രുദ്രവീണ: ഭാഗം 29

രുദ്രവീണ: ഭാഗം 29

എഴുത്തുകാരി: മിഴിമോഹന

ആശങ്കയുടെ മുൾമുനയിൽ നിന്നു കൊണ്ടു അവർ അകത്തേക്കു കയറി…. അവരെ ഞെട്ടിച്ചു കൊണ്ടു അവർ പ്രതീക്ഷിക്കാത്ത വ്യക്തികൾ…. വിജയരാഘവനും ഭാര്യയും ആവണിയും….. രുക്കുവും ശോഭയും കരഞ്ഞു കലങ്ങിയ കണ്ണുമായ് നില്പുണ്ട്….. ഉണ്ണിയുടെ മുഖത്തു വിജയം കൈവരിച്ച യോദ്ധാവിന്റെ രൂപഭാവം…… ശത്രുക്കൾ ഒരുമിച്ചു കഴിഞ്ഞു രുദ്രൻ അവരെ ഒന്ന് നോക്കി… വീണ ചന്തുവിന്റെ കയ്യിൽ ഒന്ന് പിടി മുറുക്കി…. ദ്രോഹി…. എന്റെ പ്രതീക്ഷകൾ എല്ലാം തകർത്തെറിഞ്ഞു എന്നെ നാണം കെടുത്തിയില്ലേ…. ദുർഗാപ്രസാദ്‌ രുദ്രന് നേരെ പാഞ്ഞടുത്തു… അയാൾ അവന്റെ മുഖത്തു ആഞ്ഞടിച്ചു കഴിഞ്ഞിരുന്നു….. അച്ഛാ… ഞാൻ…… മിണ്ടരുത് നീ ആ നാവു അറത്തു കളയും ഞാൻ.. കുഞ്ഞ് അല്ലേടാ ഇവൾ അതിനെ നീ മറ്റൊരു കണ്ണിലൂടെ… ഛെ….

അയാൾ വീണയെ വലിച്ചു രുദ്രന്റെ മുൻപിലേക്ക് എറിഞ്ഞു…… ചന്തുവും വീണയും ഒരു നിമിഷം സ്തബ്ധർ ആയി… പറ… നിനക്ക് ഇവളുമായി എന്താ ബന്ധം… അച്ഛൻ കരുതുന്നത് പോലെ ഒരു ബന്ധം ഞങ്ങൾക്കിടയിൽ ഇല്ല…. കള്ളം… പച്ചക്കള്ളം രുദ്രേട്ടനും വീണയും തമ്മിൽ ഇഷ്ടത്തിൽ ആണ് ആവണിയുടെ മുഖം ചുവന്നു തുടുത്തു….. അമ്മാവാ… അങ്ങനെ…. അങ്ങനെ ഒന്നും ഇല്ല വീണ കരഞ്ഞു കൊണ്ടു ദുർഗാപ്രസാദിന്റെ കൈയിൽ പിടിച്ചു……. ഇവളും ഇവനും തമ്മിൽ ഉള്ള നാടകം ആയിരുന്നു ഇവിടെ അരങ്ങേറിയത് ഇവന് ഇവളെ വേണമെങ്കിൽ ഒരു വാക്കു പറഞ്ഞാൽ മതി ആയിരുന്നു എന്റെ മോൻ ഒഴിഞ്ഞു കൊടുത്തേനെ എന്റെ മോനെ മറ്റുള്ളവരുടെ മുൻപിൽ പരിഹാസ കഥാപാത്രം ആകേണ്ട കാര്യം ഇല്ലായിരുന്നു… ചന്ദ്രൻ വാക്കുകൾ കൊണ്ടു അമ്മാനം ആടി….

