അൻപ്: ഭാഗം 21

അൻപ്: ഭാഗം 21

എഴുത്തുകാരി: അനു അരുന്ധതി

ഓരോന്നും ഓർത്തു സമയം പോയത് അറിഞ്ഞില്ല..ഉറക്കം വന്നത് കൊണ്ടു ആദി ബാൽക്കെണിയിലെ വാതിൽ ലോക്ക് ചെയ്തു.. മുറിയിലേക്ക് നടന്നു..പോകുന്ന വഴി കനി കിടക്കുന്ന മുറിയിലേക്ക് ഒന്നു നോക്കി.. ഈ ഈടെ പെണ്ണിന് നാക്കു കുറച്ചു കൂടുതൽ ആണ്. എന്തു പറഞ്ഞാലും കൗണ്ടർ അടിച്ചു തുടങ്ങി..ഇവളെ കൂടുതൽ വളരാൻ അനുവദിച്ചു കൂടാ.. ആദി തന്റെ മുറിയിൽ ചെന്നു ഡോർ ലോക്ക് ആക്കി നേരെ ബെഡിലേക്ക് തിരിഞു നോക്കിയപ്പോൾ ബെഡിൽ …. അവിടെ കനി കിടക്കുന്നതു കണ്ടു… ഇവൾ എങ്ങനെ ഇവിടെ വന്നു..കിടക്കുന്ന കിടപ്പ് കണ്ടില്ലേ.. ആദി വേഗം അവിടേക്ക് ചെന്നു കനിയെ തട്ടി വിളിച്ചു… കനി… കനി..ടി കനി പതുക്കെ കണ്ണു തുറന്നു.. ഉം….എന്താ ടി… എന്താ സാർ.. ഉറങ്ങാൻ സമ്മതിക്കില്ലേ എന്താ.. അതു തന്നെയാണ് ഞാനും ചോദിക്കുന്നത് നീ എന്താ ഇവിടെന്നു…

കനി വേഗം കിടക്കയിലേക്ക് തന്നെ കിടന്നു.. ആദി അവളുടെ കയ്യിൽ പിടിച്ചു പൊക്കി എടുത്തു.. ടി… സർ എന്താ വേണ്ടത്… നീ നിന്റെ റൂമിൽ പോടി.. എന്തിനാ ഇവിടെ വന്നു കിടക്കുന്നതു… ഇവിടെ കിടന്നാൽ എന്താ… സാറിനു എന്താ കുഴപ്പം.. എനിക്കു കുഴപ്പം ഒന്നും ഇല്ല നിനക്കു എന്തെങ്കിലും വരാതെ നോക്കിയാൽ മതി… എനിക്കറിയാം എന്നെ നോക്കാൻ.. വളരെ നല്ലത്..ഇപ്പൊ ഒന്നു പോയി തരാമോ..എനിക്കൊന്നു കിടക്കണം.. അതിന് ഞാൻ പറഞ്ഞോ സാറിനോട് കിടക്കേണ്ടെന്നു… നീ നിന്റെ മുറിയിൽ പോയി കിടക്ക്.. നീ അവിടെ അല്ലേ കിടക്കാറുള്ളത്… പിന്നെ എന്താ ഇവിടെ… പിന്നെ സാർ അല്ലേ പറഞ്ഞതു സാർ എന്റെ കഴുത്തിൽതാലി കെട്ടിയ ആള് ആണ് എന്നൊക്കെ.. അതിനു…നിന്നോട് ഇവിടെ കിടക്കാൻ ഞാൻ പറഞ്ഞോ…. സാർ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇവിടെ നിന്നും പോകില്ല.. ശരി പോകേണ്ട.. നീ ഇവിടെ കിടന്നോ എനിക്കു അതാ ആവശ്യം.. എന്തു… അല്ല മിണ്ടിയും പറഞ്ഞും,ഇരിക്കാൻ ഒരാൾ ആയല്ലോ..

