അൻപ്: ഭാഗം 12

അൻപ്: ഭാഗം 12

എഴുത്തുകാരി: അനു അരുന്ധതി

അന്ന് ഉച്ച കഴിഞ്ഞു പ്രതിഷിക്കാതെ എന്തോ സമരം വന്നത് കൊണ്ടു ഷോപ്പ് അടച്ചു എല്ലാരും ഇറങ്ങി..മഞ്ജുവും പവിയും ഉള്ളത് കൊണ്ട് കനിക്ക് ഫ്ലാറ്റിലേക്ക് വഴി കണ്ടു പിടിക്കാൻ ഒരു സഹായം ആയിരുന്നു… ഫ്ലാറ്റിൽ എത്തിയപ്പോൾ ആദിയെ അവിടെ കണ്ടില്ല .. വാതിൽ അടച്ചു ഇട്ടിരിക്കുന്ന കണ്ടു കനി കുറച്ചു നേരം പുറത്തു നിന്നു.. അപ്പോൾ ആണ് സുമതി ആന്റി അവിടേക്ക് വന്നത്.. അല്ല ആദി സാർ വാതിൽ അടച്ചു ഭാര്യയെ തനിയെ ആക്കി പോയോ.. അയ്യോ ഇല്ല..അക്ക ഇപ്പോ വരും എന്നു പറഞ്ഞു.. ആണോ… ജോലി ഒക്കെ കിട്ടിന്നു അറിഞ്ഞു.. ഉം… പിന്നെ മോളേ കണ്ടത് നന്നായി ഇന്ന് വൈകിട്ട് അമ്പലത്തിൽ ഞങ്ങളുടെ വക പൂജ ഉണ്ട്..ഇവിടെ അടുത്താണ് അമ്പലം.. കുട്ടി വന്നിട്ടു അവിടേക്ക് പോയിട്ടുണ്ടോ..

ഇല്ല.. വരണം കേട്ടോ വിളിച്ചാൽ വിളി കേൾക്കുന്ന ദേവി ആണ് .. ഉം…വരാം പിന്നെ ആദി സാറിനെയും കൂട്ടി വരണം കേട്ടോ… ആദി സാറ്.. അതു അക്ക വരാം.. ദേ സാർ വരുന്നു.. ആന്റി ചൂണ്ടി കാണിച്ച ഇടത്തേക്ക് നോക്കിയപ്പോൾ ആദി വരുന്നു കയ്യിൽ എന്തൊക്കെയോ കവറുകൾ ഉണ്ട്… എന്താ സാറേ കൊച്ചു എത്ര നേരം ആയി പുറത്തു നിൽക്കുന്നതു ആ ഡ്യൂപ്ലിക്കേറ്റ് കീ കൊടുത്തിട്ടു പോകമായിരുന്നില്ലേ.. അതു ഞാൻ വേണ്ടെന്നു പറഞ്ഞിരുന്നു അക്ക.. ആദി എന്തെങ്കിലും പറയുന്നതിനും മുൻപു കനി മറുപടി പറഞ്ഞു.. ആദി കനിയെ നോക്കി..എന്നിട്ട് പതിയെ നടന്നു വന്നു ആദി കനിയുടെ ഷോള്ഡറിൽ പിടിച്ചു നെഞ്ചോടു ചേർത്ത് വച്ചു.. സോറി മോളെ.. ഇത്തവണ ചേട്ടനോട് ഷമിക്കു…

