രുദ്രവീണ: ഭാഗം 31

രുദ്രവീണ: ഭാഗം 31

എഴുത്തുകാരി: മിഴിമോഹന

അവരുടെ വാക്കുകൾ ഗ്രഹിച്ചു കൊണ്ട് പുറത്തെ അഴിക്കുള്ളിൽ നിന്നും രണ്ട് കണ്ണുകൾ അവരെ നോക്കി…. “””.. ദുർഗ പ്രസാദ് “””””…..അയാൾ പല്ല് ഞെരിച്ചു കൊണ്ടു അഴിയിൽ പിടി മുറുക്കി…. ശോഭ മുറിയെലേക്കു വന്നതും അയാൾ അവരുടെ മുഖം അടിച്ചു ഒന്ന് കൊടുത്തു…. പ്രസാദേട്ട “”……. “”മിണ്ടരുത് നീ നിനക്ക് നിന്റെ മകന്റെ കൂടെ പോകണം എങ്കിൽ പോകാം ഞാൻ തടസം നിൽക്കില്ല… “” ഞാനും ഒരു അമ്മ അല്ലെ ഞാൻ ആദ്യം കണ്ട എന്റെ കുഞ്ഞ് അവൻ അല്ലെ… നിങ്ങൾക് എങ്ങനെ മനസ്‌ വന്നു അതിനെ ഇവിടെ നിന്നും ഇറക്കി വിടാൻ… നിങ്ങൾ വിചാരിക്കുന്നത് പോലെ നിങ്ങളുടെ സഹോദരനും മകനും അത്ര നല്ല സ്വഭാവം അല്ല… അവരുടെ ഉദ്ദേശ്യം….. നിർത്തേടി നിന്റെ നാവാട്ടം ഇനി അവരെ പറ്റി ഒരു അക്ഷരം മിണ്ടിയാൽ ആ നാവ് അറുത്തു താഴെ ഇടും ഞാൻ….

ഒരു കൊച്ച് പെണ്ണിനെ സ്വന്തം ആക്കാൻ അവൻ കളിച്ച പൊറാട്ടു നാടകം ഒക്കെ നീയും കണ്ടത് അല്ലെ… അതോ അമ്മ കൂടെ അറിഞ്ഞു കൊണ്ടാണോ ഇത്‌ ഒക്കെ…. അയാൾ അവർക്കു നേരെ രൂഷം ആയി നോക്കി… ശോഭ ഒന്നും മിണ്ടിയില്ല തനിക്കും ഇതിൽ പങ്ക് ഉണ്ടെന്നു അറിഞ്ഞാൽ ദുർഗാപ്രസാദ്‌ പിന്നെ എന്ത് ചെയ്യും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ… താൻ കൂടെ ഇവിടെ ഇല്ലങ്കിൽ എന്റെ പിള്ളാര്‌ തനിച്ചു.. അയ്യോ അത് വേണ്ട…. എനിക്കു അറിയില്ല…. അവർ തല കുനിച്ചു നിന്നു… ദുർഗാപ്രസാദ്‌ അവരെ രൂഷം ആയി നോക്കിയിട്ടു ഇറങ്ങി പോയി….. അയാൾ പോകുന്നതും നോക്കി അവർ കണ്ണുനീർ വാർത്തു…..

രാത്രിയിൽ ഉണ്ണിയുടെ അമ്മ കൊടുത്തു വിട്ട പാലുമായി ആവണി മുറിയിലേക്കു കടന്നു…. ഉണ്ണി ചാരു കസേരയിൽ സിഗരറ്റ് വലിച്ചു ആലോചനയിൽ ആണ്… അവൾ മുറിയിലേക്കു കടന്നത് അവൻ അറിഞ്ഞില്ല…. “ഏഹ്.. “അവൾ തൊണ്ട കൊണ്ടു ഒന്ന് മുരണ്ടു…. ഉണ്ണി പുരികം ഉയർത്തി അവളെ നോക്കി…. നീ പാലും കൊണ്ടു ആദ്യ രാത്രി ഘോഷിക്കാൻ വന്നതാണോ… ഇത്‌ തന്റെ അമ്മ തന്നു വിട്ടതാണ് തനിക്കു ഇത്‌ അല്ലല്ലോ വേണ്ടത് ഇത്‌ ഞാൻ കുടിച്ചോളാം അവൾ അത് ഒറ്റ വലിക്കു കുടിച്ചു…. ശവം “”…അവൻ മുഖം തിരിച്ചു… താൻ എന്തായിരുന്നു എനിക്കു തരാൻ ഉദേശിച്ച സർപ്രൈസ്.. ആവണി അവന്റെ മുഖത്തേക്കു നോക്കി…. “”രുദ്രന്റെ ശവം… “” What??? “”” അതേ… ആൽബെർട്ടിനെയാണ് ഞാൻ അത് ഏല്പിച്ചത് പക്ഷേ ആൽബർട്ട് അവൻ എങ്ങനെ ഇവിടെ വന്നു……

