രുദ്രവീണ: ഭാഗം 28

രുദ്രവീണ: ഭാഗം 28

എഴുത്തുകാരി: മിഴിമോഹന

രേവതി പറഞ്ഞ വാക്കുകൾ രുദ്രന്റെ ചെവിയിൽ അലയടിച്ചു… ആ ഒരാൾ… അത് ആരാണ്…. പല മുഖങ്ങൾ അവനിലൂടെ കടന്നു പോയി…. അന്നുരാത്രി അവൻ നേരം വെളുപ്പിച്ചത് തന്നെ തന്നിൽ നിഷിബ്‌ദം ആയിരിക്കുന്ന കടമകളുടെ കൂമ്പാരം മനസ്സിൽ പേറി ആണ്….. രുദ്ര എഴുന്നേൽക്കു…..ചെറിയ അമ്മാവൻ വന്നിരിക്കുന്നു താഴെ… ചന്തുവിന്റെ വാക്കുകൾ അവന്റെ കർണപുടത്തിൽ ആഴ്ന്നിറങ്ങി… ങ്‌ഹേ … അയാൾ വന്നോ…. മം… താഴെ ഉണ്ട് നമ്മളെ അന്വേഷിക്കുന്നു എന്ന് അമ്മ വന്നു പറഞ്ഞു നീ വാ ഞാൻ താഴേക്കു ചെല്ലം…… രുദ്രൻ ഒന്ന് ഫ്രഷ് ആയി താഴെ ചെല്ലുമ്പോൾ എല്ലാവരും സദസിൽ ഹാജർ ആയിട്ടുണ്ട്…

രുദ്രനെ കണ്ടതും അയാൾ തന്റെ വോക്കിങ് സ്റ്റികിൽ ബലം കൊടുത്തു പതുക്കെ എഴുനേറ്റു… അവന്റെ നേരെ നടന്നു വന്നു….. അവൻ ആ കാലുകളിലേക്കു നോക്കി അന്ന് നഷ്ടം ആയ ആ അവയതിനു പകരം ഏച്ചു വച്ചിരിക്കുന്ന തടി കഷ്ണം …രുദ്രൻ മനസ്‌ കൊണ്ടു ഒന്ന് പുച്ഛിച്ചു… അവൻ അത് പുറത്തു കാണിച്ചില്ല….. കൊച്ചച്ചൻ എപ്പോൾ വന്നു… ഞാൻ ഉറങ്ങി എഴുന്നേറ്റത് ഉള്ളൂ അവൻ ക്യാഷൽ ആയി പറഞ്ഞു…… അതെന്താ രുദ്ര നീയും ചന്തുവും പതിവില്ലാതെ ഒരു ലോങ്ങ്‌ ലീവ് എടുത്തു ഇവിടെ തന്നെ നില്കുന്നത് .. അയാളിലെ കുറുക്കൻ ബുദ്ധി ആണ് ആ ചോദ്യം ഉന്നയിച്ചതെന്നു രുദ്രന് മനസ്സിൽ ആയി അവനതു പ്രതീക്ഷിച്ചതും ആണ്… അത് കൊച്ചച്ച ഒരുപാട് നാളുകൾക്കു ശേഷം എല്ലാവരും ഒത്തു കൂടണം എന്ന് ആഗ്രഹിച്ചു…

ഞങ്ങള്ക് രണ്ടു പേർക്കും ഉടനെ ട്രാൻസ്ഫർ ഉണ്ട്.. അത് കുറച്ചു ലോങ്ങ്‌ ആയിരിക്കും” May be out of state”.. അപ്പോൾ പിന്നെ പെട്ടന്നു ഒന്നും ഓടി വരാൻ പറ്റില്ലാലോ അതാ…. മ്മ്മ്….. എന്റെ മംഗലാപുരത്തെ ബിസിനസ്‌ ഡീൽന്റെ ഈടാക്കാന് ഞാൻ ഓടി വന്നത് അയാൾ ദുർഗ പ്രസാദിന് നേരെ തിരിഞ്ഞു….. എന്റെ മോൻ ഒരു തെറ്റു ചെയ്തു ഞാൻ സമ്മതിക്കുന്നു ആ കുട്ടിക്ക് ഒന്നും പറ്റിയിട്ടില്ലാലോ… പിന്നെ ഇത്‌ ഒക്കെ പ്രായത്തിന്റെ അല്ലെ ഏട്ടാ അവൻ ചെറുപ്പം അല്ലെ ഒരു കൈ അബദ്ധം… അയാൾ ഒന്ന് നിർത്തി….. ചന്ദ്ര ഇതാണോ കൈ അബദ്ധം ഞാൻ എന്റെ കണ്ണ് കൊണ്ടു കണ്ടതാണ് ഇവിടെ അവൻ കാണിച്ചു കൂട്ടിയത്… എന്റെ വാവേ ആണ് അവൻ ലക്ഷ്യം വച്ചത്…..

