എന്റെ പെണ്ണ്: ഭാഗം 3

Share with your friends

എഴുത്തുകാരി: Christi

“””ഇതെല്ലാം ചെയ്തിട്ട് എങ്ങോട്ടാടി നീയി ഓടുന്നേ?””” ചെകുത്താൻ(എൻറെ പെണ്ണ് part 3) വളരെ പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു .അത് കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തത ആണെന്ന് അവൾക്കറിയാം. ഒരു വർഷത്തെ അധ്വാനം ആണ് കോഫീയിൽ മുങ്ങി അവിടെ കിടക്കുന്നത്.യുകെയിൽ നടന്ന മീറ്റിംഗിൽ ഡീൽ ക്യാൻസൽ ആയത്‌ ചില രഹസ്യ വിവരങ്ങൾ ചോർന്നതിനെ തുടർന്നാണ്. വിവരങ്ങൾ ചോർത്തുന്നത് കൂട്ടത്തിൽ ഉള്ളവരാണെന്ന് അമന് നേരത്തെ സൂചന കിട്ടിയിരുന്നു. ഇന്നലെ നടന്ന സംഭവവും ഇതും കൂട്ടിച്ചേർത്ത് അവൾ ശത്രുവിന്റെ ആളാണെന്ന് അവൻ ഉറപ്പിച്ചു.

നീ ജമാൽ ൻറെ ആളല്ലേ? സത്യം പറയുന്നതാണ് നിനക്ക് നല്ലത്. അവൻറെ സ്വരം കേട്ട് അവളുടെ ശരീരം ആകമാനം വിറച്ചു. അറിയാതെ തന്നെ രണ്ടു മിഴികളും നിറഞ്ഞുതുളുമ്പി . തൊണ്ട വറ്റി. ഒന്നും മിണ്ടാതെ നില്ക്കുന്ന അവളെ കണ്ടതും അവന് പക ഇരട്ടിയായി. അവളെ ശക്തമായി കുലുക്കി കൊണ്ട് അവൻ ചോദിച്ചു . നീ ആരാണ് ? ഞാൻ അവസാനമായി ചോദിക്ക. നെഞ്ചാന്തി നിൽക്കുന്ന അവളുടെ മനസ്സിൽ ആകെമൊത്തം ഇരുട്ടാണ്. മറുപടി പറയണമെന്ന് അവൾക്കുണ്ട് പക്ഷേ ശബ്ദമുയർത്താൻ നാക്ക്‌ പൊന്തുന്നില്ല. അമ്മ ഇല്ലാത്ത കുട്ടി ആയതുകൊണ്ട് താഴത്തും തലയിലും വെക്കാതെ ആണ് അച്ഛൻ വളർത്തിയത്. ഒരു ഈർക്കിലി എടുത്തു പോലും നോവിച്ചിട്ടില്ല ശബ്ദമുയർത്തി ശകാരിച്ചിട്ടില്ല .

അതുകൊണ്ടുതന്നെ ചെറുപ്പംമുതലേ ഒച്ചയോട് വല്ലാത്തൊരു പേടിയാണ് . അവളുടെ കയ്യിലുള്ള അവൻറെ പിടിത്തം മുറുകി . അത് അസഹനീയമായ വേദന ഉണ്ടാക്കുകയാണ് അവളിൽ .അവന്റെ കയ്യിൽ കിടന്നു അവൾ പിടഞ്ഞു . തറവാട്ടിലെ എല്ലാവരും കാര്യം അറിയാതെ പകച്ച് നോക്കി നിൽക്കുകയാണ്. അമൻ നീ എന്താ ഈ കാണിക്കുന്നേ, അവളെ വിട്. കാര്യമെന്തായാലും സമാധാനമായി സംസാരിക്കാ. വല്യമ്മ ഇതിൽ ഇടപെടേണ്ട. അവൻ പറഞ്ഞു. ഇവളെ ആരാ ഇവിടെ ജോലിക്ക് നിർത്തിയത്.? ജോലിക്കാർക്ക് നേരെ തിരിഞ്ഞുകൊണ്ട് അമൻ ചോദിച്ചു. അപ്പോഴും അവളുടെ കൈയ്യ്‌മേയുള്ള അവൻറെ പിടിത്തം അഴഞ്ഞിട്ടില്ല.

