സിദ്ധവേണി: ഭാഗം 24

Share with your friends

എഴുത്തുകാരി: ധ്വനി

ഞാൻ പതിയെ എഴുന്നേറ്റതും എതിരെ വന്നയാളുമായി കൂട്ടിയിടച്ചതും ബാലൻസ് തെറ്റി ഞങ്ങൾ അവിടുത്തെ മണ്ണ് ടെസ്റ്റ്‌ ചെയ്തതും ഒരുമിച്ചായിരുന്നു (ഭൂമി ദേവിയെ സ്രാഷ്ടാംഗം പ്രണമിച്ചു മനസിലായില്ലേ മൂക്കും കുത്തി നിലത്തു വീണു അത്ര തന്നെ 😣😣) കണ്ണ് തുറന്ന് ഞാൻ നോക്കിയതും അയാളുടെ നെഞ്ചിലേക്ക് ആണ് മലർന്നടിച്ചു വീണിരിക്കുന്നതെന്ന് എനിക്ക് മനസിലായി മുൻപൊരിക്കൽ ഇതേ പോലെ സംഭവിച്ച ഒരു വീഴ്ച ഓർമ വന്നതും ഞാൻ ചാടി പിടഞ്ഞെഴുന്നേറ്റു “അഥർവ് നീ എപ്പോഴാ വന്നേ ??” “ദേ ഇപ്പോൾ വന്നതേയുള്ളു ” “വേണി are you ok ?? കുഴപ്പമൊന്നും ഇല്ലാലോ തനിക്ക് .. I’m sorry ഞാൻ ശ്രദ്ധിച്ചില്ല ” എന്റെ നേരെ തിരിഞ്ഞ് ചോദിച്ചതും ഞാൻ ഇല്ലാന്ന് തലയാട്ടി “ഞാൻ അല്ലെ അങ്ങോട്ട് വന്നു ഇടിച്ചതു ??”

“ഹേയ് അതിലൊന്നും കാര്യം ഇല്ലെടോ ” ഞാൻ ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് നേരെ കടുവയെ നോക്കി കണ്ടു പഠിക്കണം ഹേ ..ഒരു അബദ്ധം പറ്റി അങ്ങോട്ട് കേറി വീണാലും പേടിപ്പിക്കാതെ സോഫ്റ്റ്‌ ആയി ഇങ്ങോട്ട് കേറി മിണ്ടുന്ന ആൺപിള്ളേരും ഉണ്ട് – ഞാൻ കടുവയുടെ മുഖത്ത് നോക്കി മനസിൽ പറഞ്ഞു എന്തോ ഇത്തവണ ഞാൻ മനസിൽ ഉദേശിച്ചത് പുള്ളിക്ക് മനസിലായെന്ന് തോന്നുന്നു എന്റെ നോട്ടത്തിന്റെ മറുപടി എനിക്ക് കിട്ടി ബോധിച്ചു വേറൊന്നുമല്ല ഒരു ലോഡ് പുച്ഛം 😏😏😏😏😏😏😏😏😏😏 ഇങ്ങേർക്കിതിന് മാത്രം പുച്ഛം എവിടുന്നാണാവോ ദിവസത്തിൽ ഒരു 10 തവണയെങ്കിലും എനിക്ക് നേരെ പുച്ഛം വാരി വിതറും കിറി കോടി പോവും മനുഷ്യ പിന്നെ പെണ്ണ് കിട്ടൂല്ല – വീണ്ടും ആത്മ ആരോട് പറയാൻ ആര് കേൾക്കാൻ ??

