രുദ്രവീണ: ഭാഗം 32

രുദ്രവീണ: ഭാഗം 32

എഴുത്തുകാരി: മിഴിമോഹന

പുതിയൊരു ആവണി ആയി വല്യൊത്തേക്കു കാവിലമ്മയെ പ്രാർത്ഥിച്ചു കൊണ്ടു അവൾ കയറി.. രുക്കുവും വീണയും മുൻപിൽ.. അവരെ കണ്ടതും ആവണിയുടെ മുഖത്തു പുഞ്ചിരി വിടർന്നു… അത് കണ്ടതും അവർ മുഖം കോട്ടി അകത്തേക്കു കയറി ആവണിയുടെ മുഖത്തു നിരാശ നിഴലിച്ചു…. മോൾക്ക് രുദ്രൻ പറഞ്ഞത് ഓർമ്മ ഇല്ലേ സങ്കടപെടരുത് അവർ നിന്നെ മനസിലാക്കും ശോഭ അവളുടെ കൈയിൽ മുറുകെ പിടിച്ചു… മ്മ്.. അവൾ തലയാട്ടി…. അപ്പച്ചി ഒരു കാര്യം കൂടെ പറഞ്ഞാൽ മോള് കേൾകുവോ… അവൾ തല ഉയർത്തി നോക്കി സംശയത്തോടെ.. നിനക്ക്.. നിനക്ക് ഉണ്ണിയെ സ്നേഹിച്ചു കൂടെ നീ വിചാരിച്ചാൽ അവനെ നേർവഴിക്കു കൊണ്ടു വരാൻ പറ്റും.. നിന്റെ കഴുത്തിൽ അവൻ അണിഞ്ഞ താലിയെക്കാൾ മഹത്വം വേറെ ഒന്നിനും ഇല്ല മോളെ…. അവർ അവളുടെ മുഖത്തേക്കു ഉറ്റു നോക്കി… മ്മ്… അവൾ അലസമായി തലയാട്ടി ഉള്ളിലേക്കു പോയി…. അവൾ പോകുന്നതും നോക്കി ശോഭ നിന്നു പാവം ഒരുപാട് വേദനിച്ചു…..

എന്തിനാ നിന്റെ അച്ഛനും അമ്മയും വന്നത് മുറിയിലേക്കു ചെന്ന ആവണിയോട് ഉണ്ണി ചോദിച്ചു. .. അതോ താലികെട്ടിയവനെ ദൈവത്തെ പോലെ കണ്ട് സ്നേഹിക്കണം എന്നു പറയാൻ അവൾ ഒന്ന് ചിരിച്ചു…. മ്മ്… അവൻ അലസമായി മൂളി കൊണ്ടു ഒരു സിഗരറ്റ് എടുത്തു കത്തിച്ചു…. ഇത്‌ അങ്ങ് നിർത്തിക്കൂടെ ഉണ്ണിയേട്ടാ അവൾ അവന്റെ കയ്യിൽ നിന്നും അത് പിടിച്ചു വാങ്ങി ദൂരേക്കു എരിഞ്ഞു.. “‘പഥേ “”… മുഖം അടിച്ചു ഒരു അടി ആയിരുന്നു മറുപടി…. എന്റെ കാര്യങ്ങളിൽ ആരും ഇടപെടുന്നത് എനിക്ക് ഇഷ്ടം അല്ല നിന്നെ ഞാൻ കെട്ടി എടുത്തത് കെട്ടിൽ അമ്മ ആയി വഴിക്കാൻ അല്ല എനിക്ക് ചില ലക്ഷ്യങ്ങൾ ഉണ്ട് നിനക്ക് അത് വ്യക്തമായി അറിയാവുന്നതാണ്…. ആവണി ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ടു അവനെ നോക്കി…. മറ്റൊരു സിഗരറ്റ് കത്തിച്ചു കൊണ്ടു അവൻ അവൾക്കു നേരെ തിരിഞ്ഞു… ഇന്ന് വൈകിട്ട് നമ്മുടെ ആദ്യ ശത്രു തീരും… രുദ്രൻ അവന്റെ ആയുസ്സിന് ഇനി മണിക്കൂറുകളുടെ ബലം മാത്രം…. ആവണി ഒന്ന് ഞെട്ടി.. “”പക്ഷേ രുദ്രന്റെ വാക്കുകൾ അവളിൽ അലഅടിച്ചു… “”നീ ഉണ്ണിയുടെ മുൻപിൽ പഴയ ആവണി തന്നെ ആയിരിക്കണം എന്ന് “” അവൾ മുഖത്തു ഗൗരവം വരുത്തി… അതെയോ.. ഇന്ന് തന്നെ നടക്കുമോ.. എന്താ നിങ്ങളുടെ ഉദ്ദേശ്യം….

