രുദ്രവീണ: ഭാഗം 34

രുദ്രവീണ: ഭാഗം 34

എഴുത്തുകാരി: മിഴിമോഹന

രുദ്രന്റെ പേര് ഉരുവിട്ടു കൊണ്ടു വീണ താഴേക്കു ഊർന്നിറങ്ങി… ബോധം മറയുമ്പോൾ അവൾ കണ്ടു രുദ്രന്റെ കൈകൾ അവളെ താങ്ങിയത്….. മക്കളെ….. “””ദുർഗപ്രസാദ് ഞെട്ടി പിടഞ്ഞു നോക്കി…… രകതം ഒലിക്കുന്ന നെഞ്ചിൽ പിടിമുറുക്കി ചന്ദ്രപ്രസാദ്‌ ജീവന് വേണ്ടി യാചിക്കുന്നു…… മൂവരുടെയും ഉള്ളിൽ പുച്ഛം നിറഞ്ഞു……. സോറി ചന്ദ്ര പ്രസാദ് ഇത്രയും നാൾ നിന്നെ എനിക്ക് ആവശ്യം ആയിരുന്നു..കൂടെ നിന്നവനെ ചവുട്ടി താഴ്ത്തി തന്നെ ആണ് രാഘവേന്ദ്രൻ മുന്നോട്ട് വന്നത് . അയാൾ പൊട്ടി ചിരിച്ചു കൊണ്ടു ഉണ്ണിക്കു നേരെ തിരിഞ്ഞു… ഉണ്ണി പേടിച്ചു അരണ്ടു ഓടാൻ ഒരുങ്ങിയതും അടുത്ത വെടി ഉണ്ട അവന്റെ മുതുകിലെലേക്കു തുളച്ചു കയറിയിരുന്നു………നിമിഷങ്ങൾക്കം അയാൾ ചന്തുവിന് നേരെ തിരിഞ്ഞതും രുദ്രന്റ കാൽ ശരവേഗത്തിൽ അയാളുടെ കൈകളിൽ ഇരുന്ന തോക്കിനെ വായുവിലൂടെ തട്ടി തെറിപ്പിച്ചു കളഞ്ഞിരുന്നു…. അയാളിലേക്ക് ഒരു വേട്ട മൃഗത്തെ പോലെ ചാടി വീണു കഴിഞ്ഞിരുന്നു ചന്തു…. അവനായി അയാളെ വിട്ടു കൊടുത്തു കൊണ്ടു രുദ്രൻ വീണയുടെ അടുത്തേക് മാറി ….. ദുർഗാപ്രസാദിന്റെ മടിയിൽ കിടക്കുന്ന അവളെ അവൻ വിളിച്ചു…

മോളെ കണ്ണ് തുറക്ക്….. വാവേ… അവൻ അവളെ വിളിച്ചു…..കൊണ്ടിരുന്നു…. വാവേ… കണ്ണ് തുറക്ക് തുറക്ക് മോളെ… അമ്മാവനാ വിളിക്കുന്നത്…. ദുര്ഗാപ്രസാദ അവളുടെ തലയിൽ തലോടി….. അവൾ മെല്ലെ മെല്ലെ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു….. പകുതി തുറന്ന മിഴിയിലൂടെ അവൾ രുദ്രന്റെ ചിരിക്കുന്ന മുഖം കണ്ടു… അമ്മാവന്റെ മടിയിലാണ് അവൾ എന്നു മനസ്സിൽ ആക്കിയ നിമിഷം അവൾ ചുറ്റും നോക്കി…. രുദ്രേട്ട… എന്റെ ചന്തുവേട്ടൻ അവൾ ചാടി എഴുനേറ്റു… അച്ഛനെ കൊന്നവനോട് പ്രതികാരം ചെയുന്നു രുദ്രൻ ചിരിച്ചു കൊണ്ടു അവരിലേക്കു ചൂണ്ടി… അവിടേക്കു മിഴി പായിച്ച അവൾ ഞെട്ടി… “”കൊച്ചച്ചൻ… ഉണ്ണിയേട്ടൻ “”….അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാലുകൾ പൊട്ടി ഒലിച്ചു… അർഹതപെട്ടത് തന്നെ ചോദിച്ചു വാങ്ങി… അവർ ആർക്കു വേണ്ടി ആണോ ഇത്രയും നാൾ സ്വന്തം കുടുംബത്തെ നശിപ്പിക്കാൻ ശ്രമിച്ചത് അയാളിൽ നിന്നു തന്നെ മരണം ഏറ്റു വാങ്ങി…. രുദ്രൻ അവളുടെ തലയിൽ തലോടി കൊണ്ടു എഴുന്നേറ്റു… ചന്തു മതി ഇനി അയാളെ നീ ഒന്നും ചെയ്യണ്ട അയാളെ കൊണ്ടു പോകാൻ ആളുകൾ പുറത്തുണ്ട്….. രുദ്രൻ അയാളുടെ തോളിൽ തൂകി പുറത്തേക്കു കൊണ്ടു വന്നു…..