ഞാൻ പതിയെ അവിടുന്ന് വലിയാൻ തുടങ്ങിയെങ്കിലും അപ്പു സമ്മതിച്ചില്ല അവൾക്ക് സൊല്ലണമല്ലോ ഞാൻ പോയാൽ അവൾ എന്ത്യേ എന്ന് ചോദ്യം വരും അതുകൊണ്ട് ഞാൻ പോയില്ല ഇവിടെ ഇരുന്നാൽ വലത്ത് വശത്ത് അശ്വിനും അഥീനയും സൊള്ളും ഇപ്പുറത്ത് അപ്പുവും ആദിയേട്ടനും നേരെ നോക്കിയാൽ കടുവയും ആ വടയക്ഷിയും ചിലയിടത്ത് പുക ചില ഇടത്ത് ചാരം അതായി ഇപ്പോ എന്റെ അവസ്ഥ ഞാൻ ഗാർഡനിൽ നിന്ന് മാറി അവിടെ കണ്ടൊരു ബുഷ് ചെടിയുടെ അടുത്ത് പോയിരുന്നു ഫോണിൽ തുഴഞ്ഞുകൊണ്ടിരുന്നു അത് മടുത്തപ്പോൾ അവരെല്ലാവരും മിണ്ടുന്നതു നോക്കിയിരുന്നു അപ്പോഴാണ് അഥർവ് ഏട്ടൻ എന്റെ അടുത്തേക്ക് നടന്നു വന്നത് “എന്താടോ മാറിയിരിക്കുന്നെ ??”

“ഹേയ് ഒന്നുമില്ല അവരെല്ലാം couples ആയിരിക്കുവല്ലേ ഞാൻ അവിടെ ഒരു അധിക പറ്റ് ആണെന്ന് തോന്നി അതുകൊണ്ടാ ” “ഈ കൊന്നതെങ് അവിടെ തനിയെ ഇരിക്കുന്നത് താൻ കണ്ടില്ലേ ” ഈശ്വരാ അവൾ അത് പറഞ്ഞാ – 🙄🙄ആത്മ “കണ്ണ് മിഴിക്കണ്ട .. അഥീന പറഞ്ഞു ” 😬😬😬😬ഞാൻ നന്നായൊന്ന് ഇളിച്ചു കാണിച്ചു “അതുപിന്നെ നല്ല height ഉണ്ടല്ലോ അതാ ഞാൻ 😁😁സോറി അഥർവ്വ് ഏട്ടാ ” “മ്മ് മ്മ് ചമ്മണ്ട സാരവില്ല പിന്നെ ഈ അഥർവ്വ് ഏട്ടാ എന്ന് നീട്ടി പരത്തി വിളിക്കേണ്ട കിച്ചൻ എന്നാ അടുപ്പം ഉള്ള എല്ലാരും എന്നെ വിളിക്കുന്നേ താൻ വേണേൽ കിച്ചേട്ടാ എന്നു വിളിച്ചോ അങ്ങനെ മതി ” “ശരി കിച്ചേട്ടൻ എന്താ ഇങ്ങോട്ട് പോന്നത് ” “അവിടെ ഞാനും കട്ടുറുമ്പായി തോന്നി അതാ 😬😬

” കുറച്ച്നേരം സംസാരിച്ചപ്പോൾ തന്നെ കിചേട്ടനുമായി വല്ലാത്തൊരു അടുപ്പം തോന്നി എന്റെ പൊട്ടത്തരങ്ങളും ചെറിയ കുസൃതികളും ആസ്വദിച്ചു എന്റെ കത്തിവെപ്പിനും ചളിയടിക്കുമൊക്കെ ഒപ്പം പുള്ളിയും ഒത്തു പിടിക്കുന്നുണ്ടായിരുന്നു കിചേട്ടനുമായി സംസാരിക്കുന്നതിനിടയിലും പലപ്പോഴും എന്റെ കണ്ണുകൾ കടുവക്ക് നേരെ നീളുന്നുണ്ടായിരുന്നു എന്തിനോ വേണ്ടി …. അവിടെ ആ പെണ്ണുമായി സംസാരിക്കുന്നത് കാണുമ്പോൾ പതിയെ ഞാൻ നോട്ടം മാറ്റും ഉള്ളിൽ ഒരു കുഞ്ഞു നോവ് ഉണരുമെങ്കിലും ഞാൻ അത് മറച്ചുവെക്കും അങ്ങനെ കുറച്ച്നേരം കഴിഞ്ഞതും എന്റെ നേരെയും കടുവയുടെ നോട്ടങ്ങൾ വന്നത് എന്നെ അത്ഭുതപ്പെടുത്തി ഇയാൾക്കിനി വല്ല കോങ്കണ്ണും ഉണ്ടോ എന്നു പോലും ഞാൻ സംശയിച്ചു

