ഈ പ്രണയതീരത്ത്: ഭാഗം 24

ഈ പ്രണയതീരത്ത്: ഭാഗം 24

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവൻ സ്റ്റേജിൽ നിന്ന്‌ പോയത് പൊലും അവൾ അറിഞ്ഞില്ല പ്രണയതിന്റെ പ്രതീക്ഷയുടെ ആ വരികളിൽ ആരുന്നു അവളുടെ മനസ്സിൽ മുഴുവൻ “രാധു അമലയുടെ വിളി കേട്ടാണ് അവൾ സുബോധം വീണ്ടെടുക്കുന്നത് “എന്താടി ലയിച്ചു നില്കുവാണോ “പോടീ ഞാൻ വീട്ടിലേക്ക് പോവാ ഏതായാലും ക്ലാസ്സ്‌ ഇല്ലല്ലോ ഭയങ്കര തലവേദന “മ്മ് മ്മ്മ് തലവേദന കാണും “പോടീ “നീ ഹാഫ് ലീവ് എഴുതികൊടുത്തിട്ടു പോകണേ “മ്മ് ഓക്കേ വീട്ടിലേക്ക് ഉള്ള ബസ് സ്റ്റോപ്പിൽ നിൽകുമ്പോൾ അവളുടെ മനസ്സിൽ പല ചിന്തകൾ ആരുന്നു എന്താണ് താൻ തീരുമാനിക്കണ്ടത് എന്തിനാണ് തന്റെ മനസ്സിൽ വീണ്ടും നന്ദനോട് ഒരു പ്രണയം മൊട്ടിടുന്നത് അറിയില്ല ഒന്നിനും തന്റെ കൈയിൽ ഉത്തരം ഇല്ല ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോളും ചിന്തകൾ കാടു കയറുക ആരുന്നു പതിവില്ലാതെ നേരത്ത് തന്നെ കണ്ട ടെൻഷൻ അമ്മയുടെ മുഖത്ത് രാധിക കണ്ടു

“എന്താ മോളെ ഈ സമയത്ത് “ഭയങ്കര തലവേദന ആണ് അമ്മേ ഹാഫ് ഡേ ലീവ് എടുത്തു വന്നതാ “എങ്കിൽ കുറച്ച് നേരം പോയി കിടക്ക് ചായ വേണോ “വേണ്ട അമ്മേ അച്ഛൻ എന്തിയെ “കൃഷിഭവനിൽ പോയി . “മ്മ്മ് ഞാൻ ഒന്ന് കിടക്കട്ടെ മുറിയിൽ ചെന്നപാടെ റൂമിൽ കയറി ഡോർ അടച്ചു നേരെ പോയി നന്ദൻ തന്ന കത്ത് എടുത്തു തുറന്നു എന്റെ പ്രിയപ്പെട്ടവൾക്ക്, അങ്ങനെ ഇപ്പോൾ വിളിക്കാൻ ഉള്ള അവകാശം എനിക്ക് ഉണ്ടോ എന്ന് അറിയില്ല എങ്കിലും എന്റെ മനസ്സിൽ നീ എന്നും എന്റെ പ്രിയപ്പെട്ടവൾ ആണ് അല്ല നീ മാത്രം ആണ് എന്റെ പ്രിയപ്പെട്ടവൾ എപ്പോഴാണ് നമ്മുക്ക് ഒരാളെ മിസ്സ്‌ ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ അവരെ കാണാതെ ഇരിക്കുമ്പോൾ എന്നാരിക്കും നമ്മൾ കരുതുന്നത്

പക്ഷെ കാണാതിരിക്കുമ്പോഴും എന്ത് ഓർത്തിട്ടാവും അവരെ മിസ്സ്‌ ചെയ്തിട്ടുണ്ടാവുക അവരുടെ സാന്നിധ്യത്തിൽ എന്ത് സന്തോഷമായിരുന്നു നമ്മൾ അനുഭവിച്ചിട്ടുണ്ടാവുക അത്രമേൽ അവരില്ലായ്മ്മ നമ്മളിൽ നിറക്കുന്ന ശൂന്യത എന്താണ് അത് ശബ്ദം ആണ് എന്ന് എനിക്ക് തോന്നുന്നു ഒരാളെ മറ്റൊരാളിൽ അത്രമേൽ ചേർത്ത് വയ്ക്കുന്നതും അവരില്ലായ്‌മയിൽ അത്രമേൽ ശൂന്യത അനുഭവപ്പെടുന്നതും ഒരിക്കൽ സംസാരിച്ചു തീർത്ത കാര്യങ്ങൾ ഓർത്തു തന്നെ ആയിരിക്കണം നമ്മളെ കേൾക്കുന്നവരോട് നമ്മുക്ക് ഒരു പ്രതേക അടുപ്പം ആണ് ഉള്ളത് ദേഷ്യം ആയാലും സങ്കടം ആയാലും അത് പറഞ്ഞു തീർക്കുക തന്നെ വേണം പക്ഷെ എല്ലാരോടും പറയുമ്പോൾ നമ്മുക്ക് ഒരുപോലെ സന്തോഷം അനുഭവിക്കാൻ കഴിയാത്തത് എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ

