അൻപ്: ഭാഗം 10

അൻപ്: ഭാഗം 10

എഴുത്തുകാരി: അനു അരുന്ധതി

നാളെ വേലക്ക് പോകണം.. എന്നു ഓർത്തപ്പോൾ വല്ലാത്തൊരു സന്തോഷം അവളിൽ നിറഞ്ഞു… അതു ചെയുന്ന ജോലിയിൽ എല്ലാം ഉണ്ടായിരുന്നു.. ആദി അവൾ അറിയാതെ അവളെ ഇടക്ക് നോക്കുന്നതു ചന്തു കണ്ടു… ചന്തു കണ്ടു എന്നറിയുമ്പോൾ ആദി നോട്ടം മാറ്റും.. രാത്രി കഴിച്ച ശേഷം കനി പാത്രങ്ങൾ ഓരോന്നും കഴുകി വൃത്തിയാക്കി അടുക്കള ഒതുക്കിയ ശേഷം അവിടെ തുടച്ചു… എല്ലാം തിർന്നു ഒന്നു കുളിച്ചു പുറത്തു ഇറങ്ങിയപ്പോൾ സമയം പതിനൊന്ന് മണി ആയി.. കനി പതിയെ ബാൽക്കണിയുടെ വാതിൽ തുറന്നു പുറത്തു ഇറങ്ങി.. അവിടെ നിന്നാൽ ആദിയുടെ ഓഫീസ്റൂം ശരിക്കും കാണാം.. കനി നോക്കിയപ്പോ കർട്ടൻ ഇട്ടിരിക്കുന്നതു കണ്ടു.. ലൈറ് ഓഫാക്കി ഇട്ടിരിക്കുന്നു..

ഇന്നും ആദി സാർ അവിടെ ആയിരിക്കും..!! കനി ബാൽക്കണിയിയുടെ നേരെ നടന്നു .. ചെറിയ ഒരു ഇരുട്ടു ഉണ്ട് സാരമില്ല..!! മുകളിൽ നിന്നും നോക്കിയാൽ എല്ലായിടത്തും ലൈറ്റുകൾ തെളിഞ്ഞു നിൽക്കുന്നതു കാണാം… റോഡിൽ കൂടി ഏതൊക്കെയോ വണ്ടികൾ പോകുന്ന വെട്ടം… അടുത്ത ഫ്ലാറ്റിൽ നിന്നും വരുന്ന ലൈറ് .. മിക്ക ഫ്ലാറ്റിലും ഇരുട്ട് പടർന്നു..ചിലർ ഉറക്കം പിടിച്ചു കാണും. ചിലർ നാളത്തെ ഒരുക്കം നടത്തുന്നുണ്ടാകും..ഓരോന്നിലും ഓരോ ജീവിതം… ഈ നഗരം ഒരിക്കലും ഉറങ്ങില്ലെന്നു എന്റെ അണ്ണൻ പറയുമായിരുന്നു..എവിടെ എങ്കിലും ആരെങ്കിലും ഉറങ്ങാതെ ഇരിക്കുന്നുണ്ടാകും എന്നെ പോലെ…!! കോവിൽപെട്ടിയിൽ ഞാനും അപ്പനും അമ്മയും അണ്ണനും..