അവിടെ അവരെ പ്രതീക്ഷിച്ചു ഒരു വണ്ടി കർണാടക പോലീസ്…. അയാളെ അവർക്കു കൈമാറി.. എടാ….. രുദ്ര മുറിവേറ്റ സിംഹമാണ് ഞാൻ… ഇതൊക്കെ എനിക്ക് വെറും *ആണ് ഞാൻ വരും നിന്റെ കുടുംബം ഒന്നോടെ ഇല്ലാതാകാൻ വരും ഞാൻ…അയാൾ രുദ്രന് നേരെ ആക്രോശിച്ചു… അജിത് അയാളുടെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു.. രുദ്രൻ അയാളെ നോക്കി ഗൂഢമായൊന്നു ചിരിച്ചു… സർ കർണാടക പോലീസെ അന്വേഷിക്കുന്ന കൊടും ക്രിമിനൽ ആണ് ഇയാൾ ഇത്രയും വർഷം നിയമത്തിന്റെ കണ്ണ് വെട്ടിച്ചു ഇയാൾ നടത്തിയ ക്രൂരതകൾ ചെറുത് ഒന്നും അല്ല… ഇയാളെ പിടിക്കാൻ സഹായിച്ചതിന് നന്ദി ഉണ്ട്… കൂട്ടത്തിൽ മലയാളി ആയ പോലീസെ ഓഫീസർ രുദ്രനെ സല്യൂട് ചെയ്തു കൊണ്ടു വാനിലേക്ക് കയറി… അവർ പോകുന്നത് നോക്കി അവൻ ചിരിച്ചു… രുദ്ര നീ എന്ത് പണി ആണ് കാണിച്ചത് അവനെ നിയമത്തിനു കൊടുക്കരുത് ആയിരുന്നു… ഇവിടെ വച്ചു തന്നെ അവനെ തീർക്കണമായിരുന്നു അവന്റെ അഹങ്കരം കണ്ടിലെ അവൻ ഇനിയും തിരിച്ചു വരും…

ചന്തു രോഷം പൂണ്ടു…. മോനെ ചന്ദ്രകാന്തേ ആ പോയത് കർണാടകയിലെ നല്ല നമ്പർ വൺ എൻകൗണ്ടർ സ്പെഷ്യലിസ്റ് ആണ്…. “”””””ബാക്കി ഞാൻ പറയാതെ തന്നെ മോനു ഊഹിക്കാമല്ലോ…രുദ്രൻ ഒന്നും കാണാതെ ഇറങ്ങി തിരിക്കില്ല… രുദ്രൻ ചന്തുവിന്റെ തോളിൽ ഒരിടി കൊടുത്തു…. അജിത്തേ വീട്ടിൽ എല്ലാവരും…. രുദ്രൻ അജിത്തിന്റെ നേരെ നോക്കി…. എല്ലാവരും അവിടെ സേഫ് ആണ് സർ ഭയന്നു വിറച്ചു ഇരികുവാണ്….. മ്മ്മ്മ്…. രുദ്രൻ ഒന്ന് മൂളി.. മോനെ രുദ്ര ഡാ ചന്തു എന്നോട്… എന്നോട് ക്ഷമിക്കേടാ മക്കളെ… മക്കള് തന്നോളം വളർന്നാൽ താൻ എന്ന് വിളിക്കണം എന്നാണ് പക്ഷേ ഞാൻ…. ദുര്ഗാ പ്രസാദ അവർക്കു മുൻപിൽ പൊട്ടി കരഞ്ഞു…. അച്ഛൻ ഒരു തെറ്റും ച്യ്തിട്ടില്ല എന്നും ശരി തന്നെ ആണ് അച്ഛൻ… രുദ്രൻ അയാളെ തന്റെ നെഞ്ചോട്‌ ചേർത്തു….. വാ… മോനെ ചന്തു… അയാൾ അവരുടെ രണ്ടു പേരുടെയും തോളിൽ കൈ വച്ചു…. എനിക്ക് കാവിലമ്മ തന്ന നിധി അത് നിങ്ങൾ ആണ്… മോളിങ്‌ വന്നേ അയാൾ വീണയെ അടുത്തേക് വിളിച്ചു… ദാ ഈ കൈകൾ ഞാൻ നിനക്ക് തന്നെ തരുവാണ്…. രുദ്രന്റെ കൈലേക്കു വീണയുടെ കൈകൾ അയാൾ ചേർത്തു വച്ചു.. ഇവൾ… ഇവൾ നിനക്ക് ഉള്ളത് തന്നെ ആണ്…