രുദ്രൻ ഇവിടെ ഉണ്ടെന്നു അറിഞ്ഞു കാണും.. നോ.. നെവർ.. രുദ്രൻ എവിടെ ഉണ്ടെന്നു ഇൻഫർമേഷൻ കിട്ടിയിട്ടാണ് ആൽബർട്ട് അങ്ങോട്ട് പോയത്…..പിന്നെ രുദ്രൻ ഇങ്ങോട് വരേണ്ട ആവശ്യം ഇല്ലല്ലോ…. ഇനി രുദ്രനെ ആൽബർട്ട് കൊന്നു കാണുമോ എന്നിട്ട് ഇവിടേക്ക്‌ വന്നത് ആണെങ്കിലോ ആവണി സംശയത്തോടെ അവനെ നോക്കി.. അങ്ങന എങ്കിൽ രുദ്രന്റെ ബോഡി എവിടെ…? രുദ്രൻ മരിച്ചിട്ടില്ല ജീവനോടെ ഉണ്ട്…. അവൻ തിരിച്ചു വരും മുൻപ് ആ നിധി കൈയിൽ എത്തണം…..ഇനി വെറും അഞ്ചു ദിവസം കൂടി മാത്രം വീണയുടെ പിറന്നാൾ ദിനം അന്ന് നമ്മൾ അത് കൈകാൽ ആക്കുന്നു…. എങ്ങനെ…ആവണി അവനെ സംശയത്തോടെ നോക്കി….. ആവണി ഞാനും അച്ഛനും വെറും ഇടനിലക്കാർ മാത്രം ആണ് ഇത്‌ എടുത്ത് കൊടുക്കുക എന്നത് മാത്രം ആണ് ഞങ്ങളുടെ ഡ്യൂട്ടി….

അപ്പൊ ഇതിനു പിന്നിൽ വേറെ ആരെങ്കിലും ഉണ്ടോ… ഉണ്ട്…. അത് എന്റെ അച്ഛന് മാത്രം അറിയൂ അയാൾ ഇത്‌ വരെ എന്നോട് പോലും പറഞ്ഞിട്ടില്ല.. നിധി കൈക്കൽ ആക്കിയ ശേഷം നമുക്ക് കിട്ടേണ്ട പണം നമ്മൾ വാങ്ങുന്നു…അതിനു ശേഷം വല്യൊതെ അവസാന കണ്ണിയെയും അയാൾ ഇല്ലാതാകും… അപ്പോൾ എന്റെ കാര്യം….? ഉണ്ണി പറഞ്ഞ വാക്ക് തെറ്റിക്കില്ല… ഈ തറവാട് എന്റെ പേരിൽ തരാം എന്ന് പറഞ്ഞിരുന്നു…. ഹഹഹ അതും ഓർമ്മ ഉണ്ട്…. നീ ഇപ്പോൾ എന്റെ ഭാര്യ ആണ് എന്റെ സ്വത്തിനു അവകാശി നീ ആണ്.. രുദ്രൻ ഉൾപ്പടെ എല്ലാവരും ചത്തു മണ്ണോടു അടിഞ്ഞാൽ ഈ തറവാടിന്റെ ഏക അവകാശി ഞാൻ ആണ്.. ഞാൻ വാക്ക് പാലിക്കും ഇത്‌ നിന്റെ പേരിൽ തരും അതിനായി ഇനി ദിവസങ്ങൾ മാത്രം…. അവൻ ഒന്ന് പുഞ്ചിരിച്ചു… ഇത്‌ ഒക്കെ നടക്കുന്ന കാര്യം ആണോ…

