മാനസം: ഭാഗം 17

മാനസം: ഭാഗം 17

A Story by സുധീ മുട്ടം

രാഘവനെത്തന്നെ ശ്രദ്ധിച്ചു നിന്നു ആ രൂപം ചെറിയ ചലനങ്ങൾ പോലും സസൂക്ഷ്മം വീക്ഷിച്ചു…. “രക്ഷപെടാനെന്താണ് വഴി…. അതിന്റെ മിഴികൾ ഇടംവലം വെട്ടിക്കൊണ്ടിരുന്നു…. ” മരിക്കാനെനിക്ക് ഭയമില്ല രാഘവൻ..പക്ഷേ ഒരു സത്യം എനിക്കറിയണം നിങ്ങളുടെ നാവിൻ തുമ്പിൽ നിന്ന്….. രാഘവൻ ആ രൂപത്തിൽ നിന്നു നോട്ടം മാറ്റാതെ മറുപടി പറഞ്ഞു… “പറയ്…എന്താണ് അറിയേണ്ടത്,കൊല്ലും മുമ്പെ ഇരയുടെ ആഗ്രഹം കഴിയുമെങ്കിൽ സാധിച്ചു തരം….. ” രജീഷയും രാജേഷും എങ്ങനെയാണ് കൊല്ലപ്പെട്ടത്…അത് നിങ്ങൾ തന്നെയല്ലെ ചെയ്തത്….. ആ രൂപം അയാൾക്ക് നേരെ വിരൽ ചൂണ്ടി..രാഘവനിലൊരു ഞെട്ടലുണ്ടായി…. “നീ ചെയ്തിട്ട് എന്റെ മേൽ ആരോപിക്കുന്നൊ കൊള്ളാം നന്നായിട്ടുണ്ട് നിന്റെ അഭിനയം….. രാഘവൻ പൊട്ടിച്ചിരിച്ചു…. ” അഭിനയിക്കുന്നത് നിങ്ങളാണ്..എല്ലാവർക്കും മുമ്പിൽ മാന്യതയണിഞ്ഞ് സഹതാപം പിടിച്ചു പറ്റുന്നവൻ…ദ്രോഹി…..

“അതെ ഞാൻ തന്നെയാണ് എല്ലാത്തിനും കാരണം.. എന്റെ അനുമതിയോടെയാണ് രാജേശ്വരി നിന്റെ അച്ഛനെ വശീകരിച്ചത്.ഞാൻ തന്നെയാണ് നിന്റെ അച്ഛനെയും അമ്മയെയും കൊന്നത്..ഈ കൈകൾക്കൊണ്ട്…… ഇരുകൈകളും നീട്ടി അയാൾ അലറി…. ” മംഗലത്ത് തറവാട് എനിക്ക് കിട്ടാൻ….ഞാൻ സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്നൊരു കളിപ്പാവ മാത്രമാണ്‌ രാജേശ്വരി..പക്ഷേ എല്ലാവർക്കും മുമ്പിൽ അവളായിരുന്നു വില്ലത്തി….. രാഘവൻ അട്ടഹസിച്ചു ചിരിച്ചു….. “എനിക്ക് തടസ്സം നിന്നതിനെയെല്ലാം ഞാൻ വെട്ടിമാറ്റി..ഇപ്പോൾ ഞാൻ ചെയ്യേണ്ടതൊക്കെ നീയെനിക്ക് ചെയ്തു തന്നു…… ” ഇല്ല ഞാൻ കൊന്നത് അഷ്ടമിയെയും രാജീവനെയും രാജേശ്വരിയെയും മാത്രം… സത്യമാണ്…. രജീഷയുടെയും രാജേഷിന്റെയും മരണത്തിനു ഉത്തരവാദി ഞാനല്ല…ചെയ്തെങ്കിൽ അതേറ്റ് പറയാനുള്ള ചങ്കൂറ്റമെനിക്കുണ്ട്….. രാഘവനിൽ സംശയത്തിന്റെ ഫണങ്ങൾ വിടർന്നു..തനിക്ക് ഇനിയും ശത്രുക്കളുണ്ടൊ? ഓർമ്മയിലൊന്ന് പരതിയെങ്കിലും അയാൾക്കൊരെത്തും പിടിയും കിട്ടിയില്ല…. “ഈ രൂപം പറയുന്നത് അവിശ്വസിക്കാനും കഴിയുന്നില്ല…..

