രുദ്രവീണ: ഭാഗം 22

രുദ്രവീണ: ഭാഗം 22

എഴുത്തുകാരി: മിഴിമോഹന

ചന്തുവിന്റെ മാറിൽ അവൾ ഒരു കുഞ്ഞിനെ പോലെ തേങ്ങി….. ഇനി എന്തിനാണ് മീനു നീ കരയുന്നത്… നിനക്ക് ഞാൻ ഇല്ലേ… തങ്കു അമ്മായിയും രുദ്രേട്ടന്റെ അച്ഛനും ഒന്നും എന്നെ സ്വീകരിക്കില്ല ഏട്ടാ… അവരുടെ എല്ലാം മുൻപിൽ ഞാൻ അവരെ ചതിച്ചവരുടെ കുടുംബത്തിൽ പിറന്നതാണ്.. ഞാനും വാവയും ആ കുടുംബത്തിലെ തന്നെ ആണ് ജനിച്ചത്.. ചന്തു അവളുടെ തോളിൽ പിടിച്ചു അവനു അഭിമുഖം നിർത്തി.. ഏട്ടാ നിങ്ങളെ പോലെ ആണോ ഞാൻ… ചില തെറ്റിദ്ധാരണകൾ ആണ് മോളെ രണ്ടു കുടുംബവും തമ്മിലുള്ള വഴക്കിനു കാരണം അത് നമുക്ക് ഉടനെ മാറ്റി എടുക്കാം അത് വരെ നിന്നെ എനിക്ക് ഇവിടെ അല്ലങ്കിൽ മറ്റൊരിടത്തു നിർത്തിയെ പറ്റു….

ഇനി അഥവാ ആരും സമ്മതിച്ചില്ലെങ്കിലും ഈ ചന്തുവിന്റെ നല്ല പാതി നീ ആയിരിക്കും… അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റു വീണു അവൻ രണ്ടു കൈ കൊണ്ട് അത് ഒപ്പിച്ചു എടുത്തു… ആഹാ… പരിഭവവും പരാതി പറച്ചിലും തീർന്നിലെ… സോനാ രണ്ട് ഗ്ലാസിൽ ചായയുമായി അകത്തേക്കു വന്നു… ഏയ്… എല്ലാം പറഞ്ഞു തീർന്നു മനസ് എപ്പോഴും ശാന്തം ആകുന്നത് നല്ലതല്ലേ സോനാ… ചന്തു ഒരു ഗ്ലാസ് കൈയിൽ വാങ്ങി കുടിച്ചു കൊണ്ടാണത് പറഞ്ഞത്… എന്തായാലും സർ പേടിക്കണ്ട മീനു ഇവിടെ സുരക്ഷിത ആയിരിക്കും എനിക്കും ഉണ്ട് ഇത്‌ പോലെ ഒരു അനിയത്തി കുട്ടി ഈ പ്രായം തന്നെ ആണ്.. പക്ഷേ അവളുടെ ജീവിതം കൂടി നശിപ്പിച്ച കുടുംബത്തിൽ കേറ്റാൻ കൊള്ളാത്തവൾ ആയി ഞാൻ… ഈൗ കുഞ്ഞ് വന്നു കഴിയുമ്പോൾ നിങ്ങളെ അകറ്റിയ നിങ്ങളുടെ വീട്ടുകാർ രണ്ടു കൈയും നീട്ടി സ്വീകരിച്ചോളും… അത് മാത്രം ആണ് സർ ഒരു പ്രതീക്ഷ….