ചിലരുടെ വക്കുകൾ അത്രമേൽ നമ്മുക്ക് പ്രിയപ്പെട്ടത് ആകുന്നത് എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ ശബ്ദം കൊണ്ടെങ്കിലും ഒരു വിളിക്ക് മറുവിളി കേൾക്കാൻ ചിലർ നമ്മുടെ ജീവിതത്തിൽ ഉണ്ടാരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷങ്ങളിൽ…. നീയില്ലായ്‌മ എന്നിൽ നിറക്കുന്ന ശൂന്യതക്ക് പകരം വക്കാൻ ഒരിക്കൽ അത്രമേൽ സന്തോഷത്തോടെ നമ്മൾ സംസാരിച്ചിരുന്നു എന്ന ഓർമ്മ മാത്രം ബാക്കി ആകുമ്പോൾ എനിക്ക് ആ ശബ്ദം എങ്കിലും ഒന്ന് കേട്ടാൽ മതി എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ ആരാണ് ഉണ്ടാവുക ഒരിക്കൽ നമ്മെ കളി പറഞ്ഞു ചിരിപ്പിച്ച ആ ശബ്ദത്തിന്റെ ഓർമ്മയിൽ ഒരിക്കൽ എങ്കിലും കണ്ണുകലങ്ങി കരയാത്തവർ ആരാണ് ഉണ്ടാവുക അതേ അത്രമേൽ ചേർത്ത് നിർത്തുന്നതും പിരിയുമ്പോൾ കുത്തി നോവിച്ചു വേദനിപ്പിക്കുന്നതും ശബ്ദം തന്നെ ആണ്

ഒരിക്കൽ നമ്മൾ പരസ്പരം സ്നേഹം പങ്കുവച്ച പരസ്പരം ദേഷ്യപെട്ട സങ്കടങ്ങളിൽ ആശ്വാസിപ്പിച്ച ആ ശബ്ദം തന്നെയാണ് അത്രമേൽ നമ്മുക്ക് മിസ്സ്‌ ചെയ്യുന്നത് ഈ വർഷകാലങ്ങളിൽ അത്രയും ഞാൻ മിസ്സ്‌ ചെയ്തത് അതാണ് എനിക്ക് നീ ഇല്ലാതെ പറ്റില്ല എന്ന് മനസിലായത് അപ്പോൾ ആരുന്നു നിനക്ക് എന്നോട് ഒരുപാട് ദേഷ്യം ഉണ്ട് എന്ന് എനിക്ക് അറിയാം നിന്നോട് ഞാൻ ചെയ്തത് അത്രയും വലിയ തെറ്റ് തന്നെ ആരുന്നു പക്ഷെ ഞാൻ നിന്നെ ഇപ്പോഴും ആവേശത്തോടെ പ്രണയിക്കുക ആണ് അറിയാതെയോ ആഗ്രഹിക്കാതെയോ ആണെങ്കിലും നീയും തിരിച്ചു ഇപ്പോഴും എന്നെ തീവ്രമായി പ്രണയിക്കുക ആണ് ഒരു ചിരി തെളിയുമ്പോൾ ലോകം ഉണരുന്നതും ഒരു ചിരി മായുമ്പോൾ ലോകം ഉറങ്ങുന്നതും പ്രണയത്തിന്റെ മാത്രം സ്വാർത്ഥത ആണ്

നമ്മൾ എന്ന ബഹുവചനത്തിലൂന്നി നീയും ഞാനുമെന്ന ഏകതകളുടെ സഞ്ചാരപഥം തുടങ്ങുന്ന പ്രണയം യാത്രികരുടെ നിതാന്തജാഗ്രത കൊണ്ടു മാത്രം എത്തിച്ചേരാവുന്ന ഡെസിഗ്നേഷൻ ആണ് പ്രണയം നമ്മൾ ലക്ഷ്യത്തിൽ എത്താതെ പാതി വഴിയിൽ നടത്തമവസാനിപ്പിച്ചവർ ആണ് ആ യാത്ര നമ്മുക്ക് തുടരണം അതിന് നിനക്ക് മുന്നിൽ നിൽക്കുന്ന തടസ്സങ്ങൾ ഒക്കെ പറഞ്ഞു തീർക്കണം നിയറിയാത്ത ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാൻ ഉണ്ട് ഞാൻ കാത്ത് നില്കും ഒരു പ്രതേക ദിവസം അല്ല നീ വരുന്നത് വരെ ഞാൻ കാത്ത് നില്കും നമ്മുടെ ആ കുളകടവിൽ നീ വരും എന്ന പ്രതീക്ഷയോടെ നിന്റെ മാത്രം നന്ദുവേട്ടൻ കത്ത് വായിച്ചു കഴിഞ്ഞു അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു അലറി അലറി കരയാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു

പക്ഷെ അവളുടെ തേങ്ങലുകൾ തലയിണയിൽ അമർത്തി അവൾ തീർത്തു ഇടക്ക് കത്ത് കയ്യിൽ വച്ചു എപ്പോഴോ ഉറങ്ങി പോയി ഇടക്ക് സുധ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും വയ്യ എന്ന് പറഞ്ഞു കിടന്നു രേവു വന്നു വിളിച്ചപ്പോൾ ഡോർ തുറന്നു കരഞ്ഞു വീർത്തു ഇരുന്ന അവളുടെ മുഖം കണ്ടു രേവു ഒന്നും മനസിലാകാതെ അവളെ നോക്കി “എന്താ ചേച്ചി നീ കരഞ്ഞോ “ഹേയ് ഇല്ല എന്തേ “കള്ളം പറയണ്ട മുഖം കണ്ടാൽ എനിക്ക് അറിയാം പെട്ടന്ന് ആണ് അവളുടെ കൈയ്യിൽ ഇരുന്ന കത്ത് രേവതിയുടെ ശ്രെദ്ധയിൽപെട്ടത് അവൾ അത് തട്ടിപറിച്ചു വാങ്ങി അത് വായിച്ചു “എന്താ ചേച്ചി ഇത് നന്ദൻ ചേട്ടൻ തന്നതാണോ “മ്മ്മ് “ചേച്ചി എങ്ങനെ കണ്ടു ആളെ “ഞാൻ പഠിപ്പിക്കുന്ന സ്കൂളിൽ ആണ് അവിടെ പി റ്റി സാർ ആണ്

“എന്നിട്ട് ചേച്ചി ഇതുവരെ പറഞ്ഞില്ലല്ലോ ചേച്ചി പോയി കാണണം ആ ചേട്ടന് പറയാൻ ഉള്ളത് കേൾക്കണം “നീ എന്ത് അറിഞ്ഞിട്ട് ആണ് പറയുന്നത് അതൊന്നും ശരിയാകില്ല “എന്തുകൊണ്ട്? “നിനക്ക് ഇതൊന്നും ചിന്തിക്കാൻ ഉള്ള പ്രായം ആയില്ല “ചേച്ചിക്ക് ആളെ ഇഷ്ട്ടം ആണ് എന്ന് ചേച്ചിടെ മുഖം കണ്ടാൽ അറിയാം പിന്നെ എന്തിനാ ഈ ജാട ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ബാക്കി ഒക്കെ ചേച്ചിടെ ഇഷ്ട്ടം അതും പറഞ്ഞു രേവതി കുളിക്കാൻ പോയി “രേവു “എന്താ ചേച്ചി ” നന്ദുവേട്ടൻ എന്റെ സ്കൂളിൽ ആണ് എന്ന് ആരോടും പറയല്ലേ “ആര്? “നന്ദൻ പെട്ടന്ന് അറിയാതെ പറഞ്ഞ അബദ്ധം ഓർത്തു രാധിക തിരുത്തി “എങ്ങനെ? “നന്ദുവേട്ടൻ ചമ്മിയ ചിരിയോടെ രാധിക പറഞ്ഞു രേവതി ചിരിച്ചു “പറയില്ല പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്

“എന്താ “ആളെ പോയി കാണണം പറയാൻ ഉള്ളത് കേൾക്കണം സമ്മതിച്ചു എങ്കിൽ ഞാൻ ആരോടും പറയില്ല “നോക്കട്ടെ “മ്മ് ഓക്കേ വീണ്ടും കുറേ നേരം ആലോചിച്ചു എന്നിട്ടും ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല ആളൊഴിഞ്ഞ ഒരു വള്ളത്തിൽ കിടന്ന് ഓരോന്ന് ആലോചിക്കുക ആരുന്നു നന്ദൻ ഇന്നും രാധിക വന്നില്ല തന്നെ കാണാൻ എന്ന് ഓർത്തപ്പോൾ അവനു സങ്കടം തോന്നി അവളുടെ മനസ്സിൽ നിന്ന്‌ ഇപ്പോഴും തന്നോട് ഉള്ള പിണക്കം മാറിയിട്ടില്ല മൗനം ആണ് നിന്റെ ആയുധമെങ്കിൽ ആ ആയുധത്തിന്റെ മൂർച്ചയിൽ തോറ്റു പോയൊരു പോരാളി ആണ് പെണ്ണെ ഞാൻ അവൻ അവനോട് തന്നെ പറഞ്ഞു പെട്ടന്ന് ഫോൺ ബെല്ലടിച്ചു സ്ക്രീനിൽ അനിരുദ്ധന്റെ മുഖം തെളിഞ്ഞു