കനി നോക്കിയപ്പോ.. ആദി അതും പറഞ്ഞു ഇട്ടിരുന്ന ഷർട്ടിന്റെ രണ്ടു ബട്ടൻസ് അഴിച്ചു മാറ്റുന്നതു കണ്ടു…പിന്നെ AC ഫുൾ ആക്കി ഇടുന്നതും കണ്ടു… മുറിയിൽ ആകെ തണുപ്പ് അടിച്ചു തുടങ്ങി…ആദി അടുത്ത് ഒരു ചെയർ വലിച്ചിട്ടു അവളെ നോക്കി ഇരുന്നു…കനി ബെഡിൽ തന്നെ ഇരുന്നു.. കനി തണുപ്പ്‌ സഹിക്കാൻ പറ്റാതെ വന്നപ്പോൾ ബെഡിൽ കിടന്ന ബ്ലാങ്കറ്റു എടുക്കാൻ കൈ നീട്ടി.. ആദി പെട്ടെന്ന് ആ ബ്ലാങ്കറ്റു കൈ നീട്ടി വലിച്ചു എടുത്തു. സാർ എനിക്കു തണുക്കുന്നു ദയവു സെയ്തു ആ പുതപ്പ് എനിക്കു തരുമോ.. ഇല്ല.. എങ്കിൽ ആ തണുപ്പ്‌ ഒന്നു കുറക്കാമോ.. ഇല്ല… ഫുൾ AC ഇട്ടിട്ടാണ് ഞാൻ കിടക്കാറുള്ളത്‌..നിനക്കു പറ്റില്ലെങ്കിൽ അപ്പുറത്ത് പോയി കിടക്ക്.. ഞാൻ പോകില്ല.. ശരി പോകേണ്ട.. ആദി വേഗം ചെയറിൽ നിന്നും എണീറ്റു ബെഡിൽ പോയി ഇരുന്നു…എന്നിട്ട് പതിയെ ബെഡിൽ കിടന്നു…കനി വേഗം ഇരുനിടത്തു നിന്നും ചാടി എണീറ്റു.. ആദി പതിയെ അവൾ നിൽക്കുന്ന ഇടത്തേക്ക് ചരിഞ്ഞു കിടന്നു.. എന്തേ കിടക്കുന്നില്ലേ ..നീ ഉണ്ട്.. പിന്നെ എന്തിനാടി നിൽക്കുന്നതു..

അല്ല കുറച്ചു മുൻപ്‌ ..നീ വലിയ ഡയലോഗ് അടിക്കുന്നത് കേട്ടു.. എന്തു വന്നാലും ഇവിടെ നിന്നും പോകില്ല എന്നു എന്തേ ഇപ്പോൾ മതിയായോ.. ഇല്ല.. ഞാൻ പോകില്ല സാർ എന്നെ പറഞ്ഞു വിടാൻ അല്ലേ ഓരോന്നും ചെയുന്നത്..ഞാൻ പോകില്ല.. ഉം.. ശരി.. എങ്കിൽ ഇവിടെ വന്നു കിടക്ക്… ആദി കൈ കൊണ്ട് ബെഡിൽ തട്ടി പറഞ്ഞു.. കനി മടിച്ചു മടിച്ചു പതിയെ വന്നു ഇരുന്നു…പതിയെ തല തിരിച്ചു നോക്കിയപ്പോൾ ആദി കനിയെ നോക്കി കിടക്കുന്നത് കണ്ടു… കനി കുറച്ചു നേരം ആദിടെ നോക്കി നിന്നും .. ആദി പുരികം ഉയർത്തി എന്താണെന്ന് അവളോട്‌ ചോദിച്ചു. കനി ഒന്നും ഇല്ലെന്ന് പറഞ്ഞു ഷോള്ഡർ കൂച്ചി കാണിച്ചു…ആദി പെട്ടെന്ന് പുറകിലേക്ക് തിരിഞ്ഞു കിടന്നു ബ്ലാങ്കറ്റു എടുത്തു തലയിലൂടെ ഇട്ടു… ആദിയുടെ അനക്കം കേൾക്കാത്തത് കൊണ്ടു കനി പതിയെ കട്ടിലിൽ നിന്നും പതുക്കെ പൊങ്ങി.. എന്നിട്ട് കൈകൾ കുത്തി നിന്ന് ആദിയെ ഒന്നു നോക്കി ശോ തല മുടിയത് കോണ്ട് ഒന്നും കാണാൻ പറ്റുന്നില്ല തിരിഞ്ഞു ആണ് ആള് കിടക്കുന്നത്…. കനി വേഗം ആദിയെ മുട്ടാതെ പതിയെ ബെഡിന്റെ അറ്റത്തു കിടന്നു.. കുറച്ചു സമയം അങ്ങനെ കിടന്നു ..