നീ നേരത്തെ വരും എന്ന് എനിക്ക് അറിയില്ലായിരുന്നു സോറി.. കനി ഒന്നു ചിരിച്ചു.. ആദിയുടെ പിടുത്തം മുറുകി വരുന്നത് അവൾ അറിഞ്ഞു..ഒന്നു ഞെരുങ്ങിയപ്പോൾ പിടിത്തം ഒന്നൂടെ മുറുക്കി..ഇനിയും എതിർത്ത് നിന്നാൽ ആദി വിടില്ല അതു കൊണ്ടു കനി വെറുതെ നിന്നു… അല്ല ആന്റി എന്താ വിശേഷം.. അതു സാറേ ഇന്ന് ഞങ്ങളുടെ വക പൂജ ഉണ്ട് അമ്പലത്തിൽ.. ആണോ… അതേ ..ഞാൻ കുട്ടിയോട് പറയുക ആയിരുന്നു സറിനേയും കൂട്ടി വരണം എന്നു.. അതിനു എന്താ.. വരാലോ.. എപ്പോൾ ആണ് പൂജ.. വൈകിട്ടു ആറരക്കു.. ഞങ്ങൾ വരും ആന്റി.. ശരി പോട്ടെ സാറേ.. സുമതി ആന്റി പോയി കഴിഞ്ഞ ശേഷം കനി ആദിടെ നേരെ നോക്കി.. പോയ പോലെ അല്ലല്ലോ നി തിരിച്ചു വന്നിരിക്കുന്നതു..

എന്തേ ചാടി പോകാൻ വല്ല പ്ലാനും ഉണ്ടോ..അതോ ആരെ എങ്കിലും കിട്ടിയോ… സാർ വലിക്കിതു… ഓഹോ.. അല്ല പോകാൻ വല്ല പ്ലാനും ഉണ്ടെകിൽ ഒന്നു പറയണം കേട്ടോ.. വെറുതെ നിന്നെ പറഞ്ഞു വിടാൻ വയ്യ അതാ.. സാർ… ഹും ഇത്ര ദിവസം നിന്ന മുതലും പലിശയും തന്നിട്ടെ ഞാൻ നിന്നെ വിടു.. പെട്ടെന്നു ആരോ ലിഫ്റ്റിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു.. ആദി അവളെ വിട്ടു..എന്നിട്ടു പോക്കറ്റിൽ നിന്നും കീ എടുത്തു വാതിൽ തുറന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 റൂമിൽ തന്റെ ഡ്രെസ്സ് എല്ലാം പാക്ക് ചെയ്തു ബാഗിൽ വെക്കുക ആയിരുന്നു ജിനി..അടുത്തു കൂട്ടുകാർ നിൽക്കുന്നുണ്ട്.. ടി ജിനി ഇതു വേണോ.. നീ ഇപ്പോൾ പോയാൽ സാർ വിചാരിക്കും നീ സാറിനെ പേടിച്ചു പോകുന്നതു ആണെന്ന്..

വിചാരിച്ചോട്ടെ..ടി അയാൾ നാളെ വരുമ്പോൾ ആ ക്ലാസ്സിൽ ഇരിക്കാൻ ഈ ജിനി ഉണ്ടാകില്ല മിനു നിനക്ക് വട്ടാണോ ജിനി പോകാൻ പറ..അയാളോട് അതേ മിനു എനിക്ക് വട്ടാണ് .. ഒരേ ഒരു മനുഷ്യൻ ആണ് അതിനു കാരണം ആദിത്യൻ മേനോൻ .. ജിനി അയാൾ ഇപ്പൊ ഏതോ ഒരുത്തിടെ കൂടെ ജീവിതം തുടങ്ങി.. നിയോ ഇപ്പൊ അയാളെ പേടിച്ചു ഓടി പോകുന്നു..!! ടി മിനു ഞാൻ തിരിച്ചു വരും നോക്കിക്കോ..ഇപ്പൊ എനിക്ക് ഒരു റിലീഫ് വേണം അതിനു ഞാൻ അപ്പയുടെ അടുത്തേക്ക് പോകുവാ.. ഉം.. വിളിക്കണം കേട്ടോ ജിനി.. വിളിക്കും മോളെ എനിക്ക് ഇവിടെ നടക്കുന്നത് എല്ലാം അറിയണം അതിനു നിങ്ങൾ എന്നെ ഹെല്പ് ചെയ്യണം.. ഏറ്റു ജിനി.. പോട്ടെ ടി. പിന്നെ കാണാം അഞ്ചു മണിക്ക് ആണ് ഫ്ലൈറ്റ്.. 🦋🦋🦋

