രുദ്രവീണ: ഭാഗം 21

രുദ്രവീണ: ഭാഗം 21

എഴുത്തുകാരി: മിഴിമോഹന

രുദ്രനും ചന്തുവും കാറിൽ നിന്നും ഇറങ്ങി കുറച്ചു മാറി നിന്നു… രുദ്ര… മീനാക്ഷിയെ കൊണ്ട് വല്യൊത്തേക്കു പോകാണോ…. അതാണ് ഞാനും ആലോചിക്കുന്നത്… ഇപ്പോൾ ഇവളെ കണ്ടാൽ അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല… അത് കൂടുതൽ കോംപ്ലിക്കേഷൻ സൃഷ്ടിക്കും…. നമ്മുക്ക് ഏതേലും ലേഡീസ് ഹോസ്റ്റൽ ആക്കാം തത്കാലം… ഏയ് അത് വേണ്ട ചന്തു… പരിചയം ഉള്ള ലേഡീസ് ഹോസ്റ്റൽസ് ആണ് ഉള്ളത് എന്നാലും… അത് വേണ്ട ഇങ്ങനെ ഒരു സിറ്റുവേഷൻ കൂടെ ആകുമ്പോൾ അവൾക് ഒരു താങ്ങു ആവശ്യം ആണ്… കൂടെ കൊണ്ട് പോകാൻ നമ്മൾക്കു പറ്റില്ലാലോ.. അങ്ങനെ ചെയ്താൽ അമ്മാവൻ നമ്മളെ കൂടി ഇറക്കി വിടും പിന്നെ ഉണ്ണി കേറി മേയും..

അങ്ങനെ ഒരു സാഹചര്യം ഇല്ലായിരുന്നു എങ്കിൽ ഞാൻ അവളെ കൊണ്ട് പാലക്കാടിന് പോയേനെ… മ്മ്മ്… അതേ… സുരക്ഷിതമായ ഒരു സ്ഥലം തിരഞ്ഞെടുക്കണം… അത് മാത്രം അല്ല ധർമ്മൻ അടങ്ങി ഇരിക്കില്ല… വല്യൊത്തേക്കു അവൻ വരില്ല അതിനുള്ള ധൈര്യം ഇല്ല…പക്ഷേ അവൻ അടങ്ങി ഇരിക്കില്ല ….. രുദ്രൻ മീശ ഒന്ന് കടിച്ചു കൊണ്ട് ആലോചനയിൽ ആണ്….. വെയിറ്റ്… ഒരു വഴി ഉണ്ട്… ചന്തു അവനെ സംശയത്തോടെ നോക്കി… രുദ്രൻ ഫോൺ എടുത്തു….. “ഹലോ… അജിത്… ഹലോ.. സർ പറയു… അജിത് വീട്ടിൽ ഉണ്ടോ… ഉണ്ട് സർ എന്തുപറ്റി… Any problem മ്മ്മ്… ചെറിയ problem ഉണ്ട് അവൻ ഫോണിലൂടെ അജിത്തിനോട് കാര്യങ്ങൾ സംസാരിച്ചു… ” അതിനെന്താ സർ ധൈര്യം ആയി ഇവിടെ നിർത്താം ഇവിടെ എന്തായാലും ഞാനും സോനയും മാത്രം അല്ലെ ഉള്ളൂ…

പിന്നെ സോനക് ഒരു കൂട്ടാവുമല്ലോ… ഞങ്ങൾ എന്നാൽ ഒരു ഒരു മണിക്കൂർ ഉള്ളിൽ അവിടെ എത്താം… ബൈ.. അവൻ ഫോൺ കട്ട്‌ ചെയ്തു… അജിത്തിന്റെ വീട്ടിൽ നിർത്താം നമുക്ക്.. അത് ആകുമ്പോൾ അവനു കാര്യങ്ങൾ എല്ലാം അറിയുകയും ചെയ്യും.. നമുക്ക് എപ്പോ വേണമെങ്കിലും അവളെ കാണുകയും ചെയ്യാം…. മ്മ്മ്… അവർക്ക് ബുദ്ധിമുട്ടില്ലെങ്കിൽ അത് മതി… പിന്നെ അവൾക്കു കുറച്ചു ഡ്രെസ് ഉൾപ്പടെ അത്യവശ്യ സാധനങ്ങൾ വാങ്ങണ്ടേ… ഒന്നും എടുക്കാതെ വന്നത് അല്ലെ…. മ്മ്മ്… വാ നീ കേറ്…. അവർ ചെല്ലുമ്പോൾ എല്ലാവരും ആകെ ടെന്ഷനില് ആണ്… മീനാക്ഷി ആകെ ഭയന്നു വിറച്ചു ഇരിപ്പാണ്… നീ എന്തിനാ മീനു പേടിക്കുന്നത് നിന്നെ ഇനി ആരും ഒന്നും ചെയ്യില്ല … രുദ്രൻ വണ്ടി എടുത്തു… രുദ്രേട്ട മീനു ചേച്ചിയെ വല്യൊത്തേക് ആണോ കൊണ്ട് പോകുന്നത്… അമ്മാവൻ… വീണ ഒന്ന് നിർത്തി…..