അണ്ണൻ എൻജിനിയറിങ് പഠിക്കാൻ ചെന്നൈയില് വന്നതാ.. പോകുമ്പോൾ അണ്ണൻ എന്തു സന്തോഷത്തിൽ ആയിരുന്നു..പഠിച്ചു ഒരു ജോലി ഒക്കെ മേടിച്ചു എല്ലാരേം നോക്കും എന്നു എപ്പോഴും പറയും..എന്നിട്ട് …. ഒന്നും നടന്നില്ല. ഒരു റോഡ് ആക്‌സിഡന്റ് ആയിരുന്നു..ഏതോ വണ്ടി ഇടിച്ചു നിർത്താതെ പോയി..അണ്ണൻ പോയ അന്ന് ഞങ്ങളുടെ ജീവിതവും അവസാനിച്ചു.. അണ്ണൻ പോയ ശേഷം അപ്പ അധികം സംസാരിച്ചിട്ടില്ല.. എപ്പോഴും എന്തെങ്കിലും ഓർത്തു ഇരിക്കും.. അമ്മയും അങ്ങനെ ആയിരുന്നു..!അണ്ണനെ ദൂരെ പഠിക്കാൻ വിട്ടത് കൊണ്ടാണ് ഇതുപോലെ പറ്റിയതെന്നു പറഞ്ഞു ചിറ്റപ്പ എപ്പോഴും അപ്പയെ കുറ്റപ്പെടുത്തും.. ഒരു ദിവസം ഞാനും അമ്മയും പാട്ടി വീട്ടിൽ പോയി വന്നപ്പോൾ അപ്പ കൃഷിക്കു അടിക്കാൻ കൊണ്ടുവന്ന കീടനാശിനി എടുത്തു ജീവിതം അവസാനിപ്പിച്ചു..!!

പിന്നെ അമ്മ ആയിരുന്നു കൂടെ.. അപ്പയും അണ്ണനും പോയത് അമ്മയെ നന്നായി തളർത്തി… പിന്നെ ഒരു ദിവസം അമ്മയും പോയി… പിന്നെ മാമ എന്നെ ചെന്നൈയിലേക്ക് കെണ്ടുവന്നു..പിന്നെ ജീവിതം അവിടെ ആയി… ഒടുവിൽ ജീവിതം എന്നെ ഇവിടെ എത്തിച്ചു… കനി കഴുത്തിൽ കിടന്ന താലി എടുത്തു അതിൽ നോക്കി നിന്നു… ഇന്ന് ആദി സാറിന്റെ ഭാര്യയും ആയി… എനിക്കറിയാം ഈ ജന്മം സാർ എന്നെ ഒരു ഭാര്യ ആയി കാണില്ല.. പിന്നെ ബോധം ഇല്ലാതെ ഓരോന്നും കാട്ടികൂട്ടി വെക്കുന്നു…!! ചന്തു അണ്ണനെ കാണുമ്പോൾ എന്റെ സ്വന്തം അണ്ണനെ ഓർമ്മ വരുന്നു… അണ്ണൻ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ഇതു പോലെ ഒരു അഭയം തേടി ഇവിടെ നിൽക്കേണ്ടി വരില്ല…!! ഞാൻ ഈ ലോകത്തിൽ ആരും ഇല്ലാത്തവളായി മാറില്ലായിരുന്നു… കനി പതിയെ കണ്ണുകൾ അടച്ചു… എന്നിട്ടു ഉറക്കെ വിളിച്ചു… വേലു അണ്ണാ…. നിങ്ക എന്നെ തേടി വരുവാളാ……..

പറഞ്ഞു തീർന്നതും ഒറ്റ കരച്ചിൽ ആയിരുന്നു… കുറച്ചു നേരം അവിടെ നിന്നും കരഞ്ഞു പിന്നീട് എപ്പോഴോ…തിരികെ നടക്കാൻ തുടങ്ങി… അപ്പോൾ ആണ് ആരോ കുറച്ചു മാറി ഇരുട്ടിൽ ഇരുന്നു കനിയെ നോക്കി ഇരിക്കുന്നതായി തോന്നി.. കനി സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു …. ആദി…!! തന്നെ തന്നെ നോക്കി ഇരിക്കുന്നു.. അയ്യോ ഇനി എന്തു ചെയ്യും… കനി കുറച്ചു നേരം ആദിയെ നോക്കി നിന്നു പിന്നെ വേഗം അവിടെ നിന്നും അകത്തേക്ക് നടന്നു കനി അകത്തേക്ക് പോകുന്നതും നോക്കി… ആദി അവിടെ തന്നെ നിന്നു.. അവൻ മനസ്സിൽ പറഞ്ഞു.. വേലു അണ്ണൻ….. അകത്തു എത്തിയ കനി അന്ന് താൻ വന്നപ്പോൾ കിടന്ന ആ മുറിയിലേക്ക് പോയി..കതകു പതിയെ ചാരി.. ആ വാതിലിൽചാരി അവിടെ നിന്നു 🦋🦋🦋🦋