അവൾ ഒന്ന് നിശ്വസിച്ചു… രുദ്രൻ എവിടെ സോനാ… രുദ്രൻ സാറും വീണയും ഇതിന്റെ പുറകിൽ ഒരു പൂന്തോട്ടം ഉണ്ട് കുറച്ചു മീൻ വളർത്തൽ എല്ലാം ഉണ്ട് രണ്ടുപേരും അവിടെ ഉണ്ട്…. അത് ശരി രണ്ടും കൂടി കിട്ടിയ ഗ്യാപ് മുതൽ ആകുവാണോ…. സോനാ ഒന്ന് ചിരിച്ചു.. മീനു ഒന്നും മനസ്സിൽ അകത്തെ അവരെ നോക്കി നില്കുവാനു രുക്കുവോ….അവൻ ഗ്ലാസ് നൽകികൊണ്ട് ചോദിച്ചു… അകത്തെ മുറിയിൽ ഇരുന്നു ബുക്സ് എന്തൊക്കെയോ നോക്കുന്നു… ഞാൻ എന്നാൽ അങ്ങോട്ടു ചെല്ലട്ടെ ഉച്ചക്ക് ഇവിടെ നിന്നും കഴികാം… എനിക്ക് വയ്യാത്തത് കൊണ്ട് പുറത്തു നിന്നും അജി ഓർഡർ ചെയ്തിട്ടുണ്ട് അവൾ അവിടെ നിന്നും പോയി… ഏട്ടാ അതെന്താ രുദ്രേട്ടനും വാവയും…. അവൾ ഒന്ന് നിർത്തു.. ആ… അവർ ഇപ്പോൾ രുദ്രനും വീണയും അല്ല “രുദ്രവീണ “ആണ്… ങ്‌ഹേ… അവൾ ഒന്നും മനസിൽ ആകാതെ അവനെ നോക്കി…

എടി പൊട്ടി അവര് തമ്മിൽ ഇഷ്ടത്തിലാ…. അതെയോ… അവളുടെ കണ്ണ് വിടര്ന്നു… ഭാഗ്യം ഉള്ള കുട്ടി.. അതെന്താ എന്നെ കിട്ടിയത് കൊണ്ട് നിനക്ക് ഭാഗ്യം ഇല്ല എന്നാണോ… അയ്യോ ഏട്ടാ അങ്ങനെ പറയല്ലേ… വാവക് എപ്പോഴും രുദ്രേട്ടനെ കണ്ടോണ്ടു ഇരിക്കാമല്ലോ പക്ഷെ എനിക്ക് ഏട്ടനെ… അവൾ നാണം കൊണ്ട് മുഖം പൊത്തി…. ചന്തു അവളുടെ കൈ അടർത്തി മാറ്റി ആ കണ്ണുകളിലേക്കു നോക്കി… എല്ലാം കലങ്ങി തെളിഞ്ഞു കഴിയുമ്പോൾ നീ എന്റെ കൂടെ കാണും.. ഇനി അഥവാ ആരും സമ്മതിച്ചില്ലെങ്കിലും നമ്മള് കെട്ടുന്നു… ദാ ഇപ്പോ പോയ പോലെ ഒരെണ്ണത്തിനെയും കൊണ്ട് വരുന്നു… അപ്പോ എല്ലാവരും സമ്മതിക്കും.. ചന്തു സോനാ പോയ വഴി ചൂണ്ടി കാണിച്ചു… ശോ… ഈ ഏട്ടൻ അവൾ കണ്ണ് പൊത്തി തിരിഞ്ഞു…