അല്ല അങ്ങോട്ടു എന്തായാലും പറ്റില്ല…. തത്കാലം അജിത്തിന്റെ വീട്ടിലേക്കു മാറ്റം എല്ലാം ഏർപാടിക്കിയിട്ടുണ്ട്…. രുദ്രൻ ഒരു textile ഷോപ്പിനു മുൻപിൽ വണ്ടി നിർത്തി… ചന്തു ഞാനും വാവയും കൂടി പോയി അത്യാവശ്യ വേണ്ടത് വാങ്ങാം… മീനുവിനെ തത്കാലം പുറത്തിറക്കണ്ട….. നീ വാ വാവേ… അവർ പുറത്തിറങ്ങി… ഡി വാവേ… മ്മ്… എന്തെ അവൾ അവന്റെ മുഖത്തേക്ക് നോക്കി… നിന്റെ അളവ് മതി ആയിരിക്കും അവൾക്കു അല്ലെ.. രുദ്രൻ അവളെ അടിമുടി ഒന്ന് നോക്കി… ആ നോട്ടത്തിന്റെ അർത്ഥം അവൾക്കു മനസിലായി.. കണ്ണ് കുത്തി പൊട്ടിക്കും ഞാൻ… അവൾ മുഖം കൂർപ്പിച്ചു.. എന്റെയോ… അതിനു വീണ വാസുദേവൻ ഒന്നുടെ ജനിക്കണം.. അവൻ അവളെ ചേർത്തു പിടിച്ചു.. അവർ അകത്തേക്കു കയറി…

എടാ അപ്പു ഇവിടെ നടന്നത് ഒന്നും വീട്ടിൽ ആരോടും പറയരുത് കേട്ടോ ചന്തു അവനെ താക്കീതു ചെയ്തു കൊണ്ട് ഒരു കുപ്പി വെള്ളം വായിലേക്ക് കമഴ്ത്തി… അപ്പൊ ഈ ചേച്ചിയെ കാണാൻ ആണ് ചന്തുവേട്ടൻ വന്നത് അല്ലെ…. “ഖോ.. ഖോ…. “ചന്തു ഒന്ന് വിക്കി വായിലെ വെള്ളം പുറത്തേക്കു തെറിച്ചു… അവൻ നൈസ് ആയിട്ടു തിരിഞ്ഞു നോക്കി… രുക്കു അപ്പുവിന്റെ വാ പൊത്തി കഴിഞ്ഞിരുന്നു… മീനാക്ഷി ഒന്നും മനസ്സിൽ ആകാതെ അവനെ നോക്കി…. അത്… ഞാൻ… അവൻ വെറുതെ..ചുമ്മാ ചന്തു ആകെ വെപ്രാളം കൊണ്ടു… ദൈവമേ എല്ലാം കൈയിൽ നിന്നും പോയല്ലോ… ഇനി രുദ്രൻ ശരണം ബാലപാഠം മുഴുവൻ അവന്റെ കയ്യിൽ നിന്നും ഹൃദിസ്ഥം ആക്കണം….. പോകാം….

