രുദ്രവീണ: ഭാഗം 23

രുദ്രവീണ: ഭാഗം 23

എഴുത്തുകാരി: മിഴിമോഹന

രുദ്രനും ചന്തുവും എയർപോർട്ട്നു മുൻപിൽ കാറുമായി ഉണ്ണിയെ കാത്തു കിടക്കുവാണ് … സമയം ആയല്ലോ ആ കാർക്കോടകൻ മുകളിൽ നിന്നും ആവി ആയോ ചന്തു വാച്ചിലേകു നോക്കി… ആ പെണ്ണ് എന്ത് കാണിച്ചു കൂട്ടും എന്നോർത്ത് ടെന്ഷനിലാണ് ഞാൻ… രുദ്രൻ നെറ്റിയിൽ കൈ തിരുമ്മി.. ഒന്നും സംഭവിക്കില്ല… നീ ടെൻഷൻ അടിക്കണ്ട ഉദ്ദേശിച്ചത് നടന്നില്ല എങ്കിൽ അവനെ അങ്ങ് തീർത്തേക്കാം ബാക്കി വരുന്നത് പോലെ …. അത് പാടില്ല ചന്തു… അവനെ തീർക്കാൻ ആയിരുന്നെങ്കിൽ നമുക്ക് എപ്പോഴേ ആകാമായിരുന്നു ഇപ്പോൾ ആണെങ്കിലും പറ്റും…. അവനെ മുൻനിർത്തി സത്യം പുറത്തു കൊണ്ട് വരണം അത് വരെ അവൻ ജീവിച്ചിരിക്കട്ടെ.. മം… അതേ… ചന്തു ഒന്ന് മൂളികൊണ്ട് പുറത്തേക്കു നോക്കി…

ഓ… ദാ വരുന്നു നല്ലവനായ ഉണ്ണികുട്ടൻ. ചന്ദനക്കുറി ഒകെ തൊട്ടു മാന്യതയുടെ മൂടുപടലം അണിഞ്ഞി കൊണ്ട് അവൻ അവർക്കു അരികിലേക്ക് എത്തി. ചന്തുവേട്ട ഏട്ടൻ ഉണ്ടായിരുന്നോ ഇവിടെ.. ആ അതേ കുറച്ചു ദിവസം ലീവ് എടുത്തു… നീ കയറു… യാത്ര ഒക്കെ സുഖം ആയിരുന്നോ ഉണ്ണി… മം… ആയിരുന്നു രുദ്രേട്ട… പിന്നെ ഉള്ളിലെ ബുദ്ധിമുട്ട്… അത് ഏട്ടന് അറിയാമല്ലോ… അതിനു നീ എന്തിനാ ബുദ്ധിമുട്ടുന്നത്… നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ അല്ലെ… ഇപ്പോ ചാറ്റിംഗ് ഒക്കെ ഇല്ലേ…. പിന്നെന്താ… രുദ്രൻ ആദ്യത്തെ കൊട്ട് കൊടുത്തു… അ… അ.. അത്… അത് ആണ് ഏട്ടാ… പക്ഷേ ഒരുപാട് പേരിൽ ഒരാൾ മാത്രം ആണ് ഞാൻ… അത് ഏട്ടനോട് ഞാൻ പറഞ്ഞത് അല്ലെ… ……… മോനെ.. എന്റെ തനി സ്വരൂപത്തിനു ആയിരുന്നെങ്കിൽ നിന്നെ ഞാൻ ഇവിടെ തീർത്തേനെ… രുദ്രൻ പല്ല് ഞെരിച്ചു…

സ്റ്റിയറിങ്ങിൽ അവന്റെ പിടി മുറുകുന്നത് ചന്തു മനസിൽ ആക്കിയിരുന്നു… ഉണ്ണി നീ ആ പറഞ്ഞതിന് എന്താണ് തെളിവ്…എന്റെ പെങ്ങളെ പറ്റി നീ പറയുമ്പോൾ എനിക്ക് വിശ്വസിക്കാവുന്ന തെളിവ് വേണം.. ചന്തുവിന്റെ മുഖം കറുത്തു.. അത്… അത്… അന്ന് അവൾ ആണ് എന്നെ മുറിയിലേക്കു ക്ഷണിച്ചത്…ഞാൻ എല്ലാ തെളിവും രുദ്രേട്ടനു കൊടുത്തതാണ്…. രുദ്രേട്ടനു വിശ്വാസം ആയില്ലേ… മം…ആയി രുദ്രൻ ഒന്ന് ഇരുത്തി മൂളി വീട്ടിൽ വരും വരെ അവർ മറ്റൊന്നും സംസാരിച്ചിരുന്നല്ല……. ദുർഗാപ്രസാദ്‌ മുറ്റത്തു തന്നെ അവരെ കാത്തു നിൽപുണ്ടായിരുന്നു…… മോനെ ഉണ്ണി… സുഖം ആണോടാ സുഖം വല്യച്ച…. വല്യമ്മയും തങ്കു അപ്പച്ചിയും എവിടെ…… അകത്തുണ്ട്…. .നിന്നെ കാത്തിരിക്കുന്നു അവൻ അയാളുടെ പുറകെ അകത്തേക്കു കയറി….

