രുദ്രവീണ: ഭാഗം 37

രുദ്രവീണ: ഭാഗം 37

എഴുത്തുകാരി: മിഴിമോഹന

വീണ ബുക്സ് എടുത്തു പോയ ശേഷം രുദ്രൻ താഴേക്കു ചെന്നു….. രുദ്ര നിന്നെ നോക്കി ഇരികുവരുന്നു ഞാൻ എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് അന്ന് നീ അത് പറഞ്ഞു വന്നപ്പോഴേക്കും…….ദുർഗാപ്രസാദ്‌ ഒന്ന് നിർത്തു…. കാവിലെ നിധിയെ പറ്റി ആണോ അച്ഛൻ ചോദിച്ചു വരുന്നത്……. അതേ മോനെ അത് നിങ്ങൾ എവിടെ ആണ് മാറ്റിയത്….. ഇവിടെ തന്നെ ഈ വീട്ടിൽ…….. ഈ വീട്ടിലോ… നീ എന്താ ഈ പറയുന്നത്…. അച്ഛൻ വരു… അവൻ അയാളെയും കൊണ്ടു രേവതി കിടന്ന മുറിയിലേക്കു ചെന്നു……ആ മുറിയുടെ മുകളിലെ മച്ചിലേക്കു അവൻ അഡ്ജസ്റ്റ് ചെയ്തു വച്ചിരിക്കുന്ന കോണി വഴി അവർ മുകളിലേക്കു കയറി….. അവിടെ ഒരു പീഠത്തിൽ ചുവന്ന പട്ടിൽ പൊതിഞ്ഞു കാവിലമ്മയുടെ നിധി….. മോനെ ഇത്‌ ഇവിടെ…….

ഇതിലും സുരക്ഷിതം ആയ സ്ഥലം വേറെ ഇല്ല അച്ഛാ…. രേവമ്മ തന്നെ ആണ് ഇത്‌ സൂക്ഷിക്കാൻ അർഹത ഉള്ള വ്യക്തിയും…. ഇത്‌ നമുക്ക് തിരിച്ചു അറയിൽ വകണ്ടേ…. വേണം… നല്ലൊരു ദിവസം അത് അച്ഛൻ തന്നെ പറഞ്ഞോളൂ അന്ന് നമുക്ക് ഇത് മാറ്റം … എന്നാൽ ഞാൻ നാളെ തന്നെ പുതുമന തന്ത്രിയെ വിളികാം….. അദ്ദേഹം വന്നു എന്താണന്നു വച്ചാൽ ചെയട്ടെ…… ആയിക്കോട്ടെ അച്ഛാ… എനിക്ക് ഇത്‌ സംരക്ഷിക്കാൻ ഉള്ള കടമ ഉണ്ടായിരുന്നു ഞാൻ അത് ചെയ്തു…… പിറ്റേന് തന്നെ പുതുമന തന്ത്രി വല്യൊത്തേക്കു വന്നു…… തന്ത്രി കവടി നിരത്തി… കവടി പലകയിൽ ഇരുന്ന മൂർത്തി രൂപം ഒന്ന് ഇളകി വീണു… അശുഭ ലക്ഷണം ആണല്ലോ ദുർഗപ്രസാദേ… ഒരു മരണത്തിൽ ഒന്നും ഒതുങ്ങില്ല ഇനിയും ഇവിടെ ജീവൻ പോകും അതും ദുര്മരണം….. എല്ലാവരുടെയും മുഖത്തു ഭയം നിഴലിച്ചു… വീണ രുദ്രന്റെ കൈയിൽ മുറുകെ പിടിച്ചു….. തനിക്കൊന്നും ഇതിൽ വലിയ വിശ്വാസം കാണാൻ വഴി ഇല്ല ഇപ്പോഴത്തെ തലമുറ അല്ലെ… പക്ഷേ നിങ്ങൾ കണ്ടതിലും കേട്ടതിലും വലുത് ആണ് ഈ തറവാട് ദേവിയുടെ ശക്തി…..