ചന്തു പിന്നിലൂടെ ചെന്നു അവളുടെ വിടർന്നു മുട്ടിനു താഴെ കിടക്കുന്ന മുടി ഒരു വശത്തേക്കു ഒതുക്കി അവളുടെ പിന്കഴുത്തിൽ ചുണ്ടമർത്തി ഇത്‌ വരെ അനുഭവിച്ചിട്ടില്ലാത്ത അനുഭൂതി അവളിൽ വിറയൽ ഉണ്ടാക്കി… അവൾ കണ്ണുകൾ ഇറുകി അടച്ചു….. രുദ്രേട്ട ദേ അവിടെ… അവിടെ അല്ല കുറച്ചൂടെ മാറി… ദേ മീൻ പിടിക്കാൻ നീ എന്നെ പഠിപ്പിക്കണ്ട കേട്ടോ.. ഓ നിങ്ങൾക് വല്യ എക്സ്പീരിയൻസ് അല്ലെ ചൂണ്ട ഇട്ട്‌ … അതേടി ഞാൻ ഒരു ചൂണ്ട ഇട്ടതിന്റെ ഫലം ആണ് നീ ഇപ്പോ ഇവിടെ കിടന്നു മറിയുന്നത്… ദൈവമേ എനിക്ക് ഏതു നേരത്താണോ രുദ്രൻ ഒറ്റ കണ്ണ് കൊണ്ട് അവളെ നോക്കി… ഞാൻ പോവാ…. നിങ്ങൾക് പറ്റിയത് ആവണി ആണ്…… വീണ മുഖം കൂർപ്പിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി… ഹാ…. പിണങ്ങാത് പെണ്ണേ അവൻ അവളുടെ കൈയിൽ പിടിച്ചു പുറകോട്ടു വലിച്ചു… വേണ്ട….

മിണ്ടണ്ട… അവൾ ചിണുങ്ങി… അവളുടെ കവിളിൽ ആഞ്ഞൊരു കടി കൊടുത്തു…. എനിക്ക് പിണങ്ങാനും ഇണങ്ങാനും പിന്നെ ആരാ ഉള്ളത്… ദേ.. മീൻ കുടുങ്ങി….. വീണ അലച്ചു കൂവികൊണ്ട് ചാടി … ആാാ…. അയ്യോ… രുദ്രൻ ഒന്ന് അലറി.. മീൻ കുടുങ്ങിയതിനു ഏട്ടൻ എന്തിനാ ഒച്ച വച്ചത് കാലിൽ ചവുട്ടി കൊണ്ട് ആണോടി വിളിച്ചു കൂവുന്നത്… ആകെ നാലടി ഉയരോം ഒരടി പൊക്കത്തിൽ സ്റ്റൂളും… ഊരി കളഞ്ഞോണം ഈ കുന്തം… സോറി… ഏട്ടന്റെ ഹൈറ്റിനു മാച്ച് ആകാൻ ഇട്ടതാ അവൾ ചെവിക്കു പിടിച്ചു കൊണ്ട് കൊഞ്ചി.. സാരമില്ല വാ അടുത്ത് രുദ്രൻ അവളുടെ തോളിലുടെ കൈ ഇട്ടു…. അവർ വീട്ടിലേക്കു നടന്നു… ഇതെന്താ രുദ്രേട്ട മീൻ ഒകെ ആയിട്ടു രുക്കു പുറത്തേക്കു വന്നു.. ഇവൾക്കു ചൂണ്ട ഇടുന്നെ കാണണം എന്ന്…ദാ സോനാ വൈകിട്ടി അജിത്തിന് കൊടുക്ക്…

അത് നിങ്ങൾ കൊണ്ട് പൊക്കൊളു വിഷം അടിക്കാത്ത നല്ല ഫ്രഷ് മീന് ആണ്… എങ്കിൽ മീനാക്ഷിക്കൊപ്പം ഞങ്ങൾ കൂടി ഇങ്ങോട് മാറേണ്ടി വരും വല്യൊത്തു ഇതൊക്കെ നിഷിദ്ധം ആണ് കുട്ടി.. അവൻ ഒന്ന് ചിരിച്ചു… എവിടെ നമ്മുടെ അരിപ്രാവുകൾ… ഞങൾ ഇവിടുണ്ട്… ചന്തുവും മീനുവും ഏറംഗി വന്നു.. എന്നാൽ വരു ഭക്ഷണം കഴികാം… സോനാ അവരെ വിളിച്ചു അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഞങ്ങൾ എന്നാൽ ഇറങ്ങുവാന് ചന്തു നീ അത് കൊടുത്തിലെ രുദ്രൻ ചന്തുവിനെ നോക്കി.. ഓ മറന്നു അവൻ ഒരു കവർ മീനുവിന്റെ കൈയിൽ കൊടുത്തു… മൊബൈൽ ഫോൺ ആണ് എല്ലവരുടെയും നമ്പർ സേവ് ചെയ്തിട്ടുണ്ട് ഞൻ ഇടക് വിളികാം… അവൻ അവളുടെ കവിളിൽ തട്ടി… മ്മ്മ്….