അവൾ അവന്റെ മുഖത്തേക്കു നോക്കി… രുദ്രൻ എവിടെ ഉണ്ടെന്നു എനിക്ക് അറിയാം അവന്റെ പുറകിൽ നമ്മുടെ ആളുകൾ ഉണ്ട് .. അവർ തീർത്തോളും.. ഉവ്വേ ആൽബെർട്ടിനെ തീർത്തു മുൻപിൽ കിട്ടിയത് പോരെ… അവൾ ഒന്ന് ചിരിച്ചു… ഇത്‌ അത് പോലെ അല്ല ആവണി ഞാൻ ഏർപ്പെടിത്തിയ ആളു അല്ല… പിന്നെ… ആര്…? മറഞ്ഞിരിക്കുന്ന വല്യൊതെ ശത്രു നിനക്ക് അറിയില്ല അയാൾ ശ്കതൻ ആണ് രുദ്രൻ ഊഹിക്കുന്നതിലും അപ്പുറം… അത്… അത് ആരാണെന്നു ഉണ്ണിയേട്ടന് അറിയില്ലേ സത്യം പറ എന്നോട്.. ഇല്ല ആവണി എനിക്ക് അറിയില്ല അച്ഛന് അറിയാം പലപ്പോഴായി അയാളെ കണ്ടെത്താൻ ഞാൻ ശ്രമിച്ചു പരാജയം ആയിരുന്നു ഫലം.. അത് കൊണ്ടാണ് ഞാൻ പറഞ്ഞത് അയാൾ ശ്കതൻ ആണെന്ന്… മ്മ്മ്…. അവൾ തല ആട്ടി കൊണ്ടു പുറത്തേക്കു നടന്നു വാതുക്കൽ ചെന്നു അവൾ തിരിഞ്ഞു നോക്കി…. അവളുടെ മുഖത്തു ഒരു ചിരി പടർന്നു… രുദ്രേട്ടനെ ഒന്നും ചെയ്യാൻ അയാൾക് ആകില്ല എന്ന വിശ്വസം അവൾക്കുണ്ടായിരുന്നു…

നേരം പുലരുമ്പോൾ വല്യൊതെ തറവാട് ഉണർന്നത് മറ്റൊരു നടുക്കുന്ന വാർത്ത കേട്ടു കൊണ്ടാണ്.. “”സ്വാമി നാഥനെ കാണ്മാനില്ല “”…. ചന്തു തങ്കുവിന്റെ മുഖത്തേക്കു നോക്കി ഭാവ ഭേദങ്ങൾ ഒന്നും ഇല്ലാതെ നിശ്ചലം ആയി നിൽക്കുകയാണ് അവർ…. മീനാക്ഷി “”പെട്ടന്നു തന്നെ ഓർമ്മയിൽ എന്നോണം അവൻ ഞെട്ടി… ചന്തു പെട്ടന്നു താനെ മംഗലത്തേക്കു പോകാൻ ഒരുങ്ങിയതും രുദ്രന്റെ ഫോൺ…. രുദ്ര… കൊച്ചച്ചൻ…… ഞാൻ അറിഞ്ഞു… രുദ്ര സുഖം ഇല്ലാത്ത കൊച്ചച്ചൻ എവിടെ പോകാൻ ആണ് ആരെങ്കിലും അദ്ദേഹത്തെ അപകടപ്പെടുത്തി കാണുമോ ഞാൻ അവിടെ വരെ ഒന്ന് പോകാം… നീ പോകരുത് ചന്തു ഇപ്പോൾ നിന്നെയും കാത്തു വലിയ ഒരു അപകടം പതി ഇരുപ്പുണ്ട്…..നീ പുറത്തു ഇറങ്ങരുത്….. ഞാൻ പറയുന്നത് നീ വ്യക്തമായും കേൾക്കണം തിരിച്ചൊന്നും പറയരുത്.. രുദ്രൻ പായുന്ന ഓരോ വാക്കും ചന്തു ഞെട്ടലോടെ ആണ് കേട്ടത്…… രുദ്ര അയാൾ… അയാൾ ജീവനോടെ ഉണ്ടോ… ഇത്രയും നാൾ മറഞ്ഞിരുന്നു അയാൾ കരുക്കൾ നീക്കുകയായിരുന്നു അല്ലെ…. അതേ ചന്തു അയാളുടെ ലക്ഷ്യം വല്യൊതെ അടിവേര് ഇളക്കുമാകയാണ്… എന്റെ പുറകെ അയാളുടെ ആൾകാർ ഉണ്ട്…..