കനി കുളിച്ചു കഴിഞ്ഞു വന്നു കബോഡിൽ നിന്നും എന്തോ എടുക്കുക ആയിരുന്നു.. അപ്പോൾ ആണ് വാതില് മുട്ടുന്ന സൗണ്ട് കേട്ടത്.. നോക്കിയപ്പോ പ്പോൾ ആദി.. കയ്യിൽ ഫോണ് പിടിച്ചു നിൽക്കുന്നു.. ദാ പിടി ചന്തു ആണ്.. കനി ഫോണ് വാങ്ങി ചെവിയിൽ വച്ചു.. ഹെലോ.. കനി.. അണ്ണാ.. എന്താ വിശേഷം.. എപ്പടി ഇരിക്ക്..കനി.. അണ്ണാ.. റൊമ്പ നല്ലാ ഇറുക്ക്.. ആദി മാമൻ എങ്ങനെ ആണ് ഉപദ്രവിക്കാൻ വരുന്നുണ്ടോ.. അതു വന്നു ഇങ്കേ പക്കത്തിലെ ഇരിക്ക്.. ആണോ എങ്കിൽ വേണ്ട.. അണ്ണാ എപ്പോ വരും.. വേഗം വരാം ..പിന്നെ വിളിച്ചതു അനിയത്തിടെ മനസമ്മതം ആണ് ഈ വരുന്ന സൺഡേ നിങ്ങൾ രണ്ടു പേരും കൂടി വരണം..ഞാൻ ആദിയോട് പറഞ്ഞിരുന്നു… ഉം.. ആദി അടുത്തു ഉണ്ടെങ്കിൽ ഒന്നു കൊടുത്തെ.. കനി വേഗം ആദിക്കു ഫോൺ കൊടുത്തു..

അവൻ ഫോണ് മേടിച്ചു ബാൽക്കണിയിലേക്കു പോകുന്നതു കണ്ടു.. ടാ ആദി നിങ്ങൾ രണ്ടു പേരും വരണം കേട്ടോ. ഞാൻ വരും എന്റെ കൂടി അനിയത്തി അല്ലേ അവൾ.. അപ്പൊ എന്റെ അനിയത്തിയോ ആദി.. അവളുടെ കാര്യം എനിക്കു അറിയില്ല.. ഞാൻ വരും..ചന്തു നീ തനിയെ വരണം എന്നില്ല.. വരുമെങ്കിൽ കനിയെ കൂട്ടി .. അല്ലെങ്കിൽ വരേണ്ട.. പിന്നെ അതിനുള്ള സമദാനം നീ മറിയത്തിനോട് പറഞ്ഞാൽ മതി.. ഉം.. ശരി വെയ്ക്കുവാട അപ്പൻ വിളിക്കുന്നു.. ആദി ഫോണും പിടിച്ചു കുറച്ചു നേരം നിന്നു.. അവൻ പറഞ്ഞു കേട്ടില്ലേ ഇനി ഇവളെ അവിടേക്ക് ചുമന്നു കൊണ്ട് പോണം.. അവിടെ എത്തിയാൽ ഉണ്ണി അങ്കിൾ അറിയും പിന്നെ തറവാട്ടിൽ പോകണം..അവിടെ അമ്മ..