“രവിയേട്ടൻ” കൂട്ടത്തിലാരോ നേരിയ ഒച്ചയിൽ പറഞ്ഞു. ആകാശ്, രവി ഏട്ടനെ ഇപ്പോൾ തന്നെ എൻറെ office റൂമിലേക്ക് അയക്. ഇതും പറഞ്ഞ് അവൻ office റൂമിലേക്ക് തിരിഞ്ഞു കൂടെ അവളെയും വലിച്ചിഴച്ചു. ദേവിക അവൻറെ പിടിയിൽ നിന്ന് കൈ വിടിയ്ക്കൻ വെറുതെ ആണെങ്കിലും ശ്രമിച്ചുകൊണ്ടിരുന്നു. ആർക്കും സംഭവം എന്താണെന്ന് മനസ്സിലായില്ല . പക്ഷേ ആ പാവം പെണ്ണിനോട് ഒരു സഹതാപം തോന്നി. എല്ലാവർക്കും അമൻ സാറിനെ പേടിയാണ്. അതുകൊണ്ട് ഒന്നും ചോദിക്കുവാനുള്ള ധൈര്യം ആർക്കുമില്ല. റൂമിലെത്തിയതും അവൻ അവളെ മുന്നിലേക്ക് തള്ളി എന്നിട്ട് വാതിലടച്ചു. നീ ആരാ ? ദേ ……..ദേവി …..ദേ…വിക അവളുടെ വായിൽ നിന്ന് ആ പേര് കേട്ടപ്പോൾ എന്തോ ഒരു പ്രത്യേക അനുഭൂതി അവനിൽ ഉണ്ടായി. കഴുകൻറെ കണ്ണുകളാൽ അവളെ തുറിപ്പിച്ചു നോക്കിക്കൊണ്ട് അവൻ തുടർന്ന് ചോദിച്ചു .

നിന്നെ ആരാ ഇങ്ങോട്ടയച്ചത് ? എനി..ക്ക് ഒന്നും അ..റിയി..ല്ല . അറിയാതെപറ്റി പോയതാ….. വിങ്ങി കൊണ്ട് അവൾ മറുപടി പറഞ്ഞൊപ്പിച്ചു. മര്യാദയ്ക്ക് നീ പറഞ്ഞോ , അതാണ് നിനക്ക് നല്ലത് . ഇതും പറഞ്ഞുകൊണ്ട് അവൻ അവൾക്ക് നേരെ പതിയെ നടന്നു. അവൻ മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടിലും അവൾ പുറകിയിലേക്ക് നടന്നു. This is my last warning. ഇപ്പോൾ സത്യം പറഞ്ഞാൽ. may be i will let you go . otherwise I will make your life living hell.And believe me kitten . iam not joking about this.. രൂക്ഷമായ സ്വരത്തിൽ അവൻ പറഞ്ഞു. ബി എ മലയാളം ആയതുകൊണ്ടാണോ അതോ ഭയത്താൽ ആണോ എന്നറിയില്ല അവൻ പറഞ്ഞത് ഒരക്ഷരം പോലും അവൾക്ക് മനസ്സിലായില്ല .

അപ്പോഴേക്കും അവളുടെ പുറം ചുമരിന്മേൽ തട്ടി. ആ നിമിഷം ഭൂമി പിളർന്ന് തന്നെ അവനിൽ നിന്ന് രക്ഷിക്കണേ എന്ന് അവൾ സകലമാന ദൈവങ്ങളെയും വിളിച്ചു പ്രാർഥിച്ചു. അവൻ രണ്ടു കൈകളും അവളുടെ ഇരുവശത്തും ചുമരിൽ വെച്ച് അവൾക്കുനേരെ ആഞ്ഞു. എനിക്ക് ഒ…ന്നും അറിയില്ല . എന്നെ വി..ടൂ . വിക്കി വിക്കി അവൾ വെപ്രാളത്തിൽ പറഞ്ഞു. പക്ഷേ അവൻ ഒരിഞ്ചുപോലും മാറിയില്ല. അവൻറെ ചുടുനിശ്വാസം മുഖത്ത് തട്ടിയപ്പോൾ അവൾ കണ്ണ് ഇറുക്കി അടച്ചു. വാതിലിൽ ആരോ മുട്ടി. ഏട്ടാ , രവിയേട്ടൻ വന്നിട്ടുണ്ട് .അകത്ത് വരട്ടെ .ആകാശ് ചോദിച്ചു. അവൻ അവളെ ഒന്നുകൂടി തറപ്പിച്ചു നോക്കി വാതിലിനടുത്തേക്ക് നടന്നു. അത്രയും നേരം പിടിച്ചുവെച്ച ശ്വാസം അവൾ പുറത്ത് വിട്ടു. രവിയും ആകാശും അകത്തു കടന്നതും അവൻ ചോദിച്ചു. രവിയേട്ടൻ ആണോ ഇവളെ ഇവിടെ ജോലിക്ക് ആക്കിയത് ? “അതേ.” രവി ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.