അത് അവൾ അവനു പറഞ്ഞു വച്ച പെണ്ണല്ലേ അവൻ വിവാഹം കഴിക്കേണ്ട കുട്ടി അതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല….. ഇത്‌ ബാംഗ്ലൂർ അല്ല…. ദുർഗ പ്രസാദിന്റെ ശബ്ദം ഒന്ന് കനച്ചു…. ദേ ഈ നിൽക്കുന്ന രുദ്രനും അവളുടെ മുറച്ചെറുക്കൻ ആണ്… അഞ്ചു വയസ് തൊട്ടു ഇവന്റെ കൈയിൽ കിടന്നാണ് അവൾ വളർന്നത്.. തെറ്റായ ഒരു നോട്ടം പോലും അവനിൽ നിന്നും അവൾക്കു നേരെ ഉണ്ടായിട്ടില്ല…. രുദ്രനും വീണയും ഒന്ന് ഞെട്ടി… വീണയുടെ മുഖത്തു ഒരു കുസൃതി ചിരി പടർന്നു…… രുദ്രൻ ചന്തുവിനെയും ശോഭയേയും മാറി മാറി നോക്കി രണ്ടു പേരും മുഖം കുനിച്ചു നിന്നു ചിരിക്കുന്നുണ്ട്… ഇനിയും അവൻ അവളെ അങ്ങനെ തന്നെ കാണു..എന്റെ മകനെ എനിക്കു ആ കാര്യത്തിൽ വിശ്വാസം ആണ് അഭിമാനം ആണ്…

അത് അല്ല മറിച്ചു ആണെങ്കിൽ അന്ന് അവന്റെ സ്‌ഥാനം വല്യൊതെ പടിക്കു പുറത്തായിരിക്കും എന്റെ മനസ്സിൽ അവൻ മരിച്ചു എന്ന് വിധി എഴുതും ഞാൻ . അയാൾ ഒന്ന് നെഞ്ചു വിരിച്ചു.. വീണയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി അവൾ ആ കണ്ണ് അറിയാതെ നിറഞ്ഞിരുന്നു…. ആ വാക്കുകൾ രുദ്രന്റെ നെഞ്ചിൽ തറച്ചു… അവൻ ശോഭയെ നോക്കി…അവരുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് അവൻ കണ്ടു…… ഏട്ടാ എന്റെ മകനോട് ക്ഷമിച്ചു കൂടെ നിങ്ങൾക്….. അയാൾ വീണയുടെ അടുത്തേക് വന്നു അവളുടെ കൈയിൽ പിടിച്ചു….. മോളെ വാവേ കൊച്ചച്ചൻ മോളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു മോൾക് അറിയുമോ എന്റെ മകന്റെ ഭാര്യ ആയി ഞങ്ങൾ മനസിൽ നിന്നെ മാത്രമേ കണ്ടിട്ടുള്ളൂ ….