അമ്മയെ കാണണം.. എന്തു ചെയ്യും. ചെല്ലാതെ ഇരുന്നാൽ മറിയം.. ജീവിതത്തിൽ ഒറ്റപ്പെട്ട സമയം ചേർത്ത് പിടിച്ച ചിലരെ ഉള്ളു അതിൽ എന്റെ അനിയത്തി കുട്ടി ആണ് അവൾ..മറിയം ആദി ഫോൺ ഓഫാക്കി നേരെ ഹാളിൽ വന്നിരുന്നു.. അപ്പോൾ ആണ് ഡോർ ബെൽ അടിച്ചത്.. ചെന്നു തുറന്നപ്പോൾ. ദേ സുമതി ആന്റി..ഈ തള്ളക്കു ഇരിപ്പും ഇല്ലേ… അല്ല നിങ്ങള് തയ്യാറായില്ല ഇതു വരെ.. പൂജ തുടങ്ങി തിർന്നിട്ടു ആണോ സാറേ വരുന്നത്.. അയ്യോ ആന്റി ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയത് ആയിരുന്നു… ദാ എത്തി.. ശരി..എല്ലാരും അവിടെ ഉണ്ടാകും.. അതും പറഞ്ഞു ആന്റി പോയി..അവർ പോകുന്നതു നോക്കി ആദി കതകു ശക്തി ആയി അടച്ചു.. അപ്പോൾ ആണ് കനി അവിടേക്ക് വന്നത്..ആദി വാതിൽ അടക്കുന്ന സൗണ്ട് കേട്ടു ഞെട്ടി പോയി..

ടി എന്തു നോക്കി നിക്കുവാ പോയി റെഡി അകാൻ നോക്കു ഇല്ലെങ്കിൽ ആ തള്ള പിന്നെയും വരും.. ആമാ സാർ.. പിന്നെ നിക്ക്.. ദാ ആ കവർ എടുത്തോ.. നിനക്കു ള്ളതാണ് .. കനി പതിയെ നടന്നു പോയി സോഫയിൽ വച്ചിരിക്കുന്ന കവർ എടുത്തു റൂമിലേക്ക് നടന്നു.. ആദി സാർ ഈ കവർ എനിക്കു വാങ്ങിയതാണോ.. വന്നപ്പോൾ എന്തോ കൊണ്ടു വരുന്നത് കണ്ടു..! കനി റൂമിൽ കയറി പതുക്കെ തിരിഞ്ഞു നോക്കി.. അപ്പോഴേക്കും ആദി അവിടെ നിന്നും പോയിരുന്നു.. കനി റൂമിൽ കയറി കവർ പൊട്ടിച്ചു നോക്കിയപ്പോൾ അതിൽ ഒരു ജുവൽ ബോക്സും പിന്നെ കുറച്ചു ഡ്രെസ്സ്കളും കണ്ടു.. ഇതിപ്പോ ഇങ്ങനെ വരാൻ എന്താ കാരണം..!! ചെന്നു ചോദിക്കാൻ ധൈര്യം ഇല്ല.. ഇനി ചോദിച്ചാലോ ഇവിടെ നിന്നും താഴെക്ക് എടുത്തിട്ടാലോ…വേണ്ട.. കനി അതിൽ നിന്നും ഒരു സാരി എടുത്തു ദേഹത്തു വച്ചു നോക്കി ഇതു മതി… 🦋🦋🦋🦋

മാധവൻ മാഷിനെ കാണാൻ പോയതാ.. അപ്പോൾ ആണ് മാഷ് ഭാര്യക്ക് ഡ്രെസ്സ് എടുക്കാൻ കൂടെ വിളിച്ചതു … വിവാഹ വാർഷികം ആണ്…പോലും എനിക്ക് പോകാൻ താല്പര്യം തോന്നിയില്ല. എങ്കിലും കൂടെ പോയി… ഡ്രെസ്സ് എടുക്കുന്ന കൂട്ടത്തിൽ ആണ് മാഷ് എന്നെ കളിയാക്കി പറഞ്ഞതു പിന്നെ നോക്കിയില്ല അവൾക്കു രണ്ടു മൂന്നു ജോടി ഡ്രെസ്സ് എടുത്തു.. പിന്നെ പോകാൻ നേരം മാഷ് അവിടെ തന്നെ ഉള്ള ജുവല്ലറിയിൽ കയറി…എന്നെ കൊണ്ടും ഒരെണ്ണം എടുപ്പിച്ചു.. അതിന്റെ ദേഷ്യത്തിൽ വരുമ്പോൾ ആണ് അവൾ സുമതി ആന്റിയോട് സംസാരിച്ചു നിൽക്കുന്നതു കണ്ടത്.. ആദി അലമാര തുറന്നു ഒരു മുണ്ടുംഷർട്ടും എടുത്തു ധരിച്ചു… പിന്നെ പതിയെ കതകു അടച്ചു ഹോളിലേക്ക് ചെന്നു..