ഹഹഹ വീണയുടെ പിറന്നാൾ ദിവസം വൈകിട്ടു കാവിൽ മഞ്ഞൾ നീരാട്ട് ഉണ്ട് അന്ന് രുദ്രൻ ഒഴികെ എല്ലാവരും അവിടെ കാണും അന്ന് എല്ലാം ശുഭം ആയി അവസാനിക്കും… അത് കൊണ്ടു തന്നെ ആണ് അയാളുടെ നിർദ്ദേശ പ്രകാരം രുദ്രനെ ഇവിടെ നിന്നും ഒഴിവാക്കിയത്…. പക്ഷേ രുദ്രൻ വന്നാലോ…. ദുർഗാപ്രസാദിന്റെ അനുവാദം ഇല്ലാതെ അവനു ഇവിടെ വരാൻ കഴിയില്ല… പിന്നെ അവന്റെ കൗണ്ട് ഡൌൺ തുടങ്ങി കഴിഞ്ഞു… ഇന്നത്തെ പോലെ ആകരുത് സ്വന്തം ജീവൻ പോകാതെ നോക്കിക്കോ… ആവണി പുച്ഛത്തോടെ അവനെ നോക്കി… നീ ഒരുപാട് കളിയാകേണ്ട ഇപ്പോൾ നീ ഉറങ്ങിക്കോ… നീ സുരക്ഷിത ആയിരിക്കും എന്നുള്ള എന്റെ വാക്കും ഞാൻ പാലിക്കും… നിന്നെ ഞാൻ തൊടില്ല വിശ്വസികാം ആ സെറ്റിയിൽ കിടന്നോളാം ഞാൻ അവൻ അവളുടെ മുഖത്തേക്കു നോക്കി….. മ്മ്മ്… ആവണി തല ആട്ടി…..കട്ടിലിന്റെ ഓരം ചേർന്നു കിടന്നു….

വല്യേച്ചി ഇത്രേം നേരം ആയിട്ടും പിള്ളാരൊന്നും എഴുന്നേറ്റിലെ ഉണ്ണിയുടെ അമ്മ അംബിക അടുക്കളയിലേക്കു വന്നു…. അത് നാത്തൂനേ പിള്ളർക് ക്ഷീണം കാണും അവർ കിടന്നോട്ടെ…. വല്യേച്ചി ഒരു ഹെല്പ് ചെയ്യുമോ…. എന്താ അംബികേ ശോഭ അവരുടെ മുഖത്തേക്കു സംശയത്തോടെ നോക്കി.. അതേ ചന്ദ്രേട്ടൻ എന്നോടും താരയോടും ഇന്ന് തന്നെ ബാംഗ്ലൂർക് തിരിച്ചു പോകാൻ പറഞ്ഞു..ഒരുപാട് നാള് കൂടി അല്ലെ ഇങ്ങോട്ടു വന്നത് കുറച്ചു ദിവസം ഇവിടെ നിൽക്കണം എന്നു ആഗ്രഹം മഞ്ഞൾ നീരാട്ട് ഒക്കെ കണ്ടിട്ടു വർഷങ്ങൾ ആയി വല്യേച്ചയ് പ്രസാദേട്ടനോട് പറഞ്ഞു സമ്മതിപ്പിക്കാമോ…. അതിനെന്താ അംബികേ സമ്മതിപ്പിക്കാമല്ലോ നീ സമാധാനത്തോടെ ഇരിക്ക്…. ആ ആവണി മോള് എഴുന്നേറ്റൊ അംബിക തിരിഞ്ഞതും ആവണി മുൻപിൽ വന്നു അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു….

മോളെ എന്റെ മോനോട് ക്ഷമിക്കണം അവൻ മോളോട് കാണിച്ച നെറികേടിനു ഈ അമ്മ മോളോട് മാപ്പ് ചോദിക്കുന്നു അവർ അവളുടെ കൈകൾ കൂട്ടി പിടിച്ചു…. ആവണി മറുത്തൊന്നും പറയാതെ അവരെ നോക്കി നിന്നു… ആവണി ദാ ചായ ഉണ്ണിക്കു കൊണ്ടു കൊടുക്ക്‌ ശോഭ ഒരു ഗ്ലാസ് ചായ അവളുടെ കൈയിൽ കൊടുത്തു വിട്ടു… വല്യേച്ചി ഈ കുട്ടിക്ക് തീരെ താല്പര്യം ഇല്ലാരുന്നു ഈ കല്യാണത്തിന് അല്ലെ…. അംബികേ അവൾ ഇഷ്ടപെട്ടു വിവാഹം ചെയ്തത് അല്ലാലോ കൈയിൽ ഇരുപ്പു കൊണ്ടു അല്ലെ ശോഭ എങ്ങും തൊടാതെ മറുപടി കൊടുത്തു…. മ്മ്മ്… അത് നേരാ ഒരു മകൻ വളർന്നു വരുമ്പോൾ അവൻ തെറ്റിലേക്ക് പോകുന്നു എന്ന് കണ്ടാൽ ശാസിച്ചു നേർ വഴിക്കു ആക്കാൻ അമ്മമാർക്ക് കഴിയണം അവിടെ ഞാൻ പരാജയപെട്ടു….എന്നാലും ഞാൻ പെറ്റത് അല്ലെ വെറുക്കാൻ കഴിയുന്നില്ല….

