മാനസം: ഭാഗം 3

Share with your friends

A Story by സുധീ മുട്ടം

“പോയിട്ട് എന്നതായെടാ മോനേ… ” സൂത്രത്തിൽ മൊഴിയെ അവളുടെ വീട്ടിലാക്കിയട്ട് ഞാനിങ്ങ് മുങ്ങി… “അല്ലെങ്കിലും നീയമ്മയുടെ മകൻ തന്നെയാടാ… സ്നേഹത്താൽ രാജേശ്വരി മകനെ അഭിനന്ദിച്ചു…. മൊഴിയെ വീട്ടിലാക്കിയട്ട് ബാറിൽ കയറി ചെറുതായിട്ടൊന്ന് മിനുങ്ങീട്ടാണു രാജീവ് വീട്ടിലേക്ക് വന്നത്…. “മോനെ അടുത്ത ആഴ്ച വിസ വരും.ഗൾഫിലേക്ക് നീ പോയിക്കിട്ടി കഴിഞ്ഞാൽ നമ്മളാശിച്ചതു പോലെ നടക്കും…. അവന്റെ മുഖം സന്തോഷത്താൽ വിടർന്നു…. ” അതെ അമ്മെ…അവളിൽ നിന്ന് രക്ഷപ്പെടാൻ ഇതെ വഴിയുള്ളൂ…. “ആ ശവത്തിനെ ഞാനിനിയീ വീടിന്റെ പടി ചവിട്ടിക്കില്ല നോക്കിക്കോ… അരിശം മുഴുവനും അവർ പറഞ്ഞ വാചകത്തിൽ ഉണ്ടായിരുന്നു… ” ഇന്നെന്റെ മോനു അമ്മ തന്നെ വിളമ്പിത്തരും.നിനക്കിഷ്ടമുളള പായസം അമ്മ വെച്ചിട്ടുണ്ട്. നമുക്കിന്ന് സന്തോഷത്തിന്റെ ദിവസമാണ്….

അമ്മയും മകനും തിന്നു മഥിച്ച് സന്തോഷിക്കുമ്പോളാ വീട്ടിൽ ഒരാൾ കരയുകയായിരുന്നു… “രാഘവ… തന്റെ മരുമകൾക്കും പിറക്കാൻ പോകുന്ന കുഞ്ഞിനുമായി അയാൾ കണ്ണീർ വാർത്തു…. ” മൊഴി വന്നു കയറിയതു മുതൽ മരുമകൾ ആയിട്ടല്ല മകളായിട്ട് തന്നെ ആയിരുന്നു. അവളുടെ സ്നേഹ നിറഞ്ഞൊരു ചിരി മതിയായിരുന്നു മനസ്സൊന്ന് നിറയാൻ.അവളിനീ വീട്ടിലില്ലെന്ന് അറിയുമ്പോൾ ഹൃദയം പൊട്ടുന്നു…. കാലത്തെ തന്നെയെന്റെ കുട്ടി നിറഞ്ഞൊരു പുഞ്ചിരിയുമായെത്തി കുലുക്കി വിളിക്കും… “അച്ഛാ മതി കളളയുറക്കം എഴുന്നേറ്റ് ചായ കുടിക്ക്..എനിക്ക് നൂറുകൂട്ടം പണിയുണ്ട് ട്ടാ…. അച്ഛനില്ലാതെ വളർന്ന കുട്ടിയായതിനാൽ തന്നോടവൾക്ക് വലിയ സ്നേഹമായിരുന്നു.

അച്ഛനെന്ന സ്വാതന്ത്ര്യം മൊഴിക്ക് താൻ നൽകിയിരുന്നു.. ഒരിക്കലും അവളത് ദുരുപയോഗം ചെയ്തിരുന്നില്ല…. സമയാസമയം ഭക്ഷണവും മരുന്നും.കഴിച്ചില്ലെങ്കിൽ പിണങ്ങിയൊരു ഇരുപ്പാണ്. ” സമയത്തൊന്നും കഴിച്ചില്ലെങ്കിൽ അച്ഛനു കുഴപ്പമില്ല. എന്തെങ്കിലും പറ്റിയാൽ എനിക്കാ നഷ്ടം…. മുഖം വീർപ്പിച്ചു സങ്കടത്തോടെ അവളത് പറയുമ്പോൾ കൂടുതൽ മസിലു പിടിച്ചിരിക്കാൻ കഴിയില്ല… “ഈശ്വരാ ന്റെ കുട്ടിക്കു നീ നല്ലത് വരുത്തണെ…. ***** ” നീയെന്തിനാ ഇത്ര അത്യാവശ്യമായി വീട്ടിലേക്ക് പോകുന്നത്… “എന്താടീ എനിക്കെന്റെ വീട്ടിൽ പോകുന്നതിനു ടൈമും കാലവുമൊക്കെ നോക്കണൊ…. ” ന്റെ പൊന്നു രജീഷക്കുട്ടി ഞാൻ വെറുതെ ചളിയടിച്ചതാടി….

