രുദ്രവീണ: ഭാഗം 35

രുദ്രവീണ: ഭാഗം 35

എഴുത്തുകാരി: മിഴിമോഹന

രുദ്രൻ ചാരുപാടിയിലേക്കു ചാഞ്ഞു…. ഇനിയും ചെയ്തു തീർക്കാൻ ബാക്കി…. രുദ്ര……….. ചന്തു അവന്റെ അടുത്തേക് വന്നു കൂട്ടത്തിൽ രുക്കുവും….. എന്താടാ രണ്ടു പേര് കാര്യം ആയ ടെൻഷനിൽ ആണല്ലോ…. അവൻ ഒന്ന് ചിരിച്ചു… അമ്പട നിന്റെ കാര്യം ഒക്കെ ആയില്ലേ പാവം ഞങ്ങൾ അല്ലെ പെട്ടു പോയത്.. മ്മ്മ്…. അറിയാമെടാ .. അത് ഒക്കെ നേരെ ആകും അടുത്ത മാസം ഇവളുടെ റിസൾട്ട്‌ വരും എട്ടു നിലയിൽ പൊട്ടും അപ്പോ പിന്നെ അച്ഛൻ തന്നെ നിന്നോട് പറയും ഇവളെ കെട്ടണ്ട എന്ന്…. ഹഹഹ…. പോ രുദ്രേട്ട രുക്കു അവന്റെ കൈയിൽ പിച്ചി… ആ… അതാണൊരു പ്രതീക്ഷ… ചന്തുവും അവനെ സപ്പോർട്ട് ചെയ്തു……. ഓ നിങ്ങൾ എല്ലാം ഒറ്റകെട്ടായി അല്ലെ പാവം ഞാൻ മാത്രം… രുക്കു പരിഭവിച്ചു…. എന്റെ പെണ്ണേ സമയം ആകുമ്പോൾ എല്ലാം നടക്കും നമുക് നടത്താം… രുദ്രൻ അവളുടെ തോളിൽ കൈ വച്ചു…….. മോളു പോയി കിടന്നോ.. അവളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു… അവൾ പോയതും ചന്തു അവന്റെ അടുത്തേക് നീങ്ങി…. നിനക്ക് ടെൻഷൻ ഉണ്ടോ ചന്തു… രുദ്രൻ അവന്റെ മുഖത്തേക്കു നോക്കി… രുദ്ര വല്യൊത്തു ദുർഗാപ്രസാദ്‌ എനിക്ക് ദൈവം ആണ് അമ്മാവൻ അല്ല ഇന്ന് വരെ ധികരിച്ചിട്ടില്ല ആ മനസ് ഞാൻ ആയിട്ടു വേദനിപ്പിക്കണം അല്ലെ..

ചിലത് നേടാൻ ചിലത് വേദനിപ്പിക്കണം അത് ലോകസത്യം ആണ് ചന്തു…. മ്മ്മ്….. ചന്തു അലസം ആയി മൂളി…. രുദ്ര സ്വാമികൊച്ചച്ചൻ…..? മ്മ്മ്… പറയാം…. ഞാൻ ഇവിടെ നിന്നും നേരെ പോയത് കൊച്ചച്ചനെ കാണാൻ ആയിരുന്നു… ആ ആൽബം കൈയിൽ കരുതി…രാഘവേന്ദ്രനെ കൊച്ചച്ചന് സംശയം ഇല്ലായിരുന്നു…കൊച്ചച്ചനെ തട്ടി കൊണ്ടു പോയത് ചന്ദ്രൻ കൊച്ചച്ചൻ ആണെന് വ്ശ്വസിപ്പിച്ചിരുന്നു അയാൾ… തിരിച്ചു വരാൻ കൊച്ചച്ചൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന് കഴിഞ്ഞില്ല തങ്കു അപ്പച്ചി നിന്റെ അച്ഛനെ വിവാഹം ചെയ്തു കഴിഞ്ഞു അപ്പോഴേക്കും.. പക്ഷേ ഒരു കാര്യം മാത്രം കൊച്ചച്ഛനിൽ സംശയം ഉണ്ട് ആയിരുന്നു… ധര്മേന്ദ്രന് വന്നു ചേരുന്ന കണക്കില്ലാത്ത പണം…ഒരു ജോലിയും കൂലിയും ഇല്ലാത്ത അവൻ എങ്ങനെ ഇത്രയും ധനികൻ ആയി…. അത് ആയിരുന്നു സംശയം… എന്നിട്ടു…? ബാങ്ക് സോഴ്സ് നോക്കി പണം മംഗലാപുരത് നിന്നാണ് അപ്പൊ അത് രാഘവേന്ദ്രന് തന്നെ ആണ് എന്ന് ഉറപ്പിച്ചു… അയാൾ മരിച്ചു പോയിട്ടില്ല എന്ന് ധര്മേന്ദ്രന് അറിയാം അല്ലെ… ചന്തു സംശയത്തോടെ നോക്കി.. അതേ.. ആ തള്ളക്കും അത് അറിയാം ധര്മേന്ദ്രൻ അടങ്ങി ഇരിക്കില്ല രാഘവേന്ദ്രന്റെ പ്രോപ്പർട്ടി ഫുൾ ഫ്രീസ് ചെയ്തു…. ആഹാ ഇനി വരുമാനം നിലച്ചല്ലോ… വേറെ ഒരു കാര്യം കൂടെ.. രുദ്രൻ ചന്തുവിന്റെ മുഖത്തേക്കു നോക്കി….