അയാളുടെ കണ്ണിൽ നിന്നും അശ്രുക്കൾ ഉതിർന്നു…. ഇനി… ഇനി… എന്റെ രുക്കുനെ ഇത്രയും പെട്ടന്നു ചന്തുവിനെ ഏൽപ്പിക്കണം അതുടെ കഴിഞ്ഞാൽ ഞാൻ വിശ്രമ ജീവിതത്തിലേക്കു കയറും.. അത്…അമ്മാവാ…. ചന്തു പറയുവാൻ മുതിർന്നതും രുദ്രൻ കണ്ണുകൾ കൊണ്ടു അരുതെന്നു കാണിച്ചു…. എന്താ മോനെ….. അയാൾ ചന്തുവിനെ നോക്കി… അത്.. അത് ഒന്നുല്ല…. മോനെ നിങ്ങൾ… നിങ്ങൾ ആ നിധി അത് എവിടേക്കാണ് മാറ്റിയത്… അത് തിരിച്ചു യഥാ സ്ഥാനത്തു വയ്ക്കണം അത് നമുക്ക് അർഹതപ്പെട്ടത്‌ അല്ല കാവിൽ അമ്മയുടെ സ്വത്തു ആണ് നൂറ്റാണ്ടുകളായി നമ്മൾ വെറും കാവൽക്കാർ മാത്രം….. അത് അച്ഛാ ഞങ്ങൾ…രുദ്രൻ പറയാൻ തുനിഞ്ഞതും.. ആാാ…… അറക്കുള്ളിൽ നിന്നും ഉണ്ണിയുടെ അലർച്ച… അവർ അവിടേക്കു ഓടി…. അവർ ഒരു നിമിഷം നിന്നു… രക്തത്തിൽ കുളിച്ചു കിടക്കുന്ന ഉണ്ണിയുടെ കാലിൽ ചുറ്റി വിരിഞ്ഞ മണിനാഗം… ഉണ്ണി ആശ്രയത്തിനായി കേഴുന്നുണ്ട്….. രുദ്രേട്ട… എന്നെ… എന്നെ രക്ഷിക്കൂ… വീണേ മോളെ മാപ്പ് അവൻ അവൾക്കു നേരെ കൈ കൂപ്പി…