അകത്തേക്കു കയറാൻ ഒരുങ്ങിയ ചന്തുവിന്റെ കൈയിൽ പിടിച്ചു രുദ്രൻ നിർത്തി…. എനിക്ക് പെരുവിരലിൽ നിന്നും കേറുന്നുണ്ട് അവന്റെ സംസാരം…. ഞാൻ പിടിച്ചു ഭിത്തിക്ക് ഒട്ടിക്കും… നീ വെയിറ്റ് ചെയ്യു രുദ്ര… അവൻ എൻജോയ് ചെയ്യട്ടെ…അവന്റെയും അവളുടെയും നാവിൻ തുമ്പിൽ നിന്നും നമുക്ക് അത് അറിയണം… മം…. രുദ്രൻ ഒന്ന് മൂളി അകത്തേക്കു കയറി…. ആരും എഴുന്നേറ്റില്ല വല്യച്ഛ…. എഴുനേറ്റു പിള്ളേരൊക്കെ നിന്നെ നോക്കി ഇരിക്കുവായിരുന്നു ദാ വാവ ഇത്രേം നേരം നിന്നെ നോക്കി ഇവുടെ ഉണ്ടായിരുന്നു… എന്നെ നോക്കിയോ വാവയോ…. അവൻ ഒന്ന് അന്താളിച്ചു… അങ്ങനെ വരാൻ വഴി ഇല്ലാലോ… തല്ലാൻ ആയിരിക്കുമോ..അവൻ ഒന്ന് പതറി… എന്താഡാ നിനക്കൊരു നാണം നിന്റെ പെണ്ണ് ഇത്രേം നേരം ആയി കാത്തിരിക്കുവാരുന്നു എന്ന്… രുദ്രൻ അവന്റെ തോളിലൂടെ കൈ ഇട്ടു…

വാ എന്തായാലും കുളിച്ചു ഫ്രഷ് ആകു ബാക്കി പിന്നെ “തരാം”… അല്ല സംസാരിക്കാം ചന്തു അവന്റെ മറ്റേ തോളിലൂടെ കൈ ഇട്ടു… എന്തൊക്കെയോ അസ്വഭാവികത ഫീൽ ചെയുന്നു…വീണ എന്നെയും കാത്തിരുന്നു എന്ന് ഇനി ഒരു പക്ഷേ അവൾക്കു എന്നോട് സ്നേഹം ആയി കാണുമോ…… എന്തെങ്കിലും ആകട്ടെ എനിക്ക് കാര്യം നടന്നാൽ മതി……..അവൻ ഷവര് തുറന്നു വെള്ളം ദേഹത്തേക്ക് ഒഴിച്ചു…. പുറത്തേക്കു വന്ന അവൻ പതുക്കെ അടുക്കളയിലേക്കു ചെന്നു…. അപ്പച്ചി………. വല്യമ്മേ.. മോനെ… കുളിച്ചോ ദാ ചായ… താരമോളെ കൂടെ കൊണ്ടു വരാമായിരുന്നു… തങ്കു അവന്റെ നേരെ ചായ നീട്ടി… അതിനിനി സമയം ഉണ്ടല്ലോ…. അവരൊക്കെ ഉടനെ ഇങ്ങു വന്നോളും… അയ്യോ പറഞ്ഞത് അബദ്ധം ആയോ ശോഭ ഒന്ന് ഞെട്ടി.. അതെന്താ വല്യമ്മേ അങ്ങനെ പറഞ്ഞത്…