വാതിലിൽ ആരോ മുട്ടുന്ന കേട്ടു കണ്ണു തുടച്ചു കനി ചെന്നു വാതിൽ തുറന്നു.. ചന്തു അണ്ണാ…ഉറങ്ങി ഇല്ലേ… ഇല്ല… ഞാൻ കണ്ടു പുറത്തു ബാൽക്കണിയിൽ.. വേലു എന്നാണോ ചേട്ടന്റെ പേര്.. അതേ ….കനി തല താഴ്ത്തി ആണ് മറുപടി പറഞ്ഞതു. സരമില്ലാട്ടോ… ഉം.. പിന്നെ എന്താ ഇവിടെ വന്നു കിടക്കുന്നത്… അതു ആദി സാർ.. അവൻ പറഞ്ഞോ ഇവിടെ കിടന്നാൽ മതിന്നു… കനി ഇല്ലെന്നു തല ആട്ടി… എന്റെ കനി ഇന്ന് നി ഇവിടെ കിടന്നാൽ ജീവിതകാലം മുഴുവനും ഇവിടെ കിടെക്കേണ്ടി വരും.. അണ്ണാ… വാ ആദി വരുന്നതിനും മുൻപ് പോയി അവന്റെ റൂമിൽ കേറാൻ നോക്കു വേഗം.. വേണോ അണ്ണാ.. വേണം.. വാ.. അതും പറഞ്ഞു ചന്തു കനിയുടെ കയ്യും പിടിച്ചു അവിടേക്ക് പോയി.. റൂമിൽ ആദി ഇല്ലായിരുന്നു…!! അവളെ അകത്തേക്കു തള്ളി .. ചന്തു റൂം അടച്ചു ലോക്ക് ചെയ്തു.. ഇനി എങ്കിലും ഇതു പോലെ ചെയ്യണം ഇല്ലെങ്കിൽ ഒരു നീക്ക് പോക്കും നടക്കില്ല..!! 🦋🦋🦋

ആദി റൂമിന്റെ മുൻപിൽ എത്തിയപ്പോൾ പുറത്തു നിന്നും ലോക്ക് ചെയ്തതു കണ്ടു.. തുറന്നു അകത്തു കയറിയപ്പോൾ കനി നിലത്തു ഇരുന്നു ഉറങ്ങുന്നതു കണ്ടു… നേരെ നടന്നു അവളുടെ മുൻപിൽ എത്തി… ആദി കനിയെ പതിയെ തട്ടി വിളിച്ചു… ടി… ആദിയുടെ ഒറ്റ വിളിയിൽ കനി കണ്ണു തുറന്നു.. സാർ.. നിന്നോട് ആരു പറഞ്ഞു ഈ റൂമിൽ കേറി ഇരിക്കാൻ…എണിക്ക്.. എണീക്കാൻ… കനി പതിയെ എണീറ്റു.. നിന്നെ ആരാ ഇവിടെ കേറ്റി ഇരു ത്തിയത് എന്ന്‌ എനിക്കറിയാം… പുറത്തേക്കു പോടി… കനി പേടിച്ചു അവിടെ തന്നെ നിന്നു.പിന്നെ ആദിയുടെ മുഖം മാറുന്ന കണ്ടു വേഗം പുറത്തേക്കു നടന്നു.. നേരെ നടന്നു ഹാളിൽ എത്തിയപ്പോൾ പുറകിൽ വാതിൽ വലിച്ചു അടക്കുന്ന സൗണ്ട് കേട്ടു.. ആ അടഞ്ഞവാതിലിൽ നോക്കി കനി അവിടെ തന്നെ നിന്നു… 🦋🦋🦋🦋