രുദ്രൻ വീണയുടെ തോളിൽ പിടിച്ചു കൊണ്ടു അവളെ നോക്കി കാര്യം മനസ്സിൽ ആയ വീണ ആ മണിനാഗത്തിനു മുൻപിൽ മുട്ട് കുത്തി ഇരുന്നു കണ്ണുകൾ അടച്ചു കൊണ്ടു അതിനു മുൻപിൽ കണ്ണീർവാർത്തു പ്രാർത്ഥിച്ചു കാവിലമ്മയുടെ അനുഗ്രഹം ഉള്ള വീണക് മുൻപിൽ മണിനാഗം പത്തി താഴ്ത്തി ഇഴഞ്ഞു നീങ്ങി…… അജിത്തേ… കൊച്ചച്ചന്റെ ബോഡി ഇവിടുന്നു മാറ്റാൻ ഉള്ള കാര്യങ്ങൾ ചെയ്തോ… ഈ ബോഡി തത്കാലം ഞാൻ എടുക്കുവാന്… രുദ്രൻ ഉണ്ണിയെ തോളിലേക്ക് കയറ്റി…….. ആാാ…..ഉണ്ണി വേദന കൊണ്ടു പുളഞ്ഞു… അവന്റെ തോളിൽ കിടന്നു കൊണ്ടു വീണക്ക് നേരെ അവൻ കൈകൾ കൂപ്പി….. വല്യൊത്തേക്കു അവർ ചെന്നതും അംബിക കരഞ്ഞു കൊണ്ടു ഓടി വന്നു….. രുദ്ര വലിയ തെറ്റു ആണ് എന്റെ മോൻ ചെയ്തത് പക്ഷേ പെറ്റ വയറിനെ ഓർത്തു എന്റെ മോൻ അവനു മാപ്പ് കൊടുക്കണം…. അവർ അവനു മുൻപിൽ കൈകൂപ്പി അപേക്ഷിച്ചു…. ആ അമ്മയുടെ മുൻപിൽ അവനു മറുത്തു ഒരു വാക് പറയാൻ തോന്നിയില്ല… അവൻ ശോഭയെ ദുർഗാപ്രസാദിനെയും മാറി മാറി നോക്കി…

ഹോസ്പിറ്റലിൽ കൊണ്ടു പോ മോനെ… മോളെ ആവണി നീ കൂടെ ചെല്ല്… ദുർഗപ്രസാദ് അവളുടെ നേരെ തിരിഞ്ഞു… നിമിഷങ്ങൾക് അകം അറുത്തു മാറ്റപ്പെടും എന്ന് കരുതിയ അവളുടെ താലിയിൽ അവൾ മുറുകെ പിടിച്ചുരുന്നു ആ കണ്ണുകൾ കലങ്ങി മറിയുന്നത് രുദ്രൻ കണ്ടു…. കയറു… ഡോർ തുറന്നു കൊണ്ടു അവളോട് ആവശ്യപ്പെട്ടു… അവളുടെ മടിയിൽ ഉണ്ണിയെ കിടത്തി…. ഉണ്ണി ആവണിയുടെ കൈയിൽ മുറുകെ പിടിച്ചു… മാപ്പ്… “”””” ഹോസ്പിറ്റൽ ഉള്ള യാത്രയിൽ ആവണിയിൽ വന്ന മാറ്റങ്ങൾ രുദ്രൻ ചന്തുവിനോട് പറഞ്ഞു…. ഉണ്ണി… നിനക്ക് ജീവിക്കാൻ ഒരു അവസരം തരികയാണ് ഞങ്ങൾ.. തെറ്റു മനസ്സിൽ ആക്കി മുൻപോട്ടു ജീവിക്കാം എന്ന് ഉറപ്പുണ്ട് എങ്കിൽ ഇവൾ നിന്റെ കൂടെ കാണും….. ഉണ്ണി ആവണിയുടെ കൈകൾ ചേർത്തു പിടിച്ചു തേങ്ങി… അവൾ അപ്പോഴും ഒന്നും ഉരിയാടാതെ പുറത്തേക്കു നോക്കി ഇരുന്നു ആ കണ്ണുകൾ നിറഞ്ഞൊഴുകി… ഹോസ്പിറ്റൽ നിന്നും രുദ്രൻ പ്രതീക്ഷിച്ച വാർത്തയാണ് ലഭിച്ചത്….. ഉണ്ണി ഇനി ഒരിക്കലും എഴുനേറ്റു നടക്കില്ല… നട്ടെല്ലിന് ആണ് വെടി ഏറ്റത്…

