ശിവഭദ്ര: ഭാഗം 17

ശിവഭദ്ര: ഭാഗം 17

എഴുത്തുകാരി: ദേവസൂര്യ

“”അമ്മക്ക് കുഴപ്പം ഒന്നുമില്ല.. ചെറിയൊരു വേരിയേഷൻ ഉണ്ട്… അതിന് മരുന്ന് തരാം.. ഇപ്പൊ നന്നായൊന്ന് റസ്റ്റ്‌ എടുത്തോട്ടെ… “” ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ആശ്വാസത്തോടെ രുദ്രൻ മിഴികൾ ഒന്ന് ചിമ്മി…അവൻ അടുത്തിരിക്കുന്ന ശിവയുടെ മുഖത്തേക്ക് ആശ്വാസത്തോടെ ഒന്ന് നോക്കി… ആ മുഖവും ആശ്വാസം കൊണ്ട് വിടരുന്നത് അറിഞ്ഞിരുന്നു രുദ്രൻ….അമ്മയെ അഡ്മിറ്റ്‌ ആക്കിയ മുറിയിലേക്ക് ചെല്ലുമ്പോൾ…വൈഗയും ഭദ്രയും ശിവയുടെ അമ്മയും ഇരിക്കുന്നുണ്ടായിരുന്നു അമ്മക്ക് അരികിൽ….രുദ്രൻ പതിയെ അരികിലേക്ക് വന്നിരുന്നു…. “‘”ഡോക്ടർ എന്ത് പറഞ്ഞു ഏട്ടാ?? “”… രുദ്രനെ കണ്ടതും ഭദ്ര ആധിയോടെ ചോദിച്ചു.. “”കുഴപ്പം ഒന്നുമില്ല… നന്നായി റസ്റ്റ്‌ എടുക്കാൻ പറഞ്ഞു…

കുറച്ചു കഴിഞ്ഞാൽ പോവാം എന്ന് പറഞ്ഞു… “” അവൻ അമ്മയുടെ അടുത്തിരുന്ന്.. കൈകൾ തന്റെ കൈകൾക്ക് ഉള്ളിലാക്കി കൊണ്ട് അമ്മയെ നോക്കിയൊന്ന് പുഞ്ചിരിച്ചു….അവന്റെ വാക്ക് കേട്ടപ്പോൾ ആണ് എല്ലാവർക്കും സമാധാനം ആയത്… “”ഹോ… പേടിപ്പിച്ചല്ലോ അമ്മേ… “” അമ്മയുടെ നെറ്റിയിൽ പതിയെ തഴുകി കൊണ്ടവൻ പറഞ്ഞു… അവനെ നോക്കി പതിയെ ഒന്ന് പുഞ്ചിരിച്ചു അമ്മ… ❤🖤❤ “”വൈകിട്ട് പോകാം എന്ന ഡോക്ടർ പറഞ്ഞേക്കുന്നെ…ഉച്ചക്ക് ചോറ് ഇവിടെ ഹോട്ടലിൽ നിന്ന് വാങ്ങാം ല്ലെ… “” ശിവ സംശയത്തോടെ ചോദിച്ചപ്പോൾ രുദ്രൻ അതേ എന്ന അർത്ഥത്തിൽ തലയാട്ടി… “”എനിക്ക് പോകേണ്ട അത്യാവശ്യം ഉണ്ട് ഏട്ടാ.. പെട്ടെന്ന് ഒരു അർജെന്റ് കേസ്.. അത് കൊണ്ട് ഞാൻ ഇറങ്ങുവാ… വീട്ടിൽ എത്തിയിട്ട് വിളിക്ക് ട്ടോ….”” ശിവ പറയുന്നത് കേട്ടപ്പോൾ രുദ്രൻ പുരികം ചുളിച്ചു അവനെയൊന്ന് നോക്കി…

