിലും വെറുതെ വിടുവാൻ തീരുമാനിച്ചു…. “” സിദ്ധുവേട്ട… കഴിക്കാൻ വാ “” കുറച്ചു അധികാരത്തോട് കൂടി അവന്റെ അടുത്തേക്ക് ചേർന്നു നിന്നു പറഞ്ഞു.. ഇടയ്ക്ക് അവന്റെ ചുമലിലും ഒന്നുമറിയാത്ത ഭാവത്തിൽ കൈ വച്ചു… ഏതായാലും തന്റെ ദേഹത്തു പതിഞ്ഞ അവളുടെ കരങ്ങൾ തട്ടി നീക്കാൻ സിദ്ധു മെനക്കെട്ടില്ലാ.. “””മ്മ്മ് വരാം… എന്താ കറി “” “”മീൻ കറിയുണ്ട്… പിന്നെ അവിയൽ…

അത് ഞാൻ…. എനിക്ക് വേണംന്ന് തോന്നീട്ട് ഉണ്ടാക്കിയത… “” കേട്ടപ്പോഴേക്കും സിദ്ധുവിന്റെ മുഖം ചുളിഞ്ഞിരുന്നു.. “”എനിക്ക് വേണ്ട…. വേറൊന്നും ഇല്ലേ… “” “”ഇങ്ങനെ ചോദിക്കാൻ ഇതെന്താ റെസ്റ്റോറന്റ് ആണോ “” “”ആ എന്നാ പിന്നെ എനിക്ക് വേണ്ട “” “”അത് ശെരി. നിങ്ങൾക്ക് വേണ്ടീട്ടല്ലേ ഇവിടെ ഉണ്ടാക്കി വച്ചിരിക്കുന്നെ.. വെറുതെ പാഴാക്കുവാണോ “” “” സിദ്ധു…. നിനക്ക് എന്താ ഇപ്പൊ വേണ്ടേ.. ഞാൻ ഉണ്ടാക്കി തരാം… എന്റെ വക നല്ലൊരു ഫ്രൈഡ് റൈസ് ഉണ്ടാക്കി തരട്ടെ.. കഴിക്കുവോ…. “” കീർത്തി ഇടയിൽ കയറി ഗോൾ അടിച്ചു. “”യ ശുഅർ “” “” എങ്കിൽ കുറച്ചു ടൈം ഒന്ന് വെയിറ്റ് ചെയ്.. ഞാൻ ഉണ്ടാക്കി കൊണ്ട് വരാം ” ഒരു ജയിച്ച ഭാവത്തിൽ കർത്തുനേയും നോക്കി കൊണ്ടവൾ കടന്നു പോയി…. “”എങ്കിൽ പിന്നെ നിങ്ങൾക്ക് ആദ്യമേ പറഞ്ഞൂടെ….

ഞാൻ ഉണ്ടാക്കി തരില്ലായിരുന്നോ… ഞങ്ങള് അടുക്കളേൽ കിടന്നു കഷ്ടപ്പെട്ടത് മിച്ചം. “” അതും പറഞ്ഞു അവിടെ നിന്നുമിറങ്ങമ്പോൾ കാർത്തുവിന്റെ മുഖം കടന്നൽ കുത്തിയത് പോലെ ആയിരുന്നു… നേരെ മാറി പുറത്തെ ബാൽക്കണിയിൽ ചെന്നിരുന്നു… “ഓരോരോ കൂതറകൾ വന്നു കേറി ക്കോളും…. ശ്ശോ…. വെറുതെ മനുഷ്യന്റെ സ്വസ്ഥത കളയുവാനായിട്ട്…. “” നഖവും കടിച്ചു കൊണ്ട് അവൾക്ക് കൊടുക്കുവാനുള്ള പണികൾ ആലോചിച്ചു കൂട്ടിയെങ്കിലും ഒന്നിലും ഒരു തൃപ്തി തോന്നുന്നുണ്ടായിരുന്നില്ല… എങ്കിലും തലയിൽ മിന്നി മറഞ്ഞ ആദ്യത്തെ പണി തന്നെ കീർത്തിക്ക് കൊടുക്കാമെന്നു തീരുമാനിച്ചു. വീണ്ടും അടുക്കള ലക്ഷ്യം വച്ചു നടന്നപ്പോൾ കീർത്തി എന്തോ ഒരു വലിയ ഭാവത്തിൽ പാചകം തുടരുകയായിരുന്നു… എന്തേലും ആക്കട്ടെ എന്നു വിചാരിച്ചു ഒളിക്കണ്ണിട്ടു അവളെ ഒന്നു നോക്കി രണ്ട് പ്ലേറ്റും എടുത്തു കൊണ്ട് ഡൈനിങ് ടേബിളിലേക്ക് നടന്നു…