അവൾ അത് വാങ്ങി തല ആട്ടി.. വാ നമുക്ക് അങ്ങോട്ടു നീങ്ങാം അവർക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയട്ടെ രുദ്രൻ അവരെയും കൊണ്ട് പുറത്തേക്കു വന്നു… ചന്തു മീനുവിനീ ഒന്ന് നോക്കി…. കുറച്ചൂടെ കഴിഞ്ഞു പൊയ്ക്കൂടേ…. ഏട്ടാ ഒരുപാട് ദൂരം ഇല്ലേ സന്ധ്യക്കു മുൻപ് എത്തണം നാളെ മുതൽ ചെയ്തു തീർക്കാൻ കുറച്ചുണ്ട്… അവൻ അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി… ആ മുഖം കൈയിൽ എടുത്തു അവളുടെ മിഴികൾ തുളുമ്പി രണ്ടു മിഴികളിലും അവൻ മാറി മാറി ചുംബിച്ചു…. പോട്ടെ…. മം……. അവൾ തലയാട്ടി…. അവർ കാറിൽ കയറുന്നതും നോക്കി അവൾ നിന്നു…. ചേച്ചിമാരെ പോയിട്ടു വരാമേ ഞങ്ങൾ… രുക്കുവും മീനുവും ഒരുമിച്ചു വിളിച്ചു കൂവി… എങ്ങോട്ട്…

ഇനി കുറച്ചു ദിവസത്തേക്ക് മക്കൾ എങ്ങോട്ട് പോകുന്നില്ല…… അപ്പൊ സ്കൂളിലും പോകണ്ടേ… അത് നിന്നെ ചന്തു കൊണ്ട് വിട്ടോളും…. ആവണിയുടെ കൂടെ പോകണ്ട… മം…അവൾ തലയാട്ടി….. ഉണ്ണി ഒരു പെഗ് ഗ്ലാസിലേക്കു ഒഴിച്ചു…. ചുണ്ടോടു അടുപ്പിച്ചു അവന്റെ കണ്ണുകൾ കുറുകി…. ഉണ്ണി അപ്പോൾ ഇന്ന് വൈകിട്ടു നാട്ടിലേക്കു കയറുന്നു അല്ലെ ആൽബർട്ട് അവന്റെ ഗ്ലാസിലേക്കു ഒരു ഗ്ലാസ് കൂടി ഒഴിച്ചു കൊണ്ട് അവനെ നോക്കി…. അതേ….. നാളെ മുതൽ വല്യൊതെ പാവം പയ്യൻ… വീണ്ടും അഭിനയം…. തന്നെ കൊണ്ട് ഇതൊക്കെ പറ്റുന്നത് എങ്ങനെ മദ്യവും മദിരാക്ഷിയും മയക്കുമരുന്നും ഇല്ലാത്ത ഉണ്ണി വിശ്വസിക്കാൻ പറ്റില്ല….. ഹഹഹ…. ലോകത്തിന്റെ പലഭാഗങ്ങളുൽ ഈ ഉണ്ണി പോയിട്ടുണ്ട് അവിടെ എല്ലാം ഉണ്ണി രുചിച്ചു നോക്കാത്ത പെണ്ണുങ്ങൾ ഇല്ല….