അവന്റെ വാക്കുകൾ കേട്ടതും… ഭദ്രയുടെ മുഖം മങ്ങുന്നത് വൈഗ അറിഞ്ഞിരുന്നു.. അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… ശിവയെയും കൊണ്ട് രുദ്രൻ പുറത്തേക്ക് പോയപ്പോൾ… വൈഗ ഭദ്രക്ക് അരികിലായി വന്നിരുന്നു…ബൈ സ്റ്റാൻടെർസ് ബെഡിൽ ഇരിക്കുകയായിരുന്നു ഭദ്ര… അമ്മമാരേ നോക്കുമ്പോൾ…അവർ എന്തോ സംസാരിക്കുന്ന തിരക്കിൽ ആണ്… “”എന്താ കുഞ്ഞാ നീയീ ആലോചിക്കണത്??.. “” ഭദ്ര എന്തോ ചിന്തിച്ചിരുന്നത് കണ്ട് വൈഗ കുസൃതിയോടെ അവളെ നോക്കി… വൈഗയുടെ ചോദ്യമാണ് ഭദ്രയെ ചിന്തകളിൽ നിന്ന് ഉണർത്തിയത്… ഞെട്ടലോടെ നോക്കുമ്പോൾ വൈഗ അരികിലായി ഇരിക്കുന്നുണ്ട്… “”എ… ഏയ്യ്… ഒന്നുല്ല ചേച്ചി… ഞാൻ വെറുതെ ഓരോന്ന്… “” അവളെ തപ്പി തടഞ്ഞു പറയുന്നത് കേട്ടപ്പോൾ വൈഗയ്ക്ക് ചിരി വന്നു…

“”പണ്ട് ഞാനും ഇങ്ങനെ ആയിരുന്നു കുഞ്ഞാ… കോളേജിൽ ഒക്കെ പഠിക്കുന്ന സമയം…കോളേജിലെ എന്റെ ഒരു സീനിയർ ഉണ്ടായിരുന്നു അർജുൻ… കോളേജ് ചെയർമാൻ… ആർട്സ് സെക്രട്ടറി.. അങ്ങനെ അങ്ങനെ കോളേജിലെ ഹീറോ… പൊതുവെ എല്ലാ പെൺകുട്ടികൾക്കും തോന്നുന്ന പോലെ ഒരു ക്രഷ്… ഈ പ്രണയം ഒക്കെ എപ്പോളാ ആരോടാ തോന്നുക എന്നറിയില്ലല്ലോ…. ആരാധനയിൽ തുടങ്ങി പതിയെ ഞാൻ പോലും അറിയാതെ പ്രണയം വന്നു നിറയുകയായിരുന്നു… “” ഓർമയിൽ നിന്ന് എന്നപോലെ വൈഗ ഒന്ന് പുഞ്ചിരിച്ചു…. “”എന്നിട്ട്…. “” ഭദ്ര അവളുടെ കണ്ണുകളിലേക്ക് ആകാംഷയോടെ നോക്കി… “”പ്രണയം ചിലപ്പോൾ ഒക്കെ വൈകി വരുന്ന വസന്തം പോലെ ആവും ഭദ്രേ…

വഴി മാറി സഞ്ചരിക്കുന്ന അപ്പൂപ്പൻ താടി പോലെ…. അറിയാൻ വൈകുമ്പോൾ… അവ നഷ്ടപ്രണയം എന്ന ഓർമ മാത്രമാവും…. “” വൈഗയുടെ കണ്ണുകൾ ശാന്തമായിരുന്നു…എന്നും ഉണ്ടാവാറുള്ള പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞിരുന്നു…. “”ആ ഏട്ടൻ അറിഞ്ഞില്ലേ വൈഗേച്ചി??.. “” ഭദ്രയുടെ മനസ്സ് വല്ലാതെ വിങ്ങി… ഒരുപക്ഷെ ശിവേട്ടനെ തനിക്ക് നഷ്ടപ്പെട്ടാൽ… താങ്ങാൻ ആവുമോ തനിക്ക്… ഏയ്യ് ഇല്ല ആലോചിക്കാൻ കൂടി വയ്യ…തന്റെ ഓരോ ശ്വാസവും ഇപ്പോൾ ശിവേട്ടന് വേണ്ടിയാണ്…ഓരോ ഹൃദയമിടിപ്പും പിടക്കുന്നത് ആ പ്രണയത്തിന് വേണ്ടി മാത്രമാണ്…തന്റെ പ്രണയം നഷ്ടമാവുന്നുവെങ്കിൽ…മരിച്ചു പോവും താൻ… ഒരുനിമിഷം ഭദ്ര തന്നെ പറ്റിയൊന്നു ഓർത്തു….അതുപോലെ ആയിരിക്കില്ലേ…വൈഗേച്ചിക്കും തോന്നിയിട്ടുണ്ടാവുക…

