രുദ്രവീണ: ഭാഗം 24

രുദ്രവീണ: ഭാഗം 24

എഴുത്തുകാരി: മിഴിമോഹന

ഉണ്ണി താൻ പറഞ്ഞത് വിശ്വസിച്ചു കാണുമോ തനിക്കു പാളിച്ച പറ്റി കാണുമോ… കാവിലമ്മേ എല്ലാം നല്ല രീതിയിൽ നടത്തി തരണേ …. അവൾ മുൻപോട്ടു നടന്നു…. മുകളിലേക്കു കയറാൻ ഒരുങ്ങിയതും രുദ്രൻ അവൾക്കു നേരെ ഇറങ്ങി വന്നു…… കൊള്ളാം നന്നായിട്ടുണ്ട്… ഇങ്ങനെ തന്നെ പോകട്ടെ അവൻ അവളുടെ മുഖത്തു നോക്കാതെ ചുറ്റിലും മിഴി പായിച്ചു…. അവൾ മറുത്തൊന്നും പറയാതെ മുകളിലേക്കു കയറി…… രുക്കു അവൾ രുക്കുനെ കെട്ടി പിടിച്ചു… ഡാ പോയ കാര്യം എന്തായി… നീ പതറിയോ.. ഇല്ല… രുദ്രേട്ടൻ പറഞ്ഞത് പോലെ ഞാൻ പറഞ്ഞു..എനിക്ക് പേടി ആകുന്നെട അയാൾ രുദ്രേട്ടനെ എന്തെങ്കിലും ചെയ്യുമോ… എന്റെ ജീവൻ ഞാൻ കൊടുകാം എന്റെ രുദ്രേട്ടനു ഒന്നും പറ്റരുത് എനിക്ക് അത് സഹിക്കില്ല….

അവൾ ഒരു ഭ്രാന്തിയെ പോലെ കരഞ്ഞു…. മോളെ ആർക്കും ഒന്നും പറ്റാതെ ഇരിക്കാൻ അല്ലെ നമ്മൾ ഈ പാട് പെടുന്നത്… അവന്റെയും ആവണിയുടെയും ഉള്ളിൽ കയറുന്ന തീ അത് ആളി കത്തണം… എങ്കിലേ അവരെ തളക്കാൻ പറ്റു… നീ ഇങ്ങനെ ഡെസ്പ് ആയാൽ എങ്ങനെ ആണ്…. ഇല്ലടാ ഞാൻ കരയില്ല… നിങ്ങൾ എല്ലാവരും എന്റെ കൂടെ ഇല്ലേ അത് മതി… അവൾ കണ്ണുനീർ തുടച്ചു ചിരിച്ചു കൊണ്ടു രുക്കുവിനെ നോക്കി.. രുദ്രൻ പതുക്കെ ഒന്നും അറിയാത്ത മട്ടിൽ ഉണ്ണിയുടെ സമീപം ചെന്നു….. എന്താടാ കുറെ മാസങ്ങൾക്കു ശേഷം വല്യൊത്തു സംഭവിച്ച മാറ്റങ്ങൾ നിരീക്ഷിക്കുവാനോ…രുദ്രൻ അവന്റെ തോളിലൂടെ കൈ ഇട്ടു… ഉണ്ണി പൊടുന്നനെ ആ കൈ തട്ടി മാറ്റി… ഹാ…

നിനക്കെന്തു പറ്റി പെട്ടന്നു ഒരു ദേഷ്യം… ഒന്നുമില്ല… ഉൾകൊള്ളാൻ പറ്റാത്ത ചിലതു കേൾക്കുമ്പോൾ ഇങ്ങനെ പ്രതികരിക്കാൻ പറ്റു… എന്ത് ഉൾകൊള്ളാൻ പറ്റാത്ത കാര്യം… പറയാൻ അല്ല പ്രവർത്തിക്കാൻ ആണ് അപ്പോ നിങ്ങൾ അറിഞ്ഞാൽ മതി… ഉണ്ണി അകത്തേക്കു കയറി….. രുദ്രൻ കൈകെട്ടി അത് നോക്കി നിന്നു… നീ പ്രവർത്തിക്കു എന്റെ ആവശ്യവും അതാണ് നിനക്കും ആവണിക്കും ഒരു ചങ്ങലയുടെ രണ്ടു വശം ആണ് ഞാൻ തരാൻ പോകുന്ന സമ്മാനം… കാലം മായ്ക്കാത്ത മുറിവ്…. രുദ്രൻ ഒന്ന് ചിരിച്ചു….  ആവണി അടുക്കളയിലേക്കു ചെന്നു അപ്പച്ചി എന്ത് ചെയ്യുവാ….. ശോഭ അവളെ ഒന്ന് നോക്കി…. നീ കണ്ടില്ലേ മാമ്പഴം പുളിശ്ശേരി ഉണ്ടാക്കുന്നു… രുദ്രന് അതാണ് ഇഷ്ടം.. എങ്കിൽ എന്നെ കൂടെ പഠിപ്പിക്കുവോ ഇനി ഞാൻ ഇതൊക്കെ പടിച്ചിരിക്കണ്ടേ… തീർച്ചയായും വേണം മോള് ശരിക്കു പഠിച്ചോ ആദ്യം പോയി ആ തേങ്ങ ചിരക് അരപ്പു ചേർക്കണം… അ.. അ.. അത് അപ്പച്ചി ചിരകു ഞാൻ നോക്കി കണ്ടു പേടിച്ചോളാം…