ഇവളും രവിയേട്ടനും തമ്മിലുള്ള relation? ഈ ചോദ്യം കേട്ടതും രവി സ്തംഭിച്ചു . “ഇവൾ നിങ്ങളുടെ ആരാണന്ന്”? മിണ്ടാതെ നിൽക്കുന്ന രവിയേട്ടനെ നോക്കി ഒന്നും കൂടി കടുപ്പിച്ച് അവൻ ചോദിച്ചു. ആകാശിന്റെ സാന്നിധ്യം രവിയെ സത്യം ഉറക്കെ വിളിച്ചു പറയുന്നതിൽ നിന്ന് തടഞ്ഞു. സർ ഈ കുട്ടി തേനിയിൽ താമസിക്കുന്ന എൻറെ ഒരു അടുത്ത സുഹൃ ത്തിന്റെ മകളാണ്. അച്ഛൻ മരിച്ച ഈ കുട്ടിയെ അവിടെ ഒറ്റയ്ക്കിട്ട് വരാൻ തോന്നിയില്ല. അതാ ഞാൻ…. തേനി എന്ന് കേട്ടതും ഇടി തീ പോലെ അവൻറെ ഉള്ളിലേക്ക് ഓർമ്മകൾ ഇരച്ചുകയറി . അവൻ പെട്ടെന്ന് വിതുമ്പി നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി . മുഖം പോലും കാണാതെ താൻ മിന്നു കെട്ടി കൂടെ കൂട്ടിയ പെണ്ണ്. ആ നിമിഷം കുറ്റബോധത്തിൻെറ ഒരംശം അവൻറെ കണ്ണുകളിൽ അവൾ കണ്ടു പക്ഷേ പെട്ടെന്ന് തന്നെ അതു നിർവികാരതിന്റെ നിഴലിൽ അപ്രത്യക്ഷമായി.

കാൽക്കീഴിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നപോലെ അവന് തോന്നി. ആരോടും ഒന്നും പറയാതെ കാറെടുത്തു അവൻ ഓഫീസിലേക്ക് പോയി. പിന്നാലെ ആകാശും. പൊട്ടിക്കരയുന്ന അവളുടെ തലയിൽ കൈ കൊണ്ട് മെല്ലെ തലോടികൊണ്ട് രവിയേട്ടൻ പറഞ്ഞു. സാരമില്ല മോളെ. എല്ലാം ശരിയാകും മോളു റൂമിലേക്ക് പൊക്കോ. ഓഫീസിൽ എത്തിയതും അവൻ റൂമിലെ സാധനങ്ങൾ എല്ലാം വലിച്ചെറിഞ്ഞു. അന്ന് അവളെ എവിടെ നിന്ന് കൂട്ടികൊണ്ടു വരണം എന്നെ ഉണ്ടായിരുന്നുള്ളൂ. സാഹചര്യങ്ങൾ കൈവിട്ടു പോയപ്പോൾ താലി കെട്ടിയെങ്കിലും അതിനു യാതൊരു പ്രാധാന്യവും കൽപ്പിച്ചിട്ടില്ല ഇന്നോളം.

താൻ കെട്ടിയ താലിയെ ജീവനേക്കാൾ അധികം സ്നേഹിക്കുന്ന ഒരു പെണ്ണ് വീട്ടിൽ ഇരിപ്പുണ്ട് എന്ന് തിരിച്ചറിയാതെ പോയി അവൻ . അന്ന് എയർപോർട്ടിൽ നിന്ന് നേരേ പോയത്‌ യുകെ യിലേക്ക് ആയിരുന്നു.ഇന്ത്യ ബയ്സാക്കി ലോകം മുഴുവനും വ്യാപിക്കുന്ന 7 സ്റ്റാർ ഹോട്ടൽ ശൃംഖല start ചെയ്യാൻ . പക്ഷേ അത് പ്രാബല്യത്തിൽ വരാൻ മെക്സിക്കോയിൽ സ്ഥിതിചെയ്യുന്നു J K enterprise ഇൻറെ CEO മിസ്റ്റർ ഡെറിക് ഡേവിഡ് ന്റെ കയ്യൊപ്പ് വേണം. അദ്ദേഹത്തെ കൺവിൻസ് ചെയ്യിക്കാൻ ഉള്ള പ്രസിഡൻറ്ഷിൻഡെയും മീറ്റിംഗ് ന്റെയും തിരക്കിലായിരുന്നു അമൻ. എന്നിട്ടും അവസാന നിമിഷം ഡീൽ നടന്നില്ല . പിന്നെ വർമ്മ സാറിന്റെ വക ആക്ഷേപവും. അതിൻറെ ദേഷ്യത്തിലാണ് തറവാട്ടിലെത്തിയത്.