ഒരു കുരുതി അത് കൂടെ ഇവിടെ നടക്കും… തിരുമേനി ആ നിധി കുംഭം കുട്ടികൾ മാറ്റിയത് അപകടം ആയോ…… ഒരിക്കലും അല്ല… അതിൽ ദേവി സംതൃപ്ത ആണ് കുട്ടികൾ ചെയ്തത് ശരി തന്നെ ആണ്.. പക്ഷേ ഞാൻ പറഞ്ഞു വന്നത് ഈ തറവാട്ടിൽ വീണ കരിനിഴൽ അത് ഒരു മരണം കൂടെ കണ്ടേ മാറു… എന്റെ ദേവി എന്റെ ജീവൻ ഞാൻ നൽകാം എന്റെ കുഞ്ഞുങ്ങക് ഒരു ആപത്തും വരുത്തരുതേ…. ദുർഗാപ്രസാദ്‌ മുകളിലേക്കു നോക്കി കണ്ണടച്ച്… തന്ത്രി ഒന്നുകൂടെ പ്രശനം വച്ചു…… നിങ്ങൾ ഉടനെ ആ നിധി കുംഭം ദേവിക്കു തിരിച്ചു നൽകേണ്ട ഇവിടെ തന്നെ ഇരിക്കട്ടെ…. ഒരുവർഷം യാതൊരു വിധ മംഗള കർമ്മവും ഈ വീട്ടിൽ പാടില്ല…. അത് ഞങ്ങൾ ചന്തുവിന്റെയും രുക്കുവിന്റെയും വിവാഹം ഉടനെ നടത്താൻ തീരുമാനിച്ചിരിക്കുവാരുന്നു….. ദുർഗ പ്രസാദ് ഒന്ന് നിർത്തി….. പാടില്ല…..ഒന്നാമത് ദുരമരണം നടന്ന വീട് … അത് മാത്രം അല്ല ഉടനെ വേണ്ട ഒന്നും…. അത് കൂടുതെൽ അപകടം വരുത്തി തീർക്കും രുക്കു മനസ് കൊണ്ടു ഒന്നാശ്വസിച്ചു… ഇനി ഒരു വർഷം പേടിക്കണ്ടല്ലോ……

ഒരു വർഷം കഴിയുമ്പോൾ ഞാൻ വരും ഈ കുട്ടിയുടെ പിറന്നാളിന്റെ അന്ന് മിഥുനത്തിലെ ആയില്യം അല്ലെ…. അയാൾ വീണയുടെ മുഖത്തേക്കു നോക്കി…. അതേ…. ദുർഗാപ്രസാദ്‌ ഇടയിൽ പറഞ്ഞു.. മ്മ്മ്…. അന്നേ ദിവസം കുട്ടി തന്നെ അത് മാറ്റി വച്ചോളു…. അതാണ് ദൈവഹിതം…. ദുര്ഗാ നമുക്ക് കുറച്ചു സംസാരിക്കണം..ഒരുപാട് നാളായില്ലേ വിശേഷങ്ങൾ പങ്കു വച്ചിട്ടു.. നമ്മുടെ സുഹൃത്ത് ബന്ധം അങ്ങനെ മറക്കാൻ പറ്റുമോ.. . അയാൾ പരിചാരകനെ നോക്കി… അയാളുടെ ഹിതം മനസിൽ ആക്കിയ പരിചാരകൻ ഒരു കൈ താങ്ങി അയാളെ എഴുന്നേൽപ്പിച്ചു….. പുറത്തേക്കു ദുർഗയും ഒത്തു അയാൾ പോയി…. എന്തായിരിക്കും രുദ്രേട്ട തന്ത്രി അമ്മാവനോട് പറയാൻ പോയത്… വീണ പതുക്കെ അവന്റെ ഇടുപ്പിൽ ഒന്ന് കുത്തി കൊണ്ടു ചോദിച്ചു….. നിങ്ങളുടെ മകന് ഈ പെണ്ണിനെ കിട്ടിയുള്ളോ വേറെ നല്ല പെൺപിള്ളാര്‌ ഉണ്ട് ആലോചികം എന്ന് പറയാനാ…. വോ…. ആയിക്കോട്ടെ ഇയാള് പോയി നല്ല പെൺപിള്ളേരെ കെട്ടിക്കോ…… അവളെ മുഖം കൂർപ്പിച്ചു….. അവര് പഴയ കൂട്ടുകാർ അല്ലെ അവർക്ക് പലതു സംസാരിക്കാൻ കാണും നീ എണിറ്റു പോയെ വാവേ ചിണുങ്ങാതെ…