പക്ഷേ വീണ എനിക്കായി പറഞ്ഞു വെച്ച പെണ്ണ്…. കഴിഞ്ഞ അവധിക്കു നാട്ടിൽ ചെന്നപ്പോൾ അവളുടെ അഭൗമ സൗന്ദര്യം…. ഹോ…. അന്ന് മുതൽ അവൾ എന്റെ ഉറക്കം കെടുത്തി നിധി കുംഭം കൈൽ വന്നാൽ പിന്നെ അവളെ ഞാൻ അന്ന് രാത്രി തന്നെ ഭോഗിക്കും ….. അടക്കാനാവാത്ത ദാഹത്തോടെ… ഉണ്ണിയുടെ കണ്ണുകൾ അടഞ്ഞു വികാര തീവ്രത അവന്റെ മുഖത്തു വായിച്ചെടുക്കാൻ കഴിയും.. അത്രക് സുന്ദരി ആണോ അവൾ…. എത്രയോ സുന്ദരികളെ നമ്മൾ കണ്ടിരിക്കുന്നു… ആൽബെർട്ടീന് മനസ്സിൽ ആവില്ല സർപ്പസുന്ദരി എന്നൊക്കെ കഥകളിൽ കേട്ടിട്ടിലെ അത് പോലെ… അത് കൊണ്ട് അല്ലെ നിധി കുംഭം പോലും മറന്നു ഞാൻ അന്ന് രാത്രി അവളുടെ മുറിയിൽ കയറിയത്…. അപ്പോൾ ഈ നിധി കുംഭം ഈ പ്രാവശ്യം കൈക്കൽ ആകും അല്ലെ…… അതേ….

അതോടൊപ്പം അവളും അവളെയും കൊണ്ട് ആർക്കും എത്തിപ്പെടാൻ പറ്റാത്ത സ്ഥലത്തേക്കു….. പറഞ്ഞു പറഞ്ഞു ഞങ്ങളെ കൂടി കൊതിപ്പിച്ചിട്ടുണ്ട് കൈയിൽ കിട്ടുമ്പോൾ ഞങ്ങള്ക്ക് കൂടി…. ആൽബർട്ട് തല ചൊറിഞ്ഞു…. അറിയാം ഭാര്യ ആകാൻ പോകുന്നത് ആണെന്ന്…. എന്നാലും ഒരു കൊതി….. ആൽബർട്ട് ഒരു വഷളൻ ചിരി ചിരിച്ചു.. ഹഹഹ…… ഉണ്ണി പൊട്ടി ചിരിച്ചു….. ഉണ്ണിക്കു ഭാര്യയോ…. ഉണ്ണിക്കു വേണം അവളെ… പുരുഷന്റെ സുഖം അവൾ ആദ്യം അറിയേണ്ടത് ഉണ്ണിയിൽ നിന്നു ആയിരിക്കണം…. അവൾ എന്റെ മുഖത്തു അടിച്ച പാട് അത് ദാ ഇപ്പോഴും മായാതെ കിടപ്പുണ്ട് ഈ നെഞ്ചിൽ അവൻ നെഞ്ചിൽ ആഞ്ഞടിച്ചു……. അപ്പൊ ഞങ്ങൾക്കും പ്രതീക്ഷക്കു വക ഉണ്ട്….. എന്റെ ആവശ്ശ്യം കഴിഞ്ഞാൽ നിങ്ങൾ എടുത്തോ കൊച്ചു പെണ്ണാ ആ സേട്ട് നു കൊടുത്താൽ ലക്ഷങ്ങൾ കിട്ടും….

