മാനസം: ഭാഗം 15

മാനസം: ഭാഗം 15

A Story by സുധീ മുട്ടം

“രാജീവൻ എനിക്കാകെ ഭയമാകുന്നു..നിഴലുപോലെയാരൊ നമ്മുടെ പിന്നാലെയുളളത് പോലെ..ആരാണെന്ന് മാത്രം മനസ്സിലാകുന്നില്ല….. ” അമ്മയൊന്ന് മിണ്ടാതിരിക്കുവോ…. ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ രാജീവൻ ദേഷ്യപ്പെട്ടു…. “നീയെന്തിനാ എന്നോട് ദേഷ്യപ്പെടുന്നത്..സംശയത്തിന്റെ നിഴൽ ഇപ്പോഴും നിന്റെ മേലെയാണെന്ന് മറക്കരുത്.. പണവും സ്വാധീനവും നന്നായി ഉപയോഗിച്ചതിനാലാണ് നീയിപ്പോഴും അഴിക്കുള്ളിലാകാത്തത്…. രാജേശ്വരി അവനു മുന്നറിയിപ്പ് നൽകി…. സംശയത്തിന്റെ നിഴലിൽ രാജീവൻ പോലീസ് കസ്റ്റഡിയിൽ ആയെങ്കിലും രാജേശ്വരിയുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ താൽക്കാലികമായി രക്ഷപ്പെട്ടു…. ” എപ്പോൾ വിളിച്ചാലും സ്റ്റേഷനിൽ ഹാജരാകണം..സ്റ്റേഷൻ പരിധി വിടരുത്….. S I മുന്നറിയിപ്പ് നൽകിയിരുന്നു…. അമ്മയുടെയും മകന്റെയും അകം പുറം എരിയുകയായിരുന്നു….

“ഒരുമകന്റെ വേർപാട്,മറ്റൊരു മകൻ ഏത് നിമിഷവും നിയമത്തിനു മുമ്പിൽ അകപ്പെട്ടേക്കാം…. ആദ്യമായി മനസ്സ് നൊന്തവർ കരഞ്ഞു…ഈശ്വരനെ വിളിച്ചു അപേക്ഷിച്ചു…. രാജീവന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല…. ” അനിയനെ നഷ്ടപ്പെട്ടു.. കൊലയാളിയെന്ന പേരും മിച്ചം..ഇനി രക്ഷപ്പെടണമെങ്കിൽ താനല്ല കൊലപാതകിയെന്ന് തെളിയിക്കണം….പോലീസ് ഇഴഞ്ഞമട്ടിലാണ് നീക്കം..മരണം നടന്ന് ആഴ്ചയൊന്ന് കഴിഞ്ഞിട്ടും യഥാർത്ഥ കൊലയാളിയെ കണ്ടെത്താൻ അവർക്കു കഴിഞ്ഞട്ടില്ല.താൻ കുടുങ്ങിയത് തന്നെ….. പല മുഖങ്ങൾ അയാൾക്ക് മുമ്പിലൂടെ കടന്നുപോയി… “മൊഴി,രജീഷ, അഷ്ടമി ഇവരിൽ ആരെങ്കിലുമാകുമൊ?…. അവനിൽ സംശയം വർദ്ധിച്ചു…. ” മൊഴി എന്തിനു തിരികെ മടങ്ങി വന്നു..അഷ്ടമിയുടെയും രജീഷയുടെയും ഒരുമിച്ചുള്ള വരവിൽ അന്നെ പന്തികേട് തോന്നിയിരുന്നു….. ചിന്തിച്ചിട്ടും രാജീവനു എന്ത് ചെയ്യണമെന്ന് മാത്രം അറിയില്ലായിരുന്നു…… *****

“ഏട്ടത്തിയമ്മെ…. രജീഷ വിളിച്ചു… “ന്റെ കുഞ്ഞേട്ടൻ പാവമായിരുന്നില്ലെ…ആരാ എന്റെ ഏട്ടനെ കൊന്നത്…. അവൾ വിതുമ്പി കരഞ്ഞു… അഷ്ടമിയുടെ സ്ഥിതിയും വ്യത്യാസമായിരുന്നില്ല…. രാജേഷിന്റെ മരണത്തോടെ ഒന്നും മിണ്ടാതായതാണവൾ…. പോലീസുകാർ പലവിധ രീതികളിൽ തിരിച്ചും മറിച്ചും ചോദിച്ചിട്ടും അഷ്ടമി നാവ് അനക്കിയിരുന്നില്ല….. തങ്ങൾക്ക് അറിയാവുന്നതെല്ലാം രജീഷയും മൊഴിയും പോലീസുകാരോട് പറഞ്ഞിരുന്നു…. രാജീവന്റെ പേരാണ് പ്രധാനമായും സംശയമുളളതെന്ന് പറഞ്ഞു..കൂടെ രാജേശ്വരിയുടെയും….അതിനുള്ള കാരണവും അവർ നിരത്തിയിരുന്നു…. ” എന്റെ കുഞ്ഞേട്ടനെ കൊന്നവനെ ഞാൻ വെറുതെ വിടില്ല….. രജീഷ പല്ലുകൾ ഞറുമ്മി….