മുത്തശ്ശിയെയും ഗൗതമിനെയും കഴിക്കാനായി പിടിച്ചിരുത്തി.. പണികൾ ഒക്കെ തീർത്തു കൊണ്ട് ഉച്ച ആയപ്പോഴേക്കും ചിത്ര ചേച്ചി മടങ്ങി പോയിരുന്നു… “” സിദ്ധുവിനു വേണ്ടേ മോളെ… “” “” അഹ്..എനിക്കറിയില്ല.. ഇവിടുള്ള കറികളൊന്നും പിടിച്ചില്ലത്രേ … കീർത്തി അടുക്കളയിൽ നിന്നും ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നുണ്ട്.. അതാണ് പോലും സിദ്ധുവേട്ടന് വേണ്ടത്… ഏതായാലും നിങ്ങൾ കഴിക്ക് “” പാത്രവും എടുത്തു കാട്ടി കൊണ്ട് കുറച്ചു കുശുമ്പ് നിറഞ്ഞ സംസാരമായിരുന്നു…. എല്ലാം കേട്ടു കൊണ്ട് ഗൗതമും ചിരിയടക്കി…. “” എങ്കിൽ മോള് കൂടി ഇരിക്ക്.. നമുക്ക് കഴിക്കാം… “” “”അയ്യോ.. അത് വേണ്ട… ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം “” നിർബന്ധിക്കേണ്ട എന്നു വിചാരിച്ചു വെള്ളമെടുക്കാനയി കാർത്തു അടുക്കളയിലേക്ക് പോയി.. കീർത്തി അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു…

“”എസ്… സക്സസ് “” ശാസ്ത്ര ലോകത്തെ എന്തോ വലിയ കാര്യം തെളിയിച്ചത് പോലെ സന്തോഷമായിരുന്നു അവൾക്ക്… “”ഡി.. നിന്റെ കെട്ടിയോന് ഇഷ്ടപ്പെട്ടത് ഉണ്ടാക്കി കൊടുക്കുവാൻ ആദ്യം പഠിക്ക്…. എന്തായാലും റൈസ് പൊളി ആയിട്ടുണ്ട്… ഞാനും സിദ്ധുവും ഒരുമിച്ചു കഴിച്ചോളാം…. “” അത്രയ്ക്ക് പുച്ഛം കലർത്തി കീർത്തി അങ്ങനെ പറഞ്ഞപ്പോൾ കയ്യും കെട്ടി നോക്കി നിന്നുകൊണ്ട് കാർത്തു അവളെ അടിമുടിയൊന്നു നോക്കി… “”ചെല്ല്… നിന്റെ സിദ്നെയും കൂട്ടീട്ട് വന്നു കഴിക്ക്… “” “” ഇത് എന്റെ ഫസ്റ്റ് അറ്റംപ്റ് ആണ് മോളെ…. സിദ്ധുവിനെ എന്റേതാക്കുവാൻ ഏതറ്റം വരെയും ഞാൻ പോകും.. “” “” നീയൊക്കെ കുടുംബത്തിൽ പിറന്നത് തന്നെയാണോടി… ” വെച്ചടിച്ച പോലുള്ള കാർത്തികയുടെ ചോദ്യമായിരുന്നു അത്.. “”ഡി…? //?? !!!. “”