കാരണം എന്റെ നേരെ അവിടുന്ന് നോട്ടങ്ങൾ ഒന്നും വരാൻ സാധ്യത ഇല്ലാ പക്ഷെ ഞാൻ നോക്കുമ്പോൾ അയാൾ നോട്ടം മാറ്റും അങ്ങനെ ആ ഒളിച്ചുകളി തുടർന്നു കുറച്ച് കഴിഞ്ഞു ഞാൻ നോക്കിയതും എന്നെ നോക്കുന്ന നോട്ടം നേരെ എന്റെ അടുത്തിരിക്കുന്ന കിചേട്ടനിലേക്കും നീളുന്നുണ്ട് കടുവയുടെ മുഖം ചെറുതായി ചുമക്കുന്നും ദേഷ്യം ആ മുഖത്ത് കാണുകയും ചെയ്യാം അതെന്നിൽ പുതിയ ഉണർവ്വ് ആണ് ഉണ്ടാക്കിയത് ഈശ്വരാ കടുവക്കും കുശുമ്പോ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല പിന്നീട് അങ്ങോട്ട് കിചേട്ടനോട് മിണ്ടാൻ എനിക്ക് വല്ലാത്ത താല്പര്യം ഇല്ലായിരുന്നു .. ഇത്രയും നേരം സംസാരിച്ചുകൊണ്ട് ഇരുന്നത് അയാളായിരുന്നെങ്കിൽ പിന്നീടങ്ങോട്ട് ഞാൻ തകർത്തു വാരി സംസാരിച്ചു സംസാരിച്ചു അങ്ങേരുടെ ചെവി പൊട്ടിപ്പോവാതിരുന്നത് ആരുടെയോ ഭാഗ്യം ഇടക്കിടക്ക് ഞാൻ കടുവയെ ഏറുകണ്ണിട്ട് നോക്കി അവിടേം ചുവന്ന തുടുത്ത് തക്കാളിയാവുന്നുണ്ട്

പിന്നെ അങ്ങട്ട് തമാശകൾ പറഞ്ഞും ചിരിച്ചും ഞങ്ങൾ നല്ലപോലെ കമ്പനി ആയി ആന്റിയും അങ്കിളും വന്നപ്പോൾ എല്ലാവരും കൂടി അകത്തേക്ക് ചെന്നു ഒരുമിച്ചു കഴിക്കാൻ ഇരുന്നപ്പോഴും കിച്ചേട്ടനും ഞാനും അടുത്തടുത്തിരുന്നു അപ്പോഴെല്ലാം കടുവയുടെ മുഖം വലിഞ്ഞു മുറുക്കിയത് എന്നിൽ ചെറിയൊരു സന്തോഷം ഉളവാക്കി അത് കിച്ചേട്ടൻ എന്നോട് അടുത്ത് പെരുമാറിയതുകൊണ്ടല്ല മറിച് അത് കടുവയെ ചൊടിപ്പിക്കുന്നു എന്നതിലാണ് ഒരു ചെറിയ സ്ഥാനം ആ മനസ്സിൽ എനിക്ക് ഉണ്ടെന്നൊരു വിശ്വാസം അതെന്നിൽ വല്ലാത്ത സന്തോഷം ഉണ്ടാക്കി എല്ലാം കഴിഞ്ഞു ഞാൻ പോവാൻ തുടങ്ങിയതും അപ്പു എന്റെ കയ്യിൽ പിടിച്ചു നിർത്തി “എന്താടി ????” “നീ ഇത് എങ്ങോട്ടാ ?” “വീട്ടിലേക്ക് ” “ഹോ ഇപ്പോൾ വീട്ടിൽ പോയി പൊന്നുമോൾ മലമറിക്കാൻ പോകുവല്ലേ ”