മോളെ കറിക്കു രുചി കൂടുന്നത് തേങ്ങ ചിരകി കല്ലിൽ അരയ്ക്കുമ്പോഴാ മോള് ഉണ്ടാക്കിയത് ആണെന്ന് അറിയുമ്പോൾ അവൻ മോളെ കൂടുതൽ സ്നേഹിക്കും പുരുഷനെ കൈയിൽ എടുക്കാൻ ഏറ്റവും നല്ലത് സ്ത്രീയുടെ കൈപ്പുണ്യം തന്നെ ആണ്…. ആണോ അപ്പച്ചി എങ്കിൽ ഞാൻ തന്നെ എന്റെ കൈകൊണ്ടു എല്ലാം ചെയ്യാം… മിടുക്കി…… അവൾ തേങ്ങയും എടുത്ത് പോകുന്നത് കണ്ടു ശോഭക് ചിരി വന്നു… എന്റെ മോനെ മയക്കാൻ പോകുന്ന പോക്കാ…. ചെല്ല് ചെല്ല്…. അമ്മേ ഒരു ഗ്ലാസ് ചായ തരുവോ രുദ്രൻ അടുക്കളയിലേക്കു വന്നു…. മോളെ ആവണി ആ തേങ്ങ അവിടെ വച്ചിട്ടു രുദ്രന് ചായ എടുത്തു കൊടുക്കാമോ… ആവണി ഓടി വന്നു… രുദ്രേട്ട ഞൻ ഇപ്പോൾ എടുത്ത് താരമേ…..

അവൾ ഉത്സാഹത്തോടെ ചായ പാത്രം എടുത്തു… രുദ്രൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് പുറത്തേക്കു പോയി… അവൻ പത്രവും വായിച്ചു ഹാളിൽ ഇരുന്നു.. രുദ്രേട്ട ചായ… അവൾ ചായ അവനു നേരെ നീട്ടി പുഞ്ചിരിച്ചു കൊണ്ടു നിന്നു… രുദ്രൻ ചായ വാങ്ങി അവളെ നോക്കി…. ഗ്ലാസ് ചുണ്ടോടു ചേർത്തു… മം… നല്ല ചായ ആളെ പോലെ തന്നെ മനോഹരം.. ആവണി നാണം കൊണ്ടു പൂത്തുലഞ്ഞു…. അവൾ അടുകളിയിലേക്കു ഓടി… ഓ…അവളുടെ ചായ രുദ്രൻ അത് പുറത്തേക് ഒഴിച്ചു… അവന്റെ മുഖത്തു പുച്ഛം ആയിരുന്നു.. നീ ആഹ്ലാദിക്കു അധികം നീളില്ല നിന്റെ നെഗളിപ്….. ഉച്ചക്ക് എല്ലാവരും കഴിക്കാൻ വന്നപ്പോൾ ആവണി ആദ്യം തന്നെ രുദ്രന്റെ കൂടെ കയറി ഇരുന്നു അവൾ ഉണ്ടാക്കിയ മാമ്പഴം പുളിശ്ശേരി രുദ്രനെ കഴിപ്പിക്കാൻ ഉള്ള തത്ര പാടിലാണ്…