ആരാരെ വിശ്വസിക്കണമെന്ന് അറിയാതെ ഇരുവരും പകച്ചു പോയി….. ****** “മോളേ നീയിതെന്തൊരു ഇരിപ്പാണ്..ഇങ്ങനെയോരുന്നും ചിന്തിച്ചു കൂട്ടരുത്.വയറ്റിൽ വളരുന്ന കുഞ്ഞിനാണ് അതിന്റെ കേട് .വല്ലതും വന്ന് കഴിക്കാൻ നോക്ക്…. മൊഴിയെ അമ്മ പിന്നെയും നിർബന്ധിച്ചു കൊണ്ടിരുന്നു….. പതിയെ കൈകളെടുത്ത് മൊഴി വയറിനോട് ചേർത്തു തഴുകി.അമ്മ ഓർമിപ്പിക്കുമ്പോഴാണ് ഗർഭിണിയെന്ന ചിന്ത മനസ്സിലെത്തുന്നത്….. ” അമ്മേ രജീഷയും അഷ്ടമിയും….. മൊഴി വിതുമ്പിപ്പോയി..കണ്ണുകളിൽ നിന്നും കണ്ണുനീരിറ്റു വീണു കൊണ്ടിരുന്നു… “നിനക്ക് ഭർത്താവ് മരിച്ചു വിധവയായതില്ലല്ലൊ ദുഖം..അവളുമാർ മരിച്ചതിലല്ലെ….. അവർ ദേഷ്യം പ്രകടിപ്പിച്ചു…. ” എനിക്ക് വിധവ ആയതിൽ തെല്ലും ദുഖമില്ല..താലി കെട്ടിയന്ന് കരുതിയൊരാൾ ഭർത്താവാകില്ല.ആ പദവി അലങ്കരിക്കുന്നവർക്ക് ഭാര്യയോട് കാണിക്കേണ്ട പരിഗണനയുണ്ട്….. “നീയെന്തൊക്കെ പറഞ്ഞാലും ഭർത്താവ് ഭർത്താവാകാതിരിക്കില്ല…. ” ഹും ഭർത്താവ്…. മൊഴി ചീറി…അവളുടെ ഭാവമാറ്റം കണ്ട് അവർ അമ്പരന്നു പോയി…. “ഭാര്യയുടെ ശരീരം മാത്രം ആസ്വദിക്കുന്നവനല്ല ഭർത്താവ്.. കിടപ്പറയിൽ ഭാര്യക്ക് വയ്യാതാകുമ്പോൾ അവളിൽ കാമം ആസ്വദിക്കുന്നവനല്ല ഭർത്താവ്….. ” മോളെ നീയെന്തൊക്കയാ ഈ പറയുന്നത്…. ”

പറയുന്നതെല്ലാം സത്യമാണ് അമ്മേ…. മൊഴി ഏങ്ങലടിച്ചു കരഞ്ഞു….. ” അയാൾ അന്യസ്ത്രീകളോടൊപ്പം കഴിഞ്ഞതും ഞാൻ മറന്നു..പക്ഷേ എന്റെ കുഞ്ഞിനെ ഇല്ലായ്മ ചെയ്യാൻ പറഞ്ഞത് എനിക്ക് പൊറുക്കാൻ കഴിയില്ല…അങ്ങനെയുള്ള ഒരുത്തൻ ഭർത്താവ് ആകുമൊ…അമ്മ പറയ്…. മകൾ പറയുന്നത് കേട്ട് ശ്വാസം വിലങ്ങിയവർ നിന്നു…. “മംഗലത്ത് തറവാട്ടിൽ രാജേശ്വരിക്ക് വേണ്ടിയിരുന്നതൊരു വേലക്കാരിയും മകനു വേണ്ടിയിരുന്നത് സ്വിച്ചിട്ടാൽ ഏത് സമയത്തും കിടന്നു കൊടുക്കുന്നൊരു പെണ്ണിനെയും ആയിരുന്നു ആവശ്യം….. ഒന്നും പറയാൻ കഴിഞ്ഞില്ല അവർക്ക്… മകൾ ആദ്യമായിട്ടാണു അമ്മക്ക് മുമ്പിൽ മനസ്സ് തുറക്കുന്നത്…. മകൾ അനുഭവിച്ചതൊക്കെ അവരുടെ ഓർമ്മയിൽ കൂടി കടന്നു പോയി…. കുറച്ചു നേരത്തെ കരച്ചിൽ കഴിഞ്ഞു മൊഴി കണ്ണ് തുടച്ച് എഴുന്നേറ്റു…. ” എന്നെ അവിടെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് അച്ഛനും രജീഷയും മാത്രമായിരുന്നു… പിന്നെയെന്റെ അഷ്ടമിയും….. “കഴിഞ്ഞതൊക്കെ കഴിഞ്ഞു… കുറച്ചെങ്കിലും വല്ലതും കഴിക്ക്..എന്നിട്ട് മാറിക്കിടക്ക്….. അമ്മ മൊഴിയെ നിർബന്ധിപ്പിച്ചു കൊണ്ടിരുന്നു….. അപ്പോഴേക്കും ക്ലോക്കിൽ രാത്രി 12 മണി കഴിഞ്ഞിരുന്നു……