“”ഹാ…അടങ്ങെടി നാണം കെട്ട പരിപാടിക്ക് നിക്കാതെ… ഇറങ്ങി പൊയ്ക്കൂടേ.. അന്യന്റെ മുതലിനെ മോഹിക്കുന്ന വിഷ ജന്തു.. ” “മറുപടി തരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല…. ബട്ട് ഇവിടെ പിടിച്ചു നിൽക്കേണ്ടത് എന്റെ ആവശ്യമായി പോയി… “” “” നിന്നു ചിലയ്ക്കാതെ പോടീ ” കണ്ണുകൾ ജ്വലിപ്പിച്ചു കൊണ്ട് കീർത്തി കടന്നു പോയി… കാർത്തിക പിന്നൊന്നും ആലോചിച്ചില്ല അടച്ചു വച്ച ഫ്രൈഡ് റൈസ് തുറന്നു…ഒന്ന് രുചിച്ചു നോക്കി… “” ഇതോടുക്കത്തെ ടേസ്റ്റ് ആണല്ലോ.. ന്റെ സിദ്ധുനെ പാചകത്തിലൂടെ മയക്കി എടുക്കുവാനാണോ മോളെ നിന്റെ ഉദ്ദേശം… കാണിച്ചു തരാം “” സാരിയും മടക്കികൊണ്ട് നേരെ ചെന്നത് സ്റ്റോർ റൂമിലേക്കായിരുന്നു….. അവിടെ നിന്നും ഉപ്പും… മുളകും കുരുമുളക് പൊടിയും എല്ലാ എടുത്തോണ്ട് വന്നു… പിന്നൊന്നും ആലോചിക്കാതെ എല്ലാം അതിലേക്ക് വാരിയിട്ടു….

എന്നിട്ട് ഇളക്കി യോജിപ്പിച്ചു കൊണ്ട് മൂടി വച്ചു… “” എന്റെ സിദ്ധുനെ മയക്കാൻ വന്നേയ്ക്കുന്നു… ഭക്ഷണം ഇത്തിരി പാഴായാലും സാരില്ല.. അവളെ വളരാൻ അനുവദിച്ചുകൂടാ…. “” സിദ്ധുവിന്റെ കയ്യും പിടിച്ചു വലിച്ചു കീർത്തി താഴേക്ക് ഇറങ്ങി വരുമ്പോഴേക്കും മുത്തശ്ശിയും ഗൗതമും കഴിച്ചെഴുന്നേൽറ്റിരുന്നു….അവൾ അടുക്കളയിലേക്ക് ചെന്നു ഉണ്ടാക്കി വച്ച ഫ്രൈഡ് റൈസ് സിദ്ധുന്റെ മുന്നിൽ കൊണ്ട് വച്ചു. “” വാ… എല്ലാവരും കഴിച്ചു.. ഇനി നമുക്ക് കഴിക്കാം “”എന്നും പറഞ്ഞു കൊണ്ട് അവനു വിളമ്പി…. എല്ലാം അടുക്കളയിൽ നിന്നും കാർത്തു കാണുന്നുണ്ടായിരുന്നു..വിളമ്പി കഴിഞ്ഞ് കുറച്ചെടുത്തു വായിൽ വച്ചപ്പോഴേക്കും എരുവ് തൊണ്ടയിൽ കയറി അവൻ ചുമക്കുന്നുണ്ടായിരുന്നു …. “‘ അയ്യോ. എന്ത് പറ്റി സിദ്ധു “” “”എന്ത് മണ്ണാം കട്ടയാടി ഉണ്ടാക്കി വച്ചേക്കുന്നേ…. മ..മനുഷ്യന് എരിഞ്ഞിട്ട് കഴിക്കാൻ വയ്യല്ലോ..പോരാത്തതിന് എത്രയാ ഉപ്പ് വാരി ഇട്ടക്കുന്നേ …

“”” സിദ്ധു എരിഞ്ഞു പുകയുന്നത് കണ്ടപ്പോൾ കാർത്തു ഒരു ഗ്ലാസ്‌ വെള്ളമെടുത്തു കൊടുത്തു… “”അപ്പോഴേ… ഞാൻ പറഞ്ഞതല്ലേ ചോറ് കഴിക്കാൻ… അതെങ്ങനാ നല്ലതൊന്നും പറ്റില്ലല്ലോ….. ഇതാ ഇത്തിരൂടി വെള്ളം കുടിക്ക് “” എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയപ്പോഴാണ് കീർത്തി അതെടുത്തു രുചിച്ചു നോക്കിയത്… പാലും വെള്ളത്തിൽ തന്നെ കാർത്തു പണി തന്നെന്നു അപ്പോൾ തന്നെ പിടികിട്ടി… ചിരി അടക്കി പിടിക്കുന്ന കാർത്തുനേ ദഹിപ്പിച്ചൊരു നോട്ടവും നല്കുന്നുണ്ടായിരുന്നു …. “” എനിക്ക് വിശക്കുന്നു.. എന്തേലും താ… ” സിദ്ധു വയറിനോക്കെ തടവി കൊണ്ട് പറഞ്ഞു….. “”അയ്യോ.. നിങ്ങൾ ഈ കുന്ത്രാണ്ടം കഴിക്കുംന്ന് പറഞ്ഞത് കൊണ്ട് ഭക്ഷണം കളയേണ്ടെന്ന് വിചാരിച്ചു ഗൗതമിനും മുത്തശ്ശിക്കും കുറച്ചധികം കൊടുത്തു.. ഞാനും ഇപ്പോ എടുത്തു വച്ചതേയുള്ളൂ…