രുദ്രനും വീണയും വന്നു കഴിഞ്ഞിരുന്നു… അവർ അജിത്തിന്റെ വീട് ലക്ഷ്യം ആക്കി പോയി… അത്യവശ്യം നല്ല ഒരു ഇരുനില വീട് ചുറ്റും നിറയെ മരങ്ങളും ചെടികളും… പുറത്തു നിന്നും അത്ര പെട്ടന്നു അകത്തെ കാഴ്ച കാണാൻ കഴിയില്ല.. അത് ഒരുകണക്കിന് നല്ലതും ആണ്… അജിത്തും സോനയും അവരെ വെയിറ്റ് ചെയ്തു ഇരികുവാണ്….. സോനാ ഉന്തിയ വയറുമായി പുറത്തേക്കു വന്നു… അവൾ ഗർഭിണി ആണ്… വരു….അവൾ അവർ നാലു പേരെയും കൊണ്ട് അകത്തേക്കു പോയി… രുദ്രനും ചന്തുവും അജിത്തും കൂടി ഗാർഡാന്റെ ഒരു വശത്തേക്കു മാറി…. അജിത് തത്കാലം ഞങ്ങൾകു അവളെ വീട്ടിലേക്കു കൊണ്ട് പോകാൻ കഴിയില്ല നിനക്ക് കുറച്ചു ഒക്കെ കാര്യങ്ങൾ അറിയാമല്ലോ…. അത് ഒന്നും പ്രശനം ഇല്ല സർ അവൾക്കു എത്ര കാലം വരെ വേണമെങ്കിലും ഇവിടെ നിൽകാം…

എല്ലാം കലങ്ങി തെളിഞ്ഞു കഴിഞ്ഞു ചന്ദ്രകാന്ത് സർ അതിനെ കൂടെ കൂട്ടിയാൽ മതി…. വീണ മൂന്നു ഗ്ലാസ്‌ ഓറഞ്ചു ജ്യൂസ്‌ ആയി അങ്ങോട്ടേക്ക് വന്നു… ആഹാ … ഇതാരാ ഇനി ആവണി വിളിക്കുമ്പോൾ കൂടെ പൊക്കോണം… അജിത് ഒന്ന് ചിരിച്ചു… അവൾ രുദ്രനെ നോക്കി ചൂണ്ടു പിളർത്തി… സർനെ നോക്കണ്ട… എല്ലാം എനിക്ക് അറിയാം…. മീനു എവിടെ… ചന്തു അവളെ നോക്കി… അപ്പോഴേക്കും എല്ലാവരും അങ്ങോട്ടു വന്നു കഴിഞ്ഞിരുന്നു …. മീനു പേടിക്കണ്ട ഇവിടെ വന്നു നിന്നെ ആരും ഒന്നും ചെയ്യില്ല … ഇവിടെ നീ സേഫ് ആയിരിക്കും… അജിത് അവൾക്കു ആത്മവിശ്വാസം നൽകി മീനുനു സ്വന്തം വീട് പോലെ കരുതി ഇവിടെ നിൽകാം… സോനാ അവളെ നോക്കി ഒന്ന് ചിരിച്ചു…. ഞങ്ങൾ ഇറങ്ങട്ടെ അജിത്…. നാളെ വരാം പോട്ടെ മോളെ രുദ്രൻ അവളെ ഒന്ന് നോക്കി… ചന്തു ഒന്നും മിണ്ടാതെ അവളെ നോക്കി നില്കുവാനു രുദ്രൻ പതുക്കെ അവന്റെ അടുത്തേക് നീങ്ങി….

പോര്… പോര്…. ബാക്കി നാളെ… അവന്റെ ചെവിയിൽ പറഞ്ഞ് കൊണ്ട് കൈ പിടിച്ചു വലിച്ചു…. അപ്പൊ ഗുഡ്‌നൈറ്റ്….. അവർ വണ്ടിയിൽ കയറി… രുക്കു കുറച്ചു മുൻപ് നടന്ന സംഭവം രുദ്രനോട് പറഞ്ഞ്….. രുദ്രന് ചിരി കൺട്രോൾ ചെയ്യാൻ ആയില്ല.. എന്തുവാടെ ഇത്‌…. ആ ഗ്യാപ്പിൽ കാര്യങ്ങൾ അവതരിപ്പിക്കണ്ടേ … പോടാ അവിടുന്ന്… ആ സമയത്തെ എന്റെ മാനസികാവസ്ഥ ഈ ചെറുക്കനെ ഞാൻ എടുത്തു പുറത്തിട്ടനെ….. നീ ഇനി അവനെ പറഞ്ഞിട്ട് എന്താ…നിനക്ക് ധൈര്യം ഇല്ലാത്തതിന് അവൻ എന്ത് പിഴച്ചു… രുദ്രൻ ചിരി അടക്കി… രുദ്രേട്ടൻ ചന്തുവേട്ടനു ഒരു ക്ലാസ് എടുക്കു… പാവം ചന്തുവേട്ടൻ… രുക്കു ഇരുന്നു ചിരിച്ചു ഓഓഓ ഈ പറയുന്ന നമ്മളോ… നീ എടുത്താലും മതി.. രുദ്രൻ രുക്കുവിനെ ഒന്ന് നോക്കി… അവൾ പൂച്ച പതുങ്ങും പോലെ പതുങ്ങി….. വീട്ടിൽ എത്തിയതും ശോഭ ഓടി വന്നു…

