കാർത്തിക: ഭാഗം 8

Share with your friends

എഴുത്തുകാരി: മാനസ ഹൃദയ

കുറേ നേരത്തേക്കവിടെ മൗനമായിരുന്നു..ഒന്നും മിണ്ടാതെയിരിക്കുന്ന കാർത്തുവിനെ സിദ്ധു തലയുയർത്തികൊണ്ട് നോക്കി. “”എന്താ ചോദിക്കാനുണ്ടെന്നു പറഞ്ഞിട്ട് മിണ്ടാതിരിക്കുന്നെ..ബാക്കി കൂടി ചോദിക്ക് “” “”എനിക്കറിയാനുള്ളത് ചോദിച്ചാൽ സത്യം മാത്രമേ പറയാവു… “” വേഗത്തിലായിരുന്നു അവളുടെ മറുപടി. “” മ്മ്മ് പറ ” അല്പം ഇരുണ്ട വെളിച്ചമായിരുന്നു മുറിയിൽ… കാർത്തു സിദ്ധുനെ തന്നെ നോക്കി നിന്നു.പിന്നെ മനസിൽ കുറിച്ചിട്ട കാര്യങ്ങൾ തുറന്നു. “”ഇന്ന് രാവിലെ ചേർത്ത് പിടിച്ചു ഇതാണെന്റെ ഭാര്യ എന്ന് പറഞ്ഞില്ലേ…” “”മ്മ്മ്… അതിന്? “. ” നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് അല്ലേ കീർത്തി… ഞാൻ അവളോട് കടിച്ചു കീറി ഓരോന്നു പറഞ്ഞപ്പോൾ ദേഷ്യപ്പെടാഞ്ഞതെന്താ?അല്ല നിങ്ങൾക്ക് ശെരിക്കും എന്നോട് എന്താ… ചിലപ്പോ തോന്നും എന്നോട് ഇഷ്ടാണെന്ന്..

ചിലപ്പോ തോന്നും ഈ ലോകത്ത് നിങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നെയാണെന്ന്… “” അവളുടെ സംസാരം കേട്ടപ്പോൾ സിദ്ധു ചിരിക്കുന്നുണ്ടായിരുന്നു. കിടന്നിടത്തു നിന്നമെഴുന്നേറ്റ് അവൾ ഇരുന്ന പോലെ കട്ടിലിനു ചാരെയായി ഇരുന്നു. “” ഈ സിദ്ധുവിന് ജീവിതത്തിലും സമൂഹത്തിലും ഒരു വിലയുണ്ട്.. അതിൽ എന്റെ കുടുംബവും അതിലെ ആൾക്കാരും പെടും… സൊ നിന്നെ തള്ളി പറയുമ്പോൾ മറ്റുള്ളവർ ചിരിക്കും… എന്തിനു നമ്മുടെ ജീവിതവും വഴക്കും കുറ്റപ്പെടുത്തലുകളും കേട്ട് മറ്റുള്ളവർക്ക് സന്തോഷം കൊടുക്കണം… നമ്മുടെ പ്രശ്നങ്ങൾ നമുക്കിടയിൽ തന്നെ ഒതുങ്ങണം. മറ്റുള്ളവരിലേക്ക് എത്തരുത്. അത്രമാത്രമെ നിന്നെ ചേർത്ത് പിടിച്ചത് കൊണ്ട് ഞാൻ ഉദ്ദേശിച്ചിട്ടുള്ളു… “” “അല്ലാതെ ഞാൻ നിങ്ങളുടെ ഭാര്യ ആയത് കൊണ്ടല്ല..!.? “” പൊടുന്നനെയുള്ള അവളുടെ ആ ചോദ്യത്തിൽ സിദ്ധാർഥ് ഞെട്ടിയിരുന്നു..ഒരു നിമിഷമവൻ വാചാലനായി .

“”നിന്നെ ആഗ്രഹിച്ചു കല്യാണം കഴിച്ചത് ഞാനാണ്…അത് കൊണ്ട് തന്നെ നിന്നെ മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോൾ അത് കേൾക്കുവാൻ നീ അർഹ അല്ല… അത് എന്റെ പിടിപ്പുകേടാണെന്നേ എല്ലാവരും പറയു…അവിടെയും സ്ഥാനം നഷ്ടപ്പെടുന്നത് എനിക്കാണ് “” “”ഓ..അപ്പൊ ഇയാളുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണല്ലേ… ശെരി… ഇനി എനിക്കൊന്നും ചോദിക്കാൻ ഇല്ല” മുഖം കനപ്പിച്ചു കൊണ്ടവൾ തിരിഞ്ഞിരുന്നു. “””അങ്ങനല്ല പെണ്ണേ… എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടാണ്. പക്ഷെ ചില നേരത്തെ നിന്റെ സ്വഭാവം കാണുമ്പോൾ എടുത്തു കിണറ്റിലിടാനും തോന്നും. “”(ആത്മ ) ഒരു മന്ദഹാസത്താൽ അവൻ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നെ എന്തോ ഓർത്തെന്ന പോലെ സിദ്ധു അവളുടെ കൈയ്യിൽ സ്പർശിച്ചു…