ഇതിനു നിനക്കെന്താ മറുപടി പറയാൻ ഉള്ളത്…നിന്നെ ഞാൻ വിശ്വസിച്ചു മറ്റെന്തിനേക്കാളും പക്ഷേ നീ എന്നെ ചതിച്ചു…. ദുർഗ്ഗയുടെ കണ്ണ് നിറഞ്ഞു എന്താ ഏട്ടാ എന്റെ മകൻ തെറ്റു ചെയ്തു എന്ന് കണ്ടപ്പോൾ ഉള്ള പ്രതികരണം അല്ലാലോ ഇപ്പോൾ…അവസാനം പെണ്ണ് വയറു വീർത്തു കഴിയുമ്പോൾ നിങ്ങൾ ഒക്കെ പടിക്കു… ചന്ദ്രന്റെ മുഖം കനത്തു… ചന്ദ്ര… നിർത്തു… എന്റെ പിള്ളേരെ പറ്റി എന്തും വിളിച്ചു പറയാം എന്ന് കരുതരുത് തങ്കുവിന്റെ കണ്ണ് നിറഞ്ഞു…. നാത്തൂനേ…. ശോഭ അവരുടെ തോളിൽ കൈ അമർത്തി… കേട്ടില്ലേ ശോഭേ ഈ പറയുന്നത് ഒക്കെ…. രുദ്ര… മോനെ എന്റെ ചന്തുവിനേക്കാൾ ഞാൻ നിന്നെ ആണ് സ്നേഹിച്ചത്… എ…എ… എന്നോട് നീ എന്നു വരെ കളളം പറഞ്ഞിട്ടില്ല…

ഇപ്പോൾ പറ ഇവർ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ… അവർ രുദ്രന്റ നെഞ്ചിൽ കൈ വച്ചു ആ കണ്ണിലേക്കു നോക്കി….. രുദ്രന്റെ കണ്ണ് നിറഞ്ഞൊഴുകി….. അവർക്കു മുൻപിൽ അവനു ആ സത്യം മറച്ചു പിടിക്കാൻ ആയില്ല……. “മ്മ്മ്… അതേ “….എനിക്കു ഇഷ്ടം ആണ് ഇവളെ… ആര് തടഞ്ഞാലും ആര് എതിർത്താലും ഇവൾ രുദ്രന്റെ പെണ്ണാ… തങ്കു ഒരു നിമിഷം ഒന്ന് ഞെട്ടി.. അവന്റെ ദേഹത്ത് നിന്നും കൈ പിൻവലിച്ചു കൊണ്ടു പുറകോട്ടു മാറി… ഇനിയും നിങ്ങൾക്കൊക്കെ സംശയം ഉണ്ടോ ഇവളെ സ്വന്തം ആക്കാൻ വേണ്ടി ഇവൻ എന്റെ മകളുടെ ഭാവി ഇല്ലാതാകാൻ ശ്രമിച്ചു… അവൾ നിന്നെ ജീവനേക്കാൾ സ്നേഹച്ചിരുന്നത് കൊണ്ടു മാത്രം ആണ് ഇങ്ങനെ ഒരു കടും കൈ ചെയ്യാൻ ഒരുങ്ങിയത്…..

പക്ഷേ നീയോ… നാറിയ പണി അല്ലെ കാണിച്ചത്….. വിജയരാഘവൻ നിന്നു കത്തി…. എല്ലാവരുടെയും ക്രൂര ദംശനങ്ങൾക്കു മുൻപിൽ ദുർഗാപ്രസാദിന്റെ തല കുനിഞ്ഞു… ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങണം നീ….. അയാൾ അവന്റെ നേരെ കൈ ചൂണ്ടി….. അമ്മാവാ രുദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല… അവൻ….. മിണ്ടരുത് ചന്തു… നീയും ഇതിനു കൂട്ട് നിന്നു എങ്കിൽ നിനക്കും ഇറങ്ങാം ഇവന്റെ ഒപ്പം…. അയാൾ മുഖം തിരിച്ചു…. ചന്തു അരുത്… നീ ഇവിടെ വേണം ഒരു നിഴൽ പോലെ അവൾക്കു ഒപ്പം നീ വേണം…. രുദ്ര… നീ…… മം…. അച്ഛന്റെ വക്കു ഞാൻ ധിക്കരികില്ല…. അവന്റെ തീരുമാനം ഉറച്ചത് ആയിരുന്നു… രുദ്രേട്ട വേണ്ട…. ഞാനും വരും കൂടെ…വീണ അവന്റെ നെഞ്ചിലേക്ക് വീണു….