ഇത്രയും നേരം എവിടെ ആയിരുന്നു പിള്ളേരെ… അത്… ഞങ്ങൾ അജിത് ന്റെ വീട്ടിലും കയറി അതാ ലേറ്റ് ആയത്…. രുദ്രനും ചന്തുവും പതുകെ മുകളിലേക്കു വലിഞ്ഞു… ഇത്രേം ലേറ്റ് ആകുവാണേൽ ഒന്ന് വിളിച്ചെങ്കിലും പറഞ്ഞൂടെ ഇവിടെ മുഷ്യൻ തീ തിന്നുവാ.. അവർ രുക്കുനെ വീണയെയും മാറി മാറി നോക്കി… എന്റെ ശോഭകുട്ടി ഞങ്ങൾ ഒന്നില്ലേലും ips ന്റെ കൂടെ അല്ലെ പോയത്… ആ… അത് കൊണ്ട് തന്നെ ആണ് എനിക്ക് പേടി.. എനിക്കിപ്പോ എന്റെ മോനെ ഒട്ടും വിശ്വാസം ഇല്ല കന്നിനെ കയം കാണിച്ച പോലെ ആണ്… വീണ ഒന്നു പരുങ്ങി…. ശോ വേണ്ടാരുന്നു… അമ്മായി ട്രോളി തുടങ്ങി… അവൾ രുക്കുന്റെ കൈ പിടിച്ചു പതുക്കെ അവിടെ നിന്നും മുങ്ങി എന്താടി… എന്താ അമ്മ അങ്ങനെ പറഞ്ഞത്… അത്…. വീണ നഖം കടിച്ചു.. നീ ഇന്ന് കണ്ട പോലൊരു സീൻ അമ്മായി കണ്ടു…

അപ്പൊ സ്ഥിരം ആണല്ലേ… അമ്മ ഒന്നും പറഞ്ഞില്ലെ.. അങ്ങനെ ആണ് അമ്മായിക്ക് മനസിലായത് തന്നെ… ഭാഗ്യം അപ്പച്ചി കാണാഞ്ഞത്…. ഈൗ….. വീണ ഒന്ന് ഇളിച്ചു കാണിച്ചു… അത്താഴം കഴിഞ്ഞ ശേഷം… അവർ ബാൽക്കണിയിലേക്കു കയറി… ശോഭയേയും അവർ കൂടെ കൂട്ടി…… ചില കാര്യങ്ങൾ അമ്മ കൂടെ അറിയണം അതാ അമ്മയെ കൂടി വിളിപ്പിച്ചത്…. അമ്മയുടെ സഹായം വേണം…. രുദ്രനും ചന്തുവും പറയുന്നത് കെട്ടു അവർ മൂന്നുപേരും വാ പൊളിച്ചു ഇരുന്നു…. ഈ പറഞ്ഞ കാര്യങ്ങൾ ഒകെ ഈ കൊച്ചു ചെയ്യുമോ അവർ വീണയെ ഒന്ന് നോക്കി…. ചെയ്തേ പറ്റു…. എന്തായാലും ഉണ്ണി വരട്ടെ കളി നമുക്ക് അവിടെ തുടങ്ങാം… വാവ സൂക്ഷിക്കണം അത്രയും ഉള്ളൂ ചന്തു അവളെ നോക്കി…. നിനക്ക് പേടി ഉണ്ടോ… രുദ്രൻ അവളുടെ അടുത്തേക് നീങ്ങി….

ഇല്ല അവൾ തല ആട്ടി… എന്നാൽ സമാധാനത്തങ്ങോടെ ഉറങ്ങിക്കോ… ഞങ്ങൾ എല്ലാം കൂടെ ഉണ്ട്…” മുള്ളിനെ മുള്ളു കൊണ്ട് നമ്മൾ എടുക്കുന്നു…. ” അവൾ പോകാൻ നേരം രുദ്രനെ ഒന്ന് തിരിഞ്ഞു നോക്കി…. അവൻ കണ്ണുകൾ കൊണ്ട് അവളോട് കൂടെ ഉണ്ട് എന്ന് ഓർമ പെടുത്തി… രുദ്ര… എന്തെങ്കിലും ഒരു പിഴവ് സംഭവിച്ചാൽ….. ചന്തു അവനെ നോക്കി… എനിക്ക് അവളെ നഷ്ടം ആകും…. പിന്നെ രുദ്രൻ ഉണ്ടാവില്ല…. അതിനു ഞാൻ ഇട വരുത്തില്ല എന്റെ പെണ്ണിനെ എനിക്ക് സംരക്ഷിക്കണം…. അവൻ ചാരുപാടിയിൽ പിടിച്ചു പുറത്തേക്കു നോക്കി നിന്നു… ഡാ… രുദ്ര.. എഴുന്നേൽക്കു….. എന്തോന്നാടാ ഇത്‌ രാവിലെ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ… രുദ്രൻ പില്ലോ തലയിലൂടെ വച്ചു കമഴ്ന്നു കിടന്നു…. അത് അല്ലടാ..നമുക്ക് അജിത്തിന്റെ വീട്ടിലേക്കു പോയാലോ.. രാവിലെയോ…