നഷ്ടപ്രണയം എത്ര ക്രൂരനാണ്… പാവം മനസ്സ് കൊണ്ട് മരിച്ചിട്ടുണ്ടാവില്ലേ…അവൾ വേദനയോടെ വൈഗയെ നോക്കി…. “”അറിഞ്ഞു… പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു… നരേഷ് എന്റെ ജീവിതത്തിലേക്ക് വന്നിരുന്നു… പറയാത്ത പ്രണയങ്ങൾ പലതും അങ്ങനെ അല്ലേ മോളെ…കാറ്റിനോട് പാരിജാതപൂവിന് തോന്നുന്ന പ്രണയം പോലെ…ഒരു നേർത്ത തേങ്ങലിൽ അവസാനിക്കുന്നവ… “” “”ആഹ് അതൊക്കെ പോട്ടെ… എന്തേലും കഴിക്കണ്ടേ നമുക്ക്… ഞാൻ ക്യാന്റീനിൽ പോയി എന്തേലും വാങ്ങി കൊണ്ട് വരട്ടെ ട്ടോ…”” വിഷയം മാറ്റാൻ എന്നപോലെ വൈഗ ഭദ്രയോട് പറഞ്ഞു…. “”ഞാനും വരാം വൈഗേച്ചി…ഒറ്റക്ക് പോവണ്ട…”” “”നേഴ്സ് വന്നു എന്തേലും പറഞ്ഞാൽ…അമ്മമാർക്ക് മനസ്സിലാവില്ല മോളെ…

രുദ്രേട്ടൻ വരുന്ന വരെ നീ ഇവിടെ നിൽക്ക്…”” ഭദ്രയുടെ സംസാരം കേൾക്കെ പുഞ്ചിരിയോടെ അവൾ പറഞ്ഞു… “”അറിയാം ശിവയെ ഒത്തിരി ഇഷ്ട്ടാണ് എന്ന്…അവനും നിന്നെ ജീവനാണ്…ചേച്ചിക്കും ഒത്തിരി ഇഷ്ട്ടാണ് ഈ കുറുമ്പത്തിയേ…എന്റെ കുഞ്ഞന്റെ ഉണ്ടക്കണ്ണിയെ ഈ ചേച്ചിക്കും ഒത്തിരി ഇഷ്ട്ടാടി…”” പോകാനായി തിരിഞ്ഞ വൈഗ തിരിച്ചു വന്നു ചെവിയോരം പറയുന്നത് കേൾക്കെ ഭദ്ര ഞെട്ടലോടെ അവളെ നോക്കി…കണ്ണിപ്പൊ താഴെ വീഴും എന്നപോലെ ആയി…. “”പറഞ്ഞു വന്നത്…പകൽ കിനാവ് കുറച്ച് കണ്ടാൽ മതി ന്നാണ്…”” കവിളിൽ തട്ടി പറഞ്ഞപ്പോൾ ജാള്യതയോടെ കണ്ണുകൾ താഴ്ത്തി…മുഖം ചുവന്നു തുടുത്തു…. ❤🖤❤🖤