അതൊക്കെ പോട്ടെ എന്നെയും കൂടിയൊന്ന് കൊണ്ട് പോകെടീ നിന്റെ വീട്ടിലേക്ക്.. ഞാനും കൂടിയൊന്ന് കാണട്ടെ നിന്റെയാ ഏട്ടത്തിയമ്മയെ…. “വേണ്ട വേണ്ട വന്നിട്ടു നീയെന്റെ ഏട്ടത്തിയമ്മയെ കണ്ണുവെക്കാനല്ലേടീ ദുഷ്ടേ….ന്റെ ഏട്ടത്തിയമ്മ പാവമാ…പഞ്ച പാവം…. കോളേജ് ഹോസ്റ്റലിൽ ഇരുന്ന് പ്രിയ കൂട്ടുകാരി അഷ്ടമിയുമായി കത്ത് വെക്കുകയായിരുന്നു രജീഷ… അന്നുരാത്രി വീട്ടിലേക്ക് പോകാനുളളതൊക്കെ എടുത്തു തയ്യാറാക്കി വെക്കുന്ന തിരക്കിലാണവൾ…. ” എടി…നിന്നോടാ ഞാൻ ചോദിച്ചതെ എന്നെക്കൂടി കൊണ്ട് പോകുമോന്ന്… “അയ്യടാ…അങ്ങനിപ്പം ന്റെ മോൾ സുഖിക്കണ്ട…കല്യാണം കഴിയാത്തൊരു ഏട്ടൻ കൂടിയുണ്ടെനിക്ക്..അതിനെയെങ്ങാനും നീ കണ്ണുവെച്ചാലൊ…. ”

ആഹാ…ബെസ്റ്റ് കണ്ടേച്ചാലും മതി നിന്റെയാ കോന്തൻ ഏട്ടനെ…എന്റെ പിന്നാലെ ഫ്രീക്കന്മാർ ക്യൂ നിൽക്കും എനിക്ക് അത് മതി… “ന്നിട്ടെന്താടി ഒരുഫ്രീക്കനും വരാത്തത്…. കളിയാക്കിയാണു രജീഷയത് പറഞ്ഞതെങ്കിലും കൊണ്ടത് അഷ്ടമിയുടെ നെഞ്ചിലായിരുന്നു…മുഖം പൊത്തിയവൾ ഏങ്ങിക്കരഞ്ഞു…. ” ഛേ എന്താടിയിത് തൊട്ടാവാടി ഒരു തമാശ പറയാൻ കൂടി പറ്റില്ല ല്ലെ… കരയുന്ന അഷ്ടമിയുടെ മുഖത്ത് നിന്ന് കൈകൾ ബലമായി രജീഷ എടുത്തു മാറ്റി…. “നിനക്കറിയാവുന്നതല്ലെ എന്റെ കാര്യങ്ങൾ എല്ലാം…. അഷ്ടമിക്ക് അമ്മയില്ല അച്ഛനാണുളളത്.അയാൾ രണ്ടാമതൊരു വിവാഹം കഴിച്ചു.ആ ബന്ധത്തിലൊരു കുട്ടിയുണ്ട്.

അഷ്ടമിയെ ഇത്രയും പണം മുടക്കി പഠിപ്പിക്കുന്നതിൽ അവർക്ക് എതിർപ്പ് ഉണ്ടായിരുന്നു എങ്കിലും ഭർത്താവിനെ ഭയന്നവർ മിണ്ടിയിരുന്നില്ല…. പകരമവർ സ്വന്തം ആങ്ങയെക്കൊണ്ട് അഷ്ടമിയെ വിവാഹം കഴിപ്പിക്കുന്നതിനു ഭർത്താവിന്റെ സമ്മതം വാങ്ങുന്നതിൽ വിജയിച്ചു…. വേലയും കൂലിയുമില്ലാതെ തെക്കു വടക്കു നടക്കുന്ന ആങ്ങള അഷ്ടമിയെ വിവാഹം കഴിച്ചാലെ ശരിയാകൂ…അല്ലാതെ നല്ലൊരു ഫാമിലിയിൽ നിന്ന് അവനു പെണ്ണ് കിട്ടില്ല.അഷ്ടമിക്ക് അയാളെ കാണുന്നതെ കലിപ്പാണ്….. ” അതെ…നീ സങ്കടപ്പെടണ്ട….നീയും കൂടി പോരെ വീട്ടിലേക്ക്…. എല്ലാവരെയും കാണാമല്ലോ….. സന്തോഷത്താൽ അഷ്ടമിയുടെ മുഖം ചുവന്നു തുടുത്ത്.ഒരുപാട് നാളത്തെ ആഗ്രഹമാണ് നാളെ സാധിക്കാൻ പോകുന്നത്.. രജീഷയുടെ നാവിൽ നിന്നും പലപ്പോഴും കേട്ടിട്ടുളള മൊഴിയെന്ന ഏട്ടത്തിയമ്മയെ കാണുകയെന്നത്.