അവൻ അവളുടെ ചെവിയിൽ പിടിച്ചു….. ദുർഗ ഞാൻ പറയാൻ പോകുന്നത് സംയമനത്തോടെ കേൾക്കണം കുട്ടികളുടെയും സ്ത്രീകളുടെയും മുൻപിൽ എനിക്ക് അത് പറയാൻ മനസ്‌ അനുവദിച്ചില്ല .. രുദ്രനോടും പറയാൻ തോന്നിയില്ല താൻ പറഞ്ഞത് പ്രകാരം ആണെങ്കിൽ രുദ്രൻ വിവംഹം ചെയ്യണ്ടത് ആ കുട്ടിയെ അല്ലെ…… അതേ എന്താ തിരുമേനി…… നിധി കുംഭം മാറ്റി വെക്കേണ്ടത് കൊണ്ട് കൂടി ആണ് ആ കുട്ടിയുടെ നാള് ഞാൻ വിശദമായി നോക്കിയത്… ദുര്മരണം സംഭവിക്കാൻ പോകുന്നത് ആ കുട്ടിക്കാണ്…… അയ്യോ എന്റെ കുഞ്ഞ്… ദുർഗാപ്രസാദ്‌ നെഞ്ചത്ത് കൈ വച്ചു…. എന്തെങ്കിലും പൂജ ചെയ്താൽ എന്റെ കുഞ്ഞിനെ ഈ വിപത്തിൽ നിന്നും രക്ഷിക്കാൻ പറ്റിലെ… എനിക്ക് അതിനെ പറ്റി ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല… എന്തെങ്കിലും പോം വഴി തെളിഞ്ഞു വരും… ആ കുട്ടിക്ക് ചുറ്റും മൃത്യു വലം വച്ചു നടക്കുവാണ് അത് എനിക്ക് കാണാൻ കഴിയും… വല്യൊതെ കാറും കോളും കെട്ടടങ്ങിയ ശേഷം എത്ര സന്തോഷത്തിലാണ് എന്റെ കുഞ്ഞുങ്ങൾ…. ഞാൻ ജീവിക്കുന്നത് തന്നെ അവർക്ക് വേണ്ടി ആണ്… തിരുമേനി എന്റെ ജീവൻ ഞാൻ കൊടുകാം എന്റെ കുഞ്ഞിനെ എന്റെ രുദ്രന് കൊടുക്കണം അവൾക്കു എന്തെങ്കിലും പറ്റിയാൽ പിന്നെ അവനും എനിക്ക് നഷ്ടം ആകും…

.ഇല്ല ഞാൻ സമ്മതിക്കില്ല എന്റെ കുഞ്ഞുങ്ങൾ അവരാണ് എന്റെ ലോകം… ദുർഗാപ്രസാദ്‌ തലക്കു കൈ വച്ചു ആ പടവുകളിലേക്കു ഇരുന്നു… ദുർഗ അടുത്ത ഒരു വർഷത്തേക്ക് ആ കുട്ടിക്ക് ഒന്നും സംഭവിക്കില്ല അവളുടെ കർത്തവ്യം അത് ചെയ്തു തീർക്കണം…മിഥുനത്തിലെ ആയില്യം വരെ അവൾ സുരക്ഷിത ആയിരിക്കും… അതിനു ശേഷം അതാണ് എന്റെ മുന്പിലെ ചോദ്യ ചിഹ്നം…? ഒരു വഴിയും ഇല്ലേ… തിരുമേനി എന്റെ കുഞ്ഞിനെ ഈ വിധിയിൽ നിന്നും രക്ഷിക്കാൻ… മ്മ്മ്…. ഉണ്ട് ഒരു വഴി ഉണ്ട്… അത് ഞൻ ഇപ്പോൾ പറയില്ല…കാരണം അതിന്റെ പ്രയോഗികത അത് എത്രത്തോളം ഉണ്ട് എന്ന് എനിക്ക് അറിയില്ല ഞാൻ അത് ഒന്ന് വിശദമായി പടിക്കട്ടെ… ആ നിധി അവൾ അവിടെ നിന്നും എടുത്തു യഥാസ്ഥാനത്തു വച്ചു കഴിയുമ്പോൾ ഞാൻ അത് പറയും അത് വരെ ഇത് മറ്റാരും അറിയാൻ പാടില്ല… …. അതിനു മുൻപ് എനിക്ക് കുറച്ചു പൂജകൾ ഉണ്ട് നീണ്ട ഒരു വ്രതം… ഇല്ല ഞാൻ ആരോടും പറയില്ല… എന്റെ കുഞ്ഞിനെ എനിക്ക് വേണം… ഇത് ഒരു അപേക്ഷ ആണ്…. ദുർഗാപ്രസാദ്‌ അയാളുടെ കൈയിൽ പിടിച്ചു…. മ്മ്മ്…. പുതുമന തിരുമേനി ഒന്ന് മൂളി…..