മംഗലത്തു തറവാട് കൊച്ചച്ചൻ നിന്റെയും മീനുന്റെ പേരിൽ രെജിസ്റ്റർ ചെയ്തു …കൊച്ചച്ചൻ നിങ്ങളുടെ ഒന്ന് ചേരൽ ആഗ്രഹിച്ചിരുന്നു…. എടാ… അത്….. നിനക്കും അവൾക്കു അർഹതപെട്ടത് തന്നെ ആണ് അത്… പക്ഷേ നിങ്ങളെ അപകടപ്പെടുത്തി അത് കൈക്കൽ ആകാൻ ആണ് അവന്റെ ഉദ്ദേശ്യം നിങ്ങൾ സൂക്ഷിക്കണം അച്ഛന്റെ മോൻ ആണ്…… ഹോ… ഒന്ന് ഒഴിഞ്ഞപ്പോൾ വേറെ ഒന്ന് ഇത്‌ വലിയ തലവേദന ആയല്ലോ… ആട്ടെ സ്വാമികൊച്ചച്ചനെ നീ ഇങ്ങോട് ആണ് മാറ്റിയത്… മ്മ്മ്… തറവാട് ഉൾപ്പടെ എല്ലാം നിങ്ങളുടെ പേരിൽ ആക്കിയത് അവനിൽ പക ആയി അവൻ ഇനി കൊച്ചച്ചനെ വെറുതെ വിടില്ല എന്ന് എനിക്ക് അറിയാമായിരുന്നു അത് കൊണ്ടു അവിടെ നിന്നും സേഫ് ആക്കി… മീനുന്റെ അടുത്തുണ്ട്… നമുക്ക് നാളെ അങ്ങോട്ട് പോകാം രുദ്ര… അവരെ ഒന്ന് കാണണം…. ഇപ്പോ വേണ്ട ചന്തു ഈ കർമ്മങ്ങൾ തീരട്ടെ കുറച്ചു ദിവസം നാമുക് കാത്തിരികാം………