രുദ്രൻ തലപൊക്കി നോക്കി.. മ്മ്മ്.. അതേ എനിക്കെന്തോ ഒരു വിഷമം പോലെ മനസ്‌ അവിടെ വിട്ടു പോന്നത് പോലെ… പോലെ അല്ല അങ്ങനെ തന്നെ ആണ് അതെനിക്കു ഇന്നലെ മനസിലായതാണ്.. ങ്‌ഹേ നീ ഒരുങ്ങി ഇരിക്കുവാനോ… രുദ്രൻ ചാടി എഴുനേറ്റു കട്ടിലിൽ ചമ്രം പടഞ്ഞു ഇരുന്നു.. അതേ…. ഞാൻ മാത്രം അല്ല അവരും ഉണ്ട്… അവൻ പുറത്തേക്കു ചൂണ്ടി രുദ്രൻ ഇരുന്നു കൊണ്ട് തന്നെ പുറത്തേക്കു നോക്കി.. വീണയും രുക്കുവും റെഡി ആയി അകത്തേക്കു വന്നു… ഞങ്ങൾ റെഡി ആയി ഇനി ഏട്ടനും കൂടെ റെഡി അയാൽ മതി.. അപ്പൊ അത് ശെരി എല്ലാവരും പ്ലാൻഡ് ആണല്ലേ… ഇനി ഞാൻ ആയിട്ടു തടസം നിന്നു എന്ന് വേണ്ട…. രുദ്രൻ ബാത്റൂമിലേക് കയറി… അവർ താഴേക്കു വരുമ്പോൾ ആവണി തറ തുടക്കുവാണ്…. അമ്മായി നല്ല പണി കൊടുക്കുന്നുണ്ട് അല്ലെ..

ചന്ദു രുദ്രന്റെ ചെവിയിൽ പതുക്കെ പറഞ്ഞ്… മ്മ്.. അതേ… എന്നെ കാണിക്കാൻ ആണ് അവളുടെ അടവ് നമുക്ക് അറിയില്ലേ.. നിങ്ങൾ ഇത്‌ എവിടെ പോകുവാ തങ്കു പുറത്തേക്കു വന്നു… അത്.. അത്.. ഞങ്ങൾ ചന്തു ഒന്ന് പരുങ്ങി.. അത് അപ്പച്ചി രുക്കുന് കുറച്ചു ബുക്സ് വാങ്ങാൻ ആണ് എന്തയാലും വെറുതെ ഇരികുവല്ലേ എന്തെങ്കിലും വായിക്കട്ടെ നല്ല ശീലങ്ങൾ തുടങ്ങുന്നത് നല്ലത് അല്ലെ…. രുദ്രൻ ഇടയിൽ കയറി.. രുക്കു രുദ്രനെ ഒന്ന് നോക്കി.. ഏട്ടൻ കൊള്ളാലോ… എന്നാൽ മോനെ ആവണി മോളെ കൂടെ കൊണ്ട് പോകു… അവൾ ഇവിടെ തനിച് ആകില്ലേ ആ കൊച്ചു പാവം എന്ത് നല്ല കുട്ടിയ ഇവളുമാരെ പോലെ അല്ല ഒരു കുടുംബത്തു നിർത്താൻ കൊള്ളാം കണ്ടിലെ രാവിലെ എണീറ്റു വീടൊക്കെ വൃത്തി ആക്കുന്നത്…..