അവർ കരഞ്ഞു കൊണ്ടു ശോഭയുടെ തോളിലേക്ക് വീണു…. അംബികേ നീ കരയാതെ ചിലപ്പോൾ അവൻ ഇനി നന്നാവും… കാവിലമ്മേ രണ്ടു പേർക്കും നല്ല ബുദ്ധി കൊടുക്കാനെ…. ശോഭ മനസിൽ ചിലതു ഉറപ്പിച്ചു….ഇനിയും വൈകി കൂടാ ആവണി എല്ലാം അറിയണം…അവർ പുറത്തേക്കു ഇറങ്ങി…. വൈകുന്നേരം വിജയരാഘവനും ഭാര്യയും അപ്പുവും കൂടി വല്യൊത്തേക്കു വന്നു….. ഇതെന്താ മകളെ കാണാതിരിക്കാൻ രണ്ടു പേർക്കും വയ്യേ കുറച്ചു നാൾ അവൾ ഇവിടെ നിന്നപ്പോൾ ഒന്നും തോന്നാത്ത വിഷമം ആണോ ഇപ്പോൾ… ദുർഗ പ്രസാദ് അവരെ നോക്കി ചിരിച്ചു… മ്മ്.. അതേ അളിയാ മോളെ ഒന്ന് കാണാം എന്ന് വച്ചു അളിയൻ എങ്ങോട്ടു പോകുവാ… ഞാൻ ഒന്ന് കമ്പനി വരെ പോകുവാ കല്യാണം ആയത് കൊണ്ടു രണ്ട് ദിവസം പോയില്ല അളിയൻഇരിക്ക് ഞാൻ പെട്ടന്നു വരാം…

ദുർഗാപ്രസാദ്‌ കാറുമായി പുറത്തേക്കു പോയി…. അമ്മേ… “”ആവണി ഓടി വന്നു അവരുടെ മുഖത്തു ഒന്ന് ചുംബിച്ചു…. നിങ്ങൾ എന്താ പെട്ടന്നു വന്നത്…… അതെന്താ മോളെ ഞങ്ങള്ക് നിന്നെ കാണാൻ വരാൻ പാടില്ലേ….. വിജയരാഘവൻ ഒന്ന് ചിരിച്ചു…. ഉണ്ണി എവിടെ മോളെ… പുറത്തു പോയി….. അമ്മക് മോളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്… എന്നോടോ അവൾ സംശയത്തോടെ അവരെ നോക്കി…. ശോഭേ നീയും വാ നമുക്ക് പുറത്തേക്കു നീങ്ങി നിൽകാം….. അവർ അവരെയും കൊണ്ടു പുറത്തേക് നടന്നു….. കാവിന്റെ ഭാഗത്തേക്ക് ആയിരുന്നു അവർ പോയത്… എന്താ അമ്മേ കാര്യം ആയിട്ടു എന്തോ പറയാൻ ആണല്ലോ….. മ്മ്മ്… അതേ……മോള് ഉണ്ണിയെ മനസ്‌ അറിഞ്ഞു ആണോ സ്വീകരിച്ചത് അമ്മയോട് സത്യം പറയണം… ആവണി ഒന്നും മിണ്ടാതെ താഴേക്കു നോക്കി നിന്നു….

നീ രുദ്രനെ സ്നേഹിച്ചു ഭ്രാന്തമായി അത് പോലെ തന്നെ അല്ലെ രുദ്രനും വീണയും പരസ്പരം സ്നേഹിക്കുന്നത് അവരെ തമ്മിൽ അകറ്റിയിട്ട് നിനക്ക് എന്ത് നേടാൻ ആണ് കുഞ്ഞേ ശോഭ അവളുടെ അരികിലേക്ക് വന്നു…. ശോഭേ ഞാൻ സംസാരികം എന്റെ മോളോട് ഞാൻ പ്രസവിച്ചത് അല്ലങ്കിലും എന്റെ മകൾ തന്നെ അല്ലെ ഇവൾ…. “””അമ്മേ.. “”””ആവണി അലറി അവളുടെ സപ്ത നാഡിയും നിശ്ചലം ആകുന്നത് പോലെ തോന്നി… അമ്മ എന്താ പറഞ്ഞത് തമാശ ആണെങ്കിലും അങ്ങനെ ഒന്നും പറയല്ലേ അമ്മേ…. ഒരു അമ്മയും മക്കളോട് അവർ തന്റെ മക്കൾ അല്ല എന്ന് കള്ളം പറയില്ല മോളെ…. ആവണി ആലിന്റെ ചുവട്ടിൽ ഊർന്നിറങ്ങി ഇരുന്നു…. ഞാൻ… ഞാൻ.. പിന്നെ ആരുടെ മോളാ എനിക്ക്.. എനിക്ക് അച്ഛനും അമ്മയു ഉണ്ടോ അവളുടെ കണ്ണ് നിറഞ്ഞൊഴുകി…