രണ്ട് വറ്റു വാരി കഴിക്കുമ്പോഴേക്കല്ലേ ഇവിടുത്തെ ബഹളം….സിദ്ധുവേട്ടന് ഞാൻ കഴിച്ചതിന്റെ ബാക്കി പോരെ….ഇനിയിപ്പോ ഫ്രൈഡ് റൈസ് ഉണ്ടാക്കിയാൾ തന്നെ അങ്ങ് കഴിക്ക്… സിദ്ധുവേട്ടന് ഞാൻ കൊടുത്തോളാം… ന്റെ ബാക്കിയിപ്പോ കീർത്തിക്ക് തരാൻ പറ്റില്ലല്ലോ…പോരാത്തതിന് ചോറും കഴിഞ്ഞു. ” അതും പറഞ്ഞു ചിരി അടക്കികൊണ്ടവൾ അടുക്കളയിൽ ചെന്നു ചോറും കറിയുമെടുത്തു കൊണ്ട് വന്നു…സിദ്ധു കഴിക്കുമോ എന്നോർത്തു അന്ധാളിച്ചു നിന്നെങ്കിലും ഒരു മടിയും കൂടാതെ അവൻ അത് വാരി കഴിച്ചു.. “”നീ കഴിച്ചോ? …” വാരി തിന്നുന്നതിനിടയിലവൻ ചോദിച്ചു “”മ്മ്ഹ്ഹ്… ഇല്ലെന്നു പറഞ്ഞുകൊണ്ട് അവനെ തന്നെ നോക്കി.. എങ്കിൽ ഇതിന്ന് നീയും കഴിച്ചോ…. കാർത്തുനേ നോക്കി സിദ്ധു പറഞ്ഞപ്പോൾ അവളും കഴിച്ചു. “”കീർത്തി.. സോറി ട്ടൊ.. കാർത്തു കഴിച്ചതിപ്പോ നിനക്ക് തരാൻ പറ്റുവോ.. ബ്രെഡ്‌ ഉണ്ടാകും… നീ അതെടുത്തു കഴിക്ക് “” “ഇറ്സ് ഒക്കെ സിദ്ധാർഥ്…. ” അപ്പോളുള്ള അവളുടെ മുഖഭാവം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു….. 🌸🌸🌸🌸🌸🌸🌸🌸🌸

രാത്രിയിൽ ബാൽക്കണിയിലെ ഇളം കാറ്റേറ്റ് ഏട്ടനും അനിയനും എന്തൊക്കെയോ സംസാരിച്ചു കൂട്ടുന്നുണ്ട്… രാവിലെ പരിഭവമാണെന്ന് പറഞ്ഞു മാറി നിന്ന ആളാണ് ഇപ്പോ സിദ്ധുന്റെ കൂടെ ചെന്നിരുന്നു കല പില ആക്കുന്നത്… അവരുടെ അടുത്തേക്ക് പോകുവാൻ കാർത്തുവിനു തോന്നിയെങ്കിലും മടിച്ചു നിന്നു. മുഖത്തെ അതേ പുഞ്ചിരിയാൽ മുറിയിലേക്ക് കയറി. കിടക്കയിൽ ചാര്ന്നിരുന്നപ്പോൾ ഓർക്കാപ്പുറമായ കുറേ കാഴ്ചകൾ മിഴികളെ തഴുകുന്നുണ്ടായിരുന്നു… 🌺🌺🌺🌺🌺🌺🌺🌺🌺🌺 “”അറിയില്ല… നിന്നോട് എനിക്ക് ഭ്രാന്ത് ആണോ എന്നു…..തന്റേടം… അത് തന്നെയാ എന്നെ വീണ്ടും വീണ്ടും നിന്നിലേക്ക് അടുപ്പിക്കുന്നത് ആർക്കും വിട്ട് കൊടുക്കാൻ പറ്റാത്തത്ര…

