രുദ്രവീണ: ഭാഗം 33

രുദ്രവീണ: ഭാഗം 33

എഴുത്തുകാരി: മിഴിമോഹന

ദുർഗാപ്രസാദ്‌ ഒന്നും മനസ്സിൽ ആകാതെ അവരെ നോക്കി ഇരുന്നു….. അച്ഛന് ഓർമ്മ ഉണ്ടോ കൊച്ചച്ചൻ പണ്ട് ബാംഗ്ലൂർ പഠിക്കാൻ പോയത്.. അന്ന് കൊച്ചച്ചന് എല്ലാ സപ്പോർട്ട് നൽകിയ ഒരു പ്രൊഫെസർ ഉണ്ടയിരുന്നു…. പ്രൊഫെസർ എന്നതിൽ ഉപരി കൊച്ചച്ചന്റെ ആത്മസുഹൃത്തായി മാറി അയാൾ…. ഈ കാവും കാവിലെ നിധിയും എല്ലാം കൊച്ചച്ചച്ചിനിലുടെ അറിഞ്ഞ അയാൾ അതിൽ മതി മറന്നു… അത് വിറ്റാൽ കിട്ടുന്ന കോടികൾ അയാൾ അതായിരുന്നു അയാളുടെ ലക്ഷ്യം… അത്യാഗ്രഹി ആയ വല്യൊതെ ചന്ദ്രപ്രസാദിനെ കൈയിൽ എടുക്കാൻ അയാൾക് അധികം താമസം വേണ്ടി വന്നില്ല…… ചന്ദ്രപ്രസാദിലൂടെ വല്യൊത് ഒരു ബന്ധം സ്ഥപിക്കാൻ അയാൾ തീരുമാനിച്ചു…. ചന്ദ്ര പ്രസാദിന്റെ സുന്ദരി ആയ സഹോദരിയെ വിവാഹം കഴിച്ചാൽ എല്ലാം നേടാം എന്നു അയാൾ കരുതി…. സ്വാമിനാഥൻ…ആണോ ദുർഗപ്രദദ് അവനു നേരെ നോക്കി അച്ഛന് തെറ്റു പറ്റിയത് അവിടെ ആണ്….

സ്വാമി കൊച്ചച്ചൻ അല്ല കൊച്ചച്ചന്റെ സംശയം ആണ് എന്നെ അയാളിലേക്ക് എത്തിച്ചത് തന്നെ….. പൊടുന്നനെ ചദ്രൻ ഉണ്ണിയുടെ കൈ പിടിച്ചു പുറത്തേക്കു പോകാൻ തുനിഞ്ഞതും രുദ്രൻ അയാളുടെ കൈയിൽ പിടിത്തം ഇട്ടു…. നില്കെടോ അവിടെ കൊച്ചച്ചൻ എന്ന് വിളിച്ച നാവു കൊണ്ടു മറ്റൊന്നും വിളിപ്പികരുതി എന്നെ കൊണ്ടു…. താൻ ബാക്കി പറയുന്നോ അതോ ഞാൻ പറയണോ…. രുദ്രൻ അയാളെ രൂഷം ആയി നോക്കി…. കൈയിൽ ഇരുന്ന തോക്ക് ഒന്ന് ചുഴറ്റി കൊണ്ടു ഉണ്ണിയുടെ കഴുത്തിൽ പിടിത്തം ഇട്ടു….. പ… പ…. പറയാം എന്റെ മോനെ… എന്റെ മോനെ ഒന്നും ചെയ്യല്ലേ….. എങ്കിൽ മര്യാദക് പറ ഉള്ളത് ഉള്ളത് പോലെ പറയണം…. മ്മ്മ് പറയാം….. ബാംഗ്ലൂർ എന്റെ പ്രൊഫെസാർ ആയിരുന്ന അയാളുമായി ഞാൻ പെട്ടന്ന് തന്നെ അടുത്തു…. അയാൾ പറഞ്ഞത് പ്രകാരം കാവിലെ നിധി അയാൾക് എടുത്തു കൊടുത്താൽ കോടികൾ എനിക്ക് വാഗ്ദാനം ചയ്തു…