പിന്നെ പതിയെ ആദി പുതച്ചു കൊണ്ടിരുന്ന ബ്ലാങ്കറ്റു വലിച്ചു എടുത്തു . പതിയെ അതു എടുത്തു ദേഹത്തു വലിച്ചു ഇട്ടു.. പെട്ടെന്നു ആണ് ആദി അതു അവളുടെ ദേഹത്തു നിന്നും വലിച്ചു എടുത്തത്..കനി പെട്ടെന്ന് അതിൽ പിടച്ചു വലിച്ചു. ആദി ഒട്ടും വിട്ടു കൊടുത്തില്ല.. സാർ.. എന്ന ഇതു.. താ.. എനിക്കു തണുക്കുന്നു.. ഇല്ലെന്നു ഞാൻ നേരത്തെ തന്നെ പറഞ്ഞതു അല്ലേ… എങ്കിൽ ഈ തണുപ്പ്‌ ഒന്നു കുറക്കാമോ. പ്ളീസ്. ഇല്ല.. അതേ എനിക്കു ഉറക്കം വരുന്നുണ്ട് വെറുതെ കിടന്നു ചിലക്കാൻ ആണ് ഭാവം എങ്കിൽ തൂക്കി എടുത്തു പുറത്തു ഇടും ഞാൻ… ഇല്ല… ആദി പുതപ്പ് അവളുടെ കയ്യിൽ നിന്നും വലിച്ചു എടുത്തു… പിന്നെ ഒരു കാര്യം കൂടി നിന്റെ ഈ ആന ചങ്ങല പോലെ ഉള്ള കൊലുസു കിലുക്കി എന്റെ ഉറക്കം വെറുതെ കളയരുത്.. കേട്ടല്ലോ.. ഉം.. ആദി തല വഴി പുതച്ചു കിടക്കുന്നതു കനി കണ്ടു.. ഹോ തണുത്തു വിറക്കുന്നു..പുതപ്പ് ഒന്നു തന്നു കൂടി ഇല്ല..കനി വേഗം തന്നെ ഉടുത്തിരുന്ന സാരിടെ മുന്താണി എടുത്തു പുതച്ചു കിടന്നു..

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 നേരം വെളുത്തു മണി അഞ്ചായി കനിയെ അടുക്കളയിൽ കണ്ടില്ല.. അല്ലെങ്കിൽ പാത്രം തട്ടുന്നതും മുട്ടുന്നതും ഒക്കെ കേൾക്കാം..ആദി പിന്നെ 6 മണി ആകും എണീക്കുമ്പോൾ ചന്തു എണീറ്റു രാവിലെ ബ്രേഷ് ചെയ്തു പത്രം വായന തുടങ്ങി…നാട്ടിൽ അപ്പൻ ആണ് ഈ ശീലം പഠിപ്പിച്ചത്… അപ്പൻ എത്ര ആണെങ്കിലും 5 മണിക്ക് എണിക്കും പിന്നെ ഒരു കട്ടൻനും പിടിച്ചു ഇരിക്കും. അതിന്റെ ഇടയിൽ പത്രം വന്നത് വായിക്കും . പിന്നെ പാടത്തേക്ക് ഒരു പോക്കാണ്.. 10 മണിക്ക് ഒരു കാലി ചായ മാത്രം കുടിക്കും.. ഹോ ഓർക്കുമ്പോൾ സങ്കടം വരും എത്ര വെയിൽ ആണെങ്കിലും നിന്നുകോളും…ഒരു വട്ടം അപ്പനോട് ചോദിച്ചപ്പോൾ പറയുവ.. വെയിലത്തു പണി എടുക്കുന്നവർക്ക് ചൂടും തളർച്ചയും ഒന്നും ഉണ്ടാകില്ല… ദൈവത്തിന്റെ ഒരു മാജിക് ആണ് അതെന്നു.. അപ്പന്റെ വാക്കു കേട്ടപ്പോൾ രോമാഞ്ചം ഉണ്ടായി പിറ്റേന്ന് കാലത്തു അപ്പന്റെ കൂടെ ഞാനും ഇറങ്ങി..ഇറങ്ങിയത് മാത്രമേ ഓർമ്മ ഉള്ളൂ മൂന്നു ദിവസം റെസ്റ്റ് എടുത്തു ആണ് ആ ഗ്യാപ്പ് ഫിൽ ചെയ്തത്.. എന്താണേന്നോ അന്ന് ദൈവം മാജിക് എനിക്കു മേലെ കാണിച്ചില്ല. അപ്പന് മാത്രമേ മാജിക് കിട്ടിയുള്ളൂ…