കൈ വിരലുകളാൽ മെല്ലെ തഴുകി. അവൾ ഉണ്ടക്കണ്ണുകളാൽ ഉരുട്ടിയൊന്നു നോക്കിയപ്പോൾ അവൻ പോലുമറിയാതെ കൈ പിൻ വലിയുകയും ചെയ്തു… “‘എപ്പോഴോ ഇയാളുടെ വായിൽ നിന്നും ഞാൻ ഒരു കാര്യം കേട്ടിരുന്നു… എന്നെ ഭാര്യോദ്യോഗം തന്നു വാഴിക്കുവനല്ല കൊണ്ട് വന്നതെന്ന്.. അത് കൊണ്ട് ഈ കാര്യത്തിലും ഇനി അങ്ങനെ മതി..പിന്നെ കൂടെ കിടക്ക പങ്കിടുവാൻ വേറെ പെണ്ണുങ്ങൾ ഉണ്ടെന്നല്ലെ പറഞ്ഞെ… റ്റീനാ…. അവളുടെ കൂടെ നടക്കട്ടെ ഇനി. കാർത്തുനെ നോക്കണ്ട…. “” അതും പറഞ്ഞു മുടിയും വാരി മുന്നിലേക്ക് ഒതുക്കി കൊണ്ടവൾ കിടന്നു. അവളുടെ മുന്നിൽ തോറ്റു പോകുകയാണോ എന്ന അമർഷം സിദ്ധുവിന്റെ മനസ്സിൽ തങ്ങിയിരുന്നു. അവനും ഒരു സൈഡിലേക്കായി തിരിഞ്ഞു കിടന്നു. “”അപ്പോ റ്റീനയുടെ കാര്യം പുള്ളിക്കാരി കണ്ണും പൂട്ടി വിശ്വസിച്ചിട്ടുണ്ട്…

ചമ്മിയതിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി പറഞ്ഞ മുഴു നുണയാണിതെന്ന് എനിക്ക് മാത്രമല്ലെ അറിയൂ.. ” ചുണ്ടിൽ ഒരു ചിരി വിരിയിച്ചു കൊണ്ട് മെല്ലെയവൻ കണ്ണുകളടച്ചു. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 “”അമ്മേ… ഇന്നലെ നല്ല രസായിരുന്നല്ലേ… ഏട്ടനും നമ്മുടെ കറുത്തമ്മയും ഉള്ളോണ്ട്.. അവർ പോവേണ്ടായിരുന്നു..”” ശോഭമ്മയെ കെട്ടിപിടിച്ചു കൊണ്ടു ഉറങ്ങാൻ നേരം മാളു പരിഭവം നിറയ്ച്ചു… “”സിദ്ധുമോന് അവളെ ഇഷ്ടായോണ്ടല്ലേ… തനിയെ ഇവിടെ വിട്ടിട്ട് പോകാൻ മടി കാണും…അല്ലേലും അവൻ നല്ല മോനാ…ആ വീട്ടിൽ എത്തിപ്പെട്ടത് കൊണ്ട് കാർത്തുവെങ്കിലും രക്ഷപെട്ടല്ലോ… അത് ചെറു പ്രായത്തിൽ തുടങ്ങ്യതാ കഷ്ടപ്പെടാൻ.. നീയ് ഓരോ ആവശ്യങ്ങൾ പറീമ്പോൾ അവൾ നടത്തി തരുന്നില്ലേ.. പാവം “” “”മ്മ്… ശെരിയാ……. ന്നാലും ഇവിടെ നമ്മൾ മാത്രം….