“നിനക്ക് അങ്ങേരോട് സൊല്ലി മതിയായില്ലല്ലേ അതിനല്ലേ നീ എന്നെ ഇവിടെ പിടിച്ചിരുത്താൻ നോക്കുന്നത് ” “എടി പൊട്ടി നിന്റെ കാര്യം ആദിയേട്ടനോട് ഞാൻ പറഞ്ഞു അത് സിദ്ധുവേട്ടനോട് സംസാരിക്കാനാ ആദിയേട്ടൻ വന്നിരിക്കുന്നത് ” “അറിഞ്ഞില്ല ഡി ചേച്ചി അറിഞ്ഞില്ല ഒരു രൂപക്കൂട്ടിൽ ഉണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ അതിലെടുത്ത് വെച്ചേനെ ” “ഒഹ്ഹ്ഹ് ചളി പറയാതെ വാ പെണ്ണെ ഇങ്ങോട്ട് ” ഞങ്ങൾ അവിടെച്ചെന്ന് കടുവയുടെ മുറിയുടെ പുറത്തെ ജനലിന്റെ അവിടെ നിന്നു അവർ സംസാരിക്കുന്നതിനായി കാതോർത്തു അപ്പോഴാണ് പുറകിൽ ഒരു ശബ്ദം കേട്ടത് തിരിഞ്ഞു നോക്കിയപ്പോൾ ഇളിച്ചോണ്ട് എന്നേ തോണ്ടുവാ ആരാണന്നല്ലേ വേറെ ആര് അദീനയും അച്ചുവും

“എന്താണിവിടെ ??” വേറെ വഴി ഒന്നും ഇല്ലാത്തത്കൊണ്ട് എല്ലാം അവരോടും തുറന്ന് പറയേണ്ടി വന്നു അങ്ങനെ കടുവയെയും എന്നെയും ഒന്നിപ്പിക്കാനുള്ള യജ്ഞത്തിൽ അവരും പങ്കാളികളായി ഇനി ഈ യുദ്ധം ഞങ്ങൾ ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോവും “സിദ്ധു ഞാൻ പറഞ്ഞാ കാര്യത്തെ പറ്റി നീ ആലോചിച്ചോ ” “എന്ത് ചിന്തിക്കാനാ ആദി ” “ടാ വേണിയുടെ കാര്യം …. അവൾക്ക് നിന്നെ അത്രക്ക് ഇഷ്ട്ടമാണ് അപ്പു എന്നോട് എല്ലാം പറഞ്ഞു നിനക്ക് അവളെ വിവാഹം കഴിച്ചുകൂടെ ” “ആദി നീ ഇത് എന്ത് അറിഞ്ഞിട്ടാ ?? വിവാഹം എന്നൊക്കെ പറയുന്നത് രണ്ടുപേരുടെ മനസുകൾ തമ്മിലും കുടുംബങ്ങൾ തമ്മിലും ഒന്നിക്കേണ്ട ഒരു പരിശുദ്ധമായ ബന്ധമാണ് ഒന്ന് ശരിയായില്ലെങ്കിൽ മറ്റൊന്ന് മാറ്റി എടുക്കാനൊന്നും കഴിയില്ലലോ … പിന്നെ വേണി അവളും ആയൊരു marital life അതൊന്നും ശരിയാവുന്ന കാര്യമല്ല” “സിദ്ധു അവളിലെന്ത് കുഴപ്പമാ നീ കാണുന്നത് ”