ചന്ദ്രന്റെ കർമ്മങ്ങൾ തീരുന്നതിനു മുൻപ് തന്നെ ഉണ്ണിയെ ഡിസ്ചാർജ് ചെയ്തു……. ആവണി നമ്മൾ എങ്ങോട്ടാ പോകുന്നത്… അവൻ സംശയത്തോടെ അവളെ നോക്കി…. വല്യൊത്തേക്കു…..അവൾ തുണികൾ അടുക്കി കൊണ്ടു പറഞ്ഞു…. വേണ്ട മോളെ അവർക്ക് ഞാൻ ഒരു ഭാരം ആകേണ്ട നമുക്ക് ബാംഗ്ലൂർ പോകാം… നീ അവിടെ പോയാൽ എങ്ങനെ ജീവിക്കും… “” ശബ്ദം കേട്ട ഭാഗത്തേക്ക് അവൻ നോക്കി… രുദ്രേട്ടൻ…. “”രുദ്രനും ചന്തുവും അകത്തേക്കു കയറി…… നിന്റെയും അച്ഛന്റെയും എല്ലാം സമ്പത്ത് ഫ്രീസ് ചെയ്തു.. കർണാടക ഗവൺമെൻറ് അത് കണ്ടു കെട്ടും. രുദ്രേട്ട ഞങ്ങൾ….. പിന്നെ…. ഇവളെയും കൊണ്ടു ഞാൻ…. അവന്റെ കണ്ണ് നിറഞ്ഞൊഴുകി… നീ എന്ത് തെറ്റു ചെയ്താലും നീ എന്റെ അനിയൻ ആണ് എനിക്ക് നിന്നെ ഉപേക്ഷിക്കാൻ പറ്റുമോ… വല്യൊത്തു തറവാട്ടിൽ നീ ജീവിക്കും ഇവൾ എന്റെ പെങ്ങൾ ആണ് ഇവളെ എനിക്ക് സംരക്ഷിക്കണ്ടേ… എത്ര വലിയ തെറ്റ് ആണ് ഞാൻ….ഞാൻ നിങ്ങളോടൊക്കെ ചെയ്തത്… ഈ സ്നേഹത്തിന് ഞാൻ അർഹൻ ആണോ….. അവന്റെ മിഴികൾ നിറഞ്ഞൊഴുകി…… നീ ഒരുപാട് സെന്റി ഒന്നും ആകേണ്ട പഴയ ഉണ്ണിയിലേക്കു പോകാതെ ഇരുന്നാൽ മതി ചന്തു അവന്റെ തലയിൽ തലോടി…. ചന്തുവേട്ടാ…… എല്ലാവരോടും എന്റെ അച്ഛന് വേണ്ടി കൂടെ ഞാൻ ക്ഷമ ചോദിക്കുന്നു…. അവൻ ചന്തുവിന്റെ കയ്യിൽ മുറുകെ പിടിച്ചു….. വല്യൊത്തേക്കു ഉണ്ണിയെ തന്റെ കൈകളിൽ താങ്ങി രുദ്രൻ എടുത്തു കൊണ്ടു വന്നു അവന്റെ സൗകര്യത്തിനായി താഴെ ഒരു മുറി തന്നെ അവർ ഒരുക്കി…….

ആ കട്ടിലിൽ അവനെ കിടത്തുമ്പോൾ രുദ്രൻ എന്ന ഏട്ടന്റെ തണൽ അവൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…… ആവണി മോളെ എന്ത് ആവശ്യം ഉണ്ടെങ്കിലും എല്ലാവരും കൂടെ ഉണ്ട്…… രുദ്രൻ അവളുടെ കവിളിൽ തട്ടി….. പുറത്തെക്കിറിങ്ങി പുറത്തേക്കു വാതിൽ മറഞ്ഞു രുക്കുവും വീണയും അകത്തേക്കു ഉളിഞ്ഞു നോക്കി…. വാ ഇങ്ങു കയറി വാ… ഉണ്ണി കൈ എടുത്തു അവരെ വിളിച്ചു….. മടിച്ചു മടിച്ചു ആണെങ്കിലും അവർ അകത്തേക്കു കയറി….. പരസ്പരം കൈ കോർത്തു പേടിച്ചു അരണ്ടു നിൽക്കുന്ന അവരെ കണ്ടപ്പോൾ അവന്റെ ഉള്ളിൽ നോവുണർന്നു… പേടി ആണോ എന്നെ… അവൻ നിസ്സഹായതയോടെ അവരെ നോക്കി…. രണ്ടു പേരും മൗനം ആയി താഴേക്കു നോക്കി നിന്നു…. വീണേ…. “”””അവന്റെ വിളി കേട്ടതും അവൾ തല പൊക്കി നോക്കി….. മോളു ഈ ഏട്ടനോട് ക്ഷമിക്കണം തെറ്റു പറ്റിപ്പോയി….. അവന്റെ തൊണ്ട ഇടറി തേങ്ങൽ പുറത്തേക്കു വന്നു……… ഉണ്ണിയേട്ടാ….. എനിക്ക് ഉണ്ണിയേട്ടനോടും ആവണി ചേച്ചിയിടും ദേഷ്യം ഒന്നുമില്ല….അവൾ അവന്റെ കൈയിൽ പിടിച്ചു… ആവണി കൊണ്ടു വന്ന കഞ്ഞി വീണ അത് വാങ്ങി ഉണ്ണിക്കു വാരി കൊടുത്തു…… അവന്റെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീരിന്റെ ഉപ്പുരസവും ആ കഞ്ഞിയിൽ കലർന്നു…….. ആവണി അത് നോക്കി നിന്നു……. അവളുടെ മിഴികോണിലും ഒരു തുള്ളി കണ്ണുനീർ വാർന്നു……..