ഞാൻ അതിൽ വീണു പോയി….. തങ്കു ചേച്ചിയെ കൊണ്ടു അയാളെ വിവാഹം ചെയ്യാൻ ആയിരുന്നു പ്ലാൻ പക്ഷേ അത്.. അത് അച്ഛനോട് സംസാരിച്ചപ്പോൽ എതിർക്കുവാന് ചെയ്തത്…… “”ഡോ… ഡോ…. ഡോ…. “””പുറകിൽ വെടി ഒച്ച കേട്ടു എല്ലാവരും ഒന്ന് ഞെട്ടി…. രുദ്രന്റെ മുഖത്തു മാത്രം ചിരി മിന്നി മഞ്ഞു…… അവൻ പ്രതീക്ഷിച്ച അയാൾ എത്തി കഴിഞ്ഞു…… എല്ലാവരും അങ്ങോട്ടു നോക്കി……. ദുർഗ പ്രസാദ് ഒന്ന് ഞെട്ടി ഒരിക്കലും പ്രതീകഷികത ആൾ… മരിച്ചു പോയി എന്ന് വിശ്വസിച്ച വ്യക്തി മംഗലത്തു സുമംഗല ദേവിയുടെ ഭർത്താവ് രാഘവേന്ദ്രൻ…….. “””””രാഘവേന്ദ്രൻ “””””””” ദുർഗ പ്രസാദന്റെ നാവിൽ നിന്നും ശബ്ദം ഉയരുന്നു……….. അതേ ഞാൻ തന്നെ നിങ്ങൾ ആരും പ്രതീക്ഷിക്കാത്ത എന്നാൽ നിങ്ങളോടൊപ്പം നിങ്ങൾക് പിന്നിലായി ഞാൻ ഉണ്ടായിരുന്നു…. ഹഹ്ഹഹ്ഹ…….

അയാൾ പൊട്ടിച്ചിരിച്ചു……. ബാക്കി കഥ ഞാൻ പറഞ്ഞാൽ മതിയോ…… ദുർഗാപ്രസാദേ… എല്ലാം അറിഞ്ഞു കൊണ്ടു പരലോകം പുൽകിയാൽ ഇത്രയും പെട്ടന്നു തന്നെ മോക്ഷം കിട്ടും…….. ഹഹഹ അയാൾ വീണ്ടും വീണ്ടും ചിരിച്ചു…… നിന്റെ അമ്മയെ വിവാഹം കഴിക്കാൻ ആയിരുന്നു ചന്തു ഞാൻ തീരുമാനിച്ചുറച്ചത് പക്ഷേ വല്യൊതെ കാരണവർ അയാൾ മംഗലാപുരത്തുകാരനായ എനിക്ക് മകളെ തരില്ല എന്ന് കട്ടായം പറഞ്ഞു….. പക്ഷെ ആ വീട്ടിൽ കയറി പറ്റുന്നതു എന്റെ ആവശ്യം ആയി പോയില്ലേ…. അങ്ങനെ ആണ് വല്യൊതെ ആശ്രിതർ ആയ മംഗലത്തുകാരുമായി ഒരു ബന്ധം അത് ഞാൻ സ്ഥാപിച്ചത്…… ചന്ദ്രൻ ആയിരുന്നു എനിക്ക് വേണ്ട സഹായം ചെയ്തത്…. വീണ്ടും രണ്ട് കുടുംബങ്ങൾ തമ്മിൽ ഉള്ള പഴയ ബന്ധം ഞാൻ ഊട്ടി ഉറപ്പിച്ചു നിശബ്ദൻ ആയി പിന്നിൽ നിന്നു കൊണ്ടു തന്നെ…