വേണ്ട മോളെ… നീ ഇപ്പോൾ വരണ്ട..നിന്നേ കൊണ്ടു പോകാൻ ഞാൻ വരും.. ഡീ…. തങ്കു അവളുടെ കൈയിൽ പിടിച്ചു… അവളുടെ മുഖത്തു ആഞ്ഞടിച്ചു… നന്ദി കെട്ടവളേ ഈ മനുഷ്യന്റെ ഉപ്പും ചോറുമാണ് നിന്റെ ഈ ശരീരം അദ്ദേഹത്തോട് ഈ ചതി ചെയ്യാൻ നിനക്ക് ഇങ്ങനെ മനസ് വന്നു…. അവർ വീണ്ടും കൈ പൊക്കി…….. അപ്പച്ചി അവളെ തല്ലരുത്… രുദ്രൻ അവരുടെ കൈയിൽ പിടി മുറുക്കി…. തങ്കു അവനെ രൂഷം ആയി നോക്കി… വാടി… ഇവിടെ ദുർഗ പ്രസാദ് അവളുടെ കൈയിൽ പിടിച്ചു…വലിച്ചു കൊണ്ടു മുറിയിലേക്കു തള്ളി… അത് പുറത്തു നിന്നും പൂട്ടി…. ആവണിയും ഉണ്ണിയും പരസ്പരം നോക്കി…… ഒന്ന് ഗൂഢമായി ചിരിച്ചു… രുദ്രൻ ഇനി ഇവിടെ നിക്കണം എന്നില്ല….

എടുക്കേണ്ടത് എടുത്തു കൊണ്ടു പോകാം… ദുർഗ അവന്റെ പ്രസാദ് മുഖത്തു നോക്കാതെ പറഞ്ഞത്…. അരുത്.. പ്രസാദേട്ട എന്റെ മോനെ പറഞ്ഞു വിടല്ലേ ശോഭ അയാളുടെ കാലിൽ വീണു….. ദുർഗാപ്രസാദിന് ഒരു വാക്കേ ഉള്ളൂ…അമ്മക്കും വേണമെങ്കിൽ മകന്റെ കൂടെ പടി ഇറങ്ങാം… അയാൾ അകത്തേക്കു പോയി…. രുദ്രൻ മുകളിലേക്കു പോയി കൂടെ ചന്തുവും… രുദ്ര നീ ഇത്‌ എന്ത് ഉദ്ദേശിച്ചാണ്…. ഞാൻ നിന്നെ തനിയെ വിടില്ല ഇതിനൊക്കെ ഞാനും ഉത്തരവാദി ആണ് ഇറങ്ങുമ്പോൾ നമ്മൾ ഒരുമിച്ചു….. ചന്തു ഇത്‌ ഞാൻ പ്രതീക്ഷിച്ചതാണ് ശത്രുക്കൾ ഒന്ന് ചേർന്ന് ഒരു ആക്രമണം… അത് മുൻപിൽ കണ്ടേ ഞാൻ നിൽക്കു… ഡാ… നീ പുറത്തു ഒറ്റക് അത് അപകടം ആണ് ഞാൻ കൂടെ വരാം… നീ എന്റെ കാര്യം ഓർത്തു പേടിക്കണ്ട ഇപ്പോൾ നിന്റെ ആവശ്യം ഇവിടെ ആണ്…. വാവേ നോക്കിക്കോണേടാ….