ഇത്ര നേരം ആയിട്ടും ഇവൾ റെഡി ആയില്ലേ… കുറച്ചു നേരം നിന്നിട്ടും കനിയെ കണ്ടില്ല.. ഇതിനു മാത്രം എന്തു ഒരുക്കം രണ്ടും കല്പിച്ചു ആദി നേരെ പോയി കതക് തുറന്നു.. കനി സാരി ഞൊറിഞു ഉടുക്കുയായിരുന്നു..പെട്ടെന്ന് കതകു തുറക്കുന്നത് കേട്ടു നോക്കിയപ്പോൾ ആദി വാതിൽ തുറന്നു നിൽക്കുന്നു. പെട്ടെന്ന് സാരി വലിച്ചു ദേഹത്ത് ഇട്ടു.. സോറി.. ഞാൻ ഓർത്തില്ല.. നിനക്കു ഈ ഡോർ ഒന്നു അടച്ചു ഇട്ട് കൂടെ.. കനിക്കു എന്തു ചെയ്യണം എന്നു അറിയില്ലയിരുന്നു…സാരിയും വാരി പിടിച്ചു നിന്നു.. ആദി വേഗം വാതിൽ അടച്ചു.. എന്നിട്ടു അവിടെ നിന്നും കനിയെ വിളിച്ചു.. ടി.. വേഗം ഇറങ്ങാൻ നോക്കു ഇത്ര ഒരുക്കം മതി..നിന്നെ ഇനി ബോധം ഉള്ള ഒരുത്തനും നോക്കാൻ പോണില്ല.. എങ്ങനെയോ എന്റെ തലയിൽ വന്നു.. കനിക്ക് അതു കേട്ടപ്പോൾ സങ്കടം തോന്നി .സാരമിൽ വേഗം തന്നെ സാരി ഉടുത്തു ഇറങ്ങി…

പുറത്തു ഇറങ്ങിയപ്പോൾ ആദി അവിടെ നിന്നു താഴെക്ക് നോക്കി നിൽക്കുന്നതു കണ്ടു.. പുറകിൽ കൊലുസിന്റെ സൗണ്ട് കേട്ടപ്പോൾ ആദി തിരിഞ്ഞു നോക്കി … വേഗം വാ.. അവളെയും കൊണ്ട് നേരെ ലിഫ്ററ്റിന്റെ അടുത്തേക്ക്‌ പോയി.അന്നത്തെ സംഭവം ഓർത്തു കനി മടിച്ചു നിന്നു..ആദി കേറി.. കനി അവിടെ നിൽക്കുന്നത് കണ്ടു.. ടി.. നി എന്താ അവിടെ നിൽക്കുന്നതു വന്നു കയറാൻ നോക്ക്.. ഞാൻ എനിക്ക് പേടിയാ.. എന്നെ ആണോ… ഉം.. പേടിക്കണം.. അതും പറഞ്ഞു അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു .. വലിയുടെ ശക്തിയിൽ അവൾ അകത്തേക്ക് ആഞ്ഞു പോയി അവൾ വീഴാൻ പോയപ്പോൾ ആദി തന്നെ അവളെ പിടിച്ചു… കനി പെട്ടെന്ന് അവന്റെ വലതു കൈയിൽ കെട്ടി പിടിച്ചു നിന്നു.. കൈ വലിച്ചാലും അവൾ വിടില്ലെന്ന് ആദിക്കു അറിയാമായിരുന്നു…!! 🦋🦋🦋🦋