വെയിൽ കൊണ്ട് തളർന്നു പോയി ഹും… ദൈവത്തിനു കള്ള പണിക്കാരെ അറിയാം… ചന്തു വായിച്ചു ഇരിക്കുന്ന പത്രം മടക്കി ടേബിളിൽ വച്ചു.. ഹോ ഈ കനി ഇത്ര നേരം ആയിട്ടു ഒരു ചായ തന്നില്ലല്ലോ..നേരെ അടുക്കളയിൽ ചെന്നു നോക്കി അവിടെ ഇല്ല. പിന്നെ കനി കിടക്കുന്നു മുറിയിൽ ചെന്നു നോക്കി അവിടെയും ആളെ കണ്ടില്ല.. ദൈവമേ ആ ദ്രോഹി ഇന്നലെ രാത്രി അവളെ ഇറക്കി വിട്ടോ.. അയ്യോ ഇനി ഞാൻ ആരോടൊക്കെ സമദാനം പറയും.. ചന്തു വേഗം ആദിയെ വിളിക്കാൻ ആദിയുടെ മുറിയിലേക്ക് പോയി.. മുറിയിൽ ചെന്നു കതകിൽ മൂന്നു നാലു തവണ മുട്ടി.. വാതിലിൽ ആരോ മുട്ടുന്ന സൗണ്ട് കേട്ടാണ് ആദി കണ്ണു തുറന്നതു.. നോക്കിയപ്പോൾ അടുത്തു കനി കിടക്കുന്നതു കണ്ടു… ഒരു നിശ്വാസത്തിനു അപ്പുറം കനി തൊട്ടടുത്തു..തന്നെ ചുറ്റി പിടിച്ച് ആണ് കിടക്കുന്നതു അവളുടെ വലതു കൈ നെഞ്ചിൽ ചുറ്റി ഇരിക്കുന്നു… ആദി പതിയെ കൈ എടുത്തു മാറ്റി പതിയെ എണീറ്റു… കനി നല്ല ഉറക്കം ആണ്…ആദി മെല്ലെ എണീറ്റ് എന്നിട്ട് AC കുറച്ചു ഇട്ടു…പിന്നെ ബ്ലാങ്കറ്റു എടുത്തു അവളെ പുതപ്പിച്ചു…