അത് ഉണ്ണി പ്രത്യേകിച്ച് ഒന്നും ഇല്ല അവർക്ക് ഇനിയും വരാമല്ലോ എന്ന് വച്ചു പറഞ്ഞതാ…. ഹോ… അവർ ഒന്ന് നിശ്വസിച്ചു മോൻ ചായ കുടിച്ചാട്ടെ…. അവൻ ചായയുമായി പുറത്തേക്കിറങ്ങി….. “ആവണി..”….. അവൾ ഒന്ന് പരുങ്ങി നീ എന്താ എന്റെ ഫോൺ ബ്ലോക്ക്‌ ചെയ്തത്… അത് ഉണ്ണിയേട്ടാ ഞാൻ… ഞാൻ പറഞ്ഞുവല്ലോ രുദ്രേട്ടനും വീണയും….. മിണ്ടരുത് നീ……അവന്റെ കണ്ണ് ചുമന്നു അവളുടെ നേരെ അവൻ വിരൽ ചൂണ്ടി….. ഉണ്ണിയേട്ടാ പതുക്കെ…. നമുക്ക് പിന്നീട് സംസാരികം… ഇപ്പോൾ ആരേലും കേൾക്കും… അവൾ അവിടെ നിന്നും പതുക്കെ വലിഞ്ഞു… നീ പൊക്കോ എവിടെ വരെ പോകും നീ…അവൻ അവളെ അടിമുടി ഒന്ന് നോക്കി..വഷളൻ ചിരി ചിരിച്ചു .. അവൾ അത് കണ്ടില്ല എന്ന് നടിച്ചു അകത്തേക്കു നടന്നു….

അത്യവശ്യം കൊഴുത്ത ശാരീരിക പ്രകൃതം ആണ് അവൾക്കു ഉണ്ണി പിന്തിരിഞ്ഞു പോകുന്ന അവളിലേക്ക് കണ്ണ് പായിച്ചു… മല്ലു girls അല്ലങ്കിലും എന്നും എന്റെ വീക്നെസ് ആണല്ലോ… അവൻ ചുണ്ടൊന്ന് നൊണഞ്ഞു… അവൻ പതുക്കെ രേവതിയുടെ മുറിയുടെ സമീപത്തേക്കു നടന്നു…. പതുക്കെ ആ മുറി തുറന്നു…… പൊ….. പൊ….. നീ കൊല്ലാൻ വന്നതല്ലെ എന്റെ കുഞ്ഞിനെ….. അവർ ചാടി എഴുനേറ്റു ഉണ്ണിയുടെ കോളറിൽ പിടിത്തം ഇട്ടു…… ഹാ… വിട് തള്ളേ ഇതിന്റെ ഭ്രാന്ത്‌ മാറിയില്ലേ…. അവൻ അവരെ പിടിച്ചു തള്ളി… എന്താ…… എന്താ… ഇവിടെ ബഹളം ശോഭയും തങ്കുവും ഓടി വന്നു…. രേവതി ഒരു മൂലയിലേക്ക് ചുരുങ്ങി…… ഞാൻ വെറുതെ രേവമ്മയെ കാണാൻ……

എന്റെ ഉണ്ണി അങ്ങനെ ആരെയും അവൾ അടുപ്പിക്കില്ല മോൻ ഇനി അങ്ങോട്ടു പോകണ്ട ശോഭേ അവളെ ഒന്ന് നേരെ കിടത്തിയേക് തങ്കു അവനെ കൊണ്ടു പുറത്തിറങ്ങി….. എന്താ രേവു എന്തിനാ മോള് ബഹളം വച്ചതു… രേവതി പതുകെ പുറത്തേക്കു നോക്കി.. അവൻ…. അവൻ കൊല്ലാൻ വന്നതാ എന്റെ മോളെ കൊല്ലും അവൻ….. ഒന്നും സംഭവിക്കില്ല…. ശോഭ രേവതിയുടെ തലയിൽ തലോടി….. അവൾ മയങ്ങിയ ശേഷം അവർ പുറത്തിറങ്ങി… മുൻപിൽ രുദ്രൻ എന്താ അമ്മേ ബഹളം കേട്ടത്….. ഉണ്ണി രേവു ന്റെ മുറിയിൽ കയറി അതിനാണ്… മോനെ എനിക്ക് വല്ലാതെ ഭയം തോന്നുന്നു… അമ്മ പേടിക്കണ്ട…വാവ എന്തിയെ… മുറിയിൽ ഉണ്ട്…. അവൾക്കും പേടി ആണ്… മ്മ്മ്….. അമ്മ അവളെ ഒന്ന് പറഞ്ഞു മനസ്സിൽ ആകു… രാവിലെ ഭക്ഷണം കഴിക്കാൻ എല്ലാവരും ഒത്തു കൂടി……