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ നമുക്ക് കൂട്ടായേനെ അല്ലേ…. അല്ലേൽ കാർത്തു തന്നെ മതിയായിരുന്നു… അവൾ ഉണ്ടാകുമ്പോൾ തന്നെ ഒരു ഉശിരാ… “” “‘മോളെ… നീ മിണ്ടാതെ കിടക്ക്…. “” ശോഭമ്മ വിലക്കി… “”അമ്മേ.. ചെറിയച്ഛൻ വിളിച്ചായിരുന്നോ… കാർത്തൂന്റെ കല്യാണത്തിന് വന്നതാ.. പിന്നെ ചെറിയച്ഛന്റെ പൊടി പോലും ഇല്ലാ… “”” മാളു ഓരോന്നു പറയുമ്പോൾ ശോഭമ്മ ഉറക്കത്തിൽ ഇടയ്ക്കിടെ മൂളികൊണ്ട് ഉത്തരം നൽകുന്നുണ്ടായിരുന്നു…. വാ തോരാതെ മിണ്ടി മിണ്ടി പിന്നെ എപ്പോഴോ അവളും ഉറങ്ങി പോയി. 🌺🌺🌺🌺🌺🌺🌺🌺🌺 “”ഗുഡ് മോർണിംഗ് സിദ്ധു….”” പത്രം വായിക്കുകയായിരുന്ന സിദ്ധുവിന്റെ ചുമലിലൂടെ പിറകെ നിന്നും കീർത്തി കെട്ടിപിടിച്ചു ..അവൻ അതും മടക്കി വച്ചു എഴുന്നേറ്റ് തിരിഞ്ഞവൾക്ക് അഭിമുഖമായി നിന്നപ്പോഴേക്കും ഒരു ഗ്ലാസ് കാപ്പിയും കൊണ്ട് കാർത്തു വന്നിരുന്നു….. “”ദാ പിടിക്ക്.. “” അവൾ സിദ്ധുവിനു നേരെ ഗ്ലാസ്‌ നീട്ടിയതും കീർത്തി ഇടയിൽ കയറി അത് വാങ്ങിച്ചു….

പിന്നെ അതിൽ നിന്നും ഒരിറക്ക് കുടിച്ചതിനു ശേഷം സിദ്ധുവിന് കൊടുത്തു…. ഇരുവരെയും മാറി മാറി നോക്കികൊണ്ട് കാർത്തു അവിടെ നിൽക്കാതെ കടന്നു പോയി. കീർത്തിയുടെ ക്രിയകളൊന്നും അവൾക്കിഷ്ടപ്പെടുന്നില്ലായെന്ന് സിദ്ധുവിനു അപ്പോൾ തന്നെ പിടി കിട്ടിയിരുന്നു.. “” എന്താ മാഷേ തിരിച്ചൊരു ഗുഡ് മോർണിംഗ് കൂടി പറഞ്ഞില്ലല്ലോ… “” അവൻ ഒന്നും പറയാതെ വീണ്ടും കസേര വലിച്ചിട്ട് കാപ്പി മെല്ലെ ഊതി കുടിച്ചു. “”നീ തിരിച്ചു പോകുന്നില്ലേ “” അവൾ ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു അത്…എങ്കിലും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ പത്രത്തിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന സിദ്ധുവിനെ ഒന്ന് നോക്കി . “”അതെന്താ സിദ് അങ്ങനെ ചോദിച്ചത്.. മുൻപൊക്കെ എന്നെ ഇവിടുന്ന് വിടാതിരിക്കുന്ന ആളാണല്ലോ.. “”

“”അത് മുൻപല്ലേ… ഇപ്പൊൾ ഞാൻ വിവാഹോക്കെ കഴിഞ്ഞു നിൽക്കുന്ന ആളാണ്.. എന്റെ ഭാര്യയുണ്ട്…അവൾക്ക് ചിലപ്പോൾ ഇഷ്ടപെട്ടെന്നു വരില്ല. തോളത്തൂടെ കയ്യിട്ടു ഗുഡ് മോർണിംഗ് പറയുവാൻ മാത്രമുള്ള പഴേ ആ സൗഹൃദം ഇനി വേണ്ട… ഒരകലം നല്ലതാണ്.. “” “”ഓഹോ.. അപ്പോൾ ഭാര്യ വന്ന ശേഷം എന്നെ ഇഷ്ടപെടുന്നില്ലാല്ലേ… “” “”അങ്ങനെ അല്ല… നീ തിരിച്ചു പോണം അത്ര തന്നെ… ” അവളുടെ മുഖത്തു നോക്കാതെ സിദ്ധു പറഞ്ഞപ്പോൾ ദേഷ്യം ഇരട്ടിച്ചത് കാർത്തുവോടായിരുന്നു… കീർത്തി അവന്റെ മുന്നിൽ നിന്നും മാറി. “”സിദ്ധാർഥനെ അവൾ ഇത്രയ്ക്കും മാറ്റി എടുത്തോ….അവളെക്കാൾ കൂടുതൽ എന്നും എന്റെ പിറകെ വന്നിരുന്ന സിദ്ധു ആയിരുന്നു…. ഇപ്പോൾ എത്രയോ മാറിയിരിക്കുന്നു “(ആത്മ ) നിരാശയും ദേഷ്യവും പടർന്നു കൊണ്ട് കീർത്തിയുടെ മുഖം ചുവപ്പാര്ന്നിരുന്നു…