അവനെ നേർവഴിക്കു നടത്താൻ മോൾക്ക് പറ്റും… ഇത്‌ ഒരു അച്ഛന്റെ അപേക്ഷ ആണ്….. അയാൾ അവൾക്കു മുൻപിൽ കപട കണ്ണുനീർ പൊഴിചു…. എന്ത് പറയണം എന്ന് അറിയാതെ വീണ അയാളെ തന്നെ നോക്കി നിന്നു…. നടക്കില്ല ചന്ദ്ര എന്റെ കുട്ട്യേ നിന്റെ മോനു ഞാൻ തരില്ല… തങ്കു അവിടേക്കു വന്നു… ചേച്ചി…..ചേച്ചി കൂടി.. അതേ ചേച്ചി തന്നെ ആണ് പറയുന്നത്……. എന്റെ ചന്തു ആരെ തീരുമാനിക്കുന്നോ അയാൾക്കുള്ളതാണ് എന്റെ മകൾ… അവളുടെ അച്ഛനെ മരിച്ചിട്ടുള്ളു അവളുടെ ഏട്ടൻ ജീവനോടെ ഉണ്ട്……. തങ്കുവിന്റെ വാക്കുകൾ രുദ്രനും ചന്തുവിനും വീണകും ഒരുപോലെ ഞെട്ടൽ ഉളവാക്കി ആഹ്ലാദത്തിന്റെ തിര ഇളകി അവരിൽ . നിനക്ക് കിട്ടേണ്ട മറുപടി അത് കിട്ടിയല്ലോ….

ഇനി എന്റെ കുഞ്ഞിനെ നീയോ നിന്റെ മകനോ മോഹിക്കാൻ പാടില്ല…. നിനക്ക് നിന്റെ മകനെ വിളിച്ചു കൊണ്ടു പോകാം…. എന്റെ മക്കൾ എതിര് നിൽക്കില്ല….. അങ്ങനെ അങ്ങ് പോകാൻ വല്യൊത്യ തറവാട് ഏട്ടന് തീറു എഴുതി തന്നിട്ടില്ല എനിക്കും ഇതിൽ അവകാശം ഉണ്ട്….. ഞാനും എന്റെ മകനും ഇനി ഇവിടെ തന്നെ താമസിക്കും…. എവിടെ എന്റെ മകൻ…. രുദ്രൻ ചന്തുവിനെ ഒന്ന് നോക്കി….. ചന്തു ഉണ്ണിയെ പൂട്ടിയിട്ട മുറി തുറന്നു…അവനെ കൊണ്ടു താഴേക്കു വന്നു……. ഇതാ നിങ്ങളുടെ മകൻ….. രുദ്രൻ അവനെ അയാളുടെ മുൻപിലേക്ക് ഇട്ടു കൊടുത്തു… അയ്യോ ചതച്ചു ഇഞ്ച പരുവം ആക്കിയോ നീ ഒക്കെ കൂടെ……. പിന്നെ ഇവനെ എന്ത് വേണമായിരുന്നു…. പൂവിട്ടു പൂജിക്കണം ആയിരുന്നോ ഈ മഹാനെ….

രുദ്ര നീ അതിരു കടക്കുന്നു…. ചന്ദ്രൻ രുദ്രന് നേരെ വിരൽ ചുണ്ടി…… നിങ്ങക്ക് ഇവനെ കൊണ്ടു ഇവിടെ താമസികം…നിങ്ങളുടെ അവകാശം അല്ലെ പക്ഷേ എന്റെ പിള്ളേരുടെ ദേഹത്ത് ഇവന്റെ കണ്ണ് തട്ടി എന്ന് ഞൻ മനസ്സിൽ ആക്കിയാൽ അന്ന് ഞാൻ ചുഴന്നെടുക്കും ആ കണ്ണ് …രുദ്രൻ കലി തുള്ളി….. അകത്തേക്കു പോയി വീണ പേടിച്ചു ശോഭയുടെ പുറകിൽ ഒളിച്ചു…. അവൾ കൈ കൊണ്ടു വീണയെ മുറുകെ പിടിച്ചു ഒന്നും ഇല്ല മോളെ………. എല്ലാവരും സദസ് ഒഴിഞ്ഞപ്പോൾ ശോഭ രുദ്രന്റെമുറിയില് ചെന്നു….. നീ എന്ത് പണിയ രുദ്ര കാണിച്ചത് അവനെ ഇവിടെ നിർതാൻ….. അത് അപകടം വിളിച്ചു വരുതുവല്ലേ…. അല്ല അവർ ഇവിടെ തന്നെ നിൽക്കണം പുറത്തു ആയാൽ ആണ് കൂടുതൽ അപകടം……ഒരു രണ്ടാഴ്ച കൂടി ഇവിടെ കാണും അത് കഴിഞ്ഞു ദേവി തീരുമാനിക്കും.. …….