രുക്കു പതുക്കെ താഴേക്കു വന്നു.. രുക്കു മോളെ…. ഉണ്ണി അവളുടെ അടുത്തേക് എത്തി പഴയത് പോലെ അവളുടെ ദേഹത്തേക് തൊടാൻ ആയി കൈ ഉയർത്തു… അവൾ പതുക്കെ ഒഴിഞ്ഞു മാറി… ഞാൻ വന്നിട്ടു എന്താ നിങ്ങൾ പുറത്തേക്കു വരാതിരുന്നത്…. അത് ഉണ്ണിയേട്ടാ ഞങ്ങൾ ഏട്ടനെ കാത്തിരിക്കുവാരുന്നു വാവ എത്ര നേരം നോക്കി ഇരുന്നെന്നോ… പിന്നെ ഞങൾ ഉറങ്ങി പോയി.. രുക്കു പറഞ്ഞു ആവണി ഒന്ന് ഞെട്ടി…. ങ്‌ഹേ അവൾ എന്തിനാ ഇയാളെ നോക്കി ഇരുന്നത്… വാവ എവിടെ രുക്കു…. ശോഭ പ്ലേറ്റുകൾ നിരത്തി അവൾ കുളി കഴിഞ്ഞേ ഉള്ളൂ ഇപ്പോൾ വരും ഉണ്ണിയേട്ടാ….. ഉണ്ണി ഒന്ന് ഞെട്ടി മുൻപിൻ വീണ അതീവ സുന്ദരി ആയി അവൾ അവന്റെ മുൻപിലേക്ക് നടന്നു അടുത്തു……

ഞെട്ടി തരിച്ചു ഉണ്ണിയുടെ വാ പിളർന്നു പോയിരുന്നു അവന്റ കണ്ണുകളെ അവനു തന്നെ വിശ്വാസം ഇല്ലായിരുന്നു….. മധുര പതിനേഴിന് പകര വക്കാൻ പറ്റാത്ത മധുരം….പരിസര ബോധം വീണ്ടെടുത്ത അവൻ പെട്ടന്നു മുഖം മാറ്റി….. എത്ര നേരം ഞാൻ നോക്കി ഇരുന്നു ഇന്ന് അറിയുമോ എന്താ താമസിച്ചത്… അവൾ ഒന്ന് ചിരിച്ചു.. അത്.. ഞാ.ഞാ…ഞാൻ…. ഫ്ലൈറ്റ് ലേറ്റ് ആയി.. തങ്കു കാസ്ട്രോളിൽ ഇഡലി ആയി വന്നു.. അമ്മ അത് ഇങ്ങു താ ഉണ്ണിയേട്ടന് ഞാൻ വിളമ്പാം ഇനി ഞാൻ വേണ്ടേ ഉണ്ണിയേട്ടന്റ് കാര്യങ്ങൾ എല്ലാം നോക്കാൻ…. തങ്കുവിന്റെ മുഖത്ത് ഒരു ചിരി പടർന്നു…ദേവി പെണ്ണിന്റെ മനസ് മാറി ചന്ദ്രന് സന്തോഷം ആകും… കഴിക്കു ഉണ്ണിയേട്ടാ ബാംഗ്ലൂർ ഫുഡ് ഒക്കെ കഴിച്ചു ഉണ്ണിയേട്ടൻ അങ്ങ് ക്ഷീണിച്ചു പോയി…. അവൾ അവന്റെ പ്ലേറ്റിലേക്കു ഇഡലി വച്ചു… ഉണ്ണി ആവണിയെ ഒന്ന് നോക്കി…

അപ്പൊ നീ ഞാൻ പറഞ്ഞത് പോലെ ഒക്കെ ചെയ്തു അല്ലെ… മിടുക്കി അവൻ മനസ്‌കൊണ്ടു അവൾക്കു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു… ഇവിടെ എന്ത് നാടകം ആണ് നടക്കുന്നത് ആവണിക്ക്‌ ആകെ കിളി പോയി……അവൾ രുദ്രനെ ഒന്ന് നോക്കി അവൻ ഈ ലോകത്തെ അല്ല എന്ന ഭാവത്തിൽ കഴിയ്ച്ചു കൊണ്ടു ഇരിക്കുന്നു.. മോള് വേണം അല്ലെങ്കിലും ഇനി ഉണ്ണിയുടെ കാര്യം നോക്കാൻ… ദുർഗ പ്രസാദ് അവളെ നോക്കി ചിരിച്ചു… എനിക്ക് അറിയാം അമ്മാവാ…. കൈ കഴുകി വന്ന ഉണ്ണിക്കു നേരെ വീണ ടവൽ ആയി വന്നു… അവനു നേരെ ഒന്ന് പുഞ്ചിരിച്ചു… അവൻ അത് വാങ്ങി…അവന്റെ മുഖത്തു ഒരു ചിരി മിന്നി അവൾ തിരിഞ്ഞു പോകുന്നത് നോക്കി നിന്നു.. ചേല ചുറ്റിയ ഏതെങ്കിലും ഒരു രൂപം ഒന്ന് ചിരിച്ചാൽ അവിടെ തീരും ഉണ്ണി അത് നന്നായി അറിയം രുദ്രന്… അവൻ ഗൂഢമായി ഒന്ന് ചിരിച്ചു… ഡീ…

