മാനസം: ഭാഗം 2

Share with your friends

A Story by സുധീ മുട്ടം

“വീട്ടിലെത്തിയട്ടും രാജേശ്വരിയുടെ ആധി തീർന്നില്ല… ” രജീഷ മകളൊക്കെയാണ് പക്ഷേ അവൾ മൊഴിയുടെ ഒപ്പമേ നിൽക്കൂ…. എടുത്തടിക്കുന്ന സ്വഭാവമാണ് രജീഷക്ക്.രാജേശ്വരിയെ എല്ലാവരും ഭയക്കുമ്പോഴും മകൾ മാത്രമാണ് വില കൽപ്പിക്കാത്തത്…. “നാശം പിടാക്കാൻ…അവൾക്ക് വരാൻ കണ്ട നേരം…. ഫോണെടുത്ത് ജ്യോത്സ്യരെ വിളിച്ചു… ” തൽക്കാലം കുറച്ചു ദിവസത്തേക്ക് നമുക്കിത് മാറ്റിവെക്കണം..മകൾ വരുന്നുണ്ട്… “എല്ലാം രാജേശ്വരിയുടെ താല്പര്യം പോലെ ജ്യോത്സ്യർ പറഞ്ഞു…. ” ദൈവമേ ഇങ്ങനെയൊരു സന്തതിയെങ്ങനെ എന്റെ ഉദരത്തിൽ പിറന്നെന്ന് അറിയില്ലല്ലോ…. അവർ പിറുപിറുത്തു കൊണ്ടിരുന്നു…. ******

രാജീവൻ വീട്ടിലെത്തുമ്പോൾ രാത്രി യായിരുന്നു.നന്നായി മദ്യപിച്ചിട്ടുണ്ട്… “എവിടെ ആ നാശം പിടിച്ചവൾ… മുറിയിലെത്തിയ പാടെ അലറുകയായിരുന്നു അയാൾ… രാജീവന്റെ ശബ്ദം കേട്ടിട്ട് മൊഴി അടുക്കളയിലായിട്ടും വിറച്ചു പോയി… ” ടാ…മതി..തൽക്കാലം വഴക്കെല്ലാം നിർത്തിയേക്ക്…. അമ്മ പറയുന്നത് കേട്ടാണ് അയാൾ തല തിരിച്ചത്… “നീയിങ്ങോട്ട് വാ എനിക്കൊരു കാര്യം പറയാനുണ്ട്…. അവർക്ക് പിന്നാലെ രാജീവ് നടന്നു…. ” ഡാ…അവൾ വരുന്നുണ്ട് നാളെ… “ആരാ..അമ്മേ… ” നിന്റെ അനിയത്തി അല്ലാതാരാ… അനിയത്തി എന്ന് കേട്ടതെ രാജീവിന്റെ മുഖം മാറി… “അവളെന്താ അമ്മേ ഉടനെ വരുന്നത്… ” എക്സാം കഴിഞ്ഞെന്ന്… “അതിനുള്ള സമയം ആയില്ലല്ലൊ… ” കഴിഞ്ഞെന്നാ അവൾ പറഞ്ഞത്… “അമ്മേ..എനിക്ക് ചെറിയൊരു സംശയമുണ്ട്… ” എന്താടാ…