സിദ്ധു പിന്നൊന്നും സംസാരിക്കുവാൻ താല്പര്യപ്പെടാതെ എഴുന്നേറ്റ് പോയി… അപ്പോഴും അവളുടെ മനസിൽ മൊട്ടിട്ടത് കാർത്തുവിനോടുള്ള പക മാത്രമായിരുന്നു. “”സിദ്ധാർഥ് എന്നെ തള്ളിപ്പറഞ്ഞു… അവനെന്താ ഒന്ന് മനസിലാക്കാത്തത് എനിക്കവനോട് പ്രണയമായിരുന്നുവെന്ന്.. കാർത്തു…. അവൾ വന്ന ശേഷമാ എനിക്ക് സിദ്ധുനെ നഷ്ടമാകുവാൻ തുടങ്ങിയത്.. ഒരു നാട്ടിൻ പുറത്ത്കാരി പെണ്ണ്… ആരാ അവൾ….. അവൾക്ക് സിദ്ധുവിന്റെ ഭാര്യയാകുവാൻ മാത്രം എന്തർഹതയാണ് ഉള്ളത്…. നീ ചെവിയിൽ നുള്ളിയിരുന്നോ പെണ്ണേ… നിനക്കുള്ള പണി തന്നിട്ടേ ഈ കീർത്തി ഇവിടുന്ന് പോകു…. “” ഉള്ളിൽ അവളോടുള്ള ദേഷ്യവും പകയും ആളി കത്തിച്ചു കൊണ്ട് കീർത്തി ഓരോരോ കാര്യങ്ങൾ മനസ്സിൽ കുറിച്ചിടുകയായിരുന്നു ….. രാവിലെ എട്ടു മണി കഴിഞ്ഞതോടെ സിദ്ധാർഥ് ഓഫീസിലേക്ക് പോകുവാൻ തയ്യാറെടുത്തു ….

കാലുകളിലേക്ക് ഷോക്‌സും ഷുവും ഇട്ടുകൊണ്ടിരിക്കുമ്പോൾ കീർത്തി വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു… ”ഞാൻ വൈകുന്നേരം പോകും സിദ്ധാർഥ്. അവളുടെ മുഖത്തേക്ക് നോക്കി ആയിക്കോട്ടെ എന്ന ഭാവത്തിലവൻ തലയാട്ടി. “”കുറച്ചു വൈകിയിട്ട് പോയാൽ മതിയെങ്കിൽ ഞാൻ ഓഫീസിൽ നിന്നും വന്ന ശേഷം കൊണ്ടു വിടാം “” “”വേണ്ട…. ഞാൻ ഒറ്റയ്ക്കാണ് വന്നത്. പോകുവാനും എനിക്കറിയാം…. പിന്നെ ഞാൻ പോകുന്ന സന്തോഷത്തിൽ എന്നെ കൊണ്ടു വിടാനൊന്നും സിദ്ധു മെനക്കേടണ്ട ” അവൾ പറഞ്ഞത് കേട്ടപ്പോൾ ഷൂവും കയറ്റി ഇട്ടു കൊണ്ടു അവൻ എഴുന്നേറ്റു നിന്നു… “”സീ കീർത്തി… ബന്ധങ്ങൾ എല്ലാം ഒരുപരിധി വരെയേ പാടുള്ളു…. ഇപ്പോ നീ കല്യണം കഴിഞ്ഞ് സെറ്റ് ആയി നിന്റെ ഹസ്ബൻഡ്നെയും കൂട്ടിയിട്ടാണ് വന്നതെങ്കിൽ നിനക്ക് താമസിക്കാം…അതിനൊന്നും ഒരു മുടക്കവും ഞാൻ പറയില്ല. ഇത്രയും കാലം നീ ഇവിടെ താമസിച്ചപ്പോൾ എന്റെ മറ്റു ഫ്രണ്ട്‌സ് കൂടി ഉണ്ടായിരുന്നു…