നീ കലക്കി ഉണ്ണി ഫ്ലാറ്റ്… രുക്കു അവളെ ഓടി വന്നു പിടിച്ചു… ഉണ്ണി ഫ്ലാറ്റ് പൊക്കോണം അമ്മാവൻ പറഞ്ഞത് കേട്ടോ ഇനി അവന്റെ കാര്യം ഞാൻ നോക്കണം എന്ന്… അത് വേണം കുറച്ചു ദിവസം നീ അവനെ ഒന്ന് മോഹിപ്പിക്.. അവസാനം അച്ഛൻ തന്നെ നിനക്ക് ചേരാത്തവൻ എന്ന് വിധിക്കും.. . നിങ്ങൾ ഉദ്ദേശിക്കുന്നത് ഒന്നും നടന്നില്ലങ്കിലോ… അവൾ കട്ടിലിലേക്ക് കമഴ്ന്നു കിടന്നു.. അത് ഒക്കെ നടക്കും നീ നോക്കിക്കോ….ഉണ്ണി അല്ലെ ആളു നടക്കാതെ എവിടെ പോകാൻ ഞാൻ തങ്കു അപ്പച്ചിടെ കൂടെ കാവിൽ പോവാ ഉണ്ണിക്കു ഇല അട വേണം എന്ന് ഇല പൊട്ടിക്കാൻ കൂടെ ചെല്ലാൻ… ഒതളങ്ങ കിട്ടുവാണേൽ കുറച്ചു അതുടെ…. നീ എന്താ ചാകാൻ പോവണോ…. എനിക്ക് ചവാൻ അല്ല ഇല അടയുടെ കൂടെ അവനു അരച്ച് കൊടുക്കാൻ…

ഈ പെണ്ണിൻറെ കാര്യം രുക്കു പുറത്തേക്കിറങ്ങി.. എന്റെ കാവിലമ്മേ… ധൈര്യം തരണേ… വീണ കട്ടിലിൽ ചാരി കിടന്നു… ഡീ…. …. നീ എന്ത് നാടകം ആണ് ഇവിടെ ആടി തീർക്കുന്നത് ആവണി അകത്തേക്കു വന്നു വീണയുടെ കൈയിൽ പിടിച്ചു വലിച്ചു. ഹാ വിട് പെണ്ണുമ്പിള്ളേ… അവൾ ആവണിയുടെ കൈ തട്ടി മാറ്റി പെണ്ണുംപിള്ളയോ നീ എന്താടി എന്നെ വിളിച്ചത്.. നിങ്ങൾക് എന്താ ഞാൻ വിവാഹം കഴിക്കാൻ പോകുന്ന ആളാണ് ഉണ്ണിയേട്ടൻ… അപ്പോ രുദ്രേട്ടനോ… അത് എനിക്ക് ചിലപ്പോ ഒന്നിൽ കൂടുതൽ ആൾകാർ കാണും.. എനിക്ക് തോന്നുന്നവരെ ഞാൻ സ്നേഹിക്കും നിനക്കെന്താ…. നീ ആ രുദ്രേട്ടനെ വഞ്ചിക്കുവാനല്ലേ… അതേ… അസ്സൽ തേപ്പ് നിനക്ക് നഷ്ടം ഇല്ലല്ലോ…

എന്തായാലും രുദ്രേട്ടനെക്കാൾ ഫാർ ഫാർ ബെറ്റർ ആണ് ഉണ്ണിയേട്ടൻ…. അപ്പൊ ഉണ്ണിയേട്ടൻ പറഞ്ഞത് ശരിയാ…. ഉണ്ണിയേട്ടൻ എന്ത് പറഞ്ഞു…. നിനക്കെന്താ എന്റെ ഉണ്ണിയേട്ടനും ആയിട്ടു ബന്ധം വീണ ചാടി എഴുനേറ്റു… അ….. അ… അത് ഉണ്ണിയേട്ടൻ പറഞ്ഞു എന്ന് അല്ല ഞാൻ ഊഹിച്ചത് സത്യം ആണെന്ന്… അവൾ ചാടി മുറിക്കു പുറത്തിറങ്ങി… ഹോ ഇപ്പോൾ പെട്ടു പോയേനെ… അപ്പൊ വീണ ഒരു ഫ്രോഡ് ആണ് പാവം രുദ്രേട്ടൻ…..അവൾ രുദ്രന്റെ മുറി ലക്ഷ്യം ആക്കി നടന്നു… രുദ്രേട്ട……ആവണി രുദ്രന്റെ മുറിയിലേക്കു ചെന്നു അവൾ അവിടെ ആകെ പരതി…. ചന്തുവേട്ടൻ….? അവൻ പുറത്തു പോയി… എന്താ കാര്യം.. അത്… രുദ്രേട്ട വീണ ഏട്ടനെ.. ചതിക്കുവാണ് അല്ലെ…. എനിക്ക് എല്ലാം അറിയാം..