അത്രയും ഇഷ്ടം…. അതാണെനിക്ക് “” അപ്പോൾ ഉള്ളിൽ ഭയപ്പാടല്ലായിരുന്നു… മറിച്ചു താലി കെട്ടിയ പുരുഷനോടുള്ള ബഹുമാനം മാത്രമായിരുന്നു അവൾക്ക്. “”നിനക്കെന്നെ ഇഷ്ടല്ലേ കാർത്തിക…. മ്മ്? പറ…. “” “””ഇഷ്ടാണ്…. “”” “ശെരിക്കും?? അപ്പോൾ നന്ദനോ? “”” നന്ദേട്ടനെ ഇഷ്ടമായിരുന്നു… പക്ഷെ നിങ്ങളീ കഴുത്തിൽ താലി ചാർത്തിയ ശേഷം ഞാൻ അയാളെ ഓർത്തിട്ടില്ല… അങ്ങനൊരു പെണ്ണാവാൻ എനിക്ക് വയ്യാ… എത്രയൊക്കെ ആയാലും നിങ്ങൾ എന്റെ ഭർത്താവ് ആണെന്ന ധാരണ എനിക്കിപ്പോ ഉണ്ട്… “” അവളുടെ മറുപടിയിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നുണ്ടായിരുന്നു .. അവളെ മുറുകെ പിടിച്ചു കൊണ്ടൊന്നു പുണരുവാൻ ശ്രമിച്ചു…. കഴുത്തിലെ താലി മാലയിൽ കോർത്തു കൊണ്ടു ചുമലിൽ ഒരു മുത്തമായിരുന്നു ആദ്യം നൽകിയത്…

പിന്നെയാ മിഴികൾ നിറയുകയായിരുന്നു… “”ഈ കാർത്തു എന്റെ പെണ്ണാ… ഇനി എന്നും അങ്ങനെ ആയിരിക്കണം…. “” വീണ്ടും അവളുടെ കവിളിലൂടെ മുഖം ഉരസി കൊണ്ട് ചുണ്ടുകളെ പരസ്പരം ചേർത്തടക്കി….. കണ്ണുകൾ പാതി അടയുകയായിരുന്നു അപ്പോൾ….പതിഞ്ഞ ശബ്‌ദത്താലവൻ ഇടയ്ക്കിടെ കാത്തുന്ന് വിളിക്കുന്നുണ്ടായിരുന്നു….ഒടുവിൽ അവന്റെ ചുണ്ടുകൾ പുണരുവാൻ ഇനിയും ബാക്കിയില്ലാത്തത്രയായപ്പോൾ മെല്ലെ അടർന്നു മാറി…. പക്ഷെ….. പിന്നെ എന്താണ് സിദ്ധുനും കാർത്തുനുമിടയിൽ ഉണ്ടായിരുന്നത്….സ്നേഹം കൊതിച്ചവളെ എപ്പോഴാണ് വേദനിപ്പിക്കുവാൻ തുടങ്ങിയത്… വിവാഹ ശേഷമുള്ള നല്ല നാളുകൾ വെറും ഓര്മകളായി മാറി തുടങ്ങിയത് എപ്പോഴാണ്…….

“””ഹലോ….. ഏട്ടത്തി…എന്ത് സ്വപ്നം കണ്ടോണ്ട് ഇരിക്കുവാ….. ” ഞെട്ടിയുണർന്നു നോക്കുമ്പോഴേക്കും സിദ്ധുവും ഗൗതമും വന്നിരുന്നു… “ഒന്നുല്ല ഏട്ടത്തി… ഗുഡ് ന്യ്റ്റ് പറയാൻ വന്നതാ….. നിങ്ങൾ കിടന്നോ..എനിക്കും ഉറക്കം വരുന്നു. “‘. “”അയ്യടാ… നല്ല തീറ്റ ആയിരുന്നില്ലേ… ഉറക്കം കാണും വേഗം വിട്ടോ “” “”അതിനു ഏട്ടനെന്താ ഞാൻ അല്ലേ തിന്നുന്നെ..😏. ഞാൻ പോവ്വാ… “” “മ്മ്മ്മ്… വിട്ടോ വിട്ടൊ… ഇതൊന്നും അത്രയ്ക്ക് നല്ലതല്ല…. “”” “””ബ്രദർ… വായയും പൂട്ടി കിടക്കാൻ നോക്ക്…. “” അതും പറഞ്ഞു ഗൗതം പോയി… സിദ്ധു അവൻ പോയി കഴിഞ്ഞതും വാതിലടച്ചു… “”ഞാൻ നിങ്ങളോട് ഒരു കാര്യം ചോയിക്കട്ടെ “” കിടക്കയിലേക്ക് മലർന്നു കിടന്ന അവനോടായി പറയുമ്പോൾ കാലുകൾ കിടക്കയിലേക്ക് പാകി ഇരിക്കുന്ന കാർത്തുവിനെ അവൻ ഒന്ന് നോക്കി. “”അഹ് പറ.. “”