പുറത്ത് ആണെങ്കിലും നിങ്ങള്കി ചുറ്റും ഞാനുണ്ട്…. രുദ്രൻ അത്യാവശ്യം വേണ്ട സാധങ്ങൾ എടുത്തു താഴേക്കു വന്നു….. രുദ്രേട്ട രുക്കു ഓടി അവന്റെ നെഞ്ചിലേക്കു കിടന്നു…. അയ്യേ ഏട്ടന്റെ മോള് കരയുവാണോ… ഏട്ടൻ വരും എല്ലാം നല്ലതിനാണെന്നു കരുതിയ മതി…. അമ്മേ ഞാൻ ഇറങ്ങുവാ… അപ്പച്ചിയോട് പറഞ്ഞേക്ക്‌…. അവൻ ശോഭയുടെ കവിളിൽ ഒന്ന് മുത്തി… രുദ്ര… എന്റെ പോന്നു മോനെ… അവർക്ക് കരച്ചിൽ നിയന്ത്രിക്കാൻ ആയില്ല…. അവരിൽ നിന്നും മുഖം തിരിച്ചു അവൻ ആവണിയുടെ അടുത്തേക് നീങ്ങി…. രുദ്രൻ തോറ്റു എന്നു നീ കരുതണ്ട വരും രുദ്രൻ അന്ന് നിന്റെയും ദാ ഇവാന്റെയും സംഹാരം ആയിരിക്കും…….രുദ്രന്റെ കണ്ണുകൾ ചുമന്നു… ആവണി പുച്ഛത്തോടെ മുഖം തിരിച്ചു…..

ശോഭയും ചന്തുവും അവന്റെ പുറകെ വന്നു….. അവളെ നോക്കിക്കോണേ അമ്മേ അവന്റെ മനസ് ഒന്ന് പിടഞ്ഞു ശബ്ദം ഇടറി…. അവൻ കാറിൽ കയറി പോകുന്നതും നോക്കി അവർ നിന്നു…..  വല്യൊത്തു വലിയ മൂകത നിറഞ്ഞു ആരും പരസ്പരം സംസാരിക്കുന്നില്ല…. എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു ദുർഗ പ്രസാദ ആ തീരുമാനം അറിയിച്ചു…. അടുത്ത മുഹൂർത്തത്തിൽ ഇത്രയും പെട്ടന്നു ആവണിയുടെയും ഉണ്ണിയുടെയും കല്യാണം… ചിറ്റപ്പ… എനിക്കു അത്.. ആവണി വെപ്രാളം പൂണ്ടു… നിനക്ക് എന്റെ കുട്ടി കാരണം ഉണ്ടായ മാനക്കേട് മാറാൻ ഞാൻ ഇത്‌ അല്ലാതെ മറ്റൊരു മാർഗവും കാണുന്നില്ല കുട്ടി….. ഉണ്ണി നല്ലവൻ ആണ് മോളെ… അവൻ എന്റെ മകൻ രുദ്രൻ ആണ് ചതിയൻ… അയാൾ പല്ല് ഞെരിച്ചു……. ഉണ്ണി നിനക്ക് സമ്മത കുറവ് ഉണ്ടോ…. അയാൾ ഉണ്ണിക്കു നേരെ തിരിഞ്ഞു…

എനിക്ക് സമ്മതം ആണ് വല്യച്ഛ… അവനിൽ നിന്നും അങ്ങനെ ഒരു മറുപടി അവൾ പ്രതീക്ഷിച്ചില്ല…. അവൾ രോഷത്തോടെ അവനെ നോക്കി…. വല്യച്ഛ എനിക്കു ആവണിയോട് കുറച്ചു സംസാരിക്കണം… എന്ത് സംസാരിക്കാൻ എനിക്കു ഇയാളോട് ഒന്നും സംസാരിക്കാൻ ഇല്ല….. ആവണി എനിക്കു സംസാരിച്ചേ പറ്റു അവന്റെ ശബ്ദം ഒന്ന് കനത്തു…. ചെല്ല് മോളെ അവന്റെ കൂടെ ഇനി നിങ്ങൾ ആണ് ഒരുമിച്ചു ജീവിക്കേണ്ടത് പരസ്പരം സംസാരിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്… ദുർഗാപ്രസാദ്‌ അവളെ ഉണ്ണിയുടെ കൂടെ പറഞ്ഞു വിട്ടു…. ആവണി ചെല്ലുമ്പോൾ അവൻ മട്ടുപ്പാവിലെ ചാരുപാടിയിൽ പിടിച്ചു പുറത്തേക്കു നോക്കി നില്കുന്നുണ്ടായിരുന്നു….