പക്ഷേ എന്റെ എല്ലാ കണക്കു കൂട്ടലും തെറ്റിച്ചു കൊണ്ടു അവൻ ആ സ്വാമി നാഥൻ നിന്റെ അമ്മയെ പ്രണയിച്ചു അവർ ഒന്നയാൾ ഒരിക്കലും എന്റെ പദ്ധതി നടക്കില്ല എന്ന് കണ്ട ഞാൻ ആണ് വിവാഹത്തിന്റെ അന്ന് രാവില്ലേ സ്വാമിനാഥനെ കടത്തിയത് അവൻ പോലും അറിയാതെ അവനെ മംഗലാപുരത്തിനി കടത്തി……പക്ഷേ അവിടെയും ഞാൻ പരാജിതൻ ആയി നിന്റെ അമ്മ വാസുദേവനെ വിവാഹം ചെയ്തു അത്.. അത് എനിക്ക് വലിയ ഒരു അടി ആയിരുന്നു…… പക്ഷേ നിന്റെ അമ്മ കന്യക ആയി തുടര്ന്നു എന്ന് അറിഞ്ഞത് മുതൽ ഞാൻ…. ഞാൻ വീണ്ടും സന്തോഷിച്ചു……. എന്നാൽ കൊന്നു തള്ളി എന്ന് ഞാൻ കരുതിയ സ്വാമിനാഥൻ അവൻ തിരിച്ചു വന്നു……. അവന്റെ വരവ് നിന്റെ അമ്മയിൽ വാശി ഉണ്ടാക്കി അവൾ വാസുദേവനോട് കൂടുതൽ അടുത്തു…. ഞാൻ വീണ്ടും പരാജിതൻ ആയി….

പക്ഷേ തോറ്റു പിന്മാറാൻ അല്ല രാഘവേന്ദ്രൻ വന്നത് രേവതിയെ മുൻപിൽ നിർത്തി വീണ്ടും ഒരു ശ്രമം പക്ഷേ നങ്ങളുടെ നീക്കം മനസ്സിൽ ആക്കിയ സ്വാമിനാഥൻ അത് തടയാൻ ശ്രമിച്ചു അന്നത്തെ ചന്ദ്രന്റെ ബുദ്ധിയിൽ അത് സ്വാമി നാദത്തിന്റെ തലയിൽ വക്കാൻ അധികം ആലോചിക്കൻഡി വന്നില്ല……. ഹഹഹഹ അയാൾ പൊട്ടി ചിരിച്ചു…… പക്ഷേ ഒരു നിരപരാധിയെ ഈ അറക്കുള്ളിൽ കുഴിച്ചു മൂടേണ്ടി വന്നു അത് സാരമില്ല അവന്റെ വിധി അതെയിരുന്നു…. ദുർഗാപ്രസാദ ഒന്നും മനസ്സിൽ ആകാതെ അയാളെ നോക്കി…… ഞാൻ പറയാം അച്ഛാ അത് ആരാണെന്നു വല്യൊത്തു കാവിലെ പൂജാരിയുടെ മകൻ ദേവനാരായണൻ….. അയ്യോ…. ദുർഗാപ്രസാദ്‌ ഒന്ന് നിലവിളിച്ചു…… എന്തൊക്കെയാ ഇവിടെ നടന്നത്…… രുദ്ര നീ ഇത്‌ ഒക്കെ എങ്ങനെ അറിഞ്ഞു….. മോനെ…. മമ്മ്ഹ്…. അച്ഛൻ സ്വന്തം സഹോദരനെ അടി ഉറച്ചു വിശ്വസിച്ചപ്പോൾ ഞങ്ങൾ മറുത്തു ചിന്തിച്ചു….