അത് നിനക്ക് എങ്ങനെ അറിയാം…. ഇന്ന് രാത്രി എന്നെ ഇല്ലാതാകാൻ ആണ് അയാളുടെ പദ്ധതി… രുദ്രൻ ഒന്ന് ചിരിച്…. രുദ്ര ചുമ്മാ കളിക്കല്ലേ… നീ ഇങ്ങു പോര് അമ്മാവനോട് ഞാൻ സംസാരികം.. നീ പേടിക്കണ്ട ചന്തു എന്നെ കൊല്ലാൻ വന്നവർ ഒരു മണികൂർ മുൻപ് എത്തേണ്ടടത് എത്തി കഴിഞ്ഞു ആ കർമ്മം കൂടെ നിറവേറ്റി കഴിഞ്ഞാണ് ഞാൻ നിന്നെ വിളിച്ചത്….. ആൽബെർട്ടീന് കമ്പനി കൊടുത്തോ….. ചന്തു ഒന്ന് ചിരിച്ചു… ഹഹഹ…… നീ ഫോമിൽ ആയല്ലോ ചന്തു.. മ്മ്… രുദ്ര അയാളെ ഒന്നും ചെയ്യരുത് എനിക്ക് വേണം അയാളെ എന്റെ അച്ഛനെ ഇല്ലാതാക്കിയ നാറിയെ… അതേ…നീ ആണ് അയാളുടെ വിധി എഴുതേണ്ടത്… അതേ.. എന്റെ കൈകൊണ്ട് തന്നെ അയാൾ തീരണം… ചന്തു പല്ല് ഞെരിച്ചു… എന്നാൽ നീ വച്ചോ ചന്തു…നീ അറിഞ്ഞ സത്യങ്ങൾ ഒരു കാരണവശാലും പുറത്തു പോകരുത്… നമുക്ക് മഞ്ഞൾ നീരാട്ടിനു കാണാം.. സൂക്ഷിക്കണം…. രുദ്രൻ ഫോൺ വച്ചു…. ചന്തു കൈ തലയിൽ വച്ചു കസേരയിലേക്കു ഇരുന്നു….. രുദ്രൻ പറഞ്ഞ ഓരോ വാക്കും അവന്റെ രക്തത്തെ തിളപ്പിച്ചു… വരട്ടെ അയാൾ എന്റെ അച്ഛനെ ഇല്ലാതാക്കിയവനെ ഒരു കുടുംബം മുഴുവൻ തകർത്തവനെ ഇല്ലാതാകണം എല്ലാം സത്യങ്ങളും അമ്മാവൻ അറിയണം…. ചന്തു പല്ല് ഞെരിച്ചു….