രാവിലെ എണീറ്റു വേഗം ജോലി എല്ലാം തിർക്കുന്ന ധൃതിയിൽ ആയിരുന്നു കനി…രാവിലെ കഴിക്കാൻ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ആണ് ചായ ചോദിച്ചു ചന്തു വന്നത്..രണ്ടു ചായ ചന്തുവിന്റെ കയ്യിൽ കൊടുത്തു വിട്ടു… ഉച്ചക്ക് ഉള്ള ചോറും കറിയും ഉണ്ടാക്കി അടച്ചു വച്ചു… രാവിലെ 9 മണിക്ക് എത്തണം എന്നു ചന്തു അണ്ണൻ പറഞ്ഞു.. ജോലി എല്ലാം ഒതുക്കിയ ശേഷം ക്ലോക്കിൽ നോക്കിയപ്പോൾ 8 മണി കഴിഞ്ഞു.ഇനിയും നിന്നാൽ നേരം വൈകും. കുളിച്ചു മാറാൻ ഡ്രെസ്സ് ആദി സാറിന്റെ മുറിയിൽ ആണ്.. അവിടേക്ക് പോകുന്ന കാര്യം ഓർക്കുമ്പോൾ അറിയില്ല.. ഞാൻ എന്ത് ചെയ്യും എന്ന്.. നേരെ നടന്നു ഹാളിൽ എത്തിയപ്പോൾ ആദി സാറിനെ കണ്ടില്ല.. പതിയെ റൂമിലേക്ക് കയറി.. അകത്തു ആരെയും കണ്ടില്ല.. ബാത്‌റൂമിൽ വെള്ളം വീഴുന്ന ഒച്ച കേട്ടു കുളിക്കുക ആണ്..

വേഗം തന്നെ ആദി സാർ അന്ന് മേടിച്ചു തന്ന കവറു തുറന്നു.. ഒരു ചുമന്ന കോട്ടൻ സാരി എടുത്തു.. ആ കവറും കൊണ്ടു വേഗത്തിൽ നേരെ പുറത്തേക്ക് നടന്നു.. കുളി കഴിഞ്ഞു വന്നപ്പോൾ ചന്തു അണ്ണൻ ഉച്ചയ്ക്ക് കഴിക്കാൻ ഉള്ളത് എടുത്തു കൊള്ളാൻ പറഞ്ഞു..ഉണ്ടാക്കിയ ചോറും കറിയും കുറച്ചു എടുത്തു ചെറിയ ഒരു പാത്രം തപ്പി അതിൽ വച്ചു…..!! ബ്രേക്ഫാസ്റ്റ് ചന്തു അണ്ണൻ കഴിച്ചു … ആദി സാറിനു പിന്നെ മതി എന്നു ചന്തു അണ്ണനോട് പറഞ്ഞുന്നു പറഞ്ഞു… ചന്തു അണ്ണൻ ആക്കാം എന്നു പറഞ്ഞു.. അണ്ണൻ റെഡി ആകാൻ പോയി.. കനി അടുക്കളയിൽ നിന്ന് പോരുമ്പോൾ ആദി ഹാളിൽ ഇരുന്നു ന്യൂസ് കാണുന്നത് കണ്ടു..കനി പതിയെ പുറകിൽ വന്നു നിന്നു… ആദി അവൾ വന്നത് അറിഞ്ഞു ..എന്നിട്ടും അവൻ അവളെ നോക്കിയില്ല.. കനിക്ക് അറിയാം ആദി നോക്കില്ല എന്നു..