കാരണം രേവമ്മ ആണ്….. രേവതിയോ……. അതേ സുബോധം നേടി കഴിഞ്ഞിട്ടു കാലങ്ങൾ ആയി അവർക്കു … “”ഇരയെ തേടി ഇവർ വന്നത് അല്ലെ ഇവരെ ഇവിടെ ഞാൻ എത്തിച്ചതാണ്…..”” രുദ്രൻ ഒന്ന് ചിരിച്ചു… മംഗലത്തു തന്നെ ആണ് ശത്രു എന്ന് തിരിച്ചറിവ് ആണ് ഇയാളിലേക്കു എന്നെ എത്തിച്ചത്… ഒരിക്കൽ ചന്തുവും ഞാനും മംഗലത്തു പോയി അന്ന് കൊച്ചച്ചന്റെ വായിൽ നിന്നും അവ്യകതമായി ഇയാളുടെ പേര് ഞാൻ തരിച്ചറിഞ്ഞു അത് എനിക്ക് സംശയം ഉളവാക്കി…വ്യക്തമായ തെളിവുകൾ എനിക്ക് വേണമായിരുന്നു… രാഘവേന്ദ്രൻ ഒന്നും മനസിൽ ആകത്തെ അവരെ നോക്കി…… രേവമ്മ പറഞ്ഞ കഥകളിലൂടെ ഞാൻ സഞ്ചരിച്ചു അപ്പോഴും അദൃശ്യമായി എന്നിലേക്കു നീണ്ട രുപം ഇയാളുടേത് ആയിരുന്നു…. അത് ഉറപ്പിക്കാൻ ആണ് മച്ചിന്റെ മുകളിൽ ഇവളെ കൊണ്ടു ഞാൻ കയറിയത് ചുമ്മാ ക്ലീൻ ചെയ്യാൻ എന്ന പറഞ്ഞു… വീണ അവനെ നോക്കി…..

അന്ന് കൊച്ചച്ചന്റെ പഴയ പെട്ടി ഞാൻ കുത്തി തുറന്നതിനു നീ എന്നെ കുറെ വഴക് പറഞ്ഞില്ലെ… എന്തെങ്കിലും ഒരു തുമ്പ് അത് ആയിരുന്നു എന്റെ പ്രതീക്ഷ അത് തെറ്റിയില്ല ഒരു പഴയ ആൽബം അതിലെ ഓരോ ഫോട്ടോസ് രേവമ്മേ കാണിച്ചു അതിൽ ഒന്നിൽ രേവമ്മ തിരിച്ചറിഞ്ഞു ഇയാളെ രാഘവേന്ദ്രനെ…..പക്ഷേ നിങ്ങൾ തമ്മിൽ ഉള്ള ബന്ധം അത് കണ്ടെതാൻ അധികം താമസം വേണ്ടി വന്നില്ല കൊച്ചച്ചന്റെ പഴയ കോളേജ് റെക്കോർഡ് ഞാൻ മണിക്കൂറുകൾക്കുള്ളിൽ പൊക്കി.. ഞാൻ വെറും പോലീസ് അല്ല കേരള പോലീസെ ആണ് അത് മനസിലാക്കാൻ ഉള്ള ബുദ്ധി തന്തക്കും മോനു ഇല്ലാതെ പോയി….. രുദ്രൻ ചന്ദ്രനെ നോക്കി…. ഡാ…… നിന്നെ ഞാൻ അയാൾ അവനു നേരെ അമരി….. ശബ്ദിക്കരുത് താൻ രുദ്രന്റെ ചുണ്ട് വിരലിൽ അയാൾ ഒന്ന് പതറി പുറകോട്ടു മാറി…….