അവൻ ഗൂഢമായി ഒന്ന് ചിരിച്ചു…… അമ്മേ വരുന്ന പതിനെട്ടാം തീയതി ഒരു പ്രത്യേകത ഉണ്ട് അവൻ അവളുടെ കൈയിൽ പിടിച്ചു….. ഓഓഓഓ അത് നീ പറഞ്ഞിട്ടു വേണോ ഞാൻ അറിയാൻ മിഥുനത്തിലെ ആയില്യം എന്റെ കുഞ്ഞിനി പതിനേഴു വയസ് തികയും…. ഇനി ഒരു വർഷം കൂടി എന്റെ മോൻ കാത്തിരിക്കണം അല്ലോ…… ഒന്നല്ല ഈ ജന്മം മുഴുവൻ ഞാൻ കാത്തിരിക്കും….. പിന്നെ ഈ രണ്ടാഴ്ച്ച അമ്മ അവളുടെ മേൽ ഒരു കണ്ണ് വേണം….. കൂടെ കാണണം എപ്പോഴും.. അതിനു നീ എവിടെ പോകുവാ…… അവൻ അവരുടെ കൈയിൽ മുറുകെ പിടിച്ചു… അവരെ ആ കട്ടിലിലേക്ക് പിടിച്ചു ഇരുത്തി ആ മടിയിലേക്കു തല വച്ചു….

എത്ര വളർന്നാലും ഏതു പദവിയിൽ എത്തിയാലും എല്ലാവരും ദുഃഖം ഒളിപ്പിക്കുന്ന മടിത്തട്ടു “അമ്മ “… എന്താ മോനെ… മോനു മറ്റെന്തെങ്കിലും വിഷമം ഉണ്ടോ…. അമ്മയോട് പറയാൻ പറ്റാത്തത്… മൗനം ആയിരുന്നു ഉത്തരം…. അവന്റെ കൺപോളയിൽ നിന്നും ഒരു നീർച്ചാൽ പൊട്ടി ഒഴുകി…….. മിഥുനത്തിലെ ആയില്യ വാവയുടെ ജന്മനാൾ അന്ന് പതിവില്ലാതെ അമാവാസി കൂടി ചേരുന്ന ദിവസം…. ശത്രുക്കൾ കാത്തിരിക്കുന്ന ദിവസം…. അതിനു മുന്നോടി ആയിട്ടാണ് ഉണ്ണി വന്നത് തന്നെ…… അന്ന് അയാൾ മറ നീക്കി പുറത്തു വരും…… പക്ഷേ അയാൾ ആര്… “അയാൾ എന്റെ മുൻപിൽ വരും മുൻപ് ഞാൻ അയാളിൽ എത്തണം…. ”

അമ്മായി… രുദ്രൻ എവിടെ ഞാൻ ഒന്ന് മയങ്ങി പോയി…. ചന്തു താഴേക്കു വന്നു…. ആ ചദ്രനും ഉണ്ണിയും പുറത്തു പോയ നേരം നോക്കി രണ്ടു കൂടെ മച്ചിന്റെ മുകള് വൃത്തി ആക്കുന്നു മച്ചിന് മുകളിലോ…. അവൻ വൃത്തി ആക്കാനോ… ആ പേരും പറഞ്ഞു പെണ്ണിനെ കൊണ്ടു കേറീതാരികും.. ചന്ദു ഒന്ന് ചിരിച്ചു ഡാ.. രുദ്ര നീ ഇത്‌ എന്തെടുക്കുവ ഇവിടെ… അതേ രുദ്രേട്ടനു വട്ടു കയറി ഇവിടെ കിടക്കുന്ന പഴയ സാദനം ഒക്കെ തൂത്തു വൃത്തി ആക്കുണ് ഇവൾ എന്തിനാ മുഖം വീർപ്പിച്ചു ഇരിക്കുന്നത്… അതോ… അവളുടെ ഉണ്ണിയേട്ടന് ഈ ഫെസിലിറ്റി ഒന്നും പോരാ വല്ല ഫൈവ് സ്റ്റാർ ഹോട്ടലിലും കൊണ്ടു ചെന്നു നിർത്താൻ എന്ന്… “””ദേ… രുദ്രേട്ട കളിക്കല്ലേ എനിക്കു ദേഷ്യം അരിച്ചു കയറുന്നുണ്ട്