അപ്പോൾ ആണ് ചന്തു അവിടേക്ക് വന്നത്. ഹാ കനി പോകാം… ഉം… ടാ ആദി ഞങ്ങൾ പോയിട്ടു വരാം.. ആദി ഒന്നും മിണ്ടാത്ത ടിവിയിൽ നോക്കി ഇരുന്നു.. ടാ… വാ തുറന്നു ഒരു നല്ല വാക്ക് പറയെടാ.. ശരി…പോയിട്ടു വാ.. കനി വാ..മാമന് കലിപ്പ് ആണ്..!! അതും പറഞ്ഞു ചന്തു പുറത്തേക്ക്‌ പോയി.. എന്നിട്ടും കനി അവിടെ നിന്നു. സാർ… കനി പതിയെ വിളിച്ചു.. ആദി വെറുതെ തിരിഞ്ഞു ചോദ്യ ഭാവത്തിൽ അവളെ നോക്കി.. എന്താ.. നിന്നെ അവിടെ കൊണ്ട് വിടാൻ ഒന്നും എനിക്ക് പറ്റില്ല.. വേണമെങ്കിൽ പോയാൽ മതി.. അതല്ല സാർ.. പിന്നെ..!!! കാശു വല്ലതും വേണോ.. വേണ്ട… പിന്നെ എന്താടി.. കനി കുറച്ചു മുൻപോട്ട് വന്നു ആദിയുടെ കാലിൽ തൊട്ട് നമസ്ക്കാരിച്ചു..

എന്നെ ആശീർവാദം പണ്ണുങ്കൊ സാർ… ആദി പെട്ടെന്നു ചാടി എണീറ്റു.. അവൾ അതുപോലെ ചെയ്യും എന്ന് അവൻ ഓർത്തില്ല.. നീ..നി… പോകാൻ നോക്കു. സമയം ആയി.. പിന്നെ എനിക്കു ഇതൊന്നും ഇഷ്ടമല്ലാത്ത കാര്യം ആണ്… അവൻ അതും പറഞ്ഞു അവിടെ നിന്നും പോയി.. ആദി നേരെ നടന്നു ഓഫീസ് റൂം തുറന്നു അകത്തേക്ക് കയറി വാതിൽ അടച്ചു.. നേരെ പോയി ചെയറിൽ ഇരുന്നു…പതിയെ കണ്ണുകൾ അടച്ചു.. ഒരു തുള്ളി കണ്ണുനീർ അവന്റെ കണ്ണിൽ നിന്നും ഊർന്നിറങി…. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി കണ്ണുകൾ തുടച്ചു തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ ചന്തു… ചന്തു നേരെ നടന്നു നടന്നു അവളുടെ മുൻപിൽ എത്തി.. കനി വാ സമയം ആയി.. ആദി സാർ..!!

അവൻ ചിലപ്പോൾ അങ്ങനെ ആണ് … അവൻ അനുഭവിച്ചതു നോക്കുമ്പോൾ അവന്റെ ഭാഗത്തും ചില ശരികൾ ഉണ്ടാകും.. കനി ഒന്നും അറിയാതെ ചന്തുവിന്റെ നേരെ നോക്കി.. സമയം ആകുമ്പോൾ എല്ലാം പറയാം ഇപ്പോൾ വാ… ജോലിക്കു കയറിയ അന്ന് തന്നെ വൈകി പോകുന്നതു ശരിയല്ല.. ഉം. കനി വാതിൽ മെല്ലെ ചാരി ചന്തുവിന്റെ കൂടെ നടന്നു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ചന്തു വണ്ടി ഓടിച്ചു കനിയോട് സംസാരിച്ചു കൊണ്ടിരുന്നു.. പിന്നെ കനി അവിടെ മലയാളം മതിട്ടോ… അവർക്ക് തമിഴ് അറിയില്ല ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്‌… ശരി അണ്ണാ.. പിന്നെ ചോദിക്കാൻ മറന്നു മലയാളം വായിക്കാനും എഴുതാനും അറിയാമോ.. അറിയാം.. ഞാനും അണ്ണനും നന്നായി വായിക്കും.