തിരികെ മനയിലേക്കു പോകുമ്പോൾ അയാളുടെ മനസ്സിൽ വീണയുടെ ചിത്രം തെളിഞ്ഞു വന്നു കാവിലെ ഭഗവതി തന്നെ ആണ് ആ കുട്ടി… അതിൽ സംശയം ഇല്ല ദേവിയുടെ അരുൾ ലഭിച്ചവൾ അതാണ് അവളുടെ ശാപവും… അവളെ അവളുടെ കർത്തവ്യം പൂർത്തീകരിക്കുന്ന നിമിഷം ആ ദേവിയിലേക്കു തന്നെ ചെന്നു ചേരും…. മരണം അത് ഏത് വഴി ഏതു സമയം.. ചിലപ്പോൾ ദിവസങ്ങൾ അല്ലങ്കിൽ മാസങ്ങൾ.. അത് മാത്രം പ്രവചിക്കാൻ ആവില്ല .തടുക്കാൻ ആവാത്ത വിധി അത് അവളിൽ വന്നു ചേരുക തന്നെ ചെയ്യും.. …. അതിനൊരു പോം വഴി അത് കണ്ടെത്തണം… ആ കുട്ടിയെ ആ ചെറുപ്പക്കാരന് തിരികെ നൽകാൻ തനിക്കു കഴിയുമോ… അയാളിൽ ആശങ്ക പടർന്നു…  രുദ്രന്റെ നിർദ്ദേശ പ്രകാരം ആവണിയും കോളേജിൽ പോയി തുടങ്ങിയിരുന്നു പകൽ അംബിക ഉണ്ണിയുടെ കാര്യങ്ങൾ നോക്കി…രുക്കുവും ആവണിക്കൊപ്പം അതേ കോളേജിൽ bsc ക് ജോയിൻ ചെയ്തു….താര വീണയുടെ സ്കൂളിലും ചേർന്നു.. ദിവസങ്ങളും മാസങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്നു… നാലുപേരും ഒരുമിച്ചാണ് യാത്ര…….

എന്തായാലും രാക്കിളി നീ ഒരു കാര്യത്തിൽ രക്ഷപെട്ടു കൊച്ചച്ചന്റെ മരണം കാരണം ഒരു വർഷം വീട്ടിൽ മംഗള കർമ്മം പാടില്ല എന്ന് തന്ത്രി പറഞ്ഞത് വലിയൊരു ആശ്വാസം ആയി….അല്ലങ്കിൽ ഇപ്പോൾ അമ്മാവൻ ഇവരുടെ കെട്ടു നടത്തിയേനെ . അപ്പൊ ഇവള് തന്നെ സൂയിസൈഡ് ചെയ്തു തിരുമേനിയുടെ വാക്ക് അക്ഷരം പ്രതി ശരി ആണെന് തെളിയിച്ചേനെ. വീണ വഴിയിൽ നിന്നും കിട്ടിയ മാങ്ങാ കടിച്ചു കൊണ്ടു പറഞ്ഞു….. ഈ കൊച്ചിന്റെ കാര്യം വഴിയിൽ നിന്നും കിട്ടുന്ന എന്തും എടുത്ത് വായിൽ ഇട്ടോളും ആവണി അത് വാങ്ങി ദൂരേക്കു എരിഞ്ഞു ഒരു ചേച്ചിയുടെ ശ്വസനയോടെ അവളെ നോക്കി….. ഈ…. അവളെ ഒന്ന് ഇളിച്ചു കാണിച്ചു…. ഇവൾ എന്താ മുഖം കുത്തി വീർപ്പിച്ചു പോകുന്നെ രുക്കു എന്ത് പറ്റിയെടാ…. ആവണി അവളുടെ തോളിൽ പിടിച്ചു….. ചേച്ചി ഈ ഒരു വർഷത്തോളം അത് പറഞ്ഞു പിടിച്ചു നിന്നു ഇനി എന്ത് ചെയ്യും ദാ ഇവളുടെ പരീക്ഷയും ഇപ്പോൾ തീരും….. പിന്നെ എന്തായാലും അച്ഛൻ കല്യാണക്കാര്യം എടുത്തിടും….