നാളെ ആയില്യം ആണ് വീണയുടെ പിറന്നാളും.. എല്ലവരും കാവിൽ നന്നേ തിരക്കിൽ ആണ്… പറ്റില്ല… പറ്റില്ല… ഹാളിൽ ചന്ദ്രന്റെ ശബ്ദം ഉയർന്നു എല്ലാവരും അവിടേക്കു ചെന്നു…. അയാൾ കൈയിൽ രണ്ടു ഫ്ലൈറ്റ് ടികെറ്റ് ആയി അംബികയോടും താരയോടും തർക്കിക്കുവാന്… നാളെ അല്ലെ ചന്ദ്രേട്ടാ മഞ്ഞൾ നീരാട്ട് ഞങ്ങൾ അത് കണ്ടിട്ടു പൊക്കോളാം…അംബിക അയാളോട് കെഞ്ചുവാണ്… ചന്ദ്ര അവരെ ഇന്ന് തന്നെ വിടണം എന്നു നിനകെന്താ ഇത്ര നിർബന്ധം ദുർഗാപ്രസാദ അവർക്കിടയിലേക്കു വന്നു…. അത് ഏട്ടാ താരക് ക്ലാസ് ഉണ്ട് അവര് പൊക്കോട്ടെ.. വേണ്ട അവർ ഇന്ന് പോകുന്നില്ല ഇത്‌ ദുര്ഗാ പ്രസാദിന്റെ തീരുമാനം ആണ്.. അത്… ഏട്ടാ… ഇവർ ഇവിടെ നിൽക്കുന്നതിനു നിനക്ക് മറ്റെന്തെങ്കിലും അസൗകര്യം ഉണ്ടോ… അതോ നിനക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടോ… ചന്ദ്രൻ ഒന്ന് ഞെട്ടി… ഏട്ടൻ എന്താ അങ്ങനെ ചോദിച്ചത് എനിക്കെന്ത് ഉദ്ദേശ്യം അവർ നിന്നോട്ടെ.. നിന്നോട്ടെ… അയാളുടെ വെപ്രാളം കണ്ട് ആവണിക് ചിരി വന്നു.. അച്ഛനും മോനും അവരെ സേഫ് ആക്കി വിടാൻ നോക്കിയതാ പാളി പോയി അങ്ങനെ തന്നെ വേണം…

ഇന്നാണ് ആ ദിനം ആയില്യം നാള് വീണയുടെ ജമദിനം… അവൾ കുളിച്ചു ഒരുങ്ങി താഴേക്കു വന്നു.. ശോഭ അവളുടെ നെറുകയിൽ ഒന്ന് മുത്തി അമ്മായിടെ മോള് സുന്ദരി ആയല്ലോ… അവൾ കണ്ണ് നിറഞ്ഞു അവരെ നോക്കി… എന്താ മോളെ….. എന്ത് പറ്റി… ഒന്നുല്ല… അവൾ താഴേക്കു നോക്കി നിന്നു.. രുദ്രനെ കാണാഞ്ഞിട്ടാണോ അവൻ വരും ഇന്നു എന്തായാലും വരും… മോള് രുക്കുനെ കൂട്ടി കാവിൽ പോയി വാ അവിടെ വൈകിട്ടു പൂജക്കുള്ള ഒരുക്കങ്ങൾ ആണ്… മ്മ്…. അവൾ തലയാട്ടി… കാവിലേക്കു അവർ നടന്നു….. ചന്തുവേട്ടൻ…. അവൾ ഓടി അവന്റെ നെഞ്ചിലേക്കു വീണു കരഞ്ഞു… അയ്യേ എന്റെ പിറന്നാള് കുട്ടി കരയുവാനോ… ഏട്ടാ എനിക്ക് പേടി ആകുന്നു…എന്തോ അരുതാത്തത് നടക്കും പോലെ മനസ്‌ പറയുന്നു… ഒന്നും സംഭവിക്കില്ല പ്രാര്ഥിച്ചിട്ടു വീട്ടിൽ പൊക്കോ വൈകിട്ടു വന്നാൽ മതി ഇങ്ങോട്ടു… രുദ്രേട്ടൻ…..? അമ്മാവൻ ഇവിടെ ഉണ്ടെങ്കിൽ അവനു ഇങ്ങോട് കയറാൻ സാധിക്കില്ല പക്ഷേ നമുക്ക് ഒരു അപകടം ഉണ്ടെങ്കിൽ അവൻ ഓടി വരും… സമാധാനത്തോടെ ഇരിക്ക്…