“”അവൾ അവിടെ ഇരുന്ന ഒരു പലക അവന്റെ നേരെ എറിഞ്ഞു… അയാളെ ഇവിടെ നിർത്തിയതും പൊര അവിഞ്ഞ കോമഡി അടിക്കുന്നു… അവൾ മുഖം കൂർപ്പിച്ചു പോയി വല്ല പണി എടുക് പെണ്ണേ ആ ആവണി ആണെങ്കിൽ എന്നെ കാണിക്കാൻ എങ്കുലും എന്തെങ്കിലു ചെയ്യും… നീയോ എനിക്കു ഒരു കട്ടൻ ചായ വേണമെങ്കിൽ ഞാൻ തന്നെ ഇട്ടു കുടിക്കണം…. ഈൗ… അവൾ ഒന്ന് ഇളിച്ചു…. സമയം പോയിട്ടില്ല ആവണിയെ വേണമെങ്കിൽ ഇനിയും ട്രൈ ചെയാം.. അവൾക് ആണെങ്കിൽ ഇനി ഒരു ചെക്കനെ കിട്ടാനും പാടാണ്…. രുദ്ര അവൾ ആ പറഞ്ഞത് നേരാ… നീ ആവണിയെ ഒന്ന് ട്രൈ ചെയ്തൽ ഇവള് രക്ഷപെട്ടേനെ… കള്ള ബടുവ കല്ലെക്ടറെ… രണ്ടിന്റെയും മനസ്സിൽ ഇരുപ്പു കൊള്ളാം…

അവൻ ചന്തുവിന്റെ വയറിൽ ഇടിച്ചു…. നീ എന്നെ ഇട്ടിട്ടു പോകുവോടി… അവൻ അവളുടെ കൈയിൽ പിടിച്ചു… രുദ്രേട്ട അമ്മാവൻ പറഞ്ഞത് കേട്ടോ എനിക്കു പേടി ഉണ്ട്….. അച്ഛൻ പറഞ്ഞത് സത്യം ആണ് ആ മനുഷ്യനെ എനിക്കു നന്നായി അറിയാം ഇത്‌ അറിഞ്ഞാൽ ആ നിമിഷം എന്നെ ഇവിടെ നിന്നും ഇറക്കി വിടും… പക്ഷേ ഞാൻ തിരിച്ചു വരും അന്ന് നിന്റെ കൈ പിടിച്ചു ഞാൻ ഇറങ്ങും ഇവിടെ നിന്നും…. അമ്പട കേമാ…. അവൾ അവന്റെ കൈയിൽ ആഞ്ഞു മാന്തി…. അയ്യോ………. ഇത്‌ നോക്കിയെട ചന്തു…. നീ അനുഭവിച്ചോ… നീ തന്നെ അല്ലെ ഇതിനെ എടുത്തു തലയിൽ വച്ചതു… ദേ കളക്ടറെ ഏതെങ്കിലും ഒരു വെള്ളത്തിൽ കാല് കുത്തണം… രണ്ടിലും കൂടി കുത്താൻ നോക്കിയാൽ വള്ളം മറിയും…. അയ്യോ എന്റെ പോന്നു മോൾക്ക് ഇത്രേം ഒക്കെ ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ടോ…