അതോ അനാഥ ആണോ ഞാൻ… മരിച്ചു പോയി…. വിജയേട്ടന്റെ ഇളയ സഹോദരി പദ്മയുടെ മകളാണ് നീ… അവർ ഒരു അപകടത്തിൽ മരിച്ച വിവരം നിനക്ക് അറിയാമല്ലോ… അന്ന് കൈകുഞ് ആയിരുന്ന നീ മാത്രം രക്ഷപെട്ടു….മക്കൾ ഇല്ലാത്ത എന്റെ കൈകളിലേക്ക് വിജയേട്ടൻ നിന്നെ തരുമ്പോൾ ഒന്നേ ആവശ്യപ്പെട്ടുള്ളു നമ്മൾ അല്ല അവളുടെ അച്ഛനും അമ്മയും എന്ന സത്യം അവൾ അറിയരുതെന്ന് ഞാൻ ആ വാക്ക് പാലിച്ചു ഈ നിമിഷം വരെ… അമ്മേ…. എന്നോട് ഇങ്ങനെ പറയരുതേ എനിക്ക് അത് താങ്ങാൻ ആവില്ല…. മോളെ വര്ഷങ്ങള്ക്കിപ്പുറം ദൈവം ഞങ്ങള്ക്ക് അപ്പുവിനെ തന്നപ്പോൾ പോലും നിന്നെ ആണ് ഞാൻ കൂടുതൽ സ്നേഹിച്ചത്… ഇന്നു ശോഭ വിളിച്ചു പറയുമ്പോൾ ആണ് ഇവിടെ നീ ഉണ്ടാക്കിയ പുകിലൊക്കെ ഞാൻ അറിഞ്ഞത്….

എല്ലാവരും നീ ചെയ്ത തെറ്റുകൾ എന്നിൽ നിന്നും മറച്ചു പിടിച്ചു ഒരുപക്ഷെ ഞാൻ വേദനിക്കും എന്ന് കരുതി ആയിരിക്കും… അത് വരെ ഉണ്ണിയെ ഞാൻ ശപിച്ചു എന്റെ മോൾടെ ജീവിതം തകർത്തതിനു പക്ഷേ ഇന്നു ഞാൻ മനസ്‌ കൊണ്ടു അവനോട് നന്ദി പറയുന്നു… ആവണി ജീവൻ വറ്റിയ കണ്ണ് കൊണ്ടു അവരെ നോക്കി… നീ ഇപ്പോൾ നോക്കിയതിനു അർത്ഥം ഞാൻ എന്തിനാണ് ഉണ്ണിയോട് നന്ദി പറയുന്നത് എന്ന് അല്ലെ…. നീ പ്രണയിച്ചതും വിവാഹം കഴിക്കാൻ ആഗ്രഹിച്ചതും നിന്റെ സഹോദരനെ ആയതു കൊണ്ടു…. അയ്യോ….. ആവണി തലയിൽ കൈ വച്ചു… അതേ മോളെ രുദ്രൻ നിനക്ക് സഹോദരൻ ആണ് ശോഭ അവളുടെ തോളിലേക്കു കൈ വച്ചു… അപ്പച്ചി ഇത്‌ ഒന്നും എനിക്ക് അറിഞ്ഞു കൂടായിരുന്നു… ഞാൻ രുദ്രേട്ടനെ സ്നേഹിച്ചു എനിക്ക് ഏട്ടനെ നഷ്ടപ്പെടും എന്ന് കണ്ടപ്പോൾ എന്റെ മനോനില തെറ്റി…