രുക്കുവും വീണയും രുദ്രന് നേരെ മുഖം കൂർപ്പിച്ചു… അവൻ കണ്ണടച്ച് കാണിച്ചു അരുത് എന്ന്… വീണയോടു കണ്ണുകൾ കൊണ്ടു ചിലത് മൊഴിഞ്ഞു.. അവൾക് മനസ്സിൽ ആയി എന്ന അർത്ഥത്തിൽ ആരും കാണാതെ തലയാട്ടി… ഉണ്ണിയേട്ടാ… ഏട്ടന് കട്ട തൈര് അല്ലെ ഇഷ്ടം ഞാൻ ഇപ്പോൾ കൊണ്ടു വരാമേ അവൾ അടുകളിയിലേക്കു ഓടി.. തൈരുമായി വന്നു ഉണ്ണിയുടെ ചോറിലേക്കു അവൾ അത് ഒഴിച്ചു… കഴിക് ഉണ്ണിയേട്ടാ….. അവന്റെ തൊട്ടു ചേർന്നു അവൾ ഇരുന്നു… ഖോ.. ഖോ… രുദ്രൻ ഒന്ന് വിക്കി.. വീണ കസേരയിൽ നിന്നും ഒന്ന് ആഞ്ഞതും രുക്കു അവളുടെ കൈക്കു പിടിച്ചു… അരുത്… എന്താ രുദ്രേട്ട നോകിം കണ്ടും കഴിക്കണ്ടേ… ആവണി എഴുനേറ്റു അവന്റെ തലയിൽ തട്ടി… അവൻ ആകെ അസ്വസ്ഥൻ ആയി… വേണ്ട എനിക്ക് കുഴപ്പം ഇല്ല നീ ഇരുന്നു കഴിച്ചോ..

വീണയുടെ മുഖം മാറുന്നത് അവനു മനസിൽ ആയി.. പാവം എന്റെ പെണ്ണ് അധികം ദിവസം വേണ്ടടാ എന്റെ നെഞ്ചോട് നിന്നെ ചേർക്കാൻ അവൻ അവളെ ഒന്ന് നോക്കി… ഉണ്ണി ആവണിയുടെ ചെയ്തികൾ എല്ലാം നോക്കി കാണുകയാണ്….ഇവന് ഇവളെ പോരെ പിന്നെ എന്തിനാ വീണയുടെ മേൽ നോട്ടം വച്ചത്.. ഓ നിധി കുംഭം കൈക്കൽ ആക്കാൻ… മ്മ്മ്…. അവൻ ഒന്ന് മൂളി.. ചന്തു വൈകുന്നേരം ആണ് എത്തിയത് അവൻ വരുമ്പോൾ രുദ്രൻ ബാൽക്കണിയിലെ ചാരുപാടിയിൽ കണ്ണടച്ച് കിടക്കുവാണ് … എഡാ .. എന്താണ് ആലോചന…. പ്ലാൻ ച്യ്ത കാര്യങ്ങൾ സക്‌സസ് ആയോ… ങ്ഹാ… നീ വന്നോ രുദ്രൻ എഴുനേറ്റു ഇരുന്നു.. മം.. വിചാരിച്ചതിലും വിജയം… പിന്നെ എന്താ നിന്റെ മുഖത്തു ഒരു വാട്ടം… ഓ അത് ആ ആവണി..അവൻ നടന്ന കാര്യം ചന്തുവിനോട് പറഞ്ഞു..

അത് ഒരു നല്ല സൈൻ അല്ലെ അവൾ നമ്മൾ ഉദ്ദേശിച്ച ഇടത് എത്തി… മം… എന്നാലും വാവ അവൾക്കു അത് സങ്കടം ആയിട്ടുണ്ട് അവളുടെ മുഖം ഞാൻ കണ്ടു എന്റെ ഉള്ളൊന്നു പിടഞ്ഞു.. ഏയ് അവൾക്കു അറിയാമല്ലോ ഇത്‌ ഒക്കെ ഗെയിംന്റെ പാർട്ട്‌ ആണെന് അവൾ ആ സെൻസിൽ എടുത്തോളും… മം… രുദ്രൻ ഒന്ന് മൂളി…… നീ മീനുനെ കണ്ടോ…രാവിലേ പോയത് അല്ലെ… മം.. കണ്ടു…ആളു ഇപ്പോൾ ഹാപ്പി ആണ്… എല്ലാം കലങ്ങി തെളിഞ്ഞു കഴിഞ്ഞാൽ കൂടെ കൂട്ടണം… അവൻ ഒന്ന് നിശ്വസിച്ചു… വാ നീ കിടക്കുനിലെ…. ഇല്ലടാ ഞാൻ കുറച്ചു നേരം കൂടി ഇവിടെ കിടക്കട്ടെ… രുദ്രൻ വീണ്ടും പഴയ പടി കിടന്നു… പാവം എന്റെ വാവ.. നിനക്ക് പോലും അറിയില്ല മോളെ ഞാൻ എത്രതോളത്തെ നിന്നെ സ്നേഹിക്കുന്നുണ്ടെന്നു..