“അവൾക്കെന്തെങ്കിലും കുഴപ്പം ഉണ്ടെന്നല്ല ഞാൻ പറയുന്നത് നീ പറയുന്നതുപോലെ അവൾക്കെന്നോട് അഗാധമായ പ്രണയം ഒന്നുമല്ല … just an infatuation young ആയ ഒരു അധ്യാപകനോട് ഈ പ്രായത്തിൽ ഉള്ള ഒരു പെൺകുട്ടിക്ക് തോന്നാവുന്ന വെറും ഒരു fantasy ഒരു attraction nothing more വെറുതെ അവളുടെ കുട്ടികളിക്ക് കൂട്ടുനിൽക്കാതെ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയാണ് നീ ചെയ്യേണ്ടത് അല്ലെങ്കിൽ അത് കൂടുതൽ വഷളാവും ” “മ്മ് നിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ പറഞ്ഞതൊക്കെയും ശരിയാണ് .. എനിക്കും അപ്പു പറഞ്ഞാ ഈ കാര്യത്തിൽ താല്പര്യം ഉണ്ടായിരുന്നു അവൾക്കും കൂടി നിന്നോട് ഒരിഷ്ടം ഉണ്ടെന്നറിഞ്ഞപ്പോൾ ഞാൻ പറഞ്ഞുവെന്നേ ഉള്ളു നീ അത് മറന്നേക്ക് ”

“No da എനിക്കവളോട് അങ്ങനെയൊരിഷ്ടം ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവാനും പോണില്ല അത് ശരിയാവില്ല അവൾ കുട്ടിയല്ലേ പറഞ്ഞു നീ അവളോട് ഇത് മറന്നു കളയാൻ പറഞ്ഞേക്ക് ” അതും പറഞ്ഞു കടുവ ബാൽക്കണിയിലേക്ക് ഇറങ്ങിപ്പോയി ആദിയേട്ടൻ പുറത്തേക്കും ഇത്രയും നേരം കേട്ടതെല്ലാം എന്നെ വിഷമിപ്പിച്ചുവെങ്കിലും ആ അവസാനത്തെ വാക്കുകൾ എന്നെ തകർത്തു കളഞ്ഞു അതെന്റെ ഹൃദയത്തിലേക്ക് ഒരുപാട് ആഴത്തിൽ ഇറങ്ങിയത് പോലെ എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി നെഞ്ചിനുള്ളിൽ വല്ലാത്തൊരു ഭാരം ഉള്ളു വിങ്ങും പോലെ ആ മനസിൽ ചെറിയൊരു സ്ഥാനം എങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷ കുറച്ച് മുൻപ് വരെ എനിക്കുണ്ടായിരുന്നു അത് ഇല്ലെന്ന് മാത്രമല്ല ഇനിയൊരിക്കലും ഉണ്ടാവാനും പോണില്ല എന്ന ആ ദൃഢമായ വാക്കുകൾ എല്ലാം കൊണ്ടും എന്നെ തകർത്തു കളഞ്ഞു