പിന്നെ രുദ്രേട്ടനു അവളോട്…. ആവണി എന്നോട് ക്ഷമിക്കണം അവൾ എന്നെ പലരീതിയിൽ തെറ്റിദ്ധരിപ്പിച്ചു… അവൾ ഉണ്ണിക്കു അപ്പച്ചിയുടെ ഫോണിൽ നിന്നും അയച്ച മെസേജുകൾ എന്നെ ഉണ്ണി കാണിച്ചു… ഞാൻ അവളെ ചോദ്യം ചെയ്തു… പക്ഷേ അവൾ അതി വിദഗ്ധമായി നിന്റെ തലയിൽ അത് വച്ചു… അയ്യോ രുദ്രേട്ട എന്നോട് സോറി പറയേണ്ട…. ഞാൻ അപ്പോഴേ പറഞ്ഞില്ലേ അവൾക്കു ഭ്രാന്താണ് കാമഭ്രാന്ത്… അങ്ങനെ ഒരു മെസേജ് എനിക്ക് അയക്കണ്ടേ കാര്യം ഉണ്ടോ… അതും തങ്കു അമ്മേടെ ഫോണിൽ നിന്നും രുദ്രേട്ടനു അത് മനസ്സിൽ ആകാൻ ഉള്ള ബുദ്ധി ഇലെ… നീ ആണ് അവളെ കുളത്തിൽ തെള്ളി ഇട്ടതെന്നു അവൾ പറഞ്ഞു ഞാൻ അതും വിശ്വസിച്ചു പക്ഷേ ഉണ്ണി വരുന്നു എന്ന് അറിഞ്ഞപ്പോൾ അവൾ എന്നെ…….

ഛെ… അവൾ ഇത്രക് ചീപ് ആണെന്ന് ഞാൻ കരുതിയില്ല… അവളെ ഞാൻ ഒരുപാട് സ്നേഹിച്ചു പക്ഷേ അവൾ എന്നെയും ഉണ്ണിയേയും ഒരു പോലെ വഞ്ചിക്കുവാന് പാവം ഉണ്ണി അവനു അത് മനസിലാകാൻ ഉള്ള ബുദ്ധി ഇല്ല… അത് നമുക്ക് ഉണ്ണിയെ പറഞ്ഞു മനസിലാകാം… എന്തിനു അവനു വേണമെങ്കിൽ അവളെ വിവാഹം ചെയ്തതോട്ടെ എനിക്ക് അവളെ വേണ്ട….. നീ എനിക്ക് ഒരു സഹായം ചെയ്താൽ മതി… എന്ത്….? അവൾ അവനെ നോക്കി… ഉണ്ണിക്കു വേണ്ട സപ്പോർട്ട് കൊടുക്ക് അവൻ അവളെ കൊണ്ടു എവിടേലും പോകട്ടെ… എന്റെ തലയിൽ നിന്നും ഒഴിയുമല്ലോ.. ആവണിയുടെ മുഖത്തു ചിരി പടർന്നു….. രുദ്രേട്ട ഞാൻ എത്രത്തോളം രുദ്രേട്ടനെ സ്നേഹിക്കുന്നുണ്ടെന്നു അറിയുമോ…അവളെ പോലെ വഞ്ചിക്കാൻ അല്ല.. മം.. നിന്റെ സ്നേഹം ഞാൻ കാണാതെ പോയി…