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 വാതിൽ തുറന്നപ്പോൾ ചന്തു.. ടാ ആദി കനി.. എന്താടാ ചന്തു.. ആദി കനിയെ കാണാൻ ഇല്ല.. ഞാൻ ഇവിടെ ഫുള്ളും നോക്കി… ഇനി എന്തു ചെയ്യും.. ഒന്നും ചെയ്യേണ്ട. ടാ കണ്ണിൽ ചോര ഇല്ലാത്തവനെ നിന്റെ ഭാര്യ ആണ് അവൾ.. ഹോ അറിയാം… എന്നിട്ട് ആണോ ടാ നി ഇങ്ങനെ ചുമ്മാ നിൽക്കുന്നതു പിന്നെ എന്ത് ചെയ്യണം.. എന്തു ചെയ്യണം എന്നോ.. എന്നെക്കൊണ്ട് പറയിപ്പിക്കരുത് ആദി. ടാ ചന്തു ..നീ ടെൻഷൻ ആകണ്ട അവൾ അകത്തു ഉണ്ട്… എവിടെ … ഇവിടെ.. ചന്തു വേഗം ആദിടെ റൂമിലേക്ക് കയറി.. നോക്കിയപ്പോൾ കനി അവിടെ കിടന്നു ഉറങ്ങുന്നതു കണ്ടു… പെട്ടെന്ന് ഡോർ അടച്ചു..ആദിയുടെ നേരെ നോക്കി കർത്താവേ ഇതിപ്പോ പീഡനകേസിനു ഇവൻ അകത്തു പോകുമ്പോൾ ഞാൻ സാക്ഷി ആയിട്ടു പോകേണ്ടി വരുമല്ലോ.. എന്തിനു.. ഞാൻ അവളെ ഒന്നും ചെയ്‌തില്ല.. നന്ദി ആദി.. എന്തിനു… നീ എന്റെ മാനം കാത്തു.. അല്ലെങ്കിൽ നിന്നെ പോലെ ഒരു ആഭാസന്റെ കൂട്ടുകാരൻ എന്ന ചീത്തപേര് എനിക്കു കിട്ടിയേനെ.. ചന്തു… ഉം.. രാവിലെ തന്നെ ചളി ഇറക്കി മൂഡ് കളയരുത്. പ്ളീസ്… പിന്നെ ആ കിടക്കുന്ന സാദനത്തിനെ പറ്റുമെങ്കിൽ ഒന്നു കുത്തി പോക്കാമോ. എന്തിനു..അയ്യേ ആദി ഞാൻ അത്ര ചീപ്പ് അല്ല…നിയായി നിന്റെ ഭാര്യ ആയി.അതിന്റെ ഇടയിൽ ഞാൻ വരുന്നതു ശരി അല്ല.. ഉം.. പിന്നെ നിനക്കു ഒരു ചായ വേണമെങ്കിൽ ഞാൻ ഇട്ടു തരാം…

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി… എണിക്കു .. ആദി കനിയെ വിളിക്കുന്നത് കേട്ടു കനി പതിയെ കണ്ണു തുറന്നു…എന്താ സാർ.. അയ്യോ ഒന്നും ഇല്ല ചെറുതായിട്ടു ഒന്നു നേരം വെളുത്തു അതൊന്നു പറയാൻ വന്നതാ.. ഉം.. ആദി നിക്കിയപ്പോൾ കനി വീണ്ടും മൂടി പുതച്ചു കിടക്കുന്നതു കണ്ടു… പിന്നെ ഒന്നും നോക്കിയില്ല. അടുത്തു ജഗ്ഗിൽ ഉണ്ടായിരുന്ന വെള്ളം ബ്ലാന്കെറ്റ് മാറ്റി വെള്ളം കനിയുടെ തല വഴി ഒഴിച്ചു… സാർ എന്ന ഇതു.. ഇതു വെള്ളം. ഇനി നിന്റെ നാട്ടിൽ എന്താണോ പറയുന്നത്..ങാ തണ്ണി…എണീറ്റു പോടി.. നേരം എത്ര ആയീന്ന .അല്ലെങ്കിൽ ഇവിടത്തെ പാത്രം മുഴുവനും കൊട്ടി നാട്ടുകാരെ മൊത്തം എണീപ്പിക്കുന്നവൾ ആണ്… സാർ.. എനിക്കു വയ്യ.. എന്താ… മേല് വേദന എടുക്കുന്നു…തല നേരെ നിൽക്കുന്നില്ല.. എന്തു പറ്റി പെട്ടെന്ന്.. അറിയില്ല.. ആദി വേഗം വന്നു അവളുടെ തലയിലും കഴുത്തിലും കൈ വെച്ചു നോക്കി.. നല്ല ചൂട് ഉണ്ട്…ഇന്നലെ തണുപ്പ് കൊണ്ടത് കൊണ്ടാകും.. നീ വേഗം റെഡി ആക്‌ നമുക്ക് ഹോസ്‌പിറ്റൽ വരെ പോകാം.. വേണ്ട.. സാർ… അതേ പറഞ്ഞതു കേട്ടാൽ മതി.. ഇങ്ങോട്ട് ഒന്നും പറയേണ്ട… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 തുടരും…🦋🦋🦋🦋 വായിക്കുന്നവർ ചെറിയ സപ്പോർട്ട് തരണം ഇല്ലെങ്കിൽ എനിക്കു മടി ആകും.. വേഗം തീർത്തു ഞാൻ പൊക്കോളാം…🦋🦋🦋🦋……..തുടരും…….

അൻപ്: ഭാഗം 20

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story