“”വൈഗ എവിടെ??…”” രുദ്രൻ തിരികെ മുറിയിലേക്ക് വന്നപ്പോൾ…വൈഗയെ കാണാതിരുന്നപ്പോൾ സംശയത്തോടെ ഭദ്രയോട് ചോദിച്ചു…. “”ഭക്ഷണം വാങ്ങാൻ പോയതാ…കുറേ നേരായി പോയിട്ട്…ഏട്ടൻ ഒന്ന് പോയി നോക്കിയേ…”” ഭദ്രയുടെ വാക്കുകൾ കേട്ടതും അവൻ സംശയത്തോടെ പുറത്തേക്ക് ഇറങ്ങി… “”എത്രയാ വേണ്ടേ ന്ന് വച്ചാൽ പറഞ്ഞാൽ മതിയെടി…ഞങ്ങൾക്കും ഒന്നറിയണം…നീ ആവുമ്പോൾ….പറ്റിയ പാർട്ടി ആണ്….”” കാന്റീന് അരികിലായുള്ള ഇടവഴിക്ക് അരികിൽ നടന്നടുത്തപ്പോൾ ആണ്…രുദ്രന്റെ ചെവിയിൽ ആ വാക്കുകൾ കേട്ടത്…സംശയത്തോടെ ഇടവഴിയിലേക്ക് നോക്കിയപ്പോൾ സംശയം ശെരിയാണ് എന്നപ്പോൾ രണ്ട് ചെറുപ്പക്കാർ വൈഗയെ തടഞ്ഞു വച്ചിരിക്കുന്നു…കയ്യിലെ തൂക്കു പാത്രം നിലത്ത് കിടക്കുന്നു…

നിറഞ്ഞു തൂവിയ വൈഗയുടെ കണ്ണുകൾ കണ്ടതും വലിഞ്ഞു മുറുകിയ മുഖവുമായി അവർക്കരികിലേക്ക് രുദ്രൻ ചെന്നു…. “”അല്ല…എന്താ ഇവിടെ ഒരു ചർച്ച…”” രുദ്രന്റെ ശബ്‌ദം കേട്ടതും ചെറുപ്പക്കാർ സംശയത്തോടെ അവനെ നോക്കി…രുദ്രനെ കണ്ടതും വൈഗയുടെ മുഖത്ത് ആശ്വാസം നിഴലിച്ചു…. “”ഓഹ് അപ്പൊ സാറും ഉണ്ടായിരുന്നോ??…”” രുദ്രനെ കണ്ടതും ഒരുവൻ പുച്ഛത്തോടെ അവനെ നോക്കി…. “”ഇവന്റെ കൂടെയാടാ ഇവളെ റെയ്‌ഡിൽ പിടിച്ചത്….”” മറ്റയാൾക്ക് മനസ്സിലായില്ല എന്ന് കണ്ടതും അയാൾ പരിഹാസത്തോടെ പറഞ്ഞു…. “”റെയ്‌ഡിൽ പിടിച്ചവൻ മാത്രമല്ല ചേട്ടാ…ദേ ഇവളെ കെട്ടാൻ പോകുന്നവനാ ഞാൻ…”” പതർച്ചയില്ലാതെയുള്ള രുദ്രന്റെ വാക്ക് കേട്ടതും ഞെട്ടലോടെ വൈഗ രുദ്രനെ നോക്കി…ഒരു കൂസലും ഇല്ലാതെ കൈകൾ പിണച്ചു കെട്ടി നിൽക്കുകയാണ് കക്ഷി….

“”അപ്പൊ സംശയങ്ങൾ ഒക്കെ തീർന്നല്ലോ…ഇനി ഞങ്ങൾ പൊക്കോട്ടെ….ചെന്നിട്ട് വേണം കല്യാണത്തിന്റെ കാര്യങ്ങൾ തീരുമാനിക്കാൻ….”” വൈഗയുടെ കയ്യിൽ പിടിച്ചു കൊണ്ട് രുദ്രൻ പറഞ്ഞതും പിടച്ചിലോടെ അവൾ രുദ്രനെ നോക്കി….ഭാവഭേദങ്ങൾ ഇല്ലാതെ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് രുദ്രൻ മുൻപോട്ട് നടന്നു….അവന്റെ കാലുകൾക്കനുസരിച്ച് അവളും മുൻപോട്ട് നടന്നു…. “”ആരേലും എന്തേലും പറഞ്ഞാൽ നിന്ന് മോങ്ങിക്കോളണം കേട്ടോ….”” ഇത്തിരി ദൂരം കഴിഞ്ഞതും…കൈകളിലെ മുറുക്കം കൂട്ടികൊണ്ട് രുദ്രൻ ദേഷ്യത്തോടെ പറഞ്ഞു….മറുപടി ഇല്ല എന്ന് കണ്ടപ്പോൾ അവളെ നോക്കുമ്പോൾ ആണ് നിറഞ്ഞു തുളുമ്പാറായ മിഴികൾ കണ്ടത്…അവൻ പിടിച്ചിരുന്ന കൈകൾ അയച്ചു…. “”എന്തിനാ അങ്ങോട്ടൊക്കെ പോയത്??””.. അവന്റെ ശബ്‌ദം ശാന്തമായിരുന്നു….