ചന്ദ്രസേനന്റെ കർമ്മങ്ങൾ എല്ലാം പൂർത്തി ആയി……..പതിനാറാം ദിവസം ചന്തുവും രുദ്രനും ചേർന്നു ആ ചിതാഭസ്മം കടലിൽ ഒഴുകി അയാളുടെ ശത്രുവിന്റെ കൈ കൊണ്ടു തന്നെ അയാൾക്കു മോക്ഷം ലഭിച്ചു…….. വിധി അതാണല്ലോ………. തിരിച്ചു കാറിൽ വല്യൊത്തേക്കു അവർ തിരിച്ചു……വഴിയിൽ അവർക്കു തടസം ആയി ധര്മേന്ദ്രൻ…….. “””” ഓഓഓ അടുത്ത കുരിശു….. രുദ്രൻ ചെവിയിൽ വിരൽ ഇട്ടു കൊണ്ടു പല്ല് ഞറുക്കി…. ഇവന് കിട്ടിയതെന്നും പോരാ വാ രുദ്ര ബാക്കി കൂടെ കൊടുക്കാം… ചന്തുവും രുദ്രനും പുറത്തേക്കിറങ്ങി…. ധര്മേന്ദ്രൻ വായിൽ കിടന്ന മുറുക്കാൻ പുറത്തേക്കു തുപ്പി കൊണ്ടു അവർക്കു അരികിലേക്ക് വന്നു…… നീ ആ കിളവനെയും മറ്റവളെയും എവിടെ കൊണ്ടു പോയി പൂഴിത്തി വച്ചിരിക്കുവാ….. അയാൾ വായിൽ നിന്നും ഒലിച്ചു വന്നു ആ ചുവപ്പു രേണുകൾ കൈ കൊണ്ടു തുടച്ചു… അയ്യോ ഇത്രയൂം നേരം അവന്റെ പോക്കറ്റിൽ ഉണ്ടാരുന്നു ഇപ്പോൾ ചാടി പോയി കണ്ടു കിട്ടുവാണേൽ അറിയികം….. വോ…. ips ആണല്ലോ ഇവന്റെ ബലം നീ ആണ് ആ കിളവനെ അവിടെ നിന്നും കൊണ്ടു പോയത് അല്ലെ… ഞാൻ വരും അയാളെ എനിക്ക് വേണ്ട ബാധ്യത ഏറ്റെടുക്കാൻ വയ്യ മക്കളെ…. പിന്നെ മക്കടെ പേരിൽ അയാൾ എഴുതി തന്നത് അത് ഒക്കെ ഈ ഏട്ടന് ഇങ്ങു തിരിച്ചു തന്നാൽ നിങ്ങൾക് കുറുകെ ഈ ഏട്ടൻ വരില്ല…. എന്ത് പറയുന്നു കളക്ടർ സാറ്…..