രുദ്രൻ ഒന്ന് നിർത്തി തുടര്ന്നു….. പിന്നെയും എന്റെ സംശയങ്ങൾ ബാക്കി ആയിരുന്നു ഇയാൾ ജീവനോടെ ഉണ്ട് എന്ന് ഉറപ്പിക്കൽ ആയിരുന്നു അടുത്ത ലക്ഷ്യം….. ഉണ്ടെങ്കിൽ തന്നെ എവിടെ ഏതു രൂപത്തിൽ ഭാവത്തിൽ… ആ അന്വേഷണം എന്നെ മംഗലാപുരത്തു എത്തിച്ചു…. കൊച്ചച്ചന്റെ ബിസിനസ് സാമ്രാജ്യം ലക്ഷ്യം ആക്കി ഞൻ പോയി… നിങ്ങൾ വെറും ബിനാമി ആണെന് ഞാൻ മനസ്സിൽ ആക്കി…. അപ്പോൾ ഉറപ്പായും അതിനു പിന്നിൽ ഇയാൾ ഉണ്ടന്ന് ഞാൻ ഉറപ്പുച്ചു…… പിന്നെ എനിക്ക് അച്ഛനോട് ഒരു കാര്യത്തിൽ നന്ദി ഉണ്ട് എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടതിനു… രുദ്രൻ വീണയെ സ്നേഹിച്ചെങ്കിൽ അത് അവളെ സ്വന്തം ആകാൻ വേണ്ടി തന്നെ ആണ് അതിനുള്ള തന്റേടവും എനിക്കുണ്ട്… അവൻ അവളെ തന്നിലേക്കു ചേർത്തു കൊണ്ടു പറഞ്ഞു ആ നിമിഷം ഞാൻ സന്തോഷത്തോടെ ആണ് അവിടെ നിന്നും ഇറങ്ങിയത് അല്ലങ്കിൽ എന്റെ പുറകെ ഞാൻ തനിച്ചാക്കാതിരിക്കാൻ ദേ ഇവനും വരും എന്റെ നിഴൽ പോലെ….

അവനു ഒരു പോറൽ പോലും ഏൽപിക്കില്ല എന്ന് ഞൻ സ്വാമി കൊച്ചച്ചന് വാക്ക് കൊടുത്തിട്ടുണ്ട്……. സ്വാമിനാഥൻ……. ദുർഗാപ്രസാദ്‌ അവനെ നോക്കി… സുരക്ഷിതം ആയി ഞൻ മാറ്റിയിട്ടുണ്ട്…. ഇനി അച്ഛൻ എല്ലാം അറിഞ്ഞിലെ ഞങ്ങള്ക്ക് കുറച്ചു പണി ഉണ്ട് മോള് അങ്ങോട്ടു മാറി നിന്നെ…..അവൻ വീണയെ പിടിച്ചു ദുർഗാപ്രസാദിന്റെ കൈകളിലേക്കു ഏല്പിച്ചു……. അമ്മാവനും മരുമോളും കളി കണ്ടു ഗാലറിയിൽ ഇരുന്നോ അവൻ അവരെ കണ്ണ് ചിമ്മി കാണിച്ചു…. ഹ്ഹഹ….നീ എന്താ മോനെ രുദ്ര എന്നെ കുറിച്ചു വിചാരിച്ചത്…… ദാ ഇവിടെ ഈ നിമിഷം നിങ്ങൾ ഇവിടെ ഇല്ലാതാകും…..ഇവളെ കൊണ്ട് ഇത്‌ ഞാൻ കൈക്കൽ ആക്കും…. അത് നടക്കില്ല രഘു ഇത്‌ ഒർജിനൽ അല്ല ഇവൻ ഇവൻ ഈ നിധി ഇവിടെ നിന്നും മാറ്റി…. ങ്‌ഹേ…. എന്ത്….? രാഘവന്ദ്രൻ കണ്ണ് തള്ളി…