അത്രത്തോളം നീ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നു കഴിഞ്ഞു.. അവൻ ഒന്ന് കണ്ണടച്ച്… ആ പഴയ അഞ്ചു വയസുകാരി അവന്റെ മുൻപിലേക്ക് വന്നു…. ദുദ്ധേട്ട… ഹിഹിഹി മുൻ നിരയിലെ പല്ലില്ലാത്ത മോണ കാട്ടി അവൾ ചിരിച്ചു ഒരു കുഞ്ഞു വാവ ദുദ്ധേട്ടൻ അല്ല പെണ്ണേ രുദ്രേട്ടൻ ആ പതിനഞ്ചു വയസുകാരൻ അവളെ കോരി എടുത്തു… മോൾക് എന്താ വേണ്ടത്… മ്മ്മ്… ഒന്നും വേണ്ട അവൾ അവന്റെ മൂക്കിൽ ഒന്ന് കടിച്ചു.. രുദ്രൻ ചാടി എഴുനേറ്റ് അവന്റെ മുഖത്തു ചിരി പടർന്നു…. ആ കുഞ്ഞി പെണ്ണിനെയാണ് എന്റേത് മാത്രം ആകാൻ കാലം കരുതി വച്ചതെന്ന് ഞാൻ അറിഞ്ഞില്ലല്ലോ… അവൻ നഖം കടിച്ചുകൊണ്ട് ആകാശത്തേക്കു നോക്കി…..രണ്ടു മൂന്ന് ദിവസം ഇതേ രീതിയിൽ തന്നെ മുൻപോട്ടു പോയി അവരവർ തങ്ങൾക്കു കിട്ടിയ കഥാപാത്രം മല്സരിച്ചു അഭിനയിച്ചിരുന്നു.. ഡാ… രുദ്ര എഴുന്നേൽക്കു…

എന്താടാ ചന്തു ഉറങ്ങാൻ സമ്മതിക്കിലെ… അവൻ രാവിലെ ഒരുങ്ങി കെട്ടി നിന്റെ ബുള്ളറ്റ് എടുത്തു അമ്മേ കൊണ്ടു മംഗലത്തു കാവിലേക്കു പോയി … എവിടേലും പോകട്ടെ നാശം ആ പെണ്ണിന് സമാധാനം ഉണ്ടല്ലോ അല്ലങ്കിൽ അവളുടെ പുറകെ നടക്കും…… എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് അവൻ തിരിഞ്ഞു കിടന്നു.. രുദ്രേട്ട….. പുറത്തു ആവണി അവനെ നോക്കി നില്കുന്നു…. എന്താ ആവണി…. എന്നെ ഒന്ന് കോളേജിൽ ഡ്രോപ്പ് ചെയ്യാമോ… രുദ്രൻ ചന്തുവിനെ ഒന്ന് നോക്കി…. അവൻ കണ്ണ് കൊണ്ടു ചെല്ലാൻ പറഞ്ഞു… അതിനെന്താ ആവണി ഒന്ന് വെയിറ്റ് ചെയ്യാമെങ്കിൽ ഞാൻ ഫ്രഷ് ആയിട്ടു വരാം…. താങ്ക്സ് രുദ്രേട്ട… അവൾ ഓടി.. ഞാൻ എന്താ അവളുടെ വേലക്കാരനോ..രുദ്രൻ മുഷ്ടി ചുരുട്ടി… നീ ഇപ്പോ അവടെ കാമുകൻ അല്ലെ…. ചെയ്തു കൊടുക്ക് ചന്തു ഒന്ന് ചിരിച്ചു.

നീ ചിരിക്ക് ബാക്കി ഉള്ളവർ എന്റെ കൊച്ചിനെ ഒന്ന് അടുത്ത് കിട്ടാതെ ഉള്ളൂ പിടഞ്ഞു കൊണ്ടു ഇരിക്കുവാ മൂന്ന് ദിവസം ആയി ഒന്ന് മിണ്ടിയിട്ട് . രുദ്രൻ സ്റ്റാന്റിൽ കിടന്ന ടവൽ ശക്തിയിൽ വലിച്ചു…. രുദ്രൻ കാറുമായി പോർച്ചിൽ വെയിറ്റ് ചെയ്തു ആവണി ഓടി വന്നു ഫ്രണ്ട് സീറ്റിൽ തന്നെ കയറി അവനെ നോക്കി ഒന്ന് ചിരിച്ചു അവനും അത് പോലെ തന്നെ ചിരി പാസ്സ് ആക്കി… വീണ ബാഗുമെയി കാറിന്റെ അടുത്തേക് വന്നു ങ്‌ഹേ ഇത്‌ എന്താ ഇവളോട് സ്കൂളിൽ പോകണ്ടെന്നു പറഞ്ഞത് അല്ലെ രുദ്രൻ വീണയെ നോക്കി… മനസ്സിൽ ചിന്തിച്ചു.. ഇവളെ ഞാൻ എന്തിനാ കൊണ്ടു പോകുന്നത് ആവണി അവളോട് പറ എന്റെ കാറിൽ കയറേണ്ട എന്ന്…. സാരമില്ല രുദ്രേട്ട ആ പുറകിൽ ഇരുന്നോളും സ്കൂളിന്റെ മുൻപിൽ ഇറക്കി വിട്ടിട്ടു നമുക്ക് പോകാം….