കാവിൽ പൂജ ആരംഭിച്ചു കഴിഞ്ഞു മഞ്ഞൾ നീരാട്ട് കൊണ്ടു നാഗങ്ങളെ സംതൃപ്‌തി പെടുത്തി ഓരോ പൂജയും മുന്നേറി…. അർധരാത്രിയോടെ പൂജകൾ തീർന്നു ഒരു വലിയ കുടം നിറയെ നാഗദൈവങ്ങക്ക് നൽകിയ പ്രസാദത്തിന്റെ പങ്കുമായി തന്ത്രി അവർക്ക് അരികിലേക്ക് വന്നു എവിടെ രുദ്രൻ അയാൾ ആണല്ലോ ഇതിനു അവകാശി… അവനു ഒഫിഷ്യൽ തിരക്കാണ്….എന്റെ കൈയിൽ തന്നോളൂ ദുർഗാപ്രസാദ്‌ അത് കൈയിൽ എറ്റു വാങ്ങി.. ഇനി പതിവ് പോലെ അറയിൽ ഇത്‌ കൊണ്ടു വച്ചു തൊഴുതു വന്നോളൂ തിരിഞ്ഞു നോക്കാതെ വേണം പോകാൻ കൂടെ ആരാണു അനുഗമിക്കുന്നത്… സഹോദരൻ ആണ്…. മ്മ്മ്… എങ്കിൽ രണ്ടുപേരും നടന്നോളു…. ചന്ദ്രൻ ഗൂഢമായി ഒന്ന് ചിരിച്ചു കൊണ്ടു ഉണ്ണിയെ നോക്കി… ശേഷം കണ്ണുകൾ വീണയിലേക്കു നീണ്ടു അതിനു അർത്ഥം മനസ്സിൽ ആയ ഉണ്ണി അയാളെ നോക്കി ചിരിച്ചു….. അറയിലെ ഓരോ പടവും തന്റെ മരക്കൽ വച്ചു ഊർന്നിറങ്ങുമ്പോൾ അയാളുടെ പക മനസ്സിൽ ഇരട്ടിച്ചു കൊണ്ടിരുന്നു…. ചന്ദ്ര ഞാൻ വാതിൽ തുറക്കാൻ പോകുവാന്…. ദുർഗാപ്രസാദ്‌ ആ മണിച്ചിത്രതാഴിട്ടു പൂട്ടിയ വാതിൽ തള്ളി വലിയ ശബ്ദത്തോടെ അത് അവർക്ക് മുൻപിൽ തുറന്നു……അവിടെമാകെ പ്രകാശം പരന്നു……

ചന്ദ്രന്റെ കണ്ണുകൾ ആ വാളിലും ചിലമ്പിലും നീണ്ടു അയാൾ തിരിഞ്ഞു നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തി അയാൾ കൈയിൽ ഇരുന്ന തോക്കു ദുർഗാപ്രസാദിന്റ തലക്കു മീതെ വച്ചു…. ചന്ദ്ര നീ…. അയാൾ ഒന്ന് വിറച്ചു….. താൻ എന്താ വിചാരിച്ചത് വർഷങ്ങൾ ആയി ഞാൻ തപം ഇരുന്നത് ഈ ഒരു ദിവസത്തിന് വേണ്ടി ആണ് വീണക്ക് പതിനേഴു തികയുന്ന ഈ ദിവസം…… ഇനി ഇത്‌ എനിക്കുള്ളതാണ് അവളെ മുൻനിർത്തി ഇത്‌ ഞാൻ കൊണ്ടു പോകും…… താനു ഉൾപ്പടെ എല്ലാവരെയും ഇതിൽ തന്നെ കുഴിച്ചു മൂടും ഞാൻ.. ഹഹഹ അയാൾ പൊട്ടിച്ചിരിച്ചു… ഇല്ലടാ നിനക്ക് ഇത്‌ ഇവിടെ നിന്നും കൊണ്ടു പോകാൻ കഴിയില്ല എന്റെ മക്കള് സമ്മതിക്കില്ല എന്റെ.. എന്റെ രുദ്രൻ അവൻ വരും… അവൻ ചത്തു മണ്ണോടു ചേർന്നിട്ടു മണിക്കൂറുകൾ ആയി….. ഹഹഹ… രുദ്ര…. “”””””അയാൾ അലറി കൊണ്ടു താഴേക്കു ഇരുന്നു………എന്റെ മോൻ ഞാൻ എന്ത് പാപിയാ അയാൾ തലയിൽ അടിച്ചു കൊണ്ടിരുന്നു… അയാൾ ഒന്ന് ഞെട്ടി പിണഞ്ഞു കൊണ്ടു എഴുന്നേറ്റു ഉണ്ണിയുടെ കയ്യിൽ കിടന്നു പുളഞ്ഞു കൊണ്ടു വീണ….. മോളെ അയാൾ അലറി കൊണ്ടു അവളുടെ അരികിലേക്ക് ഓടി….