ഭിത്തിയിൽ ചാരിയിരുന്ന അഷ്ടമി അവളെ തലതിരിച്ചൊന്ന് നോക്കിയിട്ട് വീണ്ടും അതെയിരിപ്പ് ഇരുന്നു…. “രണ്ടു പേരും വിശന്നിരിക്കാതെ വന്ന് വല്ലതും കഴിക്ക് …. മൊഴി അവരെ നിർബന്ധിച്ചു…. വേണ്ടെന്ന് ഇരുവരും തലയാട്ടി കാണിച്ചു…. മൊഴിയെന്തെങ്കിലും നിർബന്ധിപ്പിച്ച് കഴിക്കുന്നത് കൊണ്ടാണ് അവരുടെ ജീവൻ നിലനിന്നു പോകുന്നത്…. ” അങ്ങനെ പറഞ്ഞാൽ പറ്റില്ല..വല്ലതും കഴിച്ചേ പറ്റൂ…. “എന്തിനാ ഏട്ടത്തി കഴിക്കുന്നെ..ഇനിയാരെ കാണാനാണ് ജീവിച്ചിരിക്കുന്നത്.എല്ലാം പോയില്ലെ…. ” മോളേ…..അഷ്ടമി…. നെഞ്ച് നീറ്റി വിളിച്ചു പോയി മൊഴി… “ഇങ്ങനെയൊന്നും പറയരുത് മോളെ…ഏട്ടത്തിക്ക് സങ്കടമാകും….. ” പിന്നെ ഞാനെന്താ ഏട്ടത്തിയമ്മെ പറയേണ്ടത്……എനിക്ക് അറീല്ലൊന്നും…. പൊട്ടിക്കരഞ്ഞു കൊണ്ടവൾ ആശ്വാസത്തിനെന്നവണ്ണം മൊഴിയിലേക്ക് ചാഞ്ഞു….. മൊഴിയൊന്നും മിണ്ടിയില്ല…. “കരയയട്ടെയവൾ മതി തീരുവോളം..മനസ്സൊന്ന് ശാന്തമാകട്ടെ…. അഷ്ടമിയുടെ പുറത്ത് തലോടിക്കൊണ്ടവൾ രജീഷയെ നോക്കി…. ****

രാജേഷിന്റെ മരണശേഷം രാഘവനും മിണ്ടുന്നത് അപൂർവ്വമായി.. മകന്റെ മരണം അയാളെ മാനസികമായി തകർത്തിട്ടുണ്ടാകാം…. മൊഴി ഭക്ഷണവുമായി എത്തിയെന്ന് മനസിലായപ്പഴാണ് അയാൾ വാതിൽ തുറന്നത്…. ” അച്ഛനിത് എപ്പോഴും അകത്ത് തന്നെ അടച്ചിരിക്കാതെ വെളിയിലോട്ടൊക്കൊയൊന്ന് ഇറങ്ങ്….. “എന്തിനാ മോളേ …ഇനിയാരെ കാണാനാ…. അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ താഴേക്കിറ്റു വീണു….. ” അച്ഛാ..ഞാൻ വീട്ടിലോട്ടൊന്ന് പോയി വരട്ടെ….. “മോളെ നീ കൂടി പോയാൽ ഇവിടത്തെ അവസ്ഥ അറിയാമല്ലൊ…. ” അറിയാം അച്ഛാ….അമ്മക്ക് തീരെ സുഖമില്ലെന്ന് പറഞ്ഞു വിളിച്ചിരുന്നു…. “നീയൊരു കാര്യം ചെയ്യൂ….വീട്ടിൽച്ചെന്ന് അമ്മയെയും കൂട്ടിയിങ്ങ് വാ….. ” ശരിയച്ഛാ…അമ്മയുമായി ഞാൻ വൈകിട്ട് തിരിച്ചെത്താം…. അച്ഛന്റെ സമ്മതവും വാങ്ങി വീട്ടിലേക്ക് പോകാൻ മൊഴി തയ്യാറെടുത്തു….. ***