********* സമയം രാത്രി 3 മണി…. രാഘവൻ ആ രൂപത്തിനു നേരെ തോക്കു ചൂണ്ടി…. ” ശരി ആരായാലും കൊല്ലട്ടെ അവരെ..ആരു ചെയ്താലും തെളിവുകൾ നിനക്ക് എതിരാക്കുന്ന കാര്യം ഞാനേറ്റൂ….. രക്ഷപ്പെടാനുളള സകല സാദ്ധ്യതകളും മുന്നിൽ അടഞ്ഞെന്ന് ആ രൂപത്തിനു വ്യക്തമായി…… “രാഘവന്റെ പരമ്പരയടക്കം രാഘവൻ തന്നെ ഇല്ലാതാകേണ്ടത് തന്റെ ആവശ്യമാണ്. ഇല്ലെങ്കിൽ തലക്ക് മുകളിൽ ആത്മാവായി നില നിൽക്കുന്ന അച്ഛനും അമ്മയും ഗതിയില്ലാതെ അലയും….. രാജേഷിനെ കൊല്ലാൻ കഴിയാത്ത നിരാശ ഇരുണ്ടരൂപത്തിനു ഉണ്ടായിരുന്നു… ഇനി രാഘവൻ അതു കഴിഞ്ഞു മറ്റൊരാൾ .അങ്ങനെയാണ് ചാർട്ട് ചെയ്തത്.എല്ലാം തകർന്നു…… ” അപ്പോൾ ശരി ഇനി യാത്രയില്ല….. രാഘവന്റെ വിരൽ ട്രിഗറിൽ അമരുന്നത് ഞെട്ടലോടെ ആ രൂപം കണ്ടു..തന്റെ ആയുസ്സ് തീർന്നു….. പൊടുന്നനെ കറന്റ്‌ പോയത്…ഒരുവെടി ശബ്ദം മുറിയിൽ മുഴങ്ങി…കുറച്ചു കഴിഞ്ഞു ഒരാളുടെ അലർച്ചയും….. മുറിയിൽ ടോർച്ചിന്റെ പ്രകാശം പതിച്ചു.അതിലാ കാഴ്ച വ്യക്തമായിരുന്നു…. ഇടത് നെഞ്ചിൽ തുളഞ്ഞിറങ്ങിയ കത്തി പിടിച്ചു ഊരാൻ ശ്രമിച്ച രാഘവൻ നിലത്തേക്ക് വീണു….. “ദൈവം എന്റെ കൂടെയാടാ….അതുകൊണ്ട് അല്ലെ ഇപ്പോൾ കറന്റ് പോയതും നിന്റെ ജീവൻ എടുക്കാൻ കഴിഞ്ഞതും…… ”