അവളെ എനിക്ക് പൂർണമായും ഒഴിവാക്കണം അവൾ എങ്ങനെ എങ്കിലും ഉണ്ണീടെ തലേൽ കേറട്ടെ.. അത് ഞാൻ ഏറ്റു രുദ്രേട്ട അവളെ ഒഴിവാക്കി ഞാൻ തരാം…. അവൾ ഉത്സാഹത്തോടെ അവനെ നോക്കി.. അവൻ പ്രതീക്ഷയുടെ ഒരു പുഞ്ചിരി അവൾക്കായി നൽകി…. ഞാൻ പോകട്ടെ രുദ്രേട്ട… അവൾ താഴേക്കു പോയി.. * മോളെ… എന്ത് ഉത്സാഹം ആണ് എന്റെ പെണ്ണിനെ പറ്റി പറയുമ്പോൾ… നീ ചെവിക്കു നുള്ളിക്കോ നിനക്ക് ഉള്ള പണി വരുന്നുണ്ട്…. നീ പ്രതീക്ഷിക്കാത്ത പണി… രുദ്രൻ ഒന്ന് ചിരിച്ചു.. മുറിയിൽ കയറിയ ആവണിക് സന്തോഷം സഹിക്കാൻ ആയില്ല.. . ഹോ… ആ മെസേജ് ഞാൻ അയച്ചത് ആണെന്ന് രുദ്രന് മനസിൽ ആയിട്ടില്ല…. ഉണ്ണി നീ പൊന്നാട പൊന്ന്… അവന്റെ എല്ലാ പ്ലാനും വർക്ക്‌ ഔട്ട്‌ ആയി….. ഇനി രുദ്രന്റെയും അവളുടെയും കാര്യം അവനോട് പറയണ്ട… അവൻ ഇനി അവളെ കൊണ്ടു പോയി കൊല്ലുവോ വളർത്തുവോ ചെയ്യട്ടെ….. എനിക്ക് രുദ്രേട്ടനെ കിട്ടും അത് മതി…

ഉണ്ണി മുറ്റത്തു കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ്…. “വീണ “അവളുടെ വശ്യ സൗന്ദര്യം അത് നാൾക്കു നാൾ വർധിക്കുവാണല്ലോ…. അടക്കാൻ പറ്റാത്ത ദാഹം മോഹിച്ചു പോയി….. പോകുന്നതിനു മുമ്പ് ഒരു തവണ അവളെ…….. അവൻ ആവേശത്തോടെ അവന്റെ അധരം നാക് കൊണ്ടു ഉഴിഞ്ഞു ഉണ്ണിയുടെ ഫോൺ റിങ് ചെയ്തു….. അച്ഛൻ………… ഇയാൾ ഏതു നേരത്തു…… അവൻ അമർഷം ഒതുക്കി ഫോൺ എടുത്തു…. എന്താണ്….? അവൻ നീരസത്തോടെ ചോദിച്ചു ഉണ്ണി നീ നിന്റെ ലക്ഷ്യം മറക്കരുത്…. നിന്നെ എനിക്ക് അറിയാം അത് കൊണ്ടു ആണ് പറഞ്ഞത് എനിക്ക് നേടാൻ കഴിയാഞ്ഞത് നീ നേടണം… നിധി കുംഭം അത് നിന്റെ കൈകളിൽ വരാൻ അധികം സമയം എടുക്കരുത്. മ്മ്മ്മ്…. അവൻ ഫോൺ കട്ട്‌ ചെയ്തു…. കോപ്പ്… അയാളുടെ നിധി കുംഭം അത് ആ രുക്കു വിചാരിച്ചാലും കിട്ടും…….

പക്ഷേ അതിനേക്കാൾ എല്ലാം എനിക്ക് ഇപ്പോൾ ആവശ്യം അവൾ…..അവൾ ആണ്…. തലക്കു വല്ലാതെ മത്തു പിടിക്കുന്നു….അവൻ മുടിയിഴകൾ കൈകൊണ്ട് ആഞ്ഞു വലിച്ചു കണ്ണുകൾ ഇറുകി അടച്ചു… ഉണ്ണിയേട്ടാ….. ഉണ്ണി തിരിഞ്ഞു നോക്കി വീണ… അവൻ വശ്യമായി ഒന്ന് ചിരിച്ചു…. അവന്റെ ശ്വാസത്തിന്റെ ഗതി മാറി… അവളിലേക്ക് അവന്റെ കാൽപാദങ്ങൾ അടുത്തു… ഏട്ടന് എന്നോട് ദേഷ്യം ആണോ ഇപ്പോഴും… പെട്ടന്ന് അവൻ ഒന്ന് പിടഞ്ഞു താൻ വല്യൊത്തു ആണെന്ന ബോധ്യം വന്നു… എന്തിനു..? ഞാൻ അല്ലെ നിന്നോട് അന്ന് അങ്ങനെ.. അത് ഇഷ്ടക്കൂടുതൽ കൊണ്ട് ആണ്.. അവളെ തന്നിലേക്കു കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യം അവൻ വല്യൊതെ പാവം ഉണ്ണി ആയി മാറി കഴിഞ്ഞിരുന്നു. ..