പോലീസ് സ്റ്റേഷൻ…. “ടോ എത്രയൊക്കെ കണക്ക് കൂട്ടിയട്ടും തെളിവുകളും എല്ലാം രാജീവനു തന്നെ എതിരാണ്.. ഇതിൽ കൂടുതലൊന്നും നമ്മൾ തിരക്കിയിറങ്ങിയാലും കിട്ടാൻ പോകുന്നില്ല…. ” എസ്സ് ഐ ബിബിൻ തന്റെ നിഗമനം അഡീഷണൽ എസ്സ് ഐ സുജിത്തുമായി ചർച്ച ചെയ്തു… “അതെ..സാറെ അവനെ കണ്ടാൽ തന്നെ അറിയാം മുഖത്തെ കളള ലക്ഷണം..ഒരു പാവപ്പെട്ട വീട്ടിലെ പെണ്ണിനെ പ്രേമിച്ചു കെട്ടിയവൻ..ഗർഭിണി ആയപ്പോഴേക്കും അവളെ കളഞ്ഞു…… ” നമ്മളവളെ അവിടെവെച്ച് കണ്ടിരുന്നു അല്ലെ…എന്നതാ അവൾടെ പേര്…. “മൊഴി….. ” അതെ.മൊഴി…അവളെ കണ്ടിട്ടെന്തൊ നിഗൂഢതയുളളത് പോലെ…. “അത് സാറിനു തോന്നുന്നതാണ്…. ” ആം…പിന്നെ അഷ്ടമി..രജീഷ… എനിക്കെന്തൊ അവരിലെല്ലാം ഒരു വിശ്വാസം തോന്നുന്നില്ലെടൊ..

ചിലപ്പോൾ അവരിൽ ഒരാളാകാനും സാദ്ധ്യതയുണ്ട്.. പക്ഷേ തെളിവുകൾ ഇല്ലാതെ എങ്ങനെയാണ് പൊക്കുന്നത്…..എല്ലാ തെളിവും രാജീവനു നേരെയും…. ബിബിൻ തന്റെ നിഗമനം അഡീഷണൽ എസ്സ് ഐ യെ ധരിപ്പിച്ചു… “സാറെ എനിക്കൊരു സംശയവുമില്ല സ്വന്തം അനിയനെ കൊന്നത് അവൻ തന്നെയാണ്…. കൂട്ടിനു ആ തളളയും കാണും….. ” എന്തായാലും നാളെ രാവിലെ നമുക്ക് മംഗലത്തേക്ക് ഒന്നുകൂടി പോകണം..എല്ലാത്തിനെയും നന്നായിട്ടൊന്ന് വിരട്ടാം…വിവരമൊന്നും കിട്ടിയില്ലെങ്കിൽ മറ്റവനെ തൂക്കി അകത്തിടാം….. “ശരി സാറെ…. സുജിത്ത് ഉത്സാഹവാനായി എസ്സ് ഐ യെ സല്യൂട്ട് ചെയ്തു….. **** ” ഞാൻ വീട് വരെയൊന്ന് പോകുവാ..വൈകിട്ട് അമ്മയെയും കൂട്ടി തിരിച്ച് വരാം….. “ഞങ്ങളും കൂടി വരാം…ഏട്ടത്തി കൂടില്ലെങ്കിൽ ആലോചിക്കാൻ വയ്യ….

രജീഷ പറഞ്ഞതിനെ മൊഴി എതിർത്തു…. ” അച്ഛനെ ശ്രദ്ധിക്കണം… ഞാനും കൂടി പോയാൽ പിന്നെ നിങ്ങളെയുള്ളൂ….. ഒരുമാറ്റമാകട്ടെയെന്ന് കരുതിയാണു രജീഷ അങ്ങനെ പറഞ്ഞത്…. പക്ഷേ മൊഴി എതിർത്തു നിൽക്കുന്നതിനാൽ അവർക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല….. *****” സമയം രാത്രിയായി കഴിഞ്ഞു…. “അമ്മേ എന്തായാലും പോലീസെന്നെ പിടികൂടും… രാജീവന്റെ ശബ്ദം ഉറച്ചു….. ” ഇല്ലെടാ മോനെ എന്തെങ്കിലും വഴി തെളിയും…നീ വിഷമിക്കാതെ….. “അല്ലമ്മേ ഒരാളെ കൊന്നാലും ഒരുപാട് പേരെ കൊന്നാലും ശിക്ഷയൊന്നു മാത്രം.. അപ്പോൾ പിന്നെ അവരെ തീർത്താലെന്താ..മൊഴിയാണെങ്കിൽ അവളുടെ വീട്ടിൽ പോയിട്ട് ഇതുവരെ വന്നട്ടില്ല….. ” മോനെ അത് വേണൊ….എത്രയൊക്കെ ആയാലും രജീഷ ഇവിടെ വളർന്ന കുട്ടിയല്ലെ… “അമ്മ തന്നെയല്ലെ മുമ്പ് പറഞ്ഞത് അവളെ തീർക്കാൻ…. ” അതൊക്കെ ശരിയാണ്.. പക്ഷേ ഇന്ന് രാജേഷില്ല…