നീ കയറിക്കോ വീണേ ആവണി വീണയുടെ മുഖത്തേക്കു നോക്കി ഒരു ഔദാര്യം പോലെ പറഞ്ഞു… വേണ്ട ചന്തുവിനോട് പറ… അല്ലങ്കിൽ അവളുടെ ഉണ്ണിയേട്ടൻ ഉണ്ടല്ലോ അവനോട് പറ രുദ്രൻ ദേഷ്യത്തിടെ കാർ മുന്പോട്ട് എടുത്തു… വീണ അവർ പോകുന്നതും നോക്കി നിന്നു… സങ്കടത്തെക്കാൾ കൂടുതൽ ദേഷ്യം ഇരച്ചു കയറി അവൾ ബാഗ് സെറ്റിയിലേകു വലിച്ചെറിഞ്ഞു… എന്താടാ മോനെ നീ പോയിലെ ശോഭ അവളുടെ അടുത്തേക് വന്നു… അമ്മായിടെ മോനു എന്നെ വേണ്ട എന്നു… എന്നെ കൂടെ കൊണ്ടു പോകാതെ അവളെ കൊണ്ടു പോയി.. അവനു നിന്നെ ഇപ്പോൾ കൂടെ കൊണ്ടു പോകാൻ പറ്റുവോ വാവേ അത് അല്ലെ… അവളോട് കൊഞ്ചി കുഴയാൻ ആയിരിയ്ക്കും അവളിലെ കുശുമ്പ് തല പൊക്കി… എന്താ അമ്മായി ഇവിടെ പ്രശനം… ചന്തു താഴേക്കു വന്നു…

ആ രുദ്രൻ ഇവളെ കൂടെ കൊണ്ടു പോയില്ലെന്ന്.. ഇവളോട് സ്കൂളിൽ പോകേണ്ടന്നു പറഞ്ഞതാണല്ലോ… അത് ഏട്ടാ എനിക്ക് എന്നു ടെസ്റ്റ്‌ പേപ്പർ ഉണ്ട്.. പോകണ്ട എന്നു പറഞ്ഞാൽ പോകണ്ട.. ചന്തുവിന്റെ ശബ്ദം കനച്ചു…. അവൾ ബാഗുമായി മുറിയിലേക്കു ചെന്നു…. എന്താ രുദ്രേട്ടൻ കൊണ്ടു പോയില്ലേ എന്റെ മോളെ… പോടീ എണിറ്റു… വാവേ നിന്നോട് പറഞ്ഞത് അല്ലെ നീ പുറത്തു പോകേണ്ടന്നു… അത് അല്ലടാ പേടിച്ചിട്ടു കൂടെ പോകാൻ ഒരുങ്ങിയത് ഉണ്ണിയും ആവണിയും പുറത്തുണ്ട് അവർ രുദ്രേട്ടനെ എന്തെങ്കിലും തരത്തിൽ അപകടപ്പെടുത്തുമോ എന്നുള്ള ഭയം എനിക്ക് ഉണ്ട്.. നീ എന്താ ജാൻസി റാണിയോ രുദ്രേട്ടനൊപ്പം പട പുറപ്പാടിന്‌ ഇറങ്ങാൻ… അത് അല്ലടാ രുദ്രേട്ടനു എന്തെങ്കിലു സംഭവിക്കുമോ എന്നു പേടി എനിക്ക് രുദ്രേട്ടൻ ഇല്ലാതെ പറ്റില്ല…. അവൾ ഉറക്കെ കരഞ്ഞു…. ഡാ ആർക്കും ഒന്നും വരാതെ ഇരിക്കാൻ അല്ലേ ഈ പെട പാട് പെടുന്നത്…. നീ സമാധാനിക്… ഒന്നും സംഭവിക്കില്ല എല്ലാവരും കൂടെ ഇല്ലേ… രുക്കു അവളെ ആശ്വസിപ്പിച്ചു…