മോളെ നീ ഒരുങ്ങി ചെല്ല് ബാക്കി ഞാൻ ചെയ്തോളാം.. ആവണിയുടെ മുഖം ഒന്ന് തെളിഞ്ഞു… തങ്കു അപ്പച്ചി കൊള്ളാം…. ഞാൻ ഇപ്പോൾ വരാം അവൾ അകത്തേക്കു ഓടി… വേണ്ട… രുദ്രന്റെ ശബ്ദം കനച്ചു… ചന്തു അവന്റെ കൈയിൽ പിടിച്ചു… അരുതെന്നു കണ്ണ് കാണിച്ചു… അത് അമ്മേ വെയിറ്റ് ചെയ്യാൻ സമയം ഇല്ല.. ബുക്സ് കുറച്ചു ഓർഡർ വന്നതാണ് പെട്ടന്ന് ചെന്നില്ലെങ്കിൽ തീരും.. ഞങ്ങൾ ഇറങ്ങുവാന്…. അവർ ഇറങ്ങി…. ഛെ….. ആവണി കൈ ചുരുട്ടി..ഇതെല്ലാം പലിശ തീർത്തു ഞാൻ തരുന്നുണ്ട്…. അവർ വരുമ്പോൾ അജിത് സ്റ്റേഷനിലേക്ക് പോകാൻ റെഡി ആകുവാന്… സർ രാവിലേ വരും എന്ന് പ്രതീക്ഷിച്ചില്ല… ഞാനും… അതെങ്ങനെയാ ഉറങ്ങാൻ സമ്മതിക്കുവോ രുദ്രൻ ചന്തുനെ ഒന്ന് നോക്കി…

സർ ഞൻ എന്നാൽ ഇറങ്ങിക്കോട്ടെ ലീവ് ഇല്ല ഇനി അവളുടെ ഡെലിവറി ടൈമിൽ എടുക്കണം അതാ.. കാരണം വേറെ ആരും ഇല്ലല്ലോ ഞങ്ങള്ക്.. പ്രേമിച്ചാൽ പ്രത്യേകിച്ച് ഇന്റർകാസ്റ് ആണേൽ പറയുകേം വേണ്ട…. അജിത് പൊക്കൊളു ലീവ് എടുക്കണ്ട… പിന്നെ വേറെ ആരും ഇല്ല എന്ന തോന്നൽ വേണ്ട ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്… രുദ്രൻ അയാളുടെ തോളിൽ ഒന്ന് തട്ടി.. മ്മ്മ്… അത് ഒകെ ആണ് ഒരു ആശ്വാസം അജിത് ഇറങ്ങി… മീനു എവിടെ… ചന്തു സോനയോട് ചോദിച്ചു… സോനയുടെ പുറകിലൂടെ മീനു മുൻപോട്ടു വന്നു… ചന്തു അവളെ ഒന്ന് നോക്കി… അവൾ ആകെ മാറി നിറം മങ്ങിയ ഹാഫ് സാരിക്ക് പകരം ഓറഞ്ചു ടോപ് . നെറ്റിയിൽ ഭസ്മ കുറിയും വകഞ്ഞു വിടർത്തിയിട്ട മുടിയും… അവൾ കൂടുതൽ സുന്ദരി ആയി… ചന്തു ഇന്നെങ്കിലും നിന്റെ സ്നേഹം ആ കൊച്ചിനെ അറിയിക്കണം രുദ്രൻ ചന്തു കേൾക്കാൻ പാകത്തിന് പറഞ്ഞു…. .മം….

പറയാം ഒരു അവസരം കിട്ടട്ടെ.. മീനാക്ഷിയെ കൊണ്ട് രുക്കുവും വീണയും മുറിയിലക് പോയി… ചേച്ചി… ഇപ്പൊ പേടി ഒകെ മാറിയോ രുക്കു അവളുടെ കൈയിൽ പിടിച്ചു അവൾ രുക്കുവിനെ ഒന്ന് നോക്കി തലയാട്ടി.. …ചേച്ചിക്ക് ഈ ടോപ് നന്നായി ചേരുന്നുണ്ട്… എന്റെ സെലെക്ഷൻ ആണ്.. വീണ അവളെ ഒന്ന് നോക്കി.. ചേച്ചി എന്താ ഒന്നും മിണ്ടാത്തത് അത്.. ഞാൻ… എനിക്കെങ്ങനെയാ നന്ദി പറയേണ്ടത് എന്ന് അറിയില്ല മോളെ… അവൾ കരഞ്ഞു കൊണ്ട് വീണയുഡി തോളിലേക്ക് വീണു.. ചേച്ചിയെ ഒരുപാട് ഉപദ്രവിക്കാറുണ്ടോ ധർമ്മേട്ടൻ … അവൾ ബോട്ടം അല്പം ഉയർത്തി മുട്ടിനു താഴെ ആയി വച്ചു… അയ്യോ…. വീണയും രുക്കുവും ഞെട്ടി.. പൊള്ളി അടർന്ന ഭാഗങ്ങൾ… ഇത്‌ പോലെ എന്റെ ദേഹത്ത് ഒരുപാട് മുറിവുകൾ ഉണ്ട്.. പല ദിവസങ്ങളിലും ആഹാരം പോലും കഴിക്കാറില്ലായിരുന്നു… അമ്മവാൻ പറയും നിന്നെ രക്ഷിക്കാൻ ഒരു രാജകുമാരൻ വരും കുതിരപ്പുറത്തു എന്ന്..