രുദ്ര ഞാൻ താഴേക്കു പോവാ നിങ്ങള് വന്നേരെ… ചന്തു….. നമുക്ക് ഉച്ച കഴിഞ്ഞു മീനാക്ഷിയെ കാണാൻ പോവാം… ഈ തിരക്കിനിടക് അവളെ മറക്കാൻ പാടില്ലല്ലോ… മ്മ്മ്… ശരിയെട…. അവൻ താഴേക്കു പോയി… രുദ്രേട്ട .. എന്നെ കൂടെ കൊണ്ടു പോകുവോ… ഇല്ല…. ആവണിയെ കൊണ്ടേ പോകു ഞാൻ… കൊല്ലും രണ്ടിനെയും ഞാൻ അവൾ അവന്റെ കഴുത്തിൽ ഞെക്കി പിടിച്ചു…. നിനക്ക് എന്നെ കൊല്ലാൻ പറ്റുവോ.. . അവൻ അവളുടെ കണ്ണിലേക്കു നോക്കി…അവൾ പെട്ടന്നു തന്നെ മുഖം തിരിച്ചു… മ്മ്മ് എന്തെ മുഖം തിരിച്ചത്… പോടാ…. എന്നെ ഇങ്ങനെ നോക്കി കൊല്ലതെ…. എന്താടി വിളിച്ചത്…

പോടാ എന്നോ ഭർത്താവിനെ ആരേലും പോടാ എന്ന് വിളിക്കുമോ…. അവൻ അവളെ പൊക്കിയെടുത്തു മേശ പുറത്തേക്കു ഇരുത്തി…. വാവേ…… മം…. അവൾ അവന്റെ രണ്ടു തോളിലൂടെ കൈ വച്ചു അവനെ നോക്കി….. അച്ഛൻ എന്നെ ഇറക്കി വിട്ടാൽ ഞാൻ വിളിച്ചാൽ നീ എന്റെ കൂടെ വരുമോ… മം വരും രുദ്രേട്ടൻ എവിടേക്കും വിളിച്ചാലും ഈ വാവ വരും… ഞാൻ ഈ രുദ്രന്റെ പെണ്ണാ…. അവൾ അവന്റെ നെറ്റിയിൽ മുഖം അമർത്തി….

അവർ മൂന്നുപേരും അജിത്തിന്റെ വീട്ടിലേക്കു തിരിച്ചു…… രുദ്ര ഉണ്ണിക്കു നിന്റെയും ഇവളുടെയും കാര്യം മനസ്സിൽ ആയിട്ടുണ്ട് അവൻ അത് ചെറിയമ്മാവനോട് പറയില്ലേ…. പറയും അത് ഉറപ്പല്ലേ…….. എഡാ ചെറിയ അമ്മാവൻ നിന്റെ അച്ഛനോട് പറയും….. പറയും….ഞാൻ അവിടെ നിന്നാൽ അയാളുടെ ലക്ഷ്യം നടക്കില്ല അയാൾ അതിനു വേണ്ടി പരിശ്രമിക്കും…… പക്ഷേ നമ്മൾ അത് നിഷേധിക്കുന്നു… വാവേ നിനക്ക് മനസ്സിൽ ആയല്ലോ…. മ്മ്മ്…. അവൾ തല ആട്ടി…. രുദ്ര ഇത്‌ തീക്കളി ആണ്… അമ്മാവൻ അത് വിശ്വസിച്ചാൽ നിന്റെ സ്ഥാനം പടിക്കു പുറത്താണ് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല…

ചന്തു… നമ്മൾ പലതും കരുതി ഇരിക്കണം.. ഇനി ഞാൻ പുറത്തായാലും നീ അവിടെ വേണം ഒരു കാവൽ ആയി.. ഇവളുടെ പിറന്നാളിന്റെ അന്ന് വരെ നിങ്ങൾ സുരക്ഷിതർ ആയിരിക്കും.. അത് ഞാൻ ഉറപ്പു തരുന്നു… അവർ അജിതിന്റെ വീട്ടിൽ എത്തി…. ചന്തു നീ ഇവളെ കൊണ്ടു അകത്തേക്കു പൊയ്ക്കോളൂ… ഞാൻ അപ്പോഴേക്കും ACP ഓഫീസിൽ ഒന്ന് പോയിട്ടു വരാം ഒരു കേസിന്റെ കാര്യം സംസാരിക്കണം….നീ അത് വരെ നിന്നു കുറുക്…. ദാ ഇവളെ നോക്കിക്കോണേ പിന്നെ നീ പറഞ്ഞിട്ടു വേണോ എനിക്കു എന്റെ പെങ്ങളെ നോക്കാൻ…. അയ്യോ ആ നോട്ടം അല്ല… നിങ്ങടെ പ്രൈവസിക് ഇടയിലൂടെ ഇടിച്ചു കേറാതെ നോക്കണം… ഹഹഹ… ചന്തു ഒന്ന് ചിരിചു… ഈ ഇളിക്കല്ലേ ഒത്തിരി…. വീണ മുഖം കൂർപ്പിച്ചു…. രുദ്രൻ കാറുമായി മുൻപോട്ടു പോയി…. ചന്തുവേട്ടാ…….