അത് ഞാൻ തരില്ല അതിനു താൻ വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേരു…. മംഗലത്തു തറവാട് ഈ ചന്തുവിന്റെ ആണ് എന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണ്.. തന്നെ ഇന്ന്‌ തന്നെ അതിൽ നിന്നും ഇറക്കി വിടാൻ എനിക്ക് അറിയാഞ്ഞിട്ടല്ല…. നീ കൊറേ പുളുത്തും………… അതെന്റെ പേരിൽ ആക്കിയില്ലങ്കിൽ നീ.. നീ.. എന്നെ.. എന്നെ ഇങ്ങനെ വിളിച്ചോ… അയാൾ പട്ടിയെ വിളിക്കുന്നത് പോലെ കാണിച്ചു …. ഓ സമയം ആകുമ്പോൾ ഞങ്ങൾ വിളിച്ചോളാം ഇയാള് ചെല്ല്…. രുദ്രൻ കാർ മുന്നോട് എടുത്തു…. എടാ ചന്തു നിന്റെ അച്ഛന്റെ തറവാട്ടിൽ ഇനി ഇത്‌ പോലത്തെ വേറെ ഐറ്റം വല്ലോം ഉണ്ടോ…. പോടാ അവിടുന്ന് ഈ കുരിശു എല്ലാം കൂടെ മനഃസമാധനം തരില്ലലോ… എന്നാലേ മനസമാധാനം കിട്ടുന്ന ഒരു സ്ഥലം ഉണ്ട് നമുക്ക് പോയാലോ… രുദ്രൻ അവനെ നോക്കി… മീനുന്റെ അടുതാനോ…. ചന്തു ആവേശത്തോടെ അവനെ നോക്കി…. ഓഓഓ എന്തൊരു ശുഷ്‌കാന്തി… വീട്ടിൽ ചെന്നിട് അവളുമാരെ കൊണ്ടു പോകാം… രുദ്രൻ കാർ വല്യൊത്തേക്കു വിട്ടു….. അവരെയും ഒരുക്കി കാർ അജിത്തിന്റെ വീട് ലക്ഷ്യം ആക്കി പാഞ്ഞു…. അജിത്തും സോനയും അവരെ കാത്തു പുറത്തു തന്നെ ഉണ്ട്…… അജിത്തിന് ബുദ്ധിമുട്ട് ആയി അല്ലെ…. ഒരിക്കലും ഇല്ല സർ ഞങ്ങൾക് നല്ല ഒരു അച്ഛനെയും സഹോദരിയെയും തന്നതിന് ഞങ്ങൾ ആണ് നന്ദി പറയേണ്ടത്…അയാൾ ഒന്ന് ചിരിച്ചു…. മീനാക്ഷി സ്വാമിനാഥന്റെ ദേഹം വൃത്തി ആക്കുകയാണ്… കൊച്ചച്ച…

“”വീണ അയാളുടെ അടുത്തേക് ഓടി ചെന്നു….. കൊച്ചച്ചന്റെ മോളു എന്നെ മറന്നു എന്ന കരുതിയത് അയാൾ അവളുടെ കൈകൾ മാറോടു ചേർത്തു…. അവിൾ അയാളുടെ കവിളിൽ ഒന്ന് മുത്തി…. എത്രയും പെട്ടന്നു തന്നെ നിങ്ങളെ മംഗലതെക്കു കൊണ്ടു പോകാൻ ഉള്ള ഏർപ്പാട് ചെയ്യണം… രുദ്രൻ അകത്തേക്കു വന്നു… മോനെ ആ ധർമ്മൻ…..അയാൾ സംശയത്തോടെ നോക്കി…. അവന്റ കാര്യം ഞാൻ നോക്കിക്കൊള്ളാം….ഇത്രയും പെട്ടന്നു തന്നെ ഇവരുടെ കല്യാണം നടത്തണം… അവൻ മീനുവിനെയും ചന്തുവിനെയും മാറി മാറി നോക്കി…. അവളുടെ നുണകുഴികൾ തെളിഞ്ഞു മുഖം കൂടുതൽ ചുവന്നു… മീനു പുറത്തേക് ഓടി… ചന്തു പതുക്കെ അവിടെ നിന്നും വലിഞ്ഞു രുദ്രന് കാര്യം മനസ്സിൽ ആയി അവന്റെ മുഖത്തു പുഞ്ചിരി തെളിഞ്ഞു…… അവൻ സ്വാമിനാഥന്റെ അരികിൽ ഇരുന്നു… വീണ അയാളോട് കുറെ നാളത്തെ വിശേഷം പങ്കു വെക്കൽ ആണ്…. ശൂ… ശൂ…. അവൻ അയാൾ കാണാതെ അവളെ വിളിച്ചു… എവിടെ ആര് മൈൻഡ് ചെയ്യാൻ…. ഡീ… അവൻ പതുക്കെ വീണ്ടും വിളിച്ചു… മ്മ്…. അവൾ തല പൊക്കി പുരികം ഉയർത്തി…. പുറത്തേക്കു വരാൻ കണ്ണുകൾ കൊണ്ടു മൊഴിഞ്ഞു രുദ്രൻ പതുക്കെ അവിടെ നിന്നും എഴുനേറ്റു….