വെറുതെ എന്നെ ആശ്വസിപ്പിക്കാൻ പരയുന്നതാണെന്നു അറിയാമെങ്കിലും.. ആഗ്രഹിച്ചിട്ടുണ്ട് അങ്ങനെ ഒരാൾ വന്നിരുന്നു എങ്കിൽ എന്ന്… അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി ഇപ്പൊ വന്നല്ലോ …. വീണ ഇടയിൽ ചാടി കയറി.. രുക്കു അവളെ കണ്ണ് കാണിച്ചു.. ഒന്നും പറയരുതെന്ന്.. ചേച്ചി വിഷമിക്കണ്ട ഇനി ഇപ്പോൾ ഞങ്ങൾ ഒകെ ഇല്ലേ… ഞങ്ങൾ ഇപ്പോൾ വരാം രുക്കു വീണയെ കൊണ്ട് പുറത്തു ചാടി.. ചന്ദ്രകാന്ത് രാജകുമാരാ……രുക്കു നീട്ടി ചന്തുവിനെ ഒന്ന് വിളിച്ചു… ങ്‌ഹേ.. രാജകുമാരനോ നിനക്കെന്താ വട്ടായോ എനിക്ക് അല്ല ഈ കഥകളിൽ ഒകെ വായിക്കുന്നത് പോലെ കുതിരപ്പുറത്തു രാജകുമാരൻ രക്ഷിക്കാൻ വരില്ലേ അത് പോലെ അല്ലെ ഇന്നലെ മീനുവേച്ചിയെ രക്ഷിച്ചത്… ഓ അങ്ങനെ… എന്നാലേ രാജകുമാരി അവിടെ വെയ്റ്റിംഗ് ആണ് രാജകുമാരൻ പോയി മനസ്‌ തുറക്ക്…

വീണ അവന്റെ തോളിൽ കൈ വച്ചു കവിളിൽ ആഞ്ഞു വലിച്ചു.. ഡാ… നീ കൂടെ വാ ചന്തു രുദ്രന്റെ കൈയിൽ പിടിച്ചു.. ഞാനോ… ഒന്ന് പോടാ…. എണിറ്റു പോയി കാര്യം പറയാൻ നോക്ക്… ചന്തു മുറിയിലേക്കു കയറി… മീനു…. അവൾ തിരിഞ്ഞു അവനെ നോക്കി… ആാാ കണ്ണുകൾ തിളങ്ങുന്നത് അവനു കാണാം.. ഒരുപാട് ദ്രോഹിച്ചു അവർ അല്ലെ… അറിഞ്ഞില്ല മോളെ…കഷമിക്കണം നീ.. ആയോ ചന്തുവേട്ടാ അങ്ങനെ ഒന്നും എന്നോട് പറയല്ലേ.. ഇത്‌ തന്നെ എനിക്ക് സ്വർഗം കിട്ടയത് പോലെ ആണ്.. ഈ കടം ഒകെ നജ്ൻ എങ്ങനെ വീട്ടും ഏട്ടാ… ഇത്‌ എന്റെ കടമ അല്ലെ മോളെ ഇതു ഞാൻ നേരത്തേ ചെയ്യണമായിരുന്നു നീ അവിടെ സുഖം ആയി കഴിയുന്നു എന്നാണ് ഞാൻ ധരിച്ചത് അത് എന്റെ തെറ്റാണു….