“മൊഴി രജീഷയെ വിളിച്ചു വരുത്തുന്നതെന്ന് എനിക്കൊരു…. ” മൊഴിയാരിക്കില്ലെടാ..അവൾക്കതിനു ധൈര്യമൊന്നുമില്ല…. “പിന്നെ… ” നിന്റെ അച്ഛനെയാണു എനിക്ക് ഡൗട്ട്..അയാൾക്കാണല്ലൊ അവളോട് അനുകമ്പയുളളത്… “ആം..അത് ശരിയാണല്ലൊ.ഞാൻ അത്രയൊന്നും ചിന്തിച്ചില്ല… ” നീയൊരു കാര്യം ചെയ്യ്..മൊഴിയെ ഇന്ന് അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കീട്ട് വാ..പിന്നെ നമുക്ക് എന്തെങ്കിലും വഴി കണ്ടെത്താം… “അമ്മ പറയുന്നത് പോലെ ചെയ്യാം…. ” നീയിപ്പഴാടാ ശരിക്കും എന്റെ മകനായത്.ബാക്കി രണ്ടെണ്ണം എന്റെ വയറ്റിൽ പിറന്നൂന്നെയുള്ളോ..അസുര ജന്മങ്ങൾ…. രാജീവിനു അമ്മയെ പ്രീതിപ്പെടുത്താനായതിൽ വളരെ സന്തോഷവാനായിരുന്നു… “നീ ചെന്ന് മൊഴിയെ പറഞ്ഞു മനസിലാക്ക്.നയത്തിൽ ഇടപെടണം.എടുത്തു ചാടരുത്….

” ഇല്ലമ്മേ…. അമ്മയുടെ ഉപദേശം കേട്ടവൻ മുറിയിലേക്ക് പോയി… “മോനെ അവൾ ലക്ഷമീ ദേവിയാണ് നിന്റെ ഭാര്യ.ഉപേക്ഷിക്കരുത് മൊഴിയെയും നശിപ്പിക്കരുത് വയറ്റിൽ വളരുന്ന കുഞ്ഞിനെയും.മംഗലത്ത് തറവാടിന്റെ അവകാശിയാണത്…. ” അച്ഛൻ മറ്റു വല്ലതുമുണ്ടെങ്കിൽ പറയ്.. രാഘവനെ അവഗണിച്ചു രാജീവ് നടന്നു… “വിനാശകാലെ വിപരീത ബുദ്ധി…. തന്റെ മുറിയിലേക്ക് അയാൾ കയറി കതകടച്ചു…. ***** ” മൊഴി…വേഗമൊരുങ്ങ്…നിന്റെ അമ്മക്ക് അസുഖം കൂടുതലാണ്…. “അമ്മക്ക് എന്തുപറ്റി ഏട്ടാ…പറയ് ..എനിക്കിപ്പോൾ തന്നെ അമ്മയെ കാണണം… മൊഴി വലിയ വായിൽ കരച്ചിലു തുടങ്ങി. രാജീവിനു ചിരിക്കണമെന്ന് ഉണ്ട്.. പക്ഷേ ചിരിച്ചില്ല….. “തനിക്ക് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ്.ഇവളെപ്പോലൊരുത്തിയെ വിവാഹം ചെയ്തത്.അറിയാതെ സൗന്ദര്യത്തിൽ മയങ്ങിപ്പോയി.ഇനിയാ തെറ്റു തിരുത്തുക എത്രയും വേഗം…. ”

ഏട്ടാ…ഞാൻ റെഡിയായി കഴിഞ്ഞു വാ… ഭർത്താവ് തന്നോട് പെരുമാറിയതൊക്കെ മൊഴി മറന്നിരുന്നു.അങ്ങനെയാണ് അവൾ..എല്ലാവരെയും സ്നേഹിക്കാനറിയാവുന്നൊരു പാവം പെൺകുട്ടി…. “ഏട്ടാ ഫോണൊന്ന് താ.അമ്മയെ വിളിക്കട്ടെ.സ്വരമെന്ന് കേട്ടാലെങ്കിലും മതി… അവൾ കെഞ്ചി… ” നമ്മളിപ്പം പോണത് നിന്റെ വീട്ടിലേക്കാ.പിന്നെന്തിനാ ഫോൺ… കോപപ്പെടാതിരിക്കാൻ രാജീവ് നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു…. ബൈക്കിലാണ് മൊഴിയുമായി അവരുടെ വീട്ടിലേക്ക് പോയത്.മകരമഞ്ഞിന്റെ തണുപ്പ് കുറച്ചു കാഠിന്യമായിരുന്നു.ചുണ്ടുകൾ കൂട്ടിയിടിക്കാൻ തുടങ്ങിയതോടെ രാജീവനോട് കൂടുതൽ അവളൊട്ടിയിരുന്നു.ഒരുകൈ അവന്റെ തോളിലും മറുകൈ രാജീവിന്റെ വയറിനോട് ചേർത്തു വെച്ചു…. “എത്ര പാവമായിരുന്നു രാജീവ്..