വീണയോടുള്ള ദേഷ്യം ആണ് എന്നെ കൊണ്ടു ഇത്‌ എല്ലാം ചെയ്യിച്ചത് എന്റെ ഏട്ടൻ ആണന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും…. അവൾ ആർത്തു കരഞ്ഞു… മോളെ… ആവണി… എന്തിനാ അമ്മേ എന്നെ ഇങ്ങനെ സ്നേഹിച്ചത് താങ്ങാൻ കഴിയുന്നില്ല എനിക്ക്… രുദ്രേട്ടൻ എന്നോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട് എനിക്ക്… എനിക്ക്.. വലിയ ശിക്ഷ തരും എന്ന് ഇതിലും വലിയ ശിക്ഷ എനിക്ക് ഇനി കിട്ടാൻ ഇല്ല … ഇത്രയും നാൾ സ്വന്തം എന്ന് കരുതിയത് ഒന്നും എന്റെ അല്ല എന്ന് അറിയുമ്പോൾ… എനിക്ക്… എനിക്ക്.സഹിക്കാൻ . പറ്റണില്ല അമ്മേ…. അവൾ മുഖം പൊത്തി കരഞ്ഞു…. മോളെ ആവണി ഇത്‌ ഒരിക്കലും നീ അറിയരുതെന്ന് കരുതിയത് ആണ് പക്ഷേ എന്റെ രുദ്രന് വേണ്ടി…ഇത്‌ നിന്നോട് ഞങ്ങള്ക്ക് പറയേണ്ടി വന്നു… ശോഭ അവളുടെ തോളിൽ പിടിച്ചു…..

മോളെ ആവണി കർമ്മം കൊണ്ടു അപ്പു നിനക്ക് സഹോദരൻ ആണ് നിന്റെ അമ്മാവന്റെ മകൻ അത് സഹോദരൻ തന്നെ പക്ഷേ നിനക്ക് ഒരു ഏട്ടൻ ഉണ്ട് അത് രുദ്രൻ ആണ്… നിന്റെ അമ്മയുടെ ചേച്ചിയുടെ മകൻ….. അവനാണ് നിനക്ക് സഹോദരൻ… അയ്യോ…. ഞാൻ എന്റെ ഏട്ടനെ ആണോ മറ്റൊരു കണ്ണിലൂടെ കണ്ടത് മഹാപാപി ആണ് ഞാൻ… മോളെ തെറ്റ് ചെയ്തത് ഞങ്ങളാണ് ഉണ്ണിയെ കൊണ്ടു നിന്നെ … ശോഭ പാതിയിൽ നിർത്തി… അപ്പച്ചി അതായിരുന്നു ശരി അത് ഞാൻ സ്വയം വരുത്തി വച്ചത് ആണ്…. ഞാൻ എത്ര പാപിയാണ് എന്റെ… എന്റെ… എന്റെ ഏട്ടൻ ആയിരുന്നോ രുദ്രേട്ടൻ ആ മനുഷ്യനെ ഞാൻ.. അയ്യോ… അയ്യോ… അവൾ രണ്ടു കൈകൊണ്ട് തലക്കു അടിച്ചു ആർത്തു കരഞ്ഞു…. “””””അമ്മേ….. “””””ശോഭയും ആവണിയും തല ഉയർത്തി നോക്കി…. മുൻപിൽ രുദ്രൻ…. അവന്റെ കണ്ണ് കലങ്ങിയിരുന്നു….

രുദ്രേട്ട ആവണി ഓടി ചെന്നു രുദ്രന്റെ കാലിലേക്ക് വീണു രണ്ടു കൈകൊണ്ടു അവന്റെ കാലുകൾ കെട്ടി പിടിച്ചു….. മാപ്പ്… മാപ്പ്… ചെയ്തു പോയ തെറ്റിന് എല്ലാം മാപ്പ്….. അവൻ രണ്ടു കൈകൊണ്ട് അവളെ താങ്ങി എടുത്തു…. മോളെ…. നിന്റെ ഈ കണ്ണുനീർ തന്നെ നീ ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം ആണ്… എനിക്ക്… എനിക്ക് അറിയില്ലാരുന്നു ഏട്ടാ.. തെറ്റു പറ്റിപ്പോയി അവന്റെ നെഞ്ചിലേക്കു അവൾ കിടന്നു… അമ്മേ ഒരു വാക് എന്നോട് പറയാമായിരുന്നില്ലേ…. രുദ്രൻ ശോഭയെ നോക്കി… നിങ്ങൾ ആരും ഒരിക്കലും ഇത്‌ ഒന്നും അറിയരുതെന്ന് വിജയേട്ടൻ താകീത് നൽകിയിരുന്നു ഇവൾ ഒരിക്കലും വേദനിക്കരുതെന്നു അദ്ദേഹം ആഗ്രഹിച്ചു…അത്ര കണ്ടു ആ മനുഷ്യൻ ഇവളെ സ്നേഹിക്കുന്നുണ്ട് മോനെ…..