എടോ… താൻ എന്താ വിചാരിച്ചത് ഞാൻ തന്നെയും കെട്ടി സുഖിച്ചു ജീവിക്കും എന്നോ…. നടക്കാത്ത മോഹം ആവണി കലി പൂണ്ടു… ഉണ്ണി അവളെ നോക്കി ഒന്ന് ചിരിച്ചു….. നിന്നെ കെട്ടി ജീവിതകാലം മുഴുവൻ പോറ്റാം എന്നു ഞാൻ പറഞ്ഞോ….. ആവണി സംശയത്തോടെ അവനെ നോക്കി… അത്… അത്.. ഇല്ല്ല പക്ഷേ നിങ്ങൾ എന്തിനാണ്…. നിനക്ക് വീണയോട് പ്രതികാരം ചെയ്യണോ… അവളെ ഇല്ലാതാക്കാനോ… വേണം അവൾ ആവേശത്തോടെ അവനെ നോക്കി അവളുടെ കണ്ണുകൾ തിളങ്ങി…. നീ ഈ വീട്ടിൽ മരുമകൾ ആയി വന്നാൽ അത് നടക്കും…. ഇനി രുദ്രനും ചന്തുവിനും ഈ വീട്ടിൽ ഒരു സ്ഥാനം ഉണ്ടാകില്ല അവർ ജീവനോടെ ഉണ്ടായാൽ അല്ല്ലേ ഉള്ളൂ….. നിങ്ങൾ എന്താ പറഞ്ഞു വരുന്നത്… രുദ്രേട്ടനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല… നിന്നെ അവൻ എന്തായാലും വിവാഹം ചെയ്യില്ല…

അപ്പോൾ നഷ്ടം നിനക്കെ ഉണ്ടാകു… നിനക്ക് കിട്ടാത്തത് അവൾക്കും വേണ്ട…. അത് ശരി ആണ്… പക്ഷേ അതിനു ഞാൻ എന്തിനാണ് നിങ്ങളെ വിവാഹം ചെയുന്നത്…. പറയാം….. നിന്നെ ഞാൻ വിവാഹം ചെയ്താൽ നീ ആയിരിക്കും ഇവിടുത്തെ മരുമകൾ… നീ പറയുന്നത് ഇവിടെ ഉള്ളവർ അനുസരിക്കണം… വല്യൊതെ വീടിന്റെ താക്കോൽ നിന്റെ കൈയിൽ എത്തണം….. വീണയും രുദ്രന്റെ തള്ളയും നിന്റെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കണം…. ആവണിയുടെ മുഖം തിളങ്ങി….. വല്യൊതെ തറവാട് ഉൾപ്പടെ നമ്മൾ കൈക്കൽ ആക്കുന്നു…. നിനക്ക് അറിയുമോ ഇവിടുത്തെ കാവിന്റെ അറയിൽ ഇരിക്കുന്ന നിധി കുംഭത്തെ പറ്റി …. കേട്ടിട്ടുണ്ട് ഞാൻ …. അത് നമ്മൾ കൈക്കൽ ആക്കുന്നു….. “What “….

എന്ത് വിഢിത്തം ആണ് നിങ്ങൾ പറയുന്നത് … ഹ്ഹ.. വിഢിത്തം അല്ല…ഞാനും എന്റെ അച്ഛനും ഇവിടെ വന്നത് തന്നെ അത് കൈക്കൽ ആകാൻ ആണ്… വീണയെ മുൻനിർത്തി നമ്മൾ അത് കൈകാൽ ആകുന്നു കോടികൾ ആണ് അതിനു വില പറഞ്ഞു വച്ചിരിക്കുന്നത്… എല്ലാം കൈക്കുള്ളിൽ ആകുന്ന ദിവസം വീണയെ ഞാൻ സ്വന്തം ആകും… ഒരു രാത്രി മാത്രം… ഒരൊറ്റ രാത്രി പിന്നീട് അവളുടെ സ്ഥാനം ഹഹഹ അവൻ ആർത്തു ചിരിച്ചു. … . എന്റെ ഭാര്യ ആയി നീ ഇവിടെ ഉണ്ടെങ്കിൽ നമുക്ക് അത് വളരെ എളുപ്പം സാധിക്കാം….. ഇനി ഒരു പാളിച്ച അത് ഉണ്ടാകാൻ പാടില്ല….. ഇതിൽ എനിക്കെന്തു ലാഭം…. നിങ്ങളെ പോലെ ഒരു ആഭാസനെ കെട്ടി ജീവിതം നശിപ്പിക്കാം എന്നല്ലാതെ…… ലാഭം മാത്രമേ ഉള്ളൂ… കിട്ടുന്നതിന്റെ 20%ഏകദേശം പത്തുകോടി….. പത്തു കൊടിയോ…. ആവണിയുടെ കണ്ണ് തള്ളി… തീർന്നില്ല…. രുദ്രന് അവകാശപ്പെട്ട വല്യൊതെ വീട് അത് നിനക്ക് സ്വന്തം .