താല്പര്യമില്ലാത്ത പോലവൻ തല ചൊറിയുന്നുണ്ടായിരുന്നു. “”ഗൗതം…..? എന്തിനാ അവനെ ഇങ്ങനെ കളിയാക്കുന്നെ…. പതിനഞ്ചു വയസുള്ള പയ്യൻ ആണവൻ…. “” “”അതിനു? ” “”അതിനൊന്നും ഇല്ലാ… എന്തിനാ അതിനെ ബോഡിങ്ലു കൊണ്ട് ചെന്നാക്കുന്നെ… ഇവിടെ ഇങ്ങനെ ഇടയ്ക്കിടെയ്ക്ക് വരും… ഒന്നുല്ലേലും സ്വന്തം വീടല്ലേ ഇത്… നാട്ടിലൊന്നും സ്കൂൾ ഇല്ലാഞ്ഞിട്ടാണോ വേറെവിടേയോ നിർത്തി പഠിപ്പിക്കുന്നെ…. നിങ്ങളുടെ ആരുടേലും സ്നേഹം അവനു അറിഞ്ഞു കിട്ടീട്ടുണ്ടോ…. അമ്മയില്ലാതെ വളർന്നു. അച്ഛനും എപ്പോഴും ബിസി… പിന്നെ വേറൊരു കാര്യം…. ഇവിടുന്ന് ഭക്ഷണം കഴിക്കുമ്പോൾ അതിനും കളിയാക്കുന്നുണ്ടല്ലോ… എന്താ അവൻ എപ്പോഴും ഇവിടുന്ന് കഴിക്കുന്നുണ്ടോ…. നാട്ടിൽ വന്നാൽ മാത്രേ ചിലപ്പോ വായയ്ക്ക് രുചി ഉള്ളത് കിട്ടുന്നുണ്ടാകു….

തമാശയ്ക്കായാലും കളിയാക്കുമ്പോൾ അവനു നോവുന്നുണ്ടാകും… തലയിൽ എപ്പോഴും പഠിപ്പ് കുത്തി നിറച്ചു വച്ചപ്പോൾ അവനു നഷ്ടമായത് നല്ലൊരു ജീവിതമാണ്..നല്ലൊരു ബാല്യമാണ്. അവന്റെ കാര്യങ്ങൾ നോക്കുവാൻ ആളില്ലാഞ്ഞിട്ടാണോ… ഞാൻ നോക്കിക്കോളാം… ഇനി ഇപ്പോ എക്സാം ഒക്കെ കഴിഞ്ഞില്ലേ..ബാക്കി പഠിത്തം ഇനി ഇവിടെ പഠിക്കട്ടെ… “”. ചോദിക്കാനുണ്ടെന്ന് പറഞ്ഞിട്ട്… ചോദ്യവും ഉത്തരവും ഉപദേശവുമെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത കാർത്തുനേ സിദ്ധു കണ്ണിമ വെട്ടാതെ നോക്കി… അവൾ പറഞ്ഞതും കാര്യമാണെന്ന് മനസിലാക്കി..അവളുടെ അത്ര പോലും ഗൗതമിന്റെ സ്വന്തം ഏട്ടനായ താൻ ചിന്തിച്ചില്ലല്ലോ എന്ന കുറ്റബോധവും മനസിൽ തോന്നിയിരുന്നു.അവൻ ഒന്നും പറയാതെ ചരിഞ്ഞു കിടന്നു. “”മറ്റൊന്ന് കൂടി ചോദിക്കുവാനുണ്ടെനിക്ക് ” എന്താണെന്ന ഭാവത്തിൽ വീണ്ടുമവൻ തിരിഞ്ഞു നോക്കി…..തുടരും………….. 🌺

കാർത്തിക: ഭാഗം 6

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-