രുദ്രേട്ടനു ഇപ്പൊൾ വീണയുടെ സ്വഭാവം മനസ്സിൽ ആയിലെ ആവണി രുദ്രനെ ഒന്ന് നോക്കി… മ്മ്മ്….. അവൻ ഒന്ന് മൂളി…. വീണയെ പോലെ ചതിക്കാൻ അല്ല ഞൻ രുദ്രേട്ടനെ ഇഷ്ടപെടുന്നത്… ആവണി സ്റ്റിയറിങ്ങിൽ ഇരിക്കുന്ന രുദ്രന്റെ കയിലേക്കു പിടിച്ചു…. രുദ്രൻ ഒന്ന് ഞെട്ടി ഉള്ളിലെ രോഷം പുകഞ്ഞു കത്തി…. ആവണി കൈ വിട് ഞാൻ ഡ്രൈവ് ചെയ്യുന്നത് കാണാൻ വയ്യേ….. സോറി രുദ്രേട്ട… ഏട്ടന് ഇപ്പോഴും എന്നെ അക്‌സെപ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല അല്ലെ…. ഞാൻ അങ്ങനെ പറഞ്ഞോ…. അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.. അവളുടെ മുഖം തെളിഞ്ഞു…. കോളേജിത്തി ഇറങ്ങു… അവൻ അവൾക്കു നേരെ തിരിഞ്ഞു നമുക്ക് ഇന്നു കോളേജിൽ പോകേണ്ട പുറത്തെവിടെ എങ്കിലും…. അതിനൊക്കെ ഇനി സമയം ഉണ്ടല്ലോ…ഇപ്പോൾ കോളേജിൽ പോകു… എനിക്ക് അത്യാവശ്യം ആയി ഒരു സുഹൃത്തിനെ കാണണം… രുദ്രൻ കാർ മുൻപോട്ടു എടുത്തു..

നീ ആഹ്ലാദിക്കു നിന്റെ ഈ സന്തോഷത്തിനു അധികം ആയുസ് ഇല്ല…ഉയരം കൂടും തോറും വീഴ്ചയുടെ ആഘാതം കൂടും നീ അത് മനസ്സിൽ ആകാൻ ഇരിക്കുന്നതെ ഉള്ളൂ…. രുദ്രൻ വല്യൊത്തേക്കു എത്തി…. ആ നീ വന്നോ.. നീ എന്താ ആ കൊച്ചിനെ കൂടെ കൊണ്ട് പോകാഞ്ഞത്… അമ്മേ അവളോട് പല പ്രാവശ്യം പറഞ്ഞതാണ് പുറത്തിറങ്ങരുതെന്ന്… പേടിയാണ് അമ്മേ അവൾക്കു എന്തെങ്കിലും സംഭവിക്കുമോ എന്നു… അണുവിട തെറ്റിയാൽ എനിക്ക് അവളെ നഷ്ടം ആകും… അത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല….. അവൾ എവിടെ… മുറിയിൽ ഉണ്ട്… നീ ചെല്ല് മ്മ്മ്… രണ്ടെണ്ണം കൊടുക്കണം കാന്താരിക്ക് അവൻ ചിരിച്ചോണ്ട് മുകളിലേക് കയറി… മുറിയിൽ ചെല്ലുമ്പോൾ വീണ കട്ടിലിൽ കമഴ്ന്നു കിടക്കുവാന് രുക്കു ബുക്സ് ഒക്കെ അടുക്കി വയ്ക്കുന്നു അവനെ കണ്ടതും അവൾ പുറത്തേക്കിറങ്ങി…. ഡീ വാവേ……

വേണ്ട എന്നോട് മിണ്ടണ്ട…. നിന്നോട് സ്കൂളിലേക്കു പോകേണ്ടന്നു പറഞ്ഞത് അല്ലെ.. അവളോട് കൊഞ്ചാൻ അല്ലെ അവളെ കൊണ്ടു പോയത്… ഞാൻ ഒന്നും കാണുന്നില്ല എന്നു വിചാരിക്കണ്ട… എന്റെ വാവേ നിനക്ക് കാര്യങ്ങൾ എല്ലാം അറിയാവുന്നത് അല്ലെ… പിന്നെ നീ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെ ആണ്…. ഞാൻ സ്വാർത്ഥയ രുദ്രേട്ടന്റെ കാര്യത്തിൽ ഞാൻ സ്വാർത്ഥയ…. അവൾ അവന്റെ നെഞ്ചിലേക്കു കിടന്നു… മോളെ നമുക്ക് സമയം ഒത്തു വന്നാൽ തീർച്ചയായും ഈ നാടകം അവസാനിപികം.. അവൻ അവളുടെ തലയിൽ തലോടി….. അവന്റെ കഴുത്തിലൂടെ കൈകൾ കൂട്ടി അവന്റെ കവിളിൽ അവൾ ഒന്ന് മുത്തി… അവൻ അവളെ ഒന്ന് നോക്കി ചിരിച്ചു… എന്താ ചിരിക്കൂന്നേ…. അതോ… അത് പണ്ടത്തെ ആ പുഴുപ്പല്ലി കൊച്ചിനെ ഓർമ്മ വന്നു…. പോ… രുദ്രേട്ട…. എന്നാൽ ഞാൻ പോട്ടെ അവൻ എഴുന്നേറ്റതും അവൾ ആ കൈയിൽ മുറുകെ പിടിച്ചു… എന്താ പോകേണ്ടേ..