എഴുതാനും അറിയാം.. എന്നാലും ചില വാക്കുകൾ കുറച്ചു പാടാണ്.. എത്ര വരെ പഠിച്ചു.. പ്ലസ് ടു വരെ പോയി..പിന്നെ പഠിച്ചില്ല മാമന്റെ കൂടെ അവിടേക്ക് പൊന്നു. പിന്നെ ഒന്നും പറ്റിയില്ല.. പിന്നെ അവര് എത്ര വരെ പഠിച്ചു.. ആരു ആദിയോ… ഉം…. അവൻ LLM ആണ്..പിന്നെ നെറ്റും jrf ഒക്കെ ഉണ്ട്.. എന്നവച്ചാൽ… LLB കഴിഞ്ഞു..pg ഇല്ലേ അതൊക്കെ.. ഉം അപ്പൊ അണ്ണൻ… എനിക്ക് LLB മാത്രമേ ഉള്ളൂ.. വക്കിൽ ആണ്.. ഞങ്ങൾ തമ്മിൽ ലോ കോളേജിൽ വച്ചു കൂട്ടുകാർ ആയതാ.. പിന്നെ ഇവിടെ വരെ എത്തി.. അണ്ണൻ ജോലി ചെയ്യുന്നില്ലേ.. പിന്നെ ഉണ്ടായിരുന്നു.. ഒരു വക്കിൽ ഓഫീസിൽ.. പക്ഷേ പോകുന്നില്ല.. എന്താ… എന്റെ സീനിയർ ആയി ചെറിയ ഒരു പിണക്കം.. ഉം.. എംജി റോഡിൽ ആയിരുന്നു ബുക്ക് ഷോപ്..ചന്തു വണ്ടി ഷോപ്പിന്റെ മുൻപിൽ നിർത്തി…!! ‘സ്റ്റോറി വേൾഡ്’ വണ്ടി ഒതുക്കി നിർത്തി…രണ്ടു പേരും ഇറങ്ങി. നടന്നു.. അകത്തു കയറി…കനി നോക്കിയപ്പോൾ നിറയെ പുസ്തകങ്ങൾ…

കണ്ടിട്ടു കൊതി ആയി ..അതിൽ നിന്നും വരുന്ന വാസന.. കനി കൈ നീട്ടി ആ ഷെൽഫിൽ വിരലുകൾ ഓടിച്ചു.. കുറച്ചു നടന്നു ചന്തു നോക്കിയപ്പോൾ കനി പുറകിൽ പുസ്തകങ്ങൾ നോക്കി നിൽക്കുന്നത് കണ്ടു… ഹെലോ കനി.. ഇവിടെ നിന്നാൽ മതിയോ.. അയ്യോ അണ്ണാ.. ഞാൻ എന്തോ ഓർത്തു.. മന്നിച്ചിട്.. നേരെ ചെന്നു ഷോപ് മാനേജറെ പരിചയപ്പെട്ടു… ഒരു പ്രായം ചെന്ന ലേഡി ആയിരുന്നു ഷോപ് മാനേജർ പേര് ബാനു..അവിടെ കനിയെ കൂടാതെ വേറെ രണ്ടു സ്റ്റാഫ്കൾ ഉണ്ടായിരുന്നു.. ഒരു ആണും ഒരു പെണ്ണും.. എല്ലാരെയും മാനേജർ പരിചയപ്പെടുത്തി.. വൈകിട്ടു ആറു മണിക്ക് ഷോപ് അടക്കും… അപ്പോൾ വരാം എന്ന് പറഞ്ഞു ചന്തു യാത്ര പറഞ്ഞു ഇറങ്ങി……തുടരും…….

അൻപ്: ഭാഗം 9

Share this story