അയാളുടെ തോക്കു കൈയിൽ നിന്നും ഊർന്നു താഴേക്കു പോയി… ഇല്ല ഒരിക്കലും ഇത്‌ ഇത്‌ മാറ്റാൻ നിനക്ക് കഴിയില്ല…. തന്നോട് ആര് പറഞ്ഞു അത് നടക്കില്ല എന്ന് ദാ രുദ്രന്റെ പെണ്ണ് കൂടെ ഉണ്ടെങ്കിൽ ഒരു അപകടവും കൂടാതെ ഇത്‌ കൈൽ എടുക്കാൻ കഴിയും… അച്ഛൻ എന്നെ ഇറക്കി വിട്ട ശേഷം ഞാൻ പലപ്പോഴായി ഇവിടെ വന്നു…. ചന്തുവിന്റര് സഹായത്തോടെ ഇവളും വന്നു ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് വച്ചു കൊണ്ടു ഞങ്ങൾ കാവിലമ്മയുടെ നിധി സുരക്ഷിതം ആക്കി മാറ്റി….. എടാ ദ്രോഹി….. എന്റെ ഇത്രയും നാളത്തെ തപം… ഇത്രയും നാളത്തെ കാത്തിരുപ്പു… കൊല്ലും ഞാൻ എല്ലാവരെയും… അയാൾ ഭ്രാന്തനെ പോലെ അലറി താഴെ വീണ തോക്കിലെക് ചാടി…. അയാൾക്കു മുന്നേ ചന്തു അത് കൈക്കൽ ആക്കി…. തന്റെ മരണം എന്റെ കൈകൊണ്ട് തന്നെ ആയിരിക്കും എന്റെ അച്ഛനെ നീ എന്തിനാ കൊന്നത്….

“””” ചന്തുവിന്റെ മുഖത്തെ ഭാവഭേധം അയാളിൽ ഭയം ഉളവാക്കി…. നിന്റെ അച്ചൻ എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞ നിമിഷം അയാളുടെ നെഞ്ചിൻ കുട് നോക്കി ഒറ്റ ചവിട്ടു… ചോര തുപ്പി അവൻ എന്റെ മുൻപിൽ കിടന്നു പിടഞ്ഞു…….പിന്നെ സ്വാമിനാഥൻ അവനെ തളർത്തി ഇടാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല…. ആ നാവു വരെ ഞാൻ തളർത്തി…. ഹഹഹ …. എന്റെ വഴിക്കു കുറുകെ ഉള്ള ആരെയും ഞാൻ വെറുതെ വിടില്ല….. ഇവരെ കൊല്ലാൻ പാടില്ല രഘു ആ നിധി എവിടെ ആണന്നു ഇവര്കെ അറിയൂ….. ഹഹഹ….. അയാൾ കാലനെ പോലെ പൊട്ടി ചിരിച്ചു കൊണ്ടു ചീറിപ്പാഞ്ഞു നിമിഷങ്ങൾക് അകം ചന്തുവിന്റെ കൈയിൽ നിന്നും ആ തോക്കു അയാളുടെ കൈയിൽ എത്തിയിരുന്നു… അയാൾ അത് ചൂണ്ടി നിന്നു കൊണ്ടു കൊലവിളി വിളിച്ചു…..

അപ്രതീക്ഷിതമായി ആ നീക്കം രുദ്രനും ചന്തുവും ഒരുപോലെ ഞെട്ടി… “””രുദ്രേട്ട… “””വീണ ഓടി അവന്റെ കൈയിൽ പിടിത്തം ഇട്ടു…… രുദ്രൻ ഒരു കൈ കൊണ്ടു അവളെ പുറകോട്ടു മാറ്റി… മറു കൈകൊണ്ടു രുദ്രൻ കൈയിലെ തോക്കിൽ പിടി മുറുക്കി…… നിമിഷങ്ങൾക് അകം രാഘവേന്ദ്രന്റെ നിറ തോക്കിൽ നിന്നും തിര പൊന്തി… …. ഒരു അലർച്ചയോടെ അവിടെ ആകെ ചോര പുഴ ഒഴുകി………… വീണയുടെ ദേഹത്ത് തെറിച്ച ചോരയിലേക്കു നോക്കി അവൾ അലറി കരഞ്ഞു…… ഒരു ഭ്രാന്തിയെ പോലെ…… ബോധം മറഞ്ഞു അവൾ താഴേക്കു ഊർന്നു വീണു…. അപ്പോഴും നാവിൽ ഒരു വാക്ക് മാത്രം ഉരുവിട്ട് കൊണ്ടിരുന്നു….. രുദ്രേട്ട….. രുദ്രേട്ട…… രു…. രുദ്രേ…….. ട്ടാ………… (തുടരും )…

രുദ്രവീണ: ഭാഗം 32

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story