“”ക്യാന്റീനിൽ ഭക്ഷണം കഴിഞ്ഞിരുന്നു…അപ്പുറത്ത് ഒരു ഹോട്ടൽ ഉണ്ടെന്ന് പറഞ്ഞു…അതാ ഞാൻ….”” വിക്കി വിക്കി പറയുന്നത് കേട്ടപ്പോൾ ചിരിയാണ് രുദ്രന് വന്നത്…. “”അല്ല അവന്മാരോട് പറഞ്ഞത് നീ കേട്ടില്ലേ…നിന്നെ ഞാൻ കെട്ടാൻ പോവാ എന്ന്…”” രുദ്രന്റെ ചോദ്യം കേട്ടെങ്കിലും വൈഗ മുഖമുയർത്തിയില്ല…. “”മ്മ്മ്…കേട്ടു….”” പതിഞ്ഞ സ്വരം കാതിൽ എത്തിയപ്പോൾ രുദ്രൻ ഇടംകണ്ണിട്ട് അവളെ നോക്കി…. “”കെട്ടിക്കോട്ടെ ഞാൻ….”” രുദ്രന്റെ വാക്കുകൾ കേട്ടതും ഞെട്ടലോടെ അവനെ നോക്കി….പറഞ്ഞത് വെറുതെ ആണ് എന്നാണ് കരുതിയത്….ദേവുവിനെ സ്നേഹിക്കുന്ന രുദ്രന് ഒരിക്കലും ഇങ്ങനെ ചിന്തിക്കാൻ കഴിയില്ല… “”ചോദിച്ചത് കേട്ടില്ലേ നീ….കെട്ടിക്കോട്ടെ ഞാൻ…””

“”രുദ്രേട്ടന് അതിന് കഴിയുവോ??…”” അവളുടെ ശബ്‌ദം വിറകൊണ്ടിരിന്നു…ആ വാക്കുകൾ കേട്ടതും അവൻ അവളെ ഒന്ന് നോക്കി…. “”ഒരുപാട് ആലോചിച്ചു വൈഗ….ഇനിയും ഒരു തീരുമാനം എടുത്തില്ലെങ്കിൽ…ഇപ്പോ താൻ കേട്ടത് പലയിടങ്ങളിൽ നിന്ന് തനിക്ക് കേൾക്കേണ്ടി വരും….ഒരിക്കൽ പറ്റിയ അഴുക്ക് കഴുകി കളയാൻ ഒരു ആണിന് പറ്റുന്ന പോലെ ഒരു പെണ്ണിന് പറ്റില്ല….”” “”ആഹാ എവിടെ ആയിരുന്നു??.. “” പരിചിതമായ ശബ്‌ദം കേട്ടതും ഇരുവരും മുഖമുയർത്തി നോക്കി…ഭദ്ര ആയിരുന്നു…കയ്യിൽ എന്തിന്റെയോ ബില്ലും ഉണ്ടായിരുന്നു.. “”അല്ല ഭക്ഷണം എവിടെ??…

“” ഭദ്രയുടെ ചോദ്യം കേൾക്കെ ആണ് അതോർത്തത്…ചോറ്റുപാത്രം പിടി വലിക്കിടയിൽ വീണതായിരുന്നു എന്ന് വൈഗയോർത്തു…. “”നിങ്ങള് നടന്നോ ഞാൻ ഇപ്പൊ വരാം…ചോറ് അവിടെ വച്ചു മറന്നതാ…”” വൈഗയെ ഭദ്രയുടെ കൂടെ വിട്ടിട്ട് തിരികെ നടക്കുമ്പോൾ… രുദ്രന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു….മനസ്സിൽ പലതും കണക്ക് കൂട്ടി അവൻ മുൻപോട്ട് നടന്നു……..(തുടരും )….

ശിവഭദ്ര: ഭാഗം 16

Share this story