ഇപ്പോൾ അഷ്ടമിയുടെയും കൂടിയായി കഴിഞ്ഞിരിക്കുന്നു മൊഴിയെന്ന ഏട്ടത്തിയമ്മ….. “ടീ..നിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നുന്നു…. ” നിനക്ക് ശരിക്കും പ്രാന്താണൊ അഷ്ടമി….. “അതെ..എനിക്കിപ്പോൾ ശരിക്കും പ്രാന്ത് തന്നെയാ…എന്റെ ഏട്ടത്തിയമ്മ… ” ഹൊ…മിക്കവാറും നീയെന്റെ ഏട്ടത്തിയമ്മയെ തട്ടിയെടുക്കുമല്ലൊ…. “ആം…എടുക്കും… ” എനിക്ക് വിശക്കുന്നു നീ വരുന്നെങ്കിൽ വാ…അല്ലെങ്കിൽ സമയത്ത് ഒന്നും കിട്ടൂല്ല…. അഷ്ടമിയെ പിടിച്ചു വലിച്ചു കൊണ്ട് രജീഷ ക്യാന്റീനിലേക്ക് പോയി…… ***** “നീയുറങ്ങിയില്ലെ മോളേ…. ” ഇല്ലമ്മേ…രാജീവേട്ടനെ വിളിച്ചിട്ട് ഫോൺ ഓഫാണ്… ഇരുട്ടിൽ മൊഴി കരയുകയാണെന്ന് അമ്മക്ക് മനസ്സിലായി… “നീ സങ്കടപ്പെടാതിരിക്കടീ….. ”

എനിക്കെന്തോ വല്ലാത്ത പോലെ… അരുതാതെന്തൊ സംഭവിക്കാൻ പോകുന്ന പോലെ…. “എല്ലാം നിന്റെ തോന്നലാ… ” അല്ലമ്മേ…രാജീവേട്ടനു എന്തെങ്കിലും അപകടം പറ്റിയൊ..നിക്ക് ഓർക്കാൻ കൂടി കഴിയുന്നില്ല…. രാജീവ് തന്നോട് ക്രൂരമായി പെരുമാറീതൊക്കെ മൊഴി മറന്നു കഴിഞ്ഞിരുന്നു. മനസിൽ ഒന്നും കരുതി വെക്കാറില്ല.നിറഞ്ഞ പുഞ്ചിരിയോടെ അവളെ കാണാൻ അവർക്കെല്ലാം കഴിയൂ….. “മോളിപ്പം കിടന്നുറങ്ങ്…രാവിലെയെന്തെങ്കിലും ചെയ്യാം… ” ഇല്ലമ്മേ എനിക്ക് ഉറങ്ങാൻ കഴിയില്ല.. അമ്മ ഉറങ്ങിക്കൊ….. മകളുടെ മനസിലെന്താണെന്ന് അവർക്ക് മനസിലായി കഴിഞ്ഞു. ഇനിയെന്ത് പറഞ്ഞാലും രക്ഷയില്ല…. മൊഴി അമ്മയെ സമാധാനിപ്പിക്കാൻ പറഞ്ഞതെങ്കിലും മനസ്സ് നിറയെ രാജീവന്റെ ഇരട്ടമുഖം ആയിരുന്നു…. വിവാഹം കഴിഞ്ഞു ആദ്യത്തെ മാസം വരെ ഒരുകുഴപ്പവും ഇല്ലായിരുന്നു.