ഞാൻ അവിടുന്ന് ഇറങ്ങിയതും ആദിയേട്ടൻ റൂമിൽ നിന്ന് പുറത്തിറങ്ങിയതും ഒരുമിച്ചായിരുന്നു ഒന്ന് ചിരിച്ചെന്ന് വരുത്തി ഞാൻ പുറത്തേക്കിറങ്ങി “അപ്പു എന്താ ഇത് .. ഇത് പറഞ്ഞ ഉടനെ അവനിതിന് സമ്മതിക്കാനൊന്നും പോണില്ല എന്ന് ഞാൻ പറഞ്ഞതല്ലേ പിന്നെ എന്തിനാ നീ അവളെ കൊണ്ടുവന്നേ ഇനി അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും ” “ആദിയേട്ട അവൾ ഇന്നലെ മുതൽ വിഷമത്തിൽ ആയിരുന്നുവെന്ന് ഞാൻ പറഞ്ഞതല്ലേ ആദിയേട്ടൻ സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒരൽപ്പം ആശ്വാസം അവൾക്ക് കിട്ടുമെന്ന് കരുതിയാ ഞാൻ അവളെ കൊണ്ടുവന്നത് അത് ഇങ്ങനെ ആവുമെന്ന് കരുതിയില്ല ഞാൻ അങ്ങോട്ടേക്ക് ചെല്ലട്ടെ ” “വേണ്ടാ ഇപ്പോൾ നീ അവളുടെ അടുത്തേക്ക് പോവണ്ട കുറച്ച് സമയം ഒറ്റക്കിരിക്കാൻ ആവും അവളിപ്പോൾ ആഗ്രഹിക്കുക നീ ഒന്നും ചോദിക്കാൻ പോവണ്ട ” 💠💠💠💠💠💠

പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും മഴ പെയ്യുന്നത് കേട്ട് ഞാൻ അവിടെ തന്നെ അൽപനേരം നിന്നു തുറന്നിട്ട താഴത്തെ മുറിയിൽ നിന്നും കേട്ട ശബ്ദം ഒരുവേള എന്നെ ഞെട്ടിച്ചു ഉള്ളിലൊരു തീയാളുന്നത് കൊണ്ടാവും അതിന്റെ താപത്തിൽ ഞാൻ അത് കാര്യമാക്കാതെ വീട്ടിലേക്ക് നടന്നു ബാൽക്കണിയിൽ നിന്നും വേണി ഓടി ഇറങ്ങിപോവുന്നത് കണ്ട സിദ്ധുവിന്റെ കണ്ണിൽ നിന്നും ഉതിർന്നുവീണ തുള്ളി കണ്ണുനീർ റെയിലിൽ തട്ടി മഴയിൽ നിന്നുമടിക്കുന്ന ചാറ്റലിൽ അവന്റെ മുഖത്താകെ വെള്ളത്തുള്ളികൾ ഇടംപിടിച്ചു അവന്റെ കണ്ണുനീരിനെ മറക്കാൻ എന്നോണം മഴയെപോലും കാര്യമാക്കാതെ ഞാൻ വീട്ടിലേക്ക് ഇറങ്ങിയോടി ആ മഴയത്ത് എന്റെ കണ്ണുനിറയുന്നത് ആരും കാണില്ലലോ മഴ നനഞ്ഞു വന്നതിനു വീട്ടിലേക്ക് കേറിപ്പോവും മുന്നേ അമ്മ വയറുനിറച്ചു തന്നു അതോടൊപ്പം എന്റെ തലയും തുവർത്തി മുകളിലേക്ക് കേറിപോയി

നനഞ്ഞ വേഷം പോലും മാറാതെ കട്ടിലിലേക്ക് മറിയുമ്പോൾ പുറത്ത് പെയ്യുന്ന മഴയുടെ തണുപ്പിനെ ഇല്ലാതാക്കികൊണ്ട് എന്റെ ഉള്ളിലെ താപം കണ്ണുനീരായി ആ തലയിണ കുതിർത്തുകൊണ്ടിരുന്നു മറന്നു കളഞ്ഞേക്കാൻ പറയാൻ എത്ര സിമ്പിൾ ആയിട്ടാ അയാൾ പറഞ്ഞത് ഒരു അംശം എങ്കിലും എന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയിരുന്നെങ്കിൽ എന്റെ മനസൊന്ന് കാണാൻ ശ്രമിച്ചിരുന്നെങ്കിൽ അങ്ങനെ പറയില്ലായിരുന്നു എനിക്ക് വെറും fantasy ആണത്രേ infatuation ആദ്യമായ് മനസിൽ ഇഷ്ടം തോന്നിയ ആൾ അത്രയേറെ ഞാൻ ഉള്ളിൽ കൊണ്ട് നടന്നിട്ടും ഇത്രയും നാളും ഞാൻ മനസിൽ കൊണ്ടുനടന്നത് ഒക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ എങ്ങനെ കഴിഞ്ഞു എന്നോട് തന്നെ ചോദ്യങ്ങൾ ഓരോന്നും ചോദിച്ചു അതിനുത്തരം തേടി ഒരുപാട് ഞാൻ കരഞ്ഞു ഉത്തരങ്ങളില്ലാത്ത ഒരുപാട് ചോദ്യങ്ങളെ മനസിൽ ഒളിപ്പിച്ചു ഞാൻ നിദ്രയിലേക്കാണ്ടു 💠💠💠💠💠💠💠