അവൻ തിരിഞ്ഞു നിന്നു… പൊക്കോ ഉണ്ണി വരും.. എന്നാൽ ഇപ്പോ പോകുന്നില്ല അവൻ വാതിലിന്റെ കൊളുത്തി ഇട്ടു….. അവൾക്കു നേരെ നടന്നു അടുത്തു… വേണ്ട രുദ്രേട്ട…. വേണ്ട അവൾ പുറകോട്ടു നടന്നു ഭിത്തിയിൽ തട്ടി നിന്നു… ഇനി എങ്ങോട്ട് പോകും… എത്ര ദിവസം ആയി എന്റെ കൊച്ചിനെ ഒന്ന് ശരിക്ക് കണ്ടിട്ട് തന്നെ…. അവൻ അവളുടെ കൈയിൽ പിടിച്ചു അവളെ നെഞ്ചിലേക്കു വലിച്ചു ഇട്ടു…. ഒരു ഉണ്ണിക്കും നിന്നെ വിട്ടു കൊടുക്കില്ല ഞാൻ നീ എന്റെ പെണ്ണാ അവൻ അവളുടെ മുഖം കൈകളിൽ എടുത്തു ഭ്രാന്തമായ ആവേശത്തോടെ ആ മുഖം ആകെ ചുംബിച്ചു… പോട്ടെ….. സൂക്ഷിക്കണമ് മോളെ അവൻ പുറത്തിറങ്ങി…..

അന്ന് രാത്രി ബാൽക്കണിയിൽ ഉണ്ണിയും ചന്തുവും ചെസ്സ് കളിക്കുവാന്… രുദ്രൻ ചാരുപാടിയിൽ ഇരുന്നു കാര്യമായ ആലോചനയിൽ ആണ്… രുദ്രന്റെ ഫോൺ റിങ് ചെയ്തു… അജിത് ആണല്ലോ അവൻ കാൾ അറ്റൻഡ് ചെയ്തു… “ഹലോ അജിത് പറയു… ഇപ്പോഴോ ഈ രാത്രിയിലോ രാവിലെ വരാം..” അവർക്കിടയിൽ നടക്കുന്ന അർഗുമെൻറ്സ് ഉണ്ണിയും ചന്തുവും നോക്കി നിന്നു… എന്താ രുദ്ര പ്രശനം ചന്തു അവന്റെ അടുത്തകു വന്നു… ചന്തു നമ്മൾ അജിത് ആയിട്ടുള്ള ഡീലിംഗിസ്ൽ കുറച്ചു പ്രോബ്ലം അത്യവശ്യം ആയി അങ്ങോട്ട്‌ ചെല്ലാൻ… ഈ രാത്രിയോ.. അതും അങ്ങോട്ടും ഇങ്ങോട്ടും കൂടി നാലു മണിക്കൂർ എടുക്കും… ഞാൻ തനിയെ പോകാം ചന്തു രുദ്രനെ നോക്കി… വേണ്ട അത് വേണ്ട നീ തനിച്ചു പോയാൽ ശരി ആകില്ല ഞാൻ കൂടെ വരാം… എന്താ ചന്തുവേട്ടാ പ്രശനം….

ഏയ്‌ ഒന്നും ഇല്ല ഉണ്ണി നീ കിടന്നോ…. ചന്തു അപ്പൊ എങ്ങനാ കാര്യങ്ങൾ… ഡാ പേടിക്കണ്ട ഇവിടെ ഇപ്പോ എല്ലാവരും ഉണ്ടല്ലോ നമുക്ക് പോയി നോകാം.. രുദ്രനും ചന്തുവും താഴേക്കു വന്നു… അമ്മേ ഞങ്ങൾ വരാൻ ലേറ്റ് ആകും അച്ഛൻ വരുമ്പോൾ കതക് തുറന്നാൽ മതി….. മ്മ്മ്… ശോഭ ഒന്നു മൂളി… ആവണി പുറത്തേക്കു വന്നു രുദ്രൻ അവളെ നോക്കി ഒന്ന് ചിരിച്ചു പോയിട്ടു വരാം എന്നു പറഞ്ഞു…. അവൾ സന്തോഷത്തോടെ തുള്ളിച്ചാടി മുറിക്കുള്ളിലേക്കു പോയി….