അരക്കു താഴോട്ടു ചാലനശേഷി അത് പൂർണയും നഷ്ടം ആയി…. ഓപ്പറേഷൻ തിയേറ്റർന്റെ മുൻപിൽ വിറങ്ങലിച്ചു ഇരുന്ന ആവണിയുടെ അടുത്തേക് രുദ്രനും ചന്തുവും ചെന്നു…. അവളുടെ വലതു കൈ അവൻ മുറുകെ പിടിച്ചു….. മോൾക്ക് തീരുമാനികാം എന്ത് വേണം എന്ന്… അവൾ അവന്റെ മുഖത്തേക്കു സംശയത്തോടെ നോക്കി….. ഇനി ഒരിക്കലും അവനു പഴയ പോലെ എഴുന്നേറ്റു നടക്കാൻ കഴിയില്ല നിന്റെ ജീവിതം ബാക്കി കിടക്കുന്നതെ ഉള്ളൂ നീ ഒരു വാശി പുറത്തു ആണ് അവനെ സ്വീകരിച്ചത് തിരുത്താൻ സമയം ഉണ്ട്… അവന്റെ കാര്യം അത് ഞങ്ങൾ നോക്കിക്കൊള്ളാം….. വേണ്ട രുദ്രേട്ട വേണ്ട… ഞാൻ… ഞാൻ ഉണ്ണിയേട്ടനെ സ്നേഹിച്ചു തുടങ്ങി ഞാനും ഉണ്ണിയേട്ടനും ചെയ്ത് കൂട്ടിയ തെറ്റിന്റെ ശിക്ഷ ആണ് ഒരുമിച്ചു അനുഭവിച്ചോളാം ഞങ്ങളെ വെറുക്കാതിരുന്നാൽ മതി… അവൾ കരഞ്ഞു കൊണ്ടു അവളുടെ നെഞ്ചിലേക്കു ചേർന്നു….. മണിക്കൂറുകൾ നീണ്ട ഓപ്പറേഷന് ഒടുവിൽ ഉണ്ണി കണ്ണ് തുറന്നു….. തനിക്കിനി ചലിക്കാൻ കാലുകൾ ഇല്ല എന്ന് തിരിച്ചറിഞ്ഞിട്ടും ആ കണ്ണുകൾ നിറഞ്ഞില്ല… ജീവൻ തിരികെ തന്നത് രുദ്രന്റെ ഔദാര്യം ആണന്നു അവൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു….

ആവണി icu ഉള്ളിലിലേക്കു കടന്നു ചെന്നു അവനു അരികിൽ ആയി ഇരുന്നു…. ആവണി…. “””അവൻ പതിയെ കൈകൾ അവൾക്കു നേരെ നീട്ടി… എന്തെ…. “”ഉണ്ണിയുടെ തലയിൽ പതിയെ തലോടി അവൾ… രുദ്രേട്ടൻ…. “” പുറത്തുണ്ട് ഇപ്പോൾ പോകും ഉണ്ണിയേട്ടന്റെ അച്ഛന്റെ അടക്കം ആണ്… കർമ്മം ചെയ്യാൻ അവരെ ഉള്ളൂ അതാണ് ശരിയും രുദ്രേട്ടന്റെ കൈകൾ കൊണ്ടു തന്നെ ഉണ്ണിയേട്ടന്റെ അച്ഛന് ബലിച്ചോർ ഉരുട്ടണം….. ആവണി നീ എന്നെ കുത്തി നോക്കിക്കുവാനോ… ഒരിക്കലും അല്ല ഉണ്ണിയേട്ടാ… “”ചില തെറ്റുകൾകുള്ള ശിക്ഷ അത് നമ്മൾ മരിച്ചാലും നമ്മളെ പിന്തുടരും….”” അവളുടെ കൺകോണിൽ ഒരു തുള്ളി കണ്ണുനീർ വാർന്നു… ആവണി ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ നീ ചായ്‌വോ…. മ്മ്മ്…. എന്തെ.. അവൾ സംശയത്തോടെ അവനെ നോക്കി…. നീ.. നീ മറ്റൊരു വിവാഹം ചെയ്യണം… നിന്റെ ജീവിതം നശിപ്പിക്കരുത് അപേക്ഷ ആണ്… അവളുടെ ചുണ്ടിൽ വേദനയുള്ള പുഞ്ചിരി പടർന്നു അവൾ കുറച്ചു മുന്നോട്ട് ആഞ്ഞു… അവന്റെ നെറ്റിയിൽ പതിയെ ചുണ്ട് അമർത്തി…