എന്നിട്ടെത്ര പെട്ടെന്ന് തന്നെ മാറി…. മൊഴിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. ” എല്ലാ ജോലിയും ചെയ്യാം…വേലക്കാരിയായി കഴിയാം..പക്ഷേ കുഞ്ഞിനെ നശിപ്പിക്കാൻ പറയുന്നത് സഹിക്കാൻ വയ്യ.എങ്ങനെ തോന്നുന്നു ഇതിനൊക്കെ…. ബൈക്ക് നിർത്തി രാജീവൻ ഇറങ്ങാൻ പറഞ്ഞപ്പോഴാണവൾ ചിന്തയിൽ നിന്നും ഉണർന്നത്…. പലവിധ ചിന്തകൾ പലതരം ഓർമ്മകൾ തല പെരുത്ത് കയറുന്നു.വീണ്ടും അമ്മയുടെ ചിന്തികൾ മനസ്സിലെത്തി…. “അമ്മക്ക് എന്ത് പറ്റിയതാകും…. ” ഏട്ടാ അമ്മ ആശ്പത്രിയിൽ അല്ലെ…പിന്നെന്താ ഇവിടെ… “നീയാദ്യം വാ..കിടന്ന് ചിലക്കാതെ…. വെളിയിൽ വെച്ചെ മൊഴി കേട്ടു അമ്മയുടെ നിർത്താതെയുളള ചുമ.ഒറ്റയോട്ടമായിരുന്നു അകത്തേക്ക്..ശ്വാസം അകത്തേക്ക് വലിക്കാൻ അവർ ബുദ്ധിമുട്ടുന്നുണ്ട്…

അമ്മയുടെ അടിത്ത് ഓടിച്ചെന്നവൾ പൊട്ടിക്കരഞ്ഞു… ” വാ…അമ്മേ നമുക്ക് ആശുപത്രിലേക്ക് പോകാം… “സാരമില്ല മോളെ മരുന്ന് ഇരിപ്പുണ്ട്..നീയതൊന്ന് എടുത്തു താ…. മേശപ്പുറത്ത് നിന്ന് മരുന്നവൾ അമ്മക്ക് നൽകി.കഴിച്ചു കഴിഞ്ഞപ്പോൾ അവർക്കു കുറച്ചു ആശ്വാസമായി… ” ആഗ്രഹമുണ്ട് അമ്മേ..എനിക്കിവിടെ നിന്ന് അമ്മയുടെ കൂടെ കുറച്ചു ദിവസം നിൽക്കണമെന്ന്.പക്ഷേ അമ്മക്കറിയാലൊ അവിടുത്തെ കാര്യങ്ങളെല്ലാം.തൊട്ടതിനെല്ലാം ഞാൻ അരികിൽ വേണം രാജീവേട്ടനു അത്രക്കും ഇഷ്ടമാണ് എന്നെ… മകളുടെ കണ്ണിലേക്ക് അവർ നോക്കി.പെട്ടെന്ന് മൊഴി കണ്ണുവെട്ടിച്ചു…. “നീയിപ്പോൾ കളളവും പറയാൻ പഠിച്ചു… ” അല്ല..അമ്മേ… “നീയൊന്നും പറയാതെ തന്നെ അമ്മക്കെല്ലാം അറിയാം മോളെ.അതുപോട്ടെ നീ തനിച്ചാണൊ വന്നത്… ” അല്ലമ്മേ ഏട്ടൻ കൊണ്ട് വിട്ടു….