അമ്മേ….. എന്താ രുക്കു…. എനിക്ക് പീരിയഡ്സ് ആയി….. ശോഭേ കൊച്ചിനെ പുറത്തോട്ടു മാറ്റു…. തങ്കു അവിടേക്കു വന്നു….. ഞാൻ ആവണിയെ വാവേടെ കൂടെ കിടത്തം.. മോളെ ആവണി…. തങ്കു ആവണിയെ വിളിച്ചു… എന്താ അപ്പച്ചി…. രുക്കു പുറത്തായി മോള് വീണെടെ മുറിലോട്ടു പോയി കിടക്കു… ശോ നാശം… അവൾ പതുക്കെ വീണയുടെ മുറിയിലേക്കു നടന്നു…. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾകാം….. ഓഓഓ തമ്പുരാട്ടി പള്ളി നീരാട്ടിൽ ആണ്.. അവൾ കട്ടിലിലേക്ക് കിടന്നു… പെട്ടന്നു അവൾ ചാടി എഴുനേറ്റു “അവളെ എങ്ങനെ എങ്കിലും എന്റെ തലയിൽ നിന്നും ഒഴിവാക്കണം “രുദ്രന്റെ വാക്കുകൾ… ഇനി ഇത്‌ പോലെ ഒരു സാഹചര്യം ഒത്തു വരില്ല അവൾ ഉണ്ണിയുടെ മുറി ലക്ഷ്യം ആക്കി നടന്നു.. ഉണ്ണിയേട്ടാ….. എന്താ ആവണി….. ഉണ്ണിയേട്ടന് വീണയെ സ്വന്തം ആക്കണ്ടേ…. വേണം അതിനു…

അവൻ സംശയത്തോടെ അവളെ നോക്കി… ഇന്ന് ഞാനും അവളും മാത്രം ഉള്ളൂ മുറിയിൽ ഞാൻ വേണമെങ്കിൽ മാറി തരാം…. അവൾ ഒരു കള്ള ചിരി ചിരിച്ചു ഉണ്ണിയുടെ ഉള്ളിലെ ചെകുത്താൻ തല പൊക്കി… അതേ ഇത്‌ പോലെ ഒരു സാഹചര്യം ഇനി ഒത്തു വരില്ല…. ഇന്ന് തന്നെ അവളെ എന്റേത് മാത്രം ആകണം…. താൻ വിചാരിച്ചാൽ അത് നടക്കും വഴങ്ങിയില്ല എങ്കിൽ ഒരു ബല പ്രയോഗം തന്നെ…. അവൾ എന്റേത് ആയി തീരണം… അവന്റെ മുഖത്തു ഒരു വഷളൻ ചിരി മഞ്ഞു… ആവണി പോകോ ഞാൻ വരാം…. അവൻ ബാഗിൽ ആരും കാണാതെ സുക്ഷിച്ചാൽ മദ്യം എടുത്തു ഒറ്റ വലിക്കും തന്നെ അത് കുടിച്ചു തീർത്തു.. ഉണ്ണി വരുമ്പോൾ ആവണി മുറിയുടെ വാതുക്കൽ അവനെ കാത്തു നില്പുണ്ട്….

താങ്ക്സ് ആവണി… ഇത്‌ പോലെ ഒരു രാത്രി എനിക്കായി സമ്മാനിച്ചതിന് ഉണ്ണിയേട്ടൻ മദ്യപിച്ചോ അവൾ സംശയത്തോടെ അവന്റെ നേരെ നോക്കി…. മ്മ്മ്മ്മ്….. അവൻ ചൂണ്ടു കടിച്ചു കൊണ്ടു അവളെ നോക്കി… നൈറ്റ് ഡ്രെസ്സിൽ അവളുടെ അകാരവടിവ് തെളിഞ്ഞു കാണാം…. അവൾ മുഖം തിരിച്ചു. ഉണ്ണിയേട്ടൻ അകത്തു കയറാൻ നോക്ക് ഞാൻ പുറത്തു കാണും ആരെങ്കിലും വന്നാൽ വിളികാം…. ഉണ്ണി മുറിയിലേക്കു കയറി വാതിൽ അടച്ചു…… അവൻ ആ കട്ടിലിൽ കിടന്നു ഒരുപാട് നാളെത്തെ മോഹം ഇന്ന് പൂവണിയാൻ പോകുന്നു… ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം… ഈറനോടെ വരുന്ന വീണയെന്ന സൗന്ദര്യധാമത്തെ അവൻ മനസ്സിൽ കണ്ടു…. ആ വെള്ളത്തുള്ളികളോട് ചേർന്നു അവളിലേക്കു ലയിക്കണം…. അവന്റെ കണ്ണുകളിൽ ഉന്മാദം പൂണ്ടു …….. (തുടരും )…

രുദ്രവീണ: ഭാഗം 23

Share this story