പിന്നെ നീ ഇവിടുത്തെ റാണി ….പിന്നെ നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി അവൻ ഒന്ന് ചിരിച്ചു ഇനി നീ തീരുമാനിക്കു….നിനക്ക് സമ്മതം ആണോ അല്ലയോ എന്നു…. സമ്മതം… പത്തുകോടി….. ഹോ ഓർക്കാൻ പോലും വയ്യ…. എങ്കിൽ അടുത്ത മുഹൂർത്തത്തിൽ ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടും നീ വല്യൊതെ മരുമകൾ ആയി ഇവിടേക്കു വരുന്നു….. agreed അവൻ അവൾക്കു നേരെ കൈ നീട്ടി…. Agreed അവൾ ആ കൈയിൽ പിടിച്ചു…. രണ്ടു പേരും പരസ്പരം നോക്കി ചിരിച്ചു…

രുദ്ര… നീ എവിടാ… ചന്തു അവനെ വിളിച്ചു…. ഞാൻ… കുറച്ചു ദൂരെ വരെ പോകുവാട…. ചിലതൊക്കെ കലങ്ങി തെളിയാൻ ഉണ്ട്… ഡാ… നീ സൂക്ഷിക്കണം ശത്രു കൂടുതൽ കരുത്തർ ആയി….. എന്തെങ്കിലും updation ഉണ്ടോ ചന്തു…. ഉണ്ട്… പ്രതീക്ഷിക്കാത്ത സംഭവം…. വരുന്ന വ്യാഴം അന്ന് ഉണ്ണിയുടെയും ആവണിയുടെയും കല്യാണം… ങ്‌ഹേ… നീ എന്താ പറഞ്ഞത്… അതേ രണ്ടു ശത്രുക്കളും ഒന്നായി തീർന്നു…. അപ്പോൾ നമ്മൾ കൂടുതൽ കരുതി ഇരിക്കണം… ആവണി വല്യൊത്തേക്കു വലതു കാൽ വച്ചു കയറുന്നത് എല്ലാവരുടെയും നാശത്തിലേക്കാണ്… ചന്തു നീ അവിടെ തന്നെ കാണണം…രുക്കുവും വീണയും നിന്റെ കയ്യിൽ സുരക്ഷിതർ ആയിരിക്കണം.. ആ കല്യാണം നടക്കട്ടെ… മ്മ്മ്… ചന്തു അലസമായി ഒന്ന് മൂളി അവൻ ഫോൺ കട്ട്‌ ചെയ്തു….. കാവിലമ്മേ കുരുക്കുകൾ വീണ്ടും മുറുക്കുവാണല്ലോ…. എന്തോ അരുതാത്തത് നടക്കാൻ പോകുന്നത് പോലെ മനസ്‌ പറയുന്നു എന്റെ രുദ്രൻ അവനു ഒന്നും സഭാവികരുതേ കാവിലമ്മേ…..