ഞാൻ പറഞ്ഞുറപ്പിച്ച വിലക്കു നിധി കുംഭം വിറ്റിട്ട് ഇന്ത്യ വിടും പിന്നെ വീണയും ഉണ്ണിയും ആർക്കും തേടി പിടിക്കാൻ കഴിയാത്ത ദൂരത്തു ആകും….. ഉണ്ണി കട്ടിലിലേക് ചാഞ്ഞു… ആവണി അന്ന് പറഞ്ഞത് രുദ്രനും വീണയും തമ്മിൽ സ്നേഹത്തിൽ ആണെന്ന്… ഏയ്‌.. ഒരിക്കലും രുദ്രൻ വീണയെ ആ കണ്ണിലൂടെ കാണില്ല…പിന്നെ രുദ്രന്റെ ഉള്ളിൽ ആവശ്യത്തിന് വിഷം കുത്തി വച്ചിട്ടുണ്ടല്ലോ അല്ലങ്കിൽ അവൻ ഇപ്പോഴും എന്നെ കോൺടാക്ട് ചെയ്യില്ല…. നാളെ എന്നെ കൂട്ടാൻ ആ പൊട്ടൻ എയർപോർട്ടിൽ വരില്ലല്ലോ….അവൻ എന്തെങ്കിലും അറിഞ്ഞിരുന്നു എങ്കിൽ ഇവിടെ വന്നു എന്റെ കഴുത്തിൽ കത്തി വച്ചേനെ വെട്ടൊന്ന് മുറി രണ്ട് അതാണ് രുദ്രൻ… അപ്പൊ അവൻ ഒന്നും അറിഞ്ഞിട്ടില്ല…. അവൻ ആവണിയുടെ നമ്പർ എടുത്തു പതിവ് പോലെ അവൾ തന്നെ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു….അഹങ്കാരി…. അവൻ പല്ല് ഞറുക്കി…..

രുദ്രേട്ട നാളെ മുതൽ ഏട്ടൻ എന്നിൽ നിന്നും അകലം പാലിക്കും അല്ലെ…. അവർ വൈകിട്ടു കാവിൽ വിളക്കു വക്കാൻ വന്നതാണ്….. കാവിലെ ആലിന്ചുവട്ടിലെ ആ നനുത്ത തറയിൽ രുദ്രന്റെ തോളോട് ചേർന്നു അവൾ ഇരുന്നു.. മ്മ്മ്….. അതേ ഉണ്ണിക്കു ഒരു സംശയവും തോന്നാൻ പാടില്ല…. നിന്നോട് എനിക്ക് ദേഷ്യം ആണെന്നാണ് അവന്റെ ധാരണ… അത് തിരുത്തണ്ട അല്ലെങ്കിൽ നമ്മുട ആദ്യത്തെ ഉദ്ദേശ്യം നടക്കില്ല…. അത് കുറച്ചു കടന്ന കൈ അല്ലെ ഏട്ടാ… അത്രക് വേണോ….. വേണം…. നിന്റെ നല്ല മനസ്‌ കൊണ്ടാണ് നീ ഇങ്ങനെ ചിന്തിക്കുന്നത് ശത്രുവിനെ ശത്രു ആയി തന്നെ കണ്ടാൽ മതി…. എനിക്ക് അതാണ് ഇഷ്ടം… പിന്നെ രുദ്രൻ ഒന്ന് തീരുമാനിച്ചാൽ അത് തീരുമാനിച്ചത് ആണ്…. ഏട്ടാ…. പേടി ഉണ്ടോ നിനക്ക്…… നിമിഷ നേരം കൊണ്ട് ഞാനും ചന്തുവും വിചാരിച്ചാൽ ഉണ്ണിയെ ഇല്ലതാകാം…

പക്ഷേ അച്ചൻ എല്ലാം അറിയണം…മൂടി കിടക്കുന്ന സത്യങ്ങൾ എല്ലാം പുറത്തു വരണം… പിന്നെ ആവണി മനസ്സിൽ പോലും ചിന്തിക്കാത്ത പണി അത് അവൾക്കു കൊടുക്കണം അവളെ എന്നന്നേക്കുമായി ഒഴിവാക്കണം…. മ്മ്മ്…. ഏട്ടൻ എന്റെ കൂടെ കാണണേ…. ഒരു നിഴലും പോലെ ഞാനും ചന്തുവും നിന്റെ കൂടെ ഉണ്ട് മോളെ…. അവൻ അവളുടെ നെറുകയിൽ ചുണ്ട് അമർത്തി… അതേ നാളെ രാവിലേ ഞാൻ പോകും അവനെ വിളിക്കാൻ തരിച്ചു വരുന്നതോടെ എനിക്ക് നിന്നെ ഒന്ന് അടുത്ത് പോലും കിട്ടില്ല അത് കൊണ്ടാണ് അവരെ ഒകെ ഒഴിവാക്കി കാവിലേക്കു നിന്നെ കൊണ്ട് വന്നത്… .. അപ്പൊ ഇങ്ങനെ പേടിച്ചു ഇരുന്നാൽ എങ്ങനാ …. പിന്നെ….. പിന്നെന്താ കുറച്ചു ദിവസം ഞാൻ പട്ടിണി ആയിരിക്കും… എനിക്കുവേണ്ടത് ഒകെ ഇപ്പോ തന്നേര്… അയ്യടാ ഇത്‌ കാവാണ്… വേണ്ടാത്ത ചിന്ത ഒന്നും പാടില്ല…