ആ ദേഷ്യം മുഴുവൻ തീർത്തതോ ആ പാവം പെണ്ണിന്റെ നേർക്കും. മൊത്തത്തിൽ ഭ്രാന്ത് പിടിച്ചു രണ്ട് ഗ്ലാസ് അടിക്കുമ്പോഴാണ് ഡേവിഡ് ന്റെ PA വിളിച്ച് ഡീലിന് അവർ റെഡി ആണെന്നും സൈൻ ചെയ്ത ഡോക്യുമെന്റ് നാളെ രാവിലെ തന്നെ എത്തിക്കാമെന്നും പറഞ്ഞത്. ഒരു വർഷം മുഴുവൻ രാത്രിയും പകലും ഉറക്കമൊഴിച്ച് ഉണ്ടാക്കിയ ഡ്രീം പ്രൊജക്റ്റ്ന്റെ മീതെയാണ് മഹാറാണി കരിവാരി തേച്ചത്. പെട്ടെന്നുണ്ടായ ക്രോധത്തിൽ അവൻറെ വെളിവ് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് അത്രയും പ്രശ്നം ഉണ്ടാക്കിയതും അവളുടെ വിങ്ങി പൊട്ടലുകൾ കാണാതെ പോയതും. ഇനി എന്ത് ചെയ്യണം എന്ന് അവനെ യാതൊരു പിടിയും ഇല്ല .ജീവിതത്തിൽ ഒരു പങ്കാളി വേണമെന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. അവൻ മെല്ലെ ദീർഘനിശ്വാസം എടുത്തു.

എന്നിട്ട് ആകാശിനെ വിളിച് മിസ്റ്റർ ഡേവിഡ് ആയി ഒരു മീറ്റിംഗ് അർജൻറായ് അറേഞ്ച് ചെയ്യാൻ പറഞ്ഞു… കാര്യങ്ങൾ അറിഞ്ഞപ്പോൾ ഡേവിഡ് രണ്ടാമതും സൈൻ ചെയ്യാൻ തയ്യാറായി. ഡീൽ success ആയതിൻറെ പാർട്ടി ആയിരുന്നു പിന്നീട്. എല്ലാവരും ആഘോഷങ്ങളിൽ ആർമാദിക്കുംബോൾ അവൻറെ ചിന്തകൾ ഒരാളെ കുറിച്ച് മാത്രമായിരുന്നു “”അവൾ” റൂമിലെത്തിയതും കരച്ചിൽ അല്ല ദേഷ്യമാണ് അവൾക്ക് വന്നത്.അവന്റെ ചോദ്യം അവളുടെ ചെവികളിൽ മുഴങ്ങി നീ ആരാടി? ഞാനാരാണെന്നോ? കള്ളിയങ്കാട്ട് നീലി .അല്ല പിന്നെ .അവൾ സ്വയം പിറുപിറുത്തു. അവളെ ഓർമ്മയില്ലെങ്കിലും തൻറെ കഴുത്തിൽ കെട്ടിയ ഈ താലി ഓർമ്മയുണ്ടോ ? എന്ന് അവൻറെ മുഖത്ത് നോക്കി ചോദിക്കാൻ പോലും കെൽപ്പ് കാണിക്കാത്ത അവളോട് അവൾക്ക് പുച്ഛം തോന്നി.

ആൾക്കാൾ വെറുതെയല്ല ചെകുത്താൻ എന്ന് വിളിക്കുന്നേ .ശരിക്കും ചെകുത്താൻ തന്നെയാണ്. ഇതും പറഞ്ഞ് അവൾ കട്ടിലിൽ കിടന്നു. എന്ത് പിടുത്താ ആ കാലമാടൻ പിടിചേ .എന്റെ കൈയൊടിഞ്ഞു. അവൾ അവൻ കെട്ടിയ താലിയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു. അത്താഴം കഴിച്ച് കിടക്കാൻ പോകുന്ന സമയത്ത് ആണ് തങ്കം ചേച്ചി റൂമിൽ വന്നു പറഞ്ഞത്. “ദേവു , നിന്നോട് സാർ office റൂമിലേക്ക് വരാൻ പറഞ്ഞു.”😵😵😵 അത് കേട്ടതും അവളുടെ ഹൃദയമിടിപ്പ് നിലച്ചു……തുടരും….

എന്റെ പെണ്ണ്: ഭാഗം 2

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-