രുക്കു സുന്ദരിയാട്ടോ എനിക്ക് ഒരുപാടിഷ്ടം ആയി ആ കുട്ടിയെ… ചന്തു അവളുടെ മുഖത്തേക്കു നോക്കി… ആ മുഖം പലതും മറയ്കാൻ പാട് പെടുന്നുണ്ട്.. അമ്മാവൻ പറഞ്ഞ് കേട്ടതാണ് ഏട്ടൻ രുക്കുവിനെ ആണ്… അവൾ ഒന്ന് നിർത്തി.. അതേ… അത് വല്യൊതെ തീരുമാനം ആണ് പക്ഷേ ചന്ദ്രകാന്തിന്റെ തീരുമാനം അത് അല്ല… അവൾ സംശയത്തോടെ അവനെ നോക്കി… മംഗലത്തു നിന്നും കൂടെ കൂട്ടിയത് എന്റെ ജീവിതത്തിലേക്കാണ്.. വേണ്ട ഏട്ടാ അര്ഹിക്കാത്തതു ഞാൻ മോഹിക്കാൻ പാടില്ല… ഞാൻ കാരണം ആ കുട്ടിയുടെ കണ്ണുനീർ വീഴരുത്… ഞാൻ രുക്കുവിനെ ആ ഒരു അർത്ഥത്തിൽ കണ്ടിട്ടില്ല മീനു….. അവൾ എന്നെയും.. ദാ ഈ ഉള്ളൂ തുറന്നു കാണിക്കാൻ എന്നെ നിർബന്ധിച്ചു അകത്തേക്കു വിട്ടത് അവൾ ആണ്…

മീനു പിന്നെയും സംശയത്തോടെ അവനെ നോക്കി… നിനക്ക് വിശ്വസം ഇല്ലേ…. നീ രുക്കുനോട് തന്നെ ചോദിക്…. രുക്കു…… അവൻ ഉറക്കെ വിളിച്ചു… എന്താ ചന്തുവേട്ടാ…. ചന്തു… രുക്കുനോട് കാര്യം പറഞ്ഞ്… രുക്കു പൊട്ടിച്ചിരിക്കാൻ തുടങ്ങി… എന്റെ പോന്നു ചേച്ചി ദേ ഇത്‌ എന്റെ സഹോദരൻ ആണ് മീനുവേച്ചിയോട് ഏട്ടനുള്ള സ്നേഹം ഞങ്ങള്ക്ക് അറിയാം…. അത് കൊണ്ട് അല്ലെ മംഗലത്തു കാവിൽ ചേച്ചിയെ കാണാൻ വന്നത് ചേച്ചി വരാഞ്ഞപ്പോൾ ആ മുഖം ഒന്ന് കാണണം ആയിരുന്നു…. അവസാനം ഈ കള്ള കാമുകന്റെ സങ്കടം കാണാൻ വയ്യാത്തത് കൊണ്ടാണ് രുദ്രേട്ടൻ മംഗലത്തു വീട്ടിലേക്കു പോകാം എന്ന് തീരുമാനിച്ചത്….. പിന്നെ രാജകുമാരൻ കുതിരപ്പുറത്തു അല്ല കാറിൽ ആണ് വന്നത് കൂടെ പരിവാരങ്ങളും വ്യത്യാസം അത്രേ ഉള്ളൂ…. മീനു രുക്കുനെ നോക്കി…

അവളുടെ മുഖത്തു നാണം വിടർന്നു… എന്നാലേ നിങ്ങൾ ക്യാരി ഓൺ ഞാൻ പോട്ടെ… രുദ്രൻ…? ചന്തു അവളെ ഒന്ന് നോക്കി രുദ്രേട്ടനും വാവേ കൂടെ പുറത്തൂടെ നടക്കുന്നുണ്ട് …രുക്കു മുറിക്കു പുറത്തേക്കു ഇറങ്ങി… മീനു നാണിച്ചു തല താഴ്ത്തി നില്കുവാനു.. ചന്തു ഒരു കൈ കൊണ്ട് അവളുടെ താടിക്കു പിടിച്ചു പൊക്കി… ഇപ്പൊ വിശ്വാസം ആയോ…. മ്മ്മ്… അവൾ തല കുലുക്കി…. എന്റെ പെണ്ണ് നീയാ… അവൻ അവളെ നെഞ്ചോട്‌ ചേർത്തു ആ നെറുകയിൽ ഒന്നു മുത്തി.. അവൾ കണ്ട സ്വപ്നങ്ങളിലെ രാജകുമാരന്റെ മാറിലേക്കു അവൾ പടർന്നു… ഇനി ഒരിക്കലും അടർത്തി മാറ്റില്ല എന്ന ഉറച്ച തീരുമാനത്തോടെ ചന്തു അവളെ ഒന്നുടെ തന്നിലേക്കു അടുപ്പിച്ചു……. (തുടരും )…

രുദ്രവീണ: ഭാഗം 20

Share this story