പക്ഷെ ഇപ്പൊ ഉള്ളത് നീ മാത്രമാണ്.. ചിലപ്പോൾ എന്റെ ഭാര്യ തെറ്റ് ധരിച്ചേക്കാം… ബട്ട് അവൾ ഇതുവരെ നിന്നെക്കുറിച്ചു മോശമായി എന്നോട് പറഞ്ഞിട്ടില്ല… ഞാൻ അറിഞ്ഞു ചെയ്യുന്നെന്നു മാത്രം. “” “”മുത്തശ്ശി പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഒരു ദിവസം ഇവിടെ താമസിച്ചത്. നിനക്ക് അത് ഇഷ്ടപ്പെടുന്നില്ലേൽ ഞാൻ പൊയ്ക്കോളാം “”” സിദ്ധു മറുപടിയൊന്നും പറയാതെ കണ്ണാടിക്ക് മുന്നിൽ ചെന്നു ഒന്ന്കൂടി നോക്കികൊണ്ട് മുറിയിൽ നിന്നും പുറത്തിറങ്ങി.. നേരെ ഓപ്പോസിറ്റ് ആയി കാണുന്ന ഗൗതമിന്റെ മുറിയിലേക്കായിരുന്നു പോയത്. അവിടെ അടഞ്ഞു കിടക്കുന്ന വാതിൽ ചെറുതായി തുറന്നു കൊണ്ടു എത്തി നോക്കി…. ആൾ നല്ല ഉറക്കത്തിലാണ്.. ശല്യപ്പെടുത്തേണ്ടെന്ന് കരുതി അവനെ വിളിച്ചുണർത്താതെ വാതിൽ വീണ്ടും അടച്ചു…. താഴെ ചെന്നപ്പോഴേക്കും ചിത്ര ചേച്ചി കഴിക്കുവാനായി കൊണ്ടു വച്ചിരുന്നു..

കാർത്തുവിനെ കണ്ണുകൾ അഴിച്ചു വിട്ടു ഇടയ്ക്കിടെ തിരഞ്ഞെങ്കിലും കണ്ടില്ല… കഴിച്ചെഴുന്നേൽറ്റു കൈ കഴുകി വാഷ് ബേസിനരികിലായുള്ള കണ്ണാടിയിലേക്ക് നോക്കിയപ്പോഴേക്കും അവൾ ചൂലൊക്കെ എടുത്തു കൊണ്ടു മുറിയിലേക്ക് കയറി പോകുന്ന കണ്ടു….അപ്പോഴും സിദ്ധു അവളെ ഏന്തി വലിഞ്ഞു നോക്കിയിരുന്നു. 🌺🌺🌺🌺🌺🌺 “”ഡി പെണ്ണേ…. ഞാനിന്ന് പോകുവാണ് കേട്ടോ… നിനക്ക് സന്തോഷായില്ലേ.. ” കാർത്തു മുറിവൃത്തിയാതാക്കുന്നതിനിടയിലേക്ക് കയറി ചെന്നു കൊണ്ടു കീർത്തി പറഞ്ഞു.. “”ആഹാ.. എവിടെ… നിന്റെ സിദ്ധുനേം കൊണ്ടോകുന്നില്ലേ “” അവളെ ആക്കികൊണ്ടായിരിന്നു മറുപടി പറഞ്ഞത്… “””നിന്റെ സിദ്ധുവേട്ടൻ പറഞ്ഞു… എന്നോട് പോകാൻ…. നീ ഇന്നലെ ഒരു രാത്രി കൊണ്ടു തലയിണ മന്ത്രം നടത്തിക്കാണും അല്ലേ… “” “”ദേ… കീർത്തി….. എനിക്കതിന്റെ ആവശ്യമൊന്നുമില്ല….

സത്യം പറയാലോ നീ വന്നത് എനിക്ക് ഇഷ്ടപ്പെട്ടിട്ടൊന്നുല്ലാ.. പക്ഷെ നീ സിദ്ധുവേട്ടനേം അടിച്ചു മാറ്റി പോകും എന്നുള്ള വിശ്വാസം എനിക്കില്ല. അതീ ജന്മം നടക്കേം ഇല്ലാ. മോൾ പോകാൻ നോക്ക് “”” കാർത്തു വീണ്ടും അവളുടെ ജോലിയിലേക്ക് കേന്ദ്രീകരിച്ചു… കീർത്തിക്കാണേൽ അവളുടെ സംസാരം ഒട്ടും പിടിച്ചില്ല…. നോക്കി ദഹിപ്പിച്ചു പല്ല് ഞെരുമ്മികൊണ്ട് അടുത്തുള്ള കസേരയിൽ ഇരുന്നു….. കാർത്തുവിനെ കണ്മുന്നിൽ കാണുന്തോറും അവളുടെ ദേഷ്യം ഇരട്ടിയാർജിക്കുകയായിരുന്നു…….തുടരും………….. 🌺

കാർത്തിക: ഭാഗം 7

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-