ചെറിയ അമ്പലം ആയിരുന്നു അതു സുമതി ആന്റിയും പിന്നെ കുറച്ചു ആളുകളും ഉണ്ടായിരുന്നു… പൂജയ്ക്കു എല്ലാരും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു..നിറയെ പൂവും ദീപങ്ങളും കൊണ്ട് അലങ്കാരം നടത്തി ഇരിക്കുന്നു..!! ആദി എല്ലാം നോക്കി നടക്കുവായിരുന്നു അപ്പോൾ ആണ് നടയിൽ കണ്ണും അടച്ചു നിൽക്കുന്ന കനിയെ കണ്ടത്.. ഇന്ന് അവളെ കാണാം കൂടുതൽ നന്നായിട്ടുണ്ട് .. ആദി കുറച്ചു നേരം അവളെ നോക്കി നിന്നു പിന്നെ പതിയെ അവളുടെ അടുത്തേക്ക് നടന്നു… അവളെ നോക്കി കുറച്ചു നേരം നിന്നു.. അല്ല സാറേ എന്താ സ്വന്തം ഭാര്യ നോക്കി ഇങ്ങനെ നിൽക്കുന്നത്.. അയ്യോ ആന്റി ഞാൻ ചുമ്മാ ഇവിടത്തെ സെറ്റിങ്‌സ് ഒക്കെ ഒന്നു നോക്കിയതാ ഉം..

അപ്പോൾ ആണ്‌ കനി പുറകിൽ നിൽക്കുന്ന ആദിയെ കണ്ടത്.. ദാ മോളെ പ്രസാദം എടുത്തോ… കനി കൈ നിട്ടിയപ്പോൾ സുമതി ആന്റി ഒരു ഇല ചീന്തീൽ കുറച്ചു സിന്ദൂരവും പൂവും അവൾക്കു കൊടുത്തു.. ഇനി രണ്ടു പേരും പരസ്‌പരം പ്രാർത്ഥിച്ചു തൊട്ടു കൊടുത്താട്ടേ.. ആദിയും കനിയും നേരെ നേരെ നോക്കി നിന്നു..പിന്നെ ആദി പതിയെ ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ നെറ്റിയിൽ ഇട്ടു കൊടുത്തു..എന്നിട്ട് ആദി കനിയുടെ നേരെ മുഖം കുനിച്ചു വന്നു കനി വേഗം സിന്ദൂരം എടുത്തു ആദിയുടെ നെറ്റിയിൽ ഇട്ടു കൊടുത്തു.. കനിക്കു ആദിയെ നോക്കാൻ മടി തോന്നി.. പേടിച്ചു ആദിയുടെ നേരെ നോക്കിയപ്പോൾ ഒരു ചെറിയ ചിരി അവൻ അവൾക്കു സമ്മാനിച്ചു… 🦋🦋🦋🦋

രാത്രി കഴിക്കാൻ വിളമ്പിയപ്പോൾ ആദി ഒന്നും പറഞ്ഞില്ല .ആദി അവളെ ഇടക്ക് നോക്കുന്നുണ്ടായിരുന്നു..കനി ആണെങ്കിൽ അവൻഎന്തെങ്കിലും പറയും എന്നോർത്ത് വിറച്ചു വിറച്ചു ഓരോന്നും ചെയ്തു കൊണ്ടിരുന്നു.. കഴിച്ച ശേഷം ആദി പോകുന്നതു നോക്കി നിന്നു പിന്നീട് കനി കഴിച്ചു.. എല്ലാം ഒതുക്കി കിടന്നപ്പോൾ രാത്രി പത്തു മണി കഴിഞ്ഞു കിടന്നിട്ടും ആദിയുടെ ചിരിക്കുന്ന മുഖം മനസിൽ നിന്നും പോകുന്നില്ല.. എന്തായിരിക്കും ആദി സാറിന്റെ മനസ്സിൽ.. എന്നോട് ദേഷ്യം കാണിക്കും പിന്നെ ഇടക്ക് നന്നായി പെരുമാറും.. ഒന്നും അറിയാൻ പറ്റണില്ല.. കനി കണ്ണടച്ചു കിടന്നു.. നാളെ ക്ലാസ് എടുക്കാൻ ഉള്ള നോട്‌സ് തയ്യാറാക്കുകയായിരുന്നു ആദി .