മീനു അവന്റെ അരികിലേക്ക് ഓടി എത്തി…… അതേ ചേച്ചി ഞാൻ ഒരാൾ കൂടെ ഉണ്ട് കേട്ടോ…. മീനു ഒന്ന് ചിരിച്ചു കൊണ്ടു വീണയുടെ കൈയിൽ പിടിച്ചു മോള് വാ അകത്തേക്കു… അയ്യടാ അങ്ങനെ ഞൻ പറഞ്ഞത് കൊണ്ടു മിണ്ടേണ്ടാ….. എടി കുശുമ്പി പാറു നീയും രുദ്രനും ഒരുമിച്ചു ഇരിക്കുന്നതിന്റെ ഏഴു അയല്പക്കത്തൊട് ഞാൻ വരാറുണ്ടോ….ഞാൻ ഒന്നും അറിയുന്നില്ല എന്നാണോ നിന്റെ വിചാരം…. ശേ… വേണ്ടാരുന്നു വീണ തല ചൊറിഞ്ഞു… ഞാൻ പോയേക്കാം… സോനേച്ചി… അവൾ നൈസ് ആയിട്ടു അവിടെ നിന്നും മാറി…

എന്താ ഏട്ടാ അങ്ങനെ പറഞ്ഞത്….. മീനു അവന്റെ മുഖത്തേക്കു നോക്കി… എങ്ങനെ…? ഏട്ടന് എല്ലാം മനസിൽ ആകുന്നുണ്ടെന്നു പറഞ്ഞത്… അതോ… അത് പറഞ്ഞാൽ പറ്റില്ല പ്രവർത്തിച്ചു കാണിക്കം… ചന്തു അവളുടെ സാരി തുമ്പിനിടയിലൂടെ അവളുടെ വയറിൽ ഒന്ന് പിച്ചി… അയ്യേ… ഈ ഏട്ടൻ… അവൾ നാണം കൊണ്ടു അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി… നമുക്ക് കുറച്ചു നേരം പോയി മീൻ പിടികം… മ്മ്മ്… അവൾ തലയാട്ടി… അവർ രുദ്രൻ തിരിച്ചു വരും വരെ ആ മീൻകുളത്തിനു ചുറ്റും പ്രണയിച്ചും സ്വപ്‌നങ്ങൾ നെയ്തും നടന്നു…..

അവർ വല്യൊത്തു തിരിച്ചു വരുമ്പോൾ അകത്തു നിന്നും തർക്കങ്ങളും വാഗ്‌വാദങ്ങളും കേൾകാം…. രുദ്രേട്ട…..നമ്മുടെ കാര്യം അമ്മാവൻ അറിഞ്ഞോ അതാണോ….. മ്മ്മ്…. അതാകാൻ ആണ് ചാൻസ്… എന്ത് വന്നാലും നമ്മൾ തമ്മിൽ ഒന്നും ഇല്ല എന്ന് പറഞ്ഞേക്കണം… മ്മ്മ്…. പറയാം……. പക്ഷേ അമ്മവാൻ അത് വിശ്വസിച്ചില്ലങ്കിലോ …… ചന്തു ആശങ്ക പ്രകടിപ്പിച്ചു…… എങ്കിൽ ഇന്നു രാത്രി ഞാൻ ഇവിടെ നിന്നും ഇറങ്ങേണ്ടി വരും………. (തുടരും )…

രുദ്രവീണ: ഭാഗം 27

Share this story