വീണ കുറച്ചു കഴിഞ്ഞു പതുക്കെ എഴുനേറ്റു അവന്റെ പുറകെ പോയി…. സ്വാമിനാഥന്റെ ചുണ്ടിൽ കോണിൽ ഒരു ചെറു ചിരി പടർന്നു…. ആ പഴയ തങ്കുവിനെയും സ്വാമിനാഥനെയും അയാൾ അവരിൽ കണ്ടു… തങ്ങൾക് ഒന്ന് ചേരാൻ വിധി സമ്മതിച്ചില്ല ദേവി എന്റെ മക്കൾ അവരുടെ ആഗ്രഹങ്ങൾ നടത്തി കൊടുക്കാനെ അയാൾ കണ്ണുകൾ ഇറുകെ അടച്ചു…. രുദ്രേട്ടൻ എവിടെ രുക്കു….. അവൾ കണ്ണുകൾ കൊണ്ടു രുദ്രനെ പരതി…. ചന്തുവേട്ടൻ ടെറസിൽ ഉണ്ട് രുദ്രേട്ടൻ മീൻ പിടിക്കാൻ പോയി കൂടെ ചെന്നാൽ നിനക്കും ചൂണ്ട ഇടം രുക്കു അവളുടെ കവിളിൽ കുത്തി… അയ്യടി മോളെ ഒത്തിരി ആക്കല്ലേ…. അവൾ രുക്കുവിന്റെ കയ്യിൽ ഒരടി കൊടുത്തു കൊണ്ടു പുറത്തേക്കു നടന്നു….. ഇത്‌ എവിടെ പോയി… മീൻകുളത്തിനു ചുറ്റും അവൾ വലം വച്ചു….. കുറച്ചു മാറി ഒരു ഒട്ടുമാവ് നില്പുണ്ട് അവൾ അവിടേക്കു നടന്നു… . രുദ്രേട്ട…വീണ ഉറക്കെ വിളിച്ചു…. പിന്നിൽ നിന്നും ഒരു കൈ അവളുടെ അരകെട്ടിൽ മുറുകി… കഴുത്തിന്റെ പിന്നിൽ ഉമിനീരിന്റെ നനവ് പടർന്നു…. അവൾ ഒന്ന് പിടഞ്ഞു… കണ്ണുകൾ ഇറുക്കി അടച്ചു.. രു.. രുദ്രേട്ട…. അവൾ തിരിഞ്ഞു കൊണ്ടു അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….. വ്രതം തീർന്നു അവൻ കുസൃതി ആയി അവളുടെ കാതോരം ചേർന്നു പറഞ്ഞു…. അതിനു…..? അതിനു ഒന്നുല്ലേ… ഇല്ല്ല…. അവൾ ഓടി മാവിന്റെ മറവിൽ ഒളിഞ്ഞു….. രുദ്രൻ പതുക്കെ പുറകിലൂടെ ചന്ന് അവളുടെ കൈയിൽ പിടിച്ചു നെഞ്ചിലേക്ക് വലിച്ചു ഇട്ട്‌ കഴിഞ്ഞിരുന്നു….. വാവേ…. മ്മ്മ്…….. നമുക്ക് കല്യാണം കഴിക്കാടി…. ഇപ്പോഴോ നാളെ ആവട്ടെ…….