എന്നെ രക്ഷിക്ക് നിനക്ക് ആവശ്യമുള്ളതെല്ലാം നിനക്ക് തരം….. നിലത്ത് കിടന്നു രാഘവൻ നിലവിളിച്ചു….. “എന്റെ അച്ഛന്റെയും അമ്മയുടെയും ജീവൻ എടുക്കുമ്പോൾ അവരും യാചിച്ചിരുന്നില്ലെ നിന്നോട് പ്രാണൻ വിട്ടു തരാൻ…. എന്റെ ചേച്ചിയെയും നീയൊക്കെ ഇല്ലാതാക്കിയില്ലെ….. ഇരുതല മൂർച്ചയുള്ള കത്തി ഒന്നുകൂടി ആ രൂപം ഇടം വലം തിരിച്ചു…. പ്രാണൻ വിട്ടകലുന്ന രാഘവന്റെ പിടച്ചിൽ ആ രൂപം നന്നായി ആസ്വദിച്ചു….. ” ഇനി രണ്ടു പേരു കൂടി മാത്രം….. മൊഴിയും അവളുടെ അമ്മയും…. അവളിൽ ഇവരുടെ വംശപരമ്പര നില നിൽക്കരുത്…. പൈശാചികമായി ആ രൂപം പുഞ്ചിരിച്ചു….. പുലർച്ചെ ആകുന്നതിനാൽ മൊഴിയെ വധിക്കാൻ ഇരുണ്ട വേഷം മറ്റൊരു ദിവസം തീരുമാനിച്ചു….. ഊരിപ്പിടിച്ച കത്തിയുമായി ഇരുണ്ടവേഷം ഇരുളിൽ അലിഞ്ഞു ചേർന്നു…… ********* പിറ്റേ ദിവസം രാവിലെ 11 മണി…. ” ഇതൊരു കുഴഞ്ഞ കേസുകെട്ടാണല്ലൊ സാറെ..രാജേഷിന്റെ കൊലപാതകിയെ എങ്ങനെയെങ്കിലും കണ്ടുപിടിക്കാമെന്ന് കരുതിയപ്പോൾ ദാ വരുന്നു അടുത്ത നാല് കൊലപാതകം ഒരുമിച്ച്….. പോലീസ് സ്റ്റേഷനു എതിർവശത്തുളള ചായക്കടയിൽ നിന്ന് ചായയും ഉണ്ടം പൊരിയും കഴിക്കുക ആയിരുന്നു അഡീഷണൽ എസ്സ് ഐ സുജിത്തും എസ്സ് ഐ ബിബിനും…..

“അതേടൊ ഇത് ശരിക്കും കുഴഞ്ഞൊരു കേസുകെട്ട് തന്നെയാണ്… കൊലപാതകി ഒന്നിൽ കൂടുതൽ ആകാനാണു സാദ്ധ്യത….പോസ്റ്റ്മാർട്ടം റിപ്പോർട്ട് അനുസരിച്ച് രജീഷയുടെയും രാജേഷിന്റെ മരണവും ഏതാണ്ട് ഒരേ പോലെയാണ്… അഷ്ടമിയും രാജേശ്വരിയും മകനും മരിച്ചത് ഒരൊറ്റ കത്തിയിലാണ്.സാവധാനമാണ് ഇവർ മരിച്ചതെങ്കിൽ മറ്റ് രണ്ടു പേരും പെട്ടെന്ന് തന്നെ മരിച്ചു…… ” അപ്പോൾ സാർ പറഞ്ഞു വരുന്നത്…. “മംഗലത്ത് തറവാടിനോട് തീർത്താൽ തീരാത്ത പകയുളള ആരൊക്കെയാണെന്ന് മാത്രമേ നമുക്ക് ഊഹിക്കാൻ കഴിയൂ..ആരായാലും കൊലയാളികൾ സമർത്ഥരാണ്.ഒരൊറ്റ തെളിവ് പോലും ബാക്കി വെച്ചട്ടില്ല…. എസ്‌ എസ്സ് ഐ നിരാശയോടെ പറഞ്ഞു…. ” സർ, എനിക്കാ കിളവനെ ബലമായി സംശയമുണ്ട്….. “അയാളാകാൻ സാദ്ധ്യത കുറവാണ്… ഒന്നുകൂടി നമുക്ക് മൊഴിയെയും രാഘവനെയും ചോദ്യം ചെയ്യണം…എന്തെങ്കിലും കിട്ടാതിരിക്കില്ലെടൊ….. ചായ കുടിച്ച് പൈസയും കൊടുത്തു നടക്കുന്നതിനു ഇടയിൽ ബിബിൻ പറഞ്ഞു…. ” അതെ….സർ..ശരിയാണ്…. “ഉം.. ബിബിൻ അമർത്തി മൂളി…. ******* ” അമ്മേ അച്ഛനെവിടെ എഴുന്നേറ്റില്ലെ ഇതുവരെ…. മൊഴി എഴുന്നേൽക്കുമ്പോൾ പതിനൊന്നു കഴിഞ്ഞു….. “ഞാൻ അടുക്കളയിൽ പണിയിൽ ആയിരുന്നു… തന്നെയുമല്ല അദ്ദേഹം ഇപ്പോളധികമൊന്നും മുറിക്ക് വെളിയിൽ ഇറങ്ങില്ലല്ലൊ…..