ആവണി നിന്നെ ഒരിക്കലും ഉണ്ണിയെ കൊണ്ട് വിവാഹം ചെയ്യിക്കണം എന്ന് ഞാൻ അഗ്രഹിച്ചിട്ടില്ല മോളെ അവൻ ഒരു ക്രിമിനൽ ആണ് അറിഞ്ഞു കൊണ്ടു അത് ഞാൻ ചയില്ലാരുന്നു പക്ഷേ എന്നോട് ഉള്ള വാശിക്ക് നീ ആണ് ആ വിവാഹത്തിന് സമ്മതിച്ചത്….. ഞാൻ ചെയ്ത പാപത്തിനു ഈ ദേവി തന്ന ശിക്ഷ ആണ് ഇതൊക്കെ … രണ്ടും കൈയും നീട്ടി ഞാൻ അത് സ്വീകരിക്കും… പക്ഷേ ദേവി എനിക്ക് ഈ ഏട്ടനെ തന്നാലോ അത് മതി രുക്കുനെ സ്നേഹിക്കുന്നതിന്റെ ഒരംശം അത് എനിക്ക് കൂടി തന്നു കൂടെ….. അവൾ അവന്റെ മുഖത്തേക്കു ഉറ്റു നോക്കി….. അവളുടെ മുഖം കൈയിൽ എടുത്ത് ആ നെറുകയിൽ അവൻ മുത്തി ഒരു ഏട്ടന്റെ സ്നേഹം കരുതൽ അവൾ തിരിച്ചറിഞ്ഞു……..

രുക്കുവിന് കൊടുക്കുന്നതിന്റെ അംശം അല്ല രുക്കുവും നീയും താരയും എനിക്ക് ഒരുപോലെ ആണ് …. രുദ്രേട്ട….. ഉണ്ണിയേട്ടൻ രുദ്രേട്ടനെ…… എനിക്ക്… എനിക്ക്….. കുറെ പറയാൻ ഉണ്ട്… ആവണി സ്വപ്നത്തിൽ എന്ന പോലെ ഞെട്ടി അവൾ ആകെ വെപ്രാളം പൂണ്ടു……. അവന്റെ ഷിർട്ടിൽ മുറുകെ പിടിച്ചു… വേണ്ട മോളെ നീ പറയാൻ പോകുന്നത് എന്താണന്നു എനിക്ക് അറിയാം… എല്ലാം അറിഞ്ഞു കൊണ്ടു തന്നെ ആണ് ഞാൻ ഇവിടെ നില്കുന്നത്… ഏട്ടൻ ഉദ്ദേശിക്കുന്നത് പോലെ അല്ല അവരുടെ പിന്നിൽ……. മറ്റൊരാൾ ഉണ്ട് അല്ലെ…… മ്മ്മ്…. അതേ…. അത് ഉണ്ണിയേട്ടന് പോലും അറിയില്ല…. എനിക്ക് അറിയാം……..അയാൾ ആരാണെന്നു..ആവണി ഇവിടെ നടന്ന കാര്യം നമ്മൾ അല്ലാതെ വല്യൊത്തു മറ്റാരും അറിയാൻ പാടില്ല…ചന്തു പോലും … നിന്റെ ജീവൻ കൂടി അപകടത്തിൽ ആകും…

ഇനി അത് കൂടെ സംസംരക്ഷികേണ്ട ഉത്തരവാദിത്തം എനിക്ക് ഇല്ലേ… എന്താ മോനെ ഇവിടെ പ്രശനം എന്റെ മോൾക്ക് എന്തെങ്കിലും ആപത്തു സംഭവിക്കുമോ… ഇല്ല അമ്മായി ഞാൻ ജീവനോടെ ഉള്ളപ്പോൾ ഒന്നും സംഭവിക്കില്ല ഇവിടെ.. രുദ്രേട്ട എനിക്ക് വീണയോട് മാപ് പറയണം…ആ കാലിൽ വീണു ഞാൻ മാപ്പ് ആപേക്ഷികം…അവൾ എന്നോട് പൊറുക്കില്ലേ… വേണം മോളെ പ്രായം കൊണ്ടു അവൾ നിനക്ക് ഇളയത് ആണെങ്കിലും സ്ഥാനം കൊണ്ടു നിന്റെ ഏട്ടത്തി ആകേണ്ടവൾ ആണ് ആ ശാപം നീ വരുത്തി വെക്കേണ്ട… ആവണിയുടെ അമ്മ അവളുടെ തലയിൽ തലോടി ഇപ്പോ നീ ഒന്നിനും പോകേണ്ട ഇനി നീ നല്ലവൾ ആയെന്നു അറിഞ്ഞാലും അവിടെ ആരും നിന്നെ വിശ്വസിക്കില്ല അത് കൂടുതൽ അപകടം വരുത്തി വക്കും… നീ പഴയത് പോലെ തന്നെ പെരുമാറിയാൽ മതി ഉണ്ണിയുടെ മുൻപിൻ പ്രത്യേകിച്ച്….