അവന്റെ നെഞ്ചിൽ അവൾ ആഞ്ഞു കടിച്ചു…. വാവേ നമുക്ക് ഒത്തിരി വെയിറ്റ് ചെയ്യണ്ട അടുത്ത വർഷം തന്നെ കെട്ടാം…. എനിക്ക് പഠിക്കണം…. അവൾ കൊഞ്ചി…. പഠിക്കണ്ട എന്ന് ഞാൻ പറഞ്ഞോ… കല്യാണം കഴിഞ്ഞു നീ പഠിച്ചോ…. അല്ലേൽ എന്റെ പ്രായം അങ്ങ് കേറി പോകും ഇപ്പോ തന്നെ എന്റെ തലയിൽ നര വീണു തുടങ്ങി…. അവൻ തല ഒന്ന് കുനിഞ്ഞു തൊട്ടു കാണിച്ചു….. എവിടെ ഞാൻ നോക്കട്ടെ… അവൾ പെരുവിരലിൽ കുത്തി പൊങ്ങി….രുദ്രൻ അവളെ ഒന്നുടെ വിരിഞ്ഞു മുറുക്കി…. കഴുത്തിൽ ചുണ്ടുകൾ അമർത്തി…. വീണ നാണം കൊണ്ടു മുഖം പൊത്തി…… അവൻ അവളുടെ കൈകൾ അടർത്തി മാറ്റി മുഖം അവളിലേക്ക് അടുപ്പിച്ചു ആ കണ്ണുകളിലേക്കു പതുക്കെ ഊതി…… അവളുടെ വിടർന്ന കണ്ണുകൾ അടഞ്ഞു….. അവൻ മൂക്കുകൊണ്ട് അവളുടെ മുഖത്തു ഉരസി….. കണ്ണുകൾ തുറന്നു ആ മുഖത്തേക്കു അവൾ നോക്കി…….. എത്ര ദിവസം ആയെന്നു അറിയുമോ എന്റെ പെണ്ണിനെ ഇത്‌ പോലെ എനിക്ക് അടുത്ത് കിട്ടിയിട്ടു… അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിലേക്കു നീണ്ടു…… വാവേ……….. “””””””””രുക്കുവിന്റെ വിളിച്ചു കേട്ടത് അവൾ രുദ്രനെ പുറകോട്ടു തള്ളി ഇട്ട്‌ കൊണ്ടു ഓടി….. ഡീ നില്കേടി എന്നെ പറ്റിച്ചു പോവണോ….. ഈഈഈ…… അവൾ തിരിഞ്ഞു നിന്നു കൊഞ്ഞനം കുത്തി…..

നിന്നെ ഞാൻ പിന്നെ എടുത്തോളാം….. ഡി രുക്കു നിനക്ക് ഉള്ളത് ഞാൻ വേറെ തരാം…. കട്ടുറുമ്പ്…… അവർ അജിത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങി……. ചന്തു നമുക്ക് പോയി നല്ല കുഴിമന്തി കഴികാം…. എനിക്ക് വേണ്ട രുക്കു ഇടയിൽ ചാടി കയറി….. അയ്യടാ അല്ലങ്കിൽ നിനക്ക് ആര് തരുന്നു ഇത്‌ എന്റെ കൊച്ചിനെ….. ഞാൻ അച്ഛനോട് പറയും നോക്കിക്കോ….. മോളു ഭീഷണി ആണോ എങ്കിൽ കണ്ണന്റെ കാര്യം ഇപ്പോൾ തന്നെ പറയും….. എന്ത് സാധനം ആണ് രുദ്രേട്ടൻ…… അതേടി നിനക്ക് ഉള്ള പണി ഞാൻ തരാം കട്ടുറുമ്പേ…. രുക്കു ഒന്നും മനസ്സിൽ ആകാതെ വായും പൊളിച്ചു ഇരിക്കുന്നത് കണ്ടു വീണക്ക് ചിരി വന്നു…. അജിത് പുറത്തു പോയ ശേഷം…… കാളിങ് ബെൽ കേട്ട സോനാ ഡോർ തുറന്നു…… ആരാ……. പെങ്ങളെ എന്റെ പേര് ധര്മേന്ദ്രൻ ഇവിടെ നിന്നും കുറച്ചു മാറി ആണ് വീട്…… സോനാ അയാളെ സംശയത്തോടെ നോക്കി…. പെങ്ങൾക് എന്നെ അറിയാൻ വഴി ഇല്ല… പക്ഷെ അകത്തുള്ള രണ്ടു പേർക്ക് എന്നെ അറിയാം….തത്കാലം ഞാൻ ആ രണ്ടു പേരെ അങ്ങ് കൊണ്ടു പോകുവാന്… ഭർത്താവും മറ്റേ രണ്ടു ഗുണ്ടകളും വന്നാൽ പറഞ്ഞേര്…… തൂകി എടുത്തോണ്ട് വാടോ രണ്ടിനെയും….അയാൾ തന്റെ കൂടെ വന്ന ഗുണ്ടകളോട് ആജ്ഞാപിച്ചു……………… (തുടരും )……..

രുദ്രവീണ: ഭാഗം 34

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story