“അമ്മയൊന്നും പറയണ്ടാ….ഞാൻ തീരുമാനിച്ചു കഴിഞ്ഞു…. ” ടാ…അത്… പെട്ടന്നവർ സംസാരം മുറിച്ച് ചെവിയോർത്തു…. “നീ കേട്ടോടാ മുറിക്ക് പുറത്ത് പെട്ടന്നാരൊ നടന്നു പോയതു പോലെ…. ” ഞാൻ ശ്രദ്ധിച്ചില്ല….. ധൃതിയിൽ രാജേശ്വരി കതക് തുറന്നു എങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല…. അവർക്കെന്തൊ അകാരണമായ ഭയം തോന്നിത്തുടങ്ങി..അരുതാത്തതെന്തൊ സംഭവിക്കാൻ പോകുന്നു….. നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നു…പുറത്ത് വലിയ ശബ്ദത്തോടെ കാറ്റ് വീശിയടിക്കുന്നു…. **** “ടീ മോളെ ചെല്ലാഞ്ഞാൽ അവരെന്ത് കരുതും…. “,, എപ്പോൾ തുടങ്ങിയ മഴയാണമ്മേ..ഭയങ്കര കാറ്റും മഴയും..ഇന്നിനി ഇത്രയും ആയില്ലെ നാളെ പോകാം നമുക്ക്….. അത്താഴം കഴിച്ചിട്ട് അവർ കിടന്നു… മൊബൈൽ കയ്യിലെടുത്ത് മൊഴി രജീഷയെയും അഷ്ടമിയെയും മാറി മാറി വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ്….

അച്ഛനെ വിളിച്ചിട്ടും കിട്ടുന്നില്ല…. ഒരുപാട് തവണ ശ്രമിച്ചെങ്കിലും നിരാശയോടെ ഫോൺ മൊഴി താഴ്ത്തി വെച്ചു.. മനസ്സ് വല്ലാതെ അസ്വസ്ഥതമാകുന്നത് മൊഴി അറിഞ്ഞു തുടങ്ങി…. ” ദൈവമേ എന്റെ കുട്ടികൾക്ക് ആപത്തൊന്നും സംഭവിക്കരുതെ…. അവർക്ക് വേണ്ടി അവൾ മനമുരുകി പ്രാർത്ഥിച്ചു…… *** സമയം അർദ്ധരാത്രി കഴിഞ്ഞു രണ്ടുമണി ആയി…. മഴ നിലച്ചിരുന്നു…..പുറത്ത് കുറ്റാ കൂരിരിട്ട്….ഇലയൊന്ന് താഴെ വീണാലറിയാം അത്രക്കും നിശബ്ദത…. മംഗലം തറവാടും പരിസരവും ഇരുട്ടിൽ മുങ്ങി നിന്നു….. ആരെക്കയൊ തറവാടിന്നു അകത്ത് ഇരുട്ടിലുണ്ട് പരസ്പരം കാണാൻ കഴിയുന്നില്ല….. സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു…. പെട്ടന്നാണ് അത് സംഭവിച്ചത്…. “തറവാട്ടിലെ മുറികളിൽ നിന്ന് കൂട്ട നിലവിളികൾ ഉയർന്നു… പ്രാണന്റെ അവസാന പിടച്ചിലുകൾ…. പ്രാണൻ വിട്ടകലുന് ഇരയുടെ പിടപ്പും വേട്ടക്കാരന്റെ നിശ്വാസവും…. അന്ന് മംഗലത്ത് തറവാടും ഗ്രാമവും ഉണർന്നത് മംഗലത്ത് തറവാട്ടിൽ നടന്ന അരും കൊലകൾ അറിഞ്ഞാണ്….. ” ഒന്നല്ല…നാലു കൂട്ടക്കുരിതികൾ…….  (തുടരും) A story by സുധീ മുട്ടം

മാനസം: ഭാഗം 14

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story