വലിയ സ്നേഹം തന്നെ ആയിരുന്നു. രാജേശ്വരി അമ്മക്ക് വെറുപ്പായിരുന്നു..കാരണം അവർ ആഗ്രഹിച്ച ബന്ധമായിരുന്നില്ല.മകനെക്കൊണ്ട് ലഭിക്കുന്ന സ്ത്രീധനത്തുകയിൽ കണ്ണും നട്ടിരിക്കുമ്പഴാണു തന്റെ കാര്യം രാജീവ് ഏട്ടൻ വീട്ടിൽ പറയുന്നത്. അമ്മ ഒരുപാട് എതിർത്തെങ്കിലും മൂത്തമകന്റെ ഇഷ്ടം നടത്തി കൊടുത്തു…. പക്ഷേ അമ്മയുടെ ദേഷ്യം മുഴുവനും തീർത്തത് തന്നോടായിരുന്നു…. ഉദരത്തിൽ ജീവന്റെ തുടിപ്പ് അനുഭവപ്പെട്ടപ്പോൾ ഒരുപാട് സന്തോഷത്തോടെ ഏട്ടനോട് പറഞ്ഞത്…. “ഏട്ടൻ അച്ഛനാകാൻ പോകുന്നു…. പ്രതീക്ഷിച്ച സന്തോഷമല്ല തിരികെ കിട്ടിയത്. പൊട്ടിത്തെറി ആയിരുന്നു…. ” ആരു പറഞ്ഞെടി ഇപ്പോൾ പ്രഗ്നന്റ് ആകാൻ…. താനെന്തൊ വലിയ തെറ്റ് ചെയ്ത രീതിയിൽ ആയിരുന്നു ഏട്ടന്റെ ഭാവം… ”അബോർഷൻ നടത്തണം നാളെത്തന്നെ….

ഞെട്ടിപ്പോയി ആ വാക്കുകൾ കേട്ട്…അച്ഛനും അമ്മയും ആകാൻ കഴിയാതെ നീറുന്ന സങ്കടവുമായി ഡോക്ടറുടെ അടുക്കലും അമ്പലങ്ങളിലുമായി കയറി ഇറങ്ങുന്നു നിരവധി ആൾക്കാർ. അപ്പോൾ ഇവിടെ ഏട്ടനു കുഞ്ഞിനെ വേണ്ടെന്ന്…. “ഏട്ടൻ മറ്റെന്തും പറഞ്ഞോളൂ..അനുസരിക്കാം…എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ പറ്റില്ല…. മുഖമടച്ച് ഒരടിയായിരുന്നു കിട്ടിയത്. കരണം പുകഞ്ഞുപോയി.പക്ഷേ കരച്ചിൽ വന്നില്ല…അന്നു തുടങ്ങിയതാണു ഏട്ടന്റെ മർദ്ദന മുറകൾ…എന്നിട്ടും വഴങ്ങിയില്ല കുഞ്ഞിനെ നശിപ്പിക്കാൻ…. രാവിലെ തൊഴിച്ചയാൾ വൈകുന്നേരം സ്നേഹമായി പെരുമാറുന്നു.കള്ളം പറഞ്ഞു വീട്ടിൽ കൊണ്ട് വന്നു വിട്ടു.അമ്മയുടെ കൂടെ തങ്ങാൻ നിർബന്ധിക്കുന്നു.എവിടെക്കയൊ പൊരുത്തക്കേടുകൾ തോന്നുന്നു.

ചിലപ്പോൾ തന്റെ തോന്നലാകാം…. പെട്ടെന്ന് മൊബൈൽ വൈബ്രേറ്റ് ചെയ്തു രാജീവ് ഏട്ടൻ എന്നു കരുതി ഒന്നും നോക്കാതെ കാൾ അറ്റൻഡ് ചെയ്തു… ” എന്താ ഏട്ടാ ഇതുവരെ വിളിക്കാഞ്ഞത്…. “ഓ…എപ്പോഴും ഏട്ടന്റെ ഓർമ്മ മാത്രമേ ഉള്ളൂ അല്ലെ…. ഒരുപെൺ സ്വരം…പെട്ടെന്ന് മൊഴി ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു…. ” രജീഷ…..ന്റെ കുട്ടി…. “അതേലൊ രജീഷ തന്നെ…. നാളെയൊരു സർപ്രൈസുമായിട്ട് ഏട്ടത്തിയമ്മ ഞാൻ വരുന്നു വീട്ടിലേക്ക് വൈകിട്ട് അഞ്ചുമണി കഴിഞ്ഞെത്തും…എനിക്ക് ആദ്യം കാണേണ്ട മുഖം എന്റെ ഏട്ടത്തിയമ്മയുടെ മുഖമാകണം… മൊഴിക്ക് എന്തെങ്കിലും പറയാൻ കഴിയും മുമ്പെ ഫോൺ കട്ടായി.തിരികെ വിളിച്ചിട്ടും കിട്ടുന്നില്ല…. ആ രാത്രിയിൽ കയ്യിൽ ഫോണും പിടിച്ചവൾ എഴുന്നേറ്റു……….  (തുടരും) A story by സുധീ മുട്ടം

മാനസം: ഭാഗം 2

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-