രാത്രിയിൽ ടെറസിൽ ആകാശത്തേക്ക് നോക്കി കിടക്കുകയായിരുന്നു സിദ്ധു അവന്റെ നെഞ്ചോരം അവനത്രമേൽ പ്രിയപ്പെട്ട അവന്റെ diaryum ഉണ്ടായിരുന്നു പതിയെ അവൻ അതിൽനിന്നും ഒരു ഫോട്ടോ എടുത്ത് നോക്കി ആ ഫോട്ടോയിൽ തെളിഞ്ഞത് വേണിയുടെ കുറുമ്പ് കാട്ടി ചുണ്ട് പിളർത്തി കണ്ണുകൂർപ്പിച്ചുള്ള മുഖമായിരുന്നു അതിലേക്ക് നോക്കവേ അറിയാതെ സിദ്ധുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു അതോടൊപ്പം അവന്റെ കൺകോണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി നിന്നിലേക്ക് തേടിയെത്തിയ വാക്കുകൾക്കൊന്നും എന്നിലെ പ്രണയത്തിന്റെ സാന്നിധ്യമായിരുന്നില്ല.. എന്നോ മറകെട്ടി അടച്ചിട്ട ഹൃദയം…

കൊതിച്ച സ്നേഹത്തിന്റെ സാമിപ്യമായിരുന്നു… എന്നിലെ സ്നേഹത്തിന്റെ കത്തി ജ്വലിക്കുന്ന അഗ്നിയെ പ്രണയമായി വരിക്കാൻ നീ മോഹിക്കുന്നോരോ വേളയിലും… നിന്റെ നിഴൽ സാമിപ്യം പോലും ഇന്നി ഹൃദയത്തെ മുറിപ്പെടുത്തുന്നു… ഏകാന്തതയെ പ്രണയിക്കാൻ വെമ്പുന്നി ഹൃദയമിന്നോരോ നിമിഷവും അവനാ diaryil കുറിച്ചു I love you veni deeply truly bt I can’t നിന്നെ നഷ്ടപ്പെടുക എന്നുള്ളത് എന്നെ തന്നെ കീറി മുറിക്കുന്നതിനു തുല്യമാണെനിക്ക് അത്രമേൽ പ്രാണൻ ആണ് നീയെനിക്ക് പക്ഷെ കഴിയുന്നില്ല മോളെ ഒരുപാട് വാക്കുകൾക്കിടയിൽ കടപ്പാടിന് മുന്നിൽ നിന്നെ നഷ്ടപെടുത്തുക എന്നതല്ലാതെ എനിക്കുമുന്നിൽ വേറെ വഴികളൊന്നുമില്ല നീ എന്നെ മറന്നോളും … ഇല്ലെങ്കിൽ എന്റെ വെറുപ്പ് നിന്റെ മനസിൽ നിന്നും എന്നെ മായ്ച്ചുകൊള്ളും മനസിൽ ഓർത്തുകൊണ്ട് സിദ്ധു കണ്ണുകളടച്ചു നിദ്രയിലേക്കാണ്ടു… തുടരും….

സിദ്ധവേണി: ഭാഗം 23

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-