” അമ്മ ചായ എടുക്ക്…ഞാൻ അച്ഛനു കൊടുത്തിട്ട് വരാം….. അമ്മ പകർന്നു നൽകിയ ചായയുമായി മൊഴി ചെല്ലുമ്പോൾ രക്തം കട്ട പിടിച്ചു നിലത്തേക്ക് കമഴ്ന്നു കിടക്കുന്ന നിലയിൽ രാഘവൻ കിടക്കുന്നു…. “അയ്യോ അച്ഛാ…എന്തുപറ്റി…. നിലവിളിയോടെ മൊഴി രാഘവൻ പിടിക്കുമ്പോഴറിഞ്ഞു ആ ശരീരത്തിന്റെ തണുപ്പ്…. അവളിൽ വല്ലാത്തൊരു ഞെട്ടൽ പ്രകടമായി…. മകളുടെ നിലവിളി കേട്ടാണ് അമ്മയും ഓടിയെത്തിയത്..പിന്നെയൊരു കൂട്ടനിലവിളി ആയിരുന്നു….. പോലീസെത്തി ബോഡി പോസ്റ്റ്മാർട്ടത്തിനു അയച്ചു….വൈകുന്നേരത്തോടെ രാഘവനും ഒരുപിടി ചാരമായി കഴിഞ്ഞു…. **** “മോളെ നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം.. ഇനിയിവിടെ താമസിച്ചാൽ നിന്റെ ജീവനു കൂടി ആപത്താകും….. മൊഴിയുടെ അമ്മ ആവലാതിപ്പെട്ടു…. ” ഇല്ലമ്മേ ഞാൻ വരുന്നില്ല….അമ്മക്ക് ഭയമാണെങ്കിൽ പൊയ്ക്കോളൂ… ആത്മാക്കൾ ഉറങ്ങുന്ന മണ്ണിൽ ഒരു തിരി തെളിച്ചില്ലെങ്കിൽ ഇവിടം നശിച്ചു പോകും.എന്റെ കുഞ്ഞ് വളരേണ്ടത് ഇവിടെയാണ്…. മൊഴിയുടെ കല്ലിച്ച സ്വരം കേട്ട് അവർ അമ്പരന്നു…. “കാര്യം ശരിയാണ് എന്നു കരുതി…. ” അമ്മയൊന്നും മിണ്ടണ്ടാ….ഞാനിവിടെ നിൽക്കുന്നുള്ളൂ…ആരും കൂട്ടിനില്ലെങ്കിലും..എന്റെ കണക്ക് കൂട്ടൽ ശരിയാണെങ്കിൽ അധികം താമസിയാതെ കൊലയാളി എന്നെയും തേടിയെത്തും…..

മൊഴി എന്തിനൊ പുഞ്ചിരിച്ചു… മകളുടെ തീരുമാനം മാറില്ലെന്ന് കണ്ട് അവരും ഉറപ്പിച്ചു… മൊഴിയുടെ കൂടെ താമസിക്കാൻ.. മരിക്കുന്നെങ്കിൽ ഒരുമിച്ച്.. മകളെ നഷ്ടപ്പെടുത്തിയട്ട് താനായിട്ട് എന്തിനു ജീവിക്കണം….. ഏതാനും ദിവസങ്ങൾ കൂടി കടന്നു പോയി..പോലീസ് എത്രയൊക്കെ ശ്രമിച്ചിട്ടും കൊലയാളിയെ കണ്ടെത്താൻ കഴിഞ്ഞില്ല…. വീണ്ടും ഒരു അമ്മാവാസി ദിവസം….. മംഗലത്ത് തറവാട്ടിൽ മൊഴിയും അമ്മയും മാത്രം… അമ്മ ഉറങ്ങിക്കഴിഞ്ഞു..ഓരോന്നും ഓർത്ത് മൊഴി മാത്രം ഉറങ്ങാതെ കിടന്നു…. സമയം അർദ്ധരാത്രി… ഒരുമണി കഴിഞ്ഞു….. പെട്ടന്ന് മൊഴിയുടെ വാതിക്കൽ ഒരുമുട്ട് കേട്ടത്…വീണ്ടും വീണ്ടും മുട്ടുന്നു…. ഞെട്ടിയുണർന്ന മൊഴിയുടെ അമ്മ ആരാ അതെന്ന് വിളിച്ചു ചോദിച്ചിട്ടും കതകിൽ ശക്തമായ തട്ടു തുടർന്നു കൊണ്ടിരുന്നു….. കൊലയാളിയുടെ സാന്നിധ്യം പെട്ടെന്ന് മൊഴി തിരിച്ചറിഞ്ഞു… “കൊലയാളി എത്തിയിരിക്കുന്നു തന്നെയും കുഞ്ഞിനെയും കൊല്ലാൻ…. മൊഴി പിറുപിറുത്തു…………..  (തുടരും) A story by സുധീ മുട്ടം

മാനസം: ഭാഗം 16

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story