ഈ കാവിലമ്മ ആണ് എനിക്ക് നിന്നെ തന്നത്.. ദേവിക്കു എല്ലാം അറിയാം… അവൻ അവളെ നെഞ്ചോട്‌ ചേർത്തു ആൽമരത്തിന്റ വേരിലേക്കു ചാഞ്ഞു.. ഒരു ആലില പറന്ന് വന്നു രുദ്രന്റെ മടിയിൽ വീണു… അവൻ അത് കൈയിൽ എടുത്തു അവളുടെ നീണ്ട നാസികയിൽ ഇല തുമ്പ് കൊണ്ട് കളം വരച്ചു… ആ വിടർന്ന കണ്ണുകളിൽ ചുണ്ടു ചേർത്തു അവന്റെ താടി രോമങ്ങളാൽ അവളെ ഇക്കിളിപെടുത്തി… അവൾ നാണം കൊണ്ട് അവന്റെ നെഞ്ചിൽ തന്റെ വിരലുകൾ കൊണ്ട് ചിത്രം വരച്ചു… അവളുടെ കഴുത്തിൽ അവന്റ ചൂട് ശ്വാസം തട്ടി.. അവൾ ഒന്ന് പിടഞ്ഞു അവൾ കൈകൊണ്ട് ഷിർട്ടിന്റെ ബട്ടൺസിൽ വലിച്ചു അത് പൊട്ടി താഴെ വീണു… ഇതു ആരു തുന്നി തരും അവൻ കളിയായി അവളുടെ ചെവിയിൽ മൊഴിഞ്ഞു…. ഞാൻ… തുന്നി തരാം… അവൾ നാണം കൊണ്ട് മുഖം തിരിച്ചു….

അവളുടെ ചെവിയിൽ പതുക്കെ പല്ലുകൾ അമർത്തി…. പോകാം നമുക്ക്… മ്മ്മ്…. അവൾ തലയാട്ടി… ദൂരെ വല്യൊത്തു വീട് ദൃഷ്ടിയിൽ പതിയും വരെ അവൻ അവളെ ചേർത്തു പിടിച്ചു….. പൊക്കോ വല്യൊത്തേക്കു ഞാൻ ഇവിടെ നിക്കാം അച്ഛൻ വന്നിട്ടുണ്ട് കാറ് കിടക്കുന്നു ഒരുമിച്ചു കയറി ചെല്ലണ്ട….. അവൾ പോകുന്നതും നോക്കി അവൻ നിന്നു… പാവം നാളെ മുതൽ അവളെ ഞാൻ അകറ്റി നിർത്തണമല്ലോ വീണ്ടും…. രുദ്ര നാളെ എപ്പോഴാണ് നീ ഉണ്ണിയെ കൂട്ടാൻ പോകുന്നത് ഭക്ഷണം കഴിക്കുമ്പോൾ ദുർഗാപ്രസാദ ചോദിച്ചു… അത്… അച്ഛാ വെളുപിനെ… 5 നു ആണ് ഫ്ലൈറ്റ് ഞാൻ ഒരു 4.30 നു പോകും ചന്തു ഉണ്ട്… ആാാ…. നല്ല കാര്യം ബാംഗ്ലൂർ വളർന്നത് ആണെങ്കിലും ആ കൊച്ചനു തന്നെ വരാൻ ഉള്ള പ്രാപ്‍തി ഇല്ല.. ചന്ദ്രനെ പോലെ അല്ല…. ഒരു ശുദ്ധൻ….