ആവണി……. “””””അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാടി… വേണ്ട കുറെ കഴിയുമ്പോൾ നിനക്ക് ഞൻ ഒരു ഭാരം ആകും… ഒരുപാട് തെറ്റു ഞാൻ ചെയ്തു നീ ഊഹിക്കുന്നതിനും അപ്പുറം… ആ ശിക്ഷകൾ ഞാൻ ഒറ്റക് അനുഭവിച്ചോളാം… നീ പൊക്കൊളു… സിമ്പതി അല്ല ഉണ്ണിയേട്ടാ ശരിക്കും ശരിക്കും ഞാൻ നിങ്ങളെ ഇപ്പോൾ സ്നേഹിച്ചു തുടങ്ങി രുദ്രേട്ടന്റെ ഔദാര്യം ആണ് നമ്മുടെ ഈ ജീവിതം… ഞാൻ എന്നും നിങ്ങടെ കൂടെ കാണും…. അവൾ അവന്റെ കൺകോണിലെ കണ്ണുനീർ തുള്ളി ഒപ്പിയെടുത്തു…  ചന്ദ്രപ്രസാദിന്റെ ചടങ്ങുകൾ എല്ലാം പൂർത്തി ആയി…ഇത്രയും നാളത്തെ കാറും കോളും മാറി വല്യൊത്തു സമാധാനത്തിന്റെ നിഴലുകൾ അലയടിച്ചു തുടങ്ങി എങ്കിലും എല്ലാവരിലും നോവുണർത്തി ഉണ്ണിയും ആവണിയും നിറഞ്ഞു നിന്നു………. ഒരുപാട് നാളുകൾക്കു ശേഷം എല്ലാവരും ഒരുമിച്ചു അത്താഴം കഴിക്കാൻ ഇരുന്നു…..അവർക്കൊപ്പം പഴയ ചുറുചുറുക്കോടെ അവരുടെ രേവതി കൊച്ച് തമ്പുരാട്ടിയും അവരുടെ രേവമ്മ…….

രുദ്രൻ പതിയെ അവന്റെ ഇടം കൈകൊണ്ട് ആരും കാണാതെ വീണയുടെ ഇടുപ്പിൽ ഒന്ന് അമർത്തി.. അവൾ ഒന്ന് ഞെട്ടി… ആ കൈകൾ വിടുവിക്കാൻ ശ്രമിച്ചു…. അതേ എനിക്ക് ലൈസെൻസ് കിട്ടിയിട്ടുണ്ട് ഡിജിപി നിന്നും അവൻ പതിയെ അവളുടെ കാതിൽ പറഞ്ഞു… മ്മ്മ്.. അതേ എന്റെ പൊന്നുമോൻ തത്കാലം അവിടെ അടങ്ങി ഇരിക്ക് കർമ്മങ്ങൾ തീരും വരെ നിങ്ങൾക് രണ്ടിനും വ്രതം ആണ്… ആര് പറഞ്ഞു…? അമ്മായി… രുദ്രേട്ടനോട് പ്രത്യകം പറയണം പതിനാറു ദിവസം വ്രതം ആണന്നു… അവൾ ഒരു കുസൃതി ചിരി ചിരിച്ചു.. കോപ്പ് “””അവൻ പ്ലേറ്റിലേക്കു ചോറ് തട്ടി അവളിൽ നിന്നും കൈ പിൻവലിച്ചു…. എന്താടാ…? ചന്തു അവനെ നോക്കി… ഓ മതി ആയെന്നു പറഞ്ഞതാ……. രുദ്രൻ പതുക്കെ എഴുനേറ്റു… കൈ കഴുകി ബാൽക്കണിയിയ്ക്കു കയറി…വീണയും അവനൊപ്പം ചെന്നു…. നീ എന്തിനാ ഇപ്പോ ഇങ്ങോട്ടു വന്നത് കണ്ടോണ്ട് ഇരിക്കാനോ……