ഞാൻ പറയുന്നത് മനസിൽ ആകുന്നുണ്ടോ…. മ്മ്മ്…… അവൾ നിറകണ്ണുകളോടെ അവനെ നോക്കി… നീ ഇനിയും എന്തിനാണ് കരയുന്നത്…. ഏട്ടനെ കൊല്ലാൻ കൂട്ട് നിന്നില്ലേ ഞാൻ… എനിക്കിപ്പം ആരും ഇല്ലാതായില്ലേ നേരത്തേ എന്നോട് ഇത്‌ പറഞ്ഞിരുന്നെങ്കിൽ ഞാൻ… ഞാൻ ഇങ്ങനെ ആകുവാരുന്നോ…. അഹങ്കാരം തലക്കു പിടിച്ചു നടന്നപ്പോൾ ഞാൻ ബന്ധങ്ങൾ തിരിച്ചറിഞ്ഞില്ല…. മോളെ… നീ എന്നും ഞങ്ങളുടെ പൊന്നു മോള് തന്നെ ആയിരിക്കും നിന്റെ അച്ഛനും അമ്മയും ഞങ്ങള് മാത്രം ആണ് മറുത്തു ചിന്തിക്കാൻ കഴിയില്ല ഞങ്ങൾക്ക്… നിന്റെ അച്ഛൻ ഇപ്പോൾ ഹൃദയം പൊട്ടി ഇരികുവാണ് അവിടെ….നീ..നീ അദ്ദേഹത്തിന്റെ മുൻപിൽ കരയരുത്….. നിങ്ങൾ പെട്ടന്നു പൊക്കൊളു… ഉണ്ണി ചോദിച്ചാൽ ഒന്നും പറയരുത് പിന്നെ.. അവന്റെ മുൻപിൽ നീ പഴയ ആവണി തന്നെ ആയിരിക്കണം… മനസ്സിൽ ആയോ… മ്മ്മ്… അവൾ തലയാട്ടി…

അവർ തിരിഞ്ഞു നടന്നതും രുദ്രൻ കാവിലേക്കു കയറാൻ ഒരുങ്ങിയതും ആവണി ഓടി വന്നു അവന്റെ കവിളിൽ മുത്തി രുദ്രൻ ഒന്ന് ഞെട്ടി നോക്കി….. ഈ ഏട്ടന്റെ നല്ല പെങ്ങള്കുട്ടി ആയിരിക്കും ഇനി ആവണി എന്നും… അവളുടെ കണ്ണ് നിറഞ്ഞൊഴുകി ആ കണ്ണുനീരിൽ അവളുടെ പാപക്കറ ഒഴുകി അകലുന്നത് അവൻ മനസ്സിൽ ആക്കി… തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ ആവണിയുടെ മനസ്‌ ആകെ സങ്കുചിതം ആയിരുന്നു…. ദേവി… എനിക്കൊന്നും വേണ്ട എന്റെ ഏട്ടനെ ജീവനോടെ തന്നാൽ മതി രുദ്രേട്ടൻ വീണയെ സ്‌നേഹിക്കുമ്പോൾ എനിക്ക് അസൂയ ഉണ്ടായിട്ടുണ്ട് പക്ഷേ അവർ ആയിരുന്നു ശരി.. തെറ്റ് പറ്റിയത് എനിക്കാണ്…. കാവിലമ്മേ മാപ്പ് ഇനി ആവണി ഒരു തെറ്റും ചെയ്യില്ല ഈ ജീവൻ കൊടുത്തും എന്റെ ഏട്ടനെ ഞാൻ സംരക്ഷിക്കും…അവൾ ഉറച്ച കാൽ വയ്‌പോടെ മുന്നോട്ടു നടന്നു……… (തുടരും )…

രുദ്രവീണ: ഭാഗം 30

Share this story