രുദ്രേട്ടൻ ഉണ്ടല്ലോ എന്തേലും വഴി കാണാതിരിക്കില്ല…. കണ്ണേട്ടൻ എന്താ പറയുന്നത്…. എന്ത് പറയാൻ എന്തായാലും അടുത്താഴ്ച നാട്ടിൽ വരും രുദ്രേട്ടൻ എന്ത് പറയുന്നോ അത് പോലെ… പക്ഷേ എനിക്ക് നല്ല പേടി ഉണ്ട് ചേച്ചി….. പേടി ഉള്ളവര് പ്രേമിക്കാൻ പോകരുത് വീണ തിരിഞ്ഞു നിന്നും കൊഞ്ഞനം കുത്തി… ഇവളെ ഇന്ന് ഞാൻ… കണ്ടോ ചേച്ചി കളിയാക്കുന്നത് …. രുക്കു പരിഭവിച്ചു… എന്റെ രാക്കിളി നീ പേടിക്കാതെ നീ പ്രായപൂർത്തി ആയില്ലേ ഇനി ഇപ്പോൾ നിനക്ക് നിന്റെ തീരുമാനം എടുക്കലോ… വീണ അവളുടെ തോളിലുടെ കൈ ഇട്ടു…. അച്ഛന്റെ മുന്പിലോ… നടന്നത് തന്നെ… എന്നാൽ ഇയാൾ ഒരു കാര്യം ചെയാം കണ്ണേട്ടനെ നൈസ് ആയിട്ടു അങ്ങ് തേച്ചേരു തേപ്പു പെട്ടി വീട്ടിൽ നിന്നും എടുത്തോ… വാവേ ഞാൻ തമാശ അല്ല പറയുന്നത്… നിനക്ക് ഇനി പേടിക്കണ്ട എല്ലാവരും നിങ്ങൾക് സപ്പോർട്ട് ഇണ്ട് പക്ഷേ ഞാനോ രുക്കുവിന്റെ കണ്ണ് നിറഞ്ഞു വന്നു… ആരാ പറഞ്ഞത് നിനക്ക് സപ്പോർട്ട് ഇല്ല എന്നു രുദ്രേട്ടൻ ഇല്ലേ ചന്തുവേട്ടൻ ഇല്ലേ ഞങ്ങൾ ഇല്ലേ ഉണ്ണിയേട്ടനും കാര്യങ്ങൾ അറിയാം… പിന്നെ അമ്മവാൻ അത് നമുക്ക് പറഞ്ഞു റെഡി ആകാമെടി….. വീണ അവളുടെ കവിളിൽ ഒന്ന് കുത്തി……. ചേച്ചി… ചേച്ചി അങ്ങ് ഒളിച്ചോടിക്കോ…