“ഹലോ പറയടാ “നീ എവിടാ നന്ദാ “ഞാൻ ഇവിടൊക്കെ തന്നെ ഉണ്ട് “നിന്റെ പെങ്ങൾക്ക് ഭയങ്കര സങ്കടം നിന്നെ ഇങ്ങോട്ട് കണ്ടില്ലല്ലോ എന്ന് പിന്നെ നിന്റെ അനന്തരവൾക്കും നന്ദമാമയെ കാണാഞ്ഞിട്ട് ഉറക്കം വരുന്നില്ലന്ന് നന്ദൻ ചിരിച്ചു “നാളെയോ വല്ലോം ഇറങ്ങാം “ഡാ ഞാൻ മറ്റൊരു കാര്യം പറയാൻ ആണ് വിളിച്ചേ “എന്താടാ “നന്ദ രാധുവിനെ കണ്ടാരുന്നു ഇന്നലെ “എന്നിട്ട്? ആകാംഷയോടെ നന്ദൻ തിരക്കി “നീ നാളെ വരില്ലേ നേരിൽ പറയാം “ശരി ഡാ ഫോൺ വച്ച ശേഷം നന്ദൻ വീട്ടിലേക്ക് പോയി അത്താഴം കഴിക്കുന്നതിന് ഇടയിൽ ആണ് സുധ സംസാരം തുടങ്ങിയത് “രാധു ഞാനും അച്ഛനും നിന്നോട് ഒരു കാര്യം പറയാൻ ഇരികുവരുന്നു “എന്താ അമ്മേ “മോളെ ഇന്നലെ ഒരു ബ്രോക്കർ ഇവിടെ വന്നിരുന്നു നല്ല ആലോചനകൾ ഒക്കെ ഉണ്ടെന്ന് ആണ് പറഞ്ഞത് ഞങ്ങൾ നോക്കിക്കോട്ടെ അമ്മ പറഞ്ഞു തീർന്നതും കഴിച്ച ചോറുരുള തൊണ്ടയിൽ നിന്ന്‌ ഇറങ്ങാതെ രാധിക ഇരുന്നു

“എന്താ നീ ഒന്നും മിണ്ടാതെ സുധ വീണ്ടും ചോദിച്ചു “അത് അമ്മേ കുറച്ചൂടെ കഴിയട്ടെ “ഇനി എപ്പോഴോ മോളെ ഇപ്പോൾ ആകുമ്പോൾ നിനക്ക് ജോലിയും ഉണ്ട് അതുകൊണ്ടു നല്ല ആലോചനകൾ വരും “ഇപ്പോൾ വേണ്ട അമ്മേ കതിര്മണ്ഡപം താലി എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു ഭയം ആണ് മനസ്സിൽ അത് പറഞ്ഞു കഴിച്ച പാത്രവും എടുത്തു അവൾ അടുക്കളയിലേക്ക് ഓടി എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങി രാത്രി മുഴുവൻ അവൾ ഉറങ്ങിയില്ല രാവിലെ നേരത്തെ ഉണർന്നു കുളത്തിൽ പോയി കുളിച്ചു മയിൽപീലി വർണ്ണത്തിൽ ഉള്ള ഒരു ചുരിദാർ ഇട്ടു മുടി എഴ ഇട്ടു കെട്ടി കണ്ണുകൾ ഭംഗി ആയി എഴുതി ഞായർ ആയതിനാൽ ക്ലാസ്സ്‌ ഇല്ലാരുന്നു റെഡി ആയി വന്നപ്പോൾ രേവതി ഉമ്മറത്തു ഉണ്ട് “ചേച്ചി എങ്ങോട്ടാ “അമ്പലത്തിൽ പോവാ

“ചേട്ടനെ കാണുന്നുണ്ടോ “മ്മ് “എങ്കിൽ പോയി വാ വന്നിട്ട് എന്നോട് പറയണേ “മ്മ് രാധിക നടന്നു നീങ്ങുന്നത് നോക്കി രേവതി നിന്നു “എന്റെ കൃഷ്ണ എന്റെ ചേച്ചിയും നന്ദൻ ചേട്ടനും തമ്മിൽ ഉള്ള എല്ലാ പ്രശ്നങ്ങളും മാറ്റി അവരെ ഒരുമിപ്പിക്കണേ ഞാൻ രണ്ടു തോടം വെണ്ണ സമ്മർപ്പിച്ചേക്കാമെ രേവതി മനസ്സുരുകി പ്രാർത്ഥിച്ചു……..(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 23

Share this story