ഇന്നാണ് വ്യാഴം…. ഉണ്ണിയുടെയും ആവണിയുടെയും കല്യാണം…. വല്യൊത്തു മുറ്റത്തു വലിയൊരു പന്തൽ ഉയർന്നു…….. ഉണ്ണിയുടെ സുഹൃത്തുക്കൾ ആയ ആൽബെർട്ടും സംഘവും രാവിലെ തന്നെ ബാംഗ്ലൂർ നിന്നും എത്തിച്ചേർന്നു…… കരഞ്ഞു കലങ്ങിയ കണ്ണുമായി നിന്നിരുന്ന വീണയെ ഉണ്ണി അയാൾക്കു കാണിച്ചു കൊടുത്തു… ഹൗ….. സർപ്പ സുന്ദരി എന്നു പറഞ്ഞാൽ തന്നെ കുറഞ്ഞു പോകും…. അവളുടെ വിഷാദഭാവവും ഒരഴക് തന്നെ ആണല്ലോ…. ഉണ്ണി എനിക്കു എന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല….. ഹഹഹ… ഇത്‌ തന്നെ ആണ് നിധി കുംഭം മറന്നു എന്നെ അവളിലേക്കു അടുപ്പിക്കുന്നതും… ഞങ്ങൾ ഒന്ന് ശ്രമിച്ചു നോക്കട്ടെ അവന്റെ സുഹൃത്തുക്കൾ ആവേശം പൂണ്ടു….. വേണ്ട അരുത്…

ഈ കല്യാണം നടക്കട്ടെ അവളുടെ പിറന്നാൾ ദിനം…. അന്ന് വൈകിട്ടു എല്ലാം അവസാനിപ്പിക്കുന്നു നമ്മൾ ശേഷം അവളെ കൊണ്ടു നമ്മൾ പോകുന്നു…. ഉണ്ണി കല്യാണം കഴിഞ്ഞു ഒതുങ്ങും എന്നു അവൾ വിചാരിക്കും ആ സമയം നമുക്ക് അവളെ നമ്മുടെ വഴിക്കു എത്തിക്കാം അല്ലെ…. മ്മ്ഹ്… അവൻ ഒന്ന് പുച്ഛിച്ചു നീ എന്താ ആൽബർട്ട് വിചാരിച്ചത് അവളുടെ പിന്നിലെ ബുദ്ധി രുദ്രന്റെ ആണ് നമ്മളെക്കാൾ ഒരു മുഴം മുൻപേ അവൻ അവന്റെ കളി തുടങ്ങും…. പക്ഷേ അവനു നിധി കുംഭത്തിന്റെ കാര്യം അറിവ് ഉണ്ടാകില്ല ..അതാണ് എന്റെ വിജയവും… .അവൻ അവളുടെ പിന്നാലെ ആണ് അവളുടെ സംരക്ഷണം മാത്രം ആണ് അവന്റെ ലക്ഷ്യം……….പക്ഷേ അവനു മുൻപേ ഞാൻ കളി തുടങ്ങി കഴിഞ്ഞു… ആ ദുർഗാപ്രസാദിനെ എന്റെ വഴിക്കു എത്തിക്കാൻ സാധിച്ചു അവിടെ ഞാൻ വിജയിച്ചു കഴിഞ്ഞു…

അയാൾ തല്ലി കൂട്ടി ആണ് “രുദ്രന്റെ” പെണ്ണിനെ എന്റെ കല്യാണത്തിന് കൊണ്ടു വരുന്നത്…. അവൾ വരുന്നത് കൊണ്ടു ആ കളക്ടരും വരും… പെങ്ങളെ നിഴൽ പോലെ സംരക്ഷിക്കണ്ടേ…. ത്ഫൂ… അവൻ ആഞ്ഞൊന്നു തുപ്പി….. എല്ലാവരും വധുവിന്റെ വീട്ടിലേക്കു തിരിച്ചു…… ഉണ്ണി ഗൂഢമായി ചിരിച്ചു……. ഇനി താക്കോൽ എന്റെ കൈയിൽ…. ആവണിയുടെ കഴുത്തിൽ ഞാൻ താലി കെട്ടുന്ന നിമിഷം രുദ്രന്റെ മരണവും നടന്നിരിക്കും ………ഇനി രുദ്രൻ ഓർമ്മകൾ മാത്രം ആകാൻ അധികം സമയം വേണ്ട….. വല്യൊത്തു ഉയർന്ന വിവാഹ പന്തൽ മരണ പന്തൽ ആകാൻ കുറച്ചു സമയം കൂടി മാത്രം… ഉണ്ണിയുടെ മുഖം വിടർന്നു…… ആ കണ്ണുകൾ പക ആളി കത്തി…… (തുടരും )…

രുദ്രവീണ: ഭാഗം 28

Share this story