താര അവർക്കിടയിൽ കയറി… അതേ കൊച്ച് വായിൽ വലിയ വർത്തമാനം വേണ്ട പൊന്നു മോളു നടന്നെ… ആവണി അവളെ ശാസിച്ചു… അവർ വല്യൊത്തേക്കു ചെല്ലുമ്പോൾ ഉണ്ണി വീൽച്ചെയറിൽ മുറ്റത്തു ഇരുപ്പുണ്ട്…. ഉണ്ണിയേട്ട….ആവണി അവനു അടുത്തേക് ഓടി…. ആ മോളു വന്നോ അവനു അകത്തിരുന്നിട് ബോർ അടിക്കുന്നു എന്ന്… അത് കൊണ്ടു ഞാൻ ആണ് പുറത്തേക്കു കൊണ്ടു വന്നത് കുറച്ചു കാറ്റു കൊള്ളട്ടെ…..രേവതി അവളെ നോക്കി മുടി പുറകോട്ടു കെട്ടി വച്ചു….. അത് നന്നായി രേവമ്മേ എത്ര എന്നും വച്ച ഉണ്ണിയേട്ടൻ അടച്ചു പൂട്ടി ഇരിക്കുന്നത്… ഉണ്ണിയേട്ടൻ ചായ കുടിച്ചോ… ഞാൻ പോയി ഫ്രഷ് ആയിട്ടു ചായ കൊണ്ടു വരാം… ആവണി ആവേശത്തോടെ അകത്തേക്കു ഓടി….. എക്സാം ടൈം ടേബിൾ വന്നോ മോളെ… ഉണ്ണി വീണയുടെ കൈയിൽ പിടിച്ചു… വന്നു ഉണ്ണിയേട്ടാ ഒരുമാസം കൂടി പ്ലസ് ടു എന്ന കടമ്പ തീരും….. പിന്നെ എൻട്രൻസ്…. ശോ… അവൾ മുഖം ചുളിച്ചു…. രുദ്രേട്ടൻ പറയുന്നത് നിന്നെ ഒരു വർഷം കോച്ചിങ് നു വിടാം എന്ന…. ആ… അങ്ങനാ പറയുന്നത് ഇനി കിട്ടിയില്ലേൽ ആ മനുഷ്യൻ എന്നെ വലിച്ചു കീറും…. ഹഹഹ… നീ മിടുക്കി അല്ലെ നിനക്ക് എൻട്രൻസ് കിട്ടും….

വീണ്ടും മാസങ്ങൾ മുൻപിട്ടു പോയി…സമാധാനമായൊരു അന്തരീക്ഷത്തിലൂടെ വല്യൊത്തു തറവാട്.. വീണയുടെ പരീക്ഷയും കഴിഞ്ഞു… അവളു പതിനെട്ടിന്റെ നിറവിലേക്കു കയറി കൊണ്ടിരുന്നു ……. ആ കൊച്ച് പെണ്ണ് പാട്ടുപാവാടയിൽ നിന്നും ധാവണിയിലേക്കു മാറി അവളുടെ നുണകുഴികൾ ഒന്ന് കൂടെ തെളിഞ്ഞു….. ചുണ്ടുകളിലെ ചുവപ്പു കൂടി….. അത് അനുസരിച്ചു ദുർഗപ്രസാദിന്റെ ഉള്ളിൽ തീക്കനൽ വന്നു മൂടി… എന്റെ കുഞ്ഞിന്റെ ആയുസ് അത് നീട്ടി തരണമേ ദേവി അയാൾ കാവിലമ്മയുടെ നടയിൽ സാഷ്ടാംഗം വീണു…. കരഞ്ഞു….. ദുർഗ…….. പരിചയം ഉള്ള ശബദം അയാൾ എഴുനേറ്റ് നോക്കി… പുതുമന തിരുമേനി…… തിരുമേനി… എന്റെ കുഞ്ഞ് ഇനി ദിവസങ്ങൾ മാത്രം ആയില്യം നാളിനു……. അന്ന് അറയിലേക്കു നിധി മാറ്റില്ലെ…… മ്മ്…. മാറ്റണം….. എന്റെ കുട്ടി…. അവളുടെ ജീവൻ അത് തിരികെ കിട്ടുമോ… അയാൾ കലങ്ങിയ കണ്ണുമായി ആ ബ്രാഹ്മണനിലേക്കു ഉറ്റു നോക്കി…. പുതുമന തിരുമേനിയിൽ വിരിയുന്ന ഭാവങ്ങൾ അത് എന്താണന്നു മനസിലാക്കാൻ ദുർഗാപ്രസാദ്‌ നന്നേ പാട് പെട്ടു….. അയാളിൽ നിരാശ ആണോ… അപ്പോൾ എന്റെ കുട്ടി…കാവിലമ്മേ എല്ലാം കൈവിട്ടു പോകുവാണോ…… ദുർഗാപ്രസാദിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലുകൾ ഒഴുകി………………………… (തുടരും )……..

രുദ്രവീണ: ഭാഗം 36

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story