“എന്നിട്ട് മോനെവിടെ…. ” അയ്യോ ഏട്ടൻ വെളിയിൽ കാണും..ഞാനൊന്ന് നോക്കട്ടെ…. മൊഴി പിന്തിരിയാൻ ഒരുങ്ങീതും വാതിക്കൽ ചിരിയുമായി രാജീവൻ നിൽക്കുന്നു… “ഏട്ടാ അമ്മക്ക് കുഴപ്പമൊന്നും ഇല്ലല്ലൊ…. ” കുറച്ചു ദിവസം അമ്മയുടെ കൂടെ നീ നിൽക്ക്.നിന്റെ വലിയ ആഗ്രഹമല്ലെ…. തന്റെ ആഗ്രഹം മനസ്സറിഞ്ഞ് ഏട്ടൻ നടത്തി തരുന്നു.രാജീവേട്ടൻ പഴയ ആളായി മാറുന്നുവൊ?… “നിനക്കൊരു സർപ്രൈസ് ആകട്ടെയെന്ന് കരുതി. അറിയാലൊ അമ്മയെ കളളം പറഞ്ഞാലെ രക്ഷയുള്ളൂ…ഒന്നിനും സമ്മതിക്കില്ല അല്ലെങ്കിൽ…. മൊഴിയുടെ അമ്മയുമായി കുറച്ചു നേരം വർത്തമാനം പറഞ്ഞിട്ട് പോകാനായി അയാൾ എഴുന്നേറ്റു… ” സമയം ഒരുപാട് വൈകി.എങ്കിൽ ഞാൻ ഇറങ്ങട്ടെ… “അവിടെ ചെന്നിട്ട് വിളിക്കണെ ഏട്ടാ…. ”

വിളിക്കാടി…. യാത്ര പറഞ്ഞു അവൻ അവിടെ നിന്ന് ഇറങ്ങി. ബൈക്കിന്റെ ശബ്ദം അകന്നു പോയി…. “മോളെ അരുതാത്തതെന്തൊ സംഭവിക്കാൻ പോകുന്ന പോലെ മനസ്സ് പറയുന്നു… ” അമ്മയൊന്ന് മിണ്ടാതിരി.എല്ലാം അമ്മയുടെ തോന്നലാ.ഞാൻ കുറച്ചു ചൂടി കഞ്ഞിയുണ്ടാക്കാം അമ്മ കിടന്നൊ….. അടുക്കളയിൽ കയറി മൊഴി കഞ്ഞിയും പപ്പടവും തയ്യാറാക്കി. അമ്മക്കും കൊടുത്തിട്ട് അവളും കഴിച്ചു കിടന്നു… “ഇത്രയും നേരമായിട്ടും രാജീവ് ഏട്ടൻ വിളിച്ചില്ലല്ലൊ…. മൊബൈലിൽ രാജീവൻ നമ്പരിലേക്ക് കോൾ ബട്ടൺ അമർത്തി ചെവിയോട് ചേർത്തു…. ” ഫോൺ സ്വിച്ചിഡ് ഓഫ്…. “ഈശ്വരാ…ഏട്ടനെന്തെങ്കിലും ആപത്ത് പറ്റിയൊ…..മൊഴീടെ മനസ് ആകുലപ്പെട്ടു…. മൊഴി അറിഞ്ഞിരുന്നില്ല രാജീവിന്റെ മൊബൈലിൽ പഴയ നമ്പർ മാറ്റി പുതിയ സിം ഇട്ടത്…ഇനിയൊരിക്കലും രാജീവിന്റെ വിളി ഒരിക്കലും എത്തില്ലെന്ന് സ്വപ്നത്തിൽ പോലും അവൾ കരുതിയില്ല…. ” ഇത്രയും പെട്ടെന്ന് അയാൾ തന്നെ ഉപേക്ഷിക്കുമെന്ന്……..  (തുടരും) A story by സുധീ മുട്ടം

മാനസം: ഭാഗം 1

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-