അവൻ മുഖം തിരിച്ചു…. എത്ര ദിവസം ആയി ഞാൻ എന്റെ പെണ്ണിനെ ഒന്ന് അടുത്തു കണ്ടിട്ടു എല്ലാം ഒന്ന് ഒതുങ്ങി അടുത്തേക് വന്നപ്പോൾ വ്രതം ഇത്‌ ഒക്കെ ആരാണാവോ കണ്ട് പിടിച്ചത്…… വീണ ചുണ്ടിൽ കുസൃതി ചിരി ആയി അവനു അടുത്തേക് നീങ്ങി…… രുദ്രേട്ട ഇനി ഞാൻ എന്നും രുദ്രേട്ടന്റെ അല്ലെ.. നമ്മുടെ കാര്യം ഒക്കെ ആയി ഇനി എന്റെ രുക്കുന്റെ കാര്യം……. അവൾ ഒന്ന് നിർത്തി…. അത് ഇവിടെ കോളിളക്കം സൃഷ്ടിക്കും മോളെ… ദുർഗാപ്രസാദ്‌ ഇപ്പോ അടങ്ങി എന്നെ ഉള്ളൂ പക്ഷേ ആഭിജാത്യം വിട്ടു പുള്ളി കളിക്കില്ല അവളെ കൊന്നു കുഴിച്ചു മൂടും….. അയ്യോ ഇനി എന്ത് ചെയ്യും….. അവൾ അവന്റെ മുഖത്തേക്കു ഉറ്റു നോക്കി… അതിനല്ലെടി വല്യൊത്തു രണ്ട് ചുണക്കുട്ടികൾ ഉള്ളത്….. രുദ്രൻ അവളുടെ തോളിലേക്ക് കൈ കൊണ്ടു ചെന്നു…. ആാാാാ…… അത് വേണ്ട മോനെ…. വേണ്ട മോനെ… അമ്മായി പറഞ്ഞിട്ടുണ്ട് തൊട്ടു പോയേക്കരുത് എന്ന്…. “”

“ഓ ഒരു മുത്തം തരാൻ പാടില്ല എന്ന് നിന്റെ അമ്മായി പറഞ്ഞിട്ടില്ലല്ലോ… “”” ഈ ഡയലോഗ് ഞാൻ എവിടെയോ… അവൾ നിന്നു ആലോചിച്ചു… ആ കിളിച്ചുണ്ടൻമാമ്പഴം സിനിമേല്… പോടീ അവിടുന്ന് ഉള്ള സിനിമയും കാർട്ടൂണും കണ്ടു നടന്നോണം നാളെ മുതൽ പഠിക്കാൻ നോക്കിക്കോ…. വൈകിട്ടു ഞാൻ പഠിപ്പിച്ചോളാം… വേണ്ട മോനെ… ആ പഠിപ്പീര് എനിക്ക് അറിയാം… കുറച്ചൊക്കെ ബയോളജി അറിയണമെടി നീ എന്തായാലും മെഡിക്കൽ എൻട്രൻസ് എഴുതാൻ അല്ലെ.. രുദ്രൻ ഒളി കണ്ണിട്ടു അവളെ നോക്കി… പോ… രുദ്രേട്ട അവിടുന്ന് വാ തുറന്നാൽ വഷളത്തരം വരു… ഞാൻ പോവാ… അവൾ അവനെ കൊഞ്ഞനം കുത്തി കൊണ്ടു ഓടി… പാവം ഒരുപാട് പേടിച്ചു ഇനി മുതൽ സ്വസ്ഥം ആയി ഉറങ്ങട്ടെ….. അവൻ അവള് പോകുന്നത് കൈ കെട്ടി നോക്കി നിന്നു.. പതുക്കെ ചാരുപാടിയിലേക്കു കൈകൾ വച്ചു ആകാശത്തേക്കു നോക്കി….. തനിക്കു ചെയ്തു തീർക്കാൻ ഇനിയും കടമകൾ ബാക്കി…. എന്തായാലും വലിയൊരു ബാധ ഒഴിഞ്ഞു… ഇനി കുഞ്ഞ് ബാധകൾ കൂടെ ഒഴിവാക്കണം…… അവൻ തെക്കെപുറത്തു എരിയുന്ന ചിതയിലേക്ക് നോക്കി… ചുണ്ടിൽ പുച്ഛം നിറഞ്ഞു………… (തുടരും )……..

രുദ്രവീണ: ഭാഗം 33

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story