എനിക്ക് അറിയാം ഞാൻ പിന്നീട് ആലോചിച്ചു അപ്പോൾ ഏട്ടൻ ചെയ്തതിൽ തെറ്റ് ഒന്നും ഇല്ല… ഞൻ എന്നായാലും ഏട്ടന് സ്വന്തം അല്ലെ… ഉണ്ണിയുടെ മുഖത്തു പുഞ്ചിരി തെളിഞ്ഞു… അപ്പോൾ ഉണ്ണിയുടെ ആഗ്രഹങ്ങൾ നിറവേറാൻ അധികം സമയം വേണ്ട…. വശ്യമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ടു അവൻ അവളുടെ തോളിലേക്ക് രണ്ടു കൈ കൊണ്ടു ചെന്നു…. ആാാ… അത് ഒക്കെ കല്യണം കഴിഞ്ഞു മാത്രം..അവൾ പെട്ടന്നു ഒഴിഞ്ഞു മാറി.. അവന്റെ നീക്കത്തിൽ അവളുടെ ചങ്ക് ഒന്ന് പിടഞ്ഞു… അവൾ ധൈര്യം വീണ്ടെടുത്തു ഞാൻ ഹോസ്പിറ്റലിൽ ആയിട്ടു ഏട്ടൻ എന്നെ പറ്റി അന്വേഷിച്ചോ… സ്നേഹം ഉള്ള ആളാണെങ്കിൽ ഓടി വരില്ലരുന്നോ…. നിനക്കെന്തു പറ്റി….. ആഹ്… അപ്പോൾ ഒന്നും അറിഞ്ഞില്ലേ…

എന്നെ കുളത്തിൽ തള്ളി ഇട്ടു കൊല്ലാൻ ശ്രമിച്ചു…. ആരു..? ഞാൻ ആരോടും പറഞ്ഞിട്ടില്ലഅത് ആരാണെന്നു ഉണ്ണിയേട്ടൻ വരുമ്പോൾ പറയാൻ ആയിരുന്നു…. ആരാ…. നീ പറ… അവൾ ചുറ്റും നോക്കി… ഇങ്ങു വാ ചെവി കാണിക്കു ഉറക്കെ പറയാൻ എനിക്ക് പേടിയാ… അവൻ പതുക്കെ അവളുടെ മുൻപിൽ തല താഴ്ത്തി….. “രുദ്രേട്ടൻ “അവൾ പതുക്കെ പറഞ്ഞു.. അവന്റെ മുഖത്തേക്കു അവൾ സൂക്ഷിച്ചു നോക്കി രുദ്രനോ എന്തിനു… എന്താണന്നവൻ അത് ചെയ്തത്….. അവൻ ദേഷ്യം കൊണ്ടു വിറ പൂണ്ടു.. “നിധി കുംഭം ” എടുക്കാൻ ശ്രമിച്ചത് ആണ്….പിന്നെ അയാൾക്കു എന്നെ… എന്നെ വേണം എന്ന്… ഞാൻ അതിനു സമ്മതിച്ചില്ല അതിന്റെ വാശി.. എനിക്ക് എന്റെ ഉണ്ണിയേട്ടൻ കഴിഞ്ഞേ വേറെ എന്തും ഉള്ളൂ… ഇത്‌ ആരോടും പറയല്ലേ…. നമ്മൾ മാത്രമേ അറിയാവൂ….

ഉണ്ണിയേട്ടനോട് അല്ലെ എനിക്ക് ഇത്‌ ഒക്കെ പറയാൻ പറ്റു… ഉണ്ണിയേട്ടൻ സൂക്ഷിക്കണം എന്തും ചെയ്യാൻ മടിക്കില്ല രുദ്രേട്ടൻ… അവൾ തിരിഞ്ഞു നടന്നു….ആ മുഖത്തു ചിരി പടർന്നു… ഛെ… രുദ്രൻ അവനു എന്റെ പെണ്ണിനെ വേണം എന്ന്… വിട്ടു കൊടുക്കില്ല നിധിയും പെണ്ണും രണ്ടും എനിക്ക് ഉള്ളതാ…അവനു മുൻപേ അവളെ സ്വന്തം ആക്കണം പഴയത് പോലെ ഒരു സാഹചര്യം ഒത്തു വന്നാൽ അന്ന് കൈയിൽ നിന്നും തെന്നി പോയത് ഉണ്ണി നടത്തിയിരിക്കും അതോടെ അവൾ എനിക്ക് സ്വന്തം …. അവന്റെ കണ്ണുകൾ കുറുകി.. ഇതെല്ലാം കണ്ടു കൊണ്ടു അവൾക്കു നിഴലായി രുദ്രന്റെ രണ്ടു കണ്ണുകൾ അങ്ങ് ബാൽക്കണിയിൽ അവരെ നോക്കി നിന്നു ഇരയെ വീഴ്ത്തിയ സിംഹത്തിന്റെ ശൗര്യത്തോടെ അവൻ മീശ ഒന്ന് പിരിച്ചു……. (തുടരും )…

രുദ്രവീണ: ഭാഗം 22

Share this story