കുറച്ചു ദിവസമായി ബുക്ക് കൈ കൊണ്ട് തൊട്ടിട്ടു.. അന്ന് അവസാനം ആയി ക്ലാസ് എടുത്തിട്ട് അടച്ചു വച്ചതാ.. പിന്നെ രണ്ടു മാസം ആയി തുറന്നിട്ടു.. അന്ന് ജിനി… അവൾ എന്റെ സ്റ്റുഡന്റ് ആയിരുന്നു ക്ലാസിൽ ഏതു നേരവും ചിലച്ചു കൊണ്ടിരിക്കുന്ന ഒരു വായടി.. എന്തു പറഞ്ഞു കൊടുത്താലും സംശയം മാറില്ല അവൾക്കു.. ആദ്യം എനിക്കു അവളോട്‌ ഒരു വാത്സല്യം ഒക്കെ തോന്നി കുട്ടി അല്ലേന്ന് വിചാരിച്ചു ..പക്ഷേ പിന്നീട് ആണ് അവൾ പറഞ്ഞു ഞാൻ അറിഞ്ഞതു അവൾക്കു എന്നോട് സ്നേഹം ആണെന്.. കുറെ തിരുത്താൻ നോക്കി കുറെ ഉപദേശിച്ചു..ഭീഷണിപ്പെടുത്തി നോക്കി അവോയ്ഡ് ചെയ്തു നോക്കി .. ഒന്നും നടന്നില്ല.. ഒരു ദിവസം ലൈബ്രറിയിൽ വച്ചു എന്നോടുള്ള സ്നേഹം കൊണ്ട് അവൾ എന്തിനും തയ്യാറെന്നു പറഞ്ഞു വന്നു..അവസാനം കരണം നോക്കി ഒന്നു പൊട്ടിച്ചു…!!

ആളുകൾ നിൽക്കുന്നതു അപ്പോൾ നോക്കിയില്ല.. അവൾ പോയി പരാതി കൊടുത്തു അതിനു പിന്നാലെ രണ്ടു മാസം സസ്‌പെൻഷൻ ആയി. അവളുടെ ഭാവി പോകേണ്ടെന് വിചാരിച്ചു നടന്നതു ആരോടും ഞാൻ പറഞ്ഞില്ല..പണിഷ്മെന്റ് വാങ്ങി പൊന്നു.. ആദി വായിച്ചു കൊണ്ടിരുന്ന ബുക്ക് അടച്ചു വച്ചു.. എന്തോ മനസ് ഇന്ന് നിൽക്കുന്നില്ല.. ഇന്ന് വായിച്ച ഭാഗം മുൻപ് ക്ലാസ്സിൽ എടുത്തിട്ടുണ്ടു എന്നാലും ഒരു വട്ടം കൂടി നോക്കാം എന്നു വിചാരിച്ചു എടുത്തതാണ് വെറുതെ ചെന്നു കട്ടിൽ ഇരുന്നു പതിയെ കണ്ണടച്ചു കിടന്നു.. കനി… അവളോട്‌ എനിക്കു എന്താ.. ദേഷ്യം കൂടി കൂടി അവളെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയോ..അവളിൽ എനിക്ക് എന്തോ അധികാരം ഉള്ളത്‌ പോലെ..

ജീവിതത്തിൽ ഒരു പെണ്ണു വരും എന്നും ഇതുപോലെ ആകും എന്നും ഓർത്തില്ല ഞാൻ പോലും അറിയാതെ അവളെ എന്റെ മനസ് അംഗീകരിച്ചു തുടങ്ങിയോ .. അറിയില്ല വേണ്ട.. ഏതു തരക്കാരി ആണെന്ന് അറിയില്ല.. മനസിൽ കുറച്ചു മുൻപ് തോന്നിയ ഒരു ചെറിയ ഫീലിംഗ് എടുത്തു മാറ്റി പഴയ ആദി ആകണം അതു മതി…..തുടരും…….

അൻപ്: ഭാഗം 11

Share this story