നിക്കേടോ ചന്ദ്രൻ അയാളുടെ കൈൽ പിടിച്ചു പുറകോട്ടു വലിച്ചിട്ടു….. മോനെ ചന്തു….. മോനെ അയാൾ അലറി… ഹഹഹഹ….ഇത്‌ കൈക്കൽ ആകുന്ന നിമിഷം പുറത്തു വച്ചു തന്നെ എല്ലാവരെയും ഞങ്ങൾ ഇല്ലാതാകും….ഈ കൊലപാതകം ഏറ്റെടുക്കാൻ ഉള്ള ആളുകളെയും ഞങ്ങൾ നേരത്തേ റെഡി ആകിയിട്ടുണ്ട്….. ഹഹഹ…. അപ്പൊൾ നീ കരുതി കൂട്ടി ആണല്ലേ…. നടക്കില്ല നിന്റെ മോഹം… എന്റെ മോൻ വരും… നിന്നെയും നിന്റെ മോനെയും അവൻ ഇല്ലാതാകും…. എടൊ കിളവ തന്റെ മോന്റെ ഒപ്പം തന്നെ ഉടനെ എല്ലാത്തിനേയും പറഞ്ഞു വിടാം…. ദാ ഇത്‌ ഒന്ന് കയ്യിലോട് എടുത്തോട്ടെ…… എടുക്കെടി പോയി ഉണ്ണി അവളുടെ മുടി കുത്തിനു പിടിച്ചു…. ഇല്ല എന്നെ കൊന്നാലും നിന്റെ ഉദ്ദേശ്യം അത് നടക്കില്ല…. പ്ഫ **മോളെ… അവൻ അവളുടെ മുഖം അടച്ചു ഒന്ന് കൊടുത്തു… അവൾ നിലത്തേക്ക് ഉരുണ്ടു വീണു…….. പുറത്തു കുറെ ഗുണ്ടകളുടെ തോക്കിൻ തുമ്പിലാണ് ചന്തു ഉൾപ്പടെ എല്ലാവരും…. എന്താ മോനെ ഇവിടെ നടക്കുന്നത്… ചന്തു തങ്കു അവന്റെ നെഞ്ചിലേക്കു വീണു…. അമ്മ ഒരിക്കൽ വിശ്വസിച്ചിലെ എന്റെ അച്ഛൻ ആണ് നിധി കുംഭം കൈകാൽ ആക്കാൻ നോക്കിയത് എന്ന് എന്റെ അച്ഛൻ നിരപരാധി ആണെന്ന് അമ്മ മനസ്സിൽ ആകാൻ പോകുന്ന നിമിഷങ്ങൾ ആണിത്….

എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല ചന്തു… അന്നും തെറ്റുകാരൻ കൊച്ചച്ചൻ ആണ് എന്റെ അച്ഛന്റെയും സ്വാമി കൊച്ചച്ചന്റെയും തലയിൽ അയാൾ കള്ളൻ എന്ന മുദ്ര ചാർത്തി കൊടുത്തതാണ്.. മോനെ…….. തങ്കുവിന്റെ കണ്ണുകൾ നിറഞ്ഞഴുകി…. ചന്തുവേട്ടാ രുദ്രേട്ടൻ… രുദ്രേട്ടൻ വരില്ലേ… രുക്കു അവനെ ദയനീയമായി നോക്കി… “””””””””ദാ അവൻ എത്തി….”””” എല്ലവരും തിരിഞ്ഞു നോക്കി “””’രുദ്രൻ “””” “”രുദ്രൻ സർവ്വ രൗദ്രവും ആവാഹിച്ചു അവർക്കു മുൻപിലേക്ക് കൊടുംകാറ്റു പോലെ പാഞ്ഞടുത്തു… പുറകിൽ അജിത് ഉൾപ്പടെ കുറച്ചുപേരും… നിമിഷങ്ങൾ മതി ആയിരുന്നു ആ ഗുണ്ടകളുടെ ആയുസ് ഒടുങ്ങാൻ…. അജിത്തേ നിങ്ങൾ ഇവരെ വീട്ടിലേക്കു കൊണ്ട് പൊക്കോ ഇവിടെ ഇനി ഞങ്ങൾ മതി … ചന്തു വേഗം വാ… രുദ്രനും ചന്തുവും കൂടി അറയിലേക്കു ഓടി….. ഉണ്ണി വീണയുടെ മുഖത്തു മാറി മാറി പ്രഹരികുകയാണ്….. എടാ….. രുദ്രനും ചന്തുവും അലറി കൊണ്ടു അവർക്ക് അടുത്തേക് പാഞ്ഞു…. രുദ്രനെ കണ്ട ചന്ദ്രനും ഉണ്ണിയും ഒരുപോലെ ഞെട്ടി വിറച്ചു….