ശോഭ രുദ്രനെയും ചന്തുവിനെയും മാറി മാറി നോക്കി…. അവർ അവളെ കണ്ണ് അടച്ചു കാണിച്ചു…. നാളെ ഉണ്ണി വരട്ടെ കാമുകന്റെയും കമുകിയുടെയും പ്രേമ നാടകം അവൻ പൊളിച്ചെഴുതും…. ചിറ്റപ്പന്റെ മുൻപിൽ അവനായിട് അവതരിപ്പിക്കും ഇവളെ ഇവിടെ നിന്നും അടിച്ചു ഇറക്കും….. പിന്നെ ആവണി ഒരു കളി ഉണ്ട്…. ആവണി രുദ്രനയെയും വീണയെയും നോക്കി……ഗൂഢമായി ഒന്ന് ചിരിച്ചു….. രുദ്രനും ചന്തുവും രാവിലെ ഒരുങ്ങി ഹാളിലേക്കു വന്നു…. രുദ്രേട്ട…… അവർ തിരിഞ്ഞു നോക്കി വീണയും രുക്കുവും ങ്‌ഹേ… നിങ്ങൾ എന്താ ഉറങ്ങിയിലെ….. ചന്തു പുറത്തേക്കുള്ള വാതിൽ തുറന്നു… ഏട്ടാ…. ഇവൾ രാത്രി ഉറങ്ങിയിട്ട് ഇല്ല ഇരുന്നു നേരം വെളുപ്പിച്ചു….

എന്റെ പോന്നു മോളെ നിന്റെ കൈയിലാണ് എല്ലാം നീ ഇപ്പോഴേ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെ ആണ് രുദ്രൻ അവളുടെ മുഖം കൈയിൽ എടുത്തു… എനിക്ക് പേടി ഒന്നും ഇല്ല രുദ്രേട്ട പക്ഷേ എനിക്ക് നിങ്ങളെ ഓർത്താണ്…. അയാളെ പോലെ എന്തിനും മടിക്കാത്ത ഗുണ്ട…. രുദ്രൻ അവളെ ഒന്നുടെ നെഞ്ചിലേക്ക് ചേർത്തു..പേടിക്കണ്ട എന്റെ മോള്.. ഞങ്ങൾ തിരിച്ചു വരുമ്പോൾ എന്റെ മുൻപിൽ ഉള്ളത് ഈ വീണ ആയിരിക്കരുത്… രുക്കു നീ ഇവളെ പറഞ്ഞു മനസ്സിൽ ആക്കു… ഞങ്ങൾ ഇറങ്ങട്ടെ…. ഡോർ അടച്ചു കിടന്നോ… അവർ പോകുന്നതും നോക്കി അവൾ വാതുക്കൽ നിന്നു….. വാവേ മോളെ… ഇനി കുറച്ചു സമയം കൂടി നമ്മുടെ മുൻപിൽ ഉള്ളൂ അയാൾ വരാൻ… എല്ലാം നിന്റെ കൈയിൽ ആണ്.. മ്മ്മ്… അറിയാം…

എന്റെ രുദ്രേട്ടനു വേണ്ടി ഈ കുടുംബത്തിന് വേണ്ടി ഞാൻ എല്ലാം അനുസരികം.. പുതിയ വീണ… ഉണ്ണിയെ സ്നേഹിക്കുന്ന ഉണ്ണിയെ മോഹിക്കുന്ന വീണ… രുദ്രന്റെ ശത്രു വീണ …. പുതിയ ഭാവമാറ്റം അല്ലെ…. അവൾ രുക്കുവിനെ ഒന്ന് നോക്കി…… ആ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിച്ചു…….. (തുടരും )…

രുദ്രവീണ: ഭാഗം 21

Share this story