ഉറവിടം: ഭാഗം 12

Share with your friends

എഴുത്തുകാരി: ശക്തി കല ജി

മീനാക്ഷിയെ വീട്ടിൽ കാണുമ്പോൾ അച്ഛൻ്റെ പ്രതികരണം അത്ര നല്ലതാവില്ല… കൂട്ടുകാരൻ്റെ നന്മയെ കരുതി ചിലപ്പോൾ ഭീഷണിപ്പെടുത്തിയേക്കാം….. പക്ഷേ ഭീഷണിക്കൊന്നും വഴങ്ങുന്ന പെണ്ണല്ല മീനാക്ഷി…. സ്നേഹത്തിന് മുന്നിൽ മാത്രം തോറ്റു കൊടുക്കുന്ന പെണ്ണ്… അവൻ്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു…. ആ പുഞ്ചിരിയുടെ അർത്ഥമറിയാതെ അവൾ നിർവികാരതയോടെ ഇരുന്നു…. സഞ്ജയുടെയും മീനാക്ഷി യുടെയും മൗനം അമ്മയ്ക്കൊരു വിഷമം തോന്നിയെങ്കിലും അവർ പുഞ്ചിരിയോടെ തന്നെ ഇരുന്നു .. ഏതറ്റം വരെ പോയാലും മനസ്സിലെ ലക്ഷ്യം നിറവേറ്റണം.. ഇത്രയും കാലം ഇവൾക്ക് വേണ്ടിയാണ് കാത്തിരുന്നത് . അവളിലൂടെ എൻ്റെ ലക്ഷ്യം നിറവേറ്റണം ..

അവർ ഓരോന്നും മനസ്സിൽ കരുതി കൂട്ടി തീരുമാനിച്ചു വച്ചു .. ഇതൊന്നുമറിയാതെ അവൾ മറ്റൊരു ലോകത്തായിരുന്നു .. ഓർമ്മകൾ മാത്രം സഞ്ചരിക്കുന്ന ഒരു ലോകത്ത് .. ആ ലോകത്ത് അവളും ഒർമ്മകളും മാത്രം.. മറ്റൊന്നിനും സ്ഥാനമില്ല… ഇടയ്ക്ക് ഉച്ചഭക്ഷണം പോകുന്ന വഴിയിലെ ഒരു ഹോട്ടലിൽ ഇറങ്ങി കഴിച്ചു… യാത്ര മടുത്തപ്പോൾ കുറച്ചുനേരം വണ്ടി നിർത്തി കുറച്ചുനേരം സഞ്ജയ് കിടന്നുറങ്ങി… അപ്പോൾ ഇവർ രണ്ടുപേരും വെറുതെ വർത്താനം പറഞ്ഞ് സമയം കളഞ്ഞു. ക്ഷീണം മാറിയതും വീണ്ടും വണ്ടി ഓടിച്ചു തുടങ്ങി .. “അമ്മേ വല്ലാത്ത തലവേദന ” ഞാൻ ഒരു ചായ കുടിക്കട്ടെ.. നിങ്ങൾക്ക് വേണോ” എന്ന് സഞ്ജയ് സർ ചോദിച്ചപ്പോൾ വേണ്ടായെന്ന് പറഞ്ഞത് കൊണ്ട് വണ്ടി ഒതുക്കിയിട്ടു.. വണ്ടി ലോക്ക് ചെയ്തിട്ട് ചായ കുടിക്കാൻ പോയിട്ട് വന്നു..

സഞ്ജയ് സാറിന് തലവേദനയായത് കൊണ്ട് രാത്രി യാത്ര വേണ്ട എന്ന് കരുതി ഒരു ഹോട്ടലിൽ താമസിക്കാമെന്ന് അമ്മ പറഞ്ഞു…. ഏകദേശം ഒമ്പത് മണിയോട് അടുത്താണ് ഹോട്ടലിലേക്ക് എത്തിയത് … ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവിടെ തന്നെ മുറി കിട്ടുമോ എന്ന് സഞ്ജയ് അന്വഷിക്കാൻ ചെന്നു.. “ഒരു മുറിയെ ഉള്ളു …. രാത്രി ഇനി മറ്റൊരിടത്ത് പോയാലും ഇത് തന്നെയാവും അവസ്ഥ.. “നേരത്തെ തീരുമാനിച്ചതല്ലല്ലോ… അങ്ങനെയാരുന്നെങ്കിൽ ഞാൻ ബുക്ക് ചെയ്തേനേ “ഇതിപ്പോ തൽക്കാലം അഡ്ജസ്റ്റ് ചെയ്യാം “.. എൻ്റെ പേരിലാണ് മുറി ബുക്ക് ചെയ്തിരിക്കുന്നത്..” സഞ്ജയ് സർ അവളുടെ മുഖത്തേക്ക് നോക്കിയാണ് പറഞ്ഞത്.. അത് കേട്ടപ്പോൾ ആദ്യം അവൾക്ക് ഒരു മടി ഉണ്ടായിരുന്നെങ്കിലും അമ്മ ഉണ്ടല്ലോ എന്നോർത്ത് അവൾ ഒപ്പം താമസിക്കാൻ സമ്മതിച്ചു …

അത്യാവശ്യം ഉടുത്തു മാറാൻ ഉള്ള വസ്ത്രങ്ങൾ മാത്രം കാറിൽ നിന്നെടുത്ത് ഹാൻ്റ് ബാഗിലാക്കി ഹോട്ടലിലെ റൂമിലേക്ക് കയറി … നല്ല വല്യ മുറിയാണ്…. നാലാൾ കിടക്കാനുള്ള വലുപ്പം ഉണ്ട് ബെഡ്ഡിന്.. തറയിലും അത്യവശ്യം കിടക്കാനുള്ള സ്ഥലം ഉണ്ട്….അത് കണ്ടപ്പോൾ അവൾക്ക് സമാധാനമായി.. മുറിയിൽ ചെന്നതും ആദ്യം സഞ്ജയ് കുളിക്കാനായി കയറി . കൈയ്യില്ലാത്ത ഒരു ബനിയനും ഒരു കൈലിയും ധരിച്ച് വരുന്ന സഞ്ജയിയെ കണ്ടതും മീനാക്ഷിയുടെ കണ്ണുകൾ വിടർന്നു . .എപ്പോഴും ഇൻ ചെയ്ത ഷർട്ടും ടൈയും കോട്ടും പാൻറും ഒക്കെയുള്ള രൂപത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വേഷം… സഞ്ജയ് ആദ്യമായി ആ രൂപത്തിൽ കണ്ടത് കൊണ്ടാവണം അവൾ അവനെ അതിശയത്തോടെ നോക്കി നിന്നുപോയി …

സഞ്ജയ് എന്താന്ന് ഭാവത്തിൽ പുരികമുയർത്തി ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് കണ്ണുമടച്ച് കാണിച്ചു എങ്ങോ നോക്കി ഇരിക്കുന്നത് പോലെ നോക്കിയിരുന്നു.. “അമ്മേ ഞാൻ തുണി അലക്കിയിട്ടില്ല ഞാനവിടെ ഹാങ്ങറിൽ തൂക്കിയിട്ടിട്ടുണ്ട്… കഴുകി ഇടാൻ പറ്റില്ലല്ലോ… സഞ്ചിയിൽ ആക്കി വെച്ചാൽ മതി “എന്ന് സഞ്ജയ് അമ്മയോട് പറഞ്ഞു… അമ്മ കയ്യിൽ ഒരു സഞ്ചി കരുതിയിരുന്നു … “ദാ ഇതിലാക്കി വെക്കാം ” എന്നുപറഞ്ഞ് എടുത്തു സഞ്ചിയുടെ കയ്യിലേക്ക് കൊടുത്തു… സഞ്ജയ് അത് കയ്യിൽ വാങ്ങി ബാത്റൂമിലേക്ക് പോകുന്നത് കണ്ടു .. കുറച്ച്സമയത്തിനകം തിരിച്ചുവന്നു… മുഷിഞ്ഞ തുണികൾ കവറിലാക്കി എന്ന് മനസ്സിലായിരുന്നു …

സഞ്ചി മുറിയിലെ ഒരു കബോർഡിൽ വച്ച് അടച്ചു .. സഞ്ജയ് കട്ടിലിലെ ഒരു വശത്തേക്ക് കയറിക്കിടന്നു .. വല്ലാത്ത ക്ഷീണം തോന്നി.. തലയണയിൽ തലവെച്ച് എപ്പോഴോ കണ്ണുമടച്ച് കിടന്നു .. അമ്മ തൊട്ടരികിൽ ചാരി ഇരിക്കുന്നുണ്ട് . “അമ്മെ ഞാൻ ഒന്ന് കുളിക്കാൻ പോയിട്ട് വരട്ടെ “എന്ന് മീനാക്ഷി ചോദിച്ചു “ഞാൻ ഇവിടെ ഇരിപ്പുണ്ട് കുട്ടി …പോയി വേഗം കുളിച്ചു വന്നോളു. അപ്പോൾ ക്ഷീണം ഒക്കെ മാറും .. “എന്ന് അമ്മ പറഞ്ഞതും അവൾ വേഗം ദാവണി ബാത്ത്റൂമിലേക്ക് നടന്നു.. കുളിച്ച് വസ്ത്രം മാറി .. ഒരു ദാവണി ചുറ്റുമ്പോൾ ശരീരം കാണാതിരിക്കാൻ ശ്രദ്ധിച്ചു… ഷോൾ സൂക്ഷിച്ച് തുണിയുടെ കൂടെ എടുത്തുവെച്ചു.. ബാഗിൽ വേറൊരു ഷോൾ എടുക്കാൻ മറന്നു പോയി..

ഇപ്പോൾ എങ്ങനെയാ എടുക്കാൻ പോകുന്നത്.. സഞ്ജയ് സാറിന് നല്ല ക്ഷീണം കാണും.. അതുമല്ല വണ്ടി എവിടെയാ പാർക്ക് ചെയ്തിരിക്കുന്നത് എന്ന് അറിയില്ല.. എന്തായാലും രാത്രി ഇങ്ങനെ പോട്ടെ. വെളിയിലേക്ക് ഇറങ്ങി വന്നു മുറിയിൽ വന്നു.. അപ്പോഴും അമ്മ ഉറങ്ങിയിട്ട് ഉണ്ടായിരുന്നില്ല … അമ്മ അവളെ കൗതുകത്തോടെ നോക്കി.. ” അല്ല ഇത് ആര് ..ഇപ്പോൾ ഇവിടുന്ന് പോയ ആൾ അല്ലല്ലോ വരുന്നത് ” ഇതാണ് കേട്ടോ ശരിക്കും ചേരുന്നത്… നല്ല ഭംഗിയുണ്ട് .. ശരിക്കും ഒരു സുന്ദരിയാണ് കേട്ടോ “.. അല്ലേലും പെൺകുട്ടികൾ ദാവണിയും സാരിയുമുടുത്ത് കാണുന്നത് തന്നെ പ്രത്യേക ഭംഗിയാ”..അമ്മ ചിരിയോടെ പറഞ്ഞു “എനിക്ക് ഇതാണ് ഇഷ്ടം.. പക്ഷേ ജോലി അങ്ങനത്തെ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞതുകൊണ്ട് ധരിച്ചതാണ് ..

പിന്നെ ജോലി അത്യാവശ്യം ആയതുകൊണ്ട് ചില ഇഷ്ടങ്ങൾ ഒക്കെ മാറ്റിവയ്ക്കേണ്ടി വരുമല്ലോ.. അതുകൊണ്ട് ഇഷ്ടമല്ലാത്തത് ആയിട്ട് കൂടി ഞാനും മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ ഒക്കെ പഠിച്ചു .. ആദ്യം മടിയുണ്ടാരുന്നെങ്കിലും ഇപ്പോ മാറി “അവൾ പറയുമ്പോഴും സഞ്ജയ് കണ്ണുമടച്ച് കിടക്കുകയാണെങ്കിലും അവൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു പതിയെ അവൻ കണ്ണു തുറന്നു നോക്കി ദാവണിയുടുത്തു മുടി മുഖത്തിൻ്റെ വലത് ഭാഗത്തേക്ക് നിൽക്കുന്നവളെ കണ്ട് അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു .. അവൻ വീണ്ടും ഒന്നുമറിയാത്തതുപോലെ കണ്ണുമടച്ച് കിടന്നു .. “എന്തായാലും ഭക്ഷണം കഴിച്ച് കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനിയും നേരെ ഉറങ്ങിയാൽ മതിയല്ലോ..

രാവിലെ ഒരു അഞ്ചു മണിക്ക് അലാറം വെച്ച് എഴുന്നേറ്റ് കുളിച്ചൊരുങ്ങി നമുക്ക് വീണ്ടും യാത്ര തുടരാo അല്ലേ സഞ്ജയ് ” അമ്മയുടെ ചോദ്യം കേട്ട് അവൻ കണ്ണു തുറന്നു .. “അതുമതി ഉറങ്ങി എണീറ്റാൽ ക്ഷീണം ഒക്കെ മാറും ” എന്നവൻ പറഞ്ഞു മീനാക്ഷിയുടെ കിടക്കണമെന്ന് അറിയാതെ അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു … കട്ടിലിൻ്റെ ഒരുവശത്തായി അമ്മയും കിടന്നു … അവൾ ദാവണിയിൽ സുന്ദരിയായിരിക്കുന്നു… അവൻ അവളറിയാതെ നോക്കുന്നുണ്ടായിരുന്നു.. അവളുടെ മുഖത്തെ പരിഭ്രമം മനസ്സിലെ ആശങ്കകൾ വിളിച്ചോതുന്നുണ്ടായിരുന്നു…. സഞ്ജയുടെ അമ്മ അവളെ അടുത്തേക്ക് വിളിച്ചു.. ” എന്താ കിടക്കാതെ മാറിയിരിക്കുന്നത് ..

എൻ്റെ അടുത്തു ഇവിടെ കിടന്നോളൂ “അമ്മ കുറച്ച് ഒതുങ്ങി കിടന്നു… “അത് പിന്നെ അമ്മേ.. ഞാൻ താഴെ കിടന്നോളാo കുഴപ്പമില്ല എനിക്കൊരു തലയിണയും ഷീറ്റും തന്നാൽ മതി “അവൾ മടിച്ചു മടിച്ചു പറഞ്ഞു . “എന്തു അവിടെ ബഹളം .. എനിക്ക് നല്ല തലവേദനയുണ്ട് ” കിടക്കാൻ നോക്ക്.. എനിക്ക് നന്നായി ഉറക്കം വരുന്നു.. ഇനിയും വർത്താനം പറഞ്ഞു കൊണ്ട് ഉറങ്ങാതിരിക്കാൻ ആണോ … എനിക്ക് വീണ്ടും ദേഷ്യം വരും കേട്ടോ ” സഞ്ജയ് അൽപം ദേഷ്യത്തോടെ പറഞ്ഞു… സഞ്ജയ് സാർ ഉറക്കെ പറഞ്ഞതും അവൾ വേഗം തന്നെ സഞ്ജയുടെ അമ്മയുടെ അടുത്തു വന്നിരുന്നു.. അമ്മ വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു.. ”

ചുമ്മാതല്ല നിന്നോട് സഞ്ജയ് ദേഷ്യപ്പെടുന്നത് .. മര്യാദയ്ക്ക് പറഞ്ഞാൽ നീ അനുസരിക്കില്ല അല്ലേ… ദേഷ്യപ്പെട്ട് പറഞ്ഞാൽ അല്ലേ വേഗം അനുസരിക്കുകയുള്ളു.. അതുകൊണ്ടാവും സഞ്ജയ് എപ്പോഴും നിന്നോട് ദേഷ്യപ്പെടുന്നത് അല്ലേ.. ” എന്ന് അമ്മ പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു കാണിച്ചു… അമ്മ കുറച്ചുകൂടെ നടുക്കായി നീങ്ങി കിടന്നു.. അവൾ കയ്യെത്തി ലൈറ്റ് ഓഫ് ചെയ്തിട്ട് ബെഡിൻ്റെ അറ്റത്ത് കിടന്നു…. ക്ഷീണം കൊണ്ടാവണം അവർ രണ്ടുപേരും ഉറങ്ങി.. മീനാക്ഷിക്ക് ഉറക്കം വന്നതേയില്ല.. കുറച്ചുനേരം കണ്ണുതുറന്ന് അങ്ങനെ കിടന്നു.. സമയം കടന്നു പോകുന്നത് ഓരോ നിമിഷവും ഓരോ മണിക്കൂറായി തോന്നി… എ സി യുടെ തണുപ്പിലും നെറ്റിയിൽ വിയർപ്പ് കണങ്ങൾ തെളിഞ്ഞു..

ഇടയ്ക്കിടെ ഫോണിൽ സമയം നോക്കി കൊണ്ടിരുന്നു .. അറിയാത്ത ആളുകളുടെ കൂടെ മുറിയിൽ എന്തു വിശ്വസിച്ചാണ് കിടന്നുറങ്ങുന്നത് മനസ്സിൽ വല്ലാത്ത ഭയം തോന്നിയെങ്കിലും അമ്മയുടെ മുഖം കണ്ടപ്പോൾ ആശങ്കകളല്ലാം പോയി മറഞ്ഞു … പതിയെ ഉറക്കത്തിലേക്ക് പോയി ഉറക്കത്തിൽ അവൾ അമ്മയെ സ്വപ്നം കണ്ടു. അവളുടെ കൈകൾ അമ്മയുടെ വയറിൽ ചുറ്റി പിടിക്കുന്നുണ്ടായിരുന്നു .. ആ അമ്മ കണ്ണുതുറന്നു നോക്കുമ്പോൾ ഒരു ചിരിയോടെ അവളെയും അവളുടെ കൈകളെ ചേർത്തുപിടിച്ചു …. ഇരുട്ടിൽ എന്തോ ദേഹത്തേക്ക് അമരുന്നത് പോലെ തോന്നിയപ്പോഴാണ് അവൾ ഞെട്ടി കണ്ണുതുറന്നത് … നോക്കുമ്പോൾ സഞ്ജയ് സർ തന്നോട് ചേർന്നുകിടക്കുന്നു ശരീരത്തിൻ്റെ പകുതി ഭാഗവും എൻ്റെ ദേഹത്താണ് ..

ആ കൈകൾ ദാവണിയുടെ ഇടയിലൂടെ തൻ്റെ വയറിലെ വലയം ചെയ്തിരിക്കുന്നത് അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു .. ഓ മൈ ഡിയർ എന്ന് പറയുന്നുണ്ട് ഉറക്കത്തിൽ ആണെന്ന് തോന്നുന്നു.. കണ്ണടച്ചാണ് പറയുന്നത്… അരണ്ട വെളിച്ചത്തിൽ ആ മുഖം കുനിഞ്ഞ് വരുന്നത് കണ്ടപ്പോൾ അവളുടെ ഹൃദയം നിന്നു പോകുന്നതുപോലെ തോന്നി. ഓ മൈ ഡാർലിംഗ് എന്ന പറഞ്ഞ് കഴുത്തിലേക്ക് മുഖo ചേർത്തതുo അവൾ ശ്വാസം പോലുമെടുക്കാനാവാതെ കിടന്നു പോയി… പെട്ടൊന്നൊരു തോന്നലിൽ ഒരു അലർച്ചയോടെ തള്ളിമാറ്റി …. അവളുടെ അലർച്ചകേട്ട് സഞ്ജയ് ഞെട്ടി കണ്ണു തുറന്നു.. “എന്ത് പറ്റി ” സഞ്ജയ് പരിഭ്രമത്തോടെ ചോദിച്ചു.. അവൾ നോക്കുമ്പോൾ സഞ്ജയ് കട്ടിലിൻ്റെ അങ്ങേ അറ്റത്ത് തന്നെയാണ് കിടക്കുന്നത്.. പക്ഷേ നടുക്ക് കിടന്ന അമ്മയെവിടെ… “നിയെന്താടാ ആ കുട്ടിയോട് ചെയ്തത് ”

എന്ന് ദേഷ്യത്തോടെ ബാത്റൂമിൽ നിന്നിറങ്ങി വരുന്ന അമ്മയെ കണ്ടതും അവൻ അവളെ ദയനീയമായി നോക്കി… ” അത്.. പിന്നെ.. ഞാൻ ഒരു ദു:സ്വപ്നം ” അവൾ പതർച്ചയോടെ പറഞ്ഞു… ” ഹോ എന്തൊരു അലർച്ചയായിരുന്നു പെണ്ണേ.. എൻ്റെ ഹൃദയം പൊട്ടി പോയേനെ… ഓരോരുത്തരുടെ ദുഷിച്ച ചിന്തകളാണ് ദുഃസ്വപ്നങ്ങളായി കാണുന്നത്…. ഇനിയിപ്പോ എന്തായാലും ഉറക്കം പോയി.. വേഗം റെഡിയായിക്കോ.. നമ്മുക്കിറങ്ങാം ” സഞ്ജയ് എഴുന്നേറ്റു… ആ ശബ്ദത്തിലെ പുച്ഛഭാവം അവൾക്ക് മാത്രമേ മനസ്സിലായുള്ളു…. ആളുടെ ദേഷ്യം കൂട്ടണ്ട എന്ന് കരുതി വേഗം റെഡിയായി….

അമ്മ ആദ്യം മുറിയിൽ നിന്നിറങ്ങി നടന്നിരുന്നു… ഞാനിറങ്ങും മുൻപേ എൻ്റെ കൈയ്യിൽ പിടി വീണിരുന്നു… “നീ കാരണം എൻ്റെ അമ്മ പോലും ഒരു നിമിഷത്തേക്ക് എന്നെ തെറ്റിദ്ധരിച്ചു…. “നീ കണ്ട ദുഃസ്വപ്നത്തിലെ കയറി പിടിച്ച വില്ലൻ ഞാനായിരുന്നോടി” … “….എന്ന് ചോദിച്ച് ചുവരിനോട് ചേർത്ത് നിർത്തി രൂക്ഷമായി നോക്കുന്ന മിഴികളെ എതിരിടാനാവാതെ മുഖം താഴ്ന്നു പോയിരുന്നു…….. ” തുടരും

ഉറവിടം: ഭാഗം 11

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-