വീണയുടെ ദേഹത്ത് നിന്നും ഉണ്ണി കൈ വിട്ടു.. രുദ്രേട്ട… “”അവൾ ഓടി അവന്റെ മാറിലേക്കു വീണു.. അവൻ ആ മുഖത്തേക്കു നോക്കി രണ്ടു കവിളുകളും അടി കൊണ്ടു ചുവന്നു തുടുത്തിരുന്നു. ചുണ്ട് പൊട്ടി ചോര ഒലിക്കുന്നുമുണ്ട്…… രുദ്ര മോനെ ഇവൻ… ഇവൻ നമ്മളെ ചതിക്കുവാരുന്നു വെറുതെ വിടരുത് ഇവനെ…. ദുർഗാപ്രസാദ്‌ ചന്ദ്രന് നേരെ കൈ ചൂണ്ടി…. ഹഹഹ…. അച്ഛനും മോനും അനന്തരാവർക്കും ഒരുമിച്ചു ചാകാൻ ആണല്ലോ വിധി… ഇവളെ കൊണ്ടു ഇത്‌ എടുപ്പിക്കാൻ എനിക്ക് അറിയാം ചന്ദ്രൻ മുൻപോട്ടു നീങ്ങി…. ഹഹഹഹ… രുദ്രനും ചന്തുവും പരസ്പരം നോക്കി ചിരിച്ചു…. വെറും മുത്തുകൾ പതിപ്പിച്ച ഈ സാദനം നിങ്ങൾക് കിട്ടിയിട്ടു തനിക്കു എന്ത് ചെയ്യാനാ…. ങ്‌ഹേ….വെറും മുത്തോ….. ചന്ദ്രനും ഉണ്ണിയും ഒന്ന് ഞെട്ടി… വല്യൊതെ ആൺപിള്ളാര്‌ ഇത്‌ മാറ്റേണ്ട സമയത്തു മാറ്റി കഴിഞ്ഞു ഇത്‌ വെറും കല്ലുകൾ പതിപ്പിച്ച വാളും ചിലമ്പും ആണ് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്….. ഇതിന്റെ ഒർജിനൽ എവിടെ… ചന്ദ്രൻ രുദ്രന് നേരെ ചീറി…. അത് ഞങ്ങൾ സുരക്ഷിതം ആയി മാറ്റിയിട്ടുണ്ട് കൊച്ചച്ചൻ അതോർത്തു സങ്കടപെടണ്ട… ദുർഗപ്രസാദ് ചന്ദ്രന് മുഖം അടച്ചു ഒന്ന് കൊടുത്തു….

എടാ സ്വന്തം കുടുംബ ദേവതയുടെ മുതൽ മോഷ്ടിക്കാൻ നിനക്ക് എങ്ങനെ മനസ്‌ വന്നു… നീ എത്ര ജന്മം ജനിച്ചാലും ഈ ശാപം നിന്നെ വിട്ടു പോകില്ല… അതിനു ഇവർക്ക് വേണ്ടി അല്ലല്ലോ അച്ഛാ ഇവർ വെറും ഇടനിലക്കാർ മാത്രം അല്ലെ…. ഇടനിലകരോ ഇവരോ…. ദുർഗാപ്രസാദ്‌ സംശയത്തോടെ നോക്കി…. മ്മ്മ്… അതേ… വർഷങ്ങൾ പഴക്കം ഉള്ള ഒരു ബന്ധം കൊച്ചച്ചന്റെ പ്രൊഫസർ അതിനുപരി കൊച്ചച്ചന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ അയാളാണ് ഇതിനു പിന്നിൽ…. ചന്ദ്രൻ ഒന്നു ഞെട്ടി….. നീ… നീ എങ്ങനെ……? ഞാൻ എങ്ങനെ അറിഞ്ഞു എന്ന് അല്ലെ… മറഞ്ഞിരുന്ന് കരുക്കൾ നീക്കുന്ന അയാളെ തിരിച്ചറിയാൻ എനിക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല… രുദ്രൻ ഒന്ന് ചരിച്ചു… ഒന്നും മനസ്സിൽ ആകാതെ ദുർഗാപ്രസാദ്‌ അവനെ നോക്കി ഇരുന്നു………… (തുടരും )…

രുദ്രവീണ